Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറുനാടൻ ഓണം പൊന്നോണം
അനുഭവം ആഘോഷങ്ങൾ ഓണം2024 രചനാമത്സരം

മറുനാടൻ ഓണം പൊന്നോണം

By Lekha JustinSeptember 12, 2024Updated:September 18, 202410 Comments3 Mins Read178 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓരോ മലയാളിയും സ്നേഹപൂർവ്വം ആദരപൂർവ്വം ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. വേഷം കൊണ്ടും ഭക്ഷണം കൊണ്ടും മറ്റ് ഒരുക്കങ്ങൾ കൊണ്ടും എല്ലാം കേരളത്തിന്റെ തനിമ കാത്തു സൂക്ഷിക്കുന്ന ഉത്സവം. ഭൂരിഭാഗം മലയാളിക്കും ഓർമ്മ വച്ച നാൾ മുതലുള്ള ഓണാഘോഷത്തിന്റെ നിറമുള്ള കഥകളാവും പറയാനുണ്ടാവുക. കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്തുള്ള പൂക്കളമൊരുക്കലും, കളിചിരികളും, സദ്യവട്ടവും എല്ലാം ജീവിതത്തിരക്കുകളിലേക്കു കടക്കുമ്പോഴും നവ്യമായൊരോർമ്മയായി ഓരോ മലയാളിയും സൂക്ഷിക്കുന്നു. ഉറ്റവരിൽ നിന്നകന്ന് പ്രവാസലോകത്തേക്കു ചേക്കേറുന്നവരിൽ അത്‌ അങ്ങേയറ്റം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായി പരിണമിക്കുന്നു.
അവശ്യസാധനങ്ങളുമായി അന്യനാട്ടിലേക്കുള്ള യാത്രയിൽ ഓരോ പ്രവാസിയും ഹൃദയത്തോടു ചേർത്ത് അവന്റെ നാടും കൂടി കൊണ്ടു പോരുന്നുണ്ടെന്നു തോന്നും. കാരണം പ്രവാസജീവിതത്തിൽ അന്യനാടാണല്ലോ എന്ന അകലമിട്ട് ഒരിക്കലും സ്വന്തം നാടിന്റേതായ ഉത്സവങ്ങളെയോ ആഘോഷങ്ങളെയോ അവൻ മാറ്റി നിറുത്തുന്നില്ല. ഓണവും വിഷുവും തുടങ്ങി പൂരം വരെ ആഘോഷിക്കുന്നതാണ് പ്രവാസജീവിതം. തീർച്ചയായും നാട്ടിലുള്ളവരേക്കാൾ നാടിനെ നെഞ്ചിൽ പേറുന്നവർ.

ഇവിടെ UAE യിൽ ഓണം ഓഗസ്റ്റിൽ അല്ലെങ്കിൽ സെപ്റ്റംബറിൽ തുടങ്ങി ഡിസംബർ വരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ്. ഓരോ മലയാളി വീടുകളിലും സദ്യ, പൂക്കളം തുടങ്ങിയവ ഒരുങ്ങുമ്പോൾ സുഹൃത്തുക്കളായ മറുനാട്ടുകാരും അവർക്കൊപ്പം ചേർന്ന് ഒരുമയുടെ നിറവ് പകരുന്നു. അതുപോലെ വിവിധ കോളേജ് അലുംനികൾ, മറ്റു സാംസ്‌കാരിക സംഘടനകൾ, കമ്പനികൾ എല്ലാവരും ദേശഭേദമൊന്നുമില്ലാതെ ഉത്സാഹത്തോടെ പുതുവസ്ത്രമുടുത്ത് സദ്യയും പൂക്കളവുമൊരുക്കി ഓണം ആഘോഷിക്കുന്നതാണ് കണ്ടു വരുന്നത്. വലിയ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന വിവിധ കലാപരിപാടികൾ, ആർട്ടിഫിഷ്യൽ ആന, ഘോഷയാത്രകൾ തുടങ്ങി കഥകളി, പുലികളി, തിരുവാതിര വരെ കാഴ്ച്ചയ്ക്ക് വിരുന്നൊരുക്കി ഓണാഘോഷത്തിന്റെ മാറ്റു കൂട്ടുന്നു. കേരളീയർക്കൊപ്പം വിദേശികളും കേരളത്തിന്റെ തനതു വേഷത്തിൽ ആഘോഷങ്ങളിൽ ആടിപ്പാടി, സദ്യയും ഉണ്ട് നമ്മോടു ചേരുമ്പോൾ ഓണം മലയാളിയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ സ്വന്തമാണെന്നും അത്‌ മാനുഷികൈക്യത്തിന്റെ വലിയ സന്ദേശമാണ് പങ്കു വയ്ക്കുന്നതെന്നും തോന്നാറുണ്ട്. “മാനുഷരെല്ലാരും ഒന്നുപോലെ” എന്നു പാടിക്കേട്ടിട്ടുള്ളത് അർഥവത്താകുന്ന മുഹൂർത്തങ്ങൾ കൂടിയാണ് ഇവയെല്ലാം.

പ്രവാസലോകത്തെ ഓണവിപണിയാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ഷോപ്പിങ് മാളുകളിലും മറ്റും ഓണത്തിനു മുൻപേ മാവേലിയുടെ വലിയ കട്ടൗട്ടുകൾ വച്ചും പൂക്കളുടെ തോരണം തൂക്കിയും ഓണത്തിന്റെ വരവറിയിക്കുന്നു. ടെക്സ്റ്റൈൽസുകളുടെ സൗന്ദര്യം ഒന്നു വേറെതന്നെയാണ്. പുരുഷനും സ്ത്രീയും കുട്ടികളുമായുള്ള മാനിക്വിൻസിനെയെല്ലാം കസവ് സാരിയും പട്ടുപാവാടയും വേഷ്ടിയും മറ്റും ധരിപ്പിച്ച് സുന്ദരീസുന്ദരന്മാരായി നിരത്തി നിർത്തിയിരിക്കുന്നത് എത്ര അഴകുള്ള കാഴ്ചയാണെന്നോ!വിവിധതരം കേരളാ സാരികൾ, കഥകളി, തെയ്യം മുഖങ്ങൾ ചന്തം ചാർത്തിയ ഡിസൈനർ ഷർട്ടുകൾ എല്ലാം അത്യാകർഷകങ്ങളായ ഓണക്കാഴ്ചകളാണ്.

അതുപോലെ ഭക്ഷ്യവിഭവങ്ങൾ. നാട്ടിലെ ഓണചന്തയുടെ ഒരു മോഡേൺ വേർഷൻ നമുക്ക് ഇവിടെ കാണാം. സദ്യവട്ടങ്ങൾക്കായുള്ള പച്ചക്കറികൾ, വാഴയില, ഉപ്പേരി, അട മുതൽ അത്തപ്പൂക്കളമൊരുക്കാനുള്ള ബന്ദിയും ജമന്ദിയും, വാടാമുല്ലയുമടക്കം വിവിധതരം പൂക്കൾ വരെ വിപണിയിൽ സമൃദ്ധമാണ്. ഓണമനുബന്ധിച്ചുള്ള പൂജാസാമഗ്രികൾ വേറെയും. പാചകമത്സരങ്ങൾ, പൂക്കളമത്സരങ്ങൾ, പായസമേള തുടങ്ങി ദിവസങ്ങളോളം തുടരുന്ന ആഘോഷങ്ങളുടെ നിരയാണ് പ്രവാസികൾക്ക് ഓണം. ഇനി വീട്ടിൽ ഓണസദ്യ ഒരുങ്ങാൻ കഴിയാത്തവരുണ്ടെങ്കിലോ? അവർക്കായി സദ്യ കിറ്റ് വീട്ടിലെത്തിച്ചു കൊടുക്കാനുള്ള സൗകര്യങ്ങൾ വരെ ഇവിടെയുള്ള ഭക്ഷണശാലകൾ ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ അഴകും ഒരുമയും സമൃദ്ധിയും വിളംബരം ചെയ്യുന്ന ഈ ഓണക്കാഴ്ചകൾ ഓരോ മലയാളിയുടെയും മനസ് നിറയ്ക്കുന്ന അനുഭവം തന്നെയാണ്.

നാട്ടിൽ ഓണം നിശ്ചിതദിവസങ്ങളിലേക്കൊതുങ്ങുന്ന ആഘോഷമാകുമ്പോൾ പ്രവാസികൾക്ക് വർഷാവസാനം വരെ നീളുന്ന സന്തോഷമായാണ് ഓണം വന്നുപോവുക. അതുപോലെ, കേരളത്തിൽ നിന്നെത്തുന്ന ഓരോ പ്രവാസിക്കും മറ്റൊരുനാടെന്ന, വിദേശമെന്ന അന്യതാബോധമില്ലാതെ തനതു രീതിയിൽ മലയാളികളായി തന്നെ തുടരാൻ കഴിയുന്നതിന്, അതിന് അനുവദിക്കുന്ന സാഹചര്യങ്ങൾ ഒരുക്കി നൽകുന്നതിന് എല്ലാം നാം മറുനാടുകളുടെ ഹൃദയവിശാലതയെ കൂടി മാനിക്കേണ്ടതുണ്ട്. നമ്മുടെ ഓണം ഈ ലോകത്തിന് സാഹോദര്യത്തിന്റെയും ഒരുമയുടെയും മാതൃകയായ ഉത്സവം എന്നതിന്റെ സാക്ഷ്യമായി ഈ കാഴ്ചകളെയെല്ലാം പരിഗണിക്കാവുന്നതുമാണ്.

നാട്ടിൽ പോയി ഉറ്റവരോടൊപ്പം ഓണമാഘോഷിക്കാൻ കഴിയാത്ത സങ്കടത്തിൽ ഗൃഹാതുരത്വത്തിന്റെ നോവും പേറി ജീവിക്കുന്നതിനപ്പുറം കൂടെയുള്ളവർ കുടുംബമാകുന്ന, ജാതിമതദേശഭാഷാഭേദമില്ലാതെ എല്ലാ മനുഷ്യരെയും ഒന്നായി ചേർത്തു നിർത്തുന്ന പൊന്നോണം സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പൊന്നിൻ തിളക്കമുള്ള ഉത്സവം തന്നെയാകുന്ന കാഴ്ച്ച എന്നും നമുക്ക് അഭിമാനം പകരുന്നു. സ്നേഹസഹോദര്യങ്ങളുടെ, ഐശ്വര്യത്തിന്റെ അനുഗ്രഹം പകർന്ന് ഈ അന്യനാട്ടിലേക്കും മാവേലിമന്നൻ എത്തുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലും ഓരോ മലയാളിയും നാടിനെ ചേർത്തുപിടിച്ച്, തോളോടു തോൾ ചേർന്ന് ആഘോഷിക്കുകയാണ്. പൂവേ..പൊലി..പൂവേ..പൊലി.. എങ്ങും ആർപ്പുവിളികളുടെ ആരവം!

സ്നേഹപൂർവ്വം ഈ ആഘോഷത്തിന്റെ ഭാഗമാകുന്നതിനൊപ്പം ലോകത്തിന്റെ നാനാദേശങ്ങളിലും ഓണമൊരുങ്ങുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ലേഖാ ജസ്റ്റിൻ ✍

53149955307_f5a5677ed2_o

 

Post Views: 30
4
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

10 Comments

  1. Suma Jayamohan on September 17, 2024 4:41 AM

    ഓണം എന്നു കേൾക്കുമ്പോഴേ മനസ്സിൽ സന്തോഷംഓളം തള്ളും. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാളെയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് ഓണത്തെ വരവേൽക്കാം❤️🌷

    Reply
    • lekha justin on September 17, 2024 11:31 AM

      അതെ സുമ ♥️

      Reply
  2. Sobha Narayanasharma on September 16, 2024 11:08 AM

    ഹൃദ്യമായ ഓണക്കുറിപ്പ് ☺️☺️👍

    Reply
    • lekha justin on September 17, 2024 11:32 AM

      സ്നേഹം ശോഭ ♥️♥️

      Reply
  3. Ajith Raj on September 15, 2024 10:18 AM

    ഏതു നാട്ടിലെങ്കിലും
    ഓർമ്മകളും ഒത്തുചേരലുകളും തന്നെയാണ് ഓണം …

    Reply
    • lekha justin on September 17, 2024 11:31 AM

      തീർച്ചയായും ♥️♥️

      Reply
  4. Joyce Varghese on September 12, 2024 6:39 PM

    ഗൃഹാതുരത്വം പേറുന്ന മലയാളിക്കു പോന്നോണം ഹൃദ്യമായ അനുഭവമാക്കുന്നു, പല വിദേശങ്ങളിലുമിന്ന്. സത്യം.
    ❤

    Reply
    • lekha on September 14, 2024 7:30 AM

      അതെ joyce ♥️..
      സ്നേഹം നിറഞ്ഞ ഓണാശംസകൾ dear ♥️

      Reply
  5. Nafs nafs on September 12, 2024 5:04 PM

    നല്ലെഴുത്ത്💞💞👍

    Reply
    • lekha on September 14, 2024 7:35 AM

      Thank you Hafsath 🥰🙏. Happy Onam 💐

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.