Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സംശയം ഒരു രോഗമാണോ?
കഥ ജീവിതം ബന്ധങ്ങൾ വിവാഹം

സംശയം ഒരു രോഗമാണോ?

By Ramzeena NasarAugust 24, 2024Updated:November 11, 202416 Comments3 Mins Read264 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നും നേരം പരപരാ വെളുക്കുംമുമ്പെ രജനി ഉണർന്നു കുളിയും ജപവും കഴിഞ്ഞു അടുക്കളയിലേക്ക് കയറി പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി. അകത്തെ മുറിയിൽനിന്നും മകന്റെയും ഭർത്താവിന്റെയും ഉറക്കെയുള്ള കൂർക്കംവലി അവളുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി. ഒരു കട്ടൻചായ ഇട്ടുകുടിച്ചു ബാക്കിയുള്ള പണികൾ തീർക്കാൻ വ്യഗ്രതയോടെ പോകുമ്പോഴായിരുന്നു രാജീവേട്ടന്റെ ഫോണിൽനിന്നും തുടരെയുള്ള ബെല്ലടി ഫോൺ എത്ര ബെല്ലടിക്കുന്നത് കേട്ടിട്ടും ഉണരാത്ത രാജീവേട്ടൻ. 

വേണമെങ്കിൽ എടുക്കട്ടെ എന്നമട്ടിൽ കേൾക്കാത്ത പോലെ നിന്നപ്പോളായിരുന്നു വീണ്ടും ഫോൺ റിങ്‌ ചെയ്യുന്നു. തുടരെയുള്ള ആ ബെല്ലടി കേട്ടപ്പോൾ മനസ്സിൽ എന്തോ അപകട സൂചനയുണ്ടായി. നിർത്താതെ ബെല്ലടിക്കുന്ന മൊബൈലെടുത്തു ഭർത്താവിനെ വിളിക്കുമ്പോഴായിരുന്നു ഫോണിൽ സേവ് ചെയ്ത പേര് കണ്ടപ്പോൾ  മനസ്സിൽ എന്തോ നീരസമുണ്ടായി. ആ നീരസത്തോടെ തന്നെയാണ് ഫോൺ എടുത്തു ഭർത്താവിനു കൊടുത്തതും. 

“രാജീവേട്ട ഏതോ മൈൻ വിളിക്കുന്നു കുറേ സമയമായി “. അതുവരെ ഉറങ്ങിക്കിടന്ന രാജീവ് ഞെട്ടി എഴുനേറ്റു ഫോൺ പിടിച്ചു വാങ്ങി. 

“ആരാ രാജിവേട്ട എന്തെങ്കിലും പ്രശ്നമുണ്ടോ? കുറേ സമയമായി ഫോണടിക്കുന്നു “. 

” അതെന്റെ ഒരു കസ്റ്റമർ ആണെടീ “. 

” കസ്റ്റമറെയൊക്കെ മൈൻ എന്നാണോ പേരിട്ട് സേവ് ചെയ്യുന്നത്”, സംശയം മാറാതെ രജനി ചോദിച്ചു. 

“അതു പിന്നെ സേവ് ചെയ്തപ്പോൾ സ്പെല്ലിങ് മിസ്റ്റേക്ക് വന്നതാ “. 

അതു പറയുമ്പോൾ അയാളുടെ ശബ്ദം പതറിയിരുന്നോ?

രജനിക്ക് വീണ്ടും സംശയമായി. 

ഇക്കാലത്തു ആരെയും വിശ്വസിക്കാൻ പറ്റില്ല. 

തന്നെയും മോനെയും പൊന്നുപോലെ നോക്കുകയും എന്താവശ്യങ്ങൾക്കും ഒരു തടസ്സവും പറയാതെ എല്ലാം ചെയ്തു തരുന്ന ആളാണ് എങ്കിലും?

സംശയം തോന്നിയ മനസ്സിനെ പറഞ്ഞു തിരുത്തി ബാക്കിയുള്ള പണികൾ ചെയ്യാൻ തുടങ്ങി. 

പണികളൊക്കെ ചെയ്യുമ്പോഴും ആ കോൾ അവളുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. മകന്റെയും രാജീവിന്റെയും ഉച്ചഭക്ഷണവും വെള്ളവും പാത്രത്തിലാക്കി രണ്ടുപേരെയും യാത്രയാക്കി പണികൾ എല്ലാം തീർത്തു കുറച്ചു വിശ്രമിക്കാൻ കിടന്നപ്പോഴാണ് ഫോണിൽ നിർത്താതെയുള്ള ബെല്ലടി മടിച്ചു മടിച്ചു ഫോണെടുത്തപ്പോൾ മറുതലക്കൽ രാജീവിന്റെ ഓഫീസിലെ സുഹൃത്തു. 

“ചേച്ചീ രാജീവേട്ടനെ ഒന്നു വിളിക്കാവോ? പുള്ളിടെ ഫോണിൽ കിട്ടുന്നില്ല “. 

“രാജീവേട്ടൻ ഓഫീസിലേക്കു വന്നല്ലോ കൃത്യസമയത്തു തന്നെ. ”

തെല്ലു വേവലാതിയോടെ രജനി പറഞ്ഞത്‌ കേട്ടപ്പോൾ സുഹൃത്തിനും ആശങ്കയുണ്ടാക്കി. 

” എന്നാ ശരി ചേച്ചീ ഞാൻ രാജീവേട്ടനെ ക്യാബിനിൽ പോയി കണ്ടോളാം” എന്നു പറഞ്ഞു മറുതലക്കൽ ഫോൺ കട്ടായി.

രജനിക്ക് അപ്പോൾ രാവിലത്തെ ഫോൺ കോളും ഓഫീസിൽ നിന്നുള്ള രാജീവിന്റെ സുഹൃത്തിന്റെ വിളിയും രണ്ടും കൂടി കൂട്ടിവായിച്ചപ്പോൾ വീണ്ടും സംശയമായി. ദൈവമേ ! ഞാൻ പേടിക്കുന്നത്പോലെ ഒന്നും സംഭവിക്കല്ലേ എന്നു പ്രാർത്ഥിച്ചുകൊണ്ട് വീണ്ടും കിടന്നു. അങ്ങനെ കിടന്നു ഉറങ്ങിപോയതറിഞ്ഞില്ല എഴുനേറ്റപ്പോൾ മകൻ സ്കൂൾ വിട്ടു വരുന്ന സമയമായിട്ടുണ്ട്. അച്ഛനും മോനും ഒരാനയെ തിന്നാനുള്ള വിശപ്പുമായിട്ടാകും കയറിവരുന്നത്. ചായക്ക് വല്ല പലഹാരവും ഉണ്ടാക്കട്ടെ എന്നുകരുതി അടുക്കളയിൽ ചെന്നതും വീണ്ടും ഫോണിൽ ബെല്ലടി കേൾക്കുന്നു എടുത്തപ്പോൾ മറുതലക്കൽ രാജീവിന്റെ സുഹൃത്തു തന്നെയായിരുന്നു. 

“ചേച്ചീ രാജീവേട്ടൻ ലീവ് എടുത്ത് വീട്ടിൽഇരിക്ക്യാന്നു ഓഫീസിൽ ചോദിച്ചപ്പോൾ പറഞ്ഞത്‌. രാജീവേട്ടൻ വന്നാൽ എന്നെയൊന്നു വിളിക്കാൻ പറയണേ “

പറയാമെന്ന് യാന്ത്രികമായ് മറുപടി പറഞ്ഞു ഫോൺ വെക്കുമ്പോൾ മനസ്സിൽ അതുവരെ ഇല്ലാത്ത ഒരാധി ഉടലെടുത്തിരുന്നു. രാജീവേട്ടൻ തന്നെ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് തന്റെ സംശയം മാത്രമല്ല എന്നവൾ മനസ്സിൽ ഉറപ്പിച്ചു. പലഹാരമുണ്ടാക്കാൻ വാഴയില മുറിക്കാൻ പോകും നേരം മനസ്സ് പല ചിന്തകളിലൂടെ യാത്രപോയി. 

കൂട്ടുകാരികളുമായി ഒത്തുകൂടുമ്പോൾ ഭർത്താക്കന്മാരുടെ ഫോൺ ചെക്ക് ചെയ്യുന്നവരും കള്ളത്തരങ്ങൾ കയ്യോടെ പിടിച്ചതുമൊക്കെ അവർ പറയുമ്പോൾ ഒരിക്കൽ പോലും താൻ അത് ചെയ്യാത്തതിൽ അഭിമാനം കൊണ്ടിരുന്നു. ഒരാളുടെ വ്യക്തിപരമാണ് അതൊക്കെ എന്ന് പറഞ്ഞു കൂട്ടുകാരികളുമായി വഴക്കിടുമ്പോൾ അവർ തന്നെ കളിയാക്കിയതും രാജീവേട്ടനെ നൂറുശതമാനം വിശ്വാസമാണെന്ന് പറഞ്ഞു തർക്കിച്ചതുമൊക്കെ വെറുതെയായോ? രാജീവേട്ടനുമിപ്പോൾ? ഓരോന്ന് ഓർത്തു നിന്നപ്പോഴായിരുന്നു പിന്നിൽ നിന്നും മകന്റെ അമ്മേയെന്ന വിളിയിൽ

ചിന്തകളിൽനിന്നും ഞെട്ടിയുണർന്നത്. പലഹരമൊക്കെ ഉണ്ടാക്കി വെച്ചെങ്കിലും രാജീവ് സ്ഥിരംവരുന്ന സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോൾ രജനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. 

അല്ലെങ്കിൽ ഓഫീസിൽ പോയി രണ്ടു മൂന്നുവട്ടം വിളിക്കുന്ന ആളാ അന്ന് ആ വിളിയും ഉണ്ടയിരുന്നില്ല. രാവിലെ മുതൽ തനിക്കുണ്ടായ ഈർഷ്യയിൽ അങ്ങോട്ട് വിളിച്ചു നോക്കിയതുമില്ല. പതിവിലും ഏറേ വൈകിയെത്തിയ രാജീവിന് പതിവ് സംസാരവും സ്നേഹപ്രകടനവും ഉണ്ടായില്ല എന്നുമാത്രമല്ല മകനോട് പോലും അധികം സംസാരിച്ചില്ല. രജനി അവളുടെ സംശയം തുറന്നു പറയാനാകാതെ മനസ്സ് വെപ്രാളംകൊണ്ട് വീർപ്പുമുട്ടി. 

രാജീവിന്റെ ഫോൺ പരിശോധിക്കാൻ അവളുടെ ആത്മാഭിമാനം സമ്മതിച്ചുമില്ല. ദിവസങ്ങൾ കടന്നു പോയി രാജീവിന് ഇടക്ക് വരുന്ന ഫോൺ കോളുകളും അടക്കിപ്പിടിച്ച സംസാരവും കണ്ടു ഭ്രാന്തു പിടിച്ചു ഭ്രാന്തൻ ചിന്തകളും ഉറക്കമില്ലാത്ത രാത്രികളും അവളുടെ മാനസിക നിലതകർത്തു. എല്ലാത്തിനും കാരണമായത് ആ ഫോൺ കോളും രാജീവിന്റെ മൗനവുമായിരുന്നു. 

തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റാലും പ്രശ്നമില്ല, ഇന്നയാളുടെ ഫോൺ ചെക്ക് ചെയ്യാൻ തന്നെ രജനി തീരുമാനിച്ചു. രാജീവ് ഉറങ്ങിയെന്നു ഉറപ്പു വരുത്തി മൈൻ എന്നു പേരുള്ള നമ്പറിൽ വിളിച്ചു മറുതലക്കൽ ഒരു പുരുഷസ്വരം

” എന്താ രാജീവ് ഉറങ്ങിയില്ലേ? ടെസ്റ്റ് റിസൾട്ട് നാളെ രാവിലെ വരും. പേടിക്കാനൊന്നും ഉണ്ടാകില്ല. ക്യാൻസർ അല്ലെന്ന് ഇന്ന് ഞാൻ പറഞ്ഞില്ലേ? റിസൾട്ട് കയ്യിൽ കിട്ടുമ്പോൾ തനിക്ക് സമാധാനമാകും. താൻ ഇപ്പോൾ സുഖമായുറങ്ങു. ഭാര്യയും മോനും ഒന്നും അറിയണ്ടന്ന് പറഞ്ഞിട്ട് താൻ ഒറ്റക്ക് ഇത്രദിവസം പിടിച്ചു നിന്നില്ലേ. ഇനി ഈ രാത്രി കൂടി അല്ലെയുള്ളൂ. ”

രാജീവേട്ടനാണെന്നു കരുതി അയാൾ പറഞ്ഞതിനൊന്നും പ്രതികരിക്കാതെ രജനി ഫോൺ കട്ട് ചെയ്തു. 

മറുതലക്കൽ ഒരു ഡോക്ടർ ആണെന്നും രാജീവേട്ടന് എന്തോ അസുഖമുണ്ടെന്ന സംശയത്തിലുണ്ടായ മാനസിക വിഷമമാണ് ഇത്രദിവസം തന്നോടും മോനോടുമുള്ള മൗനത്തിന്റെ കാരണമെന്ന് ഓർത്തു രജനിക്ക് സ്വയം ആത്‌മനിന്ദ തോന്നി. കുറേ ദിവസത്തിനു ശേഷം അവൾ രാജീവനോട് ചേർന്നുകിടന്നു നന്നായുറങ്ങി. 

മനസ്സിൽ ഉള്ള കാര്യങ്ങൾ പരസ്പരം തുറന്നു പറയാനും ചോദിച്ചു മനസ്സിലാക്കാനും ശ്രമിക്കാതെ ഉള്ളിൽ വെച്ചിരുന്ന് സംശയം കൂടി പിന്നീട് അത് മാനസിക സംഘർഷത്തിനും  മറ്റു പല അസുഖങ്ങൾക്കും കാരണമാകുന്നു

സംശയമെന്ന രോഗം പരസ്പരം തുറന്നു പറച്ചിലിലൂടെ എളുപ്പം മാറ്റിയെടുക്കാവുന്നതേയുള്ളു. 

റംസീന നാസർ

Post Views: 30
8
Ramzeena Nasar

16 Comments

  1. RESHMA K M on October 1, 2025 10:20 PM

    നന്നായിട്ടുണ്ട് 👍🏻

    Reply
  2. Sunandha on October 1, 2025 2:09 PM

    റംസീ 👌👌👌

    Reply
  3. മിനി സുന്ദരേശൻ on October 1, 2025 2:10 AM

    ആരെയും കുറ്റം പറയാൻ പറ്റില്ല …..നല്ല കഥ👍❤️

    Reply
  4. Neethu. V. R on September 23, 2024 10:53 AM

    👌👌

    Reply
  5. Suma Jayamohan on August 30, 2024 9:02 PM

    നന്നായിട്ടുണ്ട്🌷❤️👌

    Reply
  6. സൂചിമുഖി on August 28, 2024 12:01 PM

    സംശയം എന്ന “അസുഖം” പരസ്പരം സംസാരിച്ച് തീർക്കാവുന്ന ഒരു രോഗമല്ല കേട്ടോ.
    കഥ നന്നായിട്ടുണ്ട്.

    Reply
  7. Joyce on August 28, 2024 7:00 AM

    നല്ല കഥ 👌❤

    Reply
  8. Vimitha on August 28, 2024 2:04 AM

    🥰🥰🥰

    Reply
  9. Divya Sreekumar on August 24, 2024 11:22 PM

    നന്നായിട്ടുണ്ട് ട്ടോ❤️

    Reply
    • Sreeja Ajith on August 27, 2024 9:12 PM

      നന്നായിട്ടുണ്ട് 👍

      Reply
      • റംസീനനാസർ ramseena on August 27, 2024 9:24 PM

        Thanksto 🥰🥰 sreeja ajith

        Reply
    • റംസീനനാസർ ramseena on August 27, 2024 9:23 PM

      thankstto 🥰🥰divya

      Reply
  10. sabira latheefi on August 24, 2024 1:44 PM

    റംസി… അടിപൊളിയായി എഴുതിട്ടോ.. 👍🏻👍🏻🥰

    Reply
    • ramseena on August 24, 2024 1:49 PM

      thank u itha sabiralathifi

      Reply
      • Nafs nafs on August 24, 2024 2:46 PM

        കൊള്ളാം. നന്നായിട്ടുണ്ട്.👏👏👏💞💞

        Reply
        • ramseena on August 24, 2024 3:00 PM

          thanks itha nafs nafs🥰🥰🥰🥰🥰😘😘😘

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.