Author: Ramzeena Nasar

അതിരാവിലെ തന്നെ ഫോൺ നിർത്താതെ ബെല്ലടിക്കുന്ന ശബദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. തലേദിവസം രാത്രി ചാർജ് ചെയ്യാൻ വെച്ച ഫോൺ എഴുന്നേറ്റ് പോയി എടുക്കാനുള്ള മടിയിൽ അലസമായി കിടക്കയിൽ തന്നെ കിടന്നു. വീണ്ടും മിസ്സ്കാൾ കേട്ടപ്പോളാണ് മടിച്ചു മടിച്ചു ഫോൺ എടുത്തു നോക്കിയത്. പതിനാല് മിസ്സ്കാൾ. അതും അവളുടെ.. എന്നും വിളിച്ച് ഏറെ നേരം സംസാരിക്കുന്നവൾ. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായിട്ട് വിവരമൊന്നുമില്ലാതെ വന്നപ്പോൾ മനസ്സിൽ ഒരു വേവലാതിയുണ്ടായിരുന്നു.  അങ്ങോട്ടയച്ച മെസേജുകൾക്കൊന്നും മറുപടിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ നേരം പുലരുന്നതിനു മുന്‍പെ തുരുതുരാ ഉള്ള മിസ്കാൾ മനസ്സിൽ വല്ലാത്ത ആശങ്കയുണ്ടാക്കി. ഒരു വാട്സാപ്പ് കൂട്ടായ്മയിൽ നിന്നുകിട്ടിയ കൂട്ടുകാരിയണവൾ, നിഷ്ക്കളങ്ക സ്വഭാവവും കുട്ടിത്തം നിറഞ്ഞ സംസാരവുമാണ് അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയത്. കുടുകുടാ ചിരിക്കുകയും, നന്നായിട്ട് പാട്ട് പാടുകയും ചെയ്യുന്ന അവൾ അസ്സലൊരു എഴുത്തുകാരിയും, ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്. എപ്പോഴും സന്തോഷവതിയായി മാത്രംകാണുന്ന അവളുമായി സംസാരിക്കുമ്പോൾ കിട്ടുന്ന പോസിറ്റിവിറ്റിയാണ് അവളുമായി കൂടുതൽ അടുപ്പിച്ചത്. നിർത്താതെയുള്ള ഫോൺ സംഭാഷണം ചിലപ്പോൾ…

Read More

പ്രിയപ്പെട്ടവനേ… നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. എങ്ങനെ തുടങ്ങണമെന്നറിയില്ല. വർഷങ്ങൾക്കുമുമ്പ് സ്കൂൾവരാന്തയിൽനിന്ന് പരസ്പരം, മിഴികൾ യാത്രപറഞ്ഞ് പിരിഞ്ഞെങ്കിലും മനസ്സിന്റെ ഒരു കോണിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ നീയിന്നും മഴവില്ലിന്റെ ഏഴു വർണ്ണങ്ങൾചാലിച്ച് നിറഞ്ഞുനിൽപ്പുണ്ട്. അന്നവസാനമായി, ഒറ്റയ്ക്കു സംസാരിക്കണമെന്നു നീ പറഞ്ഞപ്പോൾ പറ്റില്ലെന്നു ഞാൻ നിരസിച്ചതും നീ കൊടുത്തുവിട്ട നാരങ്ങമിഠായികൾ നീ കാൺകെ നിലത്തിട്ട് ചവിട്ടിയരച്ചതും നിന്റെ കണ്ണുകളിൽ നിറഞ്ഞ ജലകണികകൾ കണ്ടില്ലെന്നു നടിച്ചുതും ഞാനൊരു ക്രൂരയായതുകൊണ്ടല്ലെടോ… വീട്ടിൽ എനിക്കുതാഴെയുള്ള അഞ്ചുസഹോദരങ്ങളുടെ ജീവിതം പ്രണയമെന്ന എന്റെ സ്വാർത്ഥതക്കുമുമ്പിൽ ഇല്ലാതാകുമെന്ന ഭയമായിരുന്നെടോ. മാത്രമല്ല, പ്രണയമെന്ന പേരുകേട്ടാലുടൻ വാളെടുക്കുന്ന ഉമ്മയും ഉപ്പയും അമ്മാവന്മാരുടെയൊക്കെ മുഖമായിരുന്നു നിന്റെ പ്രണയത്തിനു തടസ്സമായി ഞാൻ ഭയന്നിരുന്നത്. എന്നിട്ടും നീയയച്ച രണ്ട്‌ കത്തുകൾക്കും മറുപടി എഴുതാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അതേ പേടിതന്നെയായിരുന്നു അവിടെയും എന്നെ വിലക്കിയത്. എന്നിട്ടും ഓരോരോ യാത്രകളിലും ഞാൻ ആഗ്രഹിക്കുമായിരുന്നു നിന്നെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. നീ സ്ഥിരംകയറാറുള്ള ബസ്റ്റോപ്പിലെത്തുമ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളം ഞാൻപോലുമറിയാതെ വർദ്ധിക്കുമായിരുന്നു. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും കണ്ണുകൾ തമ്മിലുടക്കുമ്പോളുണ്ടായിരുന്ന…

Read More

ആശുപത്രിയിലെ അവസാനബില്ലുമടച്ച് സഞ്ചിയിലുള്ള സാധനങ്ങൾ ഒരു കയ്യിലും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ മറുകയ്യിലും പിടിച്ച് നിസ്സഹായത നിറഞ്ഞ മുഖവുമായി വർഷങ്ങൾക്ക് മുമ്പ് ആ ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ അവളെ കാത്തു മുറ്റത്തെ ആംബുലൻസ്സിൽ ജീവിതത്തിൽനിന്നും സ്വയം ഒളിച്ചോടി നിർജീവമായികിടക്കുന്ന ഒരു ശരീരവും ,ജപ്‌തിയാകാൻ സീലൊട്ടിച്ചുപോയ പൊട്ടിപ്പൊളിഞ്ഞ വീടും ,വീട്ടിയാൽ തീരാത്ത കട ബാധ്യതകളും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. കണ്ണുനീരിന്റെ പെരുമഴയിൽ നനഞ്ഞുകുതിർന്ന അവരെയും കൊണ്ട് ആംബുലൻസ് മുന്നോട്ട് ചലിച്ചപ്പോൾ തന്റെ കയ്യിലെ അവസാന ആശ്രയമായ താലിയിൽ അവൾ മുറുകെ പിടിച്ചിരുന്നു. അവൾക്കിരുവശങ്ങളിലായി ഒന്നുമറിയാത്ത പിഞ്ചുപൈതങ്ങളും. മുന്നോട്ടുള്ള ജീവിതയാത്രയിലേക്കുള്ള വഴിയറിയാതെ മരവിച്ചിരിക്കുന്ന അമ്മയെനോക്കി അവരുടെ മനസ്സിലും നൂറു ചോദ്യങ്ങൾ ഉയർന്നിരിക്കാം. അകാലത്തിൽ വിധവയായ അവൾക്ക് കരഞ്ഞിരിക്കാൻ സമയമില്ലായിരുന്നു. ജീവിതത്തിൽനിന്നും ഭയന്നോടി തന്റെ മക്കളെ അനാഥമാക്കാനും. വിശന്നു കരയുന്ന മക്കൾക്ക് ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷണം നൽകാനുള്ളവക  കണ്ടെത്തുക എന്നതായിരുന്നു അവളുടെ ആദ്യലക്ഷ്യം  അതിനു വേണ്ടി അടുത്തുള്ള പണക്കാരുടെ വീട്ടിൽപോയി സഹായിച്ചാൽ തുച്ഛമായികിട്ടിയിരുന്ന കൂലികൊണ്ട് സാധിച്ചിരുന്നുവെങ്കിലും ദിനംപ്രതി കടന്നുവരുന്ന…

Read More

അതിരാവിലെ പത്രത്തിന്റെ പ്രധാനതലക്കെട്ടു വായിച്ചപ്പോൾ മനസ്സിൽ ഭീതിയും അമർഷവും നിറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ ഭർതൃമാതാവിന്റെയും ഭർത്താവിന്റെയും പീഡനമേറ്റ് 19കാരി ആത്മഹത്യ ചെയ്തിരിക്കുന്നു. വളരെ നടുക്കം സൃഷ്ടിച്ച ആ വാർത്ത കണ്ടപ്പോൾ മനസ്സിൽ പെട്ടെന്ന് അവളെയാണ് ഓർമ്മ വന്നത്. രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ മാറ്റി നിർത്തപ്പെട്ടും പരിഹാസങ്ങൾ ഏറ്റുവാങ്ങിയും മാനസികനില തെറ്റി ആത്മഹത്യ ചെയ്ത അവളുടെ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു കത്തി. ആ ഓർമ്മകൾ  പഴയ സ്കൂളിന്റെ അകത്തളങ്ങളിലെത്തിച്ചു. ഫാസില അവൾ കറുപ്പായിരുന്നു എന്നാൽ മനസ്സ് പത്തരമാറ്റുള്ളതങ്കവും. പക്ഷെ അവളുടെ മനസ്സിന്റെ സൗന്ദര്യംകാണാൻ ആരുമുണ്ടായിരുന്നില്ല. മൂന്ന് പെണ്മക്കളിൽ ഇളയവൾ. കൂടെയുള്ള സഹോദരിമാർ നിറത്തിലും രൂപത്തിലും സൗന്ദര്യത്തിലും അവളേക്കാൾ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ കറുത്തുപോയതിന്റെ പേരിലുള്ള വിവേചനം അവൾ ആദ്യമനുഭവിച്ചത് സ്വന്തംവീട്ടിൽ നിന്നു തന്നെയായിരുന്നു. നല്ല ഭക്ഷണമോ വർണ്ണമുള്ള വസ്ത്രങ്ങളോ അവൾക്ക് നിഷേധിച്ചു. കൂടെയുള്ളവർക്ക് പോഷകമുള്ള ഭക്ഷണം നൽകുമ്പോൾ ബാപ്പ പറയും ”ഓരേ നല്ല ചെക്കന്മാർ പൊന്നും പണവുമൊന്നും വേണ്ടന്ന് പറഞ്ഞു കെട്ടിക്കൊണ്ടോകും…

Read More

പത്തുമാസം ഉദരത്തിൽ പേറിയില്ല നോവേറെയറിഞ്ഞു പെറ്റതില്ല അമ്മിഞ്ഞപ്പാൽ നുകർന്നു നൽകിയില്ല . എങ്കിലും പെറ്റമ്മയേക്കാൾ സ്നേഹം പകർന്നു നൽകി. കണ്ണുനിറക്കാതെ കരളുനോവിക്കാതെ കഥകൾ പറഞ്ഞു പാടിയുറക്കി. താഴത്തും തറയിലും വെച്ചിടാതെ മാറിൽകിടത്തി എന്നെയൂട്ടി. എന്നെപിരിഞ്ഞു പോയിടും നേരം അമ്മയേക്കാളേറെ നൊന്തുപിടഞ്ഞു. എന്റെയഭാവത്തിൽ ഉണ്ണാതുറങ്ങാതെ കണ്ണിമവെട്ടാതെ കാത്തിരുന്നു. പെറ്റിട്ടുപോയി എന്നപേരിൽ അമ്മയാകില്ലാരും ഭൂമിതന്നിൽ. മാതൃസ്നേഹം പകർന്നു നൽകിയാലേ അമ്മതൻ പദവിക്ക് അർഹയാകു. പെറ്റനോവറിഞ്ഞില്ലയെങ്കിലും പരിലാളനംനൽകി എന്നെ വളർത്തിയ പോറ്റമ്മയാണ് എനിക്കെന്നുമമ്മ. റംസീന നാസർ

Read More

ശരീരത്തിലെ നാറ്റത്തെക്കാൾ ഭീകരമത്രെ ചിലരുടെ മനസ്സിൽ നിന്നും വമിക്കുന്ന ദുർഗന്ധം. എത്ര തേച്ചുരച്ചു കഴുകിയാലും സുഗന്ധ ദ്രവ്യത്തിൽ മുങ്ങികുളിച്ചാലും അതിന്റെ നാറ്റം മാറ്റമില്ലാതെ നിലനിൽക്കുമെത്രെ. റംസീന നാസർ

Read More

സ്വന്തം പെൺമക്കളെ സ്നേഹനിധികളും മരുമക്കളെ നികൃഷ്ട ജീവിയായും കാണുന്ന ചില സ്ത്രീ ജനങ്ങളുണ്ട്. അവരെ അമ്മയെപ്പോലെ കാണണമെന്നു എത്ര ആഗ്രഹിച്ചാലും അവരുടെ പെരുമാറ്റരീതി അമ്മായിഅമ്മ എന്നപേർ ചൊല്ലിവിളിക്കാൻ നമ്മെ നിർബന്ധിതരാക്കും. റംസീന നാസർ

Read More

വാർദ്ധക്യം ഒരു രോഗമോ വൃദ്ധർ വീടിന്റെ ശാപമോ അല്ല. അതൊരവസ്ഥയാണ്, നിങ്ങളും ഞാനുമടങ്ങുന്ന ഏതൊരു മനുഷ്യനും കടന്നുപോകേണ്ട അവസ്ഥ. അവരെ പുച്ഛത്തോടെ അകറ്റിമാറ്റി നിർത്തുമ്പോളും വൃദ്ധസദനങ്ങളിലേക്കു നടതള്ളുമ്പോഴും ഓർക്കുക നാളെയാ വാതിലുകൾ നമുക്കുമുമ്പിലും തുറന്നുകിടക്കുമെന്ന്. നെഞ്ചോടു ചേർത്തുനിർത്തിയില്ലെങ്കിലും അവരുടെ ചങ്ക് തകർക്കാതിരിക്കുക. റംസീന നാസർ

Read More

അകാലത്തിൽ ‘അമ്മ വിടപറഞ്ഞപ്പോൾ ഓർത്തിരുന്നില്ല അച്ഛൻ രണ്ടാം വിവാഹം കഴിക്കുമെന്നും പിന്നീടുള്ള ജീവിതം നരകതുല്യമാകുമെന്നും. കാരണം അമ്മയും അച്ഛനും അത്രമേൽ സ്നേഹത്തിൽ ജീവിച്ചവരായിരുന്നു. രണ്ടാനമ്മയുടെ പീഡനം സഹിക്കെട്ടപ്പോളായിരുന്നു അച്ഛൻ കൊണ്ടുവന്ന വിവാഹാലോചന അതികം ചിന്തിക്കാതെ സമ്മതിച്ചതും. പക്ഷെ അതു മറ്റൊരു നരകമാണെന്ന് തിരിച്ചറിയാൻ അധികസമയം വേണ്ടിയിരുന്നില്ല. സ്വന്തം അമ്മയില്ലാത്ത ലോകമാണ് ഒരു കുഞ്ഞിനു ഏറ്റവും വലിയ നരകമെന്നുള്ള തിരിച്ചറിവായിരുന്നു അമ്മയുടെ വിയോഗം നൽകിയ പാഠം. റംസീന നാസർ

Read More

മഴക്കായ് കേഴുന്ന വേഴാമ്പൽ പോലെയാണു ചില മനുഷ്യരും. അവർ ദാഹിച്ചിടുന്ന മോഹ സാഫല്യത്തിനായ് എത്ര ജന്മം വേണെമെങ്കിലും കാത്തിരിക്കുമവർ. മനം മടുക്കാതെ. റംസീന നാസർ

Read More