ശരിയും തെറ്റും ഓരോ കാലത്തിനനുസരിച്ചു ഓരോരുത്തർക്കും മാറിക്കൊണ്ടിരിക്കും. അതു സ്ഥായിയല്ല. ഒരിക്കൽ ശരിയെന്നു തോന്നിയത് പിന്നീട് തെറ്റായും അതു പോലെ തിരിച്ചും തോന്നുന്നത് സ്വഭാവികമാണ്.
ഒരിക്കൽ ശരിയെന്നു വിശ്വസിച്ചത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിപ്പോളും ശരിയായി കൊണ്ട് നടക്കുകയും മറ്റുള്ളവരോടാ ശരിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ നാം നമ്മോട് തന്നെ ചെയ്യുന്ന തെറ്റാണ്. ആത്മവഞ്ചനയാണ്.
അതിലും വലിയ തെറ്റ് ഒരിക്കൽ തെറ്റാണെന്ന് തോന്നിയ കാര്യം കാലക്രമേണ ശരിയായി മുന്നിൽ അവതരിക്കുമ്പോൾ അതിനെ സ്വീകരിക്കാനുള്ള മനസ്സ് കാണിക്കാതിരിക്കുക എന്നതാണ്.
ഇത് ഒരു പ്രത്യേക വ്യക്തിയേയോ സംഭവത്തെയോ ആസ്പദമാക്കി പറയുന്നതല്ല. അനുവാചകന് അവനവന്റെ ജീവിതത്തെ സത്യസന്ധമായ ഒരു സ്ക്രൂട്ടിണിക്ക് വിധേയമാക്കിയാൽ മേല്പറഞ്ഞതിന് ഉദാഹരണങ്ങൾ അനവധി കിട്ടും.
ഷിജു
