Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യാത്രാവഴിയിലെ വിരുന്നുകാർ
ബന്ധങ്ങൾ സൗഹൃദം

യാത്രാവഴിയിലെ വിരുന്നുകാർ

By Lekha JustinOctober 5, 20237 Comments2 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയിട്ടുള്ള ഓരോ മനുഷ്യരെയും നോക്കിക്കാണാൻ പ്രത്യേക രസമാണ്. അതിൽ കൂടെയുള്ളവർക്ക് ശവപ്പെട്ടി ഒരുക്കാൻ പോന്നത്ര ദുഷ്ടതയുടെയും വൃത്തികേടുകളുടെയും പ്രതിരൂപങ്ങളായ മനുഷ്യരെ(?) തൊടാൻ അശേഷം താല്പര്യമില്ലാത്തതു കൊണ്ട് അവരിലേക്കു പോകുന്നില്ല.

സ്നേഹിതർ! നമ്മിലേക്ക്‌ വിരുന്നു വന്ന് പലപ്പോഴും പ്രതീക്ഷിക്കാത്തത്ര സ്‌നേഹം കൊണ്ട്, പരിഗണന കൊണ്ട് അതിശയപ്പെടുത്തുന്നവർ. നമ്മുടെ കാഴ്ചപ്പാടിന്റെ എല്ലാ കോണളവുകളിലും അവർ നമ്മോടു നൂറു ശതമാനവും ചേർന്നു പോകുന്നവരല്ലായിരിക്കാം. ഒന്നിച്ചുള്ള യാത്രയിൽ വിയോജിപ്പുകളുടെ നേർത്ത പൊട്ടും പൊടിയും അവിടവിടെ തൂവി വീണുകൊണ്ടേയിരിക്കും. എവിടൊക്കെയോ ഒട്ടിച്ചേരാത്ത പോലെ ചെറുവിള്ളൽ അനുഭവവേദ്യമാകും. എന്നാലും വേനലിലെ നേർത്ത മഴപോലെ അവരുടെ സ്‌നേഹം ഇടയ്ക്കിടെ‌ ചാറി വീഴും. വല്ലാതൊന്നു കുളിർപ്പിച്ച് അതങ്ങനെ നമ്മിലേക്ക് ചേർന്നലിയും. ചേർച്ചയില്ലായ്മകൾ മറക്കും. ഒരിക്കലും അവസാനിക്കില്ല എന്നൊരു പ്രതീക്ഷ എപ്പോഴും അവിടെ നാമ്പിട്ടു നിൽക്കും.

എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. ഒരു പുഞ്ചിരിയുടെ അടുപ്പമേ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാവൂ. പരസ്പരം ഇഷ്ടപ്പെടാൻ ഏറെ കാരണങ്ങളുണ്ടാവും എന്നാലും ഒരു ചേർത്തു പിടിക്കലിന് കഴിയാത്ത അകലവും എങ്ങനെയോ രൂപപ്പെടും. പരസ്പരം തൊട്ടും തൊടാതെയും ജീവിതത്തിന്റെ ഇടവഴിയരികുകളിൽ വല്ലപ്പോഴും കണ്ടുമുട്ടാനിടയുള്ളവരായി അവർ മാറി നിൽക്കും. ഇതിനൊക്കെയപ്പുറം എന്നും അതിശയപ്പെടുത്തുന്ന ചിലരുണ്ട്. നമ്മിലെ സ്നേഹത്തിന്റെ നനവ് അപ്പാടെ വലിച്ചെടുത്ത് എന്നും നമ്മിൽ തളിർത്തു നിൽക്കാറുള്ള ചിലർ. നിറഞ്ഞ ചിരിയോടെ, അദമ്യ സ്നേഹപ്രകടനങ്ങളോടെ, നീ എന്റെ സ്വന്തമല്ലേ എന്ന ഭാവത്തോടെ കണ്ണു വിടർത്തി നമ്മിലേക്ക്‌ കയറി വരുന്ന അവരെ കാണുന്നതു തന്നെ നെഞ്ചിൽ പൂമഴ പെയ്യുന്ന അനുഭവമാണ്. ഇത് എന്നേക്കും നമ്മോടു ചേർന്നുണ്ടാവും എന്നു നാം ധരിക്കും. ഏതാപത്തിലും, ഏത് ഒറ്റപ്പെടലിലും മിണ്ടിപ്പറഞ്ഞിരിക്കാൻ ഒരു ചുമൽ നാമവിടെ കാണും. വെറും വെറുതെയാണ്. ചെറിയ കാലയളവിലേക്കുള്ള മായക്കാഴ്ച. ഒരു No പറയുന്നിടത്ത്, അവരിടങ്ങളിലേക്ക് അല്പം മേൽക്കയ്യോടെ കടന്നു ചെല്ലുന്നിടത്ത്, നമ്മെ കൊണ്ടുള്ള ആവശ്യങ്ങൾ കഴിഞ്ഞു എന്നു തോന്നുന്നിടത്ത്, അവരുടെ താൽക്കാലിക നിലനില്പിന് കൂടുതൽ വളക്കൂറുള്ളിടം നോക്കുന്നിടത്ത് ഒക്കെ അവർ നമ്മിൽ നിന്നു പടിയിറങ്ങും. നാളുകൾ കഴിയുമ്പോൾ, വലിയൊരു ശൂന്യത അവർക്കും നമുക്കുമിടയിൽ രൂപപ്പെടും. ഒടുവിൽ എന്താണ് സംഭവിച്ചത്, എന്തു തെറ്റാണ് നാം ചെയ്തത് എന്നു ചിന്തകളിലെ ഉത്തരമില്ലായ്മകളിൽ പേർത്തും പേർത്തുമുള്ള നെടുവീർപ്പുകൾ മാത്രം ബാക്കിയാകും. പ്രിയപ്പെട്ടത് എന്നു നാം ധരിച്ചിരുന്നിടങ്ങളിൽ തിരസ്കരിക്കപ്പെടുന്ന കാഴ്ചകളിൽ, മുറുകെ ചേർത്തു പിടിച്ചിരുന്നു എന്നു തോന്നിപ്പിച്ച കൈകൾ അയഞ്ഞു പോകുന്ന അനുഭവങ്ങളിൽ ഒക്കെ നൊന്തു നൊന്ത് നമ്മുടെ കണ്ണുകൾ ചോർന്നൊലിക്കും. പിന്നെ വെന്തുതിരുന്നൊരു ദീർഘനിശ്വാസത്തോടെ “ഇതൊക്കെയാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യർ” എന്നു പിറുപിറുക്കും. മെല്ലെ ഹൃദയത്തിൽ സ്‌നേഹനനവുകൾ ഉറവ പൊട്ടിയിരുന്നിടങ്ങൾ വരണ്ടുണങ്ങും.

പിന്നെപ്പിന്നെ, പുതിയ മനുഷ്യരെ നമ്മിലേക്കടുപ്പിക്കാൻ, നിറഞ്ഞൊന്നു ചിരിക്കാൻ തന്നെ നൂറുവട്ടം ആലോചിക്കും. നമ്മെ സംബന്ധിച്ച് വീണ്ടും വീണ്ടും മുറിഞ്ഞു ചോരയിറ്റാൻ ഹൃദയത്തിലിനിയിടമില്ല തന്നെ. പതിയെ ചുറ്റുപാടും നിന്ന് പിറുപിറുക്കലുകൾ ഉയർന്നു തുടങ്ങും…”നീയിപ്പോൾ പഴയ ആളല്ല, നിനക്കിപ്പോ സ്നേഹമൊന്നുമില്ല.” നെഞ്ചിലെ മുള്ളുകുത്തുന്ന വേദനയിലും നാം ചെറുചിരിയോടെ അതിനെ സ്വീകരിക്കും. അപാരമായ അവരുടെ മറവികളിലേക്ക് അത്ഭുതത്തിന്റെ കണ്ണുകൾ ചിമ്മിത്തുറക്കും.

രസമാണ്… ജീവിതത്തിന്റെ ഇത്തരം കണ്ണുപൊത്തിക്കളികൾ.
സ്വാർത്ഥതയുടെ, പൊള്ളത്തരങ്ങളുടെ പോറലുകളാൽ നോവുതിരുന്ന കണ്ണുകൾ എപ്പോഴും ചിരിയുടെ തെളിഞ്ഞ നക്ഷത്രങ്ങളാൽ മറച്ചു പിടിക്കേണ്ട, അത്രകണ്ട് മിടുക്കുണ്ടാവില്ലെങ്കിലും മുൻപോട്ട് മനുഷ്യരെ അറിഞ്ഞ് ഉള്ളിലിടം കൊടുക്കണമെന്ന് മനസിനെ പറഞ്ഞു പാകപ്പെടുത്തേണ്ട ഈ അവസ്ഥകൾ ഒരിക്കലും സുഖകരമല്ല. പലപ്പോഴും തോറ്റു പോയേക്കാം. ഈ “ഹൃദയമെന്നു പറയുന്ന സാധനത്തിന് തീരെ തലച്ചോറില്ലാതെ” പോകുന്നതിന്റെ ഓരോ ദുരവസ്ഥകൾ ! എങ്കിലും അനുഭവസമ്പന്നമായ ജീവിതത്തോട് തന്നെ പെരുത്തിഷ്ടം. ഒളിച്ചിരിക്കാതെ, ഒറ്റപ്പെടാതെ മനുഷ്യരെ അറിഞ്ഞും അനുഭവിച്ചും മുന്നേറുന്നതിലും വലിയ ധൈര്യപ്പെടൽ മറ്റെന്താണ് ?

“People come into your life and go, but you will always have to live with yourself. Make yourself pleasant, positive, and peaceful 💪♥️💪.”

Post Views: 41
4
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

7 Comments

  1. Nishiba M on November 10, 2024 9:57 AM

    അതേ, സത്യം

    Reply
  2. Sreeja Ajith on October 31, 2023 6:38 PM

    ചില സത്യങ്ങൾ മനോഹരമായെഴുതി 👌👌👌

    Reply
  3. Sunandha Mahesh on October 31, 2023 2:16 PM

    Detachment ബുദ്ധിമുട്ടാണ്, എന്നാലും പതിയേ പ്രാക്ടീസ് ചെയ്യണം..

    നല്ല ഒഴുക്കുള്ള എഴുത്ത് ലേഖ.. 👍

    ഇടയ്ക്ക്‌ വന്നുപോകുന്ന ഒരു മഴയാകാൻ മോഹം 😄

    Reply
  4. Manna Mereeza on October 7, 2023 10:02 AM

    Aiwa…!!👏 Lekha, എനിക്ക് ഒത്തിരി ഇഷ്ടമായി 👍👍. . എന്തു ഭംഗിയായിട്ട് എഴുതി 😘 അപ്രതീക്ഷിതമായി നമ്മളിലേക്ക് എത്തുന്ന ചില ബന്ധങ്ങൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിത്തുകൾ പാകി അത് കരുത്തോടെ മുളച്ചു പൊന്തുമ്പോൾ മനസ്സിനെ താങ്ങാൻ ആവാത്ത വിധം മുറിവുകൾ സമ്മാനിച്ച അടർന്നുമാറുന്ന ബന്ധങ്ങളുമുണ്ട്. അതിനാൽ നമുക്ക് കഴിവതും കിട്ടുന്ന ബന്ധങ്ങളുടെ തിരുനാളങ്ങളെ പേമാരിയിലും കൊടുങ്കാറ്റിലും ഒന്നും തിരി അണയാതെ എന്നും കാത്തുസൂക്ഷിക്കാൻ ശ്രമിക്കാം അല്ലേ…? അതുപോലെതന്നെ ബന്ധങ്ങൾ എന്നും ബന്ധനങ്ങൾ ആവാതെ നോക്കാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു..!

    Reply
    • lekha on October 7, 2023 1:53 PM

      സ്നേഹം പ്രീയപ്പെട്ടവളേ .. ♥️♥️
      ബന്ധങ്ങളുടെ സ്നിഗ്ദ്ധത ആവുന്നിടത്തോളം കാത്തു സൂക്ഷിക്കുക. പരസ്പരബഹുമാനം വലിയൊരു ഘടകമാണ്.

      Reply
  5. Sabira latheefi on October 5, 2023 6:24 PM

    ജീവിതം ഇങ്ങനെ ഇങ്ങനെയാണ് ഒരു പുഴ പോലെ അതിലേക്കു വരുന്ന കൈവഴികളെ സ്വീകരിക്കുന്നു. ചിലത് വീണ്ടും പിരിഞ്ഞു വേറെ വഴി കണ്ടെത്തും. ചിലത് കടലിൽ എത്തുവോളം കൂടെ ഉണ്ടാവും.. പോകുന്ന വഴി തടസപ്പെടുത്തുന്ന ചില മാലിന്യങ്ങളും കേറി വരും. അവയെ ഒഴിവാക്കിയില്ലേൽ നമ്മളും മാലിന്യത്തിൽ മുങ്ങി ഒഴുക്ക് നിന്ന് തരിശായി പോകും. നല്ല എഴുത്ത്. ❤️❤️

    Reply
    • lekha on October 7, 2023 1:54 PM

      സ്നേഹം സാബിറ dear..
      അതെ. വളരെ ശരിയായ നിരീക്ഷണം ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.