Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പണ്ടൊരു ഓണക്കാലത്ത്
Contests Winner ഓർമ്മകൾ

പണ്ടൊരു ഓണക്കാലത്ത്

By കൃഷ്ണകുമാർ മാപ്രാണംAugust 18, 2023Updated:December 4, 202310 Comments4 Mins Read246 Views
Bookmark Now
Please login to bookmark Close

No account yet? Register

രണ്ടുവർഷത്തിനപ്പുറമുള്ള ഒരു ഓണക്കാലത്ത് അത്തത്തിന്‍റെ തലേന്ന് തൃശ്ശൂർ സാഹിത്യ അക്കാഡമിയില്‍ ഒരു സുഹൃത്തിന്‍റെ പുസ്തകപ്രകാശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു

”അടുത്ത പൂക്കട കണ്ടാല്‍ കാറൊന്നു നിര്‍ത്തണം. ഒരു കിറ്റ് വാങ്ങണം അതും കൊണ്ട് ചെന്നില്ലെങ്കില്‍ ശ്രീമതി വീട്ടില്‍ കേറ്റില്ല.”

”അതെ താങ്കള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. എനിക്കും വാങ്ങാനുണ്ട്..”

വഴിയിലൊക്കെ വല്ലാത്ത തിരക്കായിരുന്നു. വഴിയോരങ്ങളിലെമ്പാടും പൂ വിപണി സജീവമായിരുന്നു .

ഞങ്ങൾ ഒരു കടയ്ക്കു മുന്നിൽ കാർ നിറുത്തി. ഏറ്റവും ചെറിയ ഒരു കിറ്റ് പൂവിന് അമ്പത് രൂപ. രണ്ടുപേരും പൂക്കിറ്റും അടുത്ത ബേക്കറി കടയില്‍നിന്ന് കായ വറുത്തതും ശര്‍ക്കരവരട്ടിയും വാങ്ങി. തൊട്ടപ്പുറത്ത് കടയില്‍ നിരത്തിവച്ചിരിക്കുന്ന പലവലിപ്പത്തിലുള്ള പല ഡിസൈനിലുള്ള തൃക്കാക്കരയപ്പന്‍മാര്‍. കടക്കാരന്‍ പരിചയ ഭാവത്തില്‍ ചിരിച്ചു.

”സാറിനു വേണ്ടേ? എടുക്കട്ടെ? ഒന്നോ അതോ മൂന്നോ …”

”ഇപ്പോ വേണ്ട..വരാം…”
ഞാന്‍ കാറിനടുത്തേയ്ക്കു നീങ്ങി.

കാറിലിരിക്കുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴത്തെ റെഡിമെയ്ഡ് ഓണത്തിന് പഴയകാലത്തെ ഓണത്തിന്‍റെ പ്രതാപമില്ലെന്ന് പരസ്പരം പറഞ്ഞ് മൗനത്തിലേയ്ക്കു ഊളിയിട്ടു. അതൊരു ഓര്‍മ്മയിലേയക്കുള്ള തിരിച്ചുപോക്കായിരുന്നു.

എന്‍റെ വീടിനെ കുറിച്ച് ഞാനോര്‍ത്തു . ഒരിക്കലും പണിതീരാത്ത ഒരു വീടായിരുന്നു അത്. ചെത്തിതേയ്ക്കാത്ത ചുമര്‍. പൊട്ടിപൊളിഞ്ഞ നിലം. ഇടിഞ്ഞുവീഴാറായ മേല്‍ക്കൂര. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒരു ഓട്ടപുര.

മേല്‍ക്കൂരയ്ക്കടിയിലെ മുക്കാല്‍ ഭാഗം പട്ടികകളും ചിതല്‍ തിന്നു തീര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് ഓട്  താഴെ പതിക്കാതിരിക്കാന്‍ തെങ്ങിന്‍ പട്ടയും കിട്ടിയ വടികളും തിരുകി വച്ചിരിക്കയാണ്.

അമ്മയ്ക്ക് അമ്പലത്തിലെ കഴകപ്രവൃത്തിയിലൂടെ കിട്ടുന്ന തൂച്ഛവരുമാനമാണ് വീടിന്‍റെ ഏക ആശ്രയം. ജീവിതച്ചെലവിനു തന്നെ തികയില്ല. അതിനിടയില്‍ കുട്ടികളെ പഠിപ്പിക്കണം. പുസ്തകം വാങ്ങണം. അഞ്ചുപേരടങ്ങുന്ന കുടുംബം പുലരണം.

” കൊല്ലത്തില്‍ പന്ത്രണ്ട് മാസോം കഷ്ടപ്പാട് തന്നെ. ഈ ദാരിദ്ര്യത്തിനെടേലും ചിങ്ങമാസം പെറക്കുമ്പോ ഓണത്തിനെന്തായാലും പട്ടിണി കെടക്കാന്‍ പറ്റില്ല്യാല്ലോ അതോണ്ട് എവടന്ന് കടം മേടിച്ചിട്ടായാലും ഓണം കൊട്ടാണ്ട് പറ്റില്ല്യ ”

എന്നൊക്ക അവിടന്നും ഇവിടന്നും കേള്‍ക്കുമ്പോള്‍ അതുവരെയുണ്ടായ കഷ്ടപ്പാടുകള്‍ മറക്കും. മനസ്സില്‍ നിലാവിന്‍റെ ഇത്തിരിവെട്ടം തെളിഞ്ഞുവരും.

വിശേഷദിവസങ്ങള്‍ വരുന്നതിന്‍റെ മുന്നോടിയായി വീട്ടിലെത്തുന്ന വസ്തുക്കളായിരുന്നു പശുവിന്‍ ചാണകം, പാള എന്നിവ. വീട്ടുപറമ്പില്‍ അടയ്ക്കാ മരമില്ലാത്തതുകൊണ്ട് അടുത്തവീട്ടില്‍ നിന്നാണ് പാള കൊണ്ടുവരിക. വഴിയിലോ പാടത്തോ പശുക്കള്‍ മേഞ്ഞിരുന്നതിനാല്‍ ചാണകത്തിനു ക്ഷാമമില്ലായിരുന്നു.

വിശേഷദിവസങ്ങള്‍ വരുമ്പോള്‍ പൊട്ടിപൊളിഞ്ഞ അകം ചാണകം കൊണ്ടു മെഴുകി വൃത്തിയാക്കും . അതു കാണുമ്പോള്‍ അറിയാം എന്തോ ഒരു വിശേഷം അടുത്തെത്താന്‍ പോകുന്നുവെന്ന്. അത് ഓണമാണെന്നറിയുമ്പോള്‍ ആ ദാരിദ്ര്യത്തിനിടയിലും മനസ്സില്‍ പ്രകാശം പരക്കും.

എടവം പാതിമുതല്‍ തുടങ്ങുന്ന മഴ കര്‍ക്കിടകത്തിലും പെയ്തുതോരാതെ നില്‍ക്കുകയാണ്. പഞ്ഞകര്‍ക്കിടകം ഒരുവിധം തള്ളിനീക്കിയെന്നേ പറയേണ്ടതുള്ളൂ . താളും തകരയും ചീരയും ചേമ്പിലത്തണ്ടും വാഴപിണ്ടിയും കൊപ്പക്കായയും കൊണ്ടൊക്കെയാണ് കറികള്‍ വയ്ക്കുക. പച്ചക്കറികള്‍ക്കായി കടയില്‍ പോകുന്ന പതിവൊന്നുമില്ല. വീട്ടുപറമ്പിലുണ്ടാകും എന്തെങ്കിലുമൊക്ക.

അമ്പലത്തില്‍ നിന്നും കിട്ടുന്ന നൈവേദ്യച്ചോറ് പട്ടിണികാലത്ത് ഒരാശ്വാസമായി നിലകൊണ്ടു. അമ്പലത്തിലെ ഉണക്കലരിച്ചോറില്‍ പച്ചവെളിച്ചെണ്ണയിറ്റിച്ച് ഉപ്പും കൂട്ടി കഴിക്കും. കൊല്ല മുളക് കനലില്‍ ചുട്ട് പുളിതിരുമ്മിയ വെള്ളത്തില്‍ കലര്‍ത്തി മുളകുവര്‍ത്തപുളിയും മൊളകൂഷ്യവുമൊക്കെയാണ് പലപ്പോഴും കറികള്‍.

അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും റേഷനായി കിട്ടിയിരുന്നു. ഏതെങ്കിലും ഒരാഴ്ചയില്‍ റേഷന്‍ വാങ്ങാന്‍ കാശില്ലാതെ വന്നാല്‍ ആ മാസത്തെ എല്ലാ കണക്കുകളും തെറ്റും. അപ്പോള്‍ ഭക്ഷണത്തിന്‍റെ വിഹിതം കുറയും. കൊള്ളി (കപ്പകിഴങ്ങ്) പൊടിച്ചത്, ഈന്തപ്പനയുടെ കുരു ഉണക്കി പൊടിച്ചത് ഇതുകൊണ്ടൊക്കെ അടയോ ദോശയോ ഒക്കെ ഉണ്ടാക്കി വിശപ്പുമാറ്റുവാനുള്ള വിദ്യകള്‍ അമ്മ എവിടെനിന്നോ വശമാക്കിയിരുന്നു.

ദാരിദ്ര്യത്തിനിടയിലും ഓണത്തെ വരവേല്‍ക്കാനായി കാത്തിരിക്കും .
അത്തം മുതല്‍ ഉത്രാടം വരെ പൂക്കളം ഒരുക്കും. കിഴക്കെ മുറ്റത്താണ് ചാണകം മെഴുകി പൂക്കളമിടുക. ചിറവരമ്പത്തും വേലിയിലും കൊങ്ങിണിയും കോളാമ്പിയും നന്ത്യാര്‍വട്ടവും ഉണ്ടാകും. മുക്കൂറ്റിയും തുമ്പയും തൊട്ടാവാടി പൂവൂം ഉഷമലരിയും കൃഷ്ണകിരീടവും തൊടിയിലും നിറഞ്ഞുകിടക്കും. പൂക്കള്‍ക്കൊന്നും ഒരു ക്ഷാമവുമില്ല. പൂപറിക്കാന്‍ ഉത്സാഹത്തോടെ പോകുന്ന കുട്ടികൂട്ടങ്ങളെ എവിടെയും കാണാം.

ഓണത്തിന് ഒരാഴ്ച മുന്‍പ് ചെറിയൊരു കായകുല പ്രത്യക്ഷപ്പെടും. അത് കുമാരന്‍ കൊണ്ടന്നതാണോ അതോ കഷ്ടപ്പാട് കണ്ട് അയല്‍പക്കത്തെ ആരെങ്കിലും തന്നതാണോ എന്നൊന്നും വലിയ നിശ്ചയം പോരാ.
പിന്നെ എളവന്‍, മത്തന്‍ തുടങ്ങിയവയും അകായില്‍ ഒരിടത്തു ഇരിക്കുന്നത് കാണാം.

”ആയ്. ആയ് എന്താത്.. കൂട്ട്യോളേ.. നിങ്ങള് ചെയ്യണേ.. കാലേകൂട്ടി ഇണ്ടാക്കീന്നു വച്ച്.. ഇപ്പഴേ.. തീര്‍ക്കല്ലേ….. എല്ലാം പേരിനു വേണല്ല്യോ ന്ന്ച്ചിട്ടാ,, അപ്പോളേയ്ക്കും കോരീടുന്നത് മുഴുവനും തിന്നുതീര്‍ക്ക്വേ…”

മുത്തശ്ശിയും അമ്മയും കൂടി കായ വറുത്തുകോരിയിടുകയാണ്. കായവറുത്തതൊക്ക ചൂടാറും മുന്‍പേ തിന്നു തീര്‍ക്കലാണ് ഞങ്ങടെ പണി. ഒന്നു സ്വാദ്നോക്കാന്‍ അനുവദിച്ചാല്‍ പിന്നെ ബാക്കിയുണ്ടാവില്ല. ഞങ്ങളെ തട്ടിമാറ്റി അതെല്ലാം കാണാത്ത സ്ഥലത്തെവിടെയെങ്കിലും കൊണ്ടുവയ്ക്കും.

”രണ്ടോണം വരെയെങ്കിലും പേരിന് കായവറുത്തത് വിളമ്പേണ്ടതല്ലെ”
എന്നും കൂട്ടത്തില്‍ പറയും. അതൊന്നും ഞങ്ങള്‍ക്കു ബാധകമല്ല. പലപ്പോഴും കള്ളനെപോലെ പതുങ്ങി അതുകണ്ടെത്താനുള്ള ശ്രമവും ഉണ്ടാകും.

പാടത്തിനപ്പുറത്ത് ചിറവരമ്പത്ത് കുമാരന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. അയാള്‍ കൃഷിയിടങ്ങളിലെ വിഭവങ്ങളൊക്കെ വില്‍ക്കാന്‍ കടയിലേയ്ക്ക് പോയിരുന്നത് പാടം കയറി ഞങ്ങളുടെ വീടിനുമുന്നിലൂടെയാണ്. അയാളില്‍ നിന്നുമാണ് കായ, ഇളവന്‍, മത്തന്‍ തുടങ്ങിയവയൊക്കെ വാങ്ങിയിരുന്നത്. വിശേഷങ്ങള്‍ വരുന്നതിന് ഒരാഴ്ചമുന്‍പേ ഇതൊക്കെ വാങ്ങിക്കും. അതൊക്കെ ഉത്തരത്തിലെ വളയത്തില്‍ കയറില്‍ തൂക്കിയിടും. ഇതിന്‍റെ പൈസയൊക്കെ പലതവണയായിട്ടാണ് കൊടുത്തു തീര്‍ത്തിരുന്നത്.

പറമ്പില്‍ നിന്നുള്ള ആദായം ആകെകൂടി കുറച്ചു തേങ്ങയും പുളിയും ആയിരുന്നു. അതു വിറ്റുകിട്ടുന്ന മുറയ്ക്കായിരിക്കും പലരില്‍ നിന്നും കടം വാങ്ങിയത് കൊടുത്തുതീര്‍ക്കുക. കൊടുത്തതിനു തൊട്ടുപിറകെ വീണ്ടും കടം വാങ്ങിയിരിക്കുകയും ചെയ്യും.

കഷ്ടപ്പാടിലും പുതിയ കുപ്പായം ഓണത്തിനു വാങ്ങിയിരുന്നു. ഓണം, വിഷു എന്നിങ്ങനെ കൊല്ലത്തില്‍ രണ്ടുതവണയാണ് പുതിയ കുപ്പായം കിട്ടിയിരുന്നത്. അതും ഏറ്റവും വിലകുറഞ്ഞ തുണിയായിരുന്നു. എങ്കിലും സന്തോഷമുണ്ടായിരുന്നു.

ഓണത്തിന്‍റെ തലേദിവസമാണ് ഉത്രാടപാച്ചില്‍. ഓണം കൊള്ളാനുള്ളതൊക്കെ ഉത്രാടത്തിനാണ് ഒരുക്കുക. പറമ്പിലൊക്കെ ഇഷ്ടം പോലെയുണ്ടാകും തുമ്പകുടം. അതു പറിച്ചുകൊണ്ടുവരിക, തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കുക എന്നിവയൊക്കെ തലേദിവസമാണ് ചെയ്യുക.

ആദ്യമേതന്നെ മണ്ണുകുഴച്ച് ഇറക്കാലിലോ ഇറയത്തോ വച്ചിട്ടുണ്ടായിരിക്കും. തൃക്കാക്കരയപ്പനെ വീട്ടില്‍തന്നെയാണ് ഉണ്ടാക്കിയിരുന്നത് നാലു തൃക്കാക്കരയപ്പനെയുണ്ടാക്കും. മൂന്നെണ്ണം മുറ്റത്തേയ്ക്ക്. ഒരെണ്ണം പടിക്കലേയ്ക്ക് .കൂട്ടത്തില്‍ അമ്മി, അമ്മിക്കുഴ, ഉരല്‍, തള്ള എന്നിങ്ങനെ മണ്ണില്‍ കുഴച്ചരൂപങ്ങളും ഉണ്ടാക്കും. ഉത്രാടരാത്രിയില്‍ അരിമാവുകലക്കിവച്ച് മുറ്റത്തും പൂമുഖത്തും വാതിലിൻമേലും അണിഞ്ഞു വയ്ക്കും.

തൃക്കാക്കരയപ്പനെ അരിമാവുകൊണ്ടണിഞ്ഞ് കൃഷ്ണകിരീടവും നിറുകയില്‍ തിരുകി വയ്ക്കും. എല്ലാ ഒരുക്കവും കഴിഞ്ഞാല്‍ പിറ്റേന്ന് തിരുവോണത്തിന് പുലര്‍ച്ചെയെഴുന്നേറ്റ് കുളിച്ചു വന്ന് പുതുവസ്ത്രങ്ങളുമണിഞ്ഞ് തൃക്കാക്കരയപ്പന് പൂജയാണ്.
നിലവിളക്കും ചന്ദനത്തിരിയും കൊളുത്തി വച്ചിട്ടുണ്ടായിരിക്കും. നാളികേരം കൊട്ടി അടയും അവില്‍ മലര്‍ ശര്‍ക്കര പഴം തുടങ്ങിയവയുമാണ് പൂജിക്കാറ്. പൂജകഴിഞ്ഞ് വാതിലടച്ച് തൃക്കാക്കരയപ്പന്‍ വന്ന് പോകാന്‍ കാത്തിരിക്കും.

വല്ല്യ സദ്യയൊന്നുമല്ലെങ്കിലും വിഭവങ്ങള്‍ കൂടൂതല്‍ ഇല്ലെങ്കിലും വല്ലപ്പോഴും കിട്ടുന്ന സദ്യയ്ക്കു രുചിയേറെയുണ്ടായിരുന്നു.

ഓണത്തിന് പന്തുകളിയായിരുന്നു കുട്ടികളുടെ വിനോദം. റബ്ബര്‍ പന്തുതന്നെ വളരെകഷ്ടപ്പെട്ടാണ് വാങ്ങിച്ചിരുന്നത്. ചിലപ്പോള്‍ ചില ഓണത്തിന് കടലാസ്സും തുണിയും ചാക്കുചരടും കൊണ്ടുണ്ടാക്കിയ പന്തില്‍ തൃപ്തിപ്പെടേണ്ടിവന്നു.

ഓണക്കാലത്ത് മിക്കവരും അടുത്ത ഇല്ലത്തേയ്ക്ക് പോയിരുന്നു. ഇല്ലത്ത് കൈക്കൊട്ടിക്കളി അരങ്ങേറിയിരുന്നു. നാട്ടിലെ പല സ്ത്രീജനങ്ങളും അതില്‍ പങ്കെടുത്തിരുന്നു.

നാലുകെട്ടിന്‍റെ പടിഞ്ഞാറ്റിനിയിലാണ് കൈകൊട്ടികളി. വടക്കിനിയില്‍ തിരുമേനിമാര്‍ ഉണ്ടാകും.

ഇല്ലത്തെ വിശാലമായ മുറ്റത്താകെ തണല്‍വിരിച്ച മരങ്ങളുണ്ടായിരുന്നു . അവയുടെ കൊമ്പില്‍ വള്ളി കൊണ്ട് ഊഞ്ഞാലുകെട്ടിയിട്ടുണ്ടാകും. ഊഞ്ഞാലാടാനാണെങ്കില്‍ ധാരാളം കുട്ടികളുണ്ടാകും . വെറ്റിലക്കണ്ണി പൊകയിലക്കണ്ണി എന്നിങ്ങനെ രണ്ടുതരത്തിലാണ് ഊഞ്ഞാലാട്ടം. നല്ല പൊക്കത്തിലായിരിക്കും ഇവ ആട്ടുക. പേടിയോടെയാണ് ഊഞ്ഞാലിലിരിക്കുക. പൊകയിലക്കണ്ണിയാണ് കൂടുതല്‍ ഉയരത്തിലുള്ള ആട്ടം. വളരെ ആശിച്ചിട്ടാണ് ഒന്ന് ആടാന്‍ കിട്ടുക. ഊഴം കാത്ത് നില്‍ക്കുന്ന ഒരുപാടു പേരുണ്ടാകും ഊഞ്ഞാലാടാന്‍. പുകയില കണ്ണിയില്‍ പിടിവിട്ട് താഴെവീഴുമെന്നുള്ള പേടിയാല്‍ ഊഞ്ഞാലില്‍ നിന്നും എളുപ്പം ഇറങ്ങിപോരും.

ഓണത്തിന് കുമ്മാട്ടിക്കളിയും നാട്ടിടവഴിയിലൂടെ പോകുന്നതു കാണാം. ഉണങ്ങിയ വാഴയിലയും പച്ചിലകളും ദേഹത്ത് പൊതിഞ്ഞുകെട്ടി മുഖത്ത് പാളകീറിയെടുത്ത് മുഖം മൂടിയുണ്ടാക്കി അണിഞ്ഞ് നാടാകെ കുമ്മാട്ടികള്‍ അലയും.

കുമ്മാട്ടിക്കളിയില്‍ പലതരം പാട്ടുകളുണ്ട്. അതില്‍ ചിലത് ഇങ്ങനെയായിരുന്നു

”തള്ളേതള്ളേ എങ്ങട്ട് പോണൂ….”

”ആലത്തൂരാലിന്‍മേലഞ്ചാറുചക്ക….”
തുടങ്ങീ അനേകം പാട്ടുകള്‍ .
കുമ്മാട്ടികള്‍ ചെമ്മണ്‍പാതയിലൂടെ നീങ്ങും. അന്നാട്ടിലുള്ളവരെല്ലാം അവരോടൊപ്പം ചേരുകയും ചെയ്യും .

ഓണം കഴിയുന്നതോടെ സങ്കടമാകും. തിരുവോണത്തിന്‍റെയത്രയ്ക്കു പകിട്ടില്ല രണ്ടോണത്തിന് .മൂന്നോണം മുക്കിയും മൂളിയും കടന്നുപോകും നാലോണം നക്കിയും തോര്‍ത്തിയും…

കഷ്ടപ്പാടും ദാരിദ്ര്യവുമാണെങ്കിലും ഇന്നലെകളിലെ ഓണത്തിന് മധുരമുണ്ടായിരുന്നു. ഇന്ന് ഓണമാഘോഷിക്കാന്‍ ഒരു പ്രയാസവുമില്ല. പലര്‍ക്കും എന്നും ഓണംതന്നെയാണ്. പക്ഷേ ഇന്നത്തെ റെഡിമെയ്ഡ് ഓണത്തിന് എന്തൊക്കെയോ പോരായ്മകളില്ലേയെന്ന് ചോദിച്ചുപോകേണ്ടിവരുന്നത് എന്തുകൊണ്ടാകാം!

Post Views: 47
10
കൃഷ്ണകുമാർ മാപ്രാണം
  • Website

Writer, poet, story writer, novelist, literary critic Has written many stories, articles, memoirs and travelogues in periodicals, newspapers and magazines and online magazines. Has also written novels like Dennelakam, Thekkottulla Vandi, Thirakal, Dark, Tamrapuri, Nidivetta, Jonathante Diary, and Secret lock in Pratilipi Edited and published the collection of stories ''Kathaviriyunnidam'' published by Monsoon Books and the collection of poems *Kanav* & *Aazham* published by Seven Leaf Magazine. Editor of “SevenLeaf Digital Magazine” Got "Sargaswaram" Literary Award (2017) for the collection of stories called “Valanjarekhakal” Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Samskriti Poetry Award (2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ocha Magazine Honor (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) Onam Smriti First Prize (2023) organized by the “Koottaksharangal” Prized In the poetry competition conducted by Kizhuthani Library (2024) ( Irulvanangal) Onam Smriti Second Prize (2024) organized by Thrissur Ezhuthukoottam Kattoor Sarga Sangamam First Prize in Poetry Writing (2024) (Anthyam) Kavitha Kormpa First Prize in Poetry Writing (2025) (Charithram) Kandal sahitya പുരസ്‌കാരം 2025 (manninte manamulla hrudayam) Audio CDs like 'Pothikaramma' (devotional songs) and 'Yakshiamma' (poems) have been released. He has written the script and dialogues for the short film 'Fate'. The books published are 'Yathramozhi', 'Mazhanoolkanavukal', 'Swarnam Poosiiya Chempolakal', 'Hrudayatil Todunduna Viralukal' (poem collections), 'Vanjarekhkal', 'Patiravil Oru Pranayakaathu' (story collections), Orila Mazhathulliyodu Paranja Swa' Karyagal' (memoirs) "Randam Varavu" ,(novel )

10 Comments

  1. Nishiba M on September 7, 2023 4:47 PM

    മനോഹരം. ഇല്ലായ്മയിലെ ഓണത്തിന് എന്നും മധുരമായിരുന്നു. ഇന്നെല്ലാം വിരൽത്തുമ്പിലെത്തുമ്പോൾ വറുതിയിലും സമൃദ്ധി തിരയുന്ന മനസ്സിന്റെ സന്തോഷം എവിടെയോ കൈമോശം വന്നതുപോലെ. നന്നായി എഴുതി. ആശംസകൾ

    Reply
    • KRISHNAKUMAR MAPRANAM on September 8, 2023 4:32 PM

      വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം നന്ദി

      Reply
    • Joyce on September 27, 2024 6:02 PM

      നല്ല രചന, മനസ്സിൽ കൊളുത്തിവലിക്കുന്ന എഴുത്ത്. പണമില്ലായ്മ ഒരിക്കലും ഓണത്തിന്റെ മാധുര്യം കുറച്ചില്ല അല്ലേ? ഈ തുറന്നെഴുത്ത്‌ വളരെ ഇഷ്ടപ്പെട്ടു.
      അഭിനന്ദനങ്ങൾ!

      Reply
  2. Nafs nafs on September 1, 2023 11:49 PM

    👌👍

    Reply
    • KRISHNAKUMAR MAPRANAM on September 8, 2023 4:33 PM

      thank you

      Reply
  3. Sapna Navas on August 18, 2023 4:16 PM

    👍🏻

    Reply
    • Krishnakumar Mapranam on August 21, 2023 8:02 PM

      Thanks

      Reply
      • Vijayanparayil Vijayanparayil on September 13, 2023 6:29 PM

        അക്കാലത്തു ഉത്രാടരാത്രിയിൽ അടയിൽ ചേർക്കാൻ ശർക്കരയും, തേങ്ങയും, ചുക്കും ചേർത്ത് തയ്യാറാക്കുന്ന പാവിന്റെ കൊതിപ്പിക്കുന്ന മണം ഇന്നും ഓർക്കുന്നു . പൂജക്കുള്ളതായതുകൊണ്ട് അതിൽനിന്ന് ഒന്നും കിട്ടില്ല. ആകെയുള്ള ആശ്വാസം അടയിൽ അത് ചേർത്തുകഴിഞ്ഞ് ആ പാത്രം കിട്ടും. അത് വിരൽകൊണ്ട് വടിച്ചെടുത്തു നക്കിതിന്ന്‌ പാത്രം കഴുകിയതിന് സമം ആക്കും. പിന്നെ ഓണത്തിനാണ് ബാർ സോപ്പിൽനിന്ന് വാസനസോപ്പുകൊണ്ടുള്ള വിശദമായ കുളി നടത്തുക. ഇന്ന് ഒരുവീട്ടിൽ ഓരോരുത്തർക്കും ഓരോ സോപ്പാണ്. അതൊക്കെ ഒരു കാലം, നഷ്ടസ്വർഗ്ഗങ്ങൾ. 😪

        Reply
        • Krishnakumar Mapranam on September 20, 2023 7:49 PM

          വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം

          Reply
    • Shreeja R on September 12, 2024 10:27 PM

      മനോഹരം 👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.