Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒടുങ്ങാത്ത പ്രണയം
കഥ ബന്ധങ്ങൾ സ്ത്രീ

ഒടുങ്ങാത്ത പ്രണയം

By VimithaSeptember 22, 2023Updated:December 4, 202329 Comments4 Mins Read391 Views
Bookmark Now
Please login to bookmark Close

No account yet? Register

ചുവന്നു കത്തുന്ന തീയിൽ നിന്നും ഒരു കൊള്ളി എടുത്ത് ചുണ്ട് കൊണ്ട് അമർത്തി പിടിച്ചിരിക്കുന്ന സിഗരറ്റിന് തീ കൊളുത്തി. ചെറുതായി അകത്തോട്ടു വലിച്ച ശ്വാസത്തിൽ സിഗരറ്റിന്റെ അഗ്രത്തിലെ ചുവന്ന തീപ്പൊരി ഒന്ന് കൂടി തിളങ്ങി. വായിൽ നിറഞ്ഞ പുക മൂക്കിലൂടെ പുറത്തേക് പോകാൻ അനുവദിച്ച് കൊണ്ട് സിഗരറ്റ് ഇടത് കൈയിലേക്ക് പിടിച്ചു തീക്കൊള്ളി തീയിലേക്ക് തന്നെ തിരികെ ഇട്ടു.

അസ്ഥിയും മാംസവും വേവുന്ന മണം.

ചുവന്ന കണ്ണുകൾ കൊണ്ട് ചുറ്റിലും നോക്കി.

ഇരുട്ട്.

തീയുടെ ചൂടിൽ ശരീരം വിയർക്കുന്നു. തൊട്ട് മുന്നിൽ ആരെന്ന് അറിയാത്ത ഒരു മനുഷ്യന്റെ ജീവിതം സ്ഥായിയായ ഉറക്കത്തിനു വേണ്ടി തീയിൽ വെന്തുരുകുന്നു.

അല്പം മാറി നിലത്തു ഇരുന്ന് ഫോൺ കൈയിൽ എടുത്തു.

‘രേണൂ, ഞാൻ തീരുമാനിച്ചു. എനിക്കു ഇവിടുന്ന് തിരികെ വരാൻ കഴിയുമെന്ന് തോന്നുന്നില്ല. എനിക്ക് വേണ്ടി കാത്തിരിക്കരുത് . നീ ഇരിക്കുന്ന ഇടമാണ് എനിക്കു ഏറ്റവും പ്രിയമെങ്കിലും ഇവിടെ ഞാൻ ശാന്തി എന്തെന്ന് അറിയുന്നു. നമ്മൾ പിരിയുകയല്ല. ഞാൻ കുറച്ചു നാളുകൾ ഇവിടെ ജീവിക്കട്ടെ. ശേഷം എന്തെന്ന് എനിക്ക് അറിയില്ല’

അവൾ മെസേജ് കാണുകയാണെങ്കിൽ ചുണ്ടുകൾ അനക്കാതെ നിശബ്ദമായി തേങ്ങുന്നതും ഭാവനയിൽ കണ്ടു. കണ്ണിൽ നിന്നും കണ്ണീർ പുറത്തേക്ക് വരും. പക്ഷെ തനിക്കു വേണ്ടി അവൾ എന്തും സഹിക്കും.

കുറച്ചു നേരം ദൂരേക്ക് നോക്കിയ ശേഷം അവൻ മെസേജ് മുഴുവൻ മായ്ച്ചു കളഞ്ഞു. അയക്കാത്ത ഒരുപാട് മെസേജുകളുടെ കൂട്ടത്തിൽ ഇതും കൂടി. അവൾക്ക് വേണ്ടി പറയാൻ ബാക്കി വെച്ചവയുടെ കൂട്ടത്തിലേക്ക്‌.

സിഗരറ്റ് എരിഞ്ഞു തീരാൻ ആയപ്പോൾ നടുവിരലും ചൂണ്ടു വിരലും കൊണ്ടത് കയ്യിലെടുത്തു നിലത്തു അമർത്തി അല്പം ദൂരേക്ക് വലിച്ചെറിഞ്ഞു അഗ്രത്തായി അവശേഷിക്കുന്ന അഗ്നി സ്ഫുലിംഗം. കെടുത്തിയ ഇടത്ത് വട്ടത്തിൽ കരിഞ്ഞ പാട്.

ഈ നഗരത്തെ ഒരിക്കൽ ഞാൻ വല്ലാണ്ട് വെറുത്തിരുന്നു. ഞാൻ ഇഷ്ടപ്പെട്ടത് ആ ദേവനഗരി ആയിരുന്നു. തിരക്ക് പിടിച്ച, ഗതകാല സ്‌മൃതികൾ ഉണർത്തുന്ന ജ്ഞാനപ്രദീപ്‌തമായ വരാണസിയിലെ, തീർത്ഥജലം പോലെ പരിപാവനമായ തെരുവുകളിലൂടെ അവളുടെ കൂടെ യാത്ര ചെയ്യുന്നതും ജീവിതം ഒരിക്കൽ ആനന്ദത്തിൽ ആറാടിച്ച, തനിക്ക് ഏറ്റവും പരിചിതമായ ആ നാടിനെ പറ്റി പറഞ്ഞുകൊടുക്കുന്നതും എല്ലാം കണ്ട് അവൾ അത്ഭുതത്തോടെ എന്നെ തന്നെ നോക്കി നോക്കുന്നതും വെറുതെ സങ്കല്പിച്ചു നോക്കാറുണ്ട്, വെറും സങ്കൽപം മാത്രം.

ഓർമകളെ, നിയന്ത്രണം ഇല്ലാത്ത സങ്കൽപ്പങ്ങളെ കടിഞ്ഞാൺ ഇടേണ്ടതായിട്ടുണ്ട്. കീശയിൽ നിന്ന് ഒരു കുഞ്ഞു പൊതി എടുത്ത് ചുറ്റിലും നോക്കി. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പല്ല് ഉപയോഗിച്ച് പൊട്ടിച്ചു അതിൽ നിന്നും വെളുത്ത പൊടി ഉള്ളം കയ്യിലേക്ക് തട്ടി. അല്പം എടുത്ത് മൂക്കിലേക്ക് വലിച്ചു കയറ്റി. ചെറുതായി തുമ്മി.

ഇനി നന്നായി ഉറങ്ങാൻ കഴിയും. ആരുടെയും ഓർമ്മകൾ എന്നിലേക്ക് വരരുത്. പറ്റിയ ഒരിടത്തിനു വേണ്ടി ചുറ്റിലും നോക്കി.

പിറ്റേന്ന് നേരം പുലരുകയും ആൾക്കാർ വന്നു തുടങ്ങുകയും ചെയ്തു. ഞാൻ നടന്നു. ലക്ഷ്യം ഏതുമില്ലാതെ പകൽ മുഴുവൻ നടക്കും. രാത്രിയിൽ ഈ ശ്മശാൻഘട്ടിൽ വന്നിരുന്നാൽ കത്തി പകുതിയായ ശവശരീരങ്ങളോട് കഥ പറഞ്ഞ് നേരം വെളുപ്പിക്കാം. അല്ലെങ്കിൽ കീശയിൽ ഒളിപ്പിച്ച കുഞ്ഞു പൊതിയുടെ ആത്മവിശ്വാസത്തിൽ ഓർമകളെ താത്ക്കാലികമായി മരവിപ്പിച്ച് രാത്രി കഴിച്ചു കൂട്ടാം.

ദ്വാരകാനദിയിൽ മുങ്ങി കുളിച്ചു. സൂര്യകിരണങ്ങൾ കൈകുമ്പിളിലെ ജലത്തിൽ ഏറ്റു വാങ്ങി ചലിക്കുന്ന ചുണ്ടുകളാൽ പ്രാർത്ഥന ഉരുവിട്ട് മെല്ലെ ആലോചനയിലേക്ക് ഊളിയിട്ടു.

നദിയിലേക്ക് നോക്കി. ശാന്തമായി ഒഴുകുകയാണ്. നദിക്ക് മറുവശം തല നീണ്ട പനമരങ്ങൾ.

ഇവിടം രക്തബലിക്ക് പേര് കേട്ടതാണ്. എന്തിനാണ് ഇപ്പോൾ ഇതേ പറ്റി ആലോചിക്കുന്നത്. രേണുകയെ പറ്റിയുള്ള മധുര സ്വപ്നങ്ങൾ മാത്രം മതി തനിക്ക് ജീവവായു പോലെ എന്നിരിക്കെ. ബലി കൊടുക്കുന്ന വേളയിൽ ജീവൻ വെടിയേണ്ടി വരുന്ന ആടുകൾ ഭയപ്പാടോടെ ചുറ്റിലും നോക്കും. ആരും തന്നെ കൂടെ ഇല്ലെന്ന് കാണുമ്പോൾ ചുറ്റിലും കൂടി നിൽക്കുന്നവരെ പോലെ മൗനമായി പ്രാർത്ഥനയിൽ അലിയും.

ആദ്യത്തെ തവണ നേരിൽ കാണുമ്പോൾ രേണുക എന്റടുത്തു കണ്ണടച്ചു ഇരിക്കുകയായിരുന്നു. ഒരിക്കലും തമ്മിൽ കാണുമെന്ന് കരുതിയിരുന്നില്ല. കണ്ട ശേഷം അവൾ എന്നോട് ചേർന്ന് ഇരിക്കുകയായിരുന്നു. നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ.

ഫോൺ വൈബ്രേറ്റ് ചെയുന്നു. രേണുക ആയിരിക്കും. നോക്കിയില്ല. മെല്ലെ മെല്ലെ ഓരോ വിളികളായി പാതിയിൽ മറയട്ടെ.

വേദന പടരുന്നു. എണീറ്റു നടന്നു. ഒരു കുഞ്ഞു മൊബൈൽ സ്‌ക്രീനിൽ തുടങ്ങി രണ്ട് നാട്ടിൽ നിന്നും പരിചയപ്പെട്ട് ഒരുപാട് അടുത്ത രണ്ട് പേര്. പിരിയുക എന്നത് സ്വപ്നത്തിൽ പോലും നടക്കാതെ, കൈയിൽ താലോലിക്കുന്ന കുഞ്ഞിനെ പോലെ കരുതിപോന്ന പ്രണയം.

വരാണസിയിലേക്ക് പറിച്ച് നടുന്ന രേണുകയുടെ ജീവിതവും അമ്മയോട് ഒത്തുള്ള ഭാവിയും, കടുക് പാടത്തൂടെ അവളുടെ കൈ പിടിച്ചു നടക്കുന്നതും വീടിനു മുന്നിലെ ഞാവൽ മരച്ചുവട്ടിൽ ഇരിക്കുന്നതും.. സ്വപ്നങ്ങൾ നിറം മങ്ങി ക്ലാവ് പിടിച്ച ഓട്ടുതളിക പോലെ..

ഉച്ചയാകുന്നു.. സൂര്യൻ കനക്കുന്നു.. സന്ധ്യയിലേക്കുള്ള വഴിമാറലുകൾ.. എത്ര പെട്ടെന്നാണ് കണ്ടു കൊണ്ടിരിക്കേ പ്രകൃതി ഇങ്ങനെ മാറി വരുന്നത്.

ഇരുട്ടിലേക്ക് ശ്മശാൻഘട്ടിൽ നിന്നുള്ള തീയുടെ വെളിച്ചം പരന്നു. ചുവന്ന വെട്ടം. കറുത്ത പുക. ശ്മശാൻ ഘട്ടിനും അപ്പുറത്ത് ദ്വാരകാനദിയുടെ കരയിലായി സ്വാമിമാരുടെ കുടിലുകൾ കാണാം. മരണത്തിനും ജീവിതത്തിനും ഇടയിലെ സന്ദേശവാഹകർ.

ഒരു ദീപത്തിന്റെ അനക്കം കാണുന്നിടത്തേക്ക് കാലു ചലിച്ചു. മണിയൊച്ചകൾ. മൂക്കിൽ നിന്നും പൊടിഞ്ഞിറങ്ങുന്ന രക്തച്ചാല് ഇടതു കൈ കൊണ്ട് മായ്ച്ചു കളഞ്ഞു.

തലയ്ക്കകത്ത് ചുറ്റിക വെച്ച് ഇടിക്കുന്നത് പോലുള്ള വേദന. ദൂരെ പനയോലകൾ കാറ്റിൽ ചലിക്കുന്നു. ഇളം തണുപ്പിൽ മുടി മെല്ലെ ഇളകുന്നു. മുൻപൊരിക്കൽ കടൽത്തീരത്ത് പോയപ്പോൾ അവളുടെ മുടി കാറ്റിൽ ഇളകുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. മുഖത്തേക്ക് വീണ മുടിയിഴകൾ കണ്ണിൽ കേറിയെന്ന് പറഞ്ഞു അത് മെല്ലെ വിരൽ കൊണ്ട് മാടി ചെവിക്ക് പിന്നിലായി ഉറപ്പിച്ചു വെച്ചു. പിന്നെയും വീശിയടിച്ച കാറ്റിൽ അനുസരണ ഇല്ലാതെ മുടി പറന്നുകൊണ്ടേയിരുന്നു.

തലയിലെ വേദന കൂടി വരുന്നു. ചെറിയ പുല്ലുകൾ മാത്രം അങ്ങിങ്ങായി പൊങ്ങി നിൽക്കുന്ന നിലത്ത് ഇരുന്നു. പഞ്ചാരമണികൾ പോലത്തെ മണ്ണ് കാലിനെ വേദനിപ്പിക്കുന്നു. നദിയിൽ നിന്നുള്ള ചെളി മണം.

നേരത്തേ കണ്ട ദീപനാളം അല്പം കൂടി അടുത്തായി കാണപ്പെട്ടു. കാറ്റിൽ കെടാതെ കത്തിയെരിയാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കുറച്ചു കൂടി വ്യക്തമായി സ്വാമിമാരുടെ കുടിലുകൾ കാണാം. പുക.. പുകയുടെ മണം. താന്ത്രിക കർമ്മങ്ങൾ.

ഒന്ന് കൂടി നോക്കി. കുടിലിന് ചുറ്റിലും വെളുത്ത കനത്ത പുക. ഇടയിലൂടെ ചുകപ്പ്.. ചുമര് മുഴുക്കെ ചുവപ്പ്. ആടിന്റെ കരച്ചിൽ. ഒരുപാട് ആടുകളുടെ കരച്ചിൽ. മുഖത്തേക്ക് ചോരയുടെ ചൂടുമണം അറിഞ്ഞപ്പോൾ ഓടി.. പുഴയുടെ ചതുപ്പും കടന്ന്, പുൽനാമ്പുകൾ കുത്തിനോവിക്കുന്ന പൂഴി നിറഞ്ഞ പാതയും കടന്ന് ശ്മശാൻ ഘട്ടിൽ എത്തി.

ഏതോ ശവശരീരം പുകയുന്നു. മരണത്തേ തുടർന്നുള്ള നീണ്ടു നിൽക്കുന്ന കരച്ചിന് ശേഷം അനാഥമാക്കപെടുന്ന ജന്മങ്ങൾ. പിന്നെ പുകയാണ്. കനലിന് മീതെ മൂടി നിൽക്കപ്പെടുന്ന കറുത്ത പുക.

നെറ്റിയിൽ തങ്ങി നിന്ന വിയർപ്പ് ചാലായി ഒഴുകി. ഫോൺ കൈയിൽ എടുത്തു. കാണാതെ പോയ കോളുകൾ, വന്നത് അറിഞ്ഞിട്ടും കാണാതെ പോയ കോളുകൾ.

വിറക്കുന്ന ശബ്ദത്തോടെ രേണുകയുടെ വിളിക്ക് മറുവിളി നൽകി.

“രേണൂ….”

അപ്പുറം നിശബ്ദത.

“രേണൂ.. ഞാൻ ചീത്തയാണ്. നിനക്ക് ചേർന്നവൻ അല്ല. ചതിയൻ. എന്നെ മറന്നോളു. ദൈവം എനിക്കു മാപ്പ് നൽകില്ല.”

നിശബ്ദത..

തുടർന്നു..

” രേണുകാ…. ”

വാക്കുകൾക്ക്‌ എത്ര കനം ഉണ്ടെന്ന് സാഹചര്യങ്ങൾ നമ്മെ ബോധിപ്പിക്കും.

കീശയിൽ നിന്നും പൊതി എടുത്തു. വേദനിക്കുന്ന തലയിലേക്ക് ലഹരിയുടെ തരിപ്പ് കയറ്റി വിട്ടു. മൂക്കിലെ ചോരചാലിനു വീതി കൂടുതൽ പോലെ.

കിടന്നു.

ശവം കത്തുന്ന മണവും തലയിലെ തരിപ്പും. സമീപത്ത് കുങ്കുമച്ചുവപ്പിൽ കുളിച്ച താരാദേവിയുടെ രൂപം. ചന്ദനത്തിരി ഗന്ധം. അടുത്തടുത്ത് വരുന്ന ശ്മശാൻ ഘട്ടിലെ തീക്കൊള്ളിയുടെ കൊടുംചൂട്.

ചിത്രം ഗൂഗിൾ

Post Views: 22
18
Vimitha

29 Comments

  1. Shreeja R on January 7, 2024 9:50 PM

    👌👌

    Reply
    • Joyce on January 8, 2024 2:20 AM

      👌… നല്ലയെഴുത്ത്‌

      Reply
    • Nisha Pillai on January 9, 2024 8:25 AM

      👌👌

      Reply
  2. anwar Abdurahiman cm on January 7, 2024 8:12 PM

    എഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു . വേറിട്ടൊരു വായാനാനുഭവം .

    Reply
  3. Manasi on November 7, 2023 2:48 PM

    Valare nannayittunduu ❤️🥰❤️

    Reply
  4. Harish on October 6, 2023 9:15 AM

    Love and its depth feels..pwoli

    Reply
  5. Neethi Balagopal on September 27, 2023 3:43 PM

    നന്നായി എഴുത്ത്. അടിപൊളി👌

    Reply
  6. Reshma Lechus on September 24, 2023 5:09 PM

    പ്രണയത്തെ ഇങ്ങനെ പറഞ്ഞപ്പോൾ നേരിൽ കണ്ട ഫീൽ 😱😱നന്നായി എഴുതി

    Reply
  7. Seena Navaz on September 23, 2023 6:41 PM

    നന്നായിട്ടുണ്ട്❤️

    Reply
  8. Divya Sreekumar on September 23, 2023 4:28 PM

    Super👍👍👏👏👏

    Reply
  9. Nithi on September 23, 2023 3:49 PM

    വിമി….. ഒന്നും പറയാനില്ലടോ… ❤🌼

    Reply
    • Vimitha on September 23, 2023 3:58 PM

      നിതി 🥰😍

      Reply
      • Anju on September 25, 2023 2:26 PM

        അടിപൊളി ❤നന്നായി എഴുതുന്നുണ്ട് 😍

        Reply
  10. Aswathi RP on September 23, 2023 12:05 AM

    Smoothly portrayed 💗

    Reply
    • Seenath on September 26, 2023 12:37 PM

      സൂപ്പർ വായിച്ചു. എന്തൊരു നൊമ്പരം അലട്ടുന്നു. എങ്ങനെ ഇങ്ങനെ എഴുതാൻ കഴിയുന്നു. സൂപ്പർ

      Reply
  11. Rebecca Izhak on September 22, 2023 11:36 PM

    എന്റമ്മേ… എന്തായിത്

    Reply
  12. lekha on September 22, 2023 8:33 PM

    ♥️♥️

    Reply
  13. Sunandha Mahesh on September 22, 2023 7:04 PM

    സൂപ്പറായി എഴുതി 👌👌👌👌

    Reply
  14. Nishiba M on September 22, 2023 6:48 PM

    നന്നായി എഴുതി. കഥാപശ്ചാത്തലം കൺമുന്നിൽ തെളിഞ്ഞു.

    Reply
    • Vimitha on September 22, 2023 7:06 PM

      🥰🥰നന്ദി

      Reply
    • Vimitha on September 23, 2023 1:15 AM

      🥰

      Reply
  15. sabira latheefi on September 22, 2023 6:00 PM

    👍👍

    Reply
  16. Nafs nafs on September 22, 2023 3:52 PM

    ഹോ ! എന്തൊരെഴുത്താണ്. ആകാംക്ഷയും ഭീതിയും പകപ്പും എല്ലാം ഹൃദയത്തെ പാെതിഞ്ഞു നിർത്തുന്ന കിടിലൻ രചന

    Reply
    • Vimitha on September 22, 2023 4:09 PM

      🥰🥰🥰

      Reply
      • Sobha Narayanasharma on September 22, 2023 6:53 PM

        കൊള്ളാം .super എഴുത്ത് ..👌👌👍👍പക്ഷെ ….പൂർത്തിയാവാത്ത ചിത്രം പോലെ… ഇതിന്റെ തുടർച്ച വായിക്കാൻ വായനക്കാരിയെന്ന നിലയിൽ
        ജിജ്ഞാസ☺️

        Reply
  17. Nafs nafs on September 22, 2023 3:46 PM

    കൊള്ളാലോ മുത്തേ

    Reply
    • Silvy Michael on September 23, 2023 8:39 AM

      👌👌👌👌

      Reply
    • Anamika on September 24, 2023 2:40 PM

      ആഹാ.. മനോഹരം 🥰

      Reply
  18. Anju ranjima on September 22, 2023 3:17 PM

    Nannayittund mole

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.