Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിശ്വസിച്ചാലും ഇല്ലെങ്കിലും : എന്റെ അനുഭവം (ഭാഗം 1 )
അനുഭവം തുടർക്കഥ / സീരീസ് ത്രില്ലർ

വിശ്വസിച്ചാലും ഇല്ലെങ്കിലും : എന്റെ അനുഭവം (ഭാഗം 1 )

By Anju MohananSeptember 22, 2023Updated:September 24, 20231 Comment3 Mins Read227 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ രണ്ടു വയസ്സായ മകൾക്ക് തീരെ സുഖമില്ലായിരുന്നു. നല്ല പനി കാരണം ഒരു ആഹാരവും കഴിക്കുന്നതും ഇല്ല. മരുന്നു പോലും കഴിക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും കരച്ചിൽ മാത്രമായിരുന്നു. ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല. എന്റെ വീട്ടിലേക്ക് പോകാം. അവിടെയാകുമ്പോൾ എന്റെ അമ്മ തള്ളിയിട്ടിട്ടാണെങ്കിലും എന്തെങ്കിലുമൊക്കെ ആഹാരം അവളെ കൊണ്ട് കഴിപ്പിക്കും. ആശുപത്രിയിൽ പോയതിനുശേഷം അതുവഴി എന്റെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ചേട്ടൻ വണ്ടി എടുത്തപ്പോഴേക്കും ഞാൻ ഒരു കൈയിൽ കുഞ്ഞും മറ്റേ കയ്യിൽ ഒരു ബാഗ് നിറയെ ഉടുപ്പുകളുമായി അവിടെ വന്നു നിന്നു.

 “ഇതൊക്കെ പറക്കിക്കെട്ടി എങ്ങോട്ടാ? എന്താണ് ഇതൊക്കെ?

“അത് നമ്മുടെ ശ്യാമള അമ്മയുടെ മകൾ സിനി ചേച്ചി ഇപ്പൊ ജോലിക്ക് പോകുന്നത്  ഒരു വലിയ വീട്ടിൽ ആണേ. അവിടുന്ന് അവർ കൊടുത്തതാ അവരുടെ കുഞ്ഞിന്റെ ഇട്ടു പഴകാത്തതും ഇട്ടിട്ടു പോലുമില്ലാത്തതുമായ കുറെ വിലകൂടിയ കുഞ്ഞു ഡ്രസ്സുകൾ. സിനി ചേച്ചിക്ക് നമ്മുടെ മോളെ ഓർമ്മ വന്നപ്പോൾ ഇവിടെ കൊണ്ട് തന്നതാ. എങ്ങനെ വേണ്ടെന്ന് പറയും.. എല്ലാം നല്ല പുത്തൻ ഉടുപ്പുകൾ! എല്ലാം കൂടി എന്റെ വീട്ടിൽ കൊണ്ടുപോയി കഴുകി എടുക്കാം . ഇപ്പോൾ ഈ കുഞ്ഞ് ഇട്ടിരിക്കുന്ന ഡ്രസ്സ് കണ്ടില്ലേ? അതിൽ കുറച്ച് ഞാൻ ഇന്നലെ കഴുകി എടുത്തതിൽ ഒന്നാണ്. നല്ല ഡ്രസ്സ് അല്ലേ”

മ്മ്…. കൊള്ളാം എന്ന അർത്ഥത്തിൽ ചേട്ടൻ തലയാട്ടി. ഒരു ശിശുരോഗ വിദഗ്ധന്റെ  വീട്ടിലാണ് പോയത്. ടോക്കൺ 15 ആയിരുന്നു. പക്ഷേ ഇവളുടെ കരച്ചിലും വാശിയും കാരണം ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. ടോക്കൺ ആവുന്നതിനു മുമ്പ് തന്നെ എനിക്ക് വീട്ടിൽ വരേണ്ടി വന്നു. അപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഞാനാ ബാഗ് എടുത്ത് തുറന്നു. ഹാളിലെ ഫ്ലോറിൽ എല്ലാം തട്ടിയിട്ടു എല്ലാവരെയും കാണിച്ചു.

“കൊള്ളാല്ലോ എന്നാലും ഇത്രയും ഉടുപ്പുകൾ എങ്ങനെ?

പുത്തൻ പുതിയ ഉടുപ്പുകൾ എല്ലാം എടുത്തു നിനക്കു തരാൻ അവർക്ക് ഭ്രാന്താണോ? ”

എന്ന് അമ്മ ചോദിച്ചു. ഇനിയിപ്പോ എന്തായാലും കഴുകിയിട്ട് എടുത്താൽ മതി അത് അവിടെ കിടക്കട്ടെ . ഞാനതെല്ലാം വാരിക്കൂട്ടി ബാഗിനകത്ത് വച്ചു. അമ്മ തേങ്ങാപാൽ ഒഴിച്ച് കഞ്ഞി റെഡിയാക്കി കൊണ്ടുവന്നു. അവളെ എടുത്ത് നൂറു നൂറു കഥകൾ പറഞ്ഞ് എങ്ങനെയെല്ലാമോ കുടിപ്പിച്ചു. എല്ലാം സഹിക്കാം പക്ഷേ ഇന്നുമുതൽ തുടങ്ങിയ ഇവളുടെ ഈ നിർത്താതെയുള്ള അലറി കരച്ചിൽ. അത് ഞങ്ങളെ ഒരുപാട് ഭയപ്പെടുത്തി. സാധാരണ അവൾ  എത്ര അസുഖം ഉണ്ടെങ്കിലും അവൾ ഇതുപോലെ കരയാറില്ല. അസ്വസ്ഥതകൾ കാണിക്കാറേയുള്ളൂ. ഇതിപ്പോൾ ഇവളുടെ കരച്ചിൽ കണ്ടാൽ നമ്മൾ സഹിക്കില്ല. പത്തു പന്ത്രണ്ട് മണി വരെയൊക്കെ അവൾ ഉറങ്ങാതെ ഇരുന്നു. അവൾ ഉറങ്ങിയശേഷമാണ് ബാക്കിയെല്ലാവരും കിടന്നത്.

രാവിലെ വന്നു നോക്കിയപ്പോൾ ഹാളിൽ കിടന്ന ആ ബാഗും തുണികളും കാണാനില്ല പുറത്ത് സിറ്റൗട്ടിൽ ചെന്നപ്പോൾ അവിടെ കിടക്കുന്നു എല്ലാം. അത് അമ്മയോട് ചോദിക്കാനായി ഞാൻ അടുക്കളയിലേക്ക് പോയി. ഞാൻ എന്തെങ്കിലും ചോദിക്കും മുമ്പേ അമ്മ ഇങ്ങോട്ട് പറഞ്ഞു. “എടി നീ ഇന്നലെ കൊണ്ടുവന്ന തുണികളില്ലേ അത് ഇനി നമ്മുടെ കൊച്ചിന് വേണ്ട കേട്ടോ.”

“അതെന്താ? “

“അതിനെന്തോ കുഴപ്പമുണ്ട്.  ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഇന്നലെ രാത്രി 12 മണി കഴിഞ്ഞ് ഞാൻ ചെറുതായി ഒന്ന് മയങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ഈ സ്വപ്നം കണ്ട് ഞാൻ ഞെട്ടി എണീറ്റു.

ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറിയ കുഞ്ഞ്. മുറ്റത്ത് വന്നു നിന്ന് വിളിക്കുന്നു. എന്റെ ഉടുപ്പെല്ലാം തായോ… എന്റെ ഉടുപ്പ് എല്ലാം തായോ എന്ന് അത് കരഞ്ഞുകൊണ്ട് പറയുകയാണ്. അപ്പോൾ തന്നെ ഞാൻ ഉണർന്നു ആകെ പേടിച്ചു വിറച്ച്… ഞാൻ നിന്റെ അച്ഛനെയും വിളിച്ചുണർത്തി ഹാളിൽ പോയി അവിടെ കിടന്ന് ബാഗും തുണികളും എല്ലാം എടുത്ത് സിറ്റൗട്ടിലേക്ക് ഇട്ടു. പിന്നീടാണ് എനിക്കൊന്നുറങ്ങാൻ കഴിഞ്ഞത്.  അത് ഏതോ മരിച്ചുപോയ കുഞ്ഞിന്റേത് വല്ലതുമായിരിക്കും. ”

ഇതൊക്കെ അമ്മ പറഞ്ഞു കേട്ടപ്പോഴേക്കും എന്റെ കയ്യും കാലും ഒക്കെ പെരുക്കും പോലെ തോന്നി. കേട്ടപ്പോൾ പേടി തോന്നിയെങ്കിലും പിന്നീട് ഞാൻ വിചാരിച്ചു- അല്ലെങ്കിലും അമ്മ ഒരു അന്ധവിശ്വാസിയാണ്. ഓ പിന്നെ മരിച്ചുപോയ കുഞ്ഞ് സ്വപ്നത്തിൽ എന്റെ വീട്ടിലേക്ക് വന്നു അവളുടെ തുണികൾ ചോദിക്കുകയല്ലേ… അല്ലെങ്കിൽ തന്നെ മരിച്ചുപോയ കുട്ടികളുടെ തുണികൾ സിനി ചേച്ചി വാങ്ങിക്കൊണ്ട് ഇവിടെ വരുമോ? അവളുടെ അസ്വസ്ഥത കാരണം അവൾ ഉറങ്ങിയില്ല. അത്ര തന്നെ. ഞാൻ കുഞ്ഞിന്റെ അടുത്ത് പോയി അവളുടെ നെറ്റിയിൽ കൈവച്ച് പനിയുണ്ടോ എന്ന് നോക്കി. ഇല്ല പനിയൊക്കെ കുറഞ്ഞിരുന്നു. അതിനുശേഷം ഞാൻ ഫോണെടുത്ത് ജോലിക്ക് പോയ ചേട്ടനെ വിളിച്ചു. അമ്മ പറഞ്ഞതെല്ലാം പറഞ്ഞു. ചെറിയ പേടി തോന്നുമെങ്കിലും എല്ലാം അന്ധവിശ്വാസമാണ് അല്ലേ ചേട്ടാ എന്ന് ഞങ്ങളും പറഞ്ഞു അവസാനിപ്പിച്ചു.

കുഞ്ഞിന് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ മോളെ എന്നാൽ ഞങ്ങളും ജോലിക്ക് ഇറങ്ങാം എന്നു പറഞ്ഞു അച്ഛനും അമ്മയും കൂടി ഇറങ്ങി. ഞാനും കുഞ്ഞും മാത്രമായി വീട്ടിൽ. ഇതുവരെ അവൾ ഉണർന്നിട്ടില്ല. വീടൊക്കെ ശോകമൂകമായി. എന്റെ ഉശ്ചാസവും നിശ്വാസവും എനിക്ക് നന്നായി കേൾക്കാം. എന്തോ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ഞാൻ അമ്മൂട്ടിയ്ക്ക് കഴിക്കാനുള്ളതും മരുന്നുകളും എല്ലാം എടുത്തു വച്ചു. ഉണർന്നുടനെ കൊടുക്കാമല്ലോ. എല്ലാം അമ്മയുടെ അന്ധവിശ്വാസം എന്ന ഞങ്ങളുടെ നിഗമനം തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു പിന്നീടുള്ള സംഭവങ്ങൾ.

അവൾ ഉണർന്നെന്ന് തോന്നുന്നു. കൊലുസിന്റെ കിലുക്കം കേൾക്കുന്നു. ഞാൻ റൂമിൽ കയറി. കണ്ണുതുറന്നു  മിണ്ടാതെ കിടക്കുകയാണവൾ. മോളേ എന്ന് വിളിച്ചതും, ഹ്‌റാ….. എന്നുള്ള അവളുടെ അലർച്ചയും ഒപ്പമുള്ള കരച്ചിലും ഒരുമിച്ചായിരുന്നു.

(തുടരും ….)

(ഇതിലെ കഥയും കഥാപാത്രവും മറ്റാരുടെയെങ്കിലും ജീവിതവുമായി സാമ്യം തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രമാണ്)

📸 ചിത്രം -കടപ്പാട് (google)

വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം 2)

Post Views: 35
2
Anju Mohanan

അങ്ങ് പപ്പനാഭന്റെ നാട്ടിൽ… ആറ്റിങ്ങലിൽ താമസം.

1 Comment

  1. Pingback: വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം 2) - By Anju Mohanan - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.