Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊറ്റച്ചി
കഥ ജീവിതം സ്ത്രീ

കൊറ്റച്ചി

By Nafs nafsSeptember 24, 2023Updated:June 25, 202522 Comments2 Mins Read315 Views
Bookmark Now
Please login to bookmark Close

No account yet? Register

പൂർണ്ണവളർച്ചയത്തിയ ഒരുപറ്റംമനുഷ്യർക്കിടയിലായിരുന്നു അത്രയൊന്നും വളർച്ചയെത്താത്ത ഞാനൊരു ദിവസം ചെന്നുകേറിയത്. ചെമ്മരിയാടിനെപ്പോലെയുള്ള കൂർത്ത താടീം കൂർത്ത കൊമ്പൂള്ള കൂറ്റന്മാരൊക്കെയുംതന്നെ ഒരു കൊറ്റച്ചിയുടെ അരശിൽ ഓച്ഛാനിച്ചുനിക്കണതു കണ്ടപ്പോ, ആദ്യായി മൃഗശാലേൽ പോയപ്പോ മൂക്കുപറ്റിയ മുതുക്കിക്കൊറ്റനെ കണ്ടത് എനിക്ക് ഓർമ്മവന്നു.

”ഓൾക്ക് ചോറു വാരിക്കൊട്. ഓള് വളരട്ടെ.”
എന്നെ വളർത്താൻവേണ്ടി എല്ലാവരും കൂട്ടംചേർന്ന് പഴഞ്ചോറ്റിൽ തൈരുകുഴച്ച് ചോറുവാരിത്തന്നു. രണ്ടു കണ്ണും തള്ളിപ്പോയ ഞാൻ വായും മൂക്കുംപൊത്തി ഒരൊറ്റയോക്കാനം.

”ഛർദ്ദിക്കാമ്പറ്റൂലാ. ചോറ് പടച്ചോനാ!! “

കൊറ്റച്ചിയുടെ അലർച്ചകേട്ട് തള്ളിയ കണ്ണുരണ്ടും പോളകൾക്കുള്ളിലിറുക്കിയടച്ച് തട്ടത്തിന്ററ്റംകൊണ്ട് മൂക്കുപീഞ്ഞ്  തികട്ടിവന്നതൊക്കെയും ഞാൻ തൊണ്ടെയിലിട്ട് കുരുക്കി താഴേക്കുതന്നെ പറഞ്ഞുവിട്ടു. മണ്ണുകണ്ടകാലംതൊട്ടേ ഹിമപർവംപോലെ ഉറഞ്ഞുകൂടിയ പള്ളയിലപ്പോ ഒരു പൊട്ടിത്തെറിക്കുള്ള മാഗ്മ ഉരുണ്ടോടുന്നത് ഞാൻമാത്രമറിഞ്ഞു.

വെയിൽ മാഞ്ഞ് അന്തിച്ചോപ്പു കറുത്തിട്ടും വെയിലിനൊപ്പം കത്തിയാളിയ പള്ളയ്ക്കുമാത്രം ഒരു കുലുക്കോല്ല്യ. ഉരുൾപൊട്ടലിനുള്ള മുന്നോടിയെന്നോണം പള്ള വിരണ്ടോടാൻ തൊടങ്ങി. മലവെള്ളപ്പാച്ചിലിലെന്നോണം പള്ള അണപൊട്ടിയൊഴുകി. ഞാൻ കരഞ്ഞു.

’തിന്ന ചോറ് കക്കൂസിന് കൊടുത്താ പടച്ചോനോ കുറ്റംകിട്ടൂലേ..?’
ഓർക്കുന്തോറും  ആധികേറിക്കേറി എന്റെ പള്ളന്റെ അണക്കെട്ട് പിന്നിംപിന്നിം പൊട്ടി.

അന്നുമുതല് അത്രയൊന്നും വളർച്ചല്ല്യാണ്ടിരുന്ന ഞാൻ അവർക്കൊപ്പമെത്താനായി പിച്ചവെച്ചുനടക്കാൻ തൊടങ്ങി. വളർച്ചന്റെ  ആദ്യഘട്ടമെന്നോണം ചോറുണ്ണുമ്പോ കണ്ണ് തള്ളാണ്ടിരിക്കാനാണ്  ഞാനാദ്യം  പഠിച്ചത്. പക്ഷേ, തിന്നതത്രയും മലവെള്ളപ്പാച്ചിലിൽ അണപൊട്ടാതിരിക്കാൻ ഞാനെത്രതന്നെ എന്നെപ്പഠിപ്പിച്ചിട്ടും പഠിച്ചീലാ. മീൻ പൊതിഞ്ഞുതരുമ്പോ മീൻകാരൻ സെയ്താലിക്ക്യ പറയുമ്പോലെ അങ്ങനൊക്കാണത്രേ മൻഷ്യൻ തിന്നും തൂറിയും വളരുന്നത്. ഞാനും പഠിച്ചുവളരുകായിരുന്നു.

പിറ്റേന്ന് വൈന്നേരം വാപ്പച്ചിയും കുഞ്ഞാങ്ങളയും രണ്ടു പെട്ടിനിറയേ പുതിയകുപ്പായോം ചെരിപ്പും പിന്നെ  എനിക്കിഷ്ടപ്പെട്ട കുറേ ബേക്കറിയും അത്തിപ്പഴോം ഉറുമാനുമൊക്കെയായി  എന്നെക്കാണാൻ ഓടിവന്ന് കൊത്തിപ്പിടിച്ചു. എത്രയോ കാലംകൂടി പാവം വാപ്പച്ചി നല്ല തൃപ്തിയോടെ പൊരിച്ചുണ്ട തിന്നുവായിരുന്നു. വാപ്പച്ചിക്കിനി എപ്പോവന്നാലും പൊരിച്ചുണ്ട ചായക്കൊപ്പം വെച്ചരാന്ന്  ഒറപ്പുകൊടുത്ത് കൊറ്റച്ചി എനിക്കുള്ള പെട്ടി തുറന്നു.

”ഇതെന്ത് കീറത്തുണ്യാണ്. മുന്ത്യതൊന്നുംല്ല്യേ..?”

കൊറ്റച്ചിന്റെ ചോദ്യംകേട്ടപ്പോ വാപ്പച്ചിന്റെ പല്ലിന്റെയിടയിൽനിന്ന് പൊരിച്ചുണ്ട തെറിച്ച് പുറത്തേക്കുരുണ്ടു. ഇത്തിരിയെന്തോ വാപ്പച്ചിന്റെ തൊണ്ടേലുംകുടുങ്ങി. അത് കണ്ണിപ്പോവാണ്ടിരിക്കാൻ വാപ്പച്ചി കണ്ണടയൂരിത്തുടച്ച് വീണ്ടും മൂക്കിമ്മേൽവെച്ചു .

”ഇത് മുത്തൂന്റ മോൾക്കൊടുക്കാം.”

എനിക്ക് വാപ്പച്ചി കൊണ്ടോന്ന പുതുമണം മാറാത്ത കുപ്പായമെല്ലാം മുത്തൂന്റെ മോള് മാറിമാറിയിട്ട് മണത്തുനോക്കണത് കണ്ടപ്പോ, എന്റെ നെഞ്ചുകലങ്ങി. വെളിയിലേക്ക് വരാൻ വെമ്പി കുഞ്ഞാങ്ങളെന്റെ തൊണ്ടേല്  കിടന്നെന്തോ ഉരുണ്ടു. അന്നേരം വാപ്പച്ചി ഓന്റെ വായ് പൊത്തിപ്പിടിച്ച് പറഞ്ഞു “മുത്തൂന്റെ മോളും വളരട്ടേന്ന്….!”

അത്താഴത്തിന് നേര്യ പത്തിരിന്റെകൂടെ മാന്തമാെളിട്ടാൽ നല്ലരസാണെന്നു പറഞ്ഞാണ് ഓരെന്നെപ്പിടിച്ച് മീൻക്ലാസിലിരുത്തിയത്.
” തെക്കോട്ട് പിടി , ആദ്യം ചെകിളവെട്ട്, വലത്തോട്ട് തിരിക്ക്, വാൽ അവസാനം വെട്ട് “.
മീനിന്റെ പൊതി  കീറാണ്ടെ എടുത്ത് അടുപ്പത്തെ ചായച്ചെമ്പിന്മേൽ പറ്റിച്ചുവെച്ച്  മാന്തളിന്റെ തൊലിയുരിക്കുന്നതിനിടയിൽ ക്ലാസ്സെടുക്കാൻവന്ന കൂറ്റൻമനുഷ്യരെ ഗൗനിക്കാതെ ഓരെയൊപ്പരംകൂടി കുത്തും കോമയും ഇട്ടുതന്ന കൊതുകുവാദ്യാരെ തലങ്ങും വിലങ്ങും വെട്ടി ഞാൻ അരിശംതീർത്തു. എന്നെട്ടും എപ്പോളും മൂളിക്കൊണ്ടിരുന്ന കൊതുകിനെ ഓടിക്കുന്നതിൽമാത്രമെനിക്ക് പിഎച്ച്ഡിയെടുക്കാൻ പറ്റിയില്ലാ.

ക്ലാസ്തീർന്നപ്പോ ഞാൻ പുളിവെള്ളത്തിൽ കൈകഴുകി ചൂടുള്ള മീൻപൊതിനീർത്തിയതും കൊറ്റച്ചി വന്നാ കടലാസ് അടുപ്പിലിട്ടു ചായക്കൂതിയതും ഒപ്പരായിരുന്നു. എന്നിട്ടൊരു നോട്ടോം മൂളലും .

”ഇയ്യി ഇബ്ടെള്ളോലെ മാത്രം വായിച്ചാമതീ.”ന്ന്

കത്തിതട്ടിമുറിഞ്ഞ എന്റെ വാക്കുകളെ കൈയാലമേലേക്ക് വലിച്ചെറിഞ്ഞ കൊറ്റച്ചി അറയുടെ ജനലുകൾക്ക് കനപ്പെട്ട കൊളുത്തിട്ട് എന്നോടു ചുവരുകളെണ്ണാൻപറഞ്ഞ് കോട്ടിയ .ചിറികളുമായി വാതിലടച്ച്, പുറത്തൂന്ന് കുറ്റിയിട്ടു. പൂർണ്ണവളർച്ചയെത്തിയ ആ മനുഷ്യനൊപ്പം ശ്വാസമെടുക്കാൻപോലും പ്രയാസപ്പെട്ട് അത്രയൊന്നും വളർച്ചയില്ലാത്ത ഞാൻ നേർത്തുവന്ന ആർത്തനാദങ്ങളെ ഇരുട്ടിനും വിട്ടുകൊടുക്കാതെ തൊണ്ടയിലടക്കംചെയ്ത് ചുമരുകൾക്കിടയിൽ തീകാഞ്ഞു.

പിറ്റേന്നുകാലത്ത് മണ്ണിനോടും ഇലകളോടും കലമ്പിയ കുറ്റിച്ചൂലിന്റെയറ്റത്ത് ഒരുത്തിയുടെ മയ്യിത്തിനെ ചാരിനിന്ന ദുരൂഹതയെ തോണ്ടി പത്രത്താളുകൾ മിണ്ടിയതുകേട്ട്, കവിളുകല്ലിച്ച് കരഞ്ഞ എന്നെ നോക്കി ഈ ലോകത്തിലെത്തന്നെ ഏറ്റവും വലിയൊരു അദ്ധ്യാപനവും പിന്നാലെ വന്നു.

”വായിക്കാമ്പറ്റൂലാ. വായിച്ചാ ഇയ്യൊക്കെ വളയും.”
വളഞ്ഞ് വെടക്കാവാണ്ടിരിക്കാൻ പത്രത്താളുകൾ മടക്കിവെച്ച്  എന്നെ മുഴുവനായും ഞാൻ അടിച്ചുകൂട്ടി കുറ്റിച്ചൂലിനൊപ്പം ഒരു മൂലയിലേക്കെറിഞ്ഞു.

ഞാൻ വളരുകയായിരുന്നു. പൂർണ്ണവളർച്ചയെത്തിയ മനുഷ്യരിൽനിന്ന് ഓരോന്നും കണ്ടുംകേട്ടും ഇനിയുമെത്രയോ വളരാൻവേണ്ടി പകലിനെ ചുട്ടുകറുപ്പിക്കുകയും പിന്നെയും തീയൂതി ജ്വലിപ്പിക്കുകയുംചെയ്ത് ഞാനോടിക്കൊണ്ടേയിരുന്നു. അപ്പോഴേക്കും വളർച്ചമുരടിച്ച മാംസപിണ്ഡത്തെ പുറന്തള്ളാനായി വെന്ത പള്ളയും പേറ്റുനോവിനെ കക്കൂസിലൊഴുക്കിക്കളഞ്ഞിരുന്നു…
•••••• ••••• ••••• ••••• ••••• •••••
©ഹഫ്സത്ത് KT

Post Views: 70
10
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

22 Comments

  1. Joyce on October 23, 2024 2:28 AM

    അതിശക്തമായ എഴുത്ത്. 👏👍

    Reply
  2. Nishiba M on October 19, 2024 11:28 PM

    നോവുകൾ. ശക്തമായ എഴുത്ത്.

    Reply
  3. Shafia on November 3, 2023 4:30 PM

    ഇതൊരു ബല്ലാത്ത എയ്ത്തെന്നേ മോളേ 👏👏🥰🥰❤️

    Reply
  4. Priya murali on October 5, 2023 10:52 AM

    👌👌👌

    Reply
    • Nafs nafs on October 23, 2023 4:31 PM

      ലബ്യൂ🥰🥰

      Reply
  5. Lekha Justin on October 3, 2023 3:30 PM

    നല്ലെഴുത്ത് ♥️♥️

    Reply
    • Nafs nafs on October 3, 2023 10:40 PM

      🥰🥰

      Reply
  6. Nafs nafs on October 3, 2023 1:02 PM

    🤭🤭🤭
    സ്നേഹം ഡിയർ🥰🥰🥰💞

    Reply
  7. lekha on October 3, 2023 12:19 PM

    Sorry. Comment enganeyo marippoyi tto.

    Reply
    • Nafs nafs on October 3, 2023 1:03 PM

      🥰🥰🫂

      Reply
  8. അനാമിക s on October 2, 2023 11:41 AM

    👌👌👌🥰

    Reply
    • Nafs nafs on October 3, 2023 10:41 PM

      🥰🥰

      Reply
  9. Vimitha on October 2, 2023 12:39 AM

    🥰🥰

    Reply
    • Nafs nafs on October 3, 2023 10:42 PM

      🥰🥰

      Reply
  10. Divya Sreekumar on October 1, 2023 3:35 PM

    ഗംഭീരം 👌👌🥰🥰

    Reply
    • Nafs nafs on October 3, 2023 10:41 PM

      🥰🥰

      Reply
  11. Reshma lechus on October 1, 2023 2:37 PM

    😄😄😄

    Reply
  12. Nafs nafs on September 24, 2023 11:58 PM

    😃😃🥰

    Reply
  13. Sunandha Mahesh on September 24, 2023 1:39 PM

    ഇടിവെട്ട് എഴുത്ത് 👌

    Reply
    • Nafs nafs on September 24, 2023 6:13 PM

      🥰🥰😄

      Reply
  14. Sabira latheefi on September 24, 2023 1:33 PM

    വായിച്ചു വായിച്ചു വെളഞ്ഞ ഞാൻ 😆❤️❤️

    Reply
    • Nafs nafs on September 24, 2023 11:59 PM

      😃😃🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.