ഭാര്യവീട്ടിൽ നിൽക്കുന്നത് അന്തസിനു കുറവായും പുച്ഛമായും കാണുന്നവർ ഓർക്കുക ഒരു പെണ്ണ് വിവാഹം കഴിഞ്ഞ നാൾമുതൽ ഭർതൃ വീട്ടിൽ എല്ലാ വേദനകളും സഹിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതേ അന്തസോടെ ഓരോ പുരുഷനും അവളുടെ വീട് സ്വന്തമായി കണ്ടിരിക്കണം. ഭാര്യവീട് എന്ന വേർതിരിവ് പെൺവീട്ടുകാരെ തരംതാഴ്ത്തുന്നതിനു തുല്യമാണ്. റംസീന നാസർ
Author: Ramzeena Nasar
പാവമാകാം നിങ്ങളെ സ്നേഹിക്കുന്നവരുടെയും മനസ്സിലാക്കുന്നവരുടെയും മുമ്പിൽ. എന്നാൽ നിങ്ങളുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തി നിങ്ങളുടെ തലയിൽ കയറിയിരുന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നവരുടെ മുന്നിൽ ഒരിക്കലും പാവമാകാതിരിക്കുക. കാരണം അത് നിങ്ങൾ നിങ്ങളോട് തന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും. റംസീന നാസർ
ഒരു പുകമറയാക്കി നീ ചെയ്യുന്ന ഓരോ ഹീനകൃത്യങ്ങളും ഒരു നാൾ ആ പുകമറ വിച്ഛേദിച്ചു നിന്നിലേക്കു തന്നെ തിരികെ വരുമെന്നുള്ളതാണ് കാലത്തിന്റെ കാവ്യനീതി. റംസീന നാസർ
അന്നും നേരം പരപരാ വെളുക്കുംമുമ്പെ രജനി ഉണർന്നു കുളിയും ജപവും കഴിഞ്ഞു അടുക്കളയിലേക്ക് കയറി പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി. അകത്തെ മുറിയിൽനിന്നും മകന്റെയും ഭർത്താവിന്റെയും ഉറക്കെയുള്ള കൂർക്കംവലി അവളുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. ഒരു കട്ടൻചായ ഇട്ടുകുടിച്ചു ബാക്കിയുള്ള പണികൾ തീർക്കാൻ വ്യഗ്രതയോടെ പോകുമ്പോഴായിരുന്നു രാജീവേട്ടന്റെ ഫോണിൽനിന്നും തുടരെയുള്ള ബെല്ലടി ഫോൺ എത്ര ബെല്ലടിക്കുന്നത് കേട്ടിട്ടും ഉണരാത്ത രാജീവേട്ടൻ. വേണമെങ്കിൽ എടുക്കട്ടെ എന്നമട്ടിൽ കേൾക്കാത്ത പോലെ നിന്നപ്പോളായിരുന്നു വീണ്ടും ഫോൺ റിങ് ചെയ്യുന്നു. തുടരെയുള്ള ആ ബെല്ലടി കേട്ടപ്പോൾ മനസ്സിൽ എന്തോ അപകട സൂചനയുണ്ടായി. നിർത്താതെ ബെല്ലടിക്കുന്ന മൊബൈലെടുത്തു ഭർത്താവിനെ വിളിക്കുമ്പോഴായിരുന്നു ഫോണിൽ സേവ് ചെയ്ത പേര് കണ്ടപ്പോൾ മനസ്സിൽ എന്തോ നീരസമുണ്ടായി. ആ നീരസത്തോടെ തന്നെയാണ് ഫോൺ എടുത്തു ഭർത്താവിനു കൊടുത്തതും. “രാജീവേട്ട ഏതോ മൈൻ വിളിക്കുന്നു കുറേ സമയമായി “. അതുവരെ ഉറങ്ങിക്കിടന്ന രാജീവ് ഞെട്ടി എഴുനേറ്റു ഫോൺ പിടിച്ചു വാങ്ങി. “ആരാ രാജിവേട്ട എന്തെങ്കിലും പ്രശ്നമുണ്ടോ? കുറേ…
രക്തബന്ധത്തിനും ഉടൽപിറപ്പിനും കാമുകനുമപ്പുറം എന്റെ സന്തോഷത്തിന്റെ കാരണക്കാരി എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി എന്റെ രഹസ്യങ്ങളുടെ കാവൽക്കരി എന്നെ ഞാനായി സ്വീകരിച്ചിടുന്ന എന്റെ തോഴി എന്റെ ബെസ്റ്റി . റംസീന നാസർ
അശുഭമായി ഒരു ദിനവും കടന്നു വരുന്നില്ല. നമ്മുടെ സമീപനവും പ്രവർത്തിയുമാണ് ഓരോ ദിനത്തിന്റെയും വിധിയെ നിർണയിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ വരവേൽക്കുന്ന ഓരോ ദിനങ്ങളും ശുഭദിനങ്ങൾ തന്നെയാണ് . റംസീന നാസർ
ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല. ഒരു പുലരിയിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന ഓരോ രാത്രികളും ഒരു നല്ല നാളെ കണി കണ്ടുണരുമെന്ന ശുഭപ്രതീക്ഷ നൽകിയാണ് അവസാനിക്കുന്നത്. റംസീന നാസർ
ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല കൂടെ എന്നെക്കൂടി ആയിരുന്നു. റംസീന നാസർ
ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെ വരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത ഇത്തരം ബന്ധങ്ങൾക്ക് തുടക്കത്തിലുള്ള ഉത്സാഹവും ആവേശവും കെട്ടടങ്ങുമ്പോൾ പരസ്പരം പഴിചാരലുകൾ നടത്തി സമൂഹത്തിലും കുടുംബത്തിലും മോശക്കാരാകുമ്പോൾ ചിലർ ആത്മഹത്യയിലേക്കു വരെ എത്തിച്ചേരുന്നു. പരസ്പരം ഒട്ടും ഭൂഷണമല്ലാത്ത ഇത്തരം അവിഹിതബന്ധങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞാൽ മനസ്സും മാനവും തകർന്ന് ജീവൻ നഷ്ടപ്പെടുന്ന ചില ജീവിതങ്ങൾ എങ്കിലും രക്ഷപ്പെട്ടേക്കാം. റംസീന നാസർ
മനം മയക്കുന്ന ഓർമ്മകളുടെ ചില്ലുകൂട്ടിൽ എന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരം നിറഞ്ഞ മാമ്പഴങ്ങളും അവ നുണഞ്ഞു നടന്നൊരു മാമ്പഴക്കാലവും. വീട്ടുമുറ്റത്തെ വെളുത്തമൂവാണ്ടൻ മാവിലെ മാമ്പഴങ്ങൾ കാറ്റിന്റെ അകമ്പടിയിൽ പൊഴിഞ്ഞു വീഴുമ്പോൾ പെറുക്കാൻ ആരാദ്യം ഓടിയെത്തുമെന്നു പറഞ്ഞു മത്സരിച്ചിരുന്ന ഒരു ബാല്യം മാമ്പഴത്തെക്കാൾ മധുരം നിറഞ്ഞ ഓർമ്മകളാണ്. റംസീന നാസർ
