പ്രാണനെക്കാൾ അവൾ വിശ്വസിച്ചു പ്രണയിച്ച പ്രാണേശ്വരൻ തന്നെയായിരുന്നു മറ്റൊരുവളുടെ കിടക്കയിൽ പോയി രമിച്ചതും അവളെയും കുഞ്ഞിനേയും വിഡ്ഢികളാക്കി ചതിച്ചതും അന്നുമുതൽ ആത്മാവില്ലാത്ത ഒരുവനെ ജീവനിൽ വരിക്കേണ്ടിവന്നതിന്റെ കുറ്റബോധം അവളെ അലട്ടിക്കൊണ്ടേയിരുന്നു . റംസീന നാസർ
Author: Ramzeena Nasar
പണ്ട് മുത്തശ്ശി ജീവിച്ചിരുന്നകാലം തറവാട്ടിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ മുത്തശ്ശിയുടെ വക നൽകിയിരുന്ന ഉപദേശമായിരുന്നു. ” എന്തു വന്നാലും ഈ ഇംഗ്ലീഷ് മരുന്ന് വാരിവിഴുങ്ങാതെ നമ്മുടെ നാടൻ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ കുട്ടിയോളെ ” “കീഴാർനെല്ലി പാലിലരച്ചു ചേർത്തുകലക്കി ഒറ്റവലിക്ക് അങ്ങു കുടിച്ചോളൂ ഏതു പഴക്കം വന്ന മഞ്ഞപ്പിത്തവും പമ്പകടക്കും ” ചെങ്കണ്ണു വന്നാൽ പൂവാംകുറുന്തലയുടെ ചാറും തുമ്പച്ചാറും പിഴിഞ്ഞെടുത്തു മുലപ്പാലിൽ ചാലിച്ചെടുത്തു കണ്ണിൽ തുള്ളിയായി ഒഴിച്ചു കൊടുത്താൽ ആദ്യമൽപ്പം നീറ്റമുണ്ടാകുമെങ്കിലും കണ്ണുകൾക്കു നല്ല കുളിർമ്മയുണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ പക്ഷം. പേരയിലയും തുളസിയിലയും പനിക്കൂർക്കയുടെ ഇലയുമിട്ടു തിളപ്പിച്ചു വെള്ളം കുടിച്ചാൽ മഴക്കാലത്തെ പെട്ടെന്നുള്ള പനിക്കും ജലദോഷത്തിനുമുള്ള മുത്തശ്ശിയുടെ ഒറ്റമൂലിയായി. മുത്തശ്ശിയുടെ കയ്യിലെ ഒറ്റമൂലികൾക്കു കയ്യുംകണക്കുമില്ല പക്ഷെ എല്ലാം ഒറ്റവലിക്ക് പാത്രം വടിച്ചു കുടിക്കണം. മേമ്പൊടിയായി മുത്തശ്ശിയുടെ സ്നേഹംകൂടി പകർന്നു കിട്ടിയാൽ ഒരു രോഗവും പിന്നെ തേടിവരില്ല. കർക്കിടകം വന്നാൽ മുത്തശ്ശിയുടെ വകയുള്ള കർക്കിടക കഞ്ഞിയും പത്തില കൂട്ടാനും പിന്നെ അല്പം ദേഹരക്ഷാ…
കുനിഷ്ട് എന്ന് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തു കുനിഷ്ട് കാണിച്ചതു കൊണ്ടുണ്ടായ അനുഭവമാണ് ഓർമ്മ വന്നത്. ഒന്നാംതരത്തിൽ പഠിക്കുന്ന കാലം പുതുമഴ പെയ്താൽ തറവാട്ടിലെ മുല്ലവള്ളി നിറയെ മുല്ലപ്പൂക്കൾ മനംമയക്കുന്ന മണം പരത്തി വിടർന്നു നിൽക്കും. നല്ല മുഴുത്ത പൂമൊട്ട് പറിച്ചെടുത്തു ഉമ്മ തലേന്ന് മുല്ലപ്പൂമാല കെട്ടിവെക്കും പിറ്റേന്ന് നല്ല സുഗന്ധം പരത്തി വിടർന്നു നിൽക്കുന്ന്നുണ്ടാകും ഏകദേശം രണ്ടു മുഴം നീളമുള്ള മുല്ലപ്പൂമാല രണ്ടായിമുറിച്ചു എനിക്കും ചേച്ചിക്കും ചൂടിത്തരാറാണ്പതിവ്. പതിവു പോലെ ഉമ്മ മുല്ലപ്പൂമാല കെട്ടി രണ്ടായി മുറിക്കാനാഞ്ഞതും പകുതി ചേച്ചിക്ക് കൊടുക്കുന്നതിലുള്ള കുനിഷ്ട് കാരണം മുറിക്കാൻ സമ്മതിക്കാതെ ഞാൻ എനിക്കു തരുന്ന കുനിഷ്ട് കാരണം മുഴുവൻ മാലക്കു വാശിപിടിച്ചു ചേച്ചിയും അവസാനം വഴക്കു മൂത്തപ്പോൾ ഉമ്മാടെ കയ്യിൽനിന്നും നല്ല അടിയും കിട്ടി കെട്ടിവെച്ച മുല്ലമാല രണ്ടു പേർക്കും തരാതെ അടുത്ത വീട്ടിലെ കൂട്ടുകാരിക്ക് കൊടുത്തതും പിന്നീട് അവൾ തലയിൽ ചൂടി ഗമകാണിച്ചു നടന്നു പോകുന്നത് കാണേണ്ടി വന്നതും കുനിഷ്ട് കാണിച്ചതിനുള്ള ചെറിയ…
ജീവിതം അനേകം ചോദ്യചിഹ്നങ്ങൾക്കു മുമ്പിൽ വഴിമുട്ടി നിന്നപ്പോളും മനസ്സ് സങ്കടത്തിന്റെ ചുഴിയിലേക്കു ആഴ്ന്നു പോയപ്പോളും മനം മടുപ്പിക്കുന്ന ഭ്രാന്തൻ ചിന്തകൾകൊണ്ട് ഉറക്കം നഷ്ടപെട്ട രാത്രികളിലും എന്റെ ജീവനിലേക്കു നേർത്ത തിരിനാളമായ് മുന്നോട്ടായാനുള്ള ഊർജ്ജം നൽകിയത് നീ മാത്രമായിരുന്നു. നിന്റെ സ്നേഹത്തോടെയുള്ള ഒരു തലോടൽ മാത്രം മതിയായിരുന്നു വരണ്ടുണങ്ങി പ്രതീക്ഷയറ്റ എന്റെ മനസ്സിനെ കുളിരണിയിക്കാൻ. അരണ്ടവെളിച്ചത്തിൽ നിന്റെ ഇടനെഞ്ചിൽ തലചായ്ച്ചു കിടന്നാൽ മതിയായിരുന്നു എന്റെ ഇമകളെ സുഖനിദ്ര പുൽകാൻ. ഇന്നെന്റെ ശ്വാസത്തിലും ഗന്ധത്തിലും ജീവന്റെ ഓരോ കണികയിലും നീ മാത്രമാണ്. നീയില്ലാത്ത എന്റെ ചിത്രം അപൂർണ്ണമാണ്. റംസീന നാസർ
മനപ്പൂർവമല്ല എങ്കിലും നാം പറയുന്ന ചില തമാശകൾ ചിലരെ വളരെയധികം വേദനിപ്പിക്കുമെന്ന് പിന്നീടുളള അവരുടെ അകാരണമായ മൗനത്തിൽ നിന്നും അകൽച്ചയിൽ നിന്നും മനസിലാക്കാനാകും. റംസീന നാസർ
നോമ്പുകളേറെ നോറ്റു കാത്തിരുന്ന് കിട്ടിയ കുഞ്ഞിളം പൈതങ്ങൾ വരെ പ്രകൃതിയുടെ വികൃതിയിൽ അലിഞ്ഞു ചേർന്നില്ലാതായി. ആരോ ചെയ്ത പാപത്തിൻ പ്രതിഫലം ഏറ്റുവാങ്ങി ജീവിച്ചു കൊതിതീരാത്ത കാലത്തിന്റെ രക്തസാക്ഷികൾ 🥹. റംസീന നാസർ
ജാതിമത വർഗ്ഗ വർണ്ണ വെത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കൂട്ടായ്‌മ എന്നു പറയുന്നു . നന്മയും സേവന സന്നദ്ധരുമായ ഓരോ കൂട്ടായ്‌മകളും നാടിന്റെ നന്മക്കും നിലനില്പിനും അത്യന്താപേക്ഷിതമാണ് . ഒരു പ്രവർത്തി അതിന്റെ ലക്ഷ്യത്തിലെത്തിക്കാനും വിജയം കൈവരിക്കാനും കൂട്ടായ്‌മയിലൂടെ എളുപ്പം സാധ്യമാകും . റംസീന നാസർ
മനുഷ്യ മനസ്സിലെ മനുഷ്യത്വം മരവിച്ചുവെന്നു ഭയപ്പെട്ട കാലം ഇല്ല ഈ ഭൂമി ദൈവത്തിന്റെ സ്വന്തം ഭൂമിയാണെന്നും ഇവിടെയുള്ളവർ മനുഷ്യരാണെന്നും സ്വന്തം ജീവൻപോലും വകവെക്കാതെ അപരന്റെ പ്രാണനുവേണ്ടി കൈമെയ് മറന്നു പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും ഓർമ്മിപ്പിക്കുന്നത് മാനവികതയെന്ന മൂല്യം മനുഷ്യനിൽ നിലനിൽക്കുന്നുവെന്നും ഓരോ പ്രകൃതി ദുരന്തവും മഹാമാരികളും അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. റംസീന നാസർ
കലിതുള്ളി സംഹാരതാണ്ഡവമാടിയ പ്രകൃതിയോട് അവസാനശ്വാസം വരെ മനുഷ്യൻ കൈകൂപ്പി യാചിച്ചു, ഒരുകുന്ന് സ്വപ്നങ്ങൾകൊണ്ടു പണിത പ്രാണനെയെങ്കിലും തിരിച്ചു തരണമേയെന്ന്. അവൾ ആർത്തട്ടഹസിച്ചു നീ ചെയ്ത കർമ്മത്തിന്റെ തിരിച്ചടിയാണ് നിനക്കേൽക്കുന്ന ഓരോ മുറിവും. പിടിച്ചു നിൽക്കാനാകാത്ത വിധം എന്റെ കാലുകളെ നീ വെട്ടിയെടുത്തപ്പോൾ നൊന്തുപോയ എന്റെ ഹൃദയത്തിൽ നിന്നും അണപൊട്ടിയൊഴുകിയ രക്തമാണത്. കലിതുള്ളിയാടിയ പ്രകൃതിക്കു മുമ്പിൽ നിസ്സഹായനായി തലകുമ്പിട്ടു മനുഷ്യൻ. പ്രകൃതി സമ്പത്തുകൾ വരും തലമുറക്ക് വെറും കഥ മാത്രമാകാതിരിക്കട്ടെ. കലികയറാത്ത ശാന്തസുന്ദരമായ ഇമകൾക്കു ഇമ്പമാർന്ന കാഴ്ചകൾ നൽകുന്ന സ്വർഗമാകട്ടെ പ്രകൃതി. റംസീന നാസർ
നന്ദിയെന്ന ഔപചാരികത കൊണ്ടലങ്കരിച്ച രണ്ട് അക്ഷരം കൊണ്ടു പറഞ്ഞു തീർക്കേണ്ടതല്ല നമ്മുടെ ബന്ധത്തിന്നാഴം. എങ്കിലും തന്നു പോയ സ്നേഹത്തിനും പരിഗണനക്കും ഹൃദയത്തിൽ നൽകുന്ന സ്ഥാനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞിടട്ടെ. റംസീന നാസർ
