Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാട്ടു വൈദ്യം
അറിവുകൾ ആരോഗ്യം ഗൃഹവൈദ്യം

നാട്ടു വൈദ്യം

By Reshma LechusSeptember 19, 202310 Comments3 Mins Read157 Views
Bookmark Now
Please login to bookmark Close

No account yet? Register

നാട്ടുവൈദ്യം അറിയുന്നത് മുൻപ്  എന്നാണ് നാട്ടറിവ് എന്നറിയണം.

എന്താണ് നാട്ടറിവ്? അറിയുമോ? പറയാം. ഫോക്‌ലോറിന്റെ ഭാഗമാണ് ആണ് നാട്ടറിവ്. അപ്പോ പിന്നെയും സംശയം വന്നു അല്ലേ, എന്താണ് ഫോക്‌ലോർ എന്ന്?

പാരമ്പര്യ ജീവിതത്തെയും അവരുടെ സാംസ്കാരിക അനുഭവങ്ങളേയുമാണ് ഫോക്‌ലോർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. “ഫോക്” എന്നാൽ ഒരു പ്രത്യേക ജനവിഭാഗം എന്നും “ലോർ” എന്നാൽ അറിവ് എന്നർത്ഥം.

നാട്ടിലുള്ള അറിവാണ് നാട്ടറിവുകൾ. പാരമ്പര്യമായി ആയി കൈമാറി വന്ന ഇവ  മാനവിക സംസ്കാരത്തിന് അടിത്തറയാണ്. ജനസമൂഹങ്ങളുടെ പാരമ്പര്യത്തിന്റെ കരുത്തിലാണ്  അവ വളരുന്നത്. തലമുറകൾ കൈമാറി വരുന്ന നാട്ടറിവുകൾ അതാത് കാലത്തെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കും. പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് ഈ അറിവ് രൂപപ്പെട്ടത്. കല,  ജീവിതശൈലി, ആചാര അനുഷ്ഠാനങ്ങൾ, ഭക്ഷണരീതി, സംഗീതം, ചികിത്സ, കൃഷി എന്നിങ്ങനെ മനുഷ്യജീവിതത്തിൽ സമസ്തമേഖലകളിലും നാട്ടറിവുകളുടെ ജീവിതാനുഭവങ്ങളുടെ രൂപപ്പെടുത്തിയതാണ്.

വാമൊഴിവഴക്കങ്ങൾ ആണ് നാട്ടറിവുകൾ ഏറെയും. ബോധപൂർവ്വം അല്ലാത്ത, ജീവിതക്രമത്തിൽ ഭാഗമായി പഠിച്ചെടുക്കുന്നവയാണിവ. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങി ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. ഫോക്‌ലോർ എന്ന വിജ്ഞാനശാഖയുടെ ഉപ വിഷയം എന്ന നിലയിലാണ് നാട്ടറിവ് പരിഗണിക്കുന്നത്.

പ്രകൃതിയിൽ നിന്നും സ്വന്തം ജീവിത പരിസരങ്ങളിൽ നിന്നും മനുഷ്യൻ കണ്ടുംകേട്ടും അനുഭവിച്ചറിഞ്ഞു കൈമാറിവന്ന അറിവുകൾ അമൂല്യമാണ്. ഇവയിൽ പലതും വാമൊഴികൾ ആയി നമുക്ക് സിദ്ധിച്ചവയാണ്. പഴഞ്ചൻ എന്ന് മുദ്രകുത്തി തകർക്കാനാവില്ല ഈ വിജ്ഞാന സമ്പത്ത്.

നാട്ടു വൈദ്യം

ഗ്രാമീണമേഖലയിൽ ഇന്നും നാട്ടുവൈദ്യം സജീവമാണ്. പരിസരങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചമരുന്നുകൾ ആണ് നാട്ടുവൈദ്യത്തിൽ പ്രധാന ചേരുവകൾ. രോഗം കണ്ടെത്തുന്ന നാട്ടുവൈദ്യന്മാർ മർമ്മ ചികിത്സകൾക്ക്  ഏറെ സ്വാധീനം ചെലുത്തിയിരുന്നു. വാതത്തിന് കുറുന്തോട്ടി, വായ്പുണ്ണിന് കരിനെച്ചി, ബുദ്ധിക്ക് ബ്രഹ്മി, ജലദോഷം പനി എന്നിവയ്ക്ക് തുളസി, പനിക്കൂർക്ക എന്നിവ നാട്ടുവൈദ്യൻമാരുടെ പ്രധാന കണ്ടെത്തലുകളാണ്. മോര് കാച്ചി കേടകറ്റലും മുറിവിൽ  മഞ്ഞളും വേപ്പിലയും അരിച്ചിടുന്നതും ഇന്നും പലരും പ്രയോഗിക്കുന്നു.

നാട്ടുവൈദ്യത്തിലെ  മറ്റൊരു പ്രധാന സാന്നിധ്യമായിരുന്ന “അമ്മൂമ്മ വൈദ്യം” ഇന്ന് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു.

“മരുന്നില്ലാത്ത ചെടി ഇല്ല എന്നാണ് പഴഞ്ചൊല്ല് “.

അമ്മാമ്മ പറഞ്ഞു കേട്ടത് ആണേ.

  • അമിതമായി ആഹാരം കഴിച്ചതിനാലുണ്ടാകുന്ന ദഹനക്കേട് മാറാൻ ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് നാരങ്ങാനീരും ഉപ്പു ചേർത്ത് കഴിച്ചാൽ മതി വേഗം മാറും.
  • കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേർത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക.
  • മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേർത്ത്  കഴിക്കുക.
  • വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക.
  • ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക.
  • കഫക്കെട്ടിന് – ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക.
  • ചൂടുകുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക.
  • ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുക
  • വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക.
  • ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
  • അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക
  • പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
  • തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
  • വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല് തേയ്ക്കുക
  • തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
  • ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
  • ടോണ്‍സിലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
  • തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക
  • നീരിറക്കത്തിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
  • ശരീര കാന്തിക്ക്- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
  • കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
  • പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കുടിക്കുക 
  • പേന്‍പോകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
  • പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
  • വിയര്‍പ്പു നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
  • ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്, തേന്‍, വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
  • ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക.

ഒരു ദേശത്തിൻറെ വിവിധ കാലഘട്ടങ്ങളിലെ കൈമാറ്റം ചെയ്യപ്പെട്ട ഈ അറിവുകൾ വൈകാരികമായ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയതാണ് കണ്ടും കേട്ടും ചെയ്തും ഈ അറിവുകൾ സൃഷ്ടിച്ചിരിക്കുന്നത്. കൂട്ടായ്മയുടെയുടെ പാരസ്പര്യവും ചരിത്ര ബോധവും വീണ്ടെടുത്താൽ ഈ അറിവുകൾക്ക് സാധിക്കും.

നഗരികതയും ആഗോളീകരണ ചിന്തകളും ഈ പാരമ്പര്യ സംഘത്തിന് നിലനിൽപ്പിന് ഭീഷണിയാണ്. അവ സംരക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ട അവർ അതിന് വ്യാപകമായ ശ്രമം നടത്തിവരുന്നു.നാട്ടറിവുകൾ അതിവേഗത്തിൽ രൂപ മാറ്റത്തിന്  വിധേയമാകുമ്പോൾ സംരക്ഷണത്തിനുള്ള ലഘുവായ മാർഗം അവയെ കുറിച്ച് പഠിക്കുക എന്നുള്ളതാണ്.

Post Views: 49
7
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

10 Comments

  1. Silvy Michael on September 29, 2023 1:54 PM

    നല്ല അറിവുകൾ

    Reply
    • Suma Jayamohan on July 29, 2024 7:20 AM

      ഈ അറിവുകളാണ് പലപ്പോഴും നമ്മെ രക്ഷപ്പെടുത്തുന്നത്.❤️👌💐

      Reply
  2. Jula Sagar on September 28, 2023 9:57 PM

    ഉപയോഗപ്രദമായ എഴുത്ത്. 👍
    ഒന്ന് രണ്ടിടത്ത് വാക്കുകൾ ആവർത്തിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ🥰

    Reply
  3. Sunandha Mahesh on September 28, 2023 4:53 PM

    നല്ല അറിവുകൾ 👌

    Reply
  4. Vimitha on September 28, 2023 10:15 AM

    🥰🥰

    Reply
  5. Reshma Lechus on September 21, 2023 1:36 AM

    ❤️❤️

    Reply
    • അനാമിക s on September 28, 2023 7:43 PM

      നല്ല വിവരണം ❤️

      Reply
  6. Joyce on September 20, 2023 2:42 AM

    നല്ല അറിവുകൾ.
    👌

    Reply
    • Reshma Lechus on September 21, 2023 1:36 AM

      ❤️❤️

      Reply
  7. sabira latheefi on September 19, 2023 9:56 PM

    സേവ് ചെയ്ത് വെക്കെട്ടെ 😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.