Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 5
തുടർക്കഥ / സീരീസ് ത്രില്ലർ

ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 5

By ദേവദാസ്October 8, 2023Updated:October 11, 20235 Comments4 Mins Read217 Views
Bookmark Now
Please login to bookmark Close

No account yet? Register

മുൻ അദ്ധ്യായങ്ങൾ: അദ്ധ്യായം 1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4

അദ്ധ്യായം 5

രണ്ടു മണിക്കൂർ മുൻപ്:

“സർ, ഐ തിങ്ക് വി ഹാവ് സം യൂസ്ഫുൾ ഇൻഫോ.” ഛായ പതിവ് പുഞ്ചിരിയോടെ ഡോ. കൃഷ്ണയുടെ മുറിയിലേക്ക് വന്നു.
“ടെൽ മി ഛായാ.”, അദ്ദേഹം ലാപ്ടോപ്പടച്ചിട്ട് ശ്രദ്ധാലുവായി.”സർ, കോൺടാക്ട് ലെൻസ് കേസിന്റെ പിന്നിലുള്ള ബാർകോഡ് ലേബൽ ഞാൻ ടോമി സാറിന് വാട്സ് ആപ് ചെയ്തു കൊടുത്തു.”

ടോമി കുരിശിങ്കൽ ഡോ. കൃഷ്ണയുടെ സുഹൃത്തും ഐടി സംബന്ധമായ വിഷയങ്ങളിൽ അദ്ദേഹത്തെ സഹായിക്കുന്ന ആളുമാണ്. ഡോ. കൃഷ്ണ ഛായയോട് തുടരാൻ ആംഗ്യം കാണിച്ചു.
“ഹി കാൾഡ് മീ സം ടൈം ബാക്ക്. ഇത് ക്ലിയർ വിഷൻ എന്ന ഇന്ത്യൻ കമ്പനിയുടെ പ്രോഡക്ടാണെന്നു പറഞ്ഞു.”
ഛായ ഒന്നു നിറുത്തിയിട്ടു തുടർന്നു:
“ഞാൻ ക്ലിയർ വിഷൻ കമ്പനിയിൽ വിളിച്ചന്വേഷിച്ചു. അവർക്ക് കൊച്ചിയിൽ ഒരു ഡീലറേ ഉള്ളൂ – ഇടപ്പള്ളിയിലുള്ള കീർത്തി ഒപ്റ്റിക്കൽസ്.”

“ഓ ദാറ്റ്സ് ഗുഡ് ന്യൂസ്.”, ഡോ. കൃഷ്ണ സീറ്റിൽ നിന്നെഴുന്നേറ്റു.

******
ഇടപ്പള്ളി സെന്റ് തോമസ് ചർച്ച് റോഡിലുള്ള കീർത്തി ഓപ്റ്റിക്കൽസ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്റ്റിക്കൽ ഷോപ്പാണ്. ഡോ. കൃഷ്ണ എത്തുമ്പോൾ കടയിൽ തിരക്കില്ലായിരുന്നു.
”സർ, ഹൗ കാൻ ഐ ഹെൽപ് യൂ?”, റെസെപ്ഷനിലെ സുന്ദരി ഡോ. കൃഷ്ണയെ കണ്ട് എഴുന്നേറ്റു.
“ഐ ആം ഡോ. മുരളികൃഷ്ണ. എനിക്ക് നിങ്ങളുടെ ഓണറെ ഒന്നു കാണണം.”
”ഹി ഈസ് ഹിയർ സർ. ബട്ട്…”, പെൺകുട്ടി ഒന്നു മടിച്ചു.
അതിനു മറുപടിയായി ഡോ. കൃഷ്ണ തന്റെ കാർഡ് നീട്ടി: “പ്ലീസ്.”
പെൺകുട്ടി മുകളിലേക്ക് പോയി അല്പം കഴിഞ്ഞ് തിരികെ വന്നു: ”സർ, പ്ലീസ് കം.”

”ഹലോസർ.”, ആതിഥേയൻ കൈ നീട്ടി.
”ഹലോ മിസ്റ്റർ…”
“സന്തോഷ്, സർ. സന്തോഷ് ലാൽ.”
ഡോ.കൃഷ്ണയെ ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് സന്തോഷ് തുടർന്നു: ”സാറിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. കണ്ടതിൽ സന്തോഷം.”
“താങ്ക് യൂ. നിങ്ങൾ കോൺടാക്ട് ലെൻസസ് ഡീലു ചെയ്യുന്നുണ്ടല്ലേ?”
“വെരി മച്ച് സർ. ഇൻക്ലൂഡിങ്ങ് ഇന്റർനാഷണൽ ബ്രാൻഡ്സ്.”
“ദെൻ.”, അദ്ദേഹം പോക്കറ്റിൽ നിന്ന് കോൺടാക്ട് ലെൻസ് കണ്ടൈനർ പുറത്തെടുത്തു: “ഇത് ഇവിടെ നിന്നു വാങ്ങിയതാണോ എന്നറിയണം. ആര്, എപ്പോൾ വാങ്ങിയതാണെന്നും.”

സന്തോഷ് ചോദ്യഭാവത്തിൽ നോക്കി. ഡോ. കൃഷ്ണ തുടർന്നു: “ഇതു വാങ്ങി എന്നു ഞങ്ങൾ കരുതുന്ന ആളിനെ മെഡികെയർ ആശുപത്രിയിൽ നിന്നു കാണാതായി. ഹി വാസ് അണ്ടർ ട്രീറ്റ്മെന്റ് ദേർ.”

സന്തോഷിന് കാര്യം മനസ്സിലായി.  അയാൾ  ഫോണിൽ വിളിച്ചു നിർദ്ദേശം നൽകി. അല്പസമയം ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. സന്തോഷ് കണ്ടൈനർ അയാളെ ഏൽപിച്ച് നിർദ്ദേശങ്ങൾ നൽകി. പത്തു മിനിറ്റിനകം അയാൾ തിരിച്ചെത്തി: “സർ, ഇത് കഴിഞ്ഞ ബുധനാഴ്ച ഇവിടെ നിന്നു വാങ്ങിയതാണ്. ഒപ്പം ലെൻസുകളും വാങ്ങിയിരുന്നു.”

“പ്രിസ്ക്രിപ്ഷൻ അനുസരിച്ചായിരുന്നോ? “, ഡോ. കൃഷ്ണ ചോദിച്ചു.
“അതേ സർ. കസ്റ്റമർ ആക്ച്വലി ശനിയാഴ്ച വൈകിട്ടാണ് ഓർഡർ ചെയ്തത്. ബുധനാഴ്ച റെസിപ്റ്റുമായി വേറൊരാൾ വന്നു വാങ്ങി.”
“അതായത് നവംബർ 13 ന് ഓർഡർ ചെയ്തു. 17 ന് വാങ്ങി.”
“സർ.”
”13 ന് എപ്പോഴാണ് കസ്റ്റമർ വന്നത്?”
“12.35 നടുത്ത്.”
“സമയം ഇത്ര കൃത്യമായി…?”
“സർ വി പ്രിന്റ് ടൈം ഇൻ ഓൾ റെസിപ്റ്റ്സ് ആൻഡ് ഇൻവോയ്സസ്.” – സന്തോഷാണതു പറഞ്ഞത്.
“എന്തായിരുന്നു കസ്റ്റമറുടെ പേര്?”
“ഡോ. തൻസീർ, സർ”
“തൻസീർ?!”, ഡോ. കൃഷ്ണ സ്വരത്തിൽ ആശ്ചര്യം സ്ഫുരിച്ചു.
“അതേ.”
“17 ന് വാങ്ങാൻ വന്നയാളോ?”
“അയാളും ലഞ്ച് സമയത്താണ് വന്നത്. ഒരു മണിക്കടുത്ത്.”

ഡോ.കൃഷ്ണ ഒരു നിമിഷം ആലോചിച്ചിട്ട് ചോദിച്ചു: “നിങ്ങൾ പ്രിസ്ക്രിപ്ഷന്റെ കോപ്പി സൂക്ഷിക്കാറുണ്ടോ?”
“യെസ് സർ. സ്കാൻ ചെയ്ത്. കസ്റ്റമേഴ്സിന് റിപ്ലേസ്മെൻറും. മറ്റും വന്നാൽ ക്വിക്ക് സർവീസ് നൽകാനാണ്.”
“സന്തോഷ്, എനിക്ക് അതിന്റെയും, ഇൻവോയ്സിന്റെയും കോപ്പികൾ വേണം.”

അഞ്ചു മിനിട്ടു കഴിഞ്ഞ് കീർത്തി ഓപ്റ്റിക്കൽസിൽ നിന്നിറങ്ങുമ്പോൾ ഡോ.കൃഷ്ണയുടെ കൈയിൽ പ്രിസ്ക്രിപ്ഷനുണ്ടായിരുന്നു – ഡോ. തൻസീർ തറക്കണ്ടത്തിന് ദുബൈയിലെ മൂർ ഫീൽഡ്സ് ഐ ഹോസ്പിറ്റലിൽ നിന്നു നൽകിയ പ്രിസ്ക്രിപ്ഷൻ.

* * * * *

“സോ, ദാറ്റ്സ് ഹൗ യൂ ഡിഗ്ഡ് ഇറ്റ് ഔട്ട്‌:”, ഡോക്ടർ പ്രവീണിൻ്റെ മുറിയിൽ നിന്നിറങ്ങുമ്പോൾ ഇൻസ്പെക്ടർ ചന്തുനാഥ് പറഞ്ഞു.
“ബട്ട് സ്റ്റിൽ മോർ ടു ഡിഗ്.”, ഡോ. കൃഷ്ണ ആത്മഗതം പോലെ പറഞ്ഞു. ഇരുവരും അല്പനേരം ആലോചനയിലാണ്ടു. ഡോ. കൃഷ്ണയാണ് മൗനം ഭഞ്ജിച്ചത്:
“ഇൻസ്പെക്ടർ, കീർത്തി ഒപ്റ്റിക്കൽസിലെ സിസിടിവി ഫൂട്ടേജ് എടുക്കേണ്ടേ?”
“വൈ ദാറ്റ്സ് നീഡഡ്? ഹോസ്പിറ്റൽ ഓ പി യിലെ CCTV വിഷ്വൽസ് എടുത്താൽ അവരെ തിരിച്ചറിയാൻ പറ്റില്ലേ?”,
“ഓ പി യിലെ മാത്രമല്ല, ഈ ഹോസ്പിറ്റലിലെ ഒരു വിഷ്വലും കിട്ടില്ല.”
“വാട്ട്?!”
“അതെ ഇൻസ്പെക്ടർ.”, ഡോ.കൃഷ്ണ തലേന്ന് ആശുപത്രിയുടെ പിന്നാമ്പുറത്തുണ്ടായ സംഭവം വിവരിച്ചു.
“ദിസ് മർഡർ സീംസ് വെൽ പ്ലാൻഡ്.” ഒന്നാലോചിട്ട് ഇൻസ്പെക്ടർ തുടർന്നു:
“ഓപ്റ്റിക്കൽസിലെ വിഷ്വൽ നാളെത്തന്നെ സംഘടിപ്പിക്കാം,
ഒഫീഷ്യലായി.”
“മെറ്റിൽഡയെപ്പറ്റി കൂടുതൽ അന്വേഷിക്കണം. ഐ ഷാൽ ഡു ദാറ്റ്.”ഇൻസ്പെക്ടർ യാത്ര പറഞ്ഞ് ;പടിക്കെട്ടിറങ്ങുന്നതും നോക്കി ഡോ. കൃഷ്ണ അല്പനേരം നിന്നു. പിന്നെ അദ്ദേഹം ലിഫ്റ്റിൽ കയറി.

“സിസ്റ്റർ, ഞാൻ ഡോ. മുരളികൃഷ്ണ. ക്രിമിനോളജിസ്റ്റാണ്.”, ഡോ.കൃഷ്ണയുടെ സ്വരം ഗൗരവപൂർണമായിരുന്നു: “എനിക്ക് മെറ്റിൽഡ കേസുമായി ബന്ധപ്പെട്ട് ഒരു കാര്യം അറിയണം.”
ഹെഡ് സിസ്റ്റർ ആർദ്രകുമാരിയുടെ കാബിനിലായിരുന്നു അദ്ദേഹം. സിസ്റ്റർ സംശയത്തോടെ അദ്ദേഹത്തെ നോക്കി.

”ഞാൻ ഡോ. പ്രവീണിൻ്റെ അനുവാദം വാങ്ങിയിട്ടുണ്ട്.”, അദ്ദേഹത്തിന്റെ നോട്ടം സിസ്റ്ററുടെ കണ്ണിലായിരുന്നു: “സംശയമുണ്ടെങ്കിൽ സിസ്റ്റർക്ക് അന്വേഷിക്കാം.”
“അതൊന്നും വേണ്ടാ “, സിസ്റ്റർ ഒന്നയഞ്ഞു: ”എന്താണ് താങ്കൾക്കറിയേണ്ടത്?”
“സിസ്റ്റർ മെറ്റിൽഡയ്ക്ക് ഇന്നലെ ഡ്യൂട്ടിയുണ്ടായിരുന്നോ?”
“ആക്ച്വലി ഇല്ല. സിസ്റ്റർ ജയശ്രീക്കായിരുന്നു ഡ്യൂട്ടി. പക്ഷേ, ഹോസ്പിറ്റലിലേക്കു വരുന്ന വഴി ജയശ്രീയുടെ സ്കൂട്ടർ ആക്സിഡൻറായി. അവർ പറഞ്ഞതനുസരിച്ചാണ് സിസ്റ്റർ മെറ്റിൽഡ ഡ്യൂട്ടിക്ക് വന്നത്.”
“സിസ്റ്റർ രാത്രി മെറ്റിൽഡയെ കണ്ടിരുന്നോ? ”
“ഇല്ല. ഞാൻ ഡേ കഴിഞ്ഞു പോയതിനു ശേഷമായിരിക്കണം മെറ്റിൽഡ വന്നത്.”
“മെറ്റിൽഡ ആളെങ്ങനെയായിരുന്നു?”, സിസ്റ്ററുടെ കണ്ണിലായിരുന്നു ഡോ.കൃഷ്ണയുടെ നോട്ടം. അതൊരു വെറും ചോദ്യമാണെങ്കിലും അപ്രതീക്ഷതമായ ചിലതൊക്കെ വീണു കിട്ടും എന്ന് അദ്ദേഹത്തിനറിയാം.
“സാറുദ്ദേശിച്ചത്?”
“അല്ല അവരെപ്പറ്റി പൊതുവേ… ”
“പേഴ്സണൽ കാര്യങ്ങളറിയില്ല. ഞാൻ ഇവിടെ വന്നിട്ട് മൂന്നാലു മാസമേ ആയുള്ളൂ. പിന്നെ… “, സിസ്റ്റർ ഒന്നു മടിച്ചു.
“പിന്നെ?”
“എന്തോ പ്രശ്നം കാരണം മാനേജ്മെൻറ് അവരെ കുറച്ചു കാലം സസ്പെൻഡ് ചെയ്താരുന്നു. പിന്നെ തിരിച്ചെടുത്തു.”
“എന്തു പ്രശ്നം?”
“കൃത്യമായറിയില്ല. പറഞ്ഞു കേട്ടതാ.”, സിസ്റ്റർ കണ്ണുകൾ താഴ്ത്തി.

ഇനി നിർബന്ധിച്ചിട്ടു പ്രയോജനമില്ല – ഡോ. കൃഷ്ണ കരുതി. പിന്നെ ചോദിച്ചു:
‘പേഷ്യൻ്റ് റൂമിൻ്റെ താക്കോലുകൾ എവിടെയാണ് സൂക്ഷിക്കുന്നത്?”
“ഒരു കീ കാബിനിലെ കീ ബോർഡിൽ കാണും. മറ്റേത് കാബിനിലെത്തന്നെ ഷെൽഫിലും.”
“രോഗികൾക്ക് കീ നല്കാറില്ലേ?”
“ഇല്ല. മുറികൾ അകത്തുനിന്ന് ലാച്ച് ഉപയോഗിച്ചാണ് പൂട്ടുന്നത്. ലാച്ചുകൾ താക്കോലിട്ട് പുറത്തു നിന്ന് തുറക്കാനും അടയ്ക്കാനും സാധിക്കും.”
“വൈ സോ?”
“എമർജൻസി സിറ്റ്വേഷൻസിൽ റൂം തുറക്കേണ്ടി വരാമല്ലോ. പ്രത്യേകിച്ച് ബൈ സ്റ്റാൻഡേഴ്സില്ലാത്ത പേഷ്യൻ്റ്സ് ആണെങ്കിൽ.”

104 ൽ കണ്ട താക്കോൽ മെറ്റിൽഡ കീ ബോഡിൽ നിന്ന് എടുത്തതാണെന്ന് ഡോ. കൃഷ്ണ ഊഹിച്ചു.
”താങ്ക്യൂ സിസ്റ്റർ, താങ്ക് യൂ ഫോർ ദ ഇൻഫോ.”
പോകാൻ എഴുന്നേറ്റ അദ്ദേഹം തിരിഞ്ഞു നിന്നു: “കാൻ ഐ ഹാവ് ജയശ്രീസ് നമ്പർ?”

ഡോ. കൃഷ്ണ കാറിൽ ആശുപത്രി ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ വരാന്തയിലെ തൂണിൻ്റെ മറവിൽ നിന്ന് ഒരാൾ പുറത്തുവന്നു. അയാൾ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്കെടുത്ത് പുറത്തിറങ്ങി ഡോ. കൃഷ്ണയെ പിന്തുടർന്നു.

* * * * *
ഫിറ്റ്നസ് സെൻ്ററിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴാണ് ഡോ. കൃഷ്ണയുടെ ഫോൺ റിംഗ് ചെയ്തത്. ഇൻസ്പെക്ടർ ചന്തുനാഥായിരുന്നു ലൈനിൽ. അദ്ദേഹം ഫോണെടുത്തു:
“ടെൽ മി ഇൻസ്പെക്ടർ.”
“മെറ്റിൽഡയുടെ ഫൈനൽ ആട്ടോപ്സി റിപ്പോർട്ട് ‘വന്നു. കഴുത്തിലെ മുറിവല്ല മരണകാരണം.”
”പിന്നെ?”
“ആക്ച്വൽ കോസ് ഓഫ് ഡെത്ത് ഈസ് നോട്ട് കൺക്ലൂസീവ്. ഒൺലി കാർഡിയാക് അറസ്റ്റ് ഈസ് എവിഡൻറ്.”
“വാട്ട് എബൗട്ട് ദ കെമിക്കൽ അനാലിസിസ് ?”
“അതും കൺക്ലൂസീവല്ല.
“വാട്ട്!”

അടുത്ത അദ്ധ്യായം

Thumbnail image designed by : ജോസ്മോൻ വാഴയിൽ

 

Post Views: 43
10
ദേവദാസ്

5 Comments

  1. ലിബിന on October 8, 2023 10:47 PM

    Waiting

    Reply
  2. Jayasree John on October 8, 2023 5:54 PM

    ആക്‌സിഡന്റ് ആയ എന്റെ സ്ഥിതി എന്താ? കൈയും കാലും ഒക്കെ ഒടിഞ്ഞോ? 🤭

    Reply
    • ദേവദാസ് on October 8, 2023 6:45 PM

      😄😄

      Reply
  3. Noorjahan on October 8, 2023 5:15 PM

    👍👍

    Reply
  4. Pingback: ദ മെറ്റിൽഡ മർഡർ കേസ് - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.