അകാലത്തിൽ ‘അമ്മ വിടപറഞ്ഞപ്പോൾ ഓർത്തിരുന്നില്ല അച്ഛൻ രണ്ടാം വിവാഹം കഴിക്കുമെന്നും പിന്നീടുള്ള ജീവിതം നരകതുല്യമാകുമെന്നും. കാരണം അമ്മയും അച്ഛനും അത്രമേൽ സ്നേഹത്തിൽ ജീവിച്ചവരായിരുന്നു.
രണ്ടാനമ്മയുടെ പീഡനം സഹിക്കെട്ടപ്പോളായിരുന്നു അച്ഛൻ കൊണ്ടുവന്ന വിവാഹാലോചന അതികം ചിന്തിക്കാതെ സമ്മതിച്ചതും.
പക്ഷെ അതു മറ്റൊരു നരകമാണെന്ന് തിരിച്ചറിയാൻ അധികസമയം വേണ്ടിയിരുന്നില്ല.
സ്വന്തം അമ്മയില്ലാത്ത ലോകമാണ് ഒരു കുഞ്ഞിനു ഏറ്റവും വലിയ നരകമെന്നുള്ള തിരിച്ചറിവായിരുന്നു അമ്മയുടെ വിയോഗം നൽകിയ പാഠം.
റംസീന നാസർ
