Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുളക്കാത്ത വിത്തുകൾ
കഥ ജീവിതം ബന്ധങ്ങൾ വിവാഹം വീട് സ്ത്രീ സൗഹൃദം

മുളക്കാത്ത വിത്തുകൾ

By VimithaOctober 5, 2023Updated:October 7, 202315 Comments4 Mins Read243 Views
Bookmark Now
Please login to bookmark Close

No account yet? Register

പറങ്കിമാങ്ങയുടെ ചാറ് ശർക്കരപാനിയുമായി ചേർത്ത് ഉണ്ടാക്കിയ വാറ്റ് കുപ്പിയിലേക്ക് മാറ്റുമ്പോൾ ആണ് അടച്ചു വെച്ച അടുക്കള വാതിലിൽ ഒരു മുട്ട് കേട്ടത്.

വെളിച്ചം കടന്ന് വരാത്ത അടുക്കള തുറന്നപ്പോൾ കറ പിടിച്ച പല്ല് കാണിച്ചൊരു ചിരി ആയിരുന്നു..

“എനക്കും ഒരു തുള്ളി താപ്പാ”

തുറിച്ച് നോക്കിയ നോട്ടത്തിൽ വീണ്ടും ആ കറ പിടിച്ച പല്ലുകൾ വെളുത്ത ചിരിയാൽ അപേക്ഷ സമർപ്പിച്ചപ്പോൾ വാതിൽ അടച്ചുകൊണ്ട് പതിയെ പറഞ്ഞു

“അപ്പർത്തെ ചായ്പ്പിലേക്ക് ബാ.”

ഒരു ചില്ലുഗ്ലാസിൽ മദ്യം പകർന്ന് സ്റ്റീൽ കോപ്പയിൽ ഉച്ചക്കത്തെ ബാക്കിയായ മൊളകിട്ട മീൻ കറിയുമായി ചായ്പ്പിലേക്ക് നടക്കുമ്പോൾ ഉടുത്ത കൈലിയുടെ കോന്തല വലിച്ചു ബ്ലൗസ്സിൻറെ കഴുത്തിനു ഇടയിലേക്ക് തിരുകി.

” നിങ്ങോ ഏത് നാട്ട്ന്നാന്ന്? ഈട്യൊന്നും കണ്ടിറ്റേ ഇല്ലല്ലാ” എന്ന ചോദ്യത്തിന് ‘ഈട ബന്നാൽ പട്ട* കിട്ടുംന്ന് പീട്യെലെ കണ്ണേട്ടൻ പറഞ്ഞെന്ന്’ മറുപടി കിട്ടി.

ഒരു ഗ്ലാസ് പിന്നെ ഒരു കുപ്പി ആകുവോളം കാത്തിരുന്നു. ചായ്‌പിന്റെ തൂണിൽ തല ചാരി വെച്ച് അടുത്ത നിമിഷം തന്നെ ഉറങ്ങുകയും ചെയ്തു. ഉടുത്തിരുന്ന മണ്ണൻമുണ്ടിൽ* ചെളിയും വിയർപ്പും കലർന്ന് കാലത്തിന്റെ കവിത രചിച്ചു.

പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ചായ്പ്പിൽ അയാൾ ഉണ്ടായിരുന്നില്ല.

“പട്ട വാറ്റിക്കൊടുത്ത് നിന്റെ മട്ടും നക്കി പോന്നോറെല്ലും എന്റെ വളപ്പിലൂടെ വഴി നടക്ക്ന്നല്ലപ്പാ” എന്നും പറഞ്ഞ് പടിഞ്ഞാറേയിലെ ജാനകി കലമ്പാൻ തുടങ്ങിയ നേരത്താണ് മോന്തിയോട് അടുത്ത് പിറ്റേന്ന് വീണ്ടും വന്നത്

കുറുക്കൂട്ടി* ഇലയിൽ പൊതിഞ്ഞ കോഴിയുടെ കരളും കൈയിൽ വെച്ച് നീട്ടി ‘ഇതൊന്ന് പാങ്ങാക്കി* താ. പിന്ന ഒരു കുപ്പീം. നീയും ബെയ്ച്ചൊ*’ എന്ന് എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു.

പിന്നീടുള്ള രാത്രികളിൽ ചായ്പ്പിലൊരു ബലമായി ഉറക്കാത്ത കാലുകളോടെ ബോധം ഇല്ലാത്ത ഒരു മനുഷ്യൻ കാവലിരുന്നു. പിന്നൊരു ധൈര്യം എന്തിനോ വേണ്ടി വരികയായിരുന്നു. കറ പിടിച്ച പല്ലുകൊണ്ടുള്ള ചിരി രാവിലെകളിലെ കണി ആയിമാറി

മട്ടു നക്കാൻ വന്നോന* പാവാടയുടെ തുമ്പത്ത് കെട്ടി വെച്ചെന്നും പതം കാണുന്നിടം നോക്കി കുഴിച്ച് വെക്കുന്നെന്നും പിറുപിറുപ്പുകൾ ചെവിയിലേക്ക് എത്തിക്കൊണ്ടേയിരുന്നു.

എങ്കിലും മോന്തി നേരത്ത് കോഴിയുടെ കരളായും ചൂണ്ടയിൽ പിടിച്ച തോട്ടിലെ മീനായും കുറുക്കൂട്ടി ഇലയിൽ ആ പല്ലുകൾ ചിരിച്ചു കൊണ്ടേയിരുന്നു.

മിഥുനമാസത്തിലെ ഒരു രാത്രിയിൽ കിടപ്പിലായ അമ്മ വല്ലാണ്ട് ശ്വാസം വലിക്കുബോൾ ആയിരുന്നു ‘ഇത് ചാവാൻ ബേണ്ടീറ്റ് ഉള്ള വലി ആന്നും എല്ലാരോടും വെരാൻ പറയെന്നും’ പറഞ്ഞു വീടിന്റെ ഉള്ളിലോട്ടു ആദ്യം കേറിവന്നത്. ആണൊരുത്തൻ തൊട്ടടുത്ത് നിന്നപ്പോൾ അറിഞ്ഞ ശ്വാസത്തിന്റെ ചൂടിന് നെഞ്ചിൽ തങ്ങി നില്ക്കുന്ന വിയർപ്പിന്റെ ഗന്ധം ആയിരുന്നു.

അന്ന് രാത്രി അമ്മ മരിച്ചതും പെരുമഴയത്ത് തന്നെ അധികം ബന്ധുക്കൾ ഇല്ലെന്നും നേരം വെളുക്കുന്നത് വരെ കാത്തു വെക്കേണ്ട എന്നുമുള്ള എന്റെ സമാധാനത്തിൽ ഉള്ള ആൾക്കാരെയൊക്കെ കൂട്ടി ദഹിപ്പിച്ചു.

പിന്നീട് രാത്രികളിൽ ചായ്പ്പിലെ ഉറക്കം മുറിക്ക് അകത്തേക്ക് മാറ്റി.

“ഓള് പെറൂല. അല്ലെങ്കിൽ മട്ടു നക്കാൻ വന്നോന്റെ കുഞ്ഞീന പെറേണ്ട സമയം കഴിഞ്ഞില്ലേ”. അടുത്ത വളപ്പിൽ നിന്ന് കേട്ട പിറുപിറുക്കലിന് മറുപടി കൊടുക്കാൻ പാഞ്ഞ് വന്ന എന്നെ കറ പിടിച്ച പല്ലുകൾ പുറത്ത് കാണിച്ചു ചിരിച്ചു കൊണ്ട് പുക കേറി നീറിയ എന്റെ കണ്ണുകളിലേക്ക് നോക്കി അകത്തു കേറി പോകാൻ ആംഗ്യം കാണിച്ചു. അറിയുകയായിരുന്നു, വാക്കുകളുടെ അകമ്പടി ഇല്ലാതെയും സ്നേഹിക്കാം എന്നുള്ള സമവാക്യം

രാവിലെ അടുത്ത വീടുകളിലെ വാഴയില അരിഞ്ഞ് ബസാറിലെ ഹോട്ടലിൽ കൊടുത്തു കിട്ടുന്ന പൈസക്ക് സാധനം വാങ്ങി ഉച്ച ഊണിനോട് അടുപ്പിച്ചു വരും

‘നമ്മക് ഓട്ടെൽ* തുടങ്ങ? നീ തിന്നാൻ ആക്കുന്നത് ബേയ്ക്കാൻ നല്ല പാങ്ങാണ്”.

കുഞ്ഞു തിരി കൊളുത്തി തുടങ്ങിയ ഹോട്ടലിന് പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധം കേറി വരാതെ നോക്കി

‘മങ്ങലം കയ്ച്ചിറ്റിലെങ്കിലും ഓക്ക് പട്ട വിക്കാൻ വേണ്ടീറ്റ് സ്ഥലം ആക്കി കൊടുത്തു.”

മട്ട് നക്കാൻ വന്നവൻ മങ്ങലം കയ്ക്കാണ്ട് പാവാടചരടിൽ ഒതുങ്ങി ജീവിക്കുന്നത് അസൂയയോടെ എല്ലാവരും നോക്കി നിന്നു

‘ബദിക്കാൻ* വേണ്ട്ന്നത് എല്ലും ഓക്ക് ഓൻ ചെയ്ത് കൊടുത്തു” പിറുപിറുക്കലുകൾക്ക്‌ ആക്കം കൂടി. അതേ ജീവിക്കാൻ ഉള്ളതും ഒരു പാട് ജന്മങ്ങളിലേക്ക് ഉള്ള ഓർമകളും തരികയായിരുന്നു

അടുക്കളപ്പുറത്ത് തൊഴുത്ത് പൊങ്ങിയപ്പോഴും വീടിന്റെ ഓട് മാറ്റി വിരിച്ചപ്പോഴും മട്ടു നക്കാൻ വന്നവന്റെ മഹത്വം പിറുപിറുക്കലുകളിലൂടെ നാടു നീളേ പരന്നു.

പിന്നെ ഒരു ഇടവപ്പാതിയിൽ ആണ് പനിയായി തുടങ്ങി ചുമച്ചു ചുമച്ചു തളരുന്നത്. മട്ടു നക്കാൻ വന്നവൻ ജീവനും ജീവന് മുകളിൽ ജീവിതവും ആയി മാറിയിരുന്നു അപ്പോഴേക്കും. കറുത്തവാവിന് തലേന്ന് ശ്വാസം മുട്ടൽ കൂടി.

“വാവിന്റെ ആണ്. ഏറ്റത്തിന് വലിക്കും. ആവി പിടിക്കാൻ ആക്കികൊടുക്ക്”

ജാനകിയുടെ വാക്കുകൾക്ക് ആർദ്രത. രാത്രീൽ എന്ത്ങ്കിലും ആയിനെങ്കിലോ, ആസ്പത്രീ കൊണ്ടോവ്. ഒറ്റക്കല്ലേ നീ ”

എങ്ങും പോകല്ലേ എന്ന് കുഴിലേക്ക് വീണ, ശ്വാസം മുട്ടുമ്പോൾ വിറങ്ങലിക്കുന്ന കണ്ണുകൾ പറയാതെ പറഞ്ഞു. അന്നേരം വെളുത്ത രോമങ്ങൾ നിറഞ്ഞ നെഞ്ചിന്റെ നടുവിലായി വലിയൊരു കുഴി രൂപം കൊണ്ടു.

“കാർത്ത്യാനീ…”

വരണ്ട, ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ എന്നെ പേരെടുത്തു വിളിച്ചു. വല്ലാത്തൊരു നോട്ടം നോക്കി.

“എണെ, ഈടിരിക്ക്”

ഞാൻ കട്ടിലിന്മേൽ അടുത്തു ഇരുന്നു. കരിമ്പടം പുതച്ചത് എടുത്തു നെഞ്ചത്തേക്ക്‌ ശരിയാക്കി വെച്ചു. പടിഞ്ഞാറെയിലെ ജാനകി കട്ടിലിന്റെ കാക്കോത്ത്* ബേജാർ പിടിച്ചു നിന്നു.

“ഞാൻ പോലായി കാർത്ത്യാനീ..”

“ബെഗ്ട്* പറയല്ലപ്പാ.. ഇങ്ങള് എഡ്യാ പോണ്ട്.” ശബ്ദം പുറത്തേക്ക് വരുന്നില്ല എനിക്ക്. സത്യമായത് എന്തോ മനസ് സ്വീകരിച്ചത് പോലെ.

മുന്നിൽ കിടക്കുന്ന മനുഷ്യന്റെ കണ്ണിലെ കൃഷ്ണമണികൾ മുകളിലേക്ക് നിയന്ത്രണം ഇല്ലാതെ പോകുന്നത് പോലെ. നീട്ടിയൊരു ശ്വാസം എടുത്തു. എന്റെ കൈയിൽ ഒന്ന് അമർത്തി പിടിച്ചു

ആത്മാവ് ശരീരത്തിൽ നിന്നും വേർപെടുമ്പോൾ വല്ലാത്ത വേദന ആയിരിക്കും പോലും.

ജാനകി ആരോടെന്നില്ലാതെ പതം പറഞ്ഞുകൊണ്ടെ ഇരിക്കുന്നു. ഓൾക്ക് അല്ലെങ്കിലും നല്ലതിനും മോശത്തിനും വായ അടക്കാതെ കിരികിരി പറയണം.

കഫം തുപ്പിയ കോളാമ്പി എടുത്ത് കഴുകി വെച്ചു. പടിഞ്ഞാറ്റയിൽ നിന്ന് നിലവിളക്ക് കത്തിച്ചു തെക്കേമുറിയിൽ വെച്ചു.

പുതച്ച കരിമ്പടം മാറ്റി ഉടുത്ത മണ്ണൻ മുണ്ട് നേരെയാക്കി. കഴിഞ്ഞ ഓണത്തിന് വാങ്ങിയ കറുത്ത കരയുള്ള മുണ്ട് കീറി കാല് രണ്ടും കൂട്ടി കെട്ടി. തുറന്നു കിടന്ന വായ ഉള്ളം കൈ ഉപയോഗിച്ച് മെല്ലെ അമർത്തി തലയിലും കെട്ടി.

ഇടവപ്പാതി കറുത്ത് പെയ്യുന്നുണ്ട്. നനഞ്ഞ കുറെ കാൽപാദങ്ങൾ വീടിനകത്തു നിറഞ്ഞു. ഓരോ കാലനക്കത്തിലും പറങ്കിമാങ്ങയിട്ട് വാറ്റിയ പട്ടയുടെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നു.

ചിത്രം കടപ്പാട് മുരളി പി.ഇ

*മണ്ണൻമുണ്ട് – കാവിമുണ്ട്

*പട്ട – ചാരായം

*കുറുക്കൂട്ടി ഇല – വട്ടയില

*പാങ്ങാക്കി താ -ഇവിടേ കറി വെച് തരൂ എന്ന് അർത്ഥം

*ബെയ്ച്ചൊ – കഴിക്കൂ

*വന്നോന – വന്നവനെ

*ഓട്ടെൽ – ഹോട്ടൽ

*ബദിക്കാൻ – ജീവിക്കാൻ

*കാക്കോത്ത് – കാൽ വെക്കുന്ന വശത്തു

*ബെഗ്ട് – മണ്ടത്തരം

Post Views: 21
8
Vimitha

15 Comments

  1. Sujatha Surendran on October 12, 2023 3:55 PM

    വിമി..മനോഹരം👌🏻👌🏻👌🏻👌🏻

    Reply
  2. Sunandha Mahesh on October 12, 2023 12:38 PM

    കിടുക്കി 👌👌👌👌👌

    Reply
    • Jasna Basheer on October 12, 2023 5:59 PM

      സുന്ദരം, കഥയും വാക്കുകളും

      Reply
  3. Nishiba M on October 9, 2023 3:39 PM

    മനോഹരം. വ്യത്യസ്തമായ ശൈലി. ജീവിതത്തിനു ഉപാധികളില്ലാതെ കൈത്താങ്ങാവുന്ന ചില ആത്മബന്ധങ്ങൾ..

    Reply
    • Nafs nafs on October 12, 2023 11:31 AM

      uff🔥🔥🔥 വരികൾ ഉള്ള് പറിച്ചൊണ്ടോയി
      🙌🙌🙌 പെണ്ണേ

      Reply
      • SHEEJA VIJA on January 5, 2024 3:20 PM

        കൊള്ളാം 👌👌👌👌

        Reply
  4. Reshma Lechus on October 5, 2023 8:48 PM

    നല്ല എഴുത്തു.വേറിട്ട രചനയും ഭാഷ നല്ല കൈയടക്കത്തോടെ അവതരിച്ചു. ഇനിയും എഴുതുക ആശംസകൾ. ചേച്ചി പെണ്ണേ

    Reply
    • Shreeja R on October 11, 2023 11:58 AM

      നന്നായി എഴുതി 👍

      Reply
  5. Neethu Krishnan on October 5, 2023 6:18 PM

    ഇഷ്ട്ടപ്പെട്ടു. കൂടുതൽ എന്ത്‌ പറയാനാണ്.. 🥰🥰🥰🥰

    Reply
    • Rijith Pv on October 9, 2023 2:46 PM

      Nice

      Reply
  6. drvenus on October 5, 2023 3:56 PM

    ഭാഷയുടെ വ്യത്യസ്തതയിൽ പിറന്ന സ്നേഹത്തിൻ്റെ കഥ. ഇഷ്ടം.

    Reply
  7. Sabira latheefi on October 5, 2023 10:37 AM

    വിമി.. അടിപൊളിയായിട്ടുണ്ട്, നല്ല ഭാഷ😆, പണ്ടത്തെ ലിവിംഗ് ടുഗെതർ ഇങ്ങനെ ആയിരിക്കും ലെ

    Reply
    • Vimitha on October 5, 2023 10:43 AM

      കാസർകോട് ഭാഷ പിടിച്ചതാ 😃
      ഇതൊക്കെ ആണ് പണ്ടത്തെ living together
      Thanks ഇത്ത 🥰

      Reply
      • ജലജ നാരായണൻ on October 6, 2023 3:47 AM

        എന്തു രസായിട്ടാ എഴുതിയത് മനോഹരം വിമിതാ ❤️❤️❤️

        Reply
    • Anju Ranjima on October 5, 2023 11:36 AM

      നല്ല സ്ലാങ്ങ്.. എഴുത്തിന്റെ രീതി തന്നെ മാറി പോയത് പോലെ.
      സ്നേഹം കൊണ്ട് മനസ്സ് നിറഞ്ഞു.
      ജാനകിയെയും വല്ലാണ്ട് ഇഷ്ടായി.ഉള്ളിലെ എന്തേലും വേദനയാകും അവരെ കൊണ്ട് കുനിഷ്ട് പറയിക്കുന്നത്.
      അതും മറന്ന് വേണ്ടസമയത്ത് കൂടെ നിന്നില്ലേ.അത്രയേ ഉള്ളൂ ചില മനുഷ്യര്.
      അമ്പരിപ്പിച്ച് കൊണ്ട് പരിഗണിച്ചു കളയും.
      ഇഷ്ടായി കഥ..അവരെയും

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.