Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവൻ തിരിച്ചു തന്ന എന്റെ സൗഹൃദങ്ങൾ
അനുഭവം സൗഹൃദം

ജീവൻ തിരിച്ചു തന്ന എന്റെ സൗഹൃദങ്ങൾ

By Ramzeena NasarSeptember 15, 2023Updated:November 12, 202417 Comments3 Mins Read450 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ കിട്ടിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാൽ നല്ല സൗഹൃദം എന്നെ ഞാൻ പറയൂ. രക്തബന്ധങ്ങളെക്കാൾ ഞാൻ ഇന്ന് വില കല്പിക്കുന്നതും സൗഹൃദത്തിന് തന്നെ. സൗഹൃദത്തിന്റെ മൂല്യം എന്തെന്ന് തിരിച്ചറിഞ്ഞത് ജീവിതം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു. 

ഒരുപാട്‌ സന്തോഷവും അനുഗ്രഹങ്ങളും ലഭിച്ചാണ് ബാല്ല്യവും കൗമാരവും കടന്നു പോയത് ഏറ്റവും വലിയ സ്കൂളിൽ തന്നെ പഠിച്ചു.  ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ ഒരു കുറവും അറിഞ്ഞിട്ടില്ല.  വളരെ ചെറുപ്രായത്തിൽ തന്നെ ഒരുപാട്‌ സ്വർണ്ണാഭരണങ്ങൾ വാങ്ങിതരുമായിരുന്നു ഉപ്പ. ഒരു പ്രവാസിയായ ഉപ്പ ഒരുപാട്‌ ഗൾഫ് സാധനങ്ങൾ ഇട്ടു മൂടിയാണ് വളർത്തിയത്. ഒരു ബുദ്ധിമുട്ടും അറിയാതെ വളർന്ന് വന്നത് കൊണ്ടോ എന്തോ ചെറിയ പ്രതിസന്ധി പോലും താങ്ങാൻ പറ്റാത്ത ആളായിരുന്നു ഞാൻ. ചെറിയ വിഷമങ്ങൾ പോലും കാണാനോ കേൾക്കാനോ കഴിയാറില്ല. 

അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു കോളേജ് ജീവിതം ആരംഭിച്ചു. പൊതുവേ പതിനെട്ടാം വയസ്സിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടണം എന്ന അന്നത്തെ നാട്ടുനടപ്പ്. അത് കൊണ്ട് തന്നെ പ്ലസ്ടു പഠിക്കുമ്പോഴേ ഉപ്പ വിവാഹത്തിന് നിർബന്ധിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഡിഗ്രി രണ്ടാം വർഷം ഉപ്പാടെ ആഗ്രഹത്തിന് വഴങ്ങികൊടുക്കേണ്ടി വന്നു. സ്വന്തം ആഗ്രഹങ്ങളേക്കാൾ മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന സ്വഭാവം ആയത് കൊണ്ട് അവർ പറഞ്ഞ ആളെ തന്നെ വിവാഹവും കഴിച്ചു. 

ഒരുപാട് പ്രതീക്ഷയോടെ വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നത് ഒരുപാട്‌ ആഭരണങ്ങൾ തന്നു തന്നെയാണ് കെട്ടിച്ചു വിട്ടതും. ഉപ്പാടെ കൂട്ടുകാരൻ കൊടുന്ന ആലോചന ആയത് കൊണ്ട് കൂടുതൽ അന്വേഷിക്കാനോ ചികഞ്ഞറിയാനോ നിന്നില്ല. ഒരുപാട്‌ വാഗ്ദാനങ്ങൾ ഉപ്പാക്ക് നൽകിയിരുന്നു ചെറുക്കനെ കുറിച്ചും വീട്ടുകാരെ കുറിച്ചും. 

വിവാഹം കഴിഞ്ഞ മൂന്നാം നാൾ തന്നെ തിരിച്ചറിവുണ്ടായി എല്ലാം പൊള്ളയായ വാഗ്ദാനങ്ങൾ ആയിരുന്നു എന്ന്. യാതൊരു തരത്തിലും ഒത്തുപോവാൻ പറ്റാത്ത വീട്ടുകാരും ചുറ്റുപാടും ആയിരുന്നു അവരുടേത്. പക്ഷെ ചെറുക്കന്റെ സ്വഭാവം മാത്രം ഏക ആശ്വാസം നൽകിയത് പക്ഷെ അതിനു ആയുസ്സ് കുറവായിരുന്നു കേവലം ഇരുപത്തി എട്ട് ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ചു ചെറുക്കൻ ദുബായിലേക്ക് വിമാനം കയറി. 

ഒട്ടും പൊരുത്തപ്പെടാൻ പറ്റാത്ത അന്തരീക്ഷം ആയത് കൊണ്ട് ഒരുപാട് മാനസിക വിഷമം അനുഭവിച്ചു അത് കൊണ്ട് തന്നെ അസുഖങ്ങളും വേട്ടയാടി ത്തുടങ്ങി. സഹിക്കാൻ പറ്റാതെ ആയപ്പോൾ ഭർത്താവിന്റെ അടുത്തേക്ക് വിമാനം കയറി. ഒരുപാട്‌ സന്തോഷിച്ച ദിനങ്ങൾ വീട്ടിലെ മൂത്ത മകനായത് കൊണ്ട് ഒരുപാട്‌ പ്രാരാബ്ധം ഉണ്ടായിരുന്നു ഭർത്താവിന് പക്ഷെ ആർക്കും ഒരു കുറവും വരുത്താതെ എല്ലാ കാര്യങ്ങളും നോക്കി നടത്തുമായിരുന്നു. എല്ലാം ഒറ്റക്ക് നോക്കി നടത്താൻ ഉള്ള പൈസ കയ്യിലുണ്ടെന്ന് എന്നെയും വിശ്വസിപ്പിച്ചു. 

ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ വാർത്ത ഇടിത്തീയായ് വന്നത്. ഭർത്താവിന്റെ ജോലി നഷ്ട്ടപ്പെട്ടു എന്നത്‌. പ്രവാസികൾ കിട്ടുന്ന വരുമാനത്തേക്കാൾ ചിലവ് നടത്തും എന്നുള്ള ധാരണ ആളുകൾക്കിടയിലുണ്ട്. പക്ഷെ അത് തന്റെ കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടിയാണെന്ന് ആരും തിരിച്ചറിയാറില്ല. ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വേറെ ഒരു വാർത്ത ഭർത്താവ് പറഞ്ഞത്‌. ഒരുപാട്‌ ലോണും ക്രെഡിറ്റ് കാർഡുകളും കൊണ്ട്‌ നട്ടം തിരിയുന്ന അവസ്ഥയാണെന്നും ചിലവിനു പോലും പൈസ ഇല്ലെന്നും. പുതിയ ജോലി കിട്ടിയില്ലേൽ ആത്മഹത്യ അല്ലാതെ പോംവഴിയില്ലെന്നും. കയ്യിൽ പൈസ ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ട് കൂടെപ്പിറപ്പുകൾ എല്ലാം കയ്യൊഴിഞ്ഞു. താൻ ആർക്കു വേണ്ടി കടക്കാരനായോ അവർ തിരിഞ്ഞു പോലും നോക്കിയില്ല. നാലാം തരത്തിൽ പഠിക്കുന്ന മോനും ഞാനും എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥ, സഹായത്തിനു പോലും ആരുമില്ല. ഒടുവിൽ ഭർത്താവ് എന്നെയും മോനെയും നാട്ടിലയച്ചു. കോടതിയിൽ കീഴടങ്ങി രണ്ടു മാസം ജയിൽവാസം അനുഭവിച്ചാൽ കടങ്ങൾ എല്ലാം എഴുതി തള്ളുമെന്ന് ഏതോ വക്കീൽ ഉപദേശിച്ചിരുന്നു. പക്ഷെ ആ അവസ്ഥയിൽ ഭർത്താവിനെ ജയിലിൽ അയക്കില്ലന്ന് ഞാനും. 

ഇനി കരഞ്ഞിരുന്നാൽ ശരിയാവില്ല ആരുടെ മുന്നിലും കൈ നീട്ടില്ല എന്ന ഒരു വാശി എന്നിലും ഉടലെടുത്തു. ജീവത്തിൽ അന്നുവരേ ഇല്ലാത്ത ഊർജ്ജം എനിക്ക് കൈവന്നിരുന്നു. അത് എനിക്ക് നൽകിയത് എന്നെ കരയാൻ വിടാതെ ആത്മഹത്യചെയ്യിക്കാതെ എനിക്ക് ചുറ്റും വലയം ചെയ്ത എന്റെ നല്ല സൗഹൃദങ്ങൾ ആയിരുന്നു. 

എങ്ങനെ മുന്നോട്ട് പോവും എന്നറിയാതെ പകച്ചു നിന്നപ്പോൾ എനിക്കാശ്രയം ആയി വന്നവർ. 

കയ്യിൽ ആകെ ഉള്ള വാസന തെറ്റില്ലാതെ ഭക്ഷണം പാകം ചെയ്യുക എന്നതായിരുന്നു. ആ പ്രതിസന്ധിയിൽ എന്നെ സഹായിച്ചതും അത് തന്നെ ആയിരുന്നു. ഒരു കാറ്ററിംഗ് സർവീസ് ത്തുടങ്ങി വീട്ടു ഭക്ഷണം എന്ന പേരിൽ എന്റെ സുഹൃത്തുക്കൾ തന്നെ എനിക്ക് ഒരുപാട് ഓർഡറുകൾ തന്നു ഭക്ഷണത്തിന്. കൂടാതെ അവർ തന്നെ വീട്ടു രുചി എന്ന പേരിൽ ഒരു വാട്ട്സെപ്പ് കൂട്ടായ്മ ആരംഭിച്ചു ഞാൻ അറിയാത്ത അവരുടെ സുഹൃത്തുക്കളെ അതിൽ പങ്കാളികൾ ആക്കി. അവർ മുഖേനയും ഒരുപാട് കച്ചവടം ലഭിച്ചു. മോന്റെ ഫീസും ഞങ്ങളുടെ വീട്ടു ചിലവും അങ്ങനെ നടത്തിപ്പോന്നു. ഒരു സുഹൃത്തിന്റെ ഭർത്താവിന്റെ കമ്പനിയിൽ തന്നെ കമ്പനി മാനേജർ ആയി ജോലി ലഭിച്ചു. മൂന്ന് മാസം മൂന്ന് യുഗങ്ങളിൽ അനുഭവിക്കേണ്ട യാതനകൾ അനുഭവിച്ചു. ഇന്ന് ഭർത്താവ് അതേ കമ്പനിയുടെ റീജിയണൽ മാനേജർ ആയി ജോലി ചെയ്യുന്നു സ്വസ്ഥവും ശാന്തവുമായ ജീവിതം അതെനിക്ക് സമ്മാനിച്ചത് എന്റെ നല്ല സൗഹൃദങ്ങൾ തന്നെ ആണ്. അവർ ഇല്ലായിരുന്നെങ്കിൽ ഇന്നിതെഴുതാൻ ഞാൻ ഉണ്ടാവുമായിരുന്നോ?

ഇല്ല ഒരു കുപ്പി വിഷത്തിലോ ഒരു മുഴം കയറിലോ ഒതുങ്ങി പോവുമായിരുന്ന ഞങ്ങളുടെ ജീവനെ തിരിച്ചു തന്ന എന്റെ സൗഹൃദങ്ങൾ. 

“ഇനിയും ജന്മങ്ങൾ എനിക്കേകുമെങ്കിൽ എനിക്കവർ തന്നെ സുഹൃത്തുക്കൾ ആകേണമേ. “

റംസീന നാസർ

Post Views: 69
14
Ramzeena Nasar

17 Comments

  1. Shreeja R on September 23, 2023 3:57 PM

    👍👍👍

    Reply
  2. Joyce Varghese on September 17, 2023 2:10 AM

    നല്ല സൗഹൃദങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്.

    Reply
    • അബുജാസിം on September 23, 2023 1:22 PM

      നല്ല എഴുത്ത് 😍 ഇനിയും എഴുതൂ 🙏

      Reply
  3. Silvy on September 16, 2023 11:29 AM

    പൊളിക്കുന്ന ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി എഴുതി. 👏👏👏🥰🥰

    Reply
    • Nishiba M on September 23, 2023 1:46 PM

      ജീവിതത്തിന്റെ മുൾപ്പാതകളിൽ കൂട്ടായ സൗഹൃദങ്ങൾ.

      Reply
  4. Sunandha Mahehs on September 15, 2023 8:43 PM

    നല്ല മനുഷ്യർക്ക് ആരെങ്കിലും തുണയായി വരും 👍😍

    Reply
  5. Divya Sreekumar on September 15, 2023 6:38 PM

    സൗഹൃദത്തിന്റെ തണലില്‍ ജീവിതം തിരിച്ചു പിടിക്കാന്‍ സാധിച്ചല്ലോ . ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളില്‍ ഒന്നു തന്നെയാണ്
    നമ്മുടെ സുഖദുഃഖങ്ങളില്‍ കൂടെ നില്‍ക്കുന്ന നല്ല സൗഹൃദങ്ങള്‍ 🥰🥰🥰🥰

    Reply
  6. Nafs nafs on September 15, 2023 6:03 PM

    🥰🥰💞

    Reply
  7. Neethi Balagopal on September 15, 2023 3:30 PM

    നല്ല സൗഹൃദങ്ങൾ ഭാഗ്യം തന്നെയാണ്

    Reply
  8. Shes on September 15, 2023 3:16 PM

    Beautiful writing ✍️!!

    Reply
  9. Manna Mereeza on September 15, 2023 2:16 PM

    മനസ്സിൽ തൊട്ട എഴുത്ത്… ഇതുപോലെ ആപത്ഘട്ടത്തിൽ നമ്മളെ സഹായിക്കുന്ന ഫ്രണ്ട്സ് ഭാഗ്യം തന്നെയാണ് 🥰

    Reply
    • Lageetha on September 15, 2023 3:50 PM

      Fabulous writting dear ramsi 😍😍

      Reply
      • Sobha Narayanasharma on September 15, 2023 6:15 PM

        അനുഭവത്തിന്റെ തീചൂളയിൽ ninnum പാകം വന്ന എഴുത്ത് .നന്നായി എഴുതി .ആശംസകൾ 👍👍🌹🌹

        Reply
        • ബാബുരാജ് on September 20, 2023 12:16 AM

          വളരെ ഭംഗയായി ജീവിതാനുഭവം എഴുതി.നിങ്ങൾക്ക് അത് കൊണ്ട് ഒരു സംതൃപ്തിയും മറ്റുള്ളവർക്ക് ഒരു motivation കൂടി അണ്..കഷ്ടപ്പാടിൻ്റെ അവസാനത്തെ കച്ചിതുരുമ്പ് പോലെ ദൈവം കൈത്താങ്ങ് ആയി വരും എന്ന് പറയുന്നത്….. അ ദൈവം അണ് സുഹൃത്ത്…..ഇന്നുള്ള ഉയർച്ചയിൽ മതിമറന്ന് പോയാലും പഴയ സുഹൃത്ത് ബന്ധങ്ങൾ മറക്കാതിരിക്കുക.വീണ്ടും എഴുതുക.

          Reply
      • jasiya on September 16, 2023 10:16 PM

        ❤️❤️❤️ നന്നായി എഴുതി.. ഇനിയും എഴുത്തു തുടരൂ.. ഒരുപാട് ഉഴരങ്ങളിൽ എത്തുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🥰

        Reply
    • Salee on September 15, 2023 4:00 PM

      Nallezhuth ramsee🥰👏God Bless you and your Family.

      Reply
  10. Sabira latheefi on September 15, 2023 1:07 PM

    ❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.