Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ ഓണം
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ ജീവിതം

ഓർമ്മയിലെ ഓണം

By Ramzeena NasarSeptember 20, 2024Updated:November 11, 202411 Comments3 Mins Read189 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓണത്തിന്റെ ഓർമ്മകൾ എന്നും ഗൃഹാതുരത്വം നിറഞ്ഞതാണ്. പഞ്ഞകർക്കിടകം വിടപറഞ്ഞു ചിങ്ങപ്പുലരി കണ്ടാൽ തന്നെ ഓണത്തിന്റെ പ്രതീതിയാണ്. കർക്കിടകപ്പെയ്ത്തിൽ മുറ്റവും പറമ്പും പൂക്കൾകൊണ്ട് വർണശോപിതമാകും. പൂക്കളോട് സംസാരിക്കുന്ന ശീലം ബാല്യകാലം തൊട്ടുള്ളതാണ്. തൊടിയിൽ മുളച്ചു പൂത്തുവിടർന്നു നിൽക്കുന്ന പൂക്കളെ തൊട്ടും തലോടിയും അവയോട് കിന്നാരം പറഞ്ഞും ചിങ്ങപ്പുലരിയെത്താൻ കാത്തു നിൽക്കും.

ഓണമെന്നു പറയുമ്പോൾ ഓർമ്മ വരുന്നത് കുട്ടിക്കാലത്തെ ഓണവും ലക്ഷിമിയേടത്തിയെയുമാണ്. ഓണത്തെപ്പറ്റി ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത കഥാപാത്രമാണ് ലെക്ഷ്മിയേടത്തി. ഓണത്തിന്റെ ചരിത്രവും ഓണാഘോഷത്തിന്റെ ഐതിഹ്യവും പറഞ്ഞു തന്നതും ലെക്ഷ്മിയേടത്തി തന്നെയായിരുന്നു.

ഒരുപാട് കഥകൾ പറഞ്ഞു തന്നിരുന്ന ലെക്ഷ്മിയേടത്തിക്ക് അമ്മയുടെ സ്നേഹവും മുത്തശ്ശിയുടെ വാത്സല്യവുമായിരുന്നു. ലെക്ഷ്മിയേടത്തിക്ക് നാല്‌ മക്കളാണ് അതിൽ മൂന്നാമത്തെ ബിന്ദുചേച്ചിക്കാണ് എന്നോട് ഏറ്റവും ഇഷ്ടവും വാത്സല്യവും ചേച്ചി പോകുന്നിടങ്ങിളിലെല്ലാം കൂട്ടായി എന്നെയും കൊണ്ടുപോകുമായിരുന്നു എന്നെ കുളിപ്പിക്കുന്നതും മുടിചീകി തന്നിരുന്നതുമൊക്കെ ബിന്ദുചേച്ചിയുടെ കറകളഞ്ഞ സ്നേഹത്തിന്റെ പര്യായമാണ്.

ഓണമായാൽ ബിന്ദുചേച്ചിയോടൊപ്പം പൂപറിക്കാൻ പാടത്തും പറമ്പിലും കയറി മേഞ്ഞു നടക്കും.

എനിക്കുമുണ്ടായിരുന്നു ഒരു പൂവട്ടി അന്ന് പുറത്തുന്നുള്ള പൂക്കൾ വാങ്ങുന്നതൊക്കെ അപൂർവ്വമായിരുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ തന്നെ ഉണ്ടായിരുന്നു ആവിശ്യത്തിനധികം പൂക്കൾ. അത്തം തുടങ്ങിയാൽ പിന്നെ പൂപറിക്കാൻ അടുത്ത വീട്ടിലെ കുട്ടികളും കൂടെയുണ്ടാകും. മാലപോലെയുള്ള പൂവട്ടി കഴുത്തിലിട്ട് കൂട്ടത്തോടെ പൂപറിക്കാൻ പോകുമായിരുന്ന വൈകുന്നേരങ്ങൾ. പൂപറിച്ചു തീർന്നാൽ പിന്നെ ആരാ കൂടുതൽ പറിച്ചെതെന്ന കണക്കെടുപ്പാണ്. ഞാനാണു നീയാണെന്നും പറഞ്ഞുള്ള കലഹമാണ് പിന്നീട്. അപ്പോഴേക്കും അമ്മമാരുടെ വിളിവരും ത്രിസന്ധ്യയായി കാലുംകയ്യും കഴുകി വീട്ടിൽകയറാൻ പറഞ്ഞുള്ള ശാസനയും. പ്രഭാതമായാൽ തലേന്നു പറിച്ച പൂക്കളെല്ലാം കളത്തിൽ ഇടാനുള്ള വെപ്രാളമാണ്‌. ലെക്ഷ്മിയേടത്തി ചാണകം കൊണ്ടുമെഴുകിയുണ്ടാക്കിയ കളത്തിൽ പൂക്കൾ ഇടാൻ ഞങ്ങൾ ചുറ്റും കൂടിയിരിക്കും. പിന്നെ പാട്ടും കളിയും ചിരിയുമായി പൂക്കളമിടുന്ന തിരക്കിലാകും.

ഉത്രാടത്തിന്റെ അന്ന് ലെക്ഷ്മിയേടത്തിയുടെ മൂത്തമകൻ വലിയൊരുചാക്ക് നിറയെ സാധനങ്ങളും വാങ്ങിവരും സദ്യ ഒരുക്കാനുള്ള കൂട്ടങ്ങളാകും ആ ചാക്ക് നിറയെ. ഉത്രാടത്തിന്റെ അന്ന് തന്നെയാണ് ബിന്ദുചേച്ചി ഓണക്കോടി വാങ്ങാൻ പോയിരുന്നതും. പട്ടുപാവാടയും മുല്ലപ്പൂവും പൊട്ടും കണ്മഷിയും കുപ്പിവളകളും ഒക്കെ വാങ്ങിയുള്ള ചേച്ചിയുടെ വരവു കാണാൻതന്നെ നല്ല രസമായിരുന്നു സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞുള്ള കാഴ്‌ച. പിന്നെ വാങ്ങിയ കൂട്ടങ്ങളൊക്കെ  കാണിക്കാൻ ഗമയോടെ അടുത്ത വീട്ടിലൊക്കെ കയറിയിറങ്ങും ചേച്ചി. ഉത്രാടദിവസം തന്നെയാണ് ലക്ഷ്മിയേടത്തി  വലിയൊരുകൊട്ട  നിറയെ ഉണ്ണിയപ്പം ഉണ്ടാക്കുന്നതും അടുത്ത  വീടുകളിലെല്ലാം കൊണ്ടുകൊടുക്കുന്നതും കൂടെ  പഴവും പപ്പടവുമുണ്ടാകും അവയൊക്കെ എന്തിനാ  കൊടുക്കുന്നെന്ന് ചോദിച്ചാൽ നാളെ തിരുവോണമല്ലേ അപ്പൊ എല്ലാവരും സന്തോഷിക്കാൻ വേണ്ടിയാണെന്നാ ലെക്ഷ്മിയേടത്തിയുടെ പറച്ചിൽ. ഉത്രാടദിവസം പൂക്കൾ കൂടുതൽ പറിക്കണം തുമ്പ മുക്കുറ്റി ജമന്തി ചെട്ടി തെറ്റി മന്ദാരം കോളാമ്പി മുയൽച്ചെവിയൻ കൂടാതെ ഇലകളും വീട്ടിലെ പൂന്തോട്ടത്തിലെ പൂക്കളും എല്ലാം പറിച്ചെടുത്തു തിരുവോണ രാവിലെ പൂക്കളം ഇടാൻ തയ്യാറെടുപ്പു നടത്തും കൂടെ ചളികുഴച്ചു ഉണ്ടാക്കുന്ന തൃക്കാക്കരപ്പനും. ഉത്രാട ദിവസം രാത്രി ലെക്ഷ്മിയേടത്തി നല്ല തിരക്കിലായിരിക്കും. പുളിഞ്ചിയും അച്ചാറും ഉപ്പേരിയുമൊക്കെ ഉണ്ടാക്കുന്നതിന്റെയും താളിക്കുന്നതിന്റെയും ഗന്ധം അടുക്കളയിൽ നിന്നും മൂക്കിലേക്ക് തുളച്ചു കയറും. ഉത്രാടദിനം ഏറെ വൈകിയാണ് ലക്ഷിമിയേടത്തി ഉറങ്ങുക കൂടെ ഞങ്ങൾ കുട്ടികൾ കഥകളും കള്ളനും പോലീസും കളിച്ചു ഉമ്മറത്തും കൂട്ടിരിക്കും.

തിരുവോണ ദിവസം അതിരാവിലെ ലെക്ഷ്മിയേടത്തിയുടെ വിളികേട്ടാണ് ഉണരുന്നത് കയ്യിൽ ശർക്കരയിട്ടു പുഴുങ്ങിയ ഏത്തപ്പഴവും ആവിപറക്കുന്ന പുട്ടും കുളിച്ചൊരുങ്ങി സെറ്റുമുണ്ടെടുത്തു നെറ്റിയിൽ ചന്ദനക്കുറിയുമിട്ടു നിൽക്കുന്ന ലക്ഷ്മിയേടത്തി കണ്ണിനിമ്പമുള്ള കാഴ്ച്ചയാണ്. ഉച്ചക്ക് സദ്യകഴിക്കാൻ ചെല്ലാനുമുള്ള ക്ഷണവമുണ്ടാകും ആ വരവിൽ.

തിരുവോണ ദിവസം വീട്ടിൽ ഒന്നും പാകംചെയ്യില്ല സദ്യയും പായസവും കഴിച്ചാൽ പിന്നെ ഞങ്ങൾ കുട്ടികൾ കളിക്കാൻ ഇറങ്ങും പെണ്ണുങ്ങൾ കഥപറഞ്ഞിരിക്കും. കുട്ടികൾ എല്ലാം കൂട്ടംകൂടി തകരപ്പാട്ട ചെണ്ടയും മരത്തിന്റെ കമ്പ് ചെണ്ടക്കോലുംമാക്കും കൂട്ടത്തിൽ അല്പം തടിയുള്ളത് അച്ചുവിനാണ്, അവനാണ് മാവേലി. അടുത്ത വീടുകളിലെല്ലാം  ചെണ്ടകൊട്ടിയും ആർത്തുവിളിച്ചും മാവേലിയേം കൊണ്ടു നടക്കും. കിട്ടുന്ന 25 പൈസത്തുട്ടുകൾ കൂട്ടിവെച്ച് ഐസും ഇലന്തക്ക അച്ചാറും വാങ്ങിത്തീർക്കും. പിന്നെ പലതരം കളികളാണ് ഒളിച്ചുകളി, കണ്ണുപൊത്തികളി, ഊഞ്ഞാലാട്ടം, കല്ലുകളി, മേടാസ് ഈ കളികളൊന്നും ഇന്നത്തെ കുട്ടികൾക്ക് കേട്ടുകേൾവി പോലുമിണ്ടാകില്ല. തൃസന്ധ്യആയാലും കളിതീരില്ല അപ്പോഴായിരിക്കും അമ്മമാർ വടിയുമെടുത്തു വരുന്നത്. പിന്നെ അടുത്തുള്ള കുളത്തിലേക്ക് എടുത്തു ചാടിയുള്ള കുളിയാണ് നീന്തിക്കുളിച്ചു കുളം കലക്കി മറിച്ചാലേ കുളിയവസാനിപ്പിക്കു. ബാക്കിവന്ന സദ്യയുടെ പങ്ക് അപ്പോഴേക്കും ലെക്ഷ്മിയേടത്തി വീട്ടിലെത്തിച്ചിരിക്കും. അതുകൂടി കഴിച്ചാൽ ഓണം കേമമാക്കിയതിന്റെ ആഹ്ലാദത്തിൽ കിടന്നുറങ്ങും.

ഇന്ന് ലെക്ഷ്മിയേടത്തിയില്ല പൂക്കളമിടാൻ ബിന്ദുചേച്ചിയുമില്ല ചേച്ചിയെ വിവാഹംകഴിച്ചു വിട്ടു. പൂപറിച്ചിരുന്ന പറമ്പും പാടവും വീടും ഫ്ലാറ്റുകളും ഉണ്ടാക്കി ഇല്ലാതായി. പൂക്കളമിട്ടിരുന്ന നാട്ടുപൂക്കൾക്ക് പകരം ചന്തയിൽനിന്നും വാങ്ങുന്ന പൂക്കളായി. പൂപൊട്ടിച്ചിരുന്ന കുട്ടികളെയും പൂവിട്ടിരുന്ന പൂവട്ടിയെയും കാണാതായി. സദ്യ ഹോട്ടലുകളിൽ നിന്നും പാർസൽ ആക്കി. പറമ്പിൽ കളിച്ചു ഉല്ലസിച്ചിരുന്ന കുട്ടികൾ മൊബൈലിലും വീഡിയോ ഗെയിമിന്റെയും മുമ്പിലായി.

സൗകര്യങ്ങള്‍ എത്ര കൂടിയാലും പഴമയുടെ ഓണമാണ് ഇന്നും ഓർമ്മകളിൽ സുഗന്ധം പരത്തി നിൽക്കുന്നത്. ഓരോ ഓണത്തിനും മോഹിക്കാറുണ്ട് ആ നിഷ്കളങ്ക ബാല്യവും മൺമറഞ്ഞ ലെക്ഷ്മിയേടത്തിയും ഒന്നുകൂടി തിരികെ വന്നിരുന്നെങ്കിൽ എന്ന്. നന്മയുടെയും സാഹോദര്യത്തിന്റെയും ഒരുപാട് ഓണമുണ്ണാൻ നമുക്ക് കഴിയട്ടെ ഓണം അതൊരു വസന്തോത്സവം തന്നെയാണ്.

റംസീന നാസർ

Post Views: 22
6
Ramzeena Nasar

11 Comments

  1. Faisal on September 29, 2024 1:19 PM

    90 ലെ ബാല്യം…. അതൊരു വല്ലാത്ത കാലമായിരുന്നു…

    Reply
    • റംസീനനാസർ ramseena on September 29, 2024 6:46 PM

      നന്ദി ഫൈസൽ 🥰🥰🙏

      Reply
  2. Jasna on September 22, 2024 7:25 AM

    ഇതൊക്കെയായിരുന്നു നമ്മുടെ ഓണം. കാലം മാറിയപ്പോൾ ഓണവും മാറി.
    👍👍

    Reply
    • ramsinas on September 27, 2024 12:48 PM

      അതേ jasna thank u🥰

      Reply
      • Suma Jayamohan on September 29, 2024 5:03 PM

        അന്നായിരുന്നു ഓണം . മാനുഷരെല്ലാരുമൊന്നു പോലെ ആഘോഷിച്ചിരുന്ന -സന്തോഷിച്ചിരുന്ന കാലം. ഇന്നത്തെ കുട്ടികൾക്ക് ഓണക്കോടി വേണ്ട അവർക്ക് സ്ഥിരമായി പുതിയ വസ്ത്രങ്ങളുണ്ട്. സദ്യയൊക്കെ എപ്പോൾ വേണമെങ്കിലും കിട്ടും

        Reply
        • റംസീനനാസർ ramseena on September 29, 2024 6:45 PM

          നന്ദി 🥰🥰🙏🙏സത്യം

          Reply
  3. Joyce Varghese on September 20, 2024 11:50 PM

    മനോഹരം.
    സൗഹൃദം ഊട്ടിയ രുചിയും ഹൃദ്യമായ ഓർമ്മകളും മനോഹരമായി എഴുതി. ❤

    Reply
    • Ramsinas on September 21, 2024 1:40 AM

      thanku joyce varghese

      Reply
  4. Nafs nafs on September 20, 2024 10:13 PM

    വളരെ ഹൃദ്യമായ ഓർമ്മക്കുറിപ്പ്. നൊസ്റ്റു ഇഷ്ടം

    Reply
    • Ramsinas on September 21, 2024 1:41 AM

      Thank u nafs nafs

      Reply
    • Jasna on September 22, 2024 7:25 AM

      ഇതൊക്കെയായിരുന്നു നമ്മുടെ ഓണം. കാലം മാറിയപ്പോൾ ഓണവും മാറി.
      👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.