Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രതിസന്ധികളിൽ തളരാതെ
ജീവിതം പ്രചോദനം

പ്രതിസന്ധികളിൽ തളരാതെ

By Neethi BalagopalSeptember 21, 202327 Comments2 Mins Read217 Views
Bookmark Now
Please login to bookmark Close

No account yet? Register

 “ടേക് യുവർ ഓൺ വെയ്റ്റ് “

വളരെ വർഷങ്ങൾക്കുമുൻപ് സീ ടിവിയിൽ വന്നുകൊണ്ടിരുന്ന ‘ഡാൻസ് ഇൻഡ്യ ഡാൻസ് (DID) ‘ എന്ന റിയാലിറ്റി ഷോയിലെ നർത്തകൻ നർത്തകിയെ എടുത്തുപൊക്കിയപ്പോൾ ബാലൻസ് തെറ്റി ചെറുതായൊന്നിടറിയതു കണ്ട് ജഡ്ജിമാരിലൊരാളായ ടെറൻസ് ലൂയിസ് അവർക്ക് കൊടുത്ത ഉപദേശമായിരുന്നത്. ഒരാൾ മറ്റൊരാളെ എടുത്തു പൊക്കുമ്പോൾ അവർ സ്വയം അവരുടെ ഭാരംതാങ്ങുക എന്ന ടെക്നിക്.. അപ്പോൾ എടുത്തു പൊക്കുന്നയാൾക്ക് ഭാരക്കൂടുതൽ അനുഭവപ്പെടില്ല എന്ന്.

അതെങ്ങനെയെന്നും എന്താണ് സ്വയം ഭാരം താങ്ങുന്നതിലെ വ്യത്യാസം എന്നും എനിക്ക് മനസിലായില്ല, എന്റെ അമ്മ വീണു കൈയൊടിഞ്ഞ് ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിക്കിടക്കയിലാവും വരേയ്ക്കും. അമ്മയ്ക്ക് സർജറി കഴിഞ്ഞദിവസം, എഴുന്നേൽക്കാനോ മറ്റൊന്നിനും സാധിക്കാതെവന്നപ്പോൾ കൂടെയുണ്ടായിരുന്ന ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അഡ്ജസ്റ്റ് ചെയ്യുന്ന തരം ബെഡ് അല്ലാത്തതുകൊണ്ട് അമ്മയ്ക്ക് വെള്ളം കുടിക്കണമെങ്കിൽ തല പൊക്കിക്കൊടുക്കണം. അമ്മ സ്വയം ഒട്ടും ശ്രമിക്കില്ല. വയ്യായിട്ടാവും. മുഴുവൻ ഭാരവും താങ്ങേണ്ടിവരുമ്പോൾ തലപോലും പൊക്കാൻ വയ്യാത്ത അവസ്ഥ. കൈയിലൊരു സർജറി കഴിഞ്ഞ ഒരാൾക്ക് അത്യാവശ്യം അവരവരുടെ ഭാരം താങ്ങാൻ പറ്റില്ലേ?  തീർച്ചയായും സാധിക്കും, ശ്രമിച്ചാൽ.. അന്ന് അമ്മയെ രണ്ടുമൂന്നുപേരൊക്കെ താങ്ങിയാണ് പൊക്കിയിരുന്നത്. അപ്പോഴൊക്കെ ഞാൻ ടെറൻസിന്റെ വാക്കുകൾ ഓർത്തു..

“ഹോൾഡ് യുവർ വെയ്റ്റ്.. ദാറ്റീസ് ദ ടെക്നിക് “

അതുംകഴിഞ്ഞ് ആറേഴുവർഷം മുൻപ് എന്റെ അമ്മായിഅമ്മ ആശുപത്രിക്കിടക്കയിൽ ആയപ്പോഴും അതേ അവസ്ഥയിൽ കൂടെ  ഞാൻ വീണ്ടും കടന്നുപോയി. അമ്മയ്ക്ക് തീരെ വയ്യാത്ത അവസ്ഥയിൽ, നടുവേദന കൊണ്ടു കഷ്ടപ്പെടുന്ന ഞാൻ, പിടിച്ചുപൊക്കി ഇരുത്താനും വെള്ളവും  ആഹാരവും കൊടുക്കാനും മറ്റും ഏറെ പാടുപെട്ടു. അതും അമ്മ അത്രയും മെലിഞ്ഞതായിട്ടു കൂടി.. അപ്പോഴേക്കും ആ പറഞ്ഞതിന്റെ പ്രായോഗികത എനിക്ക് വ്യക്തമായിരുന്നു.

പക്ഷേ ഇത് അയാൾ പറഞ്ഞ ആ വാചകങ്ങളുടെ ഒരു വശംമാത്രം. ഇതിന് വേറൊരു തലംകൂടിയുണ്ട്. അതായത് പലപ്പോഴും പ്രശ്നങ്ങൾക്കുമുന്നിൽ പകച്ചു നിൽക്കേണ്ടി വരുമ്പോൾ അല്ലെങ്കിൽ  പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരുമ്പോൾ ഒക്കെ  അടുപ്പമുള്ളവരുടെ അടുത്ത്, നമ്മുടെ ഉള്ളിലെ ഭാരമെല്ലാം കുടഞ്ഞിടുന്ന സ്വഭാവം പലർക്കും ഉണ്ടാവാം. ഒരിത്തിരി ആശ്വാസമോ ധൈര്യമോ അവരുടെ ചെറിയ തലോടലോ ഒക്കെ സമാധാനമായി പകരം കിട്ടിയേക്കാം. എന്നിരുന്നാലും എന്നും സങ്കടങ്ങൾ പറഞ്ഞു കരയുന്ന ഒരാളെ സഹിക്കാൻ അധികകാലം ആരും കാണില്ല എന്നതും വാസ്തവം ആണ്. ചുറ്റും നെഗറ്റിവിറ്റി പരത്തുന്ന ഒരാൾ എന്നുമാത്രമായിരിക്കും അവർക്ക് നമ്മേ പറ്റിയുള്ള ധാരണ. എപ്പോഴും കൂടെയുണ്ടാവുമെന്നും താങ്ങാവുമെന്നും പറയുമെങ്കിലും പലർക്കും അതിനു കഴിയാറില്ല. അവർ നമ്മുടെ സാമീപ്യത്തിൽ നിന്നും അകന്നുമാറി പോയ്ക്കൊണ്ടിരിക്കും. അതുണ്ടാവാതെ നോക്കാൻ നമ്മുടെ മനസ്സിന്റെ ഭാരം സ്വയം ചുമന്നേ മതിയാവൂ. ചിരിച്ച മുഖത്തോടെ പ്രശ്നങ്ങളെ സ്വയം നേരിടാൻ!. അതിന്റെ ഭാരംചുമന്ന് ബാലൻസ് തെറ്റാതെ, ഇടറിവീഴാൻ അനുവദിക്കാതെ, മറ്റാരെയും വിഷമിപ്പിക്കാതെ, ആരിൽനിന്നും താങ്ങും തണലും പ്രതീക്ഷിക്കാതെ, ഉള്ള് വെന്തുനീറിക്കരിഞ്ഞാലും  വേറാരെയും ആശ്രയിക്കാതിരിക്കാൻ നാം സ്വയം ശീലിച്ചെടുത്തേ മതിയാവൂ.. അതുമൊരു കഴിവാണ്. അല്ലേ?

തുടക്കത്തിൽ ബുദ്ധിമുട്ടു തോന്നിയേക്കാം : ആരുമില്ലെന്ന ചിന്ത പേടിപ്പെടുത്തിയക്കാം. ജീവിക്കാൻ വിഷമം അനുഭവപ്പെടാം. ജീവിതം അവസാനിപ്പിക്കാനുള്ള തോന്നൽ ശക്തമാവാം. എന്നാൽ , ഒറ്റയ്ക്ക് പിടിച്ചുനിന്ന് കരുത്തു തെളിയിക്കണം. തിരിഞ്ഞു നോക്കുമ്പോൾ തന്നെത്താൻ അഭിമാനം തോന്നണം.. പിച്ചവെക്കാൻ തുടങ്ങുന്ന കുഞ്ഞിനെ ശ്രദ്ധിച്ചിട്ടുണ്ടോ?. എത്രപ്രാവശ്യം വീണാലും എഴുന്നേറ്റ് നടക്കാൻ ശ്രമിക്കില്ലേ. ആദ്യമാദ്യം  വീണിടത്ത്നിന്ന് ചുറ്റുമൊന്നുനോക്കും. ആരും താങ്ങിയില്ലെങ്കിലും താനേ എഴുന്നേറ്റു പിച്ചവെക്കും. അവസാനം ലോകം കീഴടക്കിയമട്ടിൽ നടന്നു മുന്നേറുകതന്നെ ചെയ്യും. ഏതു പ്രതികൂലസാഹചര്യത്തേയും കാലാവസ്ഥയെയും നേരിട്ട് മണലാരണ്യത്തിന്റെപോലും ഉൾത്തടങ്ങളിലൂടെ സഞ്ചരിച്ച് ജലം ശേഖരിച്ച് അതിജീവനത്തിന്റെ പാത കാണിച്ചുതരുന്ന ചില ഒറ്റച്ചെടികളെ കണ്ടിട്ടില്ലേ?. അതുപോലെ… നമുക്കും ജീവിക്കാൻ പഠിക്കാം.. ഒറ്റയ്ക്കാണെന്നു മനസ്സിലായാൽ എന്തും ചെറുക്കാനുള്ള ശേഷിയും കരുത്തും കൂടുകയേ ഉള്ളൂ. അതു മനസ്സിലാക്കിയാൽ മതി.. അപ്പോ എങ്ങനെയാ? :എല്ലാവരും മനസിൽ കുറിച്ചിടുകയല്ലേ? :.

 “ടേക് യുവർ ഓൺ വെയ്റ്റ് ! ഹോൾഡ് യുവർ വെയ്റ്റ് ആൻഡ് റിലാക്സ് !! “.

നീതി.

Post Views: 34
11
Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

27 Comments

  1. Canoli canalinte puthri on October 14, 2023 12:34 AM

    ചേച്ചീ… ഒരുപാടു ഇഷ്ട്ടായി. Inspiring 😍😍

    Reply
    • Neethi Balagopal on October 14, 2023 9:15 AM

      Thank you so much dear

      Reply
  2. lekha on October 13, 2023 10:20 AM

    അതെ. പ്രധാനമായും ഇനിയുള്ള കാലം ഓരോ മനുഷ്യരും അതിജീവനം അവനവനിൽ നിന്ന് പ്രാപ്തമാക്കിയേ പറ്റൂ.
    മൂല്യവത്തായ പോസ്റ്റ് 👌👌

    Reply
    • Shreeja R on October 13, 2023 3:28 PM

      👌👌

      Reply
    • Neethi Balagopal on October 14, 2023 9:16 AM

      Thanks a lot 🥰

      Reply
    • Neethi Balagopal on June 26, 2024 12:24 PM

      Thank you🥰

      Reply
    • Neethi Balagopal on June 26, 2024 8:16 PM

      Thank you so much

      Reply
  3. mini george on September 28, 2023 4:13 AM

    സന്തോഷം നൽകിയ എഴുത്തു്

    Reply
    • Neethi Balagopal on October 13, 2023 9:44 AM

      Thank you so much Mini🥰

      Reply
  4. Lekha Madhavan on September 21, 2023 4:58 PM

    അർത്ഥവത്തായ ലേഖനം

    Reply
    • Neethi Balagopal on September 21, 2023 5:25 PM

      Thanks Lekhachechi🥰

      Reply
    • Yesoda Sreedharan Sreedharan on September 22, 2023 6:04 PM

      സങ്കടങ്ങൾ ഒരിക്കൽ മാത്രമേ സഹിക്കാൻ കഴിയൂ. പറയാതെ അതിൽനിന്നു കരകയറാനുള്ള അവരുടെ ശ്രമങ്ങൾ കാണുമ്പോഴാണ് നമുക്ക് അവരോട് സ്നേഹം തോന്നുന്നതും ഒരു കൈത്താങ്ങ് ആകാൻ നമ്മൾ ആഗ്രഹിക്കുന്നതും. വളരെ നല്ല പോസ്റ്റ്‌ ❤

      Reply
      • Neethi Balagopal on September 23, 2023 4:21 PM

        സന്തോഷം യശോദേച്ചി🥰

        Reply
    • Lini on September 22, 2023 7:57 PM

      വളരെ സത്യം. ചുറ്റുമുള്ള നല്ലകാര്യങ്ങൾ കാണാതെ, ചെയ്യാവുന്ന കാര്യങ്ങൾ പോലും ചെയ്യാതെ എപ്പോഴും ഇങ്ങിനെ ആവലാതികൾ മാത്രം പറഞ്ഞു വരുന്നവരെ ഞാനും ചിലപ്പോൾ മാറ്റിനിർത്താറുണ്ട്.. നല്ല എഴുത്ത്

      Reply
      • Neethi Balagopal on September 23, 2023 4:22 PM

        ഒറ്റയ്ക്കു നിൽക്കാൻ പഠിക്കണം. 🥰

        Reply
  5. Divya Sreekumar on September 21, 2023 4:24 PM

    ഇതാണ് മോട്ടിവേഷൻ👍👌👌❤️

    Reply
    • Neethi Balagopal on September 21, 2023 4:25 PM

      Thanks a lot dear🥰

      Reply
    • sabira latheefi on September 21, 2023 5:19 PM

      👍👍👍

      Reply
      • Neethi Balagopal on September 21, 2023 5:25 PM

        🥰🙏

        Reply
        • Vimi on October 13, 2023 10:44 AM

          സ്വയം താങ്ങാവുക
          🥰

          Reply
        • മിനി സുന്ദരേശൻ on December 10, 2024 1:59 AM

          അവനവൻ്റെ ഭാരങ്ങൾ അവനവൻ തന്നെ താങ്ങാൻ പഠിച്ചാൽ കിട്ടുന്ന സാന്ത്വനങ്ങൾ വിലയേറിയതായിരിക്കും…… പ്രചോദനം നൽകുന്ന നല്ല എഴുത്ത് …..ഇഷ്ടം നീതി👍❤️

          Reply
  6. Sunandha Mahesh on September 21, 2023 4:04 PM

    ബ്യൂട്ടിഫുൾ മെസ്സേജ്..
    എനിക്കിഷ്ട്ടായി 👍

    Reply
    • Neethi Balagopal on September 21, 2023 4:14 PM

      Thank you so much Sunanda🥰

      Reply
      • Nishiba M on September 22, 2023 5:27 PM

        മനോഹരം പ്രചോദനം പകരുന്ന രചന… 👌👌

        Reply
        • Neethi Balagopal on September 23, 2023 4:23 PM

          ഒരുപാട് സന്തോഷം നിഷി🥰

          Reply
      • Joyce on September 25, 2023 9:15 PM

        Meaningful write up.
        👌👏

        Reply
        • Neethi Balagopal on June 26, 2024 12:25 PM

          Thank you

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.