Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിൻഡോ ഷോപ്പിംഗ്
അനുഭവം നര്‍മം യാത്ര വിവാഹം

വിൻഡോ ഷോപ്പിംഗ്

By Sheeba PrasadSeptember 22, 2023Updated:September 22, 20231 Comment4 Mins Read71 Views
Bookmark Now
Please login to bookmark Close

No account yet? Register

“വൈകുന്നേരം നമുക്ക് ഒന്ന് പുറത്ത് പോകണം.. നിനക്ക് എന്തൊക്കെയോ വാങ്ങണമെന്ന് പറഞ്ഞില്ലേ? ഞാൻ വരുമ്പോഴേക്കും നീ റെഡിയായി നിൽക്കൂ…”

മനസ്സ് ഒന്ന് കുതിച്ചു തുള്ളി.  വിവാഹം കഴിഞ്ഞ്, ആളോടൊപ്പം അധികമൊന്നും പുറത്തു പോയിട്ടില്ല.  നേരത്തെ തന്നെ ജോലികൾ ഒതുക്കി, കുളിച്ചു റെഡിയായി നിന്നു.  ഞാനായിട്ട് വൈകരുതല്ലോ.

എന്തായാലും അത്യാവശ്യം വേണ്ടുന്ന കുറച്ചു സാധനങ്ങൾ വാങ്ങണം എന്ന് കരുതി, ഒരു ബിഗ് ഷോപ്പർ നന്നായി മടക്കി ബാഗിൽ വെച്ചു.  അതില്ലാത്തതു കൊണ്ട് ഒന്നും വാങ്ങാൻ മടിക്കരുതല്ലോ!

ആൾ കുറച്ചു നേരത്തെ വന്നു.  ചായ കുടിച്ച് ഞങ്ങൾ ഇറങ്ങി.  ബസിൽ സൈഡ് സീറ്റിലിരുന്ന്  കാഴ്ചകൾ ആസ്വദിക്കുമ്പോഴേക്കും മനസ്  നഗരത്തിലെ ഷോപ്പിംഗ് മാളിലും എക്സിബിഷൻ ഗ്രൗണ്ടിലും എനിക്ക് മുന്നേ രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി.

നിരവധി ഷോപ്പുകൾ നിറഞ്ഞ ബിഷപ്പ് ജെറോം നഗറിലേക്ക് ഞാൻ ആദ്യമായാണ് പോകുന്നത്.  ഗ്രൗണ്ട് ഫ്ലോറിലെ മുക്കാൽ ഭാഗം കടകളും കടന്ന്, പുള്ളിക്കാരൻ മുന്നോട്ട് പോകുന്നു.. ഞാനും ഒപ്പം നടന്നെത്താൻ ശ്രമിക്കുന്നുണ്ട്. ചെറുതും വലുതുമായ ഒരു അൻപത് കടകളെങ്കിലും ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു.  പുള്ളിക്കാരൻ ഒരു കടയിലും കയറാതെ ഇതെങ്ങോട്ടാ ഈ പോകുന്നത്.. ഞാൻ ആലോചിച്ചു.

ഒടുവിൽ ആ ഫ്ലോറിന്റെ അങ്ങേയറ്റത്ത്  എത്തി, ആൾ ഇടത്തേക്ക് ഒരു വാതിൽ തുറക്കുന്നത് കണ്ട്, ലേശം പിന്നിലായിപ്പോയ ഞാൻ വേഗം ഒപ്പമെത്തി.

എനിക്ക് മുന്നിൽ അടഞ്ഞു കഴിഞ്ഞ വാതിൽ തുറക്കും മുൻപേ ബോർഡ്‌ വായിച്ചത്  എന്റെ ഭാഗ്യം..  ജന്റ്സ് ടോയ്ലറ്റ്!

ശ്ശെടാ… ഇതിനായിരുന്നോ ഈ മനുഷ്യൻ ഇത്ര വെപ്രാളം പിടിച്ചു ഓടിയത്?

ഞാൻ പതിയെ പുറകിലേക്ക് മാറി, വെളിയിലെ കാഴ്ചകളിലേക്ക് കണ്ണു നട്ടു.

“വാ, പോകാം..”

“ഇവിടെ ഒത്തിരി കടകൾ ഉണ്ടല്ലോ… നമ്മൾ ഇവിടെ ഏത് ഷോപ്പിലാ കയറുന്നത്?”

“വാ.. പറയാം..”

ഒന്നാം നിലയിലേക്ക് പടവുകൾ കയറി ചെല്ലുമ്പോൾ ഡി സി ബുക്ക്‌ സ്റ്റാൾ എന്നൊരു ദിശ സൂചന കണ്ടു.  അങ്ങോട്ടേക്ക് ആകും കയറുന്നത്.  എനിക്ക് പുസ്തകങ്ങൾ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ… അതൊക്കെ ഓർത്തു വെച്ചേക്കുന്നു…. ശ്ശോ.. എന്റെ ഭാഗ്യം…

കാണുമ്പോൾ പരുക്കൻ ആണെന്ന് തോന്നുമെങ്കിലും തങ്കപ്പെട്ട മനുഷ്യനാണല്ലോ… ശ്ശോ!

അയ്യോ.. ബുക്ക്‌ സ്റ്റാൾ കഴിഞ്ഞല്ലോ…

“ചേട്ടാ, കയറുന്നില്ലേ?”

“എന്തിന്?”

ഒന്നുമില്ലെന്ന് ചുമൽ കൂച്ചി.

“വേഗം നടക്ക്…”

ഞാൻ ഓടി ഒപ്പമെത്തി.

കടകളിൽ കണ്ണാടി ചില്ലുകളിലൂടെ ദൃശ്യമാകുന്ന വസ്തുക്കളിലേക്ക് നോക്കി ഞാൻ പിന്നെയും നടന്നു.

അടുത്ത നിലയിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു, “ചേട്ടാ, ലിഫ്റ്റ് ഉണ്ട്..”

“ഓ എന്തിനാ.. ഇനി മൂന്ന് നില കൂടിയല്ലേ ഉള്ളൂ..”

ഗതികെട്ട ഞാൻ വീണ്ടും പടവുകൾ കയറി. രണ്ടാം നിലയിൽ ഒരു കടയിലേക്ക് ചേട്ടൻ കയറിപ്പോയി.  എക്സർസൈസ് ചെയ്യുന്ന കുറെ ഉപകരണങ്ങൾ നിരത്തി വെച്ച ഒരു കട.  ആൾ ഒരു ട്രെഡ് മില്ലിനെ ചുറ്റിപ്പറ്റി വാചകമടിക്കാൻ തുടങ്ങി. സെയിൽസ്മാനും ആളും തമ്മിൽ ഒരു പ്രഭാഷണ പരമ്പര തന്നെ നടത്തുന്നുണ്ട്.

സെയിൽസ്മാൻ വളരെ സന്തോഷവാൻ ആയി വാചകമടിക്കുന്നു.  അവിടെ വിൽക്കാതെ ഇരിക്കുന്ന ഉപകരണങ്ങൾ മൊത്തം ഈ ഒറ്റ കസ്റ്റമർ വാങ്ങും എന്നയാൾ ഉറപ്പിച്ചു കാണും!

ഒരു മുക്കാൽ മണിക്കൂറോളം കഴിഞ്ഞു സെയിൽസ്മാൻ ചോദിച്ചു,

“സാർ അപ്പൊ ബില്ല് റെഡിയാക്കട്ടെ?”

“അയ്യോ ഇപ്പൊ വേണ്ട.. ഞാൻ ഇതിലെ പോയപ്പോ വിലയും മറ്റും ഒന്ന് തിരക്കി എന്നേയുള്ളൂ. കുറച്ചു നാൾ കഴിഞ്ഞേ വാങ്ങാൻ ഉദ്ദേശിക്കുന്നുള്ളൂ.”

“ഓക്കേ സാർ.. അവശ്യം ഉള്ളപ്പോ വരൂ..” അയാൾ നൽകിയ കാർഡ് വാങ്ങി പേഴ്സിൽ തിരുകി ഞങ്ങൾ ഇറങ്ങി.

“ഡേയ്, നീ ആ മിക്സി കണ്ടോ? ബട്ടർഫ്‌ളൈ ആണ്…. വാ കയറി നോക്കാം..”

മനസ്സിൽ ലഡു പൊട്ടി.  ഒരു ട്രെയിൻ പോകുന്ന ഒച്ചയും അനക്കവുമുള്ള വീട്ടിലെ പുരാവസ്തുവിനെ ഇന്ന് തട്ടുമ്പുറത്തു കയറ്റാം എന്നുറപ്പിച്ചു ഞാനും ആവേശത്തിലായി.

സെയിൽസ്മാൻ ഞങ്ങളെ കണ്ട് സന്തോഷവാനായി ചിരിച്ചു.

“എന്താ സാർ വേണ്ടത്…?

“ദേ, ആ മിക്സി..”

അയാൾ മിക്സിയുടെ അപ്പനപ്പൂപ്പൻമാരുടെ ചരിത്രം അര മണിക്കൂർ എടുത്തു വിശദീകരിച്ചു.  ശേഷം വെള്ളം കുടിച്ച്, വരണ്ട തൊണ്ട റെഡിയാക്കിയ ഗ്യാപ്പിൽ എന്റെ ആൾ ചോദിച്ചു, “ഇതിന്റെ മെറൂൺ കളർ ഉണ്ടോ?”

“അയ്യോ മെറൂൺ കളർ സ്റ്റോക്ക് ഇല്ല സാർ.. ”

“ഓ.. ബാഡ് ലക്ക് എന്ന് നെടുവീർപ്പിട്ട്.. മെറൂൺ ഉണ്ടായിരുന്നെങ്കിൽ അര ഡസൻ ഞാൻ ഒരുമിച്ച് വാങ്ങിയേനെ എന്നൊരു എക്സ്പ്രഷൻ ഇട്ട്, സെയിൽസ്മാൻ നൽകിയ കാർഡും വാങ്ങി പോക്കറ്റിൽ തിരുകി ആൾ ഇറങ്ങി നടന്നു.. ഒപ്പം ഞാനും.

കൂടെ നടക്കുമ്പോൾ ഞാൻ ഓർത്തത് ഒരു ദുർബല നിമിഷത്തിൽ തട്ടുമ്പുറത്തു കയറ്റാൻ പോയ എന്റെ ഓമന മിക്സിക്കുട്ടിയെയാണ്. സോറി ഡാ.. ഞാൻ ഉള്ളിൽ പറഞ്ഞു.

“നിനക്ക് പിടിയുള്ള പുട്ടുകുടം വേണമെന്ന് പറഞ്ഞിരുന്നല്ലോ… വാ ആ കടയിൽ അതുണ്ടോന്ന് നോക്കാം..”

മിക്സി പോയെങ്കിൽ പോട്ടെ… പുട്ടുകുടം കിട്ടുമല്ലോ.. എന്റെ ഉത്സാഹം വീണ്ടും പൂർവ സ്ഥിതിയിലായി.

“ചേട്ടാ, പുട്ടുകുടം ഉണ്ടോ?”

“പിന്നെ ഈ നിരന്നിരിക്കുന്നത് എന്തോന്നാ?” വയറ്റിന്ന് പോകാത്തതിന്റെ അസ്കിത മുഖത്ത് നിഴലിട്ട പരുക്കൻ മുഖഭാവമുള്ള സെയിൽസ്മാൻ ചോദിച്ചു.

“അയ്യോ, ഞാൻ കണ്ടില്ലാരുന്നു.”

ആ ചേട്ടൻ ഓരോന്നായി എടുത്തു കാണിച്ചു വില പറഞ്ഞു..

“അത്… ചേട്ടാ.. ചാക്സൺ പുട്ടുകുടം ഉണ്ടോ? അതിൽ ആകുമ്പോ ചിരട്ട പുട്ടും ഉണ്ടാക്കാം..”

“ഞങ്ങൾ ചാക്സൺ എടുക്കാറില്ല..”

“അയ്യോ…ഞങ്ങൾക്ക് അത് മതി…. ഡേയ് ഇവിടെ അതില്ല…വാ പോകാം..”

“ചേട്ടാ, ദേ, ഇത് വാങ്ങുമോ?”

“ഏത്?”

“പപ്പടം കുത്തി…”

“പിന്നെ പപ്പടം കുത്തി… എടീ ഒരു പച്ച ഈർക്കിൽ വെച്ചു കുത്തി എടുക്കാനും മാത്രം സംഭവമേ പപ്പടത്തിനുള്ളൂ. അതിനാണോ ഇനി ഒരു ഇരുമ്പ് കമ്പി കാശ് കൊടുത്തു വാങ്ങുന്നെ?”

ഹും… ഞാൻ ഇറങ്ങി നടന്നു..  ഇറങ്ങും മുൻപേ അവിടെ നിന്നും കാർഡ് വാങ്ങാൻ മറന്നില്ല!

അഞ്ച് നിലകളിലായി ചുരുങ്ങിയത് ആറെട്ട് കിലോമീറ്റർ ദൂരം നടന്നു താഴെ എത്തിയപ്പോ കിതപ്പാറ്റി ഞാൻ ചോദിച്ചു, “നമ്മൾ ഒന്നും വാങ്ങുന്നില്ലേ?”

“എടീ, ഇവിടുന്നു ഒന്നും വാങ്ങാൻ പറ്റില്ല..”

“അതെന്താ, വിൽക്കാൻ വെച്ചേക്കുവല്ലേ?”

“ആഹ്.. ഇവിടെ എല്ലാറ്റിനും ഭയങ്കര വിലയല്ലേ..”

“പിന്നെന്തിനാ ഇങ്ങോട്ട് വന്നത്..”

“അതോ.. അത് നിന്നെ ജെറോം നഗർ കാണിക്കാൻ കൊണ്ടു വന്നതല്ലേ..”

“ഡേയ് നിനക്ക് അറിയുമോ… ഈ അമേരിക്കക്കാരും മറ്റും ഒഴിവു സമയങ്ങൾ ചെലവഴിക്കുന്നത്, ഇങ്ങനെ വെറുതെ ഷോപ്പിംഗ് മാളിലും മറ്റും കറങ്ങി നടന്നാണ്..”

“അത് അമേരിക്കയിൽ അല്ലെ… അതിന് നമ്മൾ എന്തിനാ കൊല്ലം കോർപ്പറേഷൻ മുഴുവൻ നടന്നത്.. ഹും…”

“എടീ, നാടോടുമ്പോൾ നടുകെ ഓടണം…”

ഉം… നടന്നു നടന്നു തന്നെ എന്റെ നടു ഒടിഞ്ഞു..അപ്പോഴാ ഇനി ഓടുന്നേ… ഞാൻ പിറുപിറുത്തു.

ബിഗ് ഷോപ്പർ ഭദ്രമായി ബാഗിൽ തന്നെ വെച്ചു ഞങ്ങൾ വീട്ടിലെത്തി.

പിറ്റേന്ന് ചേട്ടത്തി ചോദിച്ചു, “നിങ്ങൾ ഷോപ്പിംഗ് പോയിട്ട് എന്തൊക്കെ വാങ്ങി?”

“ഞങ്ങൾ കുറച്ചു കാർഡുകൾ വാങ്ങി.. എല്ലാം ഭദ്രമായി പേഴ്‌സിൽ വെച്ചിട്ടുണ്ട്!

ഒന്നും മനസ്സിലാകാതെ നിന്ന ചേട്ടത്തിയെ നോക്കി ഞാൻ കണ്ണിറുക്കി ചിരിച്ചു…

Post Views: 22
1
Sheeba Prasad

Reader, Writer, Teacher

1 Comment

  1. Sreeja Ajith on October 31, 2023 4:27 AM

    🤓🤓

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.