Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുര മനോഹര മോഹം
അനുഭവം പ്രണയം

മധുര മനോഹര മോഹം

By Ramzeena NasarSeptember 16, 2023Updated:November 12, 202419 Comments5 Mins Read284 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിൽ വലിയ വലിയ മോഹങ്ങൾ ഒന്നും ഇല്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു ആരും അറിയാത്ത ആരോടും പറയാത്ത മധുരം നിറഞ്ഞ ഒരു മോഹം. ഇതിനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട്‌ കാലം പുറകിലേക്ക് യാത്ര ചെയ്യേണ്ടി വരും. 

സ്കൂൾ കാലഘട്ടം തൊട്ടു മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഒരു കുഞ്ഞു മോഹം. 

കാര്യത്തിലേക്കു കടക്കാം. ഞാൻ ഒരു ആറാം തരത്തിൽ പഠിക്കുന്ന കാലം. ഏകദേശം ഒരു പതിമൂന്ന് വയസ്സുള്ള കൗമാര പ്രായം. പൊതുവേ വണ്ണമുള്ള ശരീര പ്രകൃതി ആയതു കൊണ്ട് പന്ത്രണ്ടാം വയസ്സിൽ തന്നെ പ്രായപൂർത്തി ആയി. അതീവ സുന്ദരി അല്ലെങ്കിലും ആരും കുറ്റം പറയത്തക്ക പ്രശ്നം ഒന്നും കാഴ്ചയിൽ ഇല്ലാർന്നു. സ്കൂളിൽ പോവുന്നതും വരുന്നതും ഒരു കൂട്ടം കൂട്ടുകാരുമൊത്ത് നാട്ടുകാരെ മുഴുവൻ വെറുപ്പിക്കുന്ന തരത്തിൽ ഒച്ചയും ബഹളവും ഉണ്ടാക്കിയായിരുന്നു. പണ്ടേ വായാടി എന്ന പേര് എനിക്ക് നെറ്റിയിൽ പതിച്ചു തന്നിരുന്നു. ഈ ബഹളത്തിനിടയിൽ എപ്പോഴോ ഞാൻ അറിയാതെ ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല. എന്റെ സ്കൂളിൽ തന്നെ സീനിയർ ആയ കുട്ടിയായിരുന്നു അത്. ഓരോ ഇന്റർവെൽ സമയത്തും ഉച്ച ഭക്ഷണത്തിന്റെ സമയത്തും ഈ പയ്യൻ വന്നു നോക്കൽ തന്നെ. ആദ്യമൊക്കെ എനിക്കത് വളരെ അലോസരം ആയെങ്കിലും പിന്നീട് ഞാനും ആ നോട്ടത്തിനു വേണ്ടി കാത്തിരിപ്പായി. 

പിന്നീട് ആ നോട്ടം ഇല്ലാതെ ആവുമ്പോൾ മനസ്സിൽ അകാരണമായ വേദന അനുഭവപ്പെട്ടു. പക്ഷെ ആരോട് പറയും? പ്രേമം ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പ്രായം. അഥവാ പ്രേമം ആണെങ്കിൽ തൊണ്ണൂർ കാലഘട്ടങ്ങളിൽ വളരെ തെറ്റായ സംഭവമായിരുന്നു അത്. അത്യാവശ്യം മത വിശ്വാസം വെച്ച് പുലർത്തുന്ന ഉപ്പയും ഉമ്മയും. പ്രേമം എന്ന് കേട്ടാൽ വാളെടുക്കുന്ന അമ്മാവന്മാരും. എന്ത് ചെയ്യാൻ? എന്റെ മനസ്സിൽ ആണേൽ മൊട്ടിട്ടു വിരിയിക്കാൻ പറ്റാത്ത അവസ്ഥയും. 

അങ്ങനെ ഓരോ വർഷവും കടന്നു പോയി. കൂടെ ഞങ്ങളുടെ കണ്ണിലൂടെ ഉള്ള പ്രണയവും. തുറന്നു പറയാൻ അപ്പോഴും പേടിയായിരുന്നു. 

അങ്ങനെ ഒരു വേനലവധി വന്നെത്തി. ഇനി രണ്ടു മാസം കഴിഞ്ഞല്ലേ കാണാൻ പറ്റൂ. പരസ്പരം സംസാരിച്ചില്ലേലും ഞങ്ങളുടെ കണ്ണുകളിലൂടെ ആ വിഷമം പങ്കുവെച്ചു. സ്കൂൾ അടച്ചു ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ വീട്ടിൻ മുറ്റത്ത് അതാ പോസ്റ്റുമാൻ എന്റെ പേരിൽ ഒരു ഗ്രീറ്റിംഗ് കാർഡ് ഉണ്ടെന്നും പറഞ്ഞു നിൽക്കുന്നു. ജീവിതത്തിൽ അന്നുവരെ ഒരു ഗ്രീറ്റിംഗ് കാർഡോ കത്തോ കിട്ടാത്ത ഞാനും. ഇനി ആളുമാറി എനിക്ക് വന്നതാണോ എന്ന് വരെ സംശയിച്ചു. 

എന്റെ പേരിൽ ആദ്യമായ് വന്ന ഒരു സമ്മാനം അയച്ച ആളുടെ പേരും വിലാസവും ഇല്ല. എന്റെ വിലാസം എങ്ങനെ അയച്ച ആൾക്ക് കിട്ടി എന്നുള്ള നൂറായിരം സംശയവുമായി നിൽക്കുമ്പോൾ അകത്തു നിന്ന് ഉമ്മ നൂറായിരം ചോദ്യവുമായി വരുന്നു. പേടിച്ചു വിറച്ചു ഉമ്മയുടെ മുന്നിൽ നിന്ന് തന്നെ അത് തുറന്നു വായിച്ചു. സാഹിത്യത്തിൽ പ്രണയം തുളുമ്പുന്ന വരികൾ. പക്ഷെ ഉള്ളിൽ എഴുതിയ പേരാവട്ടെ ഒരു പെൺ കുട്ടിയിടേതും. ഭാഗ്യം! സാഹിത്യ ഭാഷ വല്ലാതെ മനസ്സിലാവാത്തത് കൊണ്ട് അയച്ചത് ഒരു പെണ്ണാണെന്ന ആശ്വാസത്തിൽ ഉമ്മ അകത്തേക്ക് പോയി. ആ എഴുത്ത് ഒരു പെണ്ണിന്റേതല്ല എന്ന് എനിക്ക് അന്നേ മനസ്സിലായിരുന്നു. 

അങ്ങനെ വേനലവധി കഴിഞ്ഞു സ്കൂൾ തുറന്നു. വളരെ ഉത്സാഹത്തോടെ ആദ്യ സ്കൂൾ ദിവസം പുതിയ ബാഗ്, പുസ്തകം, യൂണിഫോം പുതിയ ക്ലാസിലേക്കുള്ള പോവുന്ന സന്തോഷവും. പിന്നെ നമ്മുടെ രഹസ്യ കാമുകനെ കാണാനുള്ള ചെറിയ കൊതിയും. 

സ്കൂൾ ആരംഭിച്ചു. പക്ഷെ കഥാനായകനെ കണ്ടില്ല. ആരോട് ചോദിക്കും? മനസ്സിൽ വല്ലാത്ത വിങ്ങൽ. അത്ര കാലം ഇല്ലാത്ത നൊമ്പരവും. പരസ്പരം സംസാരിക്കുകയോ പരസ്‍പരം ഇഷ്ടമാണെന്ന് പറയുകയോ ചെയ്തില്ലെങ്കിലും ഞങ്ങൾ കണ്ണുകളിലൂടെ സംസാരിക്കുമായിരുന്നു, ഒരു വാക്ക് പോലും പരസ്പരം പറയാതെ കണ്ണിലൂടെ മാത്രം പ്രണയിച്ചവർ. പക്ഷെ എല്ലാത്തിനും വിരാമം ആയി അവൻ വേറെ ഏതോ സ്കൂളിൽ ചേർന്നു എന്ന് ആരോ പറഞ്ഞു പിന്നീട് അറിഞ്ഞു. പിന്നീട് സ്കൂളിൽ പോവാൻ പഴയ ഉത്സാഹം ഇല്ലാതെ ആയി. പോയില്ലെങ്കിൽ ഉമ്മ തല്ലിയോടിക്കും! അത് കൊണ്ട് മാത്രം സ്കൂളിൽ പോയി. 

അങ്ങനെ വിങ്ങുന്ന മനസ്സുമായി പോകവേ ഒരു ദിവസം സ്കൂളിൽ പോവുന്ന സമയം ബസിൽ അവൻ എന്നും കയറാറുള്ള സ്റ്റോപ്പിൽ നിൽക്കുന്നു അവൻ. പക്ഷെ ഒരു നോട്ടം മാത്രം കാണാൻ പറ്റിയുള്ളൂ. അപ്പോഴേക്കും ബസ് ചീറിപ്പാഞ്ഞു പോയി. 

കുറേ ദിവസങ്ങൾക്ക് ശേഷം അവനെ നേരിൽ കണ്ടപ്പോൾ മനസ്സിൽ അതിയായ സന്തോഷം അലതല്ലി. ശരിക്കും അവനോട് കടുത്ത പ്രണയമായിരുന്നെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. കാലചക്രം  ആർക്കും വേണ്ടി കാത്തു നിൽക്കാതെ ഉരുണ്ടു കൊണ്ടേയിരുന്നു. അങ്ങനെ ഒരു ക്രിസ്മസ് അവധിക്കാലം വന്നെത്തി. ഇന്നത്തെ പോലെ മൊബൈലോ ആധുനിക ടെക്നോളജിയോ ഇല്ലാത്ത കാലം. ആശംസകൾ എല്ലാം ഗ്രീറ്റിംഗ് കാർഡ് അയച്ചു കൈമാറുന്ന കാലം. പഴയ അതേ പോസ്റ്റുമാൻ വീണ്ടും ഒരു ഗ്രീറ്റിംഗ് കാർഡുമായി വന്നു നിൽക്കുന്നു. പേരും വിലാസവുമില്ല. പഴയ പോലെ തുറന്നു നോക്കിയപ്പോൾ പ്രണയം തുളുമ്പുന്ന വരികളും എഴുതിയത് ഒരു പെണ്ണിന്റെ പേരും. ഭാഗ്യം അന്ന് ഉമ്മ കാണാതെ രക്ഷപ്പെട്ടു. 

കാലം ഉണക്കാത്ത മുറിവുകൾ ഇല്ല എന്നല്ലേ വെപ്പ്! മാസങ്ങൾ കടന്നു പോയി. മനസ്സിൽ അവനേ കുറിച്ചുള്ള ഓർമ്മകളും കുറഞ്ഞു വന്നു. വല്ലപ്പോഴും സ്വപ്നങ്ങളിൽ മാത്രം വരുന്ന വിരുന്നുകാരനായി മാറിയവൻ. പക്ഷെ എന്റെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ അവനുള്ള സ്ഥാനം ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യം തോന്നിയ മോഹം പറയാതെ അറിയാതെ ഇല്ലാതായിപ്പോയി എന്ന് സ്വയം ആശ്വസിപ്പിച്ചു ഇരിക്കുന്ന സമയത്തു അതാ ആ വില്ലൻ പോസ്റ്റുമാൻ വീണ്ടും വന്നിരിക്കുന്നു. നിർഭാഗ്യം എന്ന് പറയണമല്ലോ അന്ന് ഞാൻ സ്കൂളിൽ ആയിരുന്ന സമയം ഒരു കത്ത് എനിക്കാണെന്ന് പറഞ്ഞു ഉമ്മയെ ഏൽപ്പിച്ചു പോയി, ഉമ്മ കത്ത് പൊട്ടിച്ചു വായിച്ചു. ഞാൻ ക്ലാസ് കഴിഞ്ഞു വരാൻ കാത്തിരിക്കുകയായിരുന്നു ഉമ്മ. ഒരു വാള് കൊടുത്താൽ ഉറഞ്ഞു തുള്ളി വന്നു എന്നെ വെട്ടുമെന്നു തോന്നിക്കും ഉമ്മാടെ അന്നത്തെ മുഖഭാവം കണ്ടാൽ. കാര്യം അറിയാതെ ഉമ്മയെ പകച്ചു നോക്കി നിൽക്കുമ്പോൾ പോസ്റ്റുമാൻ കൊടുത്ത  കത്ത് എന്റെ നേരെ നീട്ടി. ആരുടെ കത്താണെന്ന് ഇപ്പൊ സത്യം പറഞ്ഞില്ലേൽ എന്നെ കൊന്നു കൊലവിളിക്കും എന്ന് എനിക്ക് തോന്നി. അന്നുവരെ കാണാത്ത വികാര വിക്ഷോഭം ആയിരുന്നു ഉമ്മാടെ മുഖത്ത്. കത്ത് വിറക്കുന്ന കൈകളോടെ ഉമ്മ എന്റെ നേരേ നീട്ടി. പടപടാ മിടിക്കുന്ന ഹൃദയവുമായി ഞാൻ കത്ത് വായിച്ചു തുടങ്ങി. 

വായിച്ചു തുടങ്ങിയപ്പോഴേ ഉമ്മാടെ ദേഷ്യത്തിന്റെ കാരണം പിടികിട്ടി. എന്നെ മറക്കാൻ പറ്റുന്നില്ല എന്നും നിന്നെ കാണാൻ വേണ്ടി ബസ്റ്റോപ്പിൽ വന്നു നിൽക്കും എന്നും ഈ കത്തിനു ഒരു മറുപടി അയക്കണമെന്നും അതും അയച്ച ആളുടെ അനിയൻ എന്റെ അതേ സ്കൂളിൽ ഉണ്ടായിരുന്നു അവന്റെ കയ്യിൽ കൊടുക്കണമെന്നും പറഞ്ഞു. എന്നിട്ട് ഒടുവിൽ എഴുതിയ ആളിന്റെ പേരോ ഒരു പെണ്ണിന്റെയും. പ്രവാസിയായ ഉപ്പയുടെ കത്ത് സ്ഥിരം വായിക്കുന്ന ഉമ്മാക്ക് അത് എഴുതിയത് ഒരു ആൺകുട്ടിയാണെന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ലായിരുന്നു. പക്ഷെ ആരാണയച്ചതെന്ന് മനസ്സിലാവാത്ത ഞാനും.

 കത്ത് അവസാനിപ്പിക്കുന്ന വരിയിൽ വലിയ ഒരു ഹൃദയവും അതിൽ എന്റെ പേരും അതിന്റെ അടിയിൽ കുറേ അക്കങ്ങളും. ആദ്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും കണ്ടു പിടിച്ചേ തീരൂ എന്നുള്ള വാശിയിൽ മറിച്ചും തിരിച്ചും എഴുതി നോക്കി ഒടുവിൽ എന്നിലെ ശാസ്ത്രജ്ഞ ആ ഞെട്ടിപ്പിക്കുന്ന സത്യം കണ്ടെത്തി. ആ അക്കങ്ങൾ കൂട്ടി വെച്ചപ്പോൾ പണ്ടത്തെ സ്കൂളിലേ കഥാനായകന്റെ പേരായിരുന്നു. മുമ്പ് നമ്മുടെ വില്ലൻ പോസ്റ്റുമാൻ കൊണ്ടു വന്ന ഗ്രീറ്റിംഗ് കാർഡും വന്ന ഉറവിടം നായകനിൽ നിന്നും ആണെന്ന സത്യം അന്ന് തിരിച്ചറിഞ്ഞു. എന്ത് ചെയ്യണം എന്ന അവസ്ഥ ഒരു വശത്ത്. പ്രണയത്തിന്റ പാരമ്യതയിൽ നിൽക്കുന്ന നായകന്റെ കത്ത്, മറുവശത്ത്  ഉറഞ്ഞു തുള്ളുന്ന ഉമ്മ. മറുപടി അയക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ പറ്റാത്ത അവസ്‌ഥ കാരണം മനസ്സിന്റെ ഉള്ളറകളിൽ ആരും കാണാത്ത ഓരത്ത് അവനെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ടായിരുന്നു, അവനോടുള്ള അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നു, അവനെ കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു കൗമാര പ്രായക്കാരിയുടെ ചാപല്യമായി ആർക്കും തോന്നാം, എന്നാൽ അതായിരുന്നു നിർമ്മല പ്രണയം. 

ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി. ജീവിതം മുന്നോട്ട് പോവണമെങ്കിൽ ഉമ്മ പറയുന്നത് കേൾക്കുന്നത് അനുസരിക്കുക തന്നെ. ഒരു സ്കൂൾ കുട്ടിക്ക് അല്ലാതെ എന്ത് പോംവഴി? അങ്ങനെ കത്തിനു മറുപടി അയക്കണ്ട എന്ന തീരുമാനത്തിൽ ഉറച്ചു. പിറ്റേ ദിവസം സ്കൂളിൽ കഥാനായകന്റെ അനിയനെ നേരിൽ കണ്ടു മേലിൽ എനിക്ക് കത്തോ കാർഡോ അയക്കരുതെന്ന് നായകനോട് പറയാൻ പറഞ്ഞു. ആ പ്രണയം അവിടെ അവസാനിപ്പിക്കേണ്ടി വന്നു. 

ഒരുപാട്‌ വർഷങ്ങൾ ആ കത്ത് ഞാൻ സൂക്ഷിച്ചു വെച്ചു. മറുപടി അയക്കാൻ ഒരുപാട്‌ മോഹിച്ച ആ പ്രണയലേഖനം ഇന്നും മനസ്സിന്റെ ഉള്ളറകളിൽ മധുര മനോഹര മോഹമായ് നിലകൊള്ളുന്നു. 

റംസീന നാസർ

Post Views: 33
17
Ramzeena Nasar

19 Comments

  1. Jasna Basheer on January 5, 2024 5:31 PM

    ❤️❤️

    Reply
  2. Neethi Balagopal on September 19, 2023 8:37 PM

    തുറന്നു പറഞ്ഞിരുന്നെങ്കിൽ കഥയാകെ മാറിയേനേ :നല്ലെഴുത്ത്🥰👍

    Reply
    • അനാമിക s on September 28, 2023 4:49 PM

      ആഹാ മനോഹരം 🥰

      Reply
    • SHEEJA VIJA on January 5, 2024 5:23 PM

      🥰🥰🥰

      Reply
  3. Reshma Lechus on September 17, 2023 10:16 AM

    മറുപടി കൊടുക്കാമായിരുന്നു 😌😌നല്ല പ്രണയകാലം 😃😃

    Reply
  4. Pavithra Unni on September 17, 2023 9:39 AM

    ഒന്ന് പ്രേമിക്കാൻ പോലും സമ്മതിക്കാത്ത ഇങ്ങൾ എന്ത് ഉമ്മയാണ് ഉമ്മ എന്ന് ചോദിക്കായിരുന്നു 😃

    Reply
  5. Divya Sreekumar on September 17, 2023 8:39 AM

    നിഷ്ക്കരുണം ചവിട്ടിയരക്കപ്പെട്ട നിര്‍മ്മലപ്രണയം 💔 എഴുത്ത് പൊളിച്ചു ട്ടോ 😍🥰

    Reply
  6. Nafs nafs on September 16, 2023 11:56 PM

    😄😄👌🥰🥰

    Reply
    • Silvy on September 17, 2023 9:34 AM

      ആ കത്തിനു മറുപടി അയക്കാൻ തോന്നുന്നു വായിച്ചിട്ട്. കത്തുണ്ടോ ഹേ കൈയിൽ?? 😂😂😂

      Reply
      • Jisha Johnson on September 17, 2023 12:59 PM

        നല്ല രസമുണ്ട് വായിക്കാൻ. ആ എഴുത്തിന് മറുപടി അയയ്ക്കാമായിരുന്നു.
        പിന്നീട് ആളെ എപ്പോഴെങ്കിലും കണ്ടോ .

        Reply
    • Subha CT on September 17, 2023 11:18 AM

      Good 💃

      Reply
  7. Fabi Nizar on September 16, 2023 11:50 PM

    Aiwaaa 👌❤️

    Reply
  8. Seenath on September 16, 2023 11:15 PM

    വായിച്ചു. എനിക്കും ഉണ്ട് ഒരു നൊമ്പരം

    Reply
  9. Salee on September 16, 2023 11:12 PM

    Nashta swapnangalee ithile ithilee🥰✨️ramsee 🥰👍

    Reply
  10. Salee on September 16, 2023 11:12 PM

    Nashta swapnangalee ithile ithilee🥰✨️

    Reply
  11. Soumya A c on September 16, 2023 11:07 PM

    ഇപ്പോ അയച്ചൂടെ 😌

    Reply
  12. Sabira latheefi on September 16, 2023 11:02 PM

    ഒരു പ്രണയ നഷ്ടത്തിന്റെ പാവന സ്മരണക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു 😂.

    Reply
    • Sunandha Mahesh on September 17, 2023 8:24 AM

      ഇതാണ് ശരിക്കും പ്രണയം, ആ ഓർമ്മകൾ മതി ലൈഫ് കളർഫുൾ ആവാൻ 😍

      Reply
    • Manna Mereeza on September 17, 2023 9:24 AM

      ല്ലേ… ഒരു കൗതുകം കൊണ്ട് ചോദിക്ക്യ … ആ പേര് എഴുതുന്നതിന് അക്കങ്ങൾ കൊണ്ടുള്ള കോഡ് എങ്ങന്യാ… 👍❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.