Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില എഴുത്ത് കാര്യങ്ങൾ, വായനയുടേയും
അനുഭവം ഓർമ്മകൾ ജീവിതം പുസ്‌തകം

ചില എഴുത്ത് കാര്യങ്ങൾ, വായനയുടേയും

By കൃഷ്ണകുമാർ മാപ്രാണംJuly 26, 2024Updated:August 22, 202410 Comments2 Mins Read112 Views
Bookmark Now
Please login to bookmark Close

No account yet? Register

എഴുതുന്നതിന് വായിക്കേണ്ടതില്ല എന്ന തത്വങ്ങൾ മുറുകെ പിടിച്ചു നടക്കുന്ന കാലമാണ്. ഒരു പാടാളുകൾ എഴുത്തിലേക്ക് വരുന്നുണ്ട്. നല്ല കാര്യമാണ്.
എല്ലാവരും എഴുതട്ടെ. !

നാം മനസ്സിലുള്ള എന്തൊക്കെയോ എഴുതുന്നു. നമ്മുടെ മനസ്സിന്റെ ആശ്വാസത്തിനാണെന്ന് മിക്ക ആളുകളും പറയുന്നുണ്ട്.

നമ്മുടെ ആശ്വാസത്തിനായി എഴുതുന്നത് പുറമേക്ക് തുറന്നു വിടുമ്പോഴാണ് എഴുതുന്ന ആൾക്ക് ചില ആശ്വാസങ്ങൾ വേദനയും വിഷമവും ആവുന്നത് എന്ന കാര്യവും ഉണ്ട്.

നമ്മുടെ ഒരു രചന മോശമാവുകയോ ഇഷ്ടപ്പെടാതെ വരികയോ ചെയ്താൽ ഒരു പക്ഷെ നമ്മോടു അടുപ്പമുള്ളവർ അത് പുറത്ത് കാട്ടാതെ നല്ലതാണ് എന്ന് പറഞ്ഞെന്ന് വരും.
എന്നാൽ നമ്മെ നേരിട്ട് അറിയാത്ത ഒരു വായനക്കാരൻ വായിക്കാൻ ഇടയായാൽ നമ്മുടെ എഴുത്തിനെ കുറിച്ച് അയാളുടെ അഭിപ്രായം തുറന്നടിക്കും.

ഒരാള്‍ എന്തിനുവേണ്ടിയാണ് എഴുതുന്നത്‌? എഴുതുന്നതിനുള്ള പ്രചോദനം എങ്ങിനെയുണ്ടാകുന്നു?
ഇതിനുള്ള കാരണം ഒരു പക്ഷെ എഴുതുന്ന ആള്‍ക്കുപോലും വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് തോന്നുന്നു. അഭിപ്രായങ്ങള്‍ പലതുണ്ടായിരിക്കാം.
പ്രശസ്ത ആംഗലേയ കവി വേര്‍ഡ്സ് വര്‍ത്തിന്‍റെ അഭിപ്രായത്തില്‍ ‘’വികാരത്തിന്‍റെ തിരതള്ളലാണ് കവിതയുടെ പ്രേരകമെന്നാണ്’’
കവിത ജനിക്കുന്നത് വികാരത്തിന്‍റെ തള്ളല്‍ അധികമാകുമ്പോഴാണ് എന്നു സാരം
അതായത് ഒരുവിധത്തില്‍ ഒരാൾ എഴുതുന്നത്‌ മനസ്സില്‍ ഉറഞ്ഞുകൂടി കിടക്കുന്ന വികാരങ്ങളുടെ അല്ലെങ്കില്‍ മറ്റുവിധത്തിലുള്ള ആന്തരിക സംഘര്‍ഷങ്ങളുടെ ഭാരം ലഘൂകരിക്കുവാന്‍ വേണ്ടിയാണ് എന്നു പറയാം.
മനസ്സിലെ അനുഭൂതികളേയും വികാരങ്ങളെയും മറ്റും പുറത്തുകൊണ്ടുവന്നാലേ അയാള്‍ക്ക്‌ ആശ്വാസം ലഭിക്കൂ തന്‍റെ വികാരത്തിനും ചിന്തയ്ക്കും എഴുത്തുമൂലം ശുദ്ധീകരണം ലഭിക്കുന്നു എന്നതാണ് ഇതിനു കാരണം.
എന്നാൽ ഇത് വായനക്കാരിലേക്ക് തുറന്നു വിടുമ്പോൾ നമ്മൾ പലതും ശ്രദ്ധിക്കേണ്ടതാണ്. എഴുത്തുകാരൻ്റെ ചിന്തയും വായനക്കാരൻ്റെ ചിന്തയും ഒരേ ബിന്ദുവിൽ കൂട്ടി മുട്ടുക എന്നുള്ളതാണ്.
നാം എഴുതുന്നത് മറ്റുള്ളവരുടെ ഹൃദയത്തിൽ എന്തെങ്കിലും രീതിയിൽ അനുഭൂതി പകർന്നു നൽകുകയെങ്കിലെ ആ രചന ആളുകൾ ഇഷ്ടപ്പെടുകയുള്ളൂ.
സമുദായത്തിന്‍റെ അംഗീകാരത്തിനും പ്രശംസയ്ക്കും വേണ്ടി എഴുതുന്നവരുണ്ട്. അതു വഴിയുള്ള മാനസികാഹ്ലാദമോ മറ്റുവല്ല നേട്ടമോ ആയിരിക്കും അവരുടെ ലക്ഷ്യം. പ്രശസ്തിയ്ക്കോ പണസമ്പാദനത്തിനോ വേണ്ടി എഴുത്തിലേര്‍പ്പെടുന്നവരും ധാരാളമായിട്ടുണ്ട്.

ഇനി വായനയെ കുറിച്ച്.
ഒരു പാട് കൃതികൾ വായിക്കുമ്പോൾ ഭാഷയിലും എഴുത്ത് ശൈലിയിലുള്ള പുരോഗതി നമുക്ക് കൈവരിക്കാൻ സാധിക്കും. നല്ല വായന നമ്മെ കൂടുതൽ നല്ല രീതിയിലുള്ള എഴുത്തിന് സഹായിക്കും.
ഇക്കാലത്ത് അവനനവനിസമാണ് പലരിലും കാണുന്നത്. അവരവരുടെ രചന മാത്രം വായിക്കും.
നാം എഴുതുന്നത് മോശമാണെങ്കിലും നല്ലത് പറയണം.
ഈയിടെ ഒരു കവിയെ പരിചയപ്പെട്ടു. അയാൾ സമൂഹമാധ്യമത്തിൽ നിരവധി കവിതകൾ എഴുതുന്നു. എഴുത്തിൽ തുടക്കവും അവസാനവും ഇല്ലാത്ത മനസ്സിൽ നിന്നും പുറപ്പെടുന്ന എന്തൊക്കെയോ കുറെ കാര്യങ്ങൾ.
അയാൾക്ക് നിരവധി സാംസ്ക്കാരിക പരിപാടികളിൽ സാന്നിധ്യവും ഉണ്ട്.
അയാൾ തുറന്നടിച്ച് എന്നോട് പറഞ്ഞു.
അയാൾക്ക് വായന തീരെ ഇഷ്ടമില്ലെന്ന്. വായിക്കുന്ന പതിവൊന്നുമില്ല. കവിയല്ലേ എന്ന് വിചാരിച്ച് പഴയകാല സാഹിത്യകാരെ കുറിച്ച് സംസാരിക്കുമ്പോൾ അയാൾക്ക് അവരെ കുറിച്ച് യാതൊരു ധാരണയും ഇല്ല.
സംസാരത്തിനിടയിൽ അയാൾ മൊബൈലിൽ നിന്നും അയാളുടെ പുതിയ കവിത കാണിച്ച് പറയുന്നു. ഇതെങ്ങിനെയുണ്ടന്ന് നോക്കാൻ.

അപ്പോൾ അയാളുടെ രചനകൾ നമ്മൾ വായിക്കണം… അയാൾക്ക് വായനയോട് താൽപര്യവുമില്ല.
എന്തൊരു വിരോധാഭാസം.
എൻ്റെ ഭാര്യയുടെ കൂട്ടുകാരിയുടെ ഭർത്താവ് ഒരു കവിത എനിക്ക് അയച്ചു തരികയുണ്ടായി. അയാളും ഒരു കവിയാണ്.
കൂട്ടുകാരി പറഞ്ഞു. ചേട്ടന് എഴുതാനാണ് ഇഷ്ടം. വായിക്കാറില്ല ഒന്നും.

എൻെറ ചില അനുഭവങ്ങളാണ് മേൽ സൂചിപ്പിച്ചത്. വായിക്കാൻ എല്ലാവരും താൽപര്യം പ്രകടിപ്പിക്കാത്ത ഒരു കാലം വരുമ്പോൾ പിന്നെ എന്തിനാണ് ഒരെഴുത്ത്…

Post Views: 39
7
കൃഷ്ണകുമാർ മാപ്രാണം
  • Website

Writer, poet, story writer, novelist, literary critic Has written many stories, articles, memoirs and travelogues in periodicals, newspapers and magazines and online magazines. Has also written novels like Dennelakam, Thekkottulla Vandi, Thirakal, Dark, Tamrapuri, Nidivetta, Jonathante Diary, and Secret lock in Pratilipi Edited and published the collection of stories ''Kathaviriyunnidam'' published by Monsoon Books and the collection of poems *Kanav* & *Aazham* published by Seven Leaf Magazine. Editor of “SevenLeaf Digital Magazine” Got "Sargaswaram" Literary Award (2017) for the collection of stories called “Valanjarekhakal” Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Samskriti Poetry Award (2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ocha Magazine Honor (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) Onam Smriti First Prize (2023) organized by the “Koottaksharangal” Prized In the poetry competition conducted by Kizhuthani Library (2024) ( Irulvanangal) Onam Smriti Second Prize (2024) organized by Thrissur Ezhuthukoottam Kattoor Sarga Sangamam First Prize in Poetry Writing (2024) (Anthyam) Kavitha Kormpa First Prize in Poetry Writing (2025) (Charithram) Kandal sahitya പുരസ്‌കാരം 2025 (manninte manamulla hrudayam) Audio CDs like 'Pothikaramma' (devotional songs) and 'Yakshiamma' (poems) have been released. He has written the script and dialogues for the short film 'Fate'. The books published are 'Yathramozhi', 'Mazhanoolkanavukal', 'Swarnam Poosiiya Chempolakal', 'Hrudayatil Todunduna Viralukal' (poem collections), 'Vanjarekhkal', 'Patiravil Oru Pranayakaathu' (story collections), Orila Mazhathulliyodu Paranja Swa' Karyagal' (memoirs) "Randam Varavu" ,(novel )

10 Comments

  1. Joyce on August 31, 2025 6:18 PM

    സത്യം.
    വായന എഴുത്ത് മെച്ചപ്പെടുത്തും എന്നതിൽ സംശയമില്ല. വായനയില്ലാത്ത എഴുത്ത് ശുഷ്ക്കമാവില്ലെ?

    Reply
    • KrishnaKumar Mapranam on August 31, 2025 9:59 PM

      വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം നന്ദി

      Reply
  2. Sunandha Mahesh on July 29, 2024 3:46 PM

    സത്യം.. 👍

    Reply
    • കൃഷ്ണകുമാർ മാപ്രാണം on April 18, 2025 7:35 PM

      നന്ദി

      Reply
      • Suma Jayamohan on August 31, 2025 1:35 PM

        വളരെ ശരിയാണ്👌.
        പലരും അങ്ങനെ തന്നെയാണ്. അവരെഴുതുന്നത് എല്ലാവരും വായിക്കണം പക്ഷേ അവർ ആരുടെ എഴുത്തിനേയും തിരിഞ്ഞു നോക്കില്ല.

        Reply
        • KrishnaKumar Mapranam on August 31, 2025 10:00 PM

          അതെ.
          വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം സുഹൃത്തേ

          Reply
        • Shreeja R on September 2, 2025 8:05 PM

          പലരും അങ്ങനെയാണ്. വായന നമ്മുടെ എഴുത്തിനെയും ശൈലികളെയും മെച്ചപ്പെടുതും. വായന കുറവായവരുടെ എഴുത്തിൽ പലപ്പോഴും അക്ഷരത്തെറ്റുകളും പദദാരിദ്ര്യവും കാണാം.

          Reply
  3. Divya Sreekumar on July 29, 2024 10:52 AM

    വായന, എഴുത്തിനെ മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല 👍

    Reply
  4. Nafs nafs on July 27, 2024 2:19 PM

    👌💞💞

    Reply
    • KRISHNAKUMAR MAPRANAM on July 27, 2024 4:19 PM

      🙏♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.