Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൺസൂൺ ഡയറി – വായന അനുഭവം
പുസ്‌തകം പ്രചോദനം ബന്ധങ്ങൾ യാത്ര ലൈംഗീകത വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ് സ്ത്രീ സൗഹൃദം

മൺസൂൺ ഡയറി – വായന അനുഭവം

By Reshma LechusSeptember 19, 2023Updated:September 21, 20234 Comments3 Mins Read101 Views
Bookmark Now
Please login to bookmark Close

No account yet? Register

അച്ചു ചേച്ചിടെ ബുക്ക്‌ പറഞ്ഞ തിയതിക്ക് മുന്നേ എന്നെ തേടിയെത്തി. മോനാ, ‘അമ്മേ ഇന്നാ’ എന്ന് പറഞ്ഞു കൊണ്ട് തന്നത്. അതിലെ കവർ പൊട്ടിച്ചു തുറന്നു നോക്കിയപ്പോ നല്ല മനോഹരമായ കവർ പേജോട് കൂടിയ ബുക്ക്‌. അപ്പൊ തന്നെ മോൻ വാങ്ങി എടുത്തു നോക്കി. അത് കഴിഞ്ഞു എനിക്ക് തന്നിട്ട് പോയി. കിട്ടിയപ്പോ പിന്നെ വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാ.

മനസ്സ് അനുവദിക്കുന്നില്ല, പിന്നെ വായിച്ചു തുടങ്ങി. 12 മനോഹരമായ ഓർമക്കുറിപ്പുകൾ…

1. ഭൂമിയിൽ സ്വർഗം തീർത്തവർ:

കുട്ടിയച്ചനും അന്നമ്മയുടെ പ്രണയം… ഇതിലൂടെ വായിക്കുമ്പോൾ ഭൂമിയിൽ സ്വർഗം തീർത്ത മനുഷ്യർ. പ്രണയത്തിനു കണ്ണും മുക്കും ഇല്ലെന്ന് പറയുന്നത് എത്ര സത്യമാ അല്ലെ? ഈ പ്രണയത്തിനു എന്താ ഇത്ര പ്രത്യേകത എന്ന് അറിയണമെങ്കിൽ വായിച്ചു നോക്ക് കേട്ടോ ഞാൻ പറഞ്ഞു അതിന്റെ രസം കളയുന്നില്ല.

2.മുലപ്പാൽ:

ഇത് വായിച്ചപ്പോൾ മനസ്സ് മുഴുവൻ നോവായി മാറിയത് പെട്ടെന്നായിരുന്നു. ഞാൻ മോൾക്ക് പാൽ കൊടുത്തു കഴിഞ്ഞപ്പോൾ എടുത്ത് വായിച്ച കുറിപ്പ്. മീര ടീച്ചർ…ഇത് വായിക്കുന്ന ആർക്കും ഒരു നോവായി മാറും.

3. പെണ്ണിന് മാത്രം വിലക്കപ്പെട്ട രാത്രി:

ക്വീൻ സിനിമയിൽ പറയുന്നത് പോലെ ഏന്താണ് പെണ്ണിന് അസമയം? ഇപ്പോൾ ടി വി യിൽ കാണുന്ന സംഭവങ്ങൾ കാണുമ്പോൾ പകൽ പോലും സുരക്ഷിതമല്ലാതായി തോന്നുന്നുണ്ട്. പെണ്ണിന്റെ അമ്മയായ എനിക്ക് ഈ സമൂഹത്തിൽ കാണുന്നത് ഓരോന്ന് കാണുമ്പോൾ പേടിയാണ്. എന്നാലും ആ സംഭവം എങ്ങനെ അതിജീവിച്ചു? അത് വായിച്ചപ്പോൾ അറിയാതെ അയ്യോ എന്ന് വച്ചു പോയി. ഓർക്കുമ്പോൾ അതിന്റെ നടുക്കം എനിക്ക് മാറിയിട്ടില്ല. അപ്പൊ അത് അനുഭവിച്ചവരുടെ കാര്യമോ? ഒന്ന് ഓർത്തു നോക്കിയേ?

4. മക്കളെ കണ്ടും മാമ്പൂ കണ്ടും:

ഈ കുറിപ്പ് വായിച്ചപ്പോൾ മാതാപിതാക്കൾ എങ്ങനെയാകരുത് എന്ന ഒരു തിരിച്ചറിവ് തന്ന അനുഭവ കുറിപ്പ്. മക്കളെ കഷ്ടപ്പാട് അറിയാതെ വളർത്തി എല്ലാ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും മാറ്റി വച്ച മാതാപിതാക്കൾ…ആരും നോക്കാൻ ഇല്ലാതെ ആരുടെ ഒക്കെയോ കാരുണ്യത്തിൽ ജീവിക്കുന്ന മനുഷ്യർ!

നമ്മൾ മക്കളെ വളർത്തുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് വളർത്തണം എന്ന സന്ദേശം ഈ കുറിപ്പിലുണ്ട്.

5. മൺസൂൺ ഡയറി:

മഴ എനിക്കും ഒത്തിരി ഇഷ്‌ടമാണ്. ഞാനും ഇടവപ്പാതിമഴയിൽ ജനിച്ചത് കൊണ്ട് ആണോ എന്നറിയില്ല മഴയെ ഒത്തിരി ഇഷ്‌ടാ എന്നെന്നും എപ്പോഴും. ഇടയ്ക്ക് ദേഷ്യം വന്നെങ്കിലും കാലം തെറ്റി ഇങ്ങനെ പെയ്യാൻ നമ്മൾ കാരണക്കാർ അല്ലെ? അതെ! മഴയുടെ പല ഭാഗങ്ങളും ഈ ഒറ്റ കുറിപ്പിൽ പറഞ്ഞു വയ്ക്കുന്നു. ഒറ്റ കുടക്കീഴിൽ കയറി ജീവന്റെ മറുപാതി ആയി മാറിയ പ്രണയ കാലത്തിന്റെ സാക്ഷ്യം വഹിച്ചത് മഴ തന്നെ ആയിരുന്നു. അത് കൊണ്ട് ആകാം ഈ കുറിപ്പിലെ മഴയ്ക്ക് ഇത്ര ഭംഗി.

6. നോവുണർത്തുന്ന സ്നേഹക്കടം:

ഇന്ന് കാണുന്നവനെ നാളെ കാണും എന്താണ് ഉറപ്പ്? നമ്മുടെ ജീവിതത്തിൽ യാതൊരു ഗ്യാരണ്ടിയുമില്ല . മടിയും അലസത കൊണ്ട് പിന്നെ എന്ന് പറഞ്ഞ കാര്യങ്ങൾ അപ്പൊ തന്നെ ചെയ്യുക. ചില കടങ്ങൾ നമ്മുക്ക് നോവായി മാറും എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു ഈ കുറിപ്പ്.

7.വേനൽ ചൂടിൽ വാടി വീഴുന്ന പെൺ പൂക്കൾ:

ഇത് പോലെ വാടി പോയ എത്രയധികം പെൺ കുട്ടികൾ നമുക്ക് ചുറ്റും ഇന്നുമുണ്ട്. പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സമൂഹം കല്പിച്ചു വച്ച ചില നിയമങ്ങൾ. ഈ നിയമങ്ങളാണ് പെൺകുട്ടികളുടെ ആശകളെ തല്ലിക്കെടുത്തുന്നത്. കാലം എത്ര പുരോഗതി നേടിയാലും ഇങ്ങനെ തന്നെയാണ് മാറാൻ പോകുന്നില്ല.

ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല. സമൂഹം ഇങ്ങനെയാണ്.

8. ചിരി നോവുകൾ:

ആരാ പറഞ്ഞത് ചിരിക്കുന്ന മനുഷ്യർക്ക് എന്നെന്നും സന്തോഷം മാത്രമേ ഉള്ളു എന്ന്. അത് അവരുടെ മറയാണ്. ഒരായിരം വേദനകൾക്ക് ഉള്ള മറയാണ് അത്. ചില ജീവിത അനുഭവം കാണുമ്പോൾ മനസ്സ് വല്ലാതെ തീരാനോവായി മാറും.

ഇങ്ങനെയും ഉണ്ടെന്നേ ജീവിതങ്ങൾ! ആരോടും പറയാതെ സ്വയം പഴിച്ചു ജീവിക്കുന്ന മനുഷ്യർ.

9. തിരുത്തിയ തെറ്റ്:

നമ്മൾ കാണാത്ത കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തി തെറ്റുകാരൻ ആക്കരുത്. ആ വ്യക്തി ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് കണ്ടാൽ ആ തെറ്റ് തിരുത്തണം. ഈ കുറിപ്പ് ആ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

10. ബോഡി ഷേമിങ്:

ആരെയും കളിയാക്കാൻ ഉള്ള അവകാശം ആർക്കുമില്ല. എല്ലാവരും ജനിക്കുമ്പോൾ ഓരോ കുറവുകൾ കൊണ്ട് ആവും. അതിനു നിറത്തിന്റെ പേരിലോ ബോഡിയുടെ പേരിലോ അവരെ അപമാനിക്കരുത്. നമ്മുടെ മക്കൾക്ക് നമ്മൾ പറഞ്ഞു കൊടുക്കണം ആരെയും ബോഡി ഷേമിങ് ചെയ്യരുത് എന്ന്. അത് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വേദന പറഞ്ഞു തരാൻ വാക്കുകൾ കൊണ്ട് ആവില്ല. അത് അനുഭവിക്കുന്നവർക്ക് നന്നായി  അറിയാം.

11. സിസിലിയേടത്തി:

ഈ കുറിപ്പ് വായിച്ചപ്പോൾ സിസിലിയേടത്തിയോട് ബഹുമാനം തോന്നി. ചിലരുടെ സ്വാർത്ഥത നിറഞ്ഞ തീരുമാനം കൊണ്ട് സ്വന്തം ജീവിതത്തിൽ എല്ലാ ഭാരങ്ങളും ഏറ്റു എടുത്തു ജീവിച്ചു തീർത്ത ഒരു സ്ത്രീ. സ്വന്തം അനുഭവം തന്റെ മകൾക്ക് വരുത്തരുത് എന്ന് വിചാരിച്ചു മകളുടെ ഇഷ്ടത്തിന് വിട്ട സിസിലിയേടത്തിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു. ഇങ്ങനെ ഉള്ള അമ്മമാർ പെൺമക്കൾക്ക് മുതൽക്കൂട്ടാണ്.

12. അപ്പനാണെന്റെ ഹീറോ:

കഷ്ടപ്പാട് അറിഞ്ഞു വളർത്തിയ അപ്പൻ. ആണിനെ പോലെ പെണ്ണിനെയും വളർത്തിയ കരുത്തുള്ള അപ്പൻ. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ പഠിപ്പിച്ച അപ്പൻ. കളരി പഠിച്ച അപ്പൻ. എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും കൊടുത്ത അപ്പൻ. എല്ലാം കൊണ്ടും ഇഷ്ടമായി അപ്പനെ. അപ്പന്റെ സ്വന്തം കൊച്ചിനെയും ഒത്തിരി ഇഷ്ടം ❤️.

മൺസൂൺ ഡയറി ഓരോ കുറിപ്പും നമുക്ക് പകർന്നു തന്ന ഓരോ ഓർമ്മകളും നമുക്ക് ജീവിതത്തിൽ പകർത്തി  വയ്ക്കേണ്ട അറിവുകളാണ്.

എഴുതിയിട്ടും എഴുതിയിട്ടും മതി വരാതെ തൂലിക പിന്നെയും കുറിക്കാൻ എന്നോട് പറയുന്നു. അത്രക്ക് മധുരമാം കുറിപ്പുകൾ…

ഒത്തിരി ഒത്തിരി സ്നേഹത്തോടെ,

ലെച്ചു

മൺസൂൺ ഡയറി

അശ്വതി ജോയ് അറയ്ക്കൽ

ബുക്കർ മീഡിയ

വില 140

എല്ലാവരും വാങ്ങി വായിക്കണം. നല്ലൊരു വായന അനുഭവം ആയിരിക്കും എന്നത് തീർച്ചയാണ്!

Post Views: 43
4
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

4 Comments

  1. Reshma Lechus on October 3, 2023 12:56 PM

    😍🥰🥰

    Reply
  2. Sunandha Mahesh on September 24, 2023 8:42 PM

    മിടുക്കി 👍

    Reply
    • Reshma Lechus on October 3, 2023 12:56 PM

      😍🥰🥰

      Reply
  3. Nafs nafs on September 24, 2023 5:59 PM

    റിവ്യൂ മനോഹരം👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.