പെറ്റ് പോറ്റി വളർത്തിയ മാതാപിതാക്കളെ വാർദ്ധക്യത്തിൽ തെരുവിൽ ഉപേക്ഷിക്കുന്ന സ്വന്തം മക്കളേക്കാൾ പതിൻമടങ്ങു ഉത്തമരാണ് ഒരു നേരം കൊടുത്ത ഭക്ഷണത്തെ ഓർത്തു നന്ദിയോടെ വാലാട്ടി പോകുന്ന തെരുവ് നായകൾ. റംസീന നാസർ
Author: Ramzeena Nasar
സ്വന്തത്തിനായ് വാ തുറന്നു സംസാരിച്ചപ്പോളൊക്കെ അവളെ വായാടിയെന്നും അധികപ്രസംഗിയെന്നും മുദ്രകുത്തി മാറ്റിനിർത്തി. തറവാടിന്റെ പേരുകളയാൻ ജനിച്ചവളെന്നും വാ മൂടികെട്ടിയവൾക്കേ തറവാട്ടിൽ സ്ഥാനമുള്ളൂ എന്ന കാരണവരുടെ അന്ത്യശാസനത്തിനു മുമ്പിൽ അവൾ യഥാർത്ഥ വായാടിയായി മാറുകയായിരുന്നു . റംസീന നാസർ
ഓർക്കാനും ഓമനിക്കാനും ഇന്നലെകളുടെ നിറമുള്ള ഓർമ്മകൾ കൂട്ടിനുള്ളപ്പോൾ നാളെയെ ഓർത്തു എന്തിനു ഭയപ്പെടണം. റംസീന നാസർ
നേർത്ത തീനാളമേറ്റാൽ പടക്കം പോൽ പൊട്ടിച്ചിതറാൻ പാകത്തിൽ ഒരായിരം പ്രശ്നങ്ങൾ കരിമരുന്നു പുരട്ടി മറച്ചുവെച്ചിട്ടുണ്ട് മനസ്സിൽ. റംസീന നാസർ
ഓണത്തിന്റെ ഓർമ്മകൾ എന്നും ഗൃഹാതുരത്വം നിറഞ്ഞതാണ്. പഞ്ഞകർക്കിടകം വിടപറഞ്ഞു ചിങ്ങപ്പുലരി കണ്ടാൽ തന്നെ ഓണത്തിന്റെ പ്രതീതിയാണ്. കർക്കിടകപ്പെയ്ത്തിൽ മുറ്റവും പറമ്പും പൂക്കൾകൊണ്ട് വർണശോപിതമാകും. പൂക്കളോട് സംസാരിക്കുന്ന ശീലം ബാല്യകാലം തൊട്ടുള്ളതാണ്. തൊടിയിൽ മുളച്ചു പൂത്തുവിടർന്നു നിൽക്കുന്ന പൂക്കളെ തൊട്ടും തലോടിയും അവയോട് കിന്നാരം പറഞ്ഞും ചിങ്ങപ്പുലരിയെത്താൻ കാത്തു നിൽക്കും. ഓണമെന്നു പറയുമ്പോൾ ഓർമ്മ വരുന്നത് കുട്ടിക്കാലത്തെ ഓണവും ലക്ഷിമിയേടത്തിയെയുമാണ്. ഓണത്തെപ്പറ്റി ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത കഥാപാത്രമാണ് ലെക്ഷ്മിയേടത്തി. ഓണത്തിന്റെ ചരിത്രവും ഓണാഘോഷത്തിന്റെ ഐതിഹ്യവും പറഞ്ഞു തന്നതും ലെക്ഷ്മിയേടത്തി തന്നെയായിരുന്നു. ഒരുപാട് കഥകൾ പറഞ്ഞു തന്നിരുന്ന ലെക്ഷ്മിയേടത്തിക്ക് അമ്മയുടെ സ്നേഹവും മുത്തശ്ശിയുടെ വാത്സല്യവുമായിരുന്നു. ലെക്ഷ്മിയേടത്തിക്ക് നാല് മക്കളാണ് അതിൽ മൂന്നാമത്തെ ബിന്ദുചേച്ചിക്കാണ് എന്നോട് ഏറ്റവും ഇഷ്ടവും വാത്സല്യവും ചേച്ചി പോകുന്നിടങ്ങിളിലെല്ലാം കൂട്ടായി എന്നെയും കൊണ്ടുപോകുമായിരുന്നു എന്നെ കുളിപ്പിക്കുന്നതും മുടിചീകി തന്നിരുന്നതുമൊക്കെ ബിന്ദുചേച്ചിയുടെ കറകളഞ്ഞ സ്നേഹത്തിന്റെ പര്യായമാണ്. ഓണമായാൽ ബിന്ദുചേച്ചിയോടൊപ്പം പൂപറിക്കാൻ പാടത്തും പറമ്പിലും കയറി മേഞ്ഞു നടക്കും. എനിക്കുമുണ്ടായിരുന്നു ഒരു പൂവട്ടി അന്ന്…
വട്ടത്തിലും നീളത്തിലും മുറിച്ച പച്ചക്കറികളെ അഗ്നിയിൽ വേവിച്ചെടുത്തു നാളികേരവും ജീരകവും ചേർത്തെടുത്തു കുറുക്കിയും താളിച്ചുമെടുത്തു ഒരുക്കിയ സദ്യ. ഇടത്തോട്ട് തിരിച്ചിട്ട തൂശനിലയിൽ ഉപ്പു തൊട്ടു ഉപ്പേരി പഴം അച്ചാർ പുളിഞ്ചി മുതൽ കാളൻ ഓലൻ അവിയൽ കൂട്ടുകറി തുടങ്ങിയ നീണ്ട കൂട്ടാനുകൾ ഇളയറ്റത്തു വിളമ്പി ശേഷം പായസവും പപ്പടവും കഴിച്ചു തീർത്ത അതേ ഇലയിൽ പുളിശേരിയും രസവും കൂട്ടി ഒരുപിടിപിടിച്ചു ഒടുവിൽ ഒരു ഏമ്പക്കവും വിട്ടാൽ ഓണസദ്യ കുശാൽ. റംസീന നാസർ
ഒരു പുകമറയാക്കി നീ ചെയ്യുന്ന ഓരോ ഹീനകൃത്യങ്ങളും ഒരു നാൾ ആ പുകമറ വിച്ഛേദിച്ചു നിന്നിലേക്കു തന്നെ തിരികെ വരുമെന്നുള്ളതാണ് കാലത്തിന്റെ കാവ്യനീതി. റംസീന നാസർ
അമ്മേ ! “ഇന്ന് അമ്മുവിനെ പൂക്കൾപറിക്കാൻ കണ്ടില്ലല്ലോ ” “അതേ അവൾക്കെന്തു പറ്റിയാവോ ” അച്ഛൻ മരിച്ചതിനു ശേഷം അമ്മക്കാകെയുള്ള നേരമ്പോക്ക് പൂക്കൾ ഉണ്ടാകുന്ന ചെടികൾ വെച്ചുപിടിപ്പിക്കുന്നതാണ്. കനകാംബരവും മുല്ലയും പനിനീർപ്പൂവും മുറ്റം നിറയെ പൂത്തു വിടർന്നു നിൽക്കും പരിസരമാകെ പൂക്കളുടെ സുഗന്ധവും. പൂക്കൾ അമ്മുവിന് മാത്രമുള്ളതാണ്. മുല്ലപ്പൂക്കൾക്കിടയിൽ കനകാംബരവും ഇടകലർന്നു മാലകെട്ടി തലയിൽ ചൂടി വരുന്ന അമ്മു കനകാംബരം പോലെ സുന്ദരിയാണ്. നേരം ഏറേ ആയിട്ടും അമ്മുവിനെ കാണാതായപ്പോൾ എന്തോ ഉള്ളിൽ ചെറിയ വെപ്രാളവും വേദനയും തോന്നി. അടുത്ത വീട്ടിലെ കുട്ടിയാണെങ്കിലും ഈ വീട്ടുകാരിയായി അവൾ വരുന്ന ദിനം സ്വപ്നം കണ്ടുറങ്ങുന്ന തന്റെ മനസ്സ് ആർക്കും അറിയില്ലല്ലോ . നട്ടുച്ചയായിട്ടും കാണാഞ്ഞപ്പോൾ അവളുടെ വീട്ടിൽ അന്വേഷിച്ചു പോകാൻ നിന്നപ്പോഴായിരുന്നു അമ്മയുടെ സങ്കടത്തോടെയുള്ള കരച്ചിൽ കേട്ടത്. ഓടിച്ചെന്നതും ആ കാഴ്ച്ചകണ്ടു നിയന്ത്രണം വിട്ടു പോയതും ഒരുമിച്ചായിരുന്നു. ഉറുമ്പരിച്ചു രക്തം വാർന്നൊഴുകി ജീവനറ്റ അമ്മു അവളുടെ കയ്യിൽ ചതഞ്ഞരഞ്ഞ കുറേ കനകാംബരപൂക്കളും. ഇരു…
മധുരം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരവും പുളിയും ഇടകലർന്ന് ചില്ലുഭരണിയിലെ പലവർണ്ണങ്ങളാൽ കണ്ണിനിമ്പമാർന്ന നാരങ്ങ മിട്ടായികളും അവ നുണച്ചിറക്കി നടന്ന ബാല്യവും. റംസീന നാസർ
ആ മഞ്ഞച്ചരടിൽ കോർത്ത താലിക്ക് അടിമത്വത്തിന്റെ ചങ്ങലക്കണ്ണികളേക്കാൾ ബലമുണ്ടെന്നു തിരിച്ചറിയാതെ അവളതു ഏറ്റുവാങ്ങിയപ്പോൾ ഓർത്തില്ല അത് സ്വാതന്ത്ര്യത്തിന്റെ അവസാന നിമിഷമാണെന്നും ഇനിയുള്ളകാലം മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി അടിമയെപ്പോലെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുമെന്നും. റംസീന നാസർ
