Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചുരുളഴിയാത്ത മനസ്സ്
കഥ ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ

ചുരുളഴിയാത്ത മനസ്സ്

By Nishiba MOctober 10, 2023Updated:October 10, 20234 Comments2 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് സീതയേയാണ്, അതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി. എന്റെ ചോദ്യഭാവത്തിലുള്ള നോട്ടം അവഗണിച്ച്, അകത്തേക്ക് കയറിവന്നു കൈയിൽ തല താങ്ങി സെറ്റിയിലേക്കിരുന്നു. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ അവളുടെ അരികിലെത്തി തോളിൽ സ്പർശിച്ചു. വിചിത്രമായ നോട്ടത്തോടെയവൾ മുഖമുയർത്തി.

കേസ്നമ്പർ 107/2017 ശ്രീധർ, ഭാര്യ സീത. ആദ്യമായി സീതയെ കണ്ടതു ഞാൻ ഓർത്തെടുത്തു. അന്നും ആശങ്കാകുലമായ മുഖവുമായാണ് അവൾ തന്റെ മുമ്പിലിരുന്നത്. അവളിലൂടെയറിഞ്ഞ ശ്രീധറിന്റെ സ്വഭാവസവിശേഷതകൾ. ഏറെ നേരത്തെ സംഭാഷണങ്ങൾക്കു ശേഷം, വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ബൈപോളാർ ഡിസോഡർ സ്ഥിരീകരിച്ച്, ചികിത്സ തുടങ്ങാൻ നിർദ്ദേശിച്ചു. നാലു വർഷങ്ങളായി ഇടവേളകളിൽ വന്ന് കൗൺസിലിങ്ങും മറ്റു തെറാപ്പികളും മെഡിസിനും കൃത്യമായി പിൻതുടർന്നു വന്നു. കുട്ടികൾ ഉണ്ടാവുന്നതിനെ കുറച്ചു കാലത്തേക്ക് മാറ്റിവെക്കാൻ നിർദ്ദേശിച്ചിരുന്നു.

രണ്ടാഴ്ച മുൻപ് നടന്ന ഒരു സംഭവമാണ് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയത്. ഗർഭിണിയാണെന്ന സീതയുടെ ഫോൺ കോൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാര്യങ്ങൾ കൈവിട്ടു പോവുന്നതിന്റെ ആദ്യലക്ഷണം അവിടെ തുടങ്ങി. ശ്രീധറിനെ കാര്യങ്ങൾ ധരിപ്പിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തി. രണ്ടു മൂന്നു ദിവസങ്ങൾക്കിപ്പുറം ഗർഭം അലസിയതിന്റെ വിവരവുമായി സീത തന്നെ എന്നെ വിളിച്ചു. ഏറെ പാടുപെട്ടാണ് അന്നവളെ സമാധാനിപ്പിച്ചത്.

ഇന്ന് തന്നെ തേടിയെത്തിയ സീതയുടെ ഭാവവും അവളെ പിൻതുടർന്നെത്തിയ പോലീസ് ജീപ്പും കാര്യങ്ങളുടെ മറ്റൊരു വശത്തിലേക്കു കൂടി എന്റെ ചിന്തകളെ കൊണ്ട് പോയി. സീതയിലെ രോഗത്തെയറിഞ്ഞും ചേർത്തു പിടിച്ച ശ്രീധർ എന്ന ഭർത്താവിന്റെ ചിത്രം. ബൈപോളാർ ഡിസോഡറിൽ സാധാരണ കാണാത്ത ഒരു കൊലപാതകപ്രവണതയുടെ ബീജം ഉറങ്ങുന്ന സീതയുടെ മനസ്സിനെ തിരിച്ചറിഞ്ഞു ശ്രീധറിന് ഒരുപാട് തവണ മുന്നറിയിപ്പ് കൊടുത്തിരുന്നു. അനാഥബാല്യവും പാരമ്പര്യവും അവളുടെ രോഗാവസ്ഥയെ അതിസങ്കീർണ്ണമാക്കി. പലപ്പോഴും സ്വഭാവവ്യതിയാനങ്ങളുടെ മൂർദ്ധന്യത്തിൽ അവളുടെ ചിന്തകൾ സങ്കൽപ്പങ്ങളുടെ ഒരു ലോകം തന്നെ സൃഷ്ടിക്കാറുണ്ട്. അങ്ങനെയൊരു സങ്കൽപ്പമായിരുന്നു ഗർഭവും അബോർഷനും. ഇതിൽ രണ്ടിലും കാരണഭൂതനായ ആളെന്ന നിലയിൽ അവൾ സങ്കൽപ്പിച്ചെടുക്കുക ശ്രീധറിനെ തന്നെയാവുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ അതിനെ തടയാനും ശ്രീധറിനെ സീതയിൽ നിന്നകറ്റാനും പരമാവധി ശ്രമിച്ചു. പക്ഷേ സീതയെ കൈവിടാൻ അയാൾ തയ്യാറായതേയില്ല. ഒടുവിൽ അവളുടെ കൈയാൽ തന്നെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ. പതിയെ അകലുന്ന ജീപ്പിൽ സീതയുടെ മുഖം മുന്നിൽ നിന്നും മായുമ്പോഴും മനുഷ്യമനസ്സെന്ന പ്രഹേളികയുടെ പ്രവചനാതീതമായ അവസ്ഥ ഒരു നടുക്കമായെന്നിൽ നിറഞ്ഞു.

***നിഷിബ എം നിഷി ***

Post Views: 25
2
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

4 Comments

  1. Krishnakumar Mapranam on October 11, 2023 11:39 AM

    നന്നായിട്ടുണ്ട്

    Reply
    • Nishiba M on October 11, 2023 1:35 PM

      സ്നേഹം സന്തോഷം 😍

      Reply
  2. Sunandha Mahesh on October 11, 2023 9:30 AM

    പ്രണയം 😍😍😍

    Reply
    • Nishiba M on October 11, 2023 1:35 PM

      സ്നേഹം സന്തോഷം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.