Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അരുതിനിയുമൊരു കലാലയക്കുരുതി!
സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

അരുതിനിയുമൊരു കലാലയക്കുരുതി!

By Lekha JustinMarch 6, 2024Updated:March 9, 20244 Comments3 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

“മോൾ എവിടെയാണിപ്പോൾ പഠിക്കുന്നത്?” കുശലാന്വേഷണത്തിനിടയിൽ സുഹൃത്തിന്റെ ചോദ്യം.
“ഇവിടെത്തന്നെയാണ്. നാട്ടിൽ പഠിപ്പിക്കണമെന്നായിരുന്നു. പിന്നെ തീരുമാനം മാറ്റേണ്ടി വന്നു.”
“നന്നായി. കണ്ടില്ലേ നാട്ടിലെ സംഭവങ്ങൾ. മക്കളെ നാട്ടിലേക്ക് പഠിക്കാനയച്ചിട്ട് എങ്ങനെ സമാധാനത്തോടെ ഇവിടെ കഴിയും?”
വിദ്യാഭ്യാസാർത്ഥം നാട്ടിലേക്കയച്ച മകനെയോർത്തുള്ള ആ അമ്മയുടെ വേവലാതി ശബ്ദത്തിൽ തെളിഞ്ഞിരുന്നു. എന്റെ മക്കൾ ഇവിടെയായതു കൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ആശ്വസിക്കാനും എനിക്കവിടെ കഴിയുന്നുണ്ടായില്ല. ഏതു കുഞ്ഞുങ്ങൾക്ക് ആപത്തുണ്ടായാലും സ്വന്തമെന്നപോലെ ഉള്ളിലെ അമ്മമനസ് നീറിപ്പിടയും. നാട്ടിലെ വിദ്യാലയങ്ങളിൽ നടക്കുന്ന അക്രമങ്ങൾ എല്ലാമൊന്നും പുതിയതല്ലെങ്കിലും അതിനെ അങ്ങനെ കണ്ട് മാതാപിതാക്കളുടെ ആധി അടക്കാവുന്നതല്ല. മക്കളെ തങ്ങളിൽ നിന്നകലെ പഠിക്കാനയച്ചിട്ട്, ഓരോ നിമിഷവും എന്റെ കുഞ്ഞ്…എന്റെ കുഞ്ഞ് എന്നൊരു നെടുവീർപ്പിലഴലുന്ന വീട്ടകങ്ങളാണ് ചുറ്റും.

IMG_2525ആത്മഹത്യ എന്നു തെളിയിക്കപ്പെട്ടാൽ പോലും മൃഗീയമായ കൊലപാതകത്തിന്റെ നിഴൽ വീണു കിടക്കുന്ന സിദ്ധാർത്ഥിന്റെ മരണം മനസിനെ ഘനപ്പെട്ടൊരു വേദനയിലേക്കാണ് ഓരോ രക്ഷിതാക്കളെയും തള്ളിയിട്ടത്. ഏതോ നാട്ടിലെ ആരുടെയോ കുട്ടി എന്നല്ല സ്വന്തം കുഞ്ഞ് എന്ന വികാരത്തോടെ സംഭവിച്ചതത്രയും നോക്കിക്കാണുമ്പോൾ ഒരാൾക്കും അതിനെ നിർവികാരതയോടെ തള്ളിക്കളയാനോ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനോ ആവില്ല . പഠിക്കാൻ, ഉയർന്ന ഭാവി പടുത്തുയർത്താൻ അങ്ങനെ നല്ല സ്വപ്നങ്ങളുടെ ചിറകു തുന്നിയാണ് ഓരോ കുഞ്ഞുങ്ങളെയും രക്ഷിതാക്കൾ വിദ്യാഭ്യാസത്തിനയയ്ക്കുന്നത്. ശുഭാപ്തിവിശ്വാസത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അവൻ/അവൾ ഒരുകൂട്ടം ചെന്നായ്ക്കളുടെ കൂട്ടിലേക്കാണെന്ന ചിന്ത അവരുടെയുള്ളിൽ തെല്ലുമേ വേരു പൊട്ടുന്നില്ല. പക്ഷേ, അതുവരെ വീഴാതെ, മുറിയാതെ തങ്ങളുടെ നെഞ്ചോടു ചേർത്തു പിടിച്ചു നടത്തിയ മക്കളെ യാതൊരുവിധ കനിവുമില്ലാതെ ഇടിച്ചും ചതച്ചും ഒരുകൂട്ടം മൃഗങ്ങൾ ഇല്ലായ്മ ചെയ്യുന്ന കാഴ്ചയാണ് പിന്നീടവർക്കു കാണേണ്ടി വരുന്നത്. ഏതെല്ലാം തരം കഥകളുടെ പിൻബലമുണ്ടായാലും അത്ര നിസാരതയോടെ കാണാനാവുന്ന, ന്യായീകരണങ്ങളിൽ സമാശ്വസിക്കാവുന്ന കാര്യങ്ങളല്ല ഒന്നും.

ഓരോ അക്രമങ്ങളും നടക്കുമ്പോൾ മാത്രം നാം ഒച്ചയിട്ടിട്ടും കാര്യമില്ല. ഓരോ ദിവസവും ശ്രദ്ധ വേണ്ട കാര്യങ്ങളെ അത്തരത്തിൽത്തന്നെ പരിഗണിക്കേണ്ടതുണ്ട്. കുട്ടികളുടെ പെരുമാറ്റം ചിട്ടപ്പെടുത്തേണ്ടത് തീരെ ചെറുതിലേ വീട്ടിലും സ്കൂളിലും അത്യാവശ്യമാണെന്ന അറിവ് മറന്നു പോകേണ്ട സംഗതിയല്ല. എപ്പോഴും പറയാറുള്ളത്‌ പോലെ, പെൺകുട്ടികളെ മര്യാദകൾ പഠിപ്പിക്കുന്നതിലും ഒരുപടി മേലെ ആൺകുട്ടികളിലെ മാറ്റങ്ങളെ ശ്രദ്ധിക്കേണ്ടതും ശീലിക്കേണ്ട മര്യാദകൾ നിരന്തരം ഓർമ്മിപ്പിക്കേണ്ടതും അവരുടെ സ്വഭാവരീതികൾ അറിഞ്ഞിരിക്കേണ്ടതും ശരിയല്ലാത്തതു നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. തെറ്റിനെ തെറ്റെന്നുറക്കെ പറയാൻ, പ്രതിസന്ധികളിൽ ശക്തരായി നിലകൊള്ളാൻ ഒക്കെ അവരെ ഉദ്ബോധിപ്പിക്കേണ്ടതും ആവശ്യമാണ്. സിദ്ധാർത്ഥിന്റെ കൊലയാളികളെ ശിക്ഷിക്കണം എന്ന് എല്ലാവർക്കുമൊപ്പം ഉച്ചത്തിൽ പറയുമ്പോൾ ആ കുട്ടിയുടെ അച്ഛനമ്മമാരുടെ സങ്കടം കാണുമ്പോൾ ഒക്കെ ഉള്ളിൽ വേദനയോടെ നിറയുന്ന മറ്റു ചില മുഖങ്ങൾ കൂടിയുണ്ട്. പതിനഞ്ചിലേറെ വരുന്ന ആ കുട്ടിപ്രതികളുടെ രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും മുഖങ്ങൾ. അവരിൽ ആരെങ്കിലും മക്കളെ അക്രമികൾ ആകാനോ കൊലപാതകികളായി തിരിച്ചു വരാനോ പറഞ്ഞുവിട്ടതാണോ? നിറയെ നല്ല സ്വപ്നങ്ങൾ പകർന്ന്, സമൂഹത്തിൽ ഔന്നത്യമുള്ളവരായി ജീവിക്കാൻ പറഞ്ഞും പഠിപ്പിച്ചും വിട്ടതാവില്ലേ? അതേ മക്കൾ കൊലപാതകക്കുറ്റവും തലയിലേറ്റി വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ആ രക്ഷിതാക്കളും മരിച്ചതിനു തുല്യരാകുന്നു. അവർക്കും മക്കൾ മരിച്ചവരാകുന്നു. എല്ലാ കുറ്റബോധവും പേറി മക്കളെ രക്ഷിച്ചെടുക്കാൻ ഓടേണ്ടി വരുന്നു. എന്നാണിനി ഈ മക്കളൊക്കെ ഇതെല്ലാം മനസിലാക്കി പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും പക്വതയോടെ പെരുമാറാനും പഠിക്കുക? അക്രമമല്ല ഒന്നിനും പരിഹാരം എന്നു മനസിലാക്കുക? എത്രയോ മനുഷ്യർ ഒരല്പം ജീവനു വേണ്ടി, ഒന്നെണീറ്റിരിക്കാൻ മാത്രമുള്ള ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചും കരഞ്ഞും ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് ഒരു തലമുറ ലഹരിയുടെ പിന്നാലെ, അക്രമത്തിനു പിന്നാലെ ജീവിതം ശൂന്യതയിലേക്ക് വലിച്ചെറിയുന്നത്. ഈയൊരു ചിന്തയുടെ ചെറുതിരി കുഞ്ഞുങ്ങൾക്കുള്ളിൽ തെളിച്ചു നിറുത്തേണ്ടതാണ് ഇനി ആവശ്യം.

എല്ലാം പ്രതീക്ഷകളാണ്. ഒരു കലാലയക്കുരുതികളും നടക്കാതിരുന്നെങ്കിൽ, സ്ത്രീധനമരണങ്ങൾ നടക്കാതിരുന്നെങ്കിൽ, ബലാത്സംഗങ്ങൾ നടക്കാതിരുന്നെങ്കിൽ, രാഷ്ട്രീയകൊലപാതകങ്ങൾ നടക്കാതിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് ഉള്ളു നിറയെ. അതുകൊണ്ടുതന്നെ ഓരോ അക്രമത്തിനും ശേഷം നാമിങ്ങനെ ഘോരഘോരം ഒച്ചയുയർത്തും, മെല്ലെ മെല്ലെ ശാന്തരാകും. എല്ലാം നേരെയാകുമെന്നാശ്വസിക്കും. പക്ഷേ, ഒട്ടും വൈകാതെ അതിലും ക്രൂരമായ വാർത്തകൾ നമ്മെ തേടിയെത്തും. ഇതാണ് സംഭവിക്കുന്നത്. വഴക്കും വാക്കുതർക്കങ്ങളും ഉണ്ടായ്ക്കോട്ടെ, പക്ഷേ അത്‌ മനഃസാക്ഷിയ്ക്കു നിരക്കാത്ത അക്രമങ്ങളിലേക്കു തിരിയാനുള്ള പ്രചോദനമാകാതിരിക്കട്ടെ.
മറ്റൊരാളെ ഒരു തരത്തിലും ഉപദ്രവിക്കാൻ പോരുന്ന മാനസികാവസ്ഥ നമ്മുടെ മക്കളിൽ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ. ആൺകുട്ടികളും പെൺകുട്ടികളും ഒരുതരത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ ഒരേപോലെ നല്ല ശിക്ഷണങ്ങളിലൂടെ വളർന്നു വരട്ടെ.
ശരിയായ രാഷ്ട്രീയബോധം, നിയമബോധം, സംരക്ഷണബോധം, മര്യാദാബോധം എന്നിങ്ങനെ സാമൂഹിക-മാനുഷികപ്രതിബദ്ധതയോടെ ജീവിക്കുന്ന നല്ല മനുഷ്യനാകാൻ നമുക്ക് നമ്മുടെ മക്കളെ പഠിപ്പിക്കാം.
സിദ്ധാർത്ഥിന് നീതി ലഭിക്കട്ടെ 🙏

#കാഴ്ചവട്ടം

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ 

Post Views: 36
3
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

4 Comments

  1. Joyce Varghese on March 7, 2024 12:01 AM

    ഇത്തരം ക്രൂരത കാണിക്കുന്ന വിദ്യാർത്ഥികളെ തക്കതായ രീതിയിൽ ശിക്ഷിക്കണം.
    Moral punishment. അതു കണ്ടിട്ടെങ്കിലും മറ്റുള്ളവർ ഇത്തരം നീചപ്രവർത്തികൾ ചെയ്യാതിരിക്കട്ടെ.

    Reply
    • Manna Mereeza on March 7, 2024 10:16 AM

      Well said 😊കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനയും അധ്യാപക സംഘടനയും ഒക്കെ നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാഷ്ട്രീയമില്ലെങ്കിലും കലാലയങ്ങളിൽ പഠനം നടക്കുമല്ലോ!! അങ്ങനെയെങ്കിൽ, മാതാപിതാക്കൾക്ക് മക്കളെ സമാധാനത്തോടെ കോളജിലേക്ക് അയക്കാമല്ലോ 🥰

      Reply
  2. Jayasree John on March 6, 2024 5:38 PM

    Shocking, Brutal

    Reply
    • lekha on March 6, 2024 9:19 PM

      Absolutely 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.