Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൂച്ചസന്യാസി
അനുഭവം കുട്ടികൾ ജീവിതം നര്‍മം

പൂച്ചസന്യാസി

By Shiju KPNovember 27, 2024Updated:November 28, 20243 Comments1 Min Read40 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് രാവിലെ ഞാനും മോനും എഴുന്നേൽക്കുന്നത് തന്നെ കെണിയിൽ പെട്ട എലിയുടെ വാർത്ത കേട്ടാണ്. ലീലേച്ചി ചത്തയെലിയെ അടുക്കളവശത്തെ മണ്ണിൽ കൊണ്ട് പോയിട്ടു. കാക്കയോ പൂച്ചയോ വന്നെടുത്തോട്ടെ. ഞങ്ങളും കാത്തിരുന്നു എലിയെ പിടിക്കാൻ വരുന്നവരെ.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ നമ്മുടെ കഥാനായകൻ വന്നെത്തി. നായികയാണോ ആവോ? വെളുത്ത മുഖവും കറുത്തുരുണ്ട ശരീരവുമുള്ള ഒരു സുന്ദരിപൂച്ച. പക്ഷികളിലും മൃഗങ്ങളിലും സൗന്ദര്യം കൂടുതൽ ആണുങ്ങൾക്കാണെന്ന് നമുക്കറിയാമല്ലോ. പെണ്ണുങ്ങളെ ആകർഷിക്കാൻ ആണുങ്ങൾക്ക്‌ സൗന്ദര്യം വേണമല്ലോ? ആൺമയിൽ പീലി വിടർത്തിയാടുന്നതും പൂവൻ കോഴി പൂവും വാലുമിളക്കി കൊക്കരക്കോ കൂവുന്നതുമെല്ലാം ഇതിന്റെ ഭാഗമാണല്ലോ, ല്ലേ?

അതു പോട്ടെ നമുക്ക് പൂച്ചപ്പെണ്ണിലേക്ക് വരാം. അവനല്ല അവളാണെന്ന് പറയാൻ കാരണം വയറുരുണ്ടിരിക്കുന്നത് കണ്ടിട്ടാണ്. കുഞ്ഞുവാവയുണ്ടോന്നൊരു സംശയം ജിഷുവിനല്ല. എനിക്ക്. എന്റെ മോനാണെങ്കിലും ഇടക്ക് എന്റച്ഛന്റെ റോളെടുക്കുന്ന ജിഷു എന്നെ തിരുത്തി.

“അമ്മേ അതു പൂച്ച സന്യാസിയാണ്. അതല്ലേ എലിയെ തിന്നാതെ മണത്തു അപ്പുറത്ത് പോയി കണ്ണടച്ച് ഇരിക്കുന്നത്.”

എലിയെ തിന്നാത്ത പൂച്ചയോ? പൂച്ച ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കുന്നുണ്ട്. ലീലേച്ചി അതിനിടയിൽ ഭീഷണി സ്വരത്തിൽ പൂച്ചയോട് മര്യാദക്ക് തിന്നുന്നെങ്കിൽ തിന്ന് അല്ലെങ്കിൽ പോ. ആ കാക്കയെങ്കിലും വന്നു തിന്നോട്ടെയെന്നൊക്കെ പറയുന്നുണ്ട്. ആരോട്? അതിനൊരു കൂസലുമില്ല. ഞങ്ങളെ നോക്കി കണ്ണടച്ചു തുറന്ന് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങൾക്ക് മനസിലാവുന്നില്ലെന്ന് മാത്രം.ഇനിയെങ്ങാനും പൂച്ച പട്ടരാവോ? ആവോ?

ജിഷു കൂലങ്കുഷമായി ചിന്തിച്ചൊടുക്കം സമസ്യക്കുത്തരം കണ്ടു.
“അമ്മേ അവൻ രാവിലെ ചോറും കഞ്ഞിയും കുടിച്ചു വയറു ഫുള്ളായി കാണും. അതാ എലിയെ പിടിക്കാത്തത്.”
അതുമാവാം. ഞങ്ങൾ പറയുന്നതൊക്കെ കേട്ട് പൂച്ചയാശാൻ കണ്ണടച്ചും തുറന്നും ഇരുപ്പ്തുടർന്നു.

ഞങ്ങളേക്കാളും പ്രായോഗികബുദ്ധിയുള്ള ലീലേച്ചി പെട്ടന്നാണ് തേങ്ങാമുറിയിൽ പോയി കൈക്കോട്ടുമായി വന്നത്. അതു കണ്ട പൂച്ച കണ്ടം വഴിയോടി.എന്താണ് നടക്കുന്നതെന്നാലോചിക്കാൻ പോലും സമയം തരാതെ ലീലേച്ചി കുഴി വെട്ടി എലിയെ മൂടി. നാടകീയമായി വികസിച്ചു വന്നയാ പ്ലോട്ട് കുഴിച്ചു മൂടിയ ലീലേച്ചിയെ നോക്കി ഞങ്ങളും സ്കൂളിലേക്കുള്ള ഓട്ടപ്പാച്ചിലുകളിലേക്ക് മടങ്ങി.

ഷിജു

Post Views: 33
6
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

3 Comments

  1. മിനി സുന്ദരേശൻ on December 16, 2024 2:17 AM

    എലിയെ തിന്നാത്ത പൂച്ച സന്യാസി….. രസകരം👍😀

    Reply
  2. Shiju KP on November 27, 2024 4:01 PM

    @Sobha Narayanasharma അവൻ അങ്ങേനെയാ😃

    Reply
  3. Sobha Narayanasharma on November 27, 2024 3:36 PM

    😆😆പൂച്ച സന്യാസി …ജിഷുന്റെ ..കണ്ടുപിടിത്തം കൊള്ളാം ☺️😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.