Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രക്തലഹരിയിൽ മദോന്മത്തരായവർ…
അറിവുകൾ ആരോഗ്യം വീട്

രക്തലഹരിയിൽ മദോന്മത്തരായവർ…

By മന്ന മെരീസOctober 10, 2023Updated:October 30, 20238 Comments5 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

സമയം രാത്രിയായി. പതിവുപോലെ അത്താഴം കഴിച്ചു ലിവിംഗ് റൂമിലെ പതിവ് ഇരിപ്പിടങ്ങളിൽ എല്ലാവരും സ്ഥാനം പിടിച്ചു. പുറത്തു നല്ല മഴ… ശക്തമായിട്ട് കാറ്റും വീശുന്നു. സിയാന, അവിടെ സോഫയിലെ വിരിപ്പൊക്കെ കുടഞ്ഞുവിരിച്ച് തലയിണയൊക്കെ സെറ്റ് ചെയ്തു ടിവിയിലെ ഹൊറർ മൂവിയായ ‘സസ്പെൻസ്’ കാണാൻ ജനാലുകളുടെ രണ്ടു പാളി തുറന്നിട്ട് ചാരിയിരുന്നു. ആഹാ! കാറ്റിനൊപ്പം മഴത്തുള്ളികൾ ജനലിൽ തട്ടി മുഖത്തോട്ട് പതിക്കുന്നതുകൊണ്ട് വല്ലാത്ത കുളിരു തോന്നുന്നു.

അങ്ങനെ രസം പിടിച്ചു, കൗതുകത്തോടെ സിനിമയിൽ ലയിച്ചിരിക്കുമ്പോൾ (ഹൊറർ മൂവി ആയതുകൊണ്ട് സ്വല്പം പേടിയുണ്ട് ട്ടോ) എവിടുന്നോ മൂളിപ്പാട്ട് കേൾക്കുന്നു. ഞൊടിയിടയിൽ എന്റെ തലയിലെ ബൾബ് മിന്നി കത്തി. അതെ.. അവൻ തന്നെ! ഈ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കാൻ വന്നപ്പോൾ തൊട്ട് എൻറെ പുറകെ കൂടിയവൻ. അവൻറെ മനോഹരമായ ഗാനങ്ങൾ ഇപ്പോൾ എൻറെ കാതുകൾക്ക് പരിചിതമായല്ലോ!

ഹും… ഇത്തവണയും എൻറെ സുന്ദരമായ മുഖം ലക്ഷ്യമിട്ടാണെന്ന് തോന്നുന്നു, എൻ്റെ രക്തത്തിൻറെ മണമടിച്ചു ഈ കോരിച്ചൊരിയുന്ന മഴയെത്തും എന്നെ തേടി വന്നിരിക്കുന്നത്. നല്ല നനുത്ത മൃദു ചർമ്മമുള്ളവരെയും സൗന്ദര്യമുള്ള ശരീരമുള്ളവരെയും ഈ കുഞ്ഞു ഡ്രാക്കുളകൾക്ക് ഒത്തിരി ഇഷ്ടമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് മനസ്സിലായി, ഏതു നേരത്തും അയാളുടെ കൂർത്ത പല്ലുകൾ ഇപ്പോൾ എന്നിൽ ആഴ്ന്നിറങ്ങും.

” സിയാനാ… ജാഗ്രത! എപ്പോ വേണമെങ്കിലും ഒരു
ദാക്ഷിണ്യമില്ലാതെ അവൻ നിന്റെ ശരീരത്തിൽ സിറിഞ്ച് കയറ്റി നിൻറെ ചോരത്തുള്ളികൾ ഊറ്റിയെടുക്കും”

കുറച്ചുനാളായി പലപ്പോഴും എവിടെ തിരിഞ്ഞാലും അവനും പടയാളികളും കൂടി എന്നെ പിന്തുടർന്ന് ആക്രമിക്കാൻ തുടങ്ങിയിട്ട്. ഇനി പ്രതികരിക്കാതിരുന്നാൽ ശരിയാവില്ല. അല്ലേ തന്നെ പഴയപോലെ അല്ലല്ലോ… എന്തിനും ഏതിനും ആൾക്കാർ പ്രതികരിക്കുന്ന കാലമല്ലേ! ഉള്ളിൽ നുരഞ്ഞു പൊന്തിയ അവനോടുള്ള അസഹനീയമായ വെറുപ്പും ദേഷ്യവും എന്നിൽ ആളിക്കത്തി.

അങ്ങനെ ഓരോന്നോർത്ത് കിടക്കുമ്പോൾ എന്റെ മുഖത്തിന് തന്നെ അവൻ വട്ടമിട്ട് പറക്കാൻ തുടങ്ങി. ങും …ഇവറ്റകൾക്ക് പണ്ട് മുതലേ എന്നെ വലിയ ഇഷ്ടമാണ്. സമീപത്ത് എവിടെ വന്നാലും എൻറെ അടുത്ത് വരാതെ പോകില്ല. ഇങ്ങനെ കാതുകൾക്കരികിൽ വന്ന് മൂളി നടന്ന് ശല്യപ്പെടുത്തുന്നതാണ് ഏറ്റവും അസഹ്യം. നമ്മൾ പോലും അറിയാതെ, വേണ്ടത് കവർന്നെടുക്കുന്ന വിരുതന്മാരെ പോലെ ഇവനും ഒരു ‘പ്രൊഫഷണൽ’ ആയിക്കൂടെ.? എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.

ഞാനൊന്നുമറിയാത്തവളെ പോലെ വളരെ ഡീസന്റ് ആയി സിനിമയിലേക്ക് കണ്ണും നട്ടിരുന്നു. ദാ.. വന്നു! അടുത്തെത്തി കഴിഞ്ഞു. പതിയെ അവൻ എൻറെ കവിളിൽ തന്ത്രപരമായ സ്നേഹത്തോടെ മുട്ടിയുരുമ്മി. അവസരം ഒട്ടും പാഴാക്കാതെ, സർവ്വശക്തിയുമെടുത്ത് കരണക്കുറ്റി നോക്കിയൊന്ന് പൊട്ടിച്ചു.
ഹമ്മെ…!! കവിള് വേദനിച്ച ഞാൻ നോക്കിയപ്പോഴുണ്ട്, ‘ഉന്നം പിഴച്ചല്ലോ മോളെ യെന്ന്’
എന്നെ നോക്കി ‘ആക്കിയൊരു’ കുസൃതിച്ചിരി സമ്മാനിച്ച് വന്നതിലും സ്പീഡിൽ പാട്ടും പാടി പറന്നു പോകുന്നു.

അല്ലേലും എവിടെയെങ്കിലും സ്വസ്ഥമായിട്ടൊന്ന് ഇരിക്കാമെന്ന് വിചാരിച്ചാൽ, അപ്പോഴൊക്കെ എന്നെ ശുണ്ഠി പിടിപ്പിക്കാനായി ഇത്തരം ചെറു സ്പർശനങ്ങളുമായി കടന്നുവന്ന് എൻറെ വെളുത്ത മേനിയിൽ സ്നേഹ ചുംബനം തന്ന് എന്നെ പുളകിതയാക്കി, അവിടെ ചുവന്ന പാടുകൾ വീഴ്ത്തി കടന്നു കളയും കശ്മലൻ.

കുറച്ചുനാളായിയുള്ള ആ പഹയൻ്റെ ഇത്തരം നീചവും പൈശാചികവുമായ ലീലാവിലാസങ്ങൾ മൂലം എൻറെ ശരീരമാകമാനം ആനന്ദകുരുക്കളാ. എത്രയൊക്കെ പുളകിതയാക്കുന്ന ആനന്ദമെന്ന് പറഞ്ഞാലും സഹിക്കുന്നതിന് പരിധിയില്ലേ?

ഒട്ടും മയമില്ലതെയാണ് ഇവറ്റകൾ നമ്മുടെ ശരീരത്തിൽ സിറിഞ്ച് കയറ്റുന്നത്. സൂക്ഷ്മമായി രക്തം ഊറ്റുന്ന ഇവന്മാരുടെ വിദ്യ കണ്ടാൽ തോന്നും; ചിലപ്പോൾ ഈ രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും നമ്മൾ മനുഷ്യർ മൈക്രോ നീഡിൽ നിർമ്മിച്ചതെന്ന്. സ്ത്രീയെന്നോ പുരുഷനെന്നോ നോക്കതെ പരാക്രമം കാണിക്കുന്ന രക്തദാഹികളെ പടമാക്കണമെന്ന് എപ്പോൾ മനസ്സിലെ വിചാരിച്ചാലും അപ്പോഴൊക്കെ ആ പഹയൻ എന്നെ വിദഗ്ധമായി പറ്റിച്ച് കടന്നു കളയും.

ഇരുളിന്റെ മറ പറ്റി ശ്രുതി തെറ്റിയ പാട്ടുമായി വന്നെന്നെ അലോസരപ്പെടുത്തി, ജീവരക്തമൂറ്റി കുടിക്കുന്ന ‘മുള്ള് കുത്തി ‘ യുമായി ഒളിയുദ്ധത്തിന് തന്നെ ഞാൻ തയ്യാറായി. ഇതുവരെ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എൻറെ മനസ്സിലൂടെയാണ് ഇത്തരം നീചമായ ചിന്തകൾ.
“അല്ലേ തന്നെ ഇതുങ്ങളെക്കൊണ്ട് മനുഷ്യനെ ദോഷമല്ലാതെ വല്ല ഉപകാരവും ഉണ്ടോ?”

“അങ്ങനെ പറയല്ലമ്മേ… നമ്മുടെ ജനസംഖ്യ നിയന്ത്രിക്കുന്നത് പിന്നെ യാരാ…?”

ങേ… ഒരു നിമിഷം ഞാനൊന്ന് ശങ്കിച്ചു! ഒരർത്ഥത്തിൽ അവൾ പറഞ്ഞതിലും കാര്യമുണ്ട്; ഒരുപാട് അസുഖങ്ങൾ വരുത്തി മനുഷ്യനെ കൊന്നൊടുക്കുന്നത് ലെവനാണല്ലോ.
“നോക്കണേ! എന്തൊക്കെ രീതിലാ പ്പോഴത്തെ കുട്ട്യേൾടെ ചിന്ത പോണത്?”

“ഇന്ന് പരസ്പരം വെട്ടിയും തല്ലിയും തമ്മിലടിച്ചു കൊല്ലുന്ന മനുഷ്യന്മാരെക്കാൾ എത്രയോ ഭേദമാണ് ജീവൻ നിലനിർത്താൻ വേണ്ടി ഒരു തുള്ളി രക്തം ഊറ്റി കുടിക്കുന്ന ‘ ഇത്തിരി കുഞ്ഞൻ’… ശരിയല്ലെ?” അവൾ പിന്നെയും പുലമ്പി.

പിന്നെ, നീ വിചാരിക്കുന്ന പോലെ ഈ മണ്ട ശിരോമണി അത്ര ചെറിയ പുള്ളിയൊന്നുമല്ല. നമ്മുടെ വിലപ്പെട്ട ചോരയ്ക്ക് പകരം രോഗം വരുത്തുക എന്നതാണ് അവൻറെ മുദ്രാവാക്യം തന്നെ. എന്നെപ്പോലെ തന്നെ പലരെയും നാട് ചുറ്റി നടന്ന് ഇവൻ ആക്രമിക്കാറുണ്ട്.

കുത്തിയും ചോരകുടിച്ചും ഭീതിജനകമായ പകർച്ചവ്യാധികളും സമ്മാനിച്ച് ഒന്നുമറിയാത്തവനെ പോലെ മുഖം തിരിച്ചു കടന്നുകളയുന്ന നന്ദിയില്ലാത്തവനെ വെറുതെ വിട്ടാലെങ്ങനെ ശരിയാകും? എൻറെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.

കിടക്കാൻ നേരം ഞാനൊരു ഓൾഔട്ട് റൂമിൽ വെച്ചു. അങ്ങനെ സ്വപ്നം കണ്ടു ഉറക്കത്തിലാണ്ട് കിടക്കുമ്പോഴുണ്ട് എവിടെയൊക്കെയോ കടിച്ചിലും ചൊറിച്ചിലും. ഞാൻ പെട്ടെന്ന് ലൈറ്റിട്ട് നോക്കി. ആ കുന്ത്രാണ്ടത്തിന്റെ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുന്നു. ങേ…! ഇതെങ്ങനെ സംഭവിച്ചു? ഞാൻ ഓൺ ചെയ്തിട്ടാണല്ലോ കിടന്നത്. ഇതൊന്നും അറിയാതെ കൂർക്കം വലിച്ച് ഉറങ്ങുന്ന കെട്ടിയോനെ ഞാൻ വിളിച്ചുണർത്തി. ചോദിച്ചപ്പോൾ നിഷ്കളങ്കമായ മറുപടി

” അതിലുള്ള മരുന്നിൽ ശ്വസിക്കാൻ സുരക്ഷിതമല്ലാത്ത രാസവസ്തുക്കൾ അടങ്ങിയതിനാൽ നമുക്ക് അലർജികളും ശ്വാസസംബന്ധമായ രോഗങ്ങളും ഒക്കെ ഉണ്ടാകുമത്രേ.”

സുഖനിദ്രയ്ക്ക് ഭംഗം വന്നതു കൊണ്ടാകാം; അല്പം ഈർഷ്യയോടൊരു ചോദ്യം
” തിപ്പോ എന്നെ കുത്തുന്നില്ലല്ലോ… നിന്നോട് മാത്രമെന്താ ഈ കുഞ്ഞ് ഡ്രാക്കുളകൾക്ക് ഇത്ര സ്നേഹം?”

“ഹും… മനസ്സിലായി! കുശുമ്പ്. ത് പിന്നെ, ആരെയും നിഷ്കളങ്കമായി സ്നേഹിക്കുന്ന മനസ്സുള്ളതുകൊണ്ടാവാം; ചിലപ്പോൾ എൻറെ രക്തം കുടിച്ചാൽ എൻറെ നല്ല സ്വഭാവം അവർക്കും പകർന്നു കിട്ടുമെന്ന് വെറുതെ കരുതിക്കാണും. നിങ്ങൾക്ക് പൊടി രാഷ്ട്രീയമൊക്കെയുള്ളതുകൊണ്ട് , തൊലിക്കട്ടി കൂടുതലാണല്ലോ. അല്പസ്വല്പം വെട്ടിപ്പും തട്ടിപ്പുമൊക്കെയുള്ള നിങ്ങടെയൊക്കെ ചോരകുടിച്ചാൽ കുടിക്കുന്ന ക്ഷണം ചാകുമെന്ന് അറിയാനുള്ള വിവരമൊക്കെ അതുങ്ങൾക്കുണ്ട്.”

അവസാനം ഞാനൊരു ഇലക്ട്രിക്ക് കെണി വാങ്ങി ആ രക്തദാഹികളെ കൊന്നൊടുക്കാൻ. ആദ്യമൊക്കെ മികച്ച ബൗളർ എറിയുന്ന പന്തു പോലെ ഞാൻ ബാറ്റ് വീശുമ്പോൾ വിദഗ്ധമായി തെന്നി മാറിയെങ്കിലും, അധികനേരം ഒന്നും പിടിച്ചുനിൽക്കാനാവാതെ എന്റെ മുന്നിൽ പിടഞ്ഞു വീഴുന്നത് കണ്ട് ഞാൻ സന്തോഷിച്ചു. ഹും…കൊന്നൊടുക്കണം ഈ കള്ള ‘കൊതുകുകളെ’. നമ്മൾക്ക് അപകടം ആവുന്നത് കണ്ടാൽ അങ്ങനെ ചെയ്തല്ലേ പറ്റൂ. അങ്ങനെ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഞാൻ അവസാനമൊരു കൊലപാതകയായി.

“ല്ലേ… ഈ കൊതുകിന്റെ മൂളിപ്പാട്ട് കേട്ട് ഉറങ്ങാത്ത മനുഷ്യരാരെങ്കിലും ഉണ്ടാവുമോ ഈ ലോകത്ത്…? അങ്ങനെയൊരു നാടുണ്ടോ..?”

“ഉം…ഉണ്ടല്ലോ! അതാണ് നാല് ഭാഗവും മഞ്ഞുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഐസ് ലാൻഡ്.”

“ഹും… അതെന്നാ? അവിടെ ഉള്ളവരെ ഇവറ്റകൾക്ക് ഇത്ര പേടി?”

“ടീ… കൊടും തണുപ്പിൽ അവയ്ക്ക് ജീവിക്കാൻ കഴിയില്ല.”
ഹ് മ്മ…ഇങ്ങനെയുള്ള കാര്യത്തിൽ പുള്ളിക്കാരൻ സർവ്വ വിജ്ഞാനകോശമാ. മാത്രമല്ല; ഇതിനെ തുരുത്താന് പ്രകൃതിയിൽ കിട്ടുന്ന സസ്യങ്ങളെ കുറിച്ചും വീട്ടുവൈദ്യത്തെക്കുറിച്ചും പുള്ളിക്കാരനറിയാവുന്ന രീതിയിൽ എനിക്കൊരു ക്ലാസ്സ് തന്നെ അങ്ങ് എടുത്തു. അല്ലേലും രാഷ്ട്രീയക്കാർ അങ്ങനെയാണല്ലോ. ഒരിരയെ കിട്ടാൻ നോക്കിയിരിക്കുവല്ലേ!
**** ****** *****
ഇന്ന് എവിടെ തിരിഞ്ഞു നോക്കിയാലും മരണം വിതച്ച് മന:സമാധാനം കളയുന്ന ഡെങ്കിപ്പനി കാണുന്നുണ്ട്. അപ്പോൾ അത് പരത്തുന്ന കാലൻ കൊതുകുകളെ പരിസരത്തുനിന്ന് അകറ്റിനിർത്താൻ തൊടിയിലുള്ള ചില സസ്യങ്ങൾ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മതി;
■ വെളുത്തുള്ളി ചതച്ച് വെള്ളം തിളപ്പിച്ച് അരിച്ച് കുപ്പിയിലാക്കി സ്പ്രേ ചെയ്യാം. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം കൊതുകിന് അത്ര പഥ്യമല്ല.
■ തൊടിയിൽ കണ്ടുവരുന്ന തുളസിയിലയും തുമ്പയും പുതിനയും ആര്യവേപ്പിലയും ഒക്കെ പറിച്ച് ചിരട്ടക്കനലിന്റെ മുകളിൽ വച്ച് സന്ധ്യാനേരത്ത് പുകയ്ക്കുക. ആ പുക കൊതുകിനെ അകറ്റും. പനി വന്ന ആൾക്കാർക്ക് ഇതിൻറെ പുക ശ്വസിക്കുന്നത് വളരെ നല്ലതാണ്.
■സാധാരണ വീടുകളിൽ അടുക്കളയില് നാരങ്ങ കാണുമല്ലോ; ഒരു ചെറു മുറി നാരങ്ങ കഷണം എടുത്ത് അതിൽ ഗ്രാമ്പൂ തിരുകി മുറിയുടെ ജനാലയ്ക്കരിയിൽ വയ്ക്കുക. നാരങ്ങയിലെ സിട്രസ് ഗന്ധം കൊതുകിന് വല്ലാത്ത അലർജിയാ.
■കൊതുകിനെ അകറ്റാൻ പഴയകാല വിവരമുള്ള മുത്തശ്ശിമാർ ഉപയോഗിച്ചിരുന്നതാണ് കർപ്പൂരം. ഇതിന് രണ്ടുണ്ട് ഗുണം; കൊതുകിനെയും കൊല്ലും, വീടിനുള്ളിലെ വായുവിന്റെ മേന്മ ഉയർത്തുകയും ചെയ്യും. ഉപയോഗിക്കുന്ന രീതിയോ വളരെ എളുപ്പം. മുറിയുടെ വാതിലുകളും ജനാലുകളും അടച്ച ശേഷം അരമണിക്കൂർ എങ്കിലും ഒരു ചെറിയ പാത്രത്തിൽ കുറച്ച് കർപ്പൂരം കത്തിക്കുക.
■ഒരു ലിറ്റർ സോപ്പുപൊടി കലക്കിയ വെള്ളത്തിൽ 50 മില്ലി വേപ്പെണ്ണ ഒഴിച്ച് വീടിൻറെ ചുറ്റിലും തളിച്ച് കൊതുകിനെ അകത്ത് പ്രവേശിപ്പിക്കാതെ നോക്കാം. സുഹൃത്തുക്കളെ, നിങ്ങൾ വിചാരിക്കുന്നപോലെ നിസ്സാരക്കാരനല്ല വേപ്പെണ്ണ; അതിൽ ആൻ്റി ബാക്റ്റീരിയൽ, ആൻറി ഫംഗൽ, ആന്റിവൈറസ് എന്ന് വേണ്ട ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇത്തരം കൊതുകുകൾ വെറുക്കുന്നൊരു അന്തരീക്ഷം നമ്മൾ വീടിനുള്ളിലും പരിസരത്തും സൃഷ്ടിച്ചാൽ, അവ ഒരിക്കലും നമ്മളോട് ചങ്ങാത്തം കൂടാൻ വരില്ല. രാസവസ്തുക്കൾ നിറച്ച കൊതുക് നിവാരണികൾ ഉപയോഗിക്കുന്നതിലും നല്ലതല്ലേ; ആശുപത്രി കിടക്കയിൽ നമ്മളെ തളച്ചിടുന്ന ഇത്തരം മൂളി പറക്കൻ കൊതുകിനെ തുരത്താൻ ഈ വീട്ടുവൈദ്യങ്ങൾ? പ്പൊ ങ്ങനെ എല്ലാരും ശ്രമിച്ചുനോക്കുമല്ലോ ല്ലേ?

ചിത്രം കടപ്പാട്
🖋️ Manna Mereeza

Post Views: 21
2
മന്ന മെരീസ

വായന ഏറെ ഇഷ്ടം

8 Comments

  1. അനാമിക s on October 27, 2023 7:07 PM

    കൊതുകുകടി രൂക്ഷമായ നേരത്ത് തന്നെ വായിച്ചു കമന്റി 👌👌👌

    Reply
    • Manna Mereeza on October 28, 2023 11:09 AM

      💖💖

      Reply
  2. Joyce Varghese on October 13, 2023 2:59 AM

    രസകരമായി അറിവ് പകർന്നു 👌👏

    Reply
    • Manna Mereeza on October 27, 2023 9:49 AM

      Thank you 💖 ok

      Reply
  3. Silvy Michael on October 12, 2023 2:33 PM

    നല്ല പൊടിക്കൈകൾ.. നല്ലെഴുത്ത് 👌👌i👏

    Reply
    • Manna Mereeza on October 27, 2023 9:51 AM

      Thanks 💖💖

      Reply
  4. Sabira latheefi on October 10, 2023 9:03 PM

    👍🏻👍🏻

    Reply
    • Manna Mereeza on October 10, 2023 9:04 PM

      🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.