Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആദ്യരാത്രി
അനുഭവം വിവാഹം സ്ത്രീ

ആദ്യരാത്രി

By Sheeba PrasadSeptember 19, 2023Updated:December 4, 202312 Comments6 Mins Read1,811 Views
Bookmark Now
Please login to bookmark Close

No account yet? Register

“എന്താ പേര്?

“മഞ്ജു.”

“എവിടെയാ പഠിച്ചത്?”

“ഡിഗ്രി വരെ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, പി ജി, ഇവാനിയോസ്..”

“അതെവിടെ?”

“നാലഞ്ചിറ, തിരുവനന്തപുരം.”

“ഇപ്പോൾ എന്ത് ചെയ്യുന്നു?”

“ഇപ്പോൾ അവൾ എസ് എൻ കോളേജിൽ ഗസ്റ്റ് ആയി പഠിപ്പിക്കുന്നു മോനെ.”

മറുപടിയായി പുരുഷ സ്വരം കേട്ട് പുള്ളിക്കാരൻ ചമ്മി.

എന്നെ കാണാൻ വന്ന ഒൻപതാമത്തെ ചെക്കൻ ആയിരുന്നു അത്‌. നാട്ടു നടപ്പ് അനുസരിച്ചു പെണ്ണിനും ചെക്കനും സംസാരിക്കാൻ ഉള്ള അവസരം എന്റെ വീട്ടുകാർ ഉദാരമായി നൽകും. പക്ഷേ അത്‌ മൂന്നോ നാലോ ചോദ്യം ആയിരിക്കണം. അത്‌ കഴിഞ്ഞാൽ എന്റെ അച്ഛൻ ഉദാരമനസ്കൻ അല്ലാതാകും.

അച്ഛൻ എന്നോട് അകത്തു പോകാൻ പറഞ്ഞു. ചെക്കനും ചേട്ടനും കൂടിയാണ് പെണ്ണ് കാണാൻ വന്നത്.  അവർ പിന്നെയും എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു, അഭിപ്രായം അറിയിക്കാം എന്നേറ്റ് തിരിച്ചു പോയി.

എന്റെ വീട്ടിൽ ആർക്കും ആ ആലോചനയിൽ തീരെ പ്രതീക്ഷ ഇല്ലായിരുന്നു. കാരണം ചെക്കനെ കണ്ടപ്പോഴേ, ഇത് നടക്കില്ല എന്നുറപ്പായി. വെളുത്തു സുന്ദരനായ പയ്യൻ. നല്ല വിദ്യാഭ്യാസം, മികച്ച സാമ്പത്തികം.

മെലിഞ്ഞു ഉണങ്ങി കോല് പോലിരിക്കുന്ന എന്നെ അവർക്കു ഇഷ്ടപ്പെടില്ല എന്ന് ഞങ്ങൾ തീർച്ചപ്പെടുത്തി.

എന്നാൽ ഞങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, രാത്രി ആ ചെക്കന്റെ ചേട്ടൻ വിളിച്ചു പറഞ്ഞു, ഞങ്ങൾക്ക് താല്പര്യം ആണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ വരുന്ന ഞായറാഴ്ച വീട് കാണാൻ വരൂ.

അവരുടെ അഭിപ്രായം അറിഞ്ഞപ്പോൾ അണ്ണന് സംശയം… “അല്ല ഇനി ചെക്കന് എന്തെങ്കിലും കുഴപ്പം കാണുമോ? ഈ എലുമ്പിയെ ഇഷ്ടപ്പെട്ടു എന്ന് പറയാൻ…”

അച്ഛൻ അണ്ണനെ കണ്ണുരുട്ടി ഓടിച്ചു. എന്തായാലും മെയ്‌ അവസാന ആഴ്ച വിവാഹ നിശ്ചയം നടന്നു. മൂന്ന് മാസത്തിനു ശേഷം ഓഗസ്റ്റിൽ വിവാഹം.

അമ്മായിമാരും മറ്റും പറഞ്ഞു, “പെണ്ണിനും ചെക്കനും പരിചയപ്പെടാൻ സമയമുണ്ട്… അതേതായാലും നന്നായി.”

നിശ്ചയം കഴിഞ്ഞ ദിവസം മുതൽ ഓരോ ഫോൺ ബെൽ കേൾക്കുമ്പോഴും അതെന്റെ പ്രിയതമൻ എന്നെ വിളിക്കുന്നതാണെന്നു ഞാൻ വെറുതെ പ്രതീക്ഷിച്ചു. ആഴ്ച ഒന്ന് കഴിഞ്ഞു, രണ്ടു കഴിഞ്ഞു, ഒടുവിൽ ഓണവും വന്നു.

“ഇതു വരെ ഫോൺ വിളിക്കാത്തത് കൊണ്ട്, ഓണക്കോടിയും കൊണ്ട് നേരിട്ട് വരും…” മാമി പറഞ്ഞു.

മാമി എന്നല്ല ആര് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ. ആറ്റുനോറ്റു കാത്തിരുന്നു വന്ന എന്റെ സ്വന്തം കല്യാണം ആണ്.

ഒന്നാം ഓണം, രണ്ടാം ഓണം… നാലാം ഓണവും കഴിഞ്ഞു. കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന എന്നെക്കാണാൻ എന്റെ പ്രതിശ്രുത വരൻ വന്നത് ഇരുപത്തിയെട്ടാം ഓണത്തിന്റെ അന്നായിരുന്നു.

അന്ന് വരാതിരിക്കാൻ കഴിയില്ലല്ലോ. കാരണം അന്നായിരുന്നു ഞങ്ങളുടെ വിവാഹം!

പെണ്ണ് കണ്ട ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പുള്ളിക്കാരൻ എന്നോട് സംസാരിച്ചത്, വിവാഹശേഷം സദ്യ ഉണ്ണുമ്പോൾ ആയിരുന്നു. “എന്താ മഞ്ജു, വിശപ്പ്‌ ഇല്ലേ?”

ശ്ശോ, ഞാൻ തരളിതയായി… വിചാരിച്ച പോലെ അരസികൻ അല്ല. കെയറിങ് ആണല്ലോ.. ഞാൻ മനസ്സിൽ പറഞ്ഞു.

മിണ്ടിയും പറഞ്ഞും കഴിച്ചു തീർക്കാം എന്ന് വിചാരിച്ചു തൊണ്ട ശരിയാക്കിയപ്പോഴേക്കും വീഡിയോഗ്രാഫർ ലൈറ്റും ക്യാമറയും തൂക്കി പിടിച്ചു വന്നു.

ആ വെട്ടവും വെളിച്ചവും ഒക്കെ ആയപ്പോൾ സംസാരിക്കാൻ ഉള്ള ‘ഫ്ലോ’ അങ്ങ് പോയി.

ഊണ് കഴിച്ച്, ഫോട്ടോ ഷൂട്ടും കഴിഞ്ഞു, എല്ലാരോടും വർത്താനം പറഞ്ഞു നിൽക്കുമ്പോഴേക്കും ചെക്കന്റെ വീട്ടിലേക്ക് ഇറങ്ങാൻ നേരമായി.

എന്നെ ഞെട്ടിച്ചു കൊണ്ട്, അമ്മയും അണ്ണനും അതാ വലിയ വായിൽ കരയുന്നു.

എല്ലാരെയും ആശ്വസിപ്പിച്ചു, ഞാനും കണ്ണൊന്നു തിരുമ്മി ചുവപ്പിച്ചു, ഇറങ്ങാൻ റെഡിയായി. ആറ്റിങ്ങൽ നിന്നും കൊല്ലം വരെയാണ് യാത്ര. വൈകുന്നേരം അഞ്ചരയ്ക്ക് ആണ് അവിടെ വീട്ടിൽ കുടിവെപ്പ്.  അഞ്ചു മണി കഴിഞ്ഞു വീട്ടിൽ എത്തിയെങ്കിലും അര മണിക്കൂർ കൂടി കാറിൽ ഇരുന്നു.

ശേഷം കത്തിച്ച നിലവിളക്കും വാങ്ങി വീടിനുള്ളിലേക്ക് കയറി. അച്ഛന്റെ കാൽ തൊട്ടു തൊഴുതു വിളക്ക് പൂജ മുറിയിൽ വെച്ചു.

ആറു മണിക്ക് റിസപ്ഷൻ ആരംഭിച്ചു. ഒൻപതര മണി വരെ അതിഥികൾ വന്നും പോയും ഇരുന്നു.  ഒൻപതര കഴിഞ്ഞപ്പോൾ പിന്നെ വിവാഹം കൂടാൻ വന്ന അടുത്ത ബന്ധുക്കൾ മാത്രമായി.

മൂത്ത ചേട്ടത്തി വന്നു പറഞ്ഞു, “മഞ്ജു, നീ പോയി കുളിച്ചു ഡ്രസ്സ്‌ മാറ്റൂ. നൈറ്റി ആ അലമാരയിൽ ഉണ്ട്.”

ഞാൻ ചേട്ടന്റെ റൂമിലെ അലമാര തുറന്നു, നൈറ്റിയും ബാക്കി വേണ്ടവയും എടുത്തു.  കുളി കഴിഞ്ഞു നൈറ്റിയും ഇട്ട് വെളിയിൽ ഇറങ്ങിയപ്പോൾ, കണ്ടു നിന്നവരെല്ലാം “അയ്യോ കഷ്ടം എന്ന മട്ടിൽ” എന്നെ നോക്കുന്നു.

കാരണം കഷ്ടി അഞ്ച് അടി ഉയരവും നാല്പത് കിലോഗ്രാം ഭാരവുമുള്ള എനിക്ക് വാങ്ങിയത് XXXL നൈറ്റി ആയിരുന്നു.

ഫാമിലി കോട്ട് ബെഡ് പോലെ ഇവിടെയുള്ളവർ എനിക്ക് വാങ്ങിയത് ഫാമിലി സൈസ് നൈറ്റി ആണല്ലോ ദൈവമേ എന്ന് ചിന്തിച്ചു എനിക്ക് കരച്ചിൽ വന്നു. എനിക്കും എന്റെ അമ്മയ്ക്കും കൂടി അതിനകത്തു സുഖമായി കഴിഞ്ഞു കൂടാം.

ആ നെറ്റിയുടെ മുപ്പതു ശതമാനം നീളം അധികമായി തറയിൽ ഇഴയുന്നു. മുണ്ട് മാതിരി മടക്കി കുത്താൻ തോന്നിപ്പോയി. പക്ഷേ ചെയ്യാൻ കഴിയില്ലല്ലോ… ഭർത്താവിന്റെ വീട്ടിലെ ആദ്യ ദിവസം ആണല്ലോ.

ഒരു പത്തു മണിയോടെ ഞാൻ, ഞങ്ങളുടെ മുറിയുടെ നേരെ കാണുന്ന ഹാളിൽ നിൽപ് ആരംഭിച്ചു.  ചേട്ടന്റെ റൂമിൽ നിന്നും ഇറങ്ങുന്നത് ഒരു ചെറിയ ഹാളിലേക്ക് ആണ്. ആ ഹാളിൽ ചേർന്നു തന്നെ ഒരു ഓപ്പൺ റൂം. അവിടെ ആണ് ചേട്ടന്റെ അച്ഛൻ കിടക്കുന്നത്. അച്ഛൻ സ്ട്രോക്ക് വന്നു പകുതി ശരീരം തളർന്നു കിടപ്പിലാണ്.

അച്ഛൻ കട്ടിലിൽ ചാരി ഇരിക്കുന്നു.  അരികിൽ ഇട്ട സെറ്റിയിലും വേറെ ഒരു കട്ടിലിലും ആയി അച്ഛന്റെ പെങ്ങന്മാർ ഇരിക്കുന്നു. ഇതാണ് ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ കാണുന്ന കാഴ്ച.  ഞാനും ചുവരും ചാരി നിന്നു.

അപ്പച്ചിമാർ, വല്യമ്മച്ചി, എന്റെ രണ്ടു ചേട്ടത്തിമാർ, പിന്നെ വേറെ രണ്ടു സ്ത്രീകൾ… ഇത്രയും പേർ വലിയ   വായിൽ വിശേഷങ്ങൾ പറയുന്നു. ഇടയ്ക്ക് ചേട്ടത്തി, ചായ, കാപ്പി, മിക്സ്‌ചർ ഒക്കെ എത്തിക്കുന്നു.

സമയം ഏതാണ്ട് പതിനൊന്നു മണിയായി. നിന്നു നിന്നു ഞാൻ വശം കെട്ടു. ആരും എന്നോട് ഇരിക്കാനോ മറ്റോ പറയുന്നില്ല. ഇടയ്കിടയ്ക്ക് അന്ന് ഉച്ചക്ക് മാത്രം എന്റെ സ്വന്തമായ ഭർത്താവും അതിലെ പോകുന്നുണ്ട്.

ഞാൻ പതിയെ നിൽപ് ഞങ്ങളുടെ റൂമിന്റെ വാതിൽക്കലേക്ക് മാറ്റി. അന്നേരം മൂത്ത ചേട്ടത്തി വന്നു പറഞ്ഞു, ” നീ പോയിക്കിടന്നു ഉറങ്ങൂ മഞ്ജു. ”

“ആ ചേച്ചി…”

അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് മടി തോന്നി. ആറ്റു നോറ്റു കഴിച്ച കല്യാണവും ആദ്യ രാത്രിയുമാണ്… അത്‌ അങ്ങനെ അങ്ങ് കളയാൻ പാടില്ലല്ലോ.

ചേട്ടത്തി അടുത്ത ട്രിപ്പ്‌ ചായയും കൊണ്ട് മുൻ വശത്തു പുരുഷൻമാരുടെ അടുത്തേക്ക് പോയപ്പോഴും പറഞ്ഞു, “നീ പോയി കിടന്നു ഉറങ്ങൂ കൊച്ചേ, അവൻ വന്നോളും.”

ഇനിയും നിന്നാൽ ചേട്ടത്തി എന്നെപ്പറ്റി എന്തു വിചാരിക്കും എന്നൊരു വൈക്ലബ്യത്തോടെ ഞാൻ മുറിക്കുള്ളിൽ കയറി, കട്ടിലിൽ ഇരുന്നു.

കട്ടിലിൽ ചാരി ഇരുന്നു, എനിക്ക് ഉറക്കം വന്നു തുടങ്ങി. പിന്നെയും കുറെ സമയം കഴിഞ്ഞു, കതക് തുറക്കുന്ന ശബ്ദം കേട്ടു. ചേട്ടൻ റൂമിലേക്ക്‌ കയറി കതക് കുറ്റിയിട്ടു. ലൈറ്റ് ഓഫ്‌ ചെയ്തു, ബെഡ് ലാമ്പ് ഓൺ ചെയ്തു.

അരണ്ട മഞ്ഞ വെളിച്ചം. ആഹാ, ഒരു റസ്റ്റിക് ലുക്ക്‌ ആയി മുറിക്ക്. ചേട്ടൻ എന്റെ അരികിലായ് ഇരുന്നു.  എന്നെ നോക്കി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി, ഞാൻ മനസ്സിൽ പറഞ്ഞു.

ബെഡിൽ വെച്ചിരുന്ന എന്റെ വലതു കൈപ്പത്തിയുടെ അരികിലേക്ക് ചേട്ടൻ ഇടതു കൈപ്പത്തി നിരക്കി നിരക്കി വന്നു.

തൊട്ടു… തൊട്ടില്ല…

ടക്..ടക്… കതകിൽ മുട്ടു കേട്ടു. ചേട്ടൻ ചാടി എണീറ്റു കതക് തുറന്നു.

“ഗ്യാസ് തീർന്നെടാ…ഒന്ന് മാറ്റി വെച്ചു തന്നേ.  അപ്പയ്ക്ക് ചൂട് വെള്ളം ഇടാൻ നോക്കിയതാ…” മൂത്ത ചേട്ടത്തി വെളിയിൽ നിന്ന് പറഞ്ഞു.

ചേട്ടൻ വേഗം കതക് ചാരി അടുക്കളയിലേക്ക് പോയി. സിലിണ്ടർ മാറ്റി വെച്ച ശേഷം തിരിച്ചു വന്ന് വീണ്ടും കതക് അടച്ചു. ഞാൻ സമയം നോക്കി 12.10.

“ഗ്യാസ് തീർന്നതാ…”

“ആരുടെ?” ചോദിക്കാൻ വന്ന ചോദ്യം പെട്ടെന്ന് ഞാൻ വിഴുങ്ങി… ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.

ചേട്ടൻ വീണ്ടും പഴയ സ്ഥാനത്ത്  ഇരുന്നു.

“ഓ നേരം ഒത്തിരിയായല്ലേ.”

ഉം…

“സാരമില്ല, വെളുക്കാൻ ഇനിയും ഒത്തിരി നേരമുണ്ടല്ലോ.”

പെട്ടെന്ന് പുറത്തു ഒരു ചുമ കേട്ടു. ചേട്ടൻ വേഗം വായടച്ചു.

ശേഷം എന്റെ കൈയുമ്മേൽ പുള്ളിയുടെ കൈ വെച്ചു.

പുറത്ത് അന്നേരം, അപ്പച്ചി ആദ്യമായി ഒരു രോഗിക്ക് കുത്തിവെയ്പ് എടുത്ത കഥ തുടങ്ങി.  കൊല്ലം താലൂക്ക് ആശുപത്രിയിൽ തുടങ്ങി ചിറയിൻകീഴ് ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്യുന്നത് വരെയുള്ള മുഴുവൻ സാഹസിക കഥകളും അപ്പച്ചി പറഞ്ഞു.

ഈ നേരം ചേട്ടൻ എന്റെ കൈയിൽ എത്ര വിരലുകൾ ഉണ്ടെന്നു നൂറ്റി അറുപത്തിയെട്ടാം തവണ എണ്ണി തിട്ടപ്പെടുത്തി, ഇനിയെന്ത് വേണ്ടൂ എന്ന് ആലോചിച്ചു ഇരിപ്പുണ്ട്.

നേഴ്സ് അപ്പച്ചിയുടെ കഥയുടെ അവസാനം ഫർമസിസ്റ്റ് അപ്പച്ചി കഥ ഏറ്റെടുത്തു.

പുറത്ത് കഥകാരിയുടെ ശബ്ദം മാറിയപ്പോൾ ചേട്ടൻ പതിയെ പറഞ്ഞു, “അത് പദ്മ അപ്പയാ….”

“എന്തോന്ന് ബ ബ്ബ ബ്ബാ…” എന്റെ വീട്ടിൽ ആണെന്ന് ഓർത്ത് ഞാൻ പറഞ്ഞ മറുപടി എന്റെ കൺട്രോളിൽ നിൽക്കാതെ എയറിൽ ആയി.

ആലോചിച്ചു നോക്കിയേ അകത്തു ഞങ്ങളുടെ ആദ്യരാത്രി.. പുറത്ത് കഥപ്രസംഗം പൊടി പൊടിക്കുന്നു.

ഞാൻ ചിന്തിച്ചു. ഈ മനുഷ്യർക്ക്‌ രാത്രി ആയാൽ ഉറക്കവും ഇല്ലേ? ഇതുങ്ങൾക്കു പോയിക്കിടന്നു ഉറങ്ങിക്കൂടെ?

“ഹുർ… ഹുർ…” ഇതിപ്പോ എവിടുന്നാ ശബ്ദം. ഞാൻ ചേട്ടനെ നോക്കി.

യ്യോ…എന്റെ ഭർത്താവ് ഇതാ കൂർക്കം വലിച്ചു ഉറങ്ങുന്നു. എന്നാലും കണ്ണിൽ ചോര ഇല്ലാത്ത ഈ മനുഷ്യന് എങ്ങനെ ഉറങ്ങാൻ കഴിഞ്ഞു. അതും പൂവമ്പഴം പോലൊരു പെണ്ണ് അടുത്തിരിക്കുമ്പോൾ?

കുറച്ചു നേരം ഞാൻ ഉറങ്ങുന്ന ചേട്ടനെ നോക്കിയിരുന്നു. നിഷ്കളങ്കമായ മുഖം. ടു ട്ടു ലു… ടു ട്ടു ലു… എന്ന് കൊഞ്ചിക്കാൻ തോന്നി. അയ്യേ…ചമ്മിയ ചിരിയോടെ ഞാൻ തലയണ ചാരി അതിലേക്കു ചാഞ്ഞിരുന്നു.  വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് പുറത്തെ കഥാപ്രസംഗത്തിന് ചെവി കൊടുത്തു. പെട്ടെന്ന് തട്ടിൻ പുറത്ത്  ആരോ നടക്കുന്ന ഒച്ച കേട്ടു.

ഞാൻ ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. ഇനി കൂർക്കം വലിയുടെ എക്കോ ആണോ?  അല്ല…ശരിക്കും ആരോ നടക്കുന്നുണ്ട്. എന്റെ തൊണ്ട വരണ്ടു. വിവാഹം നടന്ന വീടാണ്. സ്വർണം മോഷ്ടിക്കാൻ കള്ളൻ വന്നു.

വീണ്ടും ശ്രദ്ധിച്ചപ്പോൾ തട്ടിലെ തടി ആരോ മാന്തുന്ന പോലെ തോന്നി. കള്ളൻ തടിയുടെ പാളികൾ ഇളക്കാൻ നോക്കുന്നു. പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല, ചേട്ടനെ തട്ടി വിളിച്ചു…

“ചേട്ടാ, തട്ടും പുറത്ത് കള്ളൻ കയറി, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു…എഴുന്നേൽക്ക്…”

“കിടന്നു ഉറങ്ങെടീ, അത്‌ മരപ്പട്ടിയാ…” തല തെല്ലുയർത്തി ഉറക്കപ്പിച്ചോടെ ചേട്ടൻ പറഞ്ഞു.

“അയ്യോ, അത്‌ ഇങ്ങോട്ടു ചാടില്ലേ?”

“ഇല്ലന്നേ, ചാടിയാലും അടുക്കളയിലെ ചാടൂ. ഇവിടെ ഒക്കെ തട്ട് അല്ലെ.”

പറഞ്ഞു കഴിഞ്ഞു പുള്ളിക്കാരൻ വീണ്ടും കിടന്നു ഉറങ്ങി.

ഞാനും ഉറങ്ങാം എന്ന് വിചാരിച്ചു, അവസാന വട്ടം ക്ലോക്കിലെ സമയം നോക്കി. 4.55.  ഓ ഇനി ഇപ്പൊ ഉറങ്ങിയിട്ട് എന്തിനാ. ഞാൻ എഴുന്നേറ്റിരുന്നു, മുടി വാരിക്കെട്ടി.  അൽപ്പം സ്വസ്ഥതക്ക് വേണ്ടി നൈറ്റിയും മടക്കി കുത്തി.

കഴിഞ്ഞു പോയ രാത്രിയെക്കുറിച്ച് ആലോചിച്ചു. എന്റെ ആദ്യരാത്രിയുടെ സംഗ്രഹം ഇനി പറയുന്നതാണ്.  എന്റെ അമ്മായി അച്ഛന് നാലു പെങ്ങന്മാർ. പദ്മ, രാധമ്മ, അംബിക, രമ. ആദ്യത്തെയാൾ നേഴ്സ് ആയി കൊല്ലം ആശുപത്രിയിൽ ജോലി തുടങ്ങി ചിറയിൻകീഴ് നിന്നും വിരമിച്ചു, ഭർത്താവ് അധ്യാപകൻ, പദ്മ അപ്പ ഫർമസിസ്റ്റ്, ഭർത്താവ് വക്കീൽ, അംബിക അപ്പ റിട്ടയേർഡ് അധ്യാപിക, ഭർത്താവ് റിട്ടയേർഡ് പ്രിൻസിപ്പൽ, രമ അപ്പ വിദ്യാഭ്യാസ വകുപ്പിൽ നിന്നും സൂപ്രണ്ട് ആയി വിരമിച്ചു, ഭർത്താവ് ബാങ്കിൽ ജോലി ചെയ്തിരുന്നു.  പിന്നെ അവരുടെ ബാക്കി കുടുംബ ചരിത്രം മുഴുവൻ ഏതു ഉറക്കത്തിലും പറയാൻ പറ്റുന്ന വിധം കേട്ടു പഠിച്ചു.

അഞ്ച് മണി കഴിഞ്ഞതോടെ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി. ആ ഹാളിൽ കണ്ട കാഴ്ച, കുരുക്ഷേത്ര യുദ്ധഭൂമിയിലെ പട കുടിരങ്ങൾക്കിടയിലെ കാഴ്ച പോലെ ആയിരുന്നു.  നേർത്ത ഇരുട്ടിൽ കാലേത്, തലയേത് എന്ന് തിരിച്ചറിയാൻ കഴിയാതെ രാത്രിയിലെ കഥാകാരികൾ പൂണ്ടു ഉറങ്ങുന്നു!

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ 

Post Views: 48
12
Sheeba Prasad

Reader, Writer, Teacher

12 Comments

  1. മിനി സുന്ദരേശൻ on July 30, 2025 2:27 AM

    രസകരമായി എഴുതി❤️👍

    Reply
  2. Nishiba M on August 11, 2024 1:13 AM

    മനോഹരം. രസകരം..

    Reply
  3. Jasna Basheer on May 7, 2024 3:58 PM

    ❤️❤️👍

    Reply
  4. Sunandha Mahehs on September 24, 2023 2:07 PM

    😄😄.. ഇഷ്ടായി

    Reply
    • Nafs nafs on September 24, 2023 6:06 PM

      അവസാന പാരഗ്രാഫ് uff… വരികൾ🔥🔥

      😄😄 നല്ല രസണ്ടാരുന്നു ബായിക്കാൻ

      Reply
  5. Jula Sagar on September 24, 2023 9:06 AM

    വയിച്ചിരിക്കാൻ നല്ല രസം. ബാക്കി കൂടി വായിക്കാൻ താൽപര്യം ഉണ്ട്.👍🥰

    Reply
  6. swapna on September 24, 2023 7:59 AM

    😂😂😂😂

    Reply
  7. Neethi Balagopal on September 23, 2023 10:02 PM

    ഹ ഹ നല്ല രസം …😀

    Reply
  8. Divya Sreekumar on September 23, 2023 9:09 PM

    ചിരിപ്പിച്ചു 😃😃

    Reply
  9. Gopika on September 21, 2023 11:21 PM

    Katha thudaranamn thoni❤️❤️

    Reply
  10. Joyce on September 20, 2023 2:38 AM

    നല്ല രചന, ചിരിപ്പിച്ചു 👏

    Reply
  11. Canoli canalinte puthri on September 19, 2023 11:44 PM

    കൊള്ളാം… ചിരിച്ചു അവശയായി👍🏻👍🏻❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.