Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നിട്ടും മഴ നിന്നു പെയ്യുകയാണ്…
ഓർമ്മകൾ

എന്നിട്ടും മഴ നിന്നു പെയ്യുകയാണ്…

By കൃഷ്ണകുമാർ മാപ്രാണംOctober 3, 2023No Comments2 Mins Read176 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴയെ ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടായിരിക്കുമോ? സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്.

എങ്കിലും “നശിച്ച മഴ” , “ചീഞ്ഞമഴ”, “ഹോ എന്തൊരുമഴ”, “നാശം പിടിച്ച മഴ” , “ഇങ്ങിനെയുണ്ടോ ഒരു മഴ” , “ഇക്കാലത്ത് മഴ പെയ്യുമെന്നു ആരെങ്കിലും വിചാരിച്ചോ”, എന്നിങ്ങനെ ശാപ വാക്കുകളും ചൊരിഞ്ഞു മഴയെ കുറ്റപ്പെടുത്തുന്നവരെയും കാണാം.
എന്നാൽ മഴ വിട്ടു നിന്നാല്‍ മറിച്ചാകും സംസാരം.
“ഇതെന്താ…ഇന്നു മഴ പെയ്യില്ലേ” ?
“എന്താണാവോ ഇത്തവണ മഴയില്ലേ? “,
“നല്ല മഴക്കോള്ണ്ട് … പക്ഷെ കാറ്റ് കൊണ്ടു പോയി”
“അല്ല നിങ്ങടെ നാട്ടില്‍ മഴപെയ്തില്ലേ…”
“മഴയില്ലെങ്കിൽ വെള്ളം കുടി മുട്ടും..”
“ഒരു മഴ കിട്ടിയെങ്കിൽ…?”
ഇതൊക്കെ അറിഞ്ഞ് മഴ നാലുനാൾ പെയ്താലോ?
“എന്തൊരു മഴയാണിത്.. ശ്ശോ.”
“എപ്പോ തുടങ്ങിയതാണ്…ഈ മഴ..”
“രാത്രി മുഴുവനും മഴയായിരുന്നു”
“മഴ കാരണമാ …വരാന്‍ കഴിയാഞ്ഞത്”,
“മഴകാരണം വഴിയൊക്കെ ചളിപിളിയായി”,
“ഹോ ഈ മഴയെകൊണ്ടു തോറ്റൂ”,
“മഴകൊണ്ടിട്ടാ പനി പിടിച്ചേ…”
“മഴ വരും മുന്‍പേ ഇറങ്ങിക്കോ”,
“എവിടെയ്ക്കാ ഈ മഴയത്ത്….”
എന്നിങ്ങനെ മഴയെകുറിച്ച് സംസാരത്തിലൊന്നും നല്ലതു കേള്‍ക്കല്‍ കുറവാണ്.
“എന്തു സുന്ദരമായ മഴ”
“നല്ല ചന്തമുള്ള മഴ”
എന്നൊക്കെ ആരെങ്കിലും പറയുമെന്നുള്ള വിശ്വാസം ഒരു തോന്നൽ മാത്രം. പാവം മഴ. ഇത്രയും കുറ്റപ്പെടുത്തലുകൾ കേട്ടിട്ടും മഴയ്ക്ക് ഒരു കൂസലുമില്ലാട്ടോ. അതങ്ങനെ നിന്നു പെയ്യുകയാണ്.
മഴ പെയ്യുമ്പോള്‍ വീടിന്‍റെ ഇറയത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നങ്ങനെ മഴയെ നോക്കിയിരിക്കുക. അതൊരു സുഖമുള്ള കാര്യമാണ്. ഇറക്കാലില്‍ വീഴുന്ന മഴത്തുള്ളികള്‍ കാറ്റിലുലഞ്ഞ് , ആ തുള്ളികളുടെ നനുത്ത തലോടലുകള്‍ ഏറ്റുവാങ്ങുക. മഴയുടെ താള ലയങ്ങളില്‍ രസിച്ച് സുഖകരമായ അനുഭൂതിയിലേയ്ക്ക് മെല്ലെ ചേക്കേറുക. മഴയുടെ മധുരോന്മാദ മന്ത്രണത്തിലങ്ങനെ ഹൃദയം മെല്ലെ തുടിക്കുക..
ചാലുകളിലൂടെയൊഴുകുന്ന മഴ വെള്ളത്തില്‍ കടലാസ്സു വഞ്ചിയൊഴുക്കി അതിന്‍റെ കുതിപ്പു കണ്ടു കോരിത്തരിക്കുക.
മഴയിൽ ഉന്മേഷവതിയാകുന്ന പ്രകൃതി. മരങ്ങളുടെയും ചെടിയുടെയും ഇലകള്‍ നനവാര്‍ന്നു നില്‍ക്കുന്നു. തോടുകളും കുളവും പുഴയും പാടങ്ങളും നിറഞ്ഞു കിടക്കുന്നു. മഴ കണ്ണിനും മനസ്സിനും കുളിർമ പകരുന്നു
മഴ ഒരു പ്രതീകമാണ്. അത് പ്രണയസൂചകവും,സ്നേഹസൂചകവും സന്തോഷ , ദു:ഖ സൂചകവുമായി വർത്തിക്കുന്നു. അങ്ങിനെ പ്രണയമഴയും കണ്ണീർ മഴയുമുണ്ടാകുന്നു.
എഴുത്തുകാരും കവികളും പ്രണയിക്കുന്നവരും മഴയെകുറിച്ച് വാചാലരാകുന്നത് ശ്രദ്ധിച്ചാൽ അറിയാം. അതിന്റെ അർത്ഥതലങ്ങൾ.
പുറത്ത് കനത്തു പെയ്യുകയാണ് മഴ. അകത്ത് അതിലും ശക്തിയോടെ മറ്റൊരു മഴ പെയ്തുതോരാതെ എപ്പോഴും…

Post Views: 28
0
കൃഷ്ണകുമാർ മാപ്രാണം
  • Website

Writer, poet, story writer, novelist, literary critic Has written many stories, articles, memoirs and travelogues in periodicals, newspapers and magazines and online magazines. Has also written novels like Dennelakam, Thekkottulla Vandi, Thirakal, Dark, Tamrapuri, Nidivetta, Jonathante Diary, and Secret lock in Pratilipi Edited and published the collection of stories ''Kathaviriyunnidam'' published by Monsoon Books and the collection of poems *Kanav* & *Aazham* published by Seven Leaf Magazine. Editor of “SevenLeaf Digital Magazine” Got "Sargaswaram" Literary Award (2017) for the collection of stories called “Valanjarekhakal” Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Samskriti Poetry Award (2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ocha Magazine Honor (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) Onam Smriti First Prize (2023) organized by the “Koottaksharangal” Prized In the poetry competition conducted by Kizhuthani Library (2024) ( Irulvanangal) Onam Smriti Second Prize (2024) organized by Thrissur Ezhuthukoottam Kattoor Sarga Sangamam First Prize in Poetry Writing (2024) (Anthyam) Kavitha Kormpa First Prize in Poetry Writing (2025) (Charithram) Kandal sahitya പുരസ്‌കാരം 2025 (manninte manamulla hrudayam) Audio CDs like 'Pothikaramma' (devotional songs) and 'Yakshiamma' (poems) have been released. He has written the script and dialogues for the short film 'Fate'. The books published are 'Yathramozhi', 'Mazhanoolkanavukal', 'Swarnam Poosiiya Chempolakal', 'Hrudayatil Todunduna Viralukal' (poem collections), 'Vanjarekhkal', 'Patiravil Oru Pranayakaathu' (story collections), Orila Mazhathulliyodu Paranja Swa' Karyagal' (memoirs) "Randam Varavu" ,(novel )

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.