Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇഷ്ടമാവുന്നില്ല എന്ന് തോന്നിയാൽ തിരിച്ചു പോകാം
കഥ സൗഹൃദം

ഇഷ്ടമാവുന്നില്ല എന്ന് തോന്നിയാൽ തിരിച്ചു പോകാം

By Manju SreekumarSeptember 15, 2023Updated:September 15, 202315 Comments3 Mins Read333 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മയ്ക്ക് കാപ്പി ആയോ, അതോ നടന്ന് വന്നിട്ട് മതിയോ” രേണുവാണ്. ദിവാസ്വപ്നം കാണുകയായിരുന്നോ ഞാൻ! “യമുനാമ്മയോട് ചോദിക്ക്, വേണ്ടെങ്കിൽ എനിയ്ക്കും വേണ്ടാ. ചന്തു വന്നിട്ട് മതി.” ഞാൻ ഉത്തരം പറഞ്ഞു.

ഞാനും യമുനാമ്മയും ചന്തുവിന്റെയും രേണുവിന്റെയും അടുത്ത് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരിയ്ക്കുന്നു. ചന്തു എന്റെ മോനാണ്, രേണു യമുനാമ്മയുടെയും. ഞങ്ങൾ രണ്ടാളും ജീവിതയാത്രയിൽ പ്രാരാബ്ധങ്ങൾ ഒടുങ്ങി ഒറ്റയ്ക്കായവർ. രണ്ട് നാടുകളിൽ രണ്ട് വലിയ വീടുകളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നവർ. രണ്ടാൾക്കും നാട്ടിൽ വേറെ മക്കളുണ്ട്. ഒറ്റയ്ക്കായപ്പോൾ അവരുടെ ഒക്കെ കൂടെ പോയി താമസിച്ചു നോക്കിയതാണ്. ഒടുവിൽ രണ്ടാളും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോന്നു. രണ്ടാളും കൂടി ഒരു വീട്ടിൽ നില്ക്കാൻ ചന്തു ആണ് പറഞ്ഞത്. പക്ഷെ മറ്റ് മക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ രേണുവാണ് ഇങ്ങോട്ട് കൊണ്ട് വന്നത്. കാലാവസ്ഥ വ്യത്യാസമാണ്, നാട്ടിലെ വീടും പറമ്പും നശിക്കും, നാട്ടിലെ പോലെ ഇറങ്ങി നടക്കാൻ പറമ്പും അമ്പലവും ഇവിടെയില്ല ഇങ്ങനെ നൂറ് നൂറ് ആശങ്കകൾ ഉണ്ടായിരുന്നു ഞങ്ങൾ രണ്ടാൾക്കും. രേണുവിന്റെ ഒറ്റ വാചകത്തിലാണ് വീണത്. നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത് ഒരുമിച്ചു താമസിച്ചു നോക്കൂ. ഇഷ്ടമാവുന്നില്ല എന്ന് തോന്നിയാൽ തിരിച്ചു പോകാം, എപ്പോൾ വേണമെങ്കിലും.

ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് ചന്തുവിന് വേണ്ടി രേണുവിനെ കാണാൻ പോയതാണ് ഓർമ വന്നത്. ചന്തു നാട്ടിൽ വന്നിട്ട് അധികദിവസമായിരുന്നില്ല. വന്നതിന്റെ പിറ്റേന്ന് തന്നെ അവന്റെ ചേച്ചിയും ഭർത്താവും നിര്ബന്ധമായി കൊണ്ട് കാണിച്ചതാണ് രേണുവിനെ. അവനിഷ്ടപ്പെട്ട പോലെ തന്നെ ആദ്യ കാഴ്ച്ചയിൽ രേണുവിനെയും വീട്ടുകാരെയും എനിയ്ക്കും ഇഷ്ടപ്പെട്ടു. പെട്ടെന്നാണ് കല്യാണം കഴിഞ്ഞതും രേണുവിനെ നാട്ടിൽ നിർത്തി ചന്തു ജോലിസ്ഥലത്തേക്ക് തിരിച്ചു പോയതും.

ചെറുപ്പം കുട്ടി, ഭർത്താവ് അടുത്തില്ലാത്ത ദുഃഖം. അതൊന്നുമോർക്കാതെ പലപ്പോഴും കുത്തുവാക്ക് പറയേണ്ടി വന്നിട്ടുണ്ട് രേണുവിനോട്. തന്റെ മോൾ അവളുടെ ഭർതൃഗൃഹത്തിൽ റാണിയായി കഴിയുന്നത് പറഞ്ഞ് നോവിച്ചിട്ടുണ്ട്. മൂത്തവന്റെ ഭാര്യയുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ വെച്ചു പറയുമ്പോൾ രേണുവിന്‌ സങ്കടമായിക്കാണും. കല്യാണം കഴിഞ്ഞതോടെ ചന്തു മുൻപത്തെ പോലെ പൈസയൊന്നും വീട്ടിലേയ്ക്ക് തരാത്തതും എഴുത്തുകളുടെ എണ്ണം കുറച്ചതും ഒക്കെ തന്റെ ദേഷ്യത്തിന് ആക്കം കൂട്ടി. അതൊക്കെ അവന്റെ ജോലിസ്ഥലത്തെ ടെൻഷനും ശമ്പളക്കുറവും കൊണ്ടാണെന്നൊക്കെ മനസ്സിലാകുമ്പോളെക്ക് രേണു അവന്റെ അടുത്തേക്ക് പോയിരുന്നു, അവർക്ക് കുട്ടികൾ ആയി, നാട്ടിൽ വരവ് അവരുടെ അവധിയ്ക്കായി. ചന്തുവിൻറെ അച്ഛൻ പോയി. എല്ലാവരും വേറെ വീട് വെച്ച് മാറി, ഒറ്റയ്ക്കായപ്പോൾ ആണ് രേണുവിന്റെ മനസ്സ് കാണാനായത്.

അത്രയും കാലം മറ്റ് മക്കൾക്ക് രണ്ടാൾക്കും വീട്ടിൽ വന്ന് നില്ക്കാൻ ഇഷ്ടമായിരുന്നു. എന്ത് വിശേഷത്തിനും മൂത്തവനും മോളും കുടുംബസമേതം തലേന്നേ വരും. രേണുവും ചന്തുവും ഒന്നുകിൽ നാട്ടിൽ ഉണ്ടാവില്ല , ഉണ്ടെങ്കിൽതന്നെ വീട്ടിൽ സ്വസ്ഥമായി ഇരിക്കില്ല. നാട്ടിൽ വല്ലപ്പോഴും വരുമ്പോൾ അവർക്ക് ചെയ്തു തീർക്കാൻ ഒരു നൂറ് കൂട്ടം കാര്യങ്ങൾ കാണും എന്ന യാഥാർഥ്യം ഒന്നും അന്ന് അംഗീകരിച്ചില്ല. മറ്റ് രണ്ട് പേരും അച്ഛന്റെയും അമ്മയുടെയും സ്വത്തും ആരോഗ്യവും മുതലെടുക്കുകയാണെന്നും അന്ന് മനസ്സിലായില്ല. അച്ഛൻ പോയി, വരുമാനം കുറഞ്ഞു, തനിയ്‌ക്ക് അസുഖങ്ങളും തുടങ്ങി. രേണുവിന്റെ മനസ്സ് കണ്ടത് അപ്പോളാണ്. രണ്ടു കൈയും നീട്ടിയാണ് അവൾ രണ്ടമ്മമാരെയും സ്വീകരിച്ചത്, അതും തീരുമാനം ഞങ്ങൾക്ക് വിട്ട് കൊണ്ട്.

രേണു പറയുന്നതാണ് ശരി. നമ്മുടേ ഇഷ്ടത്തിനും സൗകര്യത്തിനും ജീവിക്കാൻ സാധിക്കേണ്ടത് വയസ്സാകുമ്പോൾ ആണ്. ചെറുപ്പത്തിൽ നമുക്ക് എന്തും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. പക്ഷെ വയസ്സ് ചെല്ലുമ്പോൾ അതിനു മനസ്സും ശരീരവും വിസമ്മതിക്കും. ആ സമയത്ത് തീരുമാനം എടുക്കുന്നത് പൊതുവെ മക്കളും നാട്ടുകാരും ബന്ധുക്കളും ഒക്കെ ആവും. രേണുവിന്റെ അഭിപ്രായത്തിൽ രണ്ടമ്മമാർക്കും എവിടെ താമസിക്കാനാണ് ഇഷ്ടം, സൗകര്യം എന്ന് കണ്ട് പിടിയ്ക്കാനുള്ള സമയമാണ് ഇത്. ഇഷ്ടം പോലെ സമയം എടുത്ത് തീരുമാനിക്കാം എന്നാണ്. ഇവളെ ആണല്ലോ ഒരു സമയത്തു കുത്തുവാക്ക് പറഞ്ഞ് ഞാൻ നോവിച്ചതെന്നാണ് എന്റെ ഇപ്പോഴത്തെ വേദന.

“നടക്കാൻ പോയാലോ, എന്താ ത്ര ആലോചന?” യമുനമ്മയാണ്. ചെറുപ്പത്തിൽ ഒരുമിച്ചു കളിച്ചു നടന്ന കളിക്കൂട്ടുകാരിൽ ഒരാളെ കിട്ടിയ പോലെയാണ് ഇവരുടെ കൂടെ നീണ്ട യാത്ര ചെയ്തപ്പോൾ തോന്നിയത്. രണ്ടാളും മാത്രമായ യാത്രയിൽ വെച്ചാണ് അന്യോന്യം നന്നായി മനസ്സിലായത്. ജീവിതയാത്രയിൽ ഒറ്റയ്ക്കായിപ്പോയ രണ്ട് കൂട്ടുകാരികൾ, താങ്ങായി ഇവിടെയിതാ ഒരുപൊന്നു മോളും മോനും.

Post Views: 31
9
Manju Sreekumar

15 Comments

  1. മിനി സുന്ദരേശൻ on October 11, 2025 9:51 PM

    ഇത് നല്ലൊരു കൂട്ടാണല്ലോ….. സുന്ദരമായ കഥ👍❤️

    Reply
  2. Shreeja R on October 12, 2023 2:12 PM

    കൊള്ളാം 👌👌

    Reply
    • Manju Sreekumar on October 11, 2025 2:18 AM

      ❤️❤️

      Reply
  3. Canoli canalinte puthri on September 17, 2023 12:17 PM

    വളരെ ഇഷ്ട്ടപ്പെട്ടു. ❤️❤️

    Reply
    • Manju Sreekumar on October 11, 2025 2:18 AM

      താങ്ക്യൂ

      Reply
  4. Nafs nafs on September 16, 2023 11:15 PM

    എന്റെ ഒരു കൂട്ടുകാരിയുണ്ട്. അവളുടെ കൂടെയാണ് ഉമ്മയും ഹസ്ബന്റിന്റെ ഉമ്മയും . രണ്ടുപേരും വലിയ കൂട്ടാണ്.
    ഈ എഴുത്ത് ഒത്തിരി ഇഷ്ടായി.

    Reply
  5. Sabira latheefi on September 15, 2023 7:57 PM

    ഒറ്റ മക്കൾ ഉള്ളിടത്തു ഇതാണ് പ്രാക്ടിക്കൽ. നന്നായി എഴുതി.

    Reply
    • Nishiba M on August 30, 2024 3:13 PM

      മനോഹരം. ഹൃദ്യമായ ചിന്ത..

      Reply
    • Kavitha Menon on August 30, 2024 5:10 PM

      സത്യം…. എനിക്ക് ഒരു മകളാണ്… ഞാൻ ഇപ്പോളേ ഇതൊക്കെ മനസ്സിൽ തീരുമാനിച്ചു തന്നെയാണ് ഇരിക്കണത്

      Reply
      • Suma Jayamohan on October 10, 2025 9:35 AM

        നല്ല കഥ❤️👌🌹
        പ്രായമാവുകയും ഒരാൾ ഒറ്റയ്ക്കായിപ്പോവുകയും ചെയ്താൽ ഇതൊക്കെയാണു നല്ലത്. കൂട്ടില്ലാതെ എന്തു ജീവിതം അല്ലേ?❤️

        Reply
        • Manju Sreekumar on October 11, 2025 2:19 AM

          അതെ 💜

          Reply
      • Manju Sreekumar on October 11, 2025 2:20 AM

        Thats nice

        Reply
    • Sayara fathima k.k on October 10, 2025 6:59 PM

      👌🥰💗💗

      Reply
      • Manju Sreekumar on October 11, 2025 2:19 AM

        💜❤️

        Reply
    • Manju Sreekumar on October 11, 2025 2:19 AM

      സ്നേഹം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.