Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ കുപ്പിവളക്കിലുക്കങ്ങൾ
ഓർമ്മകൾ

ഓർമ്മയിലെ കുപ്പിവളക്കിലുക്കങ്ങൾ

By Saritha SunilSeptember 30, 20232 Comments2 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചൂഡീ ലേ ലോ ചൂഡീ”

വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ ബിക്കനീറെന്ന സ്ഥലത്ത് താമസിച്ചപ്പോഴാണ് ആദ്യമായി ഈ വിളികേട്ടത്. ഉന്തു വണ്ടിയിൽ പല നിറത്തിലുള്ള കുപ്പിവളകൾ. ആ കാഴ്ച തന്നെ ഒരു കുപ്പിവളപ്രേമിക്ക് നയനാന്ദകരമായിരുന്നു. ഉന്തുവണ്ടി മറയുന്നതു വരെ അതിലിരിക്കുന്ന പല നിറത്തിലുള്ള വളകൾ നോക്കി നിൽക്കും. പിന്നീടെപ്പോഴോ പതിയെ,  കൈയിൽ കരുതിയ അഞ്ചു രൂപ.. പത്തു രൂപകൾ കൊണ്ട് കുപ്പിവളകൾ വാങ്ങി സൂക്ഷിച്ചു. ഒരു ഡസൻ വാങ്ങിയാലും കുറച്ചേ അണിയൂ.ബാക്കി വളസ്റ്റാന്റിൽ തൂക്കിയിട്ട് കണ്ടു രസിക്കാനായിരുന്നു ഇഷ്ടം.
മറ്റുള്ളവർ കൈനിറയെ അണിയുന്നതു കാണുന്നതും സന്തോഷമായിരുന്നു. കുപ്പിവളയ്ക്കെന്നും പ്രണയത്തിനൊപ്പമായിരുന്നു മനസ്സിലെ സ്ഥാനം.. പല്ലവി ദീദിയെ കണ്ടുമുട്ടും വരെ.

ഉത്തർപ്രദേശിലെ ബബീനയിൽ താമസിച്ചപ്പോഴാണ്,  ഡിസംബറിലെ അസഹനീയമായ തണുപ്പം, രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴുള്ള ആരോഗ്യപ്രശ്നങ്ങളും കാരണം വീട്ടിലൊരു സഹായത്തിന് പല്ലവി ദീദി വന്നത്. പാത്രം കഴുകുക, നിലം തുടയ്ക്കുക തുടങ്ങിയ ജോലികൾ. ആദ്യം വന്നപ്പോഴേ കൈയ്യിലെ കുപ്പിവളകളാണ് ശ്രദ്ധിച്ചത്.രണ്ടു കൈകളിലും നിറയെ അടുക്കിയിട്ട ചുവന്ന കുപ്പിവളകൾ. കുറച്ചു ദിവസം കഴിഞ്ഞപ്പോ വളകളുടെ എണ്ണം കുറഞ്ഞു. കൈയ്യിൽ അവിടവിടെ മുറിവേറ്റ പാടുകൾ. എന്താണെന്ന് അന്വേഷിച്ചപ്പോൾ ആദ്യം പറയാൻ മടിച്ചു. ആവർത്തിച്ചു കണ്ടപ്പോൾ.. ചോദിക്കാതിരിക്കാനായില്ല.

“യേ ക്യാ ഹേ ദീദി…രോസ് രോസ് ഹാഥ് മേ ഐസാ ചോട്ട്?”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവർ പറഞ്ഞത്. ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ കുറിച്ചായിരുന്നു. കൈ പിടിച്ചു ഞെരിക്കുമ്പോൾ പൊട്ടിപ്പോയ വളകൾ കുത്തിയാണ് മുറിവുകളുണ്ടായത്. അതു കേട്ടനേരം നെഞ്ചിലൊരു നീറ്റൽ. അന്നുവരെ മനോഹരമായ കുപ്പിവളകിലുക്കം ഒരുമിച്ച് വീണുടയുന്ന ശബ്ദം കാതുകളിൽ..
എത്ര മുറിഞ്ഞാലും അടുത്ത ദിവസം. മുറിവേൽപ്പിച്ച ഭർത്താവിന്റെ ആയുസിനായി പിന്നെയും വാങ്ങി അണിയുന്ന കുപ്പിവളകൾ. എന്തിനാ ഇങ്ങനെ സഹിക്കുന്നതെന്നു ചോദിച്ചപ്പോൾ…
പെൺമക്കൾക്ക് അച്ഛനെ വേണമല്ലോയെന്ന മറുപടി. അന്ന് പെൺമക്കൾ ശാപമായി കണക്കാക്കിയിരുന്ന ഒരുപറ്റം ആളുകളെ കുറിച്ചറിഞ്ഞു. ഒന്നും മറുപടിയില്ലാതെ നെഞ്ചു പുകഞ്ഞു കേട്ടു നിന്നു.

അടുത്ത വീട്ടിൽ ജോലിക്ക് വരുന്ന വയസ്സായ ഒരമ്മയും കൈനിറയെ കുപ്പിവളകണിഞ്ഞിരുന്നു. ശയ്യാവലംബിയായിട്ടും ഭർത്താവിന്റെ ആയുസിനായി നെറ്റിയിൽ സിന്ദൂരവും കൈനിറയെ കുപ്പിവളകളും അണിഞ്ഞിരുന്നു ആ അമ്മ. കുപ്പിവളയ്ക്കെത്രയെത്ര ഭേദങ്ങളാണ് മനുഷ്യരുടെ ഉള്ളിൽ.

പഞ്ചാബിൽ താമസിച്ച വേളയിൽ ലക്ഷ്മീ പൂജയ്ക്ക് ശേഷം അയൽവക്കത്തെ ഒരു ദീദി ചുവന്ന കുപ്പിവളയും സിന്ദൂരവും പൊട്ടും  കൊണ്ടു തന്നത് അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ്  സ്വീകരിച്ചത്. പിന്നെയും നിറയെ കുപ്പിവളയണിഞ്ഞ ഒരുപാട് പേരെ കണ്ടു. ചിലത് സന്തോഷത്തോടെ കിലുങ്ങി ചിരിച്ചു. മറ്റു ചിലത് ദുഃഖം പുറത്തറിയാതിരിക്കാനായ് കിലുങ്ങി, നീറ്റൽ മറച്ചു. കാഴ്ചകളിലെ കുപ്പിവളക്കിലുക്കങ്ങളെല്ലാം ഒന്നല്ലെന്ന പാഠം ഞാനും പഠിച്ചു.

പല തരം വളകൾ കണ്ടു. പഞ്ചാബി ചൂട, ബംഗാളിലെ ശംഖു വളകൾ, കല്ലും മുത്തും പതിപ്പിച്ച വളകൾ.. പക്ഷേ അവയിലൊന്നും തിളങ്ങുന്ന കുപ്പിവളയോളം ഭംഗി കാണാനെനിക്കു കഴിഞ്ഞില്ല.. മനോഹരമായ കുപ്പിവളകിലുക്കം കേൾക്കാനും.

സരിത സുനിൽ

Post Views: 39
2
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

2 Comments

  1. Silvy Michael on October 4, 2023 3:55 PM

    🥰🥰🥰🥰

    Reply
    • സരിത സുനിൽ on October 9, 2023 9:34 PM

      Thank you 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.