Author: Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

മരുഭൂമിയിലെ മഴ അതിന്റെ പതിഞ്ഞ താളമുപേക്ഷിച്ച് രൗദ്രതാണ്ഡവമാടുന്ന ദിനങ്ങളിൽ വായനയ്‌ക്കെടുത്ത പുസ്തകമാണ് സോക്രട്ടീസ് കെ. വാലത്ത് ന്റെ ആനന്ദലഹരി. “മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല… അതെയും താണ്ടി പുനിതമാനത്…” കാതുകൾക്കരികെ അങ്ങനെയാരോ മന്ത്രിക്കും പോലെ. പൂത്തുലഞ്ഞ നീർമാതളച്ചുവട്ടിൽ നേർത്ത നിലാവിന്റെ ഛായയിൽ നീണ്ട മുടി വിതിർത്തിയിട്ട് യോഗനിദ്രയിലെന്നോണം തന്റെ അദൃശ്യകാമുകനിലേക്കലിഞ്ഞു ചേരാൻ പ്രണയാർദ്രയായി കാത്തു നിൽക്കുന്ന ആമിയെ കാണും പോലെ. കായാമ്പൂഗന്ധമുള്ള കാർവർണ്ണൻ ഒരു മായക്കാഴ്ചയായി ഒളിഞ്ഞും തെളിഞ്ഞും കൺമുൻപിൽ മിന്നി മായും പോലെ. അമൂല്യമായ പ്രണയത്തിന്റേതാണോ സമൂഹത്തെ മുൻനിർത്തി സദാ ഉള്ളിലെരിയുന്ന കലഹത്തിന്റേതാണോ എന്നു വേർതിരിച്ചറിയാനാവാത്ത ഒരു തലത്തിലേക്ക് മനസിനെ എത്തിച്ച അനുഭവമാണ് ആനന്ദലഹരിയുടെ വായന സമ്മാനിച്ചത്. ആഴക്കടലിന്റെ ഉൾപ്പെരുക്കങ്ങൾ പേറുന്ന ജീവിതത്തിന്റെ അനിർവ്വചനീയ ആവേഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് അവയെ സ്നേഹിച്ചും കലഹിച്ചും മുൻപോട്ടു പോകുന്ന കുറച്ചു സ്‌ത്രീ ജീവിതങ്ങളെയാണ് എഴുത്തുകാരൻ നമുക്കു മുൻപിൽ തുറന്നു വയ്ക്കുന്നത്. ജീവിതം അതിന്റെ എല്ലാ തരളഭാവങ്ങളെയും പേറി നിൽക്കുന്നൊരു ഘട്ടത്തിൽ പൊടുന്നനെ…

Read More

ജനനമുണ്ടെങ്കിൽ മരണവുമുണ്ട് എന്നാണ്. ജനിക്കുമ്പോൾ മുതലേ നമുക്കൊപ്പമുള്ള സത്യമാണ് മരണം. ഏതു സമയവും മരിക്കാമെങ്കിലും ആ ഉറപ്പിലല്ല, തുടർച്ച എന്ന പ്രതീക്ഷയിലാണ്‌ നാം ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടു പോകുന്നത്. കൂട്ടായും കുടുംബമായും ജീവിക്കുമ്പോൾ മനുഷ്യർക്കിടയിൽ ആഴത്തിൽ വേരു പിടിക്കുന്ന ഒന്നാണ് പരസ്പരബന്ധം. ഓരോ ബന്ധത്തിന്റെയും ആഴവും പരപ്പുമൊക്കെ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും ചുറ്റുമുള്ള മനുഷ്യരൊക്കെ നമുക്കു വേണ്ടപ്പെട്ടവരാണ്. ആരോടെങ്കിലും ശത്രുതയുണ്ടെങ്കിൽ പോലും അവർ മരിച്ചു പോകുന്നതിൽ അധികമാരും സന്തോഷിക്കില്ല. എപ്പോഴും ദുഃഖച്ഛായ പേറുന്ന മരണം ചിലയിടങ്ങളിൽ വലിയ നിലവിളിയാണെങ്കിൽ ചിലയിടങ്ങളിൽ പൂർണ്ണമായ നിശ്ശബ്ദതയാണ്. മുന്നോട്ടുള്ള സഹനജീവിതവും ശൂന്യതയും ചിന്തിക്കാൻ പോലുമാവാത്തത്ര വേദനയിലാവും മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾ. ജനനത്തെ ആഹ്ലാദത്തോടെ വരവേൽക്കുമ്പോൾ മരണം ആദരവു കലർന്ന ദുഃഖത്തോടെ കടന്നു പോകുന്നു. അവിടെ ബഹളങ്ങളില്ല, ആഘോഷാലങ്കാരങ്ങളില്ല, നിറക്കൂട്ടുകളില്ല. എപ്പോഴും മര്യാദകളെക്കുറിച്ച് മനുഷ്യർ ബോധവാന്മാരായിരിക്കുന്ന ഇടങ്ങളാണ് മരണം നടന്ന വീടുകളും ഭൗതികശരീരത്തിന്റെ പൊതുദർശനസ്ഥലങ്ങളും. എന്നാൽ പലപ്പോഴും അവ പാലിക്കാതെ പോകുന്ന സന്ദർഭങ്ങളും കണ്ടിട്ടുണ്ട്. സാധാരണയായി ഒരു മരണം നടക്കുമ്പോൾ…

Read More

സമൂഹമാധ്യമങ്ങളിൽ ഷാർജ പുസ്തകമേളയുടെ തുടികൊട്ട് നേർത്ത താളമിട്ടു തുടങ്ങിയപ്പോഴേ മനസിലേക്കു കയറിയ പേരാണ് പ്രിയസുഹൃത്ത് നിഷ രത്നമ്മ എഡിറ്റ് ചെയ്ത “ഹാപ്പിലി ഡിവോഴ്‌സ്ഡ്- വിവാഹമോചിതരുടെ ആമോദഭേരികൾ”. ഈ പുസ്തകം ഉള്ളിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. അത് ഒരു വിവാഹമോചനം ഉണ്ടാവുന്നതിലുള്ള സന്തോഷമോ, വിവാഹമോചനത്തെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുന്ന മാനസികാവസ്ഥയോ അല്ല. വലിയൊരു തമോഗർത്തത്തിനു നടുവിൽ തെളിച്ചു വച്ചൊരു വിളക്കാണിത്. കുടുംബത്തിന്റെ നീതിരാഹിത്യങ്ങളെ ഒരു സ്ത്രീയ്ക്ക് മുറിച്ചു കടക്കുന്നതിലേക്ക് കരുത്തു പകരുന്ന പുതിയൊരു ചുവടുവയ്പാണ്. പരസ്പരമുള്ള സഹനത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ചിറകു വിരുത്തിയുള്ള ഏകാന്തസഞ്ചാരം. ഈ പുതിയ കാലഘട്ടത്തിലും വിവാഹമോചിതർ സമൂഹത്തിൽ രണ്ടാംതരക്കാരാവുന്ന കാഴ്ചകളാണ് നമുക്കു ചുറ്റും. അത്‌ സ്ത്രീകളാവുമ്പോൾ പറയാനുമില്ല. സഹനത്തിന്റെ നെല്ലിപ്പലകയും കണ്ട് അവൾ വിവാഹം/കുടുംബം എന്ന സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോരാൻ തയ്യാറാകുന്ന നിമിഷം അവൾ തന്റേടിയും അഹങ്കാരിയും ആകുന്നു. സമൂഹത്തിലെ വിശിഷ്ടവേദികളിലൊക്കെ ഭ്രഷ്ടു കല്പിക്കപ്പെടുന്നവളാകുന്നു. തുടർന്ന് “വിവാഹമോചിത” ഒറ്റപ്പെടലിന്റെ പകപ്പിൽ, ഇനിയെന്ത് എന്ന ചോദ്യക്കൊളുത്തിൽ കുരുങ്ങി നിന്നു പോവുകയാണ്. ഈയവസ്ഥകളെയൊക്കെ ഭയന്നാണ്…

Read More

ഓരോ മലയാളിയും സ്നേഹപൂർവ്വം ആദരപൂർവ്വം ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. വേഷം കൊണ്ടും ഭക്ഷണം കൊണ്ടും മറ്റ് ഒരുക്കങ്ങൾ കൊണ്ടും എല്ലാം കേരളത്തിന്റെ തനിമ കാത്തു സൂക്ഷിക്കുന്ന ഉത്സവം. ഭൂരിഭാഗം മലയാളിക്കും ഓർമ്മ വച്ച നാൾ മുതലുള്ള ഓണാഘോഷത്തിന്റെ നിറമുള്ള കഥകളാവും പറയാനുണ്ടാവുക. കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്തുള്ള പൂക്കളമൊരുക്കലും, കളിചിരികളും, സദ്യവട്ടവും എല്ലാം ജീവിതത്തിരക്കുകളിലേക്കു കടക്കുമ്പോഴും നവ്യമായൊരോർമ്മയായി ഓരോ മലയാളിയും സൂക്ഷിക്കുന്നു. ഉറ്റവരിൽ നിന്നകന്ന് പ്രവാസലോകത്തേക്കു ചേക്കേറുന്നവരിൽ അത്‌ അങ്ങേയറ്റം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായി പരിണമിക്കുന്നു. അവശ്യസാധനങ്ങളുമായി അന്യനാട്ടിലേക്കുള്ള യാത്രയിൽ ഓരോ പ്രവാസിയും ഹൃദയത്തോടു ചേർത്ത് അവന്റെ നാടും കൂടി കൊണ്ടു പോരുന്നുണ്ടെന്നു തോന്നും. കാരണം പ്രവാസജീവിതത്തിൽ അന്യനാടാണല്ലോ എന്ന അകലമിട്ട് ഒരിക്കലും സ്വന്തം നാടിന്റേതായ ഉത്സവങ്ങളെയോ ആഘോഷങ്ങളെയോ അവൻ മാറ്റി നിറുത്തുന്നില്ല. ഓണവും വിഷുവും തുടങ്ങി പൂരം വരെ ആഘോഷിക്കുന്നതാണ് പ്രവാസജീവിതം. തീർച്ചയായും നാട്ടിലുള്ളവരേക്കാൾ നാടിനെ നെഞ്ചിൽ പേറുന്നവർ. ഇവിടെ UAE യിൽ ഓണം ഓഗസ്റ്റിൽ അല്ലെങ്കിൽ സെപ്റ്റംബറിൽ തുടങ്ങി ഡിസംബർ വരെ നീണ്ടു…

Read More

പ്ലാന്തടത്തിലെ ജോസൂട്ടി വന്നത് നാട്ടിലാകെ വാർത്തയായിരുന്നു. തുലാവർഷം മുടിയഴിച്ചാടുന്നതിനിടയിലും കുശുകുശുപ്പുകൾ മിന്നൽവേഗം പ്രാപിച്ചു വീടുവീടാന്തരം പാഞ്ഞു. “ഫോറിനിലൊന്നുമല്ലേലും അവന്റേല് പൂത്ത കാശാന്നാ തോന്നുന്നേ. ഒന്നാംതരം കാൽസറായീം കൂളിംഗ് ഗ്ലാസും. ഹൊ! എന്നാ ഒരു പത്രാസാ!” മീങ്കാരി ഒറോതചേടത്തി മിനുമിനാ മിന്നുന്ന നെത്തോലി ഒന്നിനുമേലെ ഒന്നായി അടുക്കിയ വട്ടയിലത്തട്ടിലേക്കു വാരി വച്ചു കൊണ്ടു അടക്കത്തിൽ പറഞ്ഞു. അതുകേട്ട വില്ലേജാപ്പീസറു കമലമ്മാള് നെത്തോലിപ്പൊതി കൈനീട്ടി വാങ്ങുന്നതിനിടേലൂടെ പെരുവിരലിൽ എത്തിക്കുത്തി പ്ലാന്തടത്തിലെ ഗേറ്റിനകത്തേക്കെത്തി നോക്കി. അവിടെങ്ങും ആരേം കാണാഞ്ഞിട്ട് ചുണ്ടും കോട്ടി കൈക്കുള്ളിൽ ചുരുട്ടി വച്ചിരുന്ന നൂറിന്റെ നോട്ടെടുത്തു ഓറോതച്ചേടത്തിക്കു കൊടുത്ത് മിണ്ടാതനങ്ങാതെ തിരിച്ചു കേറിപ്പോയി. “ഓഹ്… അവൾക്കസൂയയാ.” മീൻകുട്ടയിൽ കണ്ണും മിഴിച്ചു മലർന്നു കിടന്ന ചെങ്കലവക്കുഞ്ഞുങ്ങളിലേക്ക് ഒറോതച്ചേടത്തി തന്റെ പുച്ഛം പകർന്നു. പിറ്റേന്ന് ജോസൂട്ടി ഇടവഴിലൂടെ തന്റെ വെസ്പാ സ്കൂട്ടറിൽ ഞെളിഞ്ഞിരുന്നു പോകുന്നത് കമലമ്മാള് അടുക്കളേടെ ചെറുജനാല വഴി കണ്ടു. കൂളിംഗ് ഗ്ലാസിനിടേലൂടെ ചെരിഞ്ഞൊരു കാക്കനോട്ടം തന്റെ വരാന്തേലേക്കു പാറി വീണത് ഒറ്റക്കണ്ണാലെ ഒപ്പിയെടുത്തതും…

Read More

ഇന്ന് നിവർന്നു നിന്നു പരാതി പറയുന്ന പെണ്ണിനോട് ഇത്രയും നാൾ നീ എവിടെയായിരുന്നു എന്ന് ചോദിക്കരുത്. കാരണം ഇത്രയും നാൾ അവൾക്ക്‌ നിങ്ങളെ ഭയമായിരുന്നു. അവൾ ഉപദ്രവിക്കപ്പെട്ടത് ചങ്കൂറ്റത്തോടെ തുറന്നു പറയാൻ ഇടമില്ലായിരുന്നു. അതു കേൾക്കാൻ ഒരു കാതു പോലും ഇല്ലായിരുന്നു. നിങ്ങൾ പുരുഷന്മാർക്ക് ( not all men ) അതു മനസിലാകില്ല. മോശം സ്ത്രീകളുടെ ചൂഷണത്തിന് വിധേയരായിട്ടുള്ള പുരുഷന്മാരുണ്ടായിട്ടുണ്ടാവാം. പക്ഷേ ഭൂരിപക്ഷം നിങ്ങളുടേതല്ല. തീർത്തും നിശ്ശബ്ദരായിരിക്കേണ്ടി വന്ന സ്ത്രീകളുടേതാണ്. ഓരോ ദിവസവും അവഹേളനം കൊണ്ട്, ദേഹോപദ്രവം കൊണ്ട് മുറിഞ്ഞു ചുരുണ്ടു പോയ സ്ത്രീകളുടേത്. അതുകൊണ്ടാണ് ഇന്ന് സ്ത്രീപക്ഷനാവുകൾക്ക് ഇത്രയും മൂർച്ച. അത്‌ അനുതാപപൂർവ്വം കേൾക്കാൻ മനസുണ്ടാവുക. ഒരു സ്ത്രീ മുന്നോട്ടു വന്ന് അവൾക്ക് നേരിട്ട ദുരനുഭവം തുറന്നു പറയുമ്പോൾ അവളെ അഭിനന്ദിക്കുന്ന ഒരു പെണ്ണെങ്കിലും നിങ്ങളുടെ വീട്ടകത്ത് ഉണ്ടാകാതിരിക്കില്ല. കാരണം അവൾക്കും നൊന്തിട്ടുണ്ട്. പുറത്തു പറഞ്ഞിട്ടില്ല എന്നു മാത്രം. കാരണം പിന്നീട് അവൾ സ്വഭാവഹത്യയ്‌ക്ക്‌ ഇരയാകേണ്ടി വന്നാൽ കൂടെ…

Read More

ഒരുപാട് ആഗ്രഹിച്ച് കൈയിലെത്തിയ പുസ്തകം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് നൗഫലിനെ ശ്രദ്ധിക്കുന്നത്. ആകർഷകമായ വാക്ചാതുരിയും സംസാരിക്കുന്ന വിഷയങ്ങളെ ആഴത്തിൽ ശ്രോതാവിലേക്ക് പകരാനുള്ള അസാധ്യ കഴിവുള്ള പ്രതിഭ. പറയുന്ന ഓരോ വാക്കും ഹൃദയത്തിൽ തൊട്ട്, തന്റെ ശബ്ദത്തിനെ, വാക്കുകളെ ഒരുണർത്തുപാട്ട് പോലെ അത്രമേൽ വൈകാരികമായി നമ്മിലേക്ക്‌ പടർത്തി ആസ്വാദനത്തിന്റെ ഉത്തുംഗത അനുഭവിപ്പിക്കുന്ന അതുല്യ കലാകാരൻ. 2022 SIBF ൽ പരിചയപ്പെടാൻ സാധിച്ചു. പ്രകാശനങ്ങളോടനുബന്ധിച്ച പ്രഭാഷണങ്ങൾ കേട്ടു. അങ്ങനെ ഈ പുസ്തകം വേണമെന്നാഗ്രഹിച്ചാഗ്രഹിച്ച് ഒടുവിലിത് കയ്യിലെത്തിയപ്പോഴുണ്ടായ സന്തോഷം വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. വായിച്ചു തീർത്ത ഒരു പുസ്തകം എന്ന നിലയിൽ ഷെൽഫിന്റെ കോണിലേക്ക് വേഗത്തിൽ മാറ്റാൻ മടി തോന്നിപ്പിക്കുന്ന ചിലതുണ്ടാവാറുണ്ട്. അങ്ങനെയൊരു പുസ്തകമാണ് ഇതും. പലപ്പോഴും കണ്ണുകൾ നിറഞ്ഞു…നന്നായി കരഞ്ഞു. വീണ്ടും വീണ്ടും ചില അദ്ധ്യായങ്ങളിലൂടെ കടന്നു പോയി. സ്നേഹത്തെ പറ്റി, കരുതലിനെ പറ്റി, നഷ്ടങ്ങളെ പറ്റി, അമ്മയെന്ന ഒരു മനുഷ്യന്റെ സനാഥത്വത്തെ പറ്റി, പ്രണയത്തെ പറ്റി, ഭ്രാന്തിനെ…

Read More

കലാമണ്ഡലം സത്യഭാമയെ കുറ്റപ്പെടുത്തുമ്പോൾ : RLV രാമകൃഷ്ണൻ എന്ന കലാകാരനെ നമുക്കെല്ലാമറിയാം. നൃത്തത്തെ സ്നേഹിച്ചും ഉപാസിച്ചും ജീവിച്ചു പോരുന്ന അതുല്യകലാകാരൻ. കൂടാതെ നമ്മുടെ പ്രിയനടൻ കലാഭവൻ മണിയുടെ സഹോദരൻ. കലയോട് നമുക്കത്രമാത്രം ബഹുമാനമുള്ളതു കൊണ്ടു തന്നെ നമുക്കീ സഹോദരങ്ങളോട് ബഹുമാനവും സ്നേഹവുമാണ്. അവരെ ആരെങ്കിലും അധിക്ഷേപിച്ചാൽ നമുക്ക് സഹിക്കില്ല. ഇന്നു രാവിലെയാണ് സത്യഭാമയുടെ അഭിമുഖം കേൾക്കുന്നത്. അതിലുള്ള അവരുടെ വാക്കുകൾ കേൾക്കുമ്പോൾ മേലാകെ ഏതോ വൃത്തികെട്ട പുഴു അരിച്ചിറങ്ങുന്ന പോലുള്ള അറപ്പിൽ ശരീരവും മനസും ഒരുപോലെ ചുളുങ്ങി. ആകെ നൊന്ത്, അസ്വസ്ഥമായ മനസോടെയിരിക്കുമ്പോൾ എന്റെ തന്നെ ചുറ്റുപാടുകളാണ് ഓർമ്മയിൽ വന്നത്. അത്ര വെടിപ്പുള്ളതാണോ ഇവിടം? അവരെ തെറി വിളിക്കാൻ നൂറുശതമാനം അർഹതയുള്ളവർ എത്രപേരുണ്ടാവും? സത്യഭാമയുടെ വാക്കുകൾ വൃത്തികേടാണ് എന്നുച്ചത്തിൽ പറയുമ്പോഴും അതൊരുപക്ഷേ അവരുടെ പ്രൊഫെഷനൽ ഈഗോയിൽ നിന്നു വന്നവയാകാം എന്ന മറുപുറത്തേക്കും ചിന്ത പോയി. എന്നുവച്ച് അവരുടെയുള്ളിൽ ജാതിചിന്തയോ വർണവെറിയോ ഇല്ലായിരിക്കാം എന്നല്ല. വാക്കുകൾ ഇത്തരത്തിൽ പുറത്തുചാടിപ്പോയ അവസ്ഥ എന്തായിരിക്കാം എന്ന…

Read More

“മോൾ എവിടെയാണിപ്പോൾ പഠിക്കുന്നത്?” കുശലാന്വേഷണത്തിനിടയിൽ സുഹൃത്തിന്റെ ചോദ്യം. “ഇവിടെത്തന്നെയാണ്. നാട്ടിൽ പഠിപ്പിക്കണമെന്നായിരുന്നു. പിന്നെ തീരുമാനം മാറ്റേണ്ടി വന്നു.” “നന്നായി. കണ്ടില്ലേ നാട്ടിലെ സംഭവങ്ങൾ. മക്കളെ നാട്ടിലേക്ക് പഠിക്കാനയച്ചിട്ട് എങ്ങനെ സമാധാനത്തോടെ ഇവിടെ കഴിയും?” വിദ്യാഭ്യാസാർത്ഥം നാട്ടിലേക്കയച്ച മകനെയോർത്തുള്ള ആ അമ്മയുടെ വേവലാതി ശബ്ദത്തിൽ തെളിഞ്ഞിരുന്നു. എന്റെ മക്കൾ ഇവിടെയായതു കൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ആശ്വസിക്കാനും എനിക്കവിടെ കഴിയുന്നുണ്ടായില്ല. ഏതു കുഞ്ഞുങ്ങൾക്ക് ആപത്തുണ്ടായാലും സ്വന്തമെന്നപോലെ ഉള്ളിലെ അമ്മമനസ് നീറിപ്പിടയും. നാട്ടിലെ വിദ്യാലയങ്ങളിൽ നടക്കുന്ന അക്രമങ്ങൾ എല്ലാമൊന്നും പുതിയതല്ലെങ്കിലും അതിനെ അങ്ങനെ കണ്ട് മാതാപിതാക്കളുടെ ആധി അടക്കാവുന്നതല്ല. മക്കളെ തങ്ങളിൽ നിന്നകലെ പഠിക്കാനയച്ചിട്ട്, ഓരോ നിമിഷവും എന്റെ കുഞ്ഞ്…എന്റെ കുഞ്ഞ് എന്നൊരു നെടുവീർപ്പിലഴലുന്ന വീട്ടകങ്ങളാണ് ചുറ്റും. ആത്മഹത്യ എന്നു തെളിയിക്കപ്പെട്ടാൽ പോലും മൃഗീയമായ കൊലപാതകത്തിന്റെ നിഴൽ വീണു കിടക്കുന്ന സിദ്ധാർത്ഥിന്റെ മരണം മനസിനെ ഘനപ്പെട്ടൊരു വേദനയിലേക്കാണ് ഓരോ രക്ഷിതാക്കളെയും തള്ളിയിട്ടത്. ഏതോ നാട്ടിലെ ആരുടെയോ കുട്ടി എന്നല്ല സ്വന്തം കുഞ്ഞ് എന്ന വികാരത്തോടെ…

Read More

കുറേ ദിവസമായി അന്തരീക്ഷമാകെ വിങ്ങി നിന്നിരുന്ന മൂടാപ്പ് മാറിത്തുടങ്ങിയിട്ടുണ്ട്. പുത്തനിട്ടു സ്കൂളിൽ പോകാനിറങ്ങുന്ന ചുറുചുറുക്കുള്ളൊരു കുട്ടിയെ പോലെ സൂര്യൻ വെള്ളിമേഘങ്ങൾക്കിടയിലൂടെ തല ഉയർത്തി നിന്നു. പ്രകൃതി അതിന്റെ മാറ്റങ്ങളിലേക്ക് തന്മയത്വത്തോടെ അലിഞ്ഞു ചേരുകയാണ്. “പത്രം എത്തിയില്ലേ ഇതുവരെ?”, ഉമ്മറത്ത് നിന്നുള്ള കാലുഷ്യത്തിന്റെ കരകരപ്പു വീണ ശബ്‌ദം രേവതിയമ്മ കേട്ടില്ലെന്നു നടിച്ചു. രാവിലെ തുടങ്ങും. വീടാകെ നിറയുന്ന ശകാരത്തിന്റെ ശീലുകൾ. “ഈ ചായ തണുത്തു പോയല്ലോ, ചൂടാക്കി കൊണ്ടു വരൂ.” “രാമനെവിടെ? തേങ്ങയിടാൻ വിട്ടിട്ട് മണിക്കൂറ് രണ്ടു മൂന്നായല്ലോ.” “ഹോ! ഇന്നും പുട്ട് തന്നെ? രേവതീ നിനക്കറിയില്ലേ ഈ പുട്ടും കടലയും എനിക്കത്ര പഥ്യല്ലാന്ന്? ഗ്യാസിന്റെ അസ്കിത വല്ലാണ്ട് കടുത്തു വരികയാണ്. അതെങ്ങനാ ഇവിടെല്ലാവർക്കും ഇപ്പൊ അവരവരുടെ കാര്യല്ലേയുള്ളൂ.” ഇടവിടാതെയുള്ള പരാതികളുടെയും പരിഭവങ്ങളുടെയും വഴക്കുകളുടെയും ചൂടിലും പുകയിലും ഓരോ ദിവസങ്ങൾക്കു മേലും ഇരുൾ പരക്കുകയാണ്. രേവതിയമ്മ നെടുവീർപ്പിട്ടു. മുൻപ് ഇങ്ങനെയേ ആയിരുന്നില്ല രവി മാഷ്. വെളുപ്പിന് അഞ്ചു മണിക്കെണീറ്റാൽ, പറമ്പിൽ രാമനോടൊപ്പം കൃഷിയിൽ…

Read More