Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അടയ്ക്കാമരത്തിൽ നിന്നും പാളപുരാണത്തിലേക്ക്
അറിവുകൾ ഓർമ്മകൾ

അടയ്ക്കാമരത്തിൽ നിന്നും പാളപുരാണത്തിലേക്ക്

By കൃഷ്ണകുമാർ മാപ്രാണംOctober 16, 20237 Comments2 Mins Read160 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില ഓര്‍മ്മകളങ്ങിനെയാണ് നമ്മെ വിടാതെ പിന്‍ തുടര്‍ന്നുകൊണ്ടിരിക്കും. അടയ്ക്കാമരത്തെ പറ്റിയോര്‍ത്തപ്പോളാണ് മനസ്സില്‍ പാള ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി തെളിഞ്ഞുവന്നത് .

ഇറയത്തേയ്ക്ക് ചാറ്റല്‍ മഴയും പടിഞ്ഞാറന്‍ വെയിലും കൊള്ളാതിരിക്കാനായിട്ടായിരുന്നു മനോഹരമായ കമ്പികാലുകളുറപ്പിച്ച് നാകഷീറ്റു വിരിച്ചത്. എന്നാല്‍ പുതിയതായി വാങ്ങിയ വീടിന്‍റെ മുറ്റത്തു നിന്നിരുന്ന കവുങ്ങില്‍ നിന്ന് ഒരുപാളമടല്‍ വീണു വലിയ ശബ്ദമുണ്ടാക്കിയതും ആ അടയ്ക്കാമരം വെട്ടികളയുകതന്നെയെന്നു നിശ്ചയിച്ചപ്പോഴോ?

അതെ അതങ്ങുവെട്ടികളയാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സിനകത്തു എവിടെയോ ഓര്‍മ്മയിലൊരു പാളമടല്‍ മന്ദമായെന്നെ മാടിവിളിക്കുന്നു.

തറവാട്ടില്‍ അടയ്ക്കാമരം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അയല്‍പക്കത്തെ അടയ്ക്കാമരത്തിലെ പാളമടല്‍ വീഴുന്നതും നോക്കി അങ്ങനെയിരിക്കുകയാണ്. ഒരെണ്ണം വീണുകിട്ടിയാല്‍ വേഗം ഓടും അതെടുക്കാന്‍.

പാളവണ്ടിയായി കളിക്കാന്‍ വേണ്ടിയാണ് ഇതെടുക്കാനോടുന്നത്. ആരെയെങ്കിലും പാളയിലിരുത്തും എന്നിട്ട് മടലും വലിച്ചുകൊണ്ട് ഓട്ടമാണ്. അന്നങ്ങിനെയൊക്കെയുള്ള കളികളുണ്ടായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതമാണ്.

പാളചീന്തിയെടുത്ത് നാണം മറയ്ക്കാനായി കോണകവും ഉണ്ടാക്കിയിരുന്നു. പണ്ട് ഇല്ലങ്ങളില്‍ വിശേഷങ്ങള്‍ക്ക് അമ്മയോടൊപ്പം പോകാറുണ്ട്. ഒരിക്കല്‍ ഇല്ലത്ത് പിറന്നാളിനോ മറ്റോ പോയിരുന്നപ്പോള്‍ കണ്ടു, അവിടുത്തെ ഉണ്ണികള്‍ പാളകോണകവുമുടുത്ത് മുറ്റത്ത് മണ്ണില്‍ കളിക്കുന്നു. കുഞ്ഞുങ്ങളെ പാളയിൽ കിടത്തിയിട്ടാണ് കുളിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് ഉഷ്ണം സഹിക്കവയ്യാതെ വരുമ്പോള്‍ മുത്തശ്ശി പറയും. “ആ ‘വീശാന്‍ പാളയിങ്ങെടുക്ക്. കുട്ടീ….” എന്ന്.

പാള ഭംഗിയായി വെട്ടിയെടുത്താണ് വിശറിയുണ്ടാക്കുക. പണ്ടൊന്നും സാധാരണ ഗൃഹങ്ങളില്‍ യന്ത്രത്തില്‍ കറങ്ങുന്ന പങ്കകളില്ല. കറന്‍റുള്ള വീടുകള്‍ തന്നെ അപൂര്‍വ്വം. പാളവിശറിയോ പനയോല വിശറിയോ ആയിരുന്നു ആശ്രയം.

ആകാശത്തേയ്ക്കു നീണ്ടുപോകുന്ന അടയ്ക്കാമരത്തിലേയ്ക്ക് തളപ്പിട്ടു കയറുകയും അടയ്ക്ക പറിച്ചശേഷം താഴെയിറങ്ങാതെ തന്നെ മരം ആട്ടിയുലച്ചുകൊണ്ട് ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പ്രവേശിക്കുന്ന കാഴ്ച അത്ഭുതാവഹമായിരുന്നു.

പഴുപഴുത്ത അടയ്ക്കാ കുലകളും കശുവണ്ടി, മാങ്ങ തുടങ്ങി പലതും ചന്തയില്‍ വിറ്റ് ഉപജീവനത്തിനു വഴിതേടുന്ന പാവപ്പെട്ടവരായിരുന്നു ഗ്രാമത്തിലുള്ളവര്‍.

തറവാട് എന്നും പണിതീരാത്ത ഒരു വീടായിരുന്നു. ചെത്തിതേയ്ക്കാത്ത ചുമര്‍, പൊട്ടിയടർന്ന ചാണകം മെഴുകിയ തറ.മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഓടിട്ട ഓട്ടപുര. പറമ്പിലൊന്നും ഒരടയ്ക്കാമരം പോലും ഉണ്ടായിരുന്നില്ല. അയല്‍പക്കത്തെ പറമ്പില്‍ ഇവ ധാരാളം ഉണ്ടായിരുന്നു താനും.

വിശേഷ ദിവസങ്ങള്‍ വരുമ്പോഴാണ് അമ്മ പറയുക. “മോന്‍ പോയി അങ്ങേപറമ്പില്‍ പോയി ഒരു പാളമടലെടുത്തു കൊണ്ടുവാ ”
എന്ന് “അടുക്കളയും ഇറയവുമൊക്കെ മെഴുകാറായിരിക്കണൂ “.

അകത്തളങ്ങള്‍ ചാണകം കൊണ്ട് വൃത്തിയായി മെഴുകുമ്പോള്‍ പാളകീറിയെടുത്ത് അതുകൊണ്ടാണ് വടിച്ചെടുക്കുക .

കിണറില്‍ നിന്നും വെള്ളം കോരാനായി വീട്ടിൽ പാളയാണ് ഉപയോഗിച്ചിരുന്നത് .
പാള കുമ്പിള്‍ പോലെയാക്കി രണ്ടറ്റവും കയറുകൊണ്ട് ബന്ധിപ്പിച്ച് നടുവില്‍ ഒരു വടിയും ചെത്തി മിനുക്കി ഉറപ്പിക്കും. അതില്‍ കയര്‍ കെട്ടി താഴെയിറക്കി കോരിയാണ് വെള്ളമെടുത്തിരുന്നത്. ആ പാളയിലെ ജലത്തിന് പ്രത്യേക രുചിതന്നെയായിരുന്നു.

ഇന്ന് ജലം കോരിയെടുക്കുന്ന ഏര്‍പ്പാടില്ല . യന്ത്രം പണിയെടുത്ത്‌ പൈപ്പിന്‍ കുഴലിലൂടെ നമ്മുടെ വിരലഗ്രം വരെ എത്തിയ്ക്കും.

അടുക്കളയോട് ചേര്‍ന്നുള്ള അടുക്കള കിണറില്‍ താളം കേള്‍പ്പിക്കുന്ന മരത്തുടികളുണ്ടായിരുന്നു. പ്രത്യേക തരത്തില്‍ കയര്‍ കുരുക്കിട്ടു കോര്‍ത്താണ് തുടിയിലൂടെ വെള്ളം കോരുക. കയര്‍ വലിയ്ക്കും തോറും മരത്തുടിയില്‍ കയര്‍ ചുറ്റികൊണ്ടിരിക്കുകയും ചെയ്യും.
തുടിയുടെ താളവും അതൊടൊപ്പം കേള്‍ക്കാം

പാള വെട്ടിയെടുത്ത് തളിക പോലെയാക്കി അതില്‍ കുത്തരി കഞ്ഞി വിളമ്പി അതു കുടിക്കുമ്പോഴുള്ള ഒരു നിര്‍വൃതി പറഞ്ഞറിയിക്കവയ്യ.

ഈയടുത്ത കാലത്ത് ഗ്രാമത്തിൽ അരങ്ങേറിയ ഞാറ്റുവേല മഹോത്സവത്തിൽ *മഴയാത്ര* നടത്തിയിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ കൂമ്പാള തൊപ്പിയുമണിഞ്ഞ് നാലു കിലോമീറ്റർ മഴനടത്തം നല്ലൊരു അനുഭവമായിരുന്നു.

മഴ നടത്തം കഴിഞ്ഞു വന്നതും പാള കൊണ്ടുണ്ടാക്കിയ കിണ്ണത്തിലാണ് ആവിപറക്കുന്ന കുത്തരികഞ്ഞിയും മുതിര പുഴുക്കും ചമ്മന്തിയും ചെത്തുമാങ്ങ കറിയും വിളമ്പിയത്. കോരികുടിക്കാൻ പ്ലാവില കുമ്പിളും.
അങ്ങനെ അടയ്ക്കാമരം വെട്ടിയതിലൂടെ ഓര്‍മ്മകള്‍ പാളപുരാണത്തിലേയ്ക്കു പ്രവേശിക്കുകയും അതൊരു മയില്‍പ്പീലിയായി മനസ്സിലങ്ങിനെ നൃത്തമാടുകയാണ്.

Post Views: 91
4
കൃഷ്ണകുമാർ മാപ്രാണം
  • Website

Writer, poet, story writer, novelist, literary critic Has written many stories, articles, memoirs and travelogues in periodicals, newspapers and magazines and online magazines. Has also written novels like Dennelakam, Thekkottulla Vandi, Thirakal, Dark, Tamrapuri, Nidivetta, Jonathante Diary, and Secret lock in Pratilipi Edited and published the collection of stories ''Kathaviriyunnidam'' published by Monsoon Books and the collection of poems *Kanav* & *Aazham* published by Seven Leaf Magazine. Editor of “SevenLeaf Digital Magazine” Got "Sargaswaram" Literary Award (2017) for the collection of stories called “Valanjarekhakal” Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Samskriti Poetry Award (2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ocha Magazine Honor (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) Onam Smriti First Prize (2023) organized by the “Koottaksharangal” Prized In the poetry competition conducted by Kizhuthani Library (2024) ( Irulvanangal) Onam Smriti Second Prize (2024) organized by Thrissur Ezhuthukoottam Kattoor Sarga Sangamam First Prize in Poetry Writing (2024) (Anthyam) Kavitha Kormpa First Prize in Poetry Writing (2025) (Charithram) Kandal sahitya പുരസ്‌കാരം 2025 (manninte manamulla hrudayam) Audio CDs like 'Pothikaramma' (devotional songs) and 'Yakshiamma' (poems) have been released. He has written the script and dialogues for the short film 'Fate'. The books published are 'Yathramozhi', 'Mazhanoolkanavukal', 'Swarnam Poosiiya Chempolakal', 'Hrudayatil Todunduna Viralukal' (poem collections), 'Vanjarekhkal', 'Patiravil Oru Pranayakaathu' (story collections), Orila Mazhathulliyodu Paranja Swa' Karyagal' (memoirs) "Randam Varavu" ,(novel )

7 Comments

  1. Reshma lechus on October 21, 2023 2:38 PM

    പാള എനിക്ക് ചെറുപ്പത്തിൽ ഒത്തിരി ഇഷ്ടം ആയിരുന്നു. വീട്ടിലെ അടയ്ക്ക മരത്തിൽ നിന്ന് വീഴുന്നത് നോക്കി ഇരിക്കുന്ന കാലം ഉണ്ടായിരുന്നു. ഒന്ന്, പാള വണ്ടി കളിക്കാൻ ഞാനും അനിയനും ഉണ്ടാകുക അവനെ വലിച്ചു കൊണ്ട് നടക്കലാണ് മെയിൻ. എന്നെ വലിച്ചു കൊണ്ട് നടക്കാൻ ആരും ഉണ്ടാകില്ല പിന്നെ അത് അവിടെ ഇട്ടിട്ട് പോരും. അവധിക്കാലം ആയി കഴിഞ്ഞാൽ നല്ല രസമാ പാള വണ്ടി കളിക്കാൻ അയൽ പക്കത്തു കുട്ടികൾ എല്ലാവരും ഉണ്ടാകും. പിന്നെ, വേനൽ മഴക്കാലത്തു അമ്മ വിട്ടിൽ ആയിരിക്കും അവിടെ പാള കിട്ടിയാൽ, ഓരോന്ന് ഉണ്ടാക്കി കഴുത്തിൽ ഇട്ട് നടക്കും, മാല, വള മോതിരം അങ്ങനെ ചെറുപ്പത്തിൽ പാള കൊണ്ട് ഉള്ള ഇത്ഒക്കെ ഒരു ഹരം ആയിരുന്നു. ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞാൽ അത് എന്തുവാ എന്ന് നമ്മളോട് ചോദിക്കും?? പണ്ടത്തെ ഒക്കെ ഇപ്പൊ ഒന്നും കാണുന്നില്ല. പിന്നെ, പാള ക്ക് ജീവൻ ഉള്ള കഥാപാത്രം ആയിരുന്നെങ്കിൽ എന്തോരം കഥകൾ പറഞ്ഞു തന്നെന്നെ. ആഹാ അതൊക്കെ ഒരു കാലം എന്ന് പറഞ്ഞു നെടു വിയർപ്പ് ഇട്ടിരിക്കാം അത്രന്നെ. പാളകളും കഥകൾ പറയട്ടെ. നമ്മൾ കേൾക്കാത്ത നാട്ടിലെ കഥകൾ

    Reply
  2. Nishiba M on October 18, 2023 11:27 PM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ

    Reply
    • Krishnakumar Mapranam on October 19, 2023 12:25 PM

      വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം,
      നന്ദി

      Reply
  3. lekha on October 18, 2023 12:21 PM

    ആഹാ.. പാളപുരണം നന്നായി. ശരിക്കും Nostu അടിച്ചു 😍😍😍.

    Reply
    • Krishnakumar Mapranam on October 18, 2023 2:29 PM

      വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം നന്ദി അറിയിക്കുന്നു

      Reply
    • Sunandha Mahesh on October 18, 2023 8:51 PM

      നല്ല ഓർമ്മകൾ 👌

      Reply
      • Krishnakumar Mapranam on October 19, 2023 12:26 PM

        സന്തോഷം നന്ദി അറിയിക്കുന്നു

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.