പത്തുമാസം ഉദരത്തിൽ പേറിയില്ല
നോവേറെയറിഞ്ഞു പെറ്റതില്ല
അമ്മിഞ്ഞപ്പാൽ നുകർന്നു നൽകിയില്ല .
എങ്കിലും പെറ്റമ്മയേക്കാൾ സ്നേഹം പകർന്നു നൽകി.
കണ്ണുനിറക്കാതെ കരളുനോവിക്കാതെ കഥകൾ പറഞ്ഞു പാടിയുറക്കി.
താഴത്തും തറയിലും വെച്ചിടാതെ മാറിൽകിടത്തി എന്നെയൂട്ടി.
എന്നെപിരിഞ്ഞു പോയിടും നേരം അമ്മയേക്കാളേറെ നൊന്തുപിടഞ്ഞു.
എന്റെയഭാവത്തിൽ ഉണ്ണാതുറങ്ങാതെ
കണ്ണിമവെട്ടാതെ കാത്തിരുന്നു.
പെറ്റിട്ടുപോയി എന്നപേരിൽ അമ്മയാകില്ലാരും ഭൂമിതന്നിൽ.
മാതൃസ്നേഹം പകർന്നു നൽകിയാലേ അമ്മതൻ പദവിക്ക് അർഹയാകു.
പെറ്റനോവറിഞ്ഞില്ലയെങ്കിലും
പരിലാളനംനൽകി എന്നെ
വളർത്തിയ പോറ്റമ്മയാണ് എനിക്കെന്നുമമ്മ.
റംസീന നാസർ
