Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാളെയുടെ പെൺമുഖം
ജീവിതം പ്രചോദനം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നാളെയുടെ പെൺമുഖം

By Lekha JustinAugust 29, 2024Updated:September 25, 202419 Comments4 Mins Read204 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് നിവർന്നു നിന്നു പരാതി പറയുന്ന പെണ്ണിനോട് ഇത്രയും നാൾ നീ എവിടെയായിരുന്നു എന്ന് ചോദിക്കരുത്.

കാരണം ഇത്രയും നാൾ അവൾക്ക്‌ നിങ്ങളെ ഭയമായിരുന്നു. അവൾ ഉപദ്രവിക്കപ്പെട്ടത് ചങ്കൂറ്റത്തോടെ തുറന്നു പറയാൻ ഇടമില്ലായിരുന്നു. അതു കേൾക്കാൻ ഒരു കാതു പോലും ഇല്ലായിരുന്നു. നിങ്ങൾ പുരുഷന്മാർക്ക് ( not all men ) അതു മനസിലാകില്ല. മോശം സ്ത്രീകളുടെ ചൂഷണത്തിന് വിധേയരായിട്ടുള്ള പുരുഷന്മാരുണ്ടായിട്ടുണ്ടാവാം. പക്ഷേ ഭൂരിപക്ഷം നിങ്ങളുടേതല്ല. തീർത്തും നിശ്ശബ്ദരായിരിക്കേണ്ടി വന്ന സ്ത്രീകളുടേതാണ്. ഓരോ ദിവസവും അവഹേളനം കൊണ്ട്, ദേഹോപദ്രവം കൊണ്ട് മുറിഞ്ഞു ചുരുണ്ടു പോയ സ്ത്രീകളുടേത്. അതുകൊണ്ടാണ് ഇന്ന് സ്ത്രീപക്ഷനാവുകൾക്ക് ഇത്രയും മൂർച്ച. അത്‌ അനുതാപപൂർവ്വം കേൾക്കാൻ മനസുണ്ടാവുക. ഒരു സ്ത്രീ മുന്നോട്ടു വന്ന് അവൾക്ക് നേരിട്ട ദുരനുഭവം തുറന്നു പറയുമ്പോൾ അവളെ അഭിനന്ദിക്കുന്ന ഒരു പെണ്ണെങ്കിലും നിങ്ങളുടെ വീട്ടകത്ത് ഉണ്ടാകാതിരിക്കില്ല. കാരണം അവൾക്കും നൊന്തിട്ടുണ്ട്. പുറത്തു പറഞ്ഞിട്ടില്ല എന്നു മാത്രം. കാരണം പിന്നീട് അവൾ സ്വഭാവഹത്യയ്‌ക്ക്‌ ഇരയാകേണ്ടി വന്നാൽ കൂടെ നിൽക്കാൻ ഒരാൾ പോലുമുണ്ടാകില്ല എന്നവൾ തിരിച്ചറിഞ്ഞിരുന്നു. ഒന്നുകിൽ സങ്കടത്തോടെ നിങ്ങളത് മൂടി വയ്ക്കും, അല്ലെങ്കിൽ അവൾക്കു നേരെ ആക്രോശിക്കും. ഇതു രണ്ടും അവൾ അർഹിക്കുന്നതല്ല. ആണോ? ചിന്തിച്ചു പറഞ്ഞാൽ മതി.

പെണ്ണ് പ്രണയിച്ചു വിവാഹിതയായാൽ “അവൾ വേലി ചാടി.” ചാർത്തപ്പെടുന്ന പേരുദോഷം അമ്മയ്ക്കും കൂടി. അച്ഛൻ തെറ്റുകാരനല്ല, അവളെ ജീവിതത്തിലേക്ക് ക്ഷണിച്ച പുരുഷനും തെറ്റുകാരനല്ല. കയ്യും കണ്ണും കാട്ടി വശീകരിച്ചെടുക്കുന്നതും അവളത്രേ. ഇത് ഒരു പെണ്ണിനെക്കുറിച്ച് മറ്റൊരുവൾ പറയുന്നതാണ്. സമൂഹം കല്പിച്ചു കൊടുത്തിരിക്കുന്ന മാനം അഥവാ ചാരിത്ര്യം അതും പെണ്ണിനു മാത്രം. അതാണെങ്കിലോ അവളുടെ vagina യിലും. കഷ്ടമല്ലേ മനുഷ്യരേ ഈ പടുചിന്തകളും വളർത്തിയുള്ള ജീവിതം? പിന്നെ എവിടെ നിന്ന് അവൾക്ക് ശബ്ദമുണ്ടാകുമെന്നാണ്?

പീഡനവിവരങ്ങൾ തുറന്നു പറയുമ്പോൾ “സഹിച്ചു നിൽക്കൂ” എന്നു പറയുന്ന വിസ്മയപിതാക്കന്മാർ, ഈ സോഷ്യൽ മീഡിയ വന്നപ്പോഴാണല്ലോ “മീ ടൂ” എന്നും പറഞ്ഞ് പെണ്ണുങ്ങൾ ഇറങ്ങിയേക്കുന്നത് എന്നു പറഞ്ഞു പരിഹസിക്കുന്ന സദ്ഗുണസഹോദരന്മാർ, “ആണുങ്ങളായാൽ നോക്കും, ചെലപ്പോ ഒന്നു തൊട്ടെന്നും പിടിച്ചെന്നുമിരിക്കും..സൂക്ഷിക്കേണ്ടത് നമ്മൾ പെണ്ണുങ്ങളാ.. ” എന്ന് ഉപദേശിച്ച് സ്വയം തറപറ്റിക്കിടക്കുന്ന സർവ്വംസഹമാർ ഇവരെല്ലാമുള്ള ലോകത്താണ് ഒരു പെണ്ണ് നേരിട്ട അല്ലെങ്കിൽ നേരിടുന്ന അപമാനങ്ങളെ അപ്പപ്പോൾ തുറന്നു പറയണമായിരുന്നു എന്നു ശഠിക്കുന്നത്. ഇതുവരെ പീഡനമനുഭവിച്ച ഒരുപാട് സ്ത്രീകളുടെ കേസുകൾ നാം കണ്ടു. ഇവരിൽ എത്രപേർ ഇന്ന് സമൂഹത്തിൽ നിന്ന് ഒളിച്ചു നിൽക്കാതെ മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നുണ്ട്? എത്രപേരെ ഈ സമൂഹം അതിന് അനുവദിച്ചിട്ടുണ്ട്? ചിന്തിക്കുന്നതിനൊപ്പം ഇതുകൂടി അറിയുക, ഇന്നും അതിജീവിതകളുടെ ചിത്രം, വീഡിയോ ഒക്കെ മാധ്യമങ്ങളിൽ വരുന്നത് മുഖം മറച്ചിട്ടാണ്. എന്തുകൊണ്ടാണെന്നോ? നാം ഓരോരുത്തരുമടങ്ങുന്ന ഈ സമൂഹത്തെ ഭയന്നിട്ടു തന്നെ. നാളെ അവളുടെ ജീവിതം നാം ദുസ്സഹമാക്കുമെന്നറിഞ്ഞിട്ടു തന്നെ. ഇതൊക്കെ ഒരു നല്ല സമൂഹത്തിന്റെ അടയാളങ്ങളല്ല. അങ്ങേയറ്റം ചീഞ്ഞതാണ് എന്നതിനെ അടിവരയിടുന്നതാണ്.

ഹേമാകമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിന്റെ ഭാഗമായിരുന്ന പ്രശസ്ത നടി പറഞ്ഞ അഭിപ്രായങ്ങളിൽ തന്നെ മുഴച്ചു നിൽക്കുന്നത് സ്ത്രീവിരുദ്ധതയല്ലേ? ഇന്നത്തെ ആധുനിക വസ്ത്രധാരണം തൊഴിലിടത്ത് പ്രധാനമായും സിനിമയിലുള്ള പീഡനങ്ങൾക്ക് ഒരു കാരണമാണ് എന്നാണ് അവർ പറയുന്നത്. വസ്ത്രധാരണമല്ല, പെണ്ണ് അല്പവസ്ത്രധാരിയായോ ഇനിയിപ്പോ നഗ്നയായോ കാണേണ്ടി വരുന്ന സാഹചര്യമാണെങ്കിൽ പോലും അവളോട് മാന്യമായി പെരുമാറണം എന്ന ബോദ്ധ്യമാണ്, മര്യാദയാണ് ഉണ്ടാകേണ്ടതെന്ന് നമ്മുടെ സമൂഹം മനസിലാക്കിയിരിക്കണം, ശീലിച്ചിരിക്കണം. അല്ലാതെ പെണ്ണ് തന്നെ പെണ്ണിന്റെ വസ്ത്രധാരണം, രാത്രിസഞ്ചാരം തുടങ്ങിയ സ്വാതന്ത്ര്യങ്ങളെ പോരായ്മയായി കണ്ട് കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്. പുരുഷന് ഒരു സ്ത്രീയിൽ നിന്നും തനിക്ക് ലൈംഗികചോദനയുണ്ടാക്കുന്ന എത്രയേറെ സംഗതികളും ഉണ്ടാവട്ടെ, അത്‌ വസ്ത്രമാവാം, അവളുടെ സൗന്ദര്യമാവാം, വെറും സ്നേഹത്തിന്റെ പേരിലുള്ളതോ അറിയാതെയോ ഉള്ള സ്പർശമാവാം അങ്ങനെയെന്തുമാകട്ടെ,  അതിനെയെല്ലാം അവന്റെ ആഗ്രഹപൂർത്തീകരണത്തിനുള്ള ക്ഷണമായി കാണുന്നതിനെ വെറും വൈകൃതമായി തന്നെ കാണണം. അല്ലാതെ ആണുങ്ങളായാൽ അങ്ങനെയൊക്കെയാണ് എന്നു നിസാരവൽക്കരിക്കുകയല്ല. ഈ നിസാരവൽക്കരണങ്ങൾ എന്നും അവൾക്ക് കുരുക്കായിട്ടേയുള്ളൂ.

ചിലർ ചോദിക്കുന്നു, “ഇത്രയും ബുദ്ധിമുട്ടുള്ള ഇടമാണെങ്കിൽ എന്തിന് ഇതെല്ലാം സഹിച്ച് മുന്നോട്ടു പോയി? വിട്ടു പോരാമായിരുന്നില്ലേ? ചോദ്യത്തിലെ നന്മമനസ് മനസ്സിലാകുന്നുണ്ട്. പക്ഷേ അല്പം മറുചിന്തയും കൂടിയാവാം. അത് അവൾക്ക് ഇഷ്ടപ്പെട്ട, ആഗ്രഹിച്ച, നൂറു ശതമാനവും തനിക്ക് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസമുള്ള തൊഴിലിടമാണ്. ആ തൊഴിൽ വിട്ടിട്ടു വരുന്നിടത്ത് അവളുടെ ജീവിതത്തിന്റെ സന്തോഷം എന്താണ്? താനില്ലെങ്കിൽ മറ്റു നൂറുപേരുണ്ടാവും എന്നുറപ്പുള്ള ഒരു തൊഴിലിടത്ത് അവൾ അഭിമാനത്തോടെ യുദ്ധം ചെയ്തു മുന്നേറുക തന്നെ വേണം. പക്ഷേ, തന്റെ നീതിയ്ക്കായി അവൾ ആരുടെ വാതിലിലാണ് മുട്ടേണ്ടത്? ആ തൊഴിൽ വിട്ടു പോരൂ എന്നാണോ നാം കൊടുക്കേണ്ട ഉത്തരം? ഇതെല്ലാം ചേർത്തേ ഈയവസരത്തിൽ നിങ്ങളുടെ മനസിലെ മനുഷ്യത്വവിരുദ്ധമായ, പുരുഷപക്ഷീയമായ ഓരോ ചോദ്യവും ചോദിക്കാവൂ. സിനിമയിൽ മാത്രമല്ല ഓരോ തൊഴിലിടത്തും പെണ്ണനുഭവിക്കുന്ന ഒട്ടനേകം പ്രശ്നങ്ങളുണ്ട്. അവളെ വെറും ശരീരമായി മാത്രം കാണുന്ന പുരുഷന്മാരുള്ളിടത്ത്, അവൾ തന്നിലും താഴെയാണെന്ന്, അനുസരിക്കേണ്ടവളാണെന്ന് ഒക്കെ കാണുന്ന പുരുഷന്മാരുള്ളിടത്ത് ഒക്കെ പെണ്ണ് അവളെ സംരക്ഷിച്ചു നിറുത്താൻ, നിലനിൽക്കാൻ ഒക്കെ അത്രയേറെ യുദ്ധം ചെയ്യേണ്ടി വരുന്നുണ്ടെന്ന് നിങ്ങൾ ഇനിയെങ്കിലും അറിയണം. ഓരോന്നും തുറന്നു പറയാൻ കഴിയുന്ന സാഹചര്യം ഒരുങ്ങുമ്പോൾ, അതിനു ധൈര്യമുണ്ടാകുമ്പോൾ അവളെ പഴിക്കാതിരിക്കുക എന്ന മര്യാദയെങ്കിലും കാട്ടുക. അതവൾ ഉറപ്പായും അർഹിക്കുന്നുണ്ട്.

അതുപോലെ, ഇനി പെണ്ണിന് എന്തു സ്വാതന്ത്ര്യമാണ് വേണ്ടത്…അവൾ ബഹിരാകാശത്തു വരെ പോയില്ലേ? അവൾ വലിയ വലിയ കമ്പനികളുടെ ഭാരവാഹിത്വം നിർവഹിക്കുന്നില്ലേ, ഉന്നതപദവികൾ അലങ്കരിക്കുന്നില്ലേ, എന്നും ചോദിക്കുന്നവരുണ്ട്. തീർച്ചയായും. ഒരുപാട് സഹനങ്ങൾക്ക് ശേഷമാണ് അവൾ അതും നേടിയെടുത്തിട്ടുള്ളത്‌. പ്രിവിലേജസ് ഉള്ള അത്തരം തൊഴിലിടങ്ങളിൽ പോലുമുള്ള നിലനില്പിന് അവൾ പിന്നെയും പൊരുതുന്നുമുണ്ടാവും. അപ്പോൾ ഈ പ്രിവിലേജസ് ഇല്ലാത്തവരുടെ അവസ്ഥ എന്താവും? അതായത്, പുരുഷനോളം തുല്യത, മര്യാദകൾ ഇവയൊക്കെ അവൾക്കനുഭവിക്കണമെങ്കിൽ ഇനിയുമത്ര തന്നെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്‌ എന്നതാണ് വസ്തുത. അശ്ളീല കമെന്റുകൾ കേട്ട്, ആൾത്തിരക്കിലെ ഓക്കാനം വരുന്ന തരം ഉരുമ്മലും തടവലും സഹിച്ച്, ഭർത്താവിൽ നിന്നും, അടുത്ത ബന്ധുക്കളിൽ നിന്നും വരെയുള്ള അറപ്പിക്കുന്ന പെരുമാറ്റം കണ്ട് നിശ്ശബ്ദയായി തുടരേണ്ടി വരുന്ന പെൺപെരുക്കങ്ങളിൽ നിന്നും തലയുയർത്തിപ്പിടിച്ച്, തന്നെ ഉപദ്രവിച്ചവർക്കു നേരെ വിരൽ ചൂണ്ടി ഒരുത്തി നിൽക്കുമ്പോൾ പ്രിയപ്പെട്ടവരേ നിങ്ങൾ അവളെ തളർത്താതിരിക്കുക.

ഹേമാ കമ്മീഷൻ റിപ്പോർട്ട് നിരപരാധിയായൊരാൾ ചൂഷണം ചെയ്യപ്പെടാൻ ഹേതുവാകണം എന്നാഗ്രഹമില്ല. ഇനിയും സ്ത്രീകൾക്ക് അവൾക്കു നേരെയുള്ള ഹീനപ്രവൃത്തികൾക്കു നേരെ ശബ്ദമുയർത്താൻ സാധിക്കും, അവൾക്കായി നിയമം കൂടെ നിൽക്കും, അവളെ കേൾക്കാൻ ഒരാളെങ്കിലുമുണ്ടാവും, അവൾക്കു വേണ്ടി മാന്യമായ ഇടങ്ങളും സൗകര്യങ്ങളും ഒരുങ്ങും എന്ന ധൈര്യപ്പെടുത്തലാവണം എന്നു മാത്രം. തീർച്ചയായും ആണ് എന്നു തന്നെ വിശ്വസിക്കുന്നു. നാളെ മുതൽ എല്ലാം മാറും നല്ലതു മാത്രം ഭവിക്കും എന്നല്ല, മുന്നോട്ടുള്ള കാലം സ്വാഭിമാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ഊർജ്ജമുള്ള, ശബ്ദമുള്ള സ്ത്രീകൾ ഉണ്ടാവും എന്ന പ്രതീക്ഷയാണ്. ആ സ്ത്രീകളിൽ നിങ്ങളുടെ മക്കൾ, സഹോദരിമാർ, ഭാര്യ എന്നിവരാണുള്ളതെന്നു മാത്രമോർക്കുക.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 46
6
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

19 Comments

  1. മിനി സുന്ദരേശൻ on October 8, 2025 1:52 AM

    തീക്ഷ്ണമായ എഴുത്ത്….. ആശംസകൾ👍🌹

    Reply
  2. Jasna Basheer on August 30, 2024 2:46 PM

    👍 👍 നന്നായി എഴുതി. പുതിയ തലമുറക്ക് കുറച്ചു ചങ്കൂറ്റം ഉണ്ടെന്നു തോന്നുന്നു

    Reply
    • Lekha Justin on August 30, 2024 5:42 PM

      തീർച്ചയായും അങ്ങനെയൊരു മാറ്റം കാണുന്നുണ്ട് . നല്ലത്.
      സ്നേഹം ജസ്‌ന ♥️

      Reply
    • Sures h on October 7, 2025 9:16 AM

      കാലികപ്രസക്തമായ ലേഖനം നന്നായി അവതരിപ്പിച്ചു👌👍❤️💯🙏🙏🙏

      Reply
  3. Divya Sreekumar on August 30, 2024 11:04 AM

    ശക്തമായ എഴുത്ത്👍❤️

    Reply
    • Lekha Justin on August 30, 2024 6:44 PM

      സ്നേഹം ദിവ്യ ♥️

      Reply
  4. Seenanavaz on August 30, 2024 9:21 AM

    ഇതാണ് ഓരോ സ്ത്രീയുടേടേയും മനസ്സിലുള്ള അവർ തുറന്നു പറയാൻ ആഗ്രഹിക്കുന്ന കാര്യം.. ശക്തം.
    hats off you lekha 👏👏👏

    Reply
    • Lekha Justin on August 30, 2024 6:43 PM

      സ്നേഹം Seena 🥰♥️

      Reply
  5. Anju Ajish on August 29, 2024 6:44 PM

    നന്നായി എഴുതിയിരിക്കുന്നു

    Reply
    • Lekha Justin on August 29, 2024 8:34 PM

      സ്‌നേഹം അഞ്ജു ♥️

      Reply
      • Jasmine Ashik on August 30, 2024 11:53 AM

        Well written👏👏👏 hats of Lekha dear

        Reply
  6. Nafs nafs on August 29, 2024 6:22 PM

    ശക്തം, കാലികം🔥🔥

    Reply
    • Lekha Justin on August 29, 2024 8:54 PM

      സ്നേഹം dear 🤗

      Reply
    • Joyce Varghese on August 29, 2024 9:47 PM

      ധീരം, വാസ്തവം.
      നന്നായി എഴുതി. 👏

      Reply
      • Lekha Justin on August 30, 2024 6:44 PM

        സ്നേഹം ജോയ്‌സ് ♥️🥰

        Reply
  7. sabira latheefi on August 29, 2024 3:36 PM

    നന്നായി പറഞ്ഞു ❤️👍🏻

    Reply
    • Rani Zain on August 29, 2024 7:03 PM

      ഇതു വായിച്ചപ്പോൾ കിളിമാനൂർ പെൺകുട്ടിയുടെ ഒരു അഭിമുഖം വായിച്ചതോർമ്മ വന്നു. കാലങ്ങളിത്ര കഴിഞ്ഞിട്ടും അന്നും അവൾ മുഖം മറച്ചിട്ടാണിരുന്നിരുന്നത്. പേരു മാറ്റി വേറേതോ നാട്ടിലാണ് അവൾ കഴിയുന്നത്. ആ കേസിലെ പ്രതികളിൽ ഏതെങ്കിലുമൊരാൾ അങ്ങനെ ജീവിക്കുന്നുണ്ടോ? ഇനിയെങ്കിലും “ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്നിലയിൽ വീണാലും കേട് ഇലയ്ക്കാണ്” എന്ന് നമുക്ക് നമ്മുടെ പെൺമക്കളെ പഠിപ്പിക്കാതിരിക്കാം. ഒപ്പം നിന്റെ മുന്നിലുള്ള സ്ത്രീ ഒരു ‘പീസ്’ അല്ലെന്നും ഒരമ്മയോ സഹോദരിയോ ആണെന്നും അവളുടെ സുരക്ഷ നിന്റെ കൂടി ബാദ്ധ്യതയാണെന്നും നമ്മുടെ ആൺമക്കളേയും പഠിപ്പിക്കാം.

      Reply
      • Lekha Justin on August 29, 2024 8:56 PM

        തീർച്ചയായും Rani. സ്ത്രീകൾക്കൊപ്പം നില കൊള്ളേണ്ടത് ഓരോ പെണ്ണിന്റെയും ഉത്തരവാദിത്തമാണ്. അതിനായിരിക്കട്ടെ നമ്മുടെ തുടർച്ച.
        സ്നേഹം dear ♥️

        Reply
    • Lekha Justin on August 29, 2024 8:54 PM

      സ്നേഹം സാബീ ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.