ചരിത്രപുസ്തകങ്ങളിലെ വീരനായകരല്ല എന്നെ ജീവിതം പഠിപ്പിച്ചത്; മറിച്ച്, പുലർച്ചെ അമ്പലമുറ്റത്തെ മഞ്ഞുതുള്ളികൾക്കിടയിലൂടെ തളരാത്ത പാദങ്ങളോടെ നടന്നുനീങ്ങിയ എന്റെ അമ്മയാണ്. ആ ഓരോ ചുവടുവെപ്പിനും ഒരു തപസ്സിന്റെ കരുത്തുണ്ടായിരുന്നു. ജീവിതമെന്ന മഹാസമുദ്രം തുഴഞ്ഞു കയറാൻ അമ്മ കൂട്ടുപിടിച്ചത് ക്ഷേത്രമുറ്റത്തെ അടിച്ചുതള്ളിയും ദേവന് ചാർത്താനുള്ള മാലകൾ കോർത്തും ലഭിക്കുന്ന തുച്ഛമായ വരുമാനത്തെയായിരുന്നു. അമ്മയുടെ ‘കഴകം’ ജോലി കേവലം ഒരു തൊഴിലായിരുന്നില്ല, അതൊരു ആത്മസമർപ്പണമായിരുന്നു. പുലർച്ചെ തുടങ്ങുന്ന ആ അധ്വാനം, പൂമാലകൾ കെട്ടുന്നതിലും ക്ഷേത്രമുറ്റം വൃത്തിയാക്കുന്നതിലും പാത്രങ്ങൾ കഴുകുന്നതിലും, ഒരു പ്രാർത്ഥനയുടെ പരിശുദ്ധിയുണ്ടായിരുന്നു. ഓരോ പൂവും കോർത്തെടുക്കുമ്പോൾ അമ്മ യഥാർത്ഥത്തിൽ തുന്നിച്ചേർത്തത് ഞങ്ങളുടെ ജീവിതമായിരുന്നു. അമ്പലത്തിലെ തിരക്കുകൾക്കിടയിലും വീടിന്റെ അടുക്കളപ്പുക ഉയരുന്നുണ്ടെന്നും ഞങ്ങളുടെ വിശപ്പടക്കാൻ പാകത്തിന് അന്നം തയ്യാറാണെന്നും ഉറപ്പുവരുത്താൻ ആ തളരാത്ത കൈകൾക്ക് സാധിച്ചു. അമ്മയുടെ ജീവിതം ആ ക്ഷേത്രപരിസരം പോലെ ശാന്തമായിരുന്നില്ല. അഞ്ചോ ആറോ വർഷത്തിലൊരിക്കൽ മാത്രം വന്നുപോകുന്ന ഒരു ‘അതിഥി’ മാത്രമായിരുന്നു ഞങ്ങൾക്ക് അച്ഛൻ. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് അദ്ദേഹം അകന്നുനിന്നപ്പോൾ,…
Author: കൃഷ്ണകുമാർ മാപ്രാണം
അവർക്കിടയിലെ ദൂരം അളന്നിരുന്നത് കിലോമീറ്ററുകളിലായിരുന്നില്ല, മറിച്ച് ഫോൺ സ്ക്രീനിലെ നീല വെളിച്ചത്തിന്റെ സാന്നിധ്യത്തിലായിരുന്നു. പഴയ പ്രണയകഥകളിലെപ്പോലെ ആൽത്തറയിലോ പുഴക്കടവിലോ വെച്ചല്ല തരുണും ജലീലയും ആദ്യമായി കണ്ടത്. ഇൻസ്സയിൽ ഒരു ആഗോള സംഗീത ആപ്പിലെ ‘ഷെയർ ചെയ്ത പ്ലേലിസ്റ്റിന്’ താഴെ വന്ന ഒരു കുഞ്ഞു കമന്റിലായിരുന്നു ആ തുടക്കം. രാത്രിയുടെ നിശബ്ദതയിൽ, നീലവെളിച്ചം വിതറുന്ന സ്ക്രീനുകൾക്ക് പിന്നിലിരുന്ന് തരുണും ജലീലയും സംസാരിച്ചു. അവിടെ ഗന്ധമുള്ള വാക്കുകളില്ലായിരുന്നു, പകരം കുറച്ചു ഇമോജികളും ജിഫ് (GIF) ചിത്രങ്ങളും മാത്രം. പഴയ കവികൾ പ്രണയിനിയുടെ കണ്ണുകളെ നക്ഷത്രങ്ങളോട് ഉപമിച്ചപ്പോൾ, തരുൺ ജലീലയുടെ ഡിസ്പ്ലേ പിക്ചറിലെ (DP) പിക്സലുകളെ നോക്കി പുഞ്ചിരിച്ചു. പ്രണയം പഴയ പുഴയെയും പാടത്തെയും കൊങ്ങിണിപ്പൂത്ത വേലികളെയും വിട്ട് പുതിയൊരു സൈബർ ലോകം തേടിപ്പോയിരുന്നു. “കാണാപ്പദങ്ങളായിരുന്നു” അവരുടെ പ്രണയം. നേരിൽ കണ്ടിട്ടില്ലാത്ത, സ്പർശിച്ചിട്ടില്ലാത്ത, എന്നാൽ ഹൃദയത്തിൽ തൊടുന്ന ഡിജിറ്റൽ ലിപികൾ. ഒടുവിൽ ഒരു ദിവസം ജലീല ചോദിച്ചു: “നമുക്കൊന്ന് നേരിട്ട് കണ്ടുകൂടേ? ഈ നോട്ടിഫിക്കേഷനുകൾക്ക് അപ്പുറം…
ജീവിതപ്പാതയിൽ നാം ഒറ്റയ്ക്കല്ല. പലപ്പോഴും നമ്മുടെ കൈകളിൽ താങ്ങായി, മനസ്സിൽ തണലായി, ഓർമ്മകളിൽ ഒളിമങ്ങാത്ത ചിത്രങ്ങളായി ചിലരെല്ലാം കടന്നുവരുന്നു. മാതാപിതാക്കൾ, ഗുരുക്കന്മാർ, സുഹൃത്തുക്കൾ, കൂടപ്പിറപ്പുകൾ, ഒപ്പം നിർണ്ണായക ഘട്ടങ്ങളിൽ താങ്ങായ അപരിചിതർ പോലും നമ്മുടെ ജീവിതത്തിൽ കൂട്ടായി മാറുന്നു. ഓരോരോ ഘട്ടങ്ങളിൽ നമ്മെ ചേർത്തുനിർത്തിയവരെക്കുറിച്ചും വീഴ്ചകളിൽ കൈപിടിച്ചുയർത്തിയവരെക്കുറിച്ചും ഓർക്കുമ്പോഴാണ് അവരെല്ലാം നമ്മുടെ ജീവിതത്തിലെ എത്രമാത്രം കൂട്ടായിരുന്നുവെന്ന് തിരിച്ചറിയുന്നത്. വേണ്ടസമയത്ത് വേണ്ടത് ചെയ്യുന്ന കൂട്ടാണ് നമുക്ക് അത്യാവശ്യം. ഒരു കൂട്ടുവേണ്ടെ എന്ന് കരുതി നമ്മോടൊപ്പം കൂടിയവർ യഥാർത്ഥത്തിൽ കൂട്ടായിരുന്നോ എന്ന് ജീവിതം നമ്മെ പലപ്പോഴും ഓർമ്മിപ്പിച്ചേക്കാം. ഓർമ്മവെച്ച കാലം മുതൽ അമ്മയാണ് എന്റെ കൂട്ട്. അമ്മയുടെ സാമീപ്യം മാത്രമല്ല, അഭാവത്തിൽ പോലും ആ സ്നേഹം മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒരു കൂട്ടായി എന്നും നിലകൊള്ളുന്നു. എന്റെയുള്ളിൽ എന്നും ഒന്നാം സ്ഥാനം അമ്മയ്ക്കാണ്, കാരണം അമ്മയിൽ ഞാൻ ഗുരുവിനെയും ദൈവത്തെയും കാണുന്നു. എന്നെ ആദ്യമായി സ്കൂളിൽ ചേർത്തതും, ഞാൻ പഠിച്ചു വലിയ ആളാകുമെന്ന പ്രതീക്ഷയോടെ…
പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് എന്നും നെഞ്ചിനകത്ത് തീയാണ്. പ്രായം പതിനെട്ടു കഴിഞ്ഞാല്‍ അവളെ കെട്ടിച്ചയയയ്ക്കാനുള്ള തത്രപാടിലാണ് അവര്‍. പഴകിതേഞ്ഞ വൃത്തികെട്ട ഒരു ആചാരമാണ് പെണ്ണുകാണല്‍. ഒരിക്കലും ഒരു ആണുകാണല്‍ ചടങ്ങില്ല. പെണ്ണ് ഒരു കാഴ്ചവസ്തുവിനെപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കണം ചായയും മധുരപലഹാരങ്ങളുമായി, തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ വരുന്നത് വരെ എത്ര തവണയാണ് അവർക്ക് ഒരുങ്ങി നിൽക്കേണ്ടി വരുന്നത്. മാതാപിതാക്കളുടെ ബുദ്ധിമുട്ട് ഓർത്ത്, ഇഷ്ടമില്ലാത്ത ബന്ധങ്ങൾക്ക് പോലും സമ്മതം മൂളുന്നവരാണ് ഭൂരിപക്ഷം പെൺകുട്ടികളും. ആണിന് പെണ്ണിനെ ഇഷ്ടമായാൽ മാത്രം മതിയോ? ഭൂരിപക്ഷം പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉണ്ടായിട്ടുപോലും മാതാപിതാക്കൾ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങൾക്ക് സമ്മതം നൽകുന്നു. ‘സ്ത്രീ തന്നെ ധനം’ എന്ന് ഉറച്ചു പറയുമ്പോഴും, മറ്റൊരു രീതിയിൽ പണവും പൊന്നും സ്ത്രീധനമായി നൽകി പെൺകുട്ടികളെ പറഞ്ഞുവിടുകയാണ്. ജീവിതകാലം മുഴുവൻ പെൺകുട്ടിയുടെ മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ‘സ്ത്രീധനം’ എന്ന പേരിൽ ഒരു പരിചയവുമില്ലാത്തവർക്ക് നൽകേണ്ടി വരുന്നു. പണം കൊടുത്ത് വിൽക്കുന്ന അടിമയാണോ പെൺകുട്ടികൾ? വിവാഹത്തിന് ഒന്നും ചോദിച്ചിട്ടില്ലെങ്കിൽ പോലും…
കേട്ടറിഞ്ഞ വിശേഷങ്ങള്‍ക്കപ്പുറത്ത് പലതുമുണ്ട് കണ്ടറിയുമ്പോള്‍. വിശേഷിച്ചും ചിലയാത്രകളില്‍ ആരും ശ്രദ്ധിക്കാത്തത് മറ്റു ചിലര്‍ കണ്ടെത്തും ചിലര്‍ യാത്രകളെ സ്വന്തം യാത്ര മാത്രമാക്കി മാറ്റും. മറ്റുചിലരാകട്ടെ ആ യാത്രാവിശേഷങ്ങളെ മറ്റുള്ളവര്‍ക്കു കൂടി അനുഭവഭേദ്യമാക്കുവാനുള്ള ശ്രമവുമാക്കും. ഒരു യാത്ര എന്നേ ആഗ്രഹിച്ചതാണ്. വര്‍ഷങ്ങളായി കൊണ്ടു നടന്ന ഒരു മോഹം. തിരുപ്പതിയില്‍ ഒന്നു പോകണമെന്ന്. പോകുന്നുണ്ടെങ്കില്‍ ഒന്നു അറിയിക്കണം എന്നു പരിചയവൃന്ദങ്ങളോടും സ്വന്തബന്ധു ജനാദികളോടുമൊക്കെയും പറയുക യുണ്ടായി എന്നതു സത്യം തന്നെ. പറഞ്ഞതു മറന്നമട്ടില്‍ നമ്മളെയൊക്കെ കൂട്ടിയാല്‍ ഭാരമാകുമോ എന്നു വിചാരിച്ച് പിന്നീട് കാണുമ്പോള്‍ യാത്ര നടത്തി തിരിച്ചു വന്നു തിരുപ്പതി വിശേഷം പറയുമ്പോള്‍ മനസ്സില്‍ ഇങ്ങനെ നിനച്ചു. വെങ്കിടേശ്വരന്റെ ദര്‍ശനത്തിനു കാലമായിട്ടുണ്ടാകില്ലായെന്ന്. അല്ലെങ്കില്‍ നമ്മളെയും കൂട്ടാന്‍ മറന്നുപോകേണ്ടതെന്തിന്! അങ്ങിനെ ആഗ്രഹവും മനസ്സിലിട്ട് ഇരിക്കെയാണ് എൻ്റെ ഒരു സുഹൃത്ത് തിരുപ്പതിയിലേക്ക് യാത്രപോകുന്നുണ്ടെന്ന് അറിയിച്ചത്. അവർ ഇടയ്ക്കിടെ യാത്രപോകുന്നവരാണ്. ഞാൻ ഉത്സാഹത്തോടെ പുറപ്പെടാൻ തീരുമാനിക്കെ വീട്ടിൽ നിന്നും ചില തടസ്സങ്ങൾ.…
“സാർ, സാറിനെ കാണാൻ കുറേ നേരമായി ഒരാൾ പുറത്തിരിക്കുന്നുണ്ട്. വിളിക്കട്ടെ?” ക്ലർക്ക് ശിവൻ വന്ന് ചോദിച്ചു. “വരാൻ പറയൂ…” കളക്ടർ പറഞ്ഞു. അതവളായിരുന്നു. കളക്ടറുടെ എതിർവശത്തെ കസേരയിൽ അവളിരുന്നു. എത്രയോ കാലങ്ങൾക്ക് ശേഷമാണ് അവളെയദ്ദേഹം കാണുന്നത്. “വിവരങ്ങൾ ഞാനറിഞ്ഞു. സുഖമാണോ എന്ന് ചോദിക്കുന്നില്ല…” കളക്ടർ പറഞ്ഞു. അവളൊന്നും മിണ്ടിയില്ല. എന്തോ ആലോചിക്കുകയായിരുന്നിരിക്കാം. അദ്ദേഹവും പഴയ ചില ഓർമ്മകളിലേക്ക് തിരിഞ്ഞുപോയി. വൈകുന്നേരങ്ങളിൽ നമ്പ്യങ്കാവ് കുന്നിലെ ആൽച്ചുവട്ടിൽ പതിവുപോലെ അവളുടെ വരവും കാത്തിരിക്കുകയായിരുന്നു അവൻ. ജലജ ടീച്ചറുടെ വീട്ടിൽ അവൾ ട്യൂഷന് പോവുന്നുണ്ട്. “നീയെന്തിനാ എപ്പോഴും ഇങ്ങനെ എന്റെ പിറകെ നടക്കുന്നത്?” അവൾ ചോദിച്ചു. “എനിക്ക് നിന്നെ ഇഷ്ടമാണ്.”അവൻ പറഞ്ഞു. “എന്റെ പിറകെ ഇങ്ങനെ നടക്കേണ്ട. എനിക്കത് ഇഷ്ടമല്ല…” “നുണ. എനിക്കറിയാം നിനക്ക് ഇഷ്ടമാണെന്ന്…” “എങ്ങനെ?” “ഞാൻ തന്ന പ്രേമലേഖനം നീ വാങ്ങിച്ചതല്ലേ?” “വാങ്ങിച്ചത് ശരിയാണ്. പക്ഷേ ഞാൻ വായിച്ചില്ല…” “വെറുതെ…” “വെറുതെയല്ല. ഞാനത് കീറിക്കളഞ്ഞു…” “എന്തിനാണ് നീ ഇങ്ങനെ എന്നെ കളിപ്പിക്കുന്നത്? എനിക്കറിഞ്ഞൂടെ?”…
എഴുതുന്നതിന് വായിക്കേണ്ടതില്ല എന്ന തത്വങ്ങൾ മുറുകെ പിടിച്ചു നടക്കുന്ന കാലമാണ്. ഒരു പാടാളുകൾ എഴുത്തിലേക്ക് വരുന്നുണ്ട്. നല്ല കാര്യമാണ്. എല്ലാവരും എഴുതട്ടെ. ! നാം മനസ്സിലുള്ള എന്തൊക്കെയോ എഴുതുന്നു. നമ്മുടെ മനസ്സിന്റെ ആശ്വാസത്തിനാണെന്ന് മിക്ക ആളുകളും പറയുന്നുണ്ട്. നമ്മുടെ ആശ്വാസത്തിനായി എഴുതുന്നത് പുറമേക്ക് തുറന്നു വിടുമ്പോഴാണ് എഴുതുന്ന ആൾക്ക് ചില ആശ്വാസങ്ങൾ വേദനയും വിഷമവും ആവുന്നത് എന്ന കാര്യവും ഉണ്ട്. നമ്മുടെ ഒരു രചന മോശമാവുകയോ ഇഷ്ടപ്പെടാതെ വരികയോ ചെയ്താൽ ഒരു പക്ഷെ നമ്മോടു അടുപ്പമുള്ളവർ അത് പുറത്ത് കാട്ടാതെ നല്ലതാണ് എന്ന് പറഞ്ഞെന്ന് വരും. എന്നാൽ നമ്മെ നേരിട്ട് അറിയാത്ത ഒരു വായനക്കാരൻ വായിക്കാൻ ഇടയായാൽ നമ്മുടെ എഴുത്തിനെ കുറിച്ച് അയാളുടെ അഭിപ്രായം തുറന്നടിക്കും. ഒരാള്‍ എന്തിനുവേണ്ടിയാണ് എഴുതുന്നത്? എഴുതുന്നതിനുള്ള പ്രചോദനം എങ്ങിനെയുണ്ടാകുന്നു? ഇതിനുള്ള കാരണം ഒരു പക്ഷെ എഴുതുന്ന ആള്‍ക്കുപോലും വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് തോന്നുന്നു. അഭിപ്രായങ്ങള്‍ പലതുണ്ടായിരിക്കാം. പ്രശസ്ത ആംഗലേയ കവി വേര്‍ഡ്സ് വര്‍ത്തിന്‍റെ അഭിപ്രായത്തില്‍ ‘’വികാരത്തിന്‍റെ…
-എത്രയോ തവണ നമ്മൾ ഇവിടെയിരുന്ന് ഭാവിയെ പറ്റി സ്വപ്നം കണ്ടു. കോഫീ ഹൗസിനു അരികിൽ എത്തിയപ്പോൾ അയാൾ പറഞ്ഞു . -ഏതായാലും ഇത് നമ്മുടെ ജീവിതത്തിലെ അവസാനത്തെ ഒരുമിച്ചുള്ള കാപ്പികുടിയാണ്… അയാൾക്ക് മനസ്സിനകത്ത് വല്ലാത്തൊരു വിഷമം തോന്നിയെങ്കിലും അത് മറച്ചു പിടിക്കാൻ അയാൾ അവളെ കോഫീ ഹൗസിലേക്ക് ക്ഷണിച്ചു. -ഒരു കാപ്പിയിൽ തുടങ്ങിയ ബന്ധം കാപ്പിയിൽ തന്നെ അവസാനിക്കുന്നു. ഒരു കാപ്പി കുടിച്ചു പിരിയാം നമുക്ക്. അയാൾക്ക് വിഷമം ഉണ്ടെങ്കിലും അത് ഒളിപ്പിച്ചു ചിരിച്ചു കൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു ശൂന്യതയും അസ്വസ്ഥതയും അനുഭവപ്പെട്ടു. എങ്ങിനെ തനിക്ക് അയാളോട് പറയാൻ കഴിഞ്ഞു ‘നമ്മൾ പിരിയുകയാണ് നല്ലത്’ എന്ന്. അവൾക്ക് നല്ലൊരു വിവാഹം ഒത്തു വന്നിരിക്കുന്നു. വീട്ടുകാർ അത് നടത്തണമെന്ന് വാശിപിടിച്ചിരിക്കുകയാണ്.. ഇത് നടന്നില്ലെങ്കിൽ ആത്മഹത്യ വരെ നടത്തും എന്നുള്ള ഭീഷണിയും. അയാളും അവളും തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് അറിവുള്ളതാണ്. എന്നാൽ അയാളുടെ ജാതിയും അവളെക്കാൾ താഴ്ന്ന സാമ്പത്തിക സ്ഥിതിയും…
കൂമൻകാവിലെത്തിയപ്പോൾ സ്ഥലം അപരിചിതമായി തോന്നിയില്ല. വഴിയമ്പലത്തിൻ്റെ മുന്നിൽ കാട്ടുവള്ളികൾ ആകാശത്തേയ്ക്കു നീണ്ടുകിടന്നിരുന്നു. പടർന്നു പന്തലിച്ച മരങ്ങൾക്കിടയിലൂടെ രവി നടന്നുപോയ വഴിയിലൂടെ നടന്നു. ഓത്തുപള്ളിക്കൂടത്തിനു മുന്നിൽ അള്ളാപ്പിച്ചാമൊല്ലാക്ക കുട്ടികൾക്കു പറഞ്ഞുകൊടുക്കാനുള്ള പഴങ്കഥകൾ ഓർത്തെടുക്കാൻ ശ്രമിച്ച് ഉലാത്തികൊണ്ടിരുന്നു. വെളിയിൽ പിള്ളേരോടൊപ്പം അപ്പുകിളി ഒരുപച്ചത്തുമ്പിയെ നൂലിൽ കെട്ടിപറപ്പിച്ചു ആർത്തുചിരിച്ചു. അതൊന്നും ശ്രദ്ധിക്കാതെ നടന്നു. ഞാറ്റുപ്പുരയിലെത്തിയപ്പോൾ വയലുകൾക്കുമീതെ ആകാശം തീഷ്ണമായി കത്തിജ്വലിച്ചു നിന്നിരുന്നു. മണ്ണിൻ്റെയും നെല്ലിൻ്റെയും മണം താഴ് വരയിൽ നിന്നുമൊഴുകിയെത്തി. ഞാറ്റുപ്പുരയുടെ വരാന്തയിൽ ഒരു നിഴലനങ്ങി. ജമന്തിപൂക്കളുടെ ഗന്ധമുള്ള ഒരു കാറ്റുവന്ന് തൊട്ടു. വേനൽച്ചൂടിൽ മുറുകിയ കുപ്പായത്തിൽ വിയർപ്പൊട്ടികിടന്നു. മൈമുന മുറ്റത്തുനിന്നു. അവളുടെ കൈത്തണ്ടയുടെ മുകൾനിരപ്പുവരെ നീലഞരമ്പ് തുടിച്ചുനിന്നിരുന്നു. രവി കിടന്ന അറയിൽ മങ്ങിയവെളിച്ചമേയുള്ളൂ. മൈമുന അറബിക്കുളത്തിലേയ്ക്കു നടന്നപ്പോൾ പതിയെ ഒന്നുകണ്ണടച്ചു. ഞാറ്റുപ്പുര അറയിൽ വേനലിലും തണുപ്പ് വന്നുതൊട്ടപ്പോൾ കണ്ണുതുറന്നു. ഇരുണ്ട മുടിക്കെട്ടിൽ നിന്നും ഒരുതണുപ്പ് ശരീരം മുഴുവനും അരിച്ചുകയറുന്നു. കടുത്തവേനലിൽ പെട്ടെന്നാണ് ആകാശം ഇരുണ്ടത്. എങ്ങുമില്ലാത്ത ആരവം മുഴക്കി ഒരു കൊടുങ്കാറ്റ് വീശിയടിച്ചു. വെളുത്ത…
ചില ഓര്‍മ്മകളങ്ങിനെയാണ് നമ്മെ വിടാതെ പിന്‍ തുടര്‍ന്നുകൊണ്ടിരിക്കും. അടയ്ക്കാമരത്തെ പറ്റിയോര്‍ത്തപ്പോളാണ് മനസ്സില്‍ പാള ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി തെളിഞ്ഞുവന്നത് . ഇറയത്തേയ്ക്ക് ചാറ്റല്‍ മഴയും പടിഞ്ഞാറന്‍ വെയിലും കൊള്ളാതിരിക്കാനായിട്ടായിരുന്നു മനോഹരമായ കമ്പികാലുകളുറപ്പിച്ച് നാകഷീറ്റു വിരിച്ചത്. എന്നാല്‍ പുതിയതായി വാങ്ങിയ വീടിന്‍റെ മുറ്റത്തു നിന്നിരുന്ന കവുങ്ങില്‍ നിന്ന് ഒരുപാളമടല്‍ വീണു വലിയ ശബ്ദമുണ്ടാക്കിയതും ആ അടയ്ക്കാമരം വെട്ടികളയുകതന്നെയെന്നു നിശ്ചയിച്ചപ്പോഴോ? അതെ അതങ്ങുവെട്ടികളയാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സിനകത്തു എവിടെയോ ഓര്‍മ്മയിലൊരു പാളമടല്‍ മന്ദമായെന്നെ മാടിവിളിക്കുന്നു. തറവാട്ടില്‍ അടയ്ക്കാമരം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അയല്‍പക്കത്തെ അടയ്ക്കാമരത്തിലെ പാളമടല്‍ വീഴുന്നതും നോക്കി അങ്ങനെയിരിക്കുകയാണ്. ഒരെണ്ണം വീണുകിട്ടിയാല്‍ വേഗം ഓടും അതെടുക്കാന്‍. പാളവണ്ടിയായി കളിക്കാന്‍ വേണ്ടിയാണ് ഇതെടുക്കാനോടുന്നത്. ആരെയെങ്കിലും പാളയിലിരുത്തും എന്നിട്ട് മടലും വലിച്ചുകൊണ്ട് ഓട്ടമാണ്. അന്നങ്ങിനെയൊക്കെയുള്ള കളികളുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതമാണ്. പാളചീന്തിയെടുത്ത് നാണം മറയ്ക്കാനായി കോണകവും ഉണ്ടാക്കിയിരുന്നു. പണ്ട് ഇല്ലങ്ങളില്‍ വിശേഷങ്ങള്‍ക്ക് അമ്മയോടൊപ്പം പോകാറുണ്ട്. ഒരിക്കല്‍ ഇല്ലത്ത് പിറന്നാളിനോ മറ്റോ പോയിരുന്നപ്പോള്‍ കണ്ടു, അവിടുത്തെ…
