Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉപ്പ് കൂടിയാൽ എന്താ കയ്ക്കോ…
നര്‍മം പാചകം

ഉപ്പ് കൂടിയാൽ എന്താ കയ്ക്കോ…

By Smitha RanjithSeptember 14, 202313 Comments3 Mins Read215 Views
Bookmark Now
Please login to bookmark Close

No account yet? Register

അബദ്ധങ്ങൾ സംഭവിക്കുക എന്നത് സ്വാഭാവികമല്ലേ, എന്നാൽ അബദ്ധങ്ങളുടെ റാണിയായ ഞാൻ എവിടെ ഉണ്ടോ അവിടെ ഒക്കെ എന്റെ കൂടെ ഈ പുള്ളിക്കാരനുമുണ്ടാകും. അത്യാവശ്യം എല്ലാ മേഖലയിലും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അടുക്കള അബദ്ധങ്ങൾ വളരെ കുറവായിരുന്നു എനിക്ക്. അതിന് ഒരു കാരണവും ഉണ്ട്, പാചകത്തിന്റെ പള്ളിക്കൂടത്തിൽ പഠിക്കാൻ ഞാൻ വൈകിയാണേ ചേർന്നത്, അത്യാവശ്യം തിയറി ഒക്കെ പഠിച്ചിട്ടാണ് ഞാൻ പ്രാക്ടിക്കലിനു വേണ്ടി ക്ലാസ് അറ്റൻഡ് ചെയ്തു തുടങ്ങിയത്.

എങ്കിലും മീൻകറിയിൽ എത്രയെത്ര ഉരുളക്കിഴങ്ങുകഷണങ്ങളും രസത്തിൽ എത്രയെത്ര വാഴത്തണ്ടുകീറ്റലുകളും വീണിരിക്കുന്നു! എന്നിട്ട് ആരും കാണാതെ അവയെ എല്ലാം എടുത്ത് വകഞ്ഞു മാറ്റിയിട്ട് ‘ഞാനിന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്ന് പറഞ്ഞു കൊണ്ട് ഊണുമേശയിൽ വിളമ്പിയിരിക്കുന്നു! എന്നാൽ ഒരു ഉരുളക്കിഴങ്ങിനും വാഴത്തണ്ടിനും പരിഹരിക്കാനാകാത്ത അബദ്ധമാണ് കല്യാണം കഴിഞ്ഞ നാളുകളിൽ ആദ്യം എനിക്ക് സംഭവിച്ചത്.

ഒരു ദിവസം ഭർതൃ വീട്ടുകാരെല്ലാം പുറത്തു പോകും മുൻപായി വീട്ടിൽ തനിച്ചു നിന്ന എന്നോട്, ‘കറി ഇരിപ്പുണ്ട്, പെങ്ങളുടെ ഭർത്താവ് ഉച്ചയ്ക്ക് വരുമ്പോൾ ഒരു ഓംലെറ്റ് ഉണ്ടാക്കി കൊടുക്കണം’ എന്ന് അമ്മായിയമ്മ പറഞ്ഞേൽപ്പിച്ചിരുന്നു. അന്ന് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചല്ലേ ഞാൻ, പാവം ഞാൻ ഫ്രിഡ്ജിലിരുന്ന അഞ്ചാറ് മുട്ടകൾ എടുത്ത് ഓംലെറ്റ് ഉണ്ടാക്കാം എന്ന് കരുതി. ഇത്രയും മുട്ടയ്ക്ക് ഒരു മൂന്ന് സ്പൂൺ ഉപ്പ് വേണമായിരിക്കും എന്ന് കരുതി പൊട്ടിച്ച് ഒഴിച്ച മുട്ടയിൽ ഉപ്പ് നന്നായി ചേർത്ത് അങ്ങ് ഇളക്കിക്കൊടുത്തു. എനിക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് തൊട്ടു നാക്കിൽ വച്ച് രുചിച്ചു നോക്കിയത് പോലുമില്ലാതെ നല്ല മൊരുമൊരാ മൊരിഞ്ഞ ഓംലെറ്റ് ഉണ്ടാക്കി വച്ചു.

ഉച്ചയ്ക്ക് ഊണു കഴിക്കാൻ വന്ന അളിയന് ഞാൻ വളരെ അഭിമാനത്തോടെ ഓംലെറ്റ് വിളമ്പി. വായിൽ വച്ചതും ‘ഇതെന്താ കയ്ക്കുന്നത്’ എന്ന് പറഞ്ഞ് തുപ്പിക്കളയാൻ പുള്ളി എണീറ്റ് ഒരോട്ടം!

‘കയ്‌പ്പോ, അങ്ങനെ വരാൻ വഴിയില്ലല്ലോ’, ഞാൻ ഒരു കഷണം എടുത്തു കഴിച്ചു നോക്കിയപ്പോളല്ലേ കാര്യം മനസ്സിലായത്. ഉപ്പ് കൂടിയിട്ട് വായിൽ വയ്ക്കാൻ നിവർത്തിയില്ല.

‘അളിയന്റെ നാവിലെ നവരസങ്ങൾ ഒക്കെ പോയോ, പാവത്തിന് കൂടിയ ഉപ്പ് കയ്പ്പായിട്ടാണ് തോന്നിയത്’.

‘ഇതെന്താണാവോ’,

ഒന്നുമറിയാത്ത പോലെ ഞാനും നിന്നു. തിരിച്ചു വരുന്നവർ കഥ അറിയുമ്പോൾ എടുത്തു രുചിച്ചു നോക്കണ്ട എന്ന് കരുതി അതിന്റ ഒരു പീസ് പോലും അവിടെ എങ്ങും ബാക്കി വയ്ക്കാതെ അപ്പുറത്തെ തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു കളഞ്ഞു ഞാൻ. ഹാ, സാരില്ല്യ, മീൻ ഇടാതെ മീൻ കറി വച്ച് കൊടുത്ത അങ്ങേരുടെ ഭാര്യയേക്കാളും ഭേദമാണല്ലോ ഞാൻ എന്ന് സ്വയം ആശ്വസിച്ചു.

പിന്നെ നമ്മൾ നല്ല പാചകറാണിയാണെന്ന് ചെറുതായെങ്കിലും സ്വയം അഹങ്കരിക്കുമ്പോൾ ചെറുതായിട്ടൊരു കൊട്ട് കിട്ടുന്നതാണീ അബദ്ധങ്ങൾ. അങ്ങനെ ചെറുതായി അഹങ്കരിച്ചിരുന്ന എനിക്ക് ഈയിടെ ഒരു അബദ്ധം സംഭവിച്ചു. ഇത്തവണ വിഷുവിന് അനിയത്തിയോടും ഫാമിലിയോടും ഇവിടെ എന്റെ വീട്ടിലേയ്ക്ക് വരാൻ ക്ഷണിച്ചു, അവർക്കായി നല്ല ഫ്രൈഡ് റൈസും ചില്ലി ചിക്കനും മറ്റു വിഭവങ്ങളും ഉണ്ടാക്കാം എന്ന് കരുതി, ഉണ്ടാക്കുമ്പോൾ എന്റെ ആരാധകർക്ക് കൂടെ ഉണ്ടാക്കണമല്ലോ, ഏകദേശം പത്തു മുപ്പതു പേർക്കുള്ള ഭക്ഷണം. ഞാൻ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി. അവർ വരുന്നതിന് മുൻപേ ഉണ്ടാക്കി തീർക്കുവാൻ പരിശ്രമിച്ചു. പക്ഷെ തീർന്നില്ല. യൂട്യൂബിൽ നോക്കുമ്പോൾ ഒക്കെ അരക്കിലോ ചിക്കന്റെ റെസിപി ആണ് മുഴുവൻ കാണുന്നത്. ഈ ആറേഴു കിലോ ചിക്കന് വേണ്ട അനുപാതങ്ങൾ എന്റെ മാത്തമാറ്റിക്സ് വർക്ക് ചെയ്യ്പ്പിച്ചു കൊണ്ട് ഞാൻ 1:2 , 2:3 എന്നിങ്ങനെ ഓരോ അനുപാതത്തിൽ ഓരോന്ന് എടുത്തു തുടങ്ങി. ചിക്കനിലേയ്ക്ക് എത്ര ഇൻഗ്രീഡിയൻറ്സ് ചേർത്തിട്ടും വിചാരിക്കുന്ന കളർ കിട്ടുന്നില്ല, കാണുമ്പോൾ, എന്തോ മാതിരി. വിരുന്നുകാർ എത്തി, കറി ആയിട്ടുമില്ല. എനിക്ക് തല കറങ്ങുന്നു, ഛർദ്ദിക്കാൻ വരുന്നു. കൈകാലുകൾ തളരുന്നു. എന്റെ പാചകത്തട്ടിലേയ്ക്ക് ആരെയും അടുപ്പിക്കാത്ത ഞാൻ ഏട്ടനെ തന്ത്രപരമായി വിളിച്ചു വരുത്തി കാര്യം പറഞ്ഞു.

‘നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്? എന്റെ വീട്ടുകാർ ഒന്നുമല്ലല്ലോ. നിന്റെ സ്വന്തം അനിയത്തിയല്ലേ’. എന്റെ മരവിച്ച കൈകൾക്ക് ആ വലിയ പാത്രം ഇളക്കുവാനുള്ള ശേഷി നഷ്ടപ്പെട്ടപ്പോൾ കുറെ നേരം ഏട്ടൻ കൂടെ നിന്ന് ചിക്കൻ ഇളക്കിത്തന്നു സഹായിച്ചു. അഹങ്കരിച്ചതിനുള്ള അത്രയും ടെൻഷൻ ഞാൻ സഹിച്ചെങ്കിലും സംഗതി അടിപൊളിയായി. ബിഗ് ബോസിൽ ലാലേട്ടൻ പറയുന്നതു പോലെ ‘സംഗതി കളറായി’. ഭക്ഷണം ഒക്കെ കഴിഞ്ഞ് ഇറങ്ങും നേരം അനിയൻ എന്നോട്, ‘ഇതെങ്ങനെ ഉണ്ടാക്കുന്നതെന്ന് അനിയത്തിയെക്കൂടി പഠിപ്പിച്ചു കൊടുത്തേയ്ക്കൂ ട്ടോ’ എന്ന്. പുറമെ ചിരിച്ചെങ്കിലും ഉള്ളിൽ ഞാൻ അനുഭവിച്ചിരുന്ന ആധിയിൽ അപ്പോഴും രാമനാമജപം മുഴങ്ങുന്നുണ്ടായിരുന്നു. ഇപ്പോഴാണ് ഒരാശ്വാസമായത്. കൂടെ.. ഇത്രയും പേർക്ക് തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയും എന്ന ആത്മവിശ്വാസവും.

ഇതുപോലുള്ള ചില്ലറ അബദ്ധങ്ങളൊക്കെ അന്ന് തിരുത്തിത്തരാൻ ഇന്നത്തെ പോലെ യൂട്യൂബ് ഒന്നും അധികം പ്രചാരത്തിൽ വന്നിട്ടില്ല. എന്തായാലും മുത്തശ്ശിയുടെയും അമ്മയുടെയും കൈപ്പുണ്യവും യൂട്യൂബ് ഗുരുവിന്റെ ഗുരുത്വവും കൊണ്ട് ഞാൻ ഇപ്പോൾ അത്യാവശ്യം നല്ല പാചകറാണിയായി മാറിയിരിക്കുന്നു. പിന്നെ, അന്ന് ഓംലെറ്റിൽ പരാജയപ്പെട്ടെങ്കിലും ഇന്ന് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ഒക്കെ അളിയന് ഒരുപാട് ഇഷ്ടം ആണ് ട്ടോ. എന്റെ സ്പെഷ്യൽ വിഭവം എന്ന് പറയണത് നല്ല അടിപൊളി പാലട പ്രഥമൻ ആണ്. ഇതിന് വീട്ടിലും അയല്പക്കത്തും എന്റെ ഓഫീസിലും എനിക്ക് ആരാധകർ ഏറെയുണ്ട്.

‘അപ്പോ, നിങ്ങളും പോന്നോളൂട്ടോ വീട്ടിലേയ്ക്ക്. ഞാൻ നല്ല സൂപ്പർ പാലട പ്രഥമൻ ഉണ്ടാക്കി തരുന്നതാണ്.’

‘അപ്പൊ എങ്ങനെയാ, പോര്വാല്ലേ…’

സ്മിത രഞ്ജിത്ത്

Post Views: 25
8
Smitha Ranjith

13 Comments

  1. Suma Jayamohan on October 8, 2024 12:02 AM

    ഇങ്ങനെ trial & errorൽക്കൂടിയാണ്ഇ മിക്കവരും പഠിക്കുന്നത് ഇപ്പോഴെന്തു സുഖമാണല്ലേ? ഓരോ വിഭവത്തിൻ്റെയും എത്രയെത്ര വീഡിയോകളാണുള്ളത്.
    ❤️🌷👌

    Reply
  2. Someone on September 16, 2023 7:45 PM

    ശരിയപ്പോ വീട്ടിൽ കാണാം 😍

    Reply
    • Smitha Ranjith on September 18, 2023 6:46 PM

      അതിനെന്താ, ഇങ്ങ് പോരെ
      😁

      Reply
  3. Jisha Rajesh on September 15, 2023 1:42 PM

    Address thannekkuutto.Vilichittu varam.Super ezhuthu.

    Reply
    • Smitha Ranjith on September 18, 2023 6:47 PM

      പിന്നേ…ഉറപ്പായും തരാം

      Thanks dear ❤️

      Reply
  4. Manna Mereeza on September 15, 2023 7:05 AM

    ഹാവൂ… പാലടപ്രതമാൻ😋 … നിക്കിഷ്ടോം അതെന്നേയ് 😀

    Reply
    • Jalaja Narayanan on September 17, 2023 5:57 PM

      മനോഹരം

      Reply
    • Smitha Ranjith on September 18, 2023 6:47 PM

      എന്താ സ്വാദ് അല്ലേ
      🥰❤️

      Reply
  5. Nishiba M on September 15, 2023 12:45 AM

    മനോഹരം

    Reply
  6. Divya Sreekumar on September 14, 2023 8:13 PM

    ദാ വന്നൂ 😀👍❤️

    Reply
  7. Sunandha Mahesh on September 14, 2023 8:09 PM

    വന്നൂ 😄

    Reply
  8. Sabira latheefi on September 14, 2023 5:15 PM

    അപ്പൊ എന്നാ വരേണ്ടത്. ❤️

    Reply
  9. Silvy Michael on September 14, 2023 4:45 PM

    വരട്ടേ? 😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.