Author: കൃഷ്ണകുമാർ മാപ്രാണം

Writer, poet, story writer, novelist, literary critic Has written many stories, articles, memoirs and travelogues in periodicals, newspapers and magazines and online magazines. Has also written novels like Dennelakam, Thekkottulla Vandi, Thirakal, Dark, Tamrapuri, Nidivetta, Jonathante Diary, and Secret lock in Pratilipi Edited and published the collection of stories ''Kathaviriyunnidam'' published by Monsoon Books and the collection of poems *Kanav* & *Aazham* published by Seven Leaf Magazine. Editor of “SevenLeaf Digital Magazine” Got "Sargaswaram" Literary Award (2017) for the collection of stories called “Valanjarekhakal” Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Samskriti Poetry Award (2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ocha Magazine Honor (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) Onam Smriti First Prize (2023) organized by the “Koottaksharangal” Prized In the poetry competition conducted by Kizhuthani Library (2024) ( Irulvanangal) Onam Smriti Second Prize (2024) organized by Thrissur Ezhuthukoottam Kattoor Sarga Sangamam First Prize in Poetry Writing (2024) (Anthyam) Kavitha Kormpa First Prize in Poetry Writing (2025) (Charithram) Kandal sahitya പുരസ്‌കാരം 2025 (manninte manamulla hrudayam) Audio CDs like 'Pothikaramma' (devotional songs) and 'Yakshiamma' (poems) have been released. He has written the script and dialogues for the short film 'Fate'. The books published are 'Yathramozhi', 'Mazhanoolkanavukal', 'Swarnam Poosiiya Chempolakal', 'Hrudayatil Todunduna Viralukal' (poem collections), 'Vanjarekhkal', 'Patiravil Oru Pranayakaathu' (story collections), Orila Mazhathulliyodu Paranja Swa' Karyagal' (memoirs) "Randam Varavu" ,(novel )

മഴയെ ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടായിരിക്കുമോ? സംശയമാണ്. മഴയെക്കുറിച്ച് സംസാരിക്കാത്തവരും വര്‍ണ്ണിക്കാത്തവരും ചുരുക്കമാണ്. എങ്കിലും “നശിച്ച മഴ” , “ചീഞ്ഞമഴ”, “ഹോ എന്തൊരുമഴ”, “നാശം പിടിച്ച മഴ” , “ഇങ്ങിനെയുണ്ടോ ഒരു മഴ” , “ഇക്കാലത്ത് മഴ പെയ്യുമെന്നു ആരെങ്കിലും വിചാരിച്ചോ”, എന്നിങ്ങനെ ശാപ വാക്കുകളും ചൊരിഞ്ഞു മഴയെ കുറ്റപ്പെടുത്തുന്നവരെയും കാണാം. എന്നാൽ മഴ വിട്ടു നിന്നാല്‍ മറിച്ചാകും സംസാരം. “ഇതെന്താ…ഇന്നു മഴ പെയ്യില്ലേ” ? “എന്താണാവോ ഇത്തവണ മഴയില്ലേ? “, “നല്ല മഴക്കോള്ണ്ട് … പക്ഷെ കാറ്റ് കൊണ്ടു പോയി” “അല്ല നിങ്ങടെ നാട്ടില്‍ മഴപെയ്തില്ലേ…” “മഴയില്ലെങ്കിൽ വെള്ളം കുടി മുട്ടും..” “ഒരു മഴ കിട്ടിയെങ്കിൽ…?” ഇതൊക്കെ അറിഞ്ഞ് മഴ നാലുനാൾ പെയ്താലോ? “എന്തൊരു മഴയാണിത്.. ശ്ശോ.” “എപ്പോ തുടങ്ങിയതാണ്…ഈ മഴ..” “രാത്രി മുഴുവനും മഴയായിരുന്നു” “മഴ കാരണമാ …വരാന്‍ കഴിയാഞ്ഞത്”, “മഴകാരണം വഴിയൊക്കെ ചളിപിളിയായി”, “ഹോ ഈ മഴയെകൊണ്ടു തോറ്റൂ”, “മഴകൊണ്ടിട്ടാ പനി പിടിച്ചേ…” “മഴ വരും മുന്‍പേ ഇറങ്ങിക്കോ”, “എവിടെയ്ക്കാ…

Read More

അന്നൊക്കെ സ്വന്തക്കാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിലേയ്ക്കു കടന്നു ചെല്ലുന്നതിനു കടമ്പകളൊന്നുമുണ്ടായിരുന്നില്ല. പടുകൂറ്റന്‍ കോട്ടമതിലുകളോടുകൂടിയ ഗൃഹങ്ങള്‍ക്ക് ഏഴരപൂട്ടിട്ട പൊന്‍വാതിലുകളോ ഉയര്‍ന്നു നില്‍ക്കുന്നപടിവാതിലുകളോ ഉണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ കലപില കൂട്ടുന്ന ദീര്‍ഘ ചതുരപ്പെട്ടിയും ഉണ്ടായിരുന്നില്ല. കടന്നു ചെല്ലുമ്പോള്‍ തുറന്നിട്ട വാതിലുകള്‍ക്ക് മുന്നില്‍ പുഞ്ചിരി കൊണ്ടു സഹര്‍ഷം സ്വാഗതമോതുവാനെത്തുന്ന ആതിഥേയരുണ്ടായിരുന്നു. അഴിയെറിയാത്ത പുറം വരാന്തയില്‍ സുഖദ തെന്നലേറ്റ് കുശലാന്വേഷണങ്ങളും വിശേഷങ്ങളും പറഞ്ഞും പൊട്ടിചിരിച്ചും നല്ലവാക്കോതുന്ന അക്കാലം അകകാമ്പിലിപ്പോഴും മധുരോന്മാദമായി നിലകൊള്ളുന്നു. സല്‍ക്കാരം പച്ചവെള്ളമോ കട്ടന്‍കാപ്പിയോ ആണെങ്കില്‍ പോലും അവയ്ക്ക് മധുരമുണ്ടായിരുന്നു. കലര്‍പ്പില്ലാത്ത മോരില്‍ കറിവേപ്പിലയോ, നാരങ്ങയുടെയിലയോ പച്ചമുളകും ചതച്ചിട്ട്‌ പാകത്തിന് ഉപ്പും ചേര്‍ത്ത് നല്‍കുന്ന സംഭാരത്തിനു അമൃതിനേക്കാള്‍ സ്വാദുണ്ടായിരുന്നു. കുശലാന്വേഷണങ്ങളും വിശേഷങ്ങളും പറഞ്ഞുതീര്‍ക്കാനാവാത്ത അത്രയ്ക്കും ഉണ്ടായിരുന്നു. ചെല്ലുന്ന ദിവസം തന്നെ തിരിച്ചു പോരണമെന്നു കരുതി പോകുന്ന ഗൃഹങ്ങളില്‍ ആതിഥേയരുടെ സ്നേഹ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അന്ന് അവിടെ താമസിക്കേണ്ടതായും വന്നിരുന്നു. അതിഥിയുടെ അഭിരുചിക്കനുസരിച്ച് ആതിഥേയരൊരുക്കുന്ന സല്‍ക്കാരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. തിരിച്ചുപോകുമ്പോള്‍ പടിവരെ കൂടെ വരികയും ഇനിയും ഈ വഴി…

Read More

സുഖകരമായ കാര്യമല്ല യാത്രകൾ. എന്നാല്‍ കാഴ്ചകളോ സുഖപ്രദാനവുമാണ്. ഓരോ യാത്രകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. എന്നാല്‍ കാഴ്ചയുടെ സുഖനിമിഷങ്ങളെയോര്‍ത്തുള്ള ചിന്തകളാലും അതുവരെ കണ്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍പെങ്ങോ എത്തി ചേർന്നയിടത്തെ ഒരിക്കലും കണ്ടുമടുക്കാത്ത കാഴ്ചകളുടെ സൗന്ദര്യവുമാണ് നാം യാത്രയുടെപ്രയാസങ്ങളെയോര്‍ക്കാതെ വീണ്ടും യാത്രചെയ്യുന്നതെന്നും തോന്നുന്നു . മലമുകളിലേയ്ക്ക് ക്ളേശകരമായ യാത്ര ചെയ്താല്‍ മാത്രമേ കുടജാദ്രിയുടെ സൗന്ദര്യവും ശ്രീ ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠവും മഞ്ഞുപുതച്ച താഴ് വരകളുടെ സുന്ദരമായ കാഴ്ചകളും കാണാനാകൂ. ആദ്യമായിട്ടാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്. കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ *കൊല്ലൂർ* എന്ന സ്ഥലത്ത് സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെറുകാടിൻ്റെ ജീവിതപ്പാതയിൽ ഒരിടത്ത് കുട്ടിയായിരിക്കുമ്പോൾ ആരുമറിയാതെ കൊല്ലൂർ മൂകാംബികയിലേയ്ക്ക് പോയ ഒരനുഭവം വിവരിക്കുന്നുണ്ട്. അവിടെയുള്ള ഒരു മണികിണറിനെ പറ്റിയും പ്രസാദം കൈക്കലാക്കാൻ അതിലിറങ്ങിയിരിക്കുന്ന മുട്ടാസു നമ്പൂതിരിയെ പറ്റിയും ആ കിണറിലേയ്ക്ക് എത്തിനോക്കുമ്പോൾ ഒരാൾ വന്ന് ചെറുകാടിനെ വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ടു ചെന്നാക്കുന്നതുമെല്ലാം പറയുന്നുണ്ട്. കഥകളും യാത്രപോയി തിരിച്ചെത്തിയവരുടെ…

Read More

രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു ”അടുത്ത പൂക്കട കണ്ടാല്‍ കാറൊന്നു നിര്‍ത്തണം. ഒരു കിറ്റ് വാങ്ങണം അതും കൊണ്ട് ചെന്നില്ലെങ്കില്‍ ശ്രീമതി വീട്ടില്‍ കേറ്റില്ല.” ”അതെ താങ്കള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. എനിക്കും വാങ്ങാനുണ്ട്..” വഴിയിലൊക്കെ വല്ലാത്ത തിരക്കായിരുന്നു. വഴിയോരങ്ങളിലെമ്പാടും പൂ വിപണി സജീവമായിരുന്നു . ഞങ്ങൾ ഒരു കടയ്ക്കു മുന്നിൽ കാർ നിറുത്തി. ഏറ്റവും ചെറിയ ഒരു കിറ്റ് പൂവിന് അമ്പത് രൂപ. രണ്ടുപേരും പൂക്കിറ്റും അടുത്ത ബേക്കറി കടയില്‍നിന്ന് കായ വറുത്തതും ശര്‍ക്കരവരട്ടിയും വാങ്ങി. തൊട്ടപ്പുറത്ത് കടയില്‍ നിരത്തിവച്ചിരിക്കുന്ന പലവലിപ്പത്തിലുള്ള പല ഡിസൈനിലുള്ള തൃക്കാക്കരയപ്പന്‍മാര്‍. കടക്കാരന്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. ”സാറിനു വേണ്ടേ? എടുക്കട്ടെ? ഒന്നോ അതോ മൂന്നോ …” ”ഇപ്പോ വേണ്ട..വരാം…” ഞാന്‍ കാറിനടുത്തേയ്ക്കു നീങ്ങി. കാറിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴത്തെ റെഡിമെയ്ഡ് ഓണത്തിന് പഴയകാലത്തെ ഓണത്തിന്‍റെ പ്രതാപമില്ലെന്ന് പരസ്പരം പറഞ്ഞ് മൗനത്തിലേയ്ക്കു…

Read More

”ഞാൻ നിങ്ങളെ അത്രമാത്രം ഇഷ്ടപ്പെടുന്നു. നിനയ്ക്കു ഞാനും എനിയ്ക്കു നീയും….” അവൾ മന്ത്രിച്ചു അവളുടെ വിരലുകൾ എൻ്റെ മുടിയിൽ അരിച്ചു നടന്നു. ഞാനവളെ ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിൽ സ്വപ്നം പൂത്തുനിന്നിരുന്നു. ” ജോലിയുമായി ബന്ധപ്പെട്ട് ഒരു പരിശീലനക്യാമ്പിൽ പങ്കെടുക്കേണ്ടതുണ്ട്. ചെന്നൈയിലാണ് ക്യാമ്പ്…..അടുത്താഴ്ച പോകേണ്ടി വരും…” ” അപ്പോ…ഞാൻ…ഒറ്റയ്ക്ക്….” ”ഒറ്റയ്ക്കാണെന്നറിയാം…വേറെ വഴിയില്ല. നിനക്ക് നിൻ്റെ വീട്ടിൽ …” ”അതൊന്നും നടക്കില്ലെന്ന്..ചേട്ടനറിഞ്ഞിട്ടാണോ…” ”എന്നാ അപ്പുറത്തെ ഫ്ളാറ്റിലെ..മായേച്ചിയെ..വിളിയ്ക്ക്” ”ഉം” അവൾ താൽപര്യമില്ലാതെ മൂളി. ”കൊണ്ടുപോവാൻ പറ്റുമെങ്കിൽ ഞാൻ നിന്നെ കൂട്ടിയേനെ പിന്നെ..നിനക്കു ജോലിയുമുണ്ടല്ലോ..അതല്ലെ..” ”സാരംല്ല്യ….എത്രദിവസംണ്ട്…” ”പത്തുദിവസം അവിടെ നിൽക്കണം.” വിട്ടുപിരിഞ്ഞു നിൽക്കാൻ പ്രയാസമുള്ള അവൾ വല്ലാതെ വിഷമിച്ചു. പക്ഷേ പോകാതെങ്ങനെ. എല്ലാമറിഞ്ഞിട്ടും കുറെയധികം സമാധാനിപ്പിച്ചശേഷമാണ് ഞാൻ യാത്രയായത്. ”പത്തുദിവസം..ദേ..കണ്ണടച്ചു തുറക്കും മുൻപേ..കഴിയും.ന്നേ.” ”എനിയ്ക്കു..കരച്ചിൽ വരണുണ്ട്ട്ടോ..” അവൾ വിതുമ്പി ”എന്നും വിളിയ്ക്കണേ…” ”വിളിയ്ക്കാതെ..പിന്നെ…” ഞാൻ വീണ്ടും സമാധാനിപ്പിച്ചു. ചെന്നൈയിൽ നിന്നും എന്നും ഞാൻ അവളെ ഫോണിലൂടെ ബന്ധപ്പെട്ടു. അവൾ എന്നെ ശരിയ്ക്കും മിസ് ചെയ്യുന്നുണ്ടെന്ന് വിഷമത്തോടെ പറഞ്ഞു.…

Read More