Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന ദാമ്പത്യം
ഗർഭം ജീവിതം പ്രസവം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന ദാമ്പത്യം

By Amal FermisOctober 7, 20239 Comments4 Mins Read284 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നത്തെ ആളുകൾ അധികവും വിലപിക്കുന്നൊരു കാര്യമാണ് കേരളത്തിൽ ആഡംബര വിവാഹങ്ങളും വിവാഹമോചന നിരക്കും വളരെയധികം വർദ്ധിക്കുന്നുവെന്ന്. ഇതു രണ്ടും തമ്മിൽ ഇഴപിരിയാത്ത ഒരു ബന്ധമുണ്ടെന്നാണ് പലരുടേയും ആരോപണം. ഇന്ന് ദാമ്പത്യ ബന്ധം ദീർഘനാൾ നീണ്ടു നിൽക്കാനും ആരോഗ്യകരമായ ബന്ധമായിരിക്കാനും പ്രാർത്ഥിക്കുന്നത് അധികവും മാതാപിതാക്കളാണ്. വളർന്നു വരുന്ന തലമുറ അതേക്കുറിച്ച് അത്ര bothered അല്ല. അവരുടെ ചിന്ത മുഴുവൻ കല്യാണവും വിരുന്നും സേവ് ദ ഡേറ്റുമൊക്കെ എങ്ങനെ വൈറലാക്കണമെന്നതിനെക്കുറിച്ചാണ്.
ദാമ്പത്യബന്ധം നിലനിൽക്കണമെങ്കിൽ സ്ത്രീയും പുരുഷനും അതിനു വേണ്ടി പരിശ്രമിക്കണം. പണ്ടത്തെ പോലെ സ്ത്രീകളെ കാൽക്കീഴിലിട്ട് ചവിട്ടിയരച്ച് ബന്ധം മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിച്ചാൽ നടക്കില്ല. ഇന്ന് തുല്യതയോടെ ജീവിക്കുന്നവർക്ക് മാത്രമേ സന്തോഷത്തോടെ സ്നേഹത്തോടെ ആ ബന്ധം നിലനിർത്താൻ സാധിക്കുന്നുള്ളൂ. പക്ഷേ ഈ കാര്യത്തിൽ കേരളത്തിൻ്റെ അവസ്ഥ പരിതാപകരമാണ്. മലയാളി പുരുഷന്മാർ ഇപ്പോഴും 1990 കളിലും സ്ത്രീകൾ 2050 കളിലുമാണ് ജീവിക്കുന്നത്. ഇത് വിവാഹമോചന നിരക്ക് വർദ്ധിക്കാൻ ഒരു കാരണമാവുന്നുവെന്നെനിക്ക് തോന്നുന്നു.

തങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തിലെ, അല്ലെങ്കിൽ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ആണധികാരത്തെ, പാട്രിയാർക്കിയെ അതേപടി ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കുന്ന ആണുങ്ങൾ സ്വാതന്ത്ര്യവും സമത്വവും കാംക്ഷിക്കുന്ന പെണ്ണുങ്ങളുടെ മുന്നിൽ അടിയറവ് പറയുകയോ, അല്ലെങ്കിൽ സ്ത്രീ ദാമ്പത്യത്തിൽ നിന്നും ഇറങ്ങി പോരുകയോ ചെയ്യേണ്ടി വരുന്നു.

ജയ ജയ ജയ ഹേ സിനിമയിൽ ജഡ്ജിയുടെ കഥാപാത്രം നായകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ദാമ്പത്യ ജീവിതത്തിൽ സ്ത്രീകൾക്ക് എന്തൊക്കെയാണ് വേണ്ടതെന്ന്. അയാൾ പറയുന്ന ഉത്തരത്തിലുണ്ട് കേരളത്തിലെ ആണുങ്ങളുടെ സൈക്കോളജി. അനുസരണ, പാചകം, കൈ പുണ്യം ഇതാണ് സ്ത്രീകൾക്ക് വേണ്ടതെന്നാണ് നായകൻ്റെ കണ്ടുപിടുത്തം. അതിൽ ജഡ്ജി പറയുന്ന ഉത്തരം ചിന്തനീയമാണ്. ഇന്നത്തെ സ്ത്രീകൾക്ക് വേണ്ട മൂന്നു കാര്യങ്ങൾ നീതി, സമത്വം,സ്വാതന്ത്ര്യം എന്നിവയാണ്. ഇതെത്ര വീടുകളിൽ നടപ്പിലാവുന്നുണ്ട്. പുരുഷന്മാർ ശ്രമിച്ചാൽ തന്നെ എത്ര കുടുംബങ്ങൾ, അല്ലെങ്കിൽ ആ വീട്ടിലെ മുതിർന്ന അംഗങ്ങൾ അതിനെ അനുകൂലിക്കുന്നുണ്ട്? പലപ്പോഴും ബന്ധങ്ങളെ വഷളാക്കുന്നത് രണ്ടു വീട്ടുകാരുടെയും ആവശ്യമില്ലാത്ത കൈകടത്തലുകളാണ്.

ദാമ്പത്യത്തിൽ അടുത്തതായി വേണമെന്ന് തോന്നിയിട്ടുള്ളത് വിശ്വാസമാണ്. പാരലൽ ആയി പല ബന്ധങ്ങളും കൂടെ കൊണ്ടു പോകുന്നവരാണ് പലരും. ഈ കാര്യത്തിൽ മാത്രം സ്ത്രീ പുരുഷ വിവേചനമൊന്നുമില്ല. ചിലരൊക്കെ ഇത്തരം ബന്ധങ്ങൾ തമാശക്ക് തുടങ്ങിയതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ പിന്നീടതിൽ നിന്ന് ഇറങ്ങിപ്പോരാൻ കഴിയാത്ത വിധമാവും. ദാമ്പത്യത്തിൽ സുതാര്യത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നൂറു നൂറു പൂട്ടിട്ട് വെച്ചാലും എപ്പോഴോ തുറക്കുന്നൊരു പാസ് വേർഡ് ലോക്കിൽ തീർന്നു പോവരുത് ദാമ്പത്യം! സ്കൂൾ കോളേജ് പൂർവ്വ വിദ്യാർത്ഥിസംഗമങ്ങളിൽ പഴയ പല തേപ്പു പെട്ടികളും ഓണാവുകയും പൊള്ളിക്കുകയും ചെയ്യുന്നുണ്ട്.

ദാമ്പത്യത്തിൽ എപ്പോഴും വേണ്ടത് പരസ്പരം താങ്ങായിരിക്കലാണ്. ചെറിയ കാര്യങ്ങൾക്കായാലും നല്ലത് കണ്ടാൽ പരസ്പരം അഭിനന്ദിക്കാം ചേർത്തു പിടിക്കാം. കുഞ്ഞുകുഞ്ഞു സമ്മാനങ്ങൾ കൈമാറാം. വേദനകളിൽ, സങ്കടത്തിരകളിൽ വീണുപോവാതെ പരസ്പരം ആശ്വാസമേകാം.

തൻ്റെ പങ്കാളി തന്നെ എങ്ങനെ പരിഗണിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതേ പോലെ തിരിച്ച് നിങ്ങൾ പങ്കാളിയെ പരിഗണിക്കുക. ദയാവായ്പോടെ ചേർത്തു പിടിക്കുക. സങ്കടങ്ങളിൽ സഹതാപമല്ല മറിച്ച് അപ്പുറത്തുള്ള നിങ്ങളുടെ ഇണ അത് നിങ്ങൾ തന്നെയാണെന്ന് കരുതി വാനോളം സ്നേഹിക്കുക. പതിയെ പതിയെ ഏതു കഠിനഹൃദയനും കീഴടങ്ങും ഉറപ്പ്.

ബന്ധങ്ങളിൽ ഏറ്റവും പ്രാമുഖ്യമുളള കാര്യം പരസ്പരം സംസാരിക്കലാണ്. ഓരോ ദിവസത്തേയും കാര്യങ്ങൾ പരസ്പരം സംസാരിക്കണം. പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കണം. ഇത് രണ്ടും ഇല്ലാത്തിടത്താണ് ഹൃദയങ്ങളിൽ അകൽച്ചവരുന്നത്. നമുക്കു തോന്നുന്നത്, നമ്മുടെ സങ്കടങ്ങൾ സന്തോഷങ്ങൾ ആവശ്യങ്ങൾ എല്ലാം പരസ്പരം തുറന്നു പറയണം.

പങ്കാളിയെ പേടിപ്പിച്ച് നിർത്തുന്നിടത്ത് പ്രേമമോ സ്നേഹമോ ഉണ്ടാവില്ല ഭയമെന്ന വികാരം ഭരിക്കുന്നിടത്ത് എങ്ങനെ പ്രണയമുണ്ടാവും? പല സ്ത്രീകൾക്കും തങ്ങളുടെ പങ്കാളിയെ ഭയമാണ്. പേടിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇംഗ്ലീഷുകാർ പറയുന്നൊരു ചൊല്ലുണ്ട്, പങ്കാളിയോട് അഭിനന്ദനങ്ങൾ എല്ലാവരുടേയും മുന്നിൽ വെച്ച് പറയണം, അവരേ വിമർശിക്കുന്നത് തങ്ങൾ രണ്ടു പേരും മാത്രമാവുന്ന സ്വകാര്യ നിമിഷങ്ങളിലാവണം. കൗതുകമെന്ന് പറയട്ടെ എന്നാൽ നമ്മൾ മലയാളികൾക്കിടയിൽ ഇത് നേരെ തിരിച്ചാണ്.

ഭാര്യ ഭർത്താവിനെ മാത്രമല്ല ബഹുമാനിക്കേണ്ടത്, ഭർത്താവ് ഭാര്യയുടെ വ്യക്തിത്വത്തേയും ബഹുമാനിക്കണം. താൻ വില കൊടുത്ത് വാങ്ങിച്ച ഒരു പാവയല്ല പങ്കാളിയെന്ന തിരിച്ചറിവുണ്ടാവണം. പങ്കാളിയുടെ നിങ്ങൾക്കിഷ്ടമില്ലാത്ത പെരുമാറ്റങ്ങൾ സ്വകാര്യമായി പറഞ്ഞ് തിരുത്താം.

സ്നേഹമായാലും പ്രണയമായാലും അധികമായാൽ അമൃതും വിഷമെന്നാണ് ചൊല്ല്. പ്രണയത്തിൻ്റെ പേരിൽ നമ്മുടെ പ്രിയപ്പെട്ടവരെ അനങ്ങാൻ സമ്മതിക്കാത്ത വിധം സ്വാർത്ഥരാവരുത്. എത്ര നമ്മൾ ഒന്നാണെന്ന് പറഞ്ഞാലും തീർച്ചയായും നമ്മൾ രണ്ടു വ്യക്തികളാണ്. വ്യത്യസ്ത വ്യക്തികൾ. ആ ഒരു സ്വാതന്ത്ര്യം പരസ്പരം അനുവദിച്ച് കൊടുക്കണം. നമ്മുടെ പങ്കാളിക്ക് നമ്മൾ മാത്രമല്ല മറ്റു ബന്ധുക്കളുണ്ട്. അതു നമ്മൾ അംഗീകരിക്കണം. അകറ്റുമ്പോഴല്ല, അവരേയും ചേർത്തു പിടിച്ചു സ്നേഹിക്കുമ്പോഴാണ് കുടുംബം മനോഹരമാകുന്നത്.

നമ്മുടെ നാട്ടിൽ ഇന്നും കല്യാണം കഴിഞ്ഞാൽ ആളുകൾ എത്തി നോക്കുന്നത്, പെൺകുട്ടിക്ക് വിശേഷമായോ, പയ്യൻ്റെ വീട്ടിൽ അവൾ നേരത്തെയൊക്കെ എഴുന്നേൽക്കുന്നുണ്ടോ? വീട്ടുജോലികൾ ചെയ്യുന്നുണ്ടോ? അവൻ്റെ ബന്ധുക്കളോട് മര്യാദക്ക് പെരുമാറുന്നുണ്ടോ? തുടങ്ങി നൂറായിരം കാര്യങ്ങളാവും. സത്യത്തിൽ മൂടോടെ പറിച്ചു കൊണ്ടുവന്ന ഒരു ചെടി മണ്ണുമാറി കുഴിച്ചിട്ടിരിക്കുകയാണ്. കാലാവസ്ഥ മാറിയിരിക്കുന്നു, അതിനു കിട്ടിയിരുന്ന പരിചരണം ലഭിക്കുന്നില്ല. ഇതൊന്നും പോരാതെ ആ ചെടി ഇടക്കിടെ ഇളക്കി നോക്കി വേരോടി തുടങ്ങിയോന്ന് നോക്കുന്ന കുറെ ആളുകളും. ഇതവിടെ പിടിക്കാൻ ഒത്തിരി പാടുപെടും.

എൻ്റെ പെൺകുഞ്ഞുങ്ങളേ, കല്യാണം കഴിഞ്ഞ് നാലാഴ്ച കഴിയുമ്പോഴേക്കും നാട്ടിലുള്ള സകല അമ്മായിമാരും അമ്മമാരും കുടുമ്മക്കാരും ഒക്കെ കുഞ്ഞായില്ലേന്ന് ചോദിക്കുന്നതും കേട്ട് അതിലേക്ക് എടുത്തു ചാടണ്ട. നിങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ നോക്കാൻ ഈ പറഞ്ഞവരാരും കാണില്ല, നിങ്ങൾ തന്നെ ഉണ്ടാവുള്ളൂ. അതു കൊണ്ടു തന്നെ Parenting എന്താണെന്ന് ശരിക്ക് മനസ്സിലാക്കി നല്ല ധാരണയോടെ തുടങ്ങിയാൽ മതി. കുഞ്ഞുണ്ടായില്ലെന്ന് കരുതി നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ നിൽക്കരുത്. നമ്മളെ തളർത്താൻ നൂറാളുണ്ടാവും. അങ്ങനെയൊന്നും തളരരുത്.

ഇനി നമ്മൾ  അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. എത്ര അടുത്ത ബന്ധുവാണേലും കൂട്ടുകാരിയാണേലും അവരോട് പോയി അയ്യോ ഇനിയും വിശേഷായില്ലേ? നിങ്ങളെന്താ try ചെയ്യുന്നില്ലേ? സുഖിച്ച് നടന്നത് മതീട്ടാ തുടങ്ങിയ ദ്വയാർത്ഥ പ്രയോഗങ്ങൾ ഒഴിവാക്കുക. അവരുടെ ജീവിതത്തിൽ നമ്മളെന്തിന് വെറുതെ കോലിട്ടിളക്കണം. ഒരു പാട് സങ്കടങ്ങളിലൂടെ നീങ്ങുന്നവരാവാം. സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടോ ആരോഗ്യ പ്രശ്നങ്ങൾ മൂലമോ മറ്റു വിഷമങ്ങൾ കൊണ്ടോ ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കാത്തവരാവാം. ഒരു പാട് ശ്രമിച്ചിട്ടും, പല ഗർഭമലസലും പ്രശ്നങ്ങളും താണ്ടിയവരാവാം, വന്ധ്യതാ മരുന്നെടുക്കുന്നവരാവാം, പ്രതീക്ഷകൾ നഷ്ടപ്പെട്ടവരാവാം. അവരുടെ സ്വകാര്യമായ കാര്യങ്ങൾ വെറുതെ ചിക്കി ചികഞ്ഞ് ചോദിക്കേണ്ട.

മറ്റുള്ളവരുടെ ചുഴിഞ്ഞ് നോക്കുന്നതിനു പകരം നമ്മുടെ ദാമ്പത്യം മനോഹരമാക്കേണ്ടതെങ്ങനെയെന്ന് ചിന്തിക്കാം നമുക്ക്. അതിനായി പരിശ്രമിക്കാം. അന്യരുടെ ജീവിതത്തിലേക്ക് എത്തി നോക്കി സങ്കടപ്പെടുന്നതിന് പകരം നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാം. സന്തോഷിക്കാം. മുഖത്താ ചിരി വിടരട്ടെ.

അമൽ ഫെർമിസ്

Post Views: 87
8
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

9 Comments

  1. Joyce Varghese on February 26, 2026 7:06 PM

    തീർച്ചയായും ചിന്തിക്കേണ്ട കാര്യങ്ങൾ അമൽ വ്യക്തമായി എഴുതി. സ്ത്രീക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും ഔദാര്യമായല്ല, അവകാശമായി കൈവരേണ്ടതാണ്.
    നല്ല എഴുത്ത്👍.

    Reply
  2. Shreeja R on October 12, 2024 3:14 PM

    👌👌

    Reply
  3. Suma Jayamohan on October 11, 2023 10:56 AM

    നന്നായി എഴുതിയിരിക്കുന്നു.പറഞ്ഞതെല്ലാം സത്യങ്ങളാണ്. പക്ഷേ അവ എല്ലായിടത്തും നടപ്പാക്കപ്പെടുന്നുമില്ല. ” ജയ ജയ ജയ ഹേ ” കണ്ട് സ്ഥലകാലങ്ങൾ മറന്ന് ചാടിയെഴുന്നേറ്റു കൈയടിക്കുന്ന ഒരു പെൺകുട്ടിയെക്കണ്ടു. അവളുടെ മനസ്സാണവിടെ കാണാൻ കഴിഞ്ഞത്.
    സ്വാതന്ത്ര്യവും സമത്വവുമൊക്കെ ആരും തരേണ്ടതല്ല , നമുക്ക് സ്വയം അനുഭവിക്കാൻ പറ്റേണ്ടതാണ്. ഇതൊക്കെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ …….. അങ്ങനെയൊരു കാലമുണ്ടാകട്ടെ🙏❤️

    Reply
  4. Divya Sreekumar on October 11, 2023 9:55 AM

    Good message 👍👌👌

    Reply
  5. Sabira latheefi on October 9, 2023 11:54 PM

    ❤️❤️

    Reply
  6. Silvy Michael on October 7, 2023 6:02 PM

    ഇന്നത്തെ കുട്ടികൾക്കൊരു തുറന്ന കത്ത് 👌👌👌

    Reply
    • Shreeja R on October 8, 2023 5:51 PM

      ❤️❤️

      Reply
      • Priya murali on October 11, 2023 10:22 AM

        Good message..👌👌🥰❤️😘.

        Reply
      • thara krishnan on February 26, 2026 12:16 PM

        അമലിനെ ഞാനാദ്യമാണു വായിക്കുന്നത്. നല്ല മതിപ്പു തോന്നിയ എഴുത്ത്. ഒന്നും വിട്ടു പോകാതെ അടുക്കടുക്കായി നൈസർഗ്ഗികവും സ്വാഭാവികവുമായ നർമ്മം ചേർത്ത് വളരെ വായനാസുഖം തരുന്ന രചനാശൈലി പെരുത്തിഷ്ടായി. Hugs👌👏❤️🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.