Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറിയാതെയകലുന്ന മനസ്സുകൾ
കഥ പാരന്റിങ് പ്രചോദനം ബന്ധങ്ങൾ സ്ത്രീ

അറിയാതെയകലുന്ന മനസ്സുകൾ

By Nishiba MSeptember 24, 202310 Comments4 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഹരീ, നീ സുമയെ വിളിക്കാൻ പോയോ?”

“ഇല്ല, ശാന്തേടത്തി .ഇനി അവൾക്ക് ഇഷ്ടമുള്ളപ്പോൾ വരട്ടെ. എത്രയെന്നു വെച്ചാണ് സഹിക്കുന്നത്. കല്യാണം കഴിഞ്ഞ അന്നുതൊട്ട് തുടങ്ങിയതാണ്. എന്തെങ്കിലും പറഞ്ഞു പോയാൽ എല്ലാം കെട്ടിപ്പെറുക്കി മുഖവും വീർപ്പിച്ചൊരു പോക്ക്. മക്കളുണ്ടായാലൊരു മാറ്റമുണ്ടാവുമെന്നു വിചാരിച്ചു. എവിടെ, കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഇതിനിടയിൽ തൃശങ്കുസ്വർഗ്ഗത്തിലാവുന്നതെന്റെ ചിന്നുവും മിന്നുവുമാണ്. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അവൾക്കാണെങ്കിൽ സ്വത്തും ബന്ധുബലവുമെല്ലാമുണ്ട്. എന്റെ വരുമാനത്തിനനുസൃതമായി നല്ല രീതിയിൽ തന്നെ അവളേയും മക്കളേയും ഞാൻ നോക്കുന്നുണ്ട്. പരമാവധി താണു കൊടുക്കാറുമുണ്ട്. കുറ്റം പറയരുതല്ലോ. കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് എന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞിട്ടില്ല, അവളുടെ അച്ഛനുമമ്മയും.”

“ഹരീ, നിന്റെ വിഷമം എനിക്ക് മനസ്സിലാവും. നിന്റെയമ്മയും അച്ഛനും നിന്നെ വിട്ടു പോവുമ്പോൾ നിനക്ക് പത്തു വയസ്സാണ്. അന്നുമുതൽ മക്കളില്ലാത്ത എനിക്കും ഗോപാലേട്ടനും നീ മകൻ തന്നെയാണ്. ഒടുവിൽ ഗോപാലേട്ടൻ പോയപ്പോൾ മകനായി നീ തന്നെയല്ലേ കർമ്മങ്ങൾ ചെയ്തത്. നിന്റെ ഏടത്തി വിളി ‘അമ്മ’ എന്നാണ് ഞാൻ കേൾക്കുന്നത്. അതുകൊണ്ട് തന്നെ നിന്റെ ജീവിതം ഇങ്ങനെ കലുഷിതമാവുന്നത് എനിക്ക് താങ്ങാൻ കഴിയുന്നില്ല. മക്കൾ ഇരട്ടകളായതുകൊണ്ട്, രണ്ടു പേരും പരസ്പരം ആശ്രയിച്ച് കാര്യങ്ങൾ ചെയ്യുന്നത് ഒരു ആശ്വാസം തന്നെയാണ്. പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ. അവർ വളർന്നു വരുന്ന പ്രായമാണ്. നിങ്ങൾക്കിടയിലെ സ്വരച്ചേർച്ചയില്ലായ്മ അവരുടെ മാനസികാവസ്ഥയെ ബാധിക്കും. ഇപ്പോൾ തന്നെ അവരിൽ ഒരു ഉൾവലിയൽ കണ്ടു തുടങ്ങിയിരിക്കുന്നു. അവധിദിവസങ്ങളിൽ അവരെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള എന്തെങ്കിലും പഠിക്കാനയക്കണം. ഇതു ഞാൻ കുറേയായി പറയണമെന്നു വിചാരിക്കുന്നു. ”

“ഞാൻ ചെയ്യാം, ശാന്തേടത്തി. ഇനി കൂടുതൽ ശ്രദ്ധിക്കാം. സുമയുടെ കാര്യത്തിൽ ആലോചിച്ചിട്ടൊരു ഉത്തരവും കിട്ടുന്നില്ല. ”

“ഞാനൊരു വഴി കണ്ടിട്ടുണ്ട് ഹരീ, അതു പ്രാവർത്തികമാക്കാൻ പറ്റുമോ എന്നു നോക്കട്ടെ.

.……….…..…..….….
………………..
.….…….…
.

“മോളേ, സുമേ..”.

“അല്ല ഇതാര് ശാന്തേടത്തിയോ, വരൂ. എന്താ ഈ വഴിയൊക്കെ. ഹരിയേട്ടൻ പറഞ്ഞു വിട്ടതാണോ. അമ്മേ, ഇതാരാ വന്നത് എന്നു നോക്കിയേ. ”

“ശാന്തയോ. കയറിയിരിക്കൂ. മോള് ശാന്തേടത്തിയെ കൂട്ടി റൂമിലേക്ക് പോയ്ക്കൊള്ളൂ. ഞാൻ കുടിക്കാനെടുക്കാം “.

“മോളിവിടെയിരിക്ക്, ഞാൻ പറയട്ടെ. മോള് ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോ. കുട്ടികളുടെ കാര്യമെങ്കിലും ഓർക്കേണ്ടേ. കരയാൻ വേണ്ടി പറഞ്ഞതല്ലാട്ടോ. ആലോചിച്ചു നോക്കൂ. “.

“എനിക്കറിയാം ഏടത്തി, മനസ്സിലാവാതെയല്ല. കല്യാണം കഴിഞ്ഞയുടനേ ഇത്തിരി വാശിയും മുൻകോപവും ഉണ്ടായിരുന്നു എന്നത് നേരാണ്. പക്ഷേ ചിന്നൂം മിന്നൂം വന്നതിനുശേഷം ഞാൻ വളരെയേറെ മാറി. പക്ഷേ അതോടൊപ്പം ഹരിയേട്ടനിലും മാറ്റങ്ങൾ വന്നു. ശാന്തേടത്തിക്കറിയാവുന്നതല്ലേ. രണ്ടു ഒരേ പോലത്തെ കുഞ്ഞുങ്ങളെ കൊണ്ട് ഞാനെത്ര കഷ്ടപ്പെട്ടു. ഏടത്തി കൂടി ആ സമയത്ത് ഇല്ലായിരുന്നുവെങ്കിൽ. അമ്മയ്ക്ക് അങ്ങനെ അവിടെ വന്നു നിൽക്കാനാവില്ലായിരുന്നല്ലോ. ഹരിയേട്ടനതിഷ്ടവുമായിരുന്നില്ലല്ലോ. എന്തോ ഒരു ദുരഭിമാനമായിരുന്നില്ലേ ഭാര്യവീട്ടുകാരോട്. ആ സമയങ്ങളിൽ ഭാര്യ എന്ന രീതിയിൽ കുറച്ചു ശ്രദ്ധയേ എനിക്ക് കൊടുക്കാൻ പറ്റിയിരുന്നുള്ളൂ എന്നത് നേര് തന്നെയാണ്. എന്നാൽ ആ സമയങ്ങളിൽ എനിക്ക് താങ്ങാവേണ്ടയാൾ എന്നിൽ നിന്നും തീർത്തും അകന്നുമാറുകയായിരുന്നു. അന്നു തൊട്ടു തുടങ്ങിയതാണ്. ചെറിയ ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി ഇപ്പോൾ ഇവിടെയെത്തി നിൽക്കുന്നത്. എന്നെ ഒരിടത്തും വിടില്ല. കുട്ടികൾ സ്ക്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ ജോലിക്ക് പോവാൻ അനുവാദം ചോദിച്ചപ്പോൾ അതിനും സമ്മതമല്ല. എന്നാൽ ഞങ്ങൾക്ക് വേണ്ടി ഇത്തിരി സമയം മാറ്റിവെക്കാൻ പറഞ്ഞാൽ പഴയതൊക്കെ പറഞ്ഞു കുത്തിനോവിക്കും. പിന്നെ വഴക്കാവും. കുട്ടികളുടെ മുന്നിൽ വച്ചു പോലും സ്നേഹത്തോടെ സംസാരിക്കില്ല. പഴയതുപോലെയല്ലല്ലോ കുട്ടികൾ ഇപ്പോൾ കുറച്ചു മുതിർന്നില്ലേ. കുടിയും വലിയുമൊന്നുമില്ലെന്നു ആദർശം പറഞ്ഞിട്ടു കാര്യമുണ്ടോ. പറഞ്ഞു വാശി കേറ്റാൻ കുറേ കൂട്ടുകാരുമുണ്ട്. ഇതൊന്നും ആരോടെങ്കിലും പറയണമെന്നു വിചാരിച്ചതല്ല. ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ ഒരുപക്ഷേ ഞാൻ മനസ്സു പിടിവിട്ട് ആത്മഹത്യ തന്നെ ചെയ്തു പോവുമോയെന്ന ഭയം വന്നു. അതാണ് കുറച്ചു ദിവസം മാറി നിൽക്കാൻ തീരുമാനിച്ചത്. ”

“മോള് സമാധാനമായിരിക്കൂ. ഞാനവനോട് സംസാരിക്കട്ടെ. അച്ഛനമ്മമാരില്ലാതെ വളർന്നതല്ലേ. അതിന്റെയൊരു കുറവുണ്ടാവും. ഞാനല്ലേയുള്ളൂ അമ്മയുടെ സ്ഥാനത്തു നിന്ന് അവനെ ഉപദേശിക്കാൻ. ഇപ്പോൾ മോൾ എന്റെ കൂടെ വരുന്നുണ്ടോ ”

“ഞാൻ ഏടത്തിയുടെ വീട്ടിലേക്ക് വരാം. ആദ്യം ഹരിയേട്ടനോട് സംസാരിച്ചു തീരുമാനമായതിനു ശേഷമേ ഞാൻ വീട്ടിലേക്കുള്ളൂ.”

……….………….…….
..…….…………
……………

“മോനേ, ഹരീ ഇതെന്താ ഓഫീസിൽ പോയില്ലേ ”

“ഇല്ല, ശാന്തേടത്തീ, മനസ്സിനൊരു സുഖമില്ല. ലീവ് വിളിച്ചു പറഞ്ഞു. ”

“മോനിവിടെയിരിക്ക്, ഞാൻ കുറച്ചു കാര്യങ്ങൾ പറയട്ടെ. ഞാൻ സുമയെ കാണാൻ പോയിരുന്നു. അവളു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അതു മോൻ ക്ഷമയോടെ കേൾക്കണം. കേട്ടുകഴിഞ്ഞതിനുശേഷം സമചിത്തതയോടെ അതിനെപ്പറ്റി ചിന്തിക്കണം. ”

“ശാന്തേടത്തി, അവള് പറഞ്ഞതിലും കാര്യമുണ്ട്. ഞാനും എന്തൊക്കെയോ രീതിയിൽ അവളെ ശത്രുസ്ഥാനത്ത് കാണാൻ തുടങ്ങിയിരുന്നു. മക്കളോടുവരെ മനസ്സു തുറന്നു ഇടപെടാൻ കഴിയാത്തവിധം എങ്ങനെയോ എന്റെ മനസ്സിൽ മാറ്റം സംഭവിച്ചിരുന്നു. ”

..……………………..
…………………
……………

“മോളേ ,സുമേ ഇങ്ങ് വന്നേ, എനിക്ക് രണ്ടുപേരേയും ഇരുത്തി ചിലതു പറയാനുണ്ട്. രണ്ടു വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ളവർ ഒന്നാവുമ്പോൾ പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാവും. പരസ്പരം മനസ്സിലാക്കി തിരുത്തലുകൾ വരുത്തുന്നിടത്താണ് ബന്ധങ്ങൾ ആഴത്തിൽ ഇഴപാകുന്നത്. ഒരാളെ അയാളുടെ എല്ലാ കുറവുകളോടും കൂടി അംഗീകരിക്കുന്നിടത്താണ് നമ്മുടെ മനസ്സ് വിശാലമാവുന്നത്. അമ്മയാവുമ്പോൾ ഒരു സ്ത്രീയിൽ സ്വാഭാവികമായും ചില മാറ്റങ്ങൾ സംഭവിക്കും. അവിടെ അവൾക്ക് താങ്ങാവേണ്ടത് പുരുഷനാണ്. അമ്മയുടെ സ്ഥാനത്തിനൊപ്പം ഭാര്യയാവാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും പരമപ്രധാനമാണ്. ഒരു ജോലിയെന്നത് സ്ത്രീക്ക് വരുമാനമാർഗ്ഗം മാത്രമല്ല അവളുടെ ശാരീരികമാനസികമായ വൈഷമ്യങ്ങളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലുമുള്ള ആശ്വാസമാണ്. അവളിലെ സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനമാണ്. പരസ്പരം തിരിച്ചറിഞ്ഞു കൈത്താങ്ങായാൽ, പിണക്കങ്ങളെ ഒരു രാത്രിക്കപ്പുറം നീട്ടിക്കൊണ്ടു പോവാതിരുന്നാൽ അത്രയേറെ സുന്ദരമാണ് ദാമ്പത്യം . ഇന്നു പലരും അതു മനസ്സിലാക്കാതെ സ്വയം കലുഷിതമാക്കുന്നു ജീവിതം. ചെറിയ പ്രശ്നങ്ങൾ വലുതാവാൻ ഏറെ പ്രയാസമില്ല. അതു പരിഹരിക്കാൻ ഒരു ജീവിതം പോരാതെ വരും. ഇതിനിടയിൽ ബലിയാടാവുന്നത് കുട്ടികളാണ് . അങ്ങനെ കണ്ടു വളരുന്ന കുട്ടികളാണ് വിവാഹത്തെ കൂടുതൽ ഭയക്കുന്നത്. ഇപ്പോഴത്തെ പല പഠനറിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് അതാണ്. നല്ല മാതൃകകൾ കാണിച്ചു കൊടുക്കണം. ചിന്നുവും മിന്നുവും പറഞ്ഞതുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിച്ചത് . അവരുടെ ക്ലാസിലെ ശ്രാവണിന്റെ മാതാപിതാക്കൾ അടുത്തിടെ വിവാഹമോചിതരായിരുന്നു. അവൻ രണ്ടുപേരുടെ വീട്ടിലുമായി അനുഭവിക്കുന്ന മാനസികസംഘർഷം നമ്മുടെ മക്കളെ ആശങ്കയിലാഴ്ത്തിയിരുന്നു . എന്തായാലും നിങ്ങൾ തമ്മിൽ സംസാരിക്കൂ . വഴക്കിനല്ല, വഴക്കു തീർക്കാനാണെന്ന ഓർമ്മ വേണം. നടന്ന കാര്യങ്ങളുടെ ചികയലല്ല, മുന്നോട്ടുള്ള കാര്യങ്ങളാണ് നോക്കേണ്ടത്. മാറ്റങ്ങൾ ഒരുമിച്ചു ഉണ്ടാവില്ല.എന്നാൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വരെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. മക്കൾക്ക് വൈകുന്നേരം കഴിക്കാനുള്ളത് ഉണ്ടാക്കി ഞാനങ്ങോട്ടു കൂട്ടിക്കൊണ്ടു പോവാം, സ്കൂൾ വിട്ടു വരാറായല്ലോ . നിങ്ങൾ ഭക്ഷണമൊക്കെ കഴിച്ചു സമാധാനമായിരിക്കൂ കുറച്ചു നേരം. എന്നിട്ട് മക്കൾക്കുള്ള സർപ്രൈസായി പുറത്തേക്കൊക്കെയൊന്നു പോയ് വരൂ.”

അകന്നു പോയേക്കാവുന്ന കണ്ണികൾ വീണ്ടും ഇഴപാകുന്ന പ്രതീക്ഷയിൽ ഇരുഹൃദയങ്ങൾ ചേർത്തു നിർത്തലിലേക്കലിയുകയായിരുന്നു.

****നിഷിബ എം നിഷി ****

Post Views: 26
4
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

10 Comments

  1. Sunandha Mahesh on October 17, 2023 8:10 PM

    ഇങ്ങനെ രണ്ടുപേരെയും സമാധാനമായി കേൾക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ പല പ്രസങ്ങൾക്കും പരിഹാരം ഉണ്ടാവും.

    നന്നായി എഴുതി നിഷിബ 👍

    Reply
    • Nishiba M on October 18, 2023 12:31 AM

      സ്നേഹം

      Reply
  2. Divya Sreekumar on October 17, 2023 4:15 PM

    തിരുത്താനുള്ള മനസ്സ് ഉണ്ടായല്ലോ. നല്ല സന്ദേശം 👍❤️

    Reply
    • Nishiba M on October 17, 2023 6:29 PM

      സ്നേഹം

      Reply
  3. drvenus on October 17, 2023 3:20 PM

    നല്ല സന്ദേശം

    Reply
    • Nishiba M on October 17, 2023 6:29 PM

      സ്നേഹം

      Reply
  4. Neethi Balagopal on September 24, 2023 9:19 PM

    നല്ല കാര്യം. നന്നായിപ്പറഞ്ഞു നിഷി

    Reply
    • Nishiba M on September 25, 2023 12:17 AM

      സ്നേഹം 💞

      Reply
  5. Sabira latheefi on September 24, 2023 9:01 PM

    Good message ❤️

    Reply
    • Nishiba M on September 25, 2023 12:17 AM

      സ്നേഹം 💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.