Author: Shiju KP

Parenting coach Writer Engineer Motivational speaker Voice artist

ഇന്ത്യൻ റെയിൻബോ വായിച്ചപ്പോൾ മുതൽ എന്റെയുള്ളിൽ കൊട്ടാരം കെട്ടി പാർത്ത ഒരു രാജ്ഞിയുണ്ട്. ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ. എന്നെങ്കിലും കാണണമെന്നും സംസാരിക്കണമെന്നും ഞാൻ കരുതിയ ഒരു സെലിബ്രിറ്റിയാണ് അവർ. നാനു പറഞ്ഞാണ് ഡോക്ടറും ബെന്യാമിനും തിരുവല്ല മാതൃഭൂമിയിൽ വരുന്നുണ്ടെന്നും അതിന്റെ സോഷ്യൽ മീഡിയ വർക്ക്‌ ചെയ്യുന്നത് അവളാണെന്നും അറിഞ്ഞത്. ഞാനപ്പോൾ തന്നെ റെയിൻബോയുടെ ഒരു signed copy വേണമെന്ന് ആളെ പറഞ്ഞേൽപ്പിച്ചു. ബെന്യാമിന്റെ ആടോ മഞ്ഞവെയിലോ ഏതെങ്കിലും ഒരെണ്ണവും signed കോപ്പി വേണമെന്നും. പക്ഷെ ഡോക്ടറെ കുറിച്ച് പറഞ്ഞപ്പോളുള്ള എന്റെ ആവേശം കണ്ടു നാനു കൂടുതൽ ചോദിച്ചറിഞ്ഞു. ഞാൻ വായിച്ച ഡോക്ടറുടെ ജീവിതത്തെ കുറിച്ച് ഞാനും പറഞ്ഞു കൊടുത്തു. പരിപാടി കഴിഞ്ഞു നാനു എന്നെ വിളിച്ചു പറഞ്ഞത് ഞാനിപ്പോളും ഓർക്കുന്നു. അവരെന്നെ കെട്ടിപിടിച്ചപ്പോൾ കിട്ടിയ സെക്യൂരിറ്റി ഫീലിംഗ് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലെന്ന്. ഡോക്ടറെ കുറിച്ച് ഞങ്ങൾ സംസാരിക്കുമ്പോളെല്ലാം അവളത് പറഞ്ഞു കൊണ്ടേയിരുന്നു. അതത്ര മാത്രം ആത്മാർത്ഥമായ ഉള്ളിൽ തട്ടിയ പറിച്ചിലായിരുന്നു.…

Read More

Amaran : Spoiler alert ഇന്ദു റെബേക്കാ വർഗീസെന്ന മലയാളിയെ അവതരിപ്പിച്ചുകൊണ്ട് സായിപല്ലവി വീണ്ടും മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. അമരന് ശേഷം മലയാളികളുടെ റിംഗ്ടോണുകൾ പാടുന്നത് ചക്കരേ എന്നാണ്. അമരൻ കണ്ടു മടങ്ങിയ മലയാളികൾ മുകുന്ദിനേക്കാൾ സ്‌ക്രീനിൽ കാണാൻ കൊതിച്ചത് സായി പല്ലവിയെയാണ്. സ്ക്രീനിലെ അവൾക്കൊപ്പം കാണികൾ ചിരിച്ചു, കരഞ്ഞു, പേടിച്ചു, പ്രാർത്ഥിച്ചു. സായി പല്ലവിയിലൂടെ നമ്മൾ അറിയുന്നയൊരു ഇന്ദുവുണ്ട്. നാണക്കാരിയായ, കോലം വരയ്ക്കുന്ന, ടാറ്റൂ ചെയ്യുന്ന, ഒരു പാവം നിഷ്കളങ്കയായ പെൺകുട്ടി. ജാതിയും മതവും നാടും ഭാഷയുമെല്ലാം വ്യത്യസ്തമായിട്ടും അവളും മുകുന്ദും തമ്മിലുള്ള ആഴത്തിലും പരപ്പിലുമുള്ള സ്നേഹം ഇന്നത്തെ തലമുറക്കൊരു കടങ്കഥ പോലെയേ തോന്നാൻ സാധ്യതയുള്ളൂ. ഇരുവരുടെയും ഇരുപത്തിയൊന്നാം വയസ്സിൽ തുടങ്ങുന്ന പ്രണയം രണ്ട് വർഷത്തിനുള്ളിൽ long distance relationship ആവുന്നു. അപ്പോഴും അവർ തമ്മിലുള്ള സ്നേഹവും വിശ്വാസവും വളരെ ആഴത്തിലുള്ളത് തന്നെയാണ്. ഇതൊരു real life story അല്ലായിരുന്നെങ്കിൽ കാണികളത് വിശ്വസിക്കാനും വഴിയില്ല. പാസം overloaded എന്നൊക്കെ പറഞ്ഞു…

Read More

തിരകളോരോന്ന് കാലിൽ തഴുകുമ്പോഴവളുടെയുള്ളിലെ നോവുകൾ ചോര പൊടിച്ചു. തിരകളെണ്ണിനിന്ന് പടിഞ്ഞാറെ ചക്രവാളത്തിൽ ദിനകരൻ കടലിൽ താണതവളറിഞ്ഞില്ല. ഇരുൾകനത്തപ്പോൾ ലാത്തി വീശി കൂട്ടി കേറടിയെന്ന് റോന്ത്‌ ചുറ്റുന്ന കാക്കിവേഷധാരികൾ. അവരുടെ പരിഹാസച്ചിരികൾക്കിടയിലവൾ ഭയന്നോടി ഒരു ഓട്ടോയിൽ കേറി “എങ്ങോട്ടാ?” അവളുടെ തലയ്ക്കുള്ളിലുമത് പ്രതിധ്വനിച്ചു ‘എങ്ങോട്ടാ? ഇനിയെങ്ങോട്ടാ?’ പുതിയ കൂട്ട്തേടി കൂട് വിട്ട് പറന്നു വന്നു ചതിക്കപ്പെട്ടവളാണ്. പഴയ വഴികളിലേക്കൊന്നുമൊരു തിരിച്ചു പോക്കില്ല. ലക്ഷ്യമില്ലാതെ പായുന്ന ശൂന്യമിഴികൾ ഒടുക്കമാ ബോർഡിൽ തടഞ്ഞുനിന്നു സർക്കാർ അഗതിമന്ദിരം. ഷിജു

Read More

ഹും! അവൾക്കെന്തിന്റെ കുറവായിവിടെ? അയാൾ ആക്രോശിച്ചു തീന്മേശയിലെന്ത് വിളമ്പി വെച്ചാലും പുച്ഛവും എച്ചിലും നിറഞ്ഞ മറുപടി കൊണ്ടവളെ ചവിട്ടി താഴ്ത്തുന്നവരേ, നിങ്ങളവളുടെ ഒരു നാൾ ജീവിച്ചു നോക്കിയോ? അവൾക്കുള്ളിലെ കനലാഴങ്ങൾ കണ്ണും മനസും തുറന്നു കണ്ടു നോക്കിയോ? ഉള്ളിൽ പുകയുന്ന അഗ്നിപർവ്വതത്തിൻ ചൂടിലവൾ ചിരിക്കാൻ മറന്നത് നിങ്ങലെന്നെങ്കിലും കണ്ടോ ? ഷിജു

Read More

ശരിയും തെറ്റും ഓരോ കാലത്തിനനുസരിച്ചു ഓരോരുത്തർക്കും മാറിക്കൊണ്ടിരിക്കും. അതു സ്ഥായിയല്ല. ഒരിക്കൽ ശരിയെന്നു തോന്നിയത് പിന്നീട് തെറ്റായും അതു പോലെ തിരിച്ചും തോന്നുന്നത് സ്വഭാവികമാണ്. ഒരിക്കൽ ശരിയെന്നു വിശ്വസിച്ചത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിപ്പോളും ശരിയായി കൊണ്ട് നടക്കുകയും മറ്റുള്ളവരോടാ ശരിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ നാം നമ്മോട് തന്നെ ചെയ്യുന്ന തെറ്റാണ്. ആത്മവഞ്ചനയാണ്. അതിലും വലിയ തെറ്റ് ഒരിക്കൽ തെറ്റാണെന്ന് തോന്നിയ കാര്യം കാലക്രമേണ ശരിയായി മുന്നിൽ അവതരിക്കുമ്പോൾ അതിനെ സ്വീകരിക്കാനുള്ള മനസ്സ് കാണിക്കാതിരിക്കുക എന്നതാണ്. ഇത് ഒരു പ്രത്യേക വ്യക്തിയേയോ സംഭവത്തെയോ ആസ്പദമാക്കി പറയുന്നതല്ല. അനുവാചകന് അവനവന്റെ ജീവിതത്തെ സത്യസന്ധമായ ഒരു സ്ക്രൂട്ടിണിക്ക്‌ വിധേയമാക്കിയാൽ മേല്പറഞ്ഞതിന് ഉദാഹരണങ്ങൾ അനവധി കിട്ടും. ഷിജു

Read More

ഇന്ന് രാവിലെ ഞാനും മോനും എഴുന്നേൽക്കുന്നത് തന്നെ കെണിയിൽ പെട്ട എലിയുടെ വാർത്ത കേട്ടാണ്. ലീലേച്ചി ചത്തയെലിയെ അടുക്കളവശത്തെ മണ്ണിൽ കൊണ്ട് പോയിട്ടു. കാക്കയോ പൂച്ചയോ വന്നെടുത്തോട്ടെ. ഞങ്ങളും കാത്തിരുന്നു എലിയെ പിടിക്കാൻ വരുന്നവരെ. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ നമ്മുടെ കഥാനായകൻ വന്നെത്തി. നായികയാണോ ആവോ? വെളുത്ത മുഖവും കറുത്തുരുണ്ട ശരീരവുമുള്ള ഒരു സുന്ദരിപൂച്ച. പക്ഷികളിലും മൃഗങ്ങളിലും സൗന്ദര്യം കൂടുതൽ ആണുങ്ങൾക്കാണെന്ന് നമുക്കറിയാമല്ലോ. പെണ്ണുങ്ങളെ ആകർഷിക്കാൻ ആണുങ്ങൾക്ക്‌ സൗന്ദര്യം വേണമല്ലോ? ആൺമയിൽ പീലി വിടർത്തിയാടുന്നതും പൂവൻ കോഴി പൂവും വാലുമിളക്കി കൊക്കരക്കോ കൂവുന്നതുമെല്ലാം ഇതിന്റെ ഭാഗമാണല്ലോ, ല്ലേ? അതു പോട്ടെ നമുക്ക് പൂച്ചപ്പെണ്ണിലേക്ക് വരാം. അവനല്ല അവളാണെന്ന് പറയാൻ കാരണം വയറുരുണ്ടിരിക്കുന്നത് കണ്ടിട്ടാണ്. കുഞ്ഞുവാവയുണ്ടോന്നൊരു സംശയം ജിഷുവിനല്ല. എനിക്ക്. എന്റെ മോനാണെങ്കിലും ഇടക്ക് എന്റച്ഛന്റെ റോളെടുക്കുന്ന ജിഷു എന്നെ തിരുത്തി. “അമ്മേ അതു പൂച്ച സന്യാസിയാണ്. അതല്ലേ എലിയെ തിന്നാതെ മണത്തു അപ്പുറത്ത് പോയി കണ്ണടച്ച് ഇരിക്കുന്നത്.” എലിയെ തിന്നാത്ത പൂച്ചയോ?…

Read More

“നിന്റെ തന്തക്കാലൻ എവിടെപ്പോയെടി? എപ്പോളാണാവോ ഇനി വന്നു കേറാ?” അവളയാളെ പ്രാകികൊണ്ടേയിരുന്നു. അന്നക്കൊച്ചിനിതൊക്കെ ശീലമായി. അപ്പൻ വൈകിട്ട് ജോലി കഴിഞ്ഞു വരുന്നത് വരെ അമ്മച്ചി ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അവൾ പാഠപുസ്തകത്തിലേക്ക് തലപൂഴ്ത്തിയിരുന്നു. ‘”നാലാം ക്ലാസ്സിൽ ഇത്രേം പഠിക്കാനുണ്ടങ്കി ഒരു എട്ടാം ക്ലാസൊക്കെ എത്തുമ്പോ എന്താവും? എന്റെ കണക്കേ, ഒരു വഴി പറഞ്ഞു താ.” അവൾ കണക്കിനോട് പരിഭവിച്ചോണ്ടിരുന്നു. “അമ്മച്ചീ വിശക്കണ്..” അവളകത്തേക്ക് നോക്കിയുറക്കെ വിളിച്ചു പറഞ്ഞു. “പ്രാർത്ഥനയെത്തിക്കാദ്യം ന്നിട്ട് വിളമ്പാ. വാടീ. ആ കാലനെ നോക്കിയിരുന്നാ നമ്മ വിശന്നു ചാവുള്ളു.” അമ്മയും മോളും വിശപ്പിന്റെ ശബ്ദത്തിന് മീതെ കർത്താവിനെ അലറിവിളിച്ചു. “കർത്താവേ, അതിയാന് നല്ല ബുദ്ധി തോന്നണേ.അങ്ങേരെ കുടി ഒന്ന് നിർത്തി തരണേ….” അമ്മച്ചി ക്രൂശിതനായ പിതാവിന് ചെവി തല കേൾപ്പിക്കാതെ എണ്ണിപെറുക്കികൊണ്ടിരുന്നു. ഇത് കേട്ട് അന്നക്കൊച്ച് അപ്പുറത്തിരുന്നു കൈകൾ രണ്ടും മുകളിലേക്കുയർത്തി അമ്മച്ചിയെ അനുകരിച്ചു പറഞ്ഞു, “കർത്താവേ, എനിക്കൊരു കാലനെ വേഗം സെറ്റാക്കി തരണേ. ഇച്ചിരി കുടിയും തൊഴിയും…

Read More

“എന്ത്‌ രുചിയാ ശിഖയുടെ ഫുഡിന്. നീ ശരിക്കും ലക്കിയാടാ അരുൺ. സാമ്പാർ അടിപൊളി.” ശാലിനി കുറച്ചു സാമ്പാറെടുത്ത് രുചിച്ചു നോക്കി. ഉപ്പ് തീരെ കുറവ്, പുളിച്ചിട്ട് വായിൽ വെക്കാൻ കൊള്ളില്ല. ‘ഇങ്ങോരിതെന്തു കണ്ടിട്ടാ? ഈ പുളിവെള്ളം ഉണ്ടാക്കിയതിനാണോ അവളെയിങനെ പൊക്കുന്നത്?’ അവൾ കെറുവിച്ചു. തിരിച്ചു വരുമ്പോൾ കാറിലിരുന്നും ശാലിനി ഓരോന്ന് പിറുപിറുത്ത് കൊണ്ടേയിരുന്നു. “നിനക്കെന്താ ശാലിനി? ഞാൻ അങ്ങനല്ലേ പറയണ്ടേ. അല്ലാതെ ഫുഡ് കൊള്ളില്ലെന്ന് പറയണോ?” “എന്റെ ഫുഡിനെ കുറിച്ച് ഒരിക്കലും നിങ്ങളൊരു നല്ല വാക്ക് പറഞ്ഞിട്ടില്ലല്ലോ?” “അതിന്റെ ആവശ്യമെന്താ? നമ്മൾ തമ്മിൽ അങ്ങനൊരു ഫോർമാലിറ്റിയെന്തിനാ?മറ്റൊരു വീട്ടിൽ പോകുമ്പോ അങ്ങനല്ലല്ലോ?” “അരുണിനെ എത്രയും വേഗം ഒരു ദിവസം നമ്മുടെ വീട്ടിൽ ഫുഡിന് ക്ഷണിക്കണം. ” “ആ… ഓക്കേ. ആയിക്കോട്ടെ.” എങ്ങനെയെങ്കിലും ആ വിഷയം അവസാനിപ്പിക്കാൻ അയാൾ സമ്മതിച്ചുകൊടുത്തു. ‘എനിക്കും വേണം അംഗീകാരം. അല്ല പിന്നെ. ഹും.’ അവൾ തല വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു. ഷിജു

Read More

ഞങ്ങൾക്ക് ടെലിവിഷൻ എന്നാൽ വാതിലുകളില്ലാത്തയാ വീട്ടിലെ പുറത്തേക്കുള്ളൊരു ജനലായിരുന്നു. പുസ്തകങ്ങളെക്കാൾ ദൃശ്യമാധ്യമം ഉള്ളിലെ ഏകാന്തതയും മടുപ്പും ഒരളവ് വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന തന്റേടികളായ സ്ക്രീനിലെ പെണ്ണുങ്ങളെ കൊതിയോടെ കണ്ടിരുന്നിട്ടുണ്ട്. മിണ്ടാൻ ഒന്നുമില്ലാത്ത, തമാശകൾ ഏതുമില്ലാത്ത, ഒന്നിച്ചിരുന്നൊരുനേരത്തെ ഭക്ഷണം പോലും കഴിക്കാത്ത കുടുംബത്തിൽ ഞാറാഴ്ച മാത്രം ദൂർദർശനിൽ കാണുന്ന സിനിമകൾ ഒരു നോർമൽ കുടുംബം എങ്ങനെയാവണം എന്ന സങ്കല്പം ഉണ്ടാക്കി തന്നു. അച്ഛൻ വീട്ടിലുള്ളപ്പോൾ ടിവി വെക്കുക എന്നത് ദുഷ്കരമായിരുന്നു. വെച്ചാൽ തന്നെ അച്ഛനിഷ്ടപ്പെട്ട ചാനലുകൾ മാത്രം. അച്ഛൻ പുറത്തേക്ക് പോകുമ്പോളോ ഇരുന്ന് പഠിക്ക്, ടിവി കാണേണ്ട എന്ന താക്കീതും.പക്ഷെ അതൊക്കെ കാറ്റിൽ പറത്തി ഞങ്ങൾ ഇഷ്ടമുള്ള ചാനലുകളെല്ലാം ഓടിച്ചു കാണും. തമിഴ് സിനിമകളിലെ പാസം കണ്ടെത്ര മിഴിനീർ പൂക്കൾ പൊഴിഞ്ഞിരിക്കുന്നു.അനിയന്റെ ഫേവറിറ്റ് ക്രിക്കറ്റ്‌ ആണ്. അതും കുറെ നേരം കാണും.അച്ഛന്റെ കാറിന്റെ ശബ്ദം പുറത്ത് കേട്ടാൽ പിന്നെ ചാനലുകൾ മലയാളം സംസാരിച്ചു തുടങ്ങും. അവസാനം കണ്ട രണ്ട് ചാനലുകൾ…

Read More

സ്ത്രീജന്മം പുണ്യജന്മം എന്നേറ്റ് ചൊല്ലിയ മലയാളികളേ, അപ്പോൾ പുരുഷജന്മമോ? അവരുടെ പുണ്യജന്മമാണോ അതോ ശപിക്കപ്പെട്ട ജന്മമോ? അതിനെക്കുറിച്ച് നമുക്കൊന്ന് സംസാരിക്കാം. നമ്മുടെ നാട്ടിൽ ഒരു പുരുഷൻ ജനിക്കുന്നതോടെ അവന്റെ തൊഴിൽ, വിദ്യാഭ്യാസം, ജീവിതം ഇത്യാദി കാര്യങ്ങൾ ആദ്യത്തെ കുറച്ചു മണിക്കൂറിനുള്ളിൽ തീരുമാനം ആകും അല്ലെങ്കിൽ ആക്കും. അതിനാണല്ലോ ബന്ധുക്കൾ. ഇനി അവൻ വളർന്നു വലുതായി ഇഷ്ടമുള്ള എന്തെങ്കിലും പഠിക്കണമെന്ന് പറഞ്ഞാലോ? അതിന് ജോലി സാധ്യതയില്ലെന്ന് പറഞ്ഞു മുടക്കാനും കാണും ബന്ധുമിത്രാദികളും പിന്നെ വീട്ടിലെ ജന്മശത്രുക്കളായ അച്ഛനുമമ്മയും. അച്ഛനുമമ്മയുമൊക്കെ അപ്പോളേക്കും ശത്രുപക്ഷത്തായി കാണുമല്ലോ? ഇനി ഈ പ്രസ്തുതപുരുഷജന്മമെങ്ങാനും പഠിക്കണ്ട,എനിക്ക് വല്ല സ്വയം തൊഴിൽ ചെയ്താൽ മതിയെന്നെങ്ങാനും പറഞ്ഞാ കഴിഞ്ഞു കഥ. ആരുടെ? അവന്റെ? അവന്റെ ഫാവി, വർത്തമാനം, പിന്നെ അവന്റെ വീട്ടിലെ പെങ്ങന്മാരുടെ ഫാവി, പിന്നെ അപ്പുറത്തെ വീട്ടിലെ നന്നായി പഠിച്ചു പ്ലെസ്‌മെന്റ് നേടിയ അവന്റെ പഴയ കളിക്കൂട്ടുകാരന്റെ വീരഗാഥകൾ എല്ലാം അപ്പോളേക്കും വാഴയെന്ന് ചെല്ലപ്പേര് വീണ അവന്റെ കാതുകളെ കുളിരണിയിപ്പിക്കും.അവന്റെ സ്വപ്‌നങ്ങൾ…

Read More