എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ഒരു പ്രണയം അല്ലേ? അങ്ങനെയെങ്കിൽ എൻറെ ജീവിതത്തിലുമുണ്ട്. അത് പക്ഷേ നാവിൽ വെള്ളമൂറും രുചിയുള്ള ഇന്ത്യൻ കോഫി ഹൗസിലെ ചുവന്ന മസാലദോശയോടാ 😜 ഇതിനെക്കുറിച്ച് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഇന്നു ഞായറാഴ്ച കുർബാന കഴിഞ്ഞ് പതിവുപോലെ കുരിശുമൂട്ടിലെ ഇന്ത്യൻ കോഫി ഹൗസിൽ (ICH ) ചെന്നപ്പോൾ ഈ മാസത്തോടെ ആ സ്ഥാപനത്തിന് തിരശീല വീഴുമെന്ന ഖേദകരമായ വാർത്തയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ചായന്റെ കൂടെയാണ് ആദ്യമായി ഞാൻ ആലപ്പുഴ മുല്ലക്കൽ റോഡിലുള്ള ഇത്തിരി ഉള്ളിലിരിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ കയറുന്നത്. പെട്ടെന്ന് മഹാരാജാവിനെ പോലെ വേഷവും തലപ്പാവും വെച്ചൊരാൾ അരികിൽ വന്നപ്പോൾ ഞാനറിയാതെ എണീറ്റു പോയി. “ങേ… അച്ചായൻ എന്നെ കൊണ്ടുവന്നത് വല്ല കൊട്ടാരത്തിലുമാണോ?”🙄🙄 അത് കണ്ടതും അച്ചായൻ എന്നെ തോളെപിടിച്ച് സീറ്റിൽ ഇരുത്തി. അയാൾ ഹോട്ടലിലെ വിളമ്പുകാരനാണെന്ന് വിശ്വാസം വരാതെ നോക്കുന്നതിനിടയിൽ “നിനക്കെന്താടി മസാലദോശ പോരെ?” എന്ന അച്ചായന്റെ ചോദ്യം എനിക്കൊരു അശരീരി പോലെയാ കാതിൽ…
Author: മന്ന മെരീസ
”കുറെ നേരായല്ലോ… ഫോണിലൂടെ കളിം ചിരിം അട്ടഹാസോം?” ടാ… കുഞ്ഞാ!! ഞാൻ നിൻറെ വല്ലിക്ക്യായിട്ട് വീഡിയോ കോളിലല്ലേ… അതിന് നീയെന്തിനാ ചൂടാവണ്? ഓം.. പിന്നെ ഇത്ര നേരം? എടാ അവള് പൂക്കളം ഇടുന്നതിൻ്റെം ഓണസദ്യ ഉണ്ടാക്കുന്നതിൻ്റെമോക്കെ കാര്യങ്ങൾ പറഞ്ഞതല്ലേ! ഓ.. ന്താപ്പോ അതിത്ര പറയാൻ? വണ്ടിയെടുത്ത് മാർക്കറ്റിൽ പോയി പൂ മേടിക്ക്വാ… പീസ് പീസാക്വാ… ന്നിട്ട് നമ്മുടെ കാർപോച്ചില് മേമയുടെ ചോക്കേടുത്ത് കുറച്ചു വട്ടം വരയ്ക്കുക. ന്നിട്ട് പൂവടർത്തിയെടുത്ത് വട്ടത്തിലൊക്കെ അങ്ങ് വിതറാ അദന്നെ. ടാ…കുഞ്ഞാ ! നിൻറെ അമ്മയെന്ത്യേ? അമ്മ, ഡോക്ടറാൻ്റീടെ വീട്ടില് തിരുവാതിര പ്രാക്ടീസി്ന് പോയിരിക്ക്യാ… നമ്മുടെ അസോസിയേഷൻറെ വക ഓണക്കളിയുണ്ടമ്മാമേ. ദ് ന്താ നിന്റെ അമ്മയ്ക്ക് ഇപ്പൊ തുള്ളാനൊരു പൂതി? ങാ..അതങ്ങനാ!! എന്തെങ്കിലും ചെയ്യാൻ തോന്നിയാൽ അപ്പോ തന്നെ ചെയ്യണം.. അതീ വീട്ടില് അമ്മയ്ക്ക് മാത്രം കിട്ടിയിട്ടുള്ള സ്വഭാവഗുണമാ.. ന്നിട്ട് ഞാനറിഞ്ഞില്ലല്ലോ? ആഹ്… അച്ചായി അറിഞ്ഞാൽസമ്മതിക്ക്യോ? ന്നാ… മോൻ പോയൊന്ന് അമ്മേ വിളിചെച്ച് വാ. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ…
തോരാത്ത മഴ… തണുത്തുറഞ്ഞ അന്തരീക്ഷം. ലിവിങ് റൂമിലെ സോഫയിൽ പതുപതുത്ത കുഷ്യനിൽ തലയും ചാരി, പ്രമുഖരുടെ നടന സമവാക്യങ്ങളെ കുറിച്ചുള്ള ടിവിയിലെ ചർച്ചയും കണ്ടു പുറത്തെ മഴയും ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ, ദേ… വരുന്നു, ചുണ്ടിലൊരുറിയ ചിരിയുമായി മൂളിപ്പാട്ടും പാടിക്കൊണ്ടെന്റെ കെട്ട്യേൻ !! അങ്ങേരുടെ കയ്യിലിരിക്കുന്നതോ നല്ല നെയ്യുള്ള മത്തിം കപ്പേം. അത് കണ്ടതും അപ്പോഴത്തെ എൻറെ ഫേസ് വേർഷൻ🙃 ഒരു സെൽഫി എടുത്തിട്ട് പത്താമതൊരു പുതിയ രസം കണ്ടുപിടിച്ച വകയിൽ വേണേൽ ഒരായിരം ലൈക്ക് കിട്ടും. “ടീ… ദേ യി കപ്പയോന്നു വേവിച്ചീട്ടെ….” “ങാ…. ന്നിട്ട് ??”🙄 “മത്തിക്കറിയും കൂട്ടി…. ” “എങ്ങനുണ്ടാവും….?? ഉം.. ഉം..?” ഹൊ…അപ്പോഴത്തെ ൻ്റെ യൊരു നോട്ടം. അല്ലാ, മഴയും തണുപ്പുമൊക്കെയായി (പോരാഞ്ഞിട്ട് ടിവിയിലാണെങ്കിൽ, ഹേമ കാരണം പ്രമുഖരുടെ വിക്കറ്റുകൾ തെറിക്കുന്ന കാഴ്ച 🤭) രസം പിടിച്ചു കിടക്കുമ്പോൾ ആർക്കായാലും ദേഷ്യം വരില്ലേ? ങ്ങള് പറ !! “ടീ.. നീയീ മത്തിയിലോട്ടൊന്നു നോക്കിയേ!! വെട്ടി തിളങ്ങുന്ന കണ്ടോ?…
“അല്ല കൊച്ചേ!! ഏതു നേരം നോക്കിയാലും എന്തെലുമൊക്കെ വായിച്ചിരിക്കുന്നത് കാണാല്ലോ.. അല്ലേ, ഞാനറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കാ…. കയ്യിൽ കിട്ടുന്നതെന്തും കരണ്ടു തിന്നുന്നതുകൊണ്ട് എന്തെലും ഗുണം? പോട്ടെ ഇച്ചിരി മനസുഖമെങ്കിലും?” നിങ്ങളിൽ പലരും ഇതുപോലെ ചോദ്യങ്ങളെ നേരിട്ടിട്ടുണ്ടാവും ഇല്ലേ? കുറച്ചുനാളായി, ഞാൻ ഒരേ ആലോചനയിലാണ്…. എന്തിനാണ് വായിക്കുന്നത്? പ്രശസ്തരും അല്ലാത്തവരുമായ എഴുത്തുകാരുടെ കഥയും നോവലും പുരാണ ഇതിഹാസങ്ങളുമൊക്കെ കുത്തിയിരുന്ന് വായിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് മനുഷ്യന്? വായന വെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണോ? വായന കൊണ്ട് അപ്പോൾ കിട്ടുന്ന സന്തോഷത്തിനും ആസ്വാദനത്തിനും അല്ലെങ്കിൽ അറിവ് നേടാനും ഭാഷാശുദ്ധി ലഭിക്കാനും അതുമല്ലെങ്കിൽ മറ്റൊരു ചിന്തയുമില്ലാതെ നമുക്ക് ഇഷ്ടമുള്ളത് വായിച്ചിരിക്കുമ്പോൾ കിട്ടുന്ന അനുഭൂതിക്കുമപ്പുറം എന്തു നേട്ടമാണുള്ളത്? എന്താണ് വായിക്കേണ്ടത്? എന്തിനു വായിക്കുന്നു എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരങ്ങളല്ലേ പറയാനുണ്ടാവുക. ഞാൻ പുസ്തകങ്ങൾ വായിക്കുന്നത്, ഒരു രസത്തിനുവേണ്ടി എന്നൊരിക്കലും ഞാൻ പറയില്ല; കാരണം എനിക്ക് വായന ആനന്ദത്തിനും ആസ്വാദത്തിനുമപ്പുറം എന്റെ മനസ്സിന് നൽകുന്ന വ്യായാമമാണ്. ഓരോ…
എന്തെങ്കിലും എഴുതണമെന്ന് ഓർത്തപ്പോൾ എൻറെ പഴയ അവധിക്കാല ഓർമ്മകളെ അയവിറക്കാമെന്ന് വച്ചു. വേണോങ്കി നിങ്ങളും കൂടിക്കോളൂ….. ജീവിതത്തിൻ്റെ മധ്യ വയസ്സിൽ എത്തിനിൽക്കുമ്പോൾ, പഴയകാല ഓർമയുടെ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ, എൻ്റെ അവധിക്കാല ഓർമ്മകളെ അയവിറക്കാൻ എനിക്ക് ഏറെ കൗതുകം തോന്നുന്നു. മാർച്ച് മാസം അവസാനം പരീക്ഷകൾ തീരുന്നതോടെ തുടങ്ങുന്ന മധ്യവേനലവധി കുട്ടികളുടെ വസന്തകാലമാണ്. അവസാന പരീക്ഷ കഴിയുന്ന ദിവസം ഞങ്ങൾ കൂട്ടുകാരെല്ലാം ഒരുമിച്ചുകൂടി ശങ്കരാടി ചേട്ടൻ്റെ മാടക്കടയിൽ നിന്ന് തേൻ മുഠായി വാങ്ങി തിന്നു സന്തോഷം പങ്കുവെക്കുമായിരുന്നു. പിന്നീടുള്ള ചർച്ചകളെല്ലാം ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ആഘോഷമാക്കാം? എന്തെല്ലാം കളികൾ കളിക്കാം? എന്നതിനെക്കുറിച്ചായിരിക്കും. കാരണം സ്കൂൾ പഠനം ആരംഭിക്കുന്ന കാലം മുതൽ തുടങ്ങുന്ന ഹോംവർക്കിൻ്റെയും ട്യൂഷൻ്റെയും പരീക്ഷകളിൽ മാർക്ക് കുറഞ്ഞാൽ കിട്ടുന്ന അധ്യാപകരുടെ അടിച്ചുടിൽനിന്നുമെല്ലാം ഒരു മോചനം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകൾ ആണല്ലോ ഞങ്ങളെല്ലാം. അതുകൊണ്ടുതന്നെ പരീക്ഷ കഴിഞ്ഞ് പാഠപുസ്തകങ്ങളെ, രണ്ടുമാസം കാണേണ്ട,എന്ന സന്തോഷത്തോടെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അതിരുകളും നിയന്ത്രണങ്ങളുമില്ലാത്ത കളിയുടെയും…
ഉറക്കമുണർന്നപ്പോൾ ജനൽ പാളിയിലെ വിടവിലൂടെ ആദ്യം പുറത്തേക്കാണ് നോക്കിയത് ഇരുട്ടകന്നിട്ടില്ല. കുറച്ചു കൂടിനേരം ഉറങ്ങാമായിരുന്നുന്ന് തോന്നി. അതെങ്ങനെ; കുറച്ചുനാളായി കാണുന്ന ആ സ്വപ്നം ഇതുപോലെ മുഴുവൻ കാണും മുൻപേ ഞെട്ടി ഉണർത്തുകയല്ലേ പതിവ്. അങ്ങകലെ കിഴക്ക് മാനത്ത് സൂര്യൻ വാരി വിതറിയ വർണ്ണവിതാനങ്ങൾ ജനൽ പാളിയിലൂടെ അരിച്ചിറങ്ങുന്നത് നോക്കി അൽപ്പം നേരം കൂടി വെറുതെ കിടന്നു. പിന്നെ എപ്പോഴോ അവധിക്ക് വന്നുപോയ അനന്തരവൻ വിദേശത്തുനിന്നും വന്നപ്പോൾ കൊണ്ടുവന്ന നല്ല കുഞ്ഞു പൂക്കളുടെ ചിത്രങ്ങൾ ഉള്ള പുതപ്പ് നീക്കി പതുക്കെ എഴുന്നേറ്റു. റേഡിയോയുടെ ബട്ടൻ അമർത്തി അതിൽ നിന്നും ഒഴുകിയെത്തുന്ന പ്രഭാത കീർത്തനം കേട്ടുകൊണ്ട് മുൻവശത്തെ വാതിൽ തുറന്നു. ഈയടെയായി മുട്ടിനു വേദന ഇത്തിരി കലശലായെന്നു തോന്നുന്നു. കഴിഞ്ഞതവണ ഡോക്ടറെ കണ്ട് പടികൾ കയറിയതിൻ്റെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ; ”സാർ, വാർദ്ധക്യമായില്ലേ…? എല്ലുകൾക്ക് തേയ്മാനം ഉണ്ട്. ചെറുപ്പക്കാരുടെ പോലെ മുട്ടുന്നൊമല്ല പ്രായമായവരുടെ. അതുകൊണ്ട് പടികൾ കയറിയിറങ്ങുന്നത് സാർ സൂക്ഷിക്കണം.” ആ ഒരു വാചകം തന്നെ…
പലവട്ടം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ എത്ര എഴുതിയിട്ടും ഒരു മാറ്റവുമില്ലാത്ത വിഷയമായതുകൊണ്ട് ഇത് എഴുതണോ വേണ്ടയോയെന്ന് പലവട്ടം ചിന്തിച്ചു. അത് ചിലപ്പോൾ എഴുതുന്നവനും പ്രതികരിക്കുന്നതുമായവർ ക്രുശിക്കപ്പെടുന്നത് കൊണ്ടാകാം. വാളിൽ പോസ്റ്റിട്ടാൽ കമാന്നൊരക്ഷരം ഉരിയാടാത്ത നെർവസ് സിസ്റ്റത്തിലെ നട്‌സിന് തകരാർ സംഭവിച്ച കുറച്ച് സുഹൃത്തുക്കളുടെ, നമ്മുടെ ഓൺലൈനിൽ പച്ചവെളിച്ചം തെളിഞ്ഞെന്ന് കണ്ടാൽ ഇൻബോക്സിൽ മെസ്സേജിന്റെ പൂരം കൂടുതലായാതിനാലാണ് ഒടുവിൽ എഴുതണമെന്ന് തീരുമാനിച്ചത്. ഓഫീസിൽ നിന്നും വന്നുകഴിഞ്ഞ് എടിപിടീന്ന് രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കി വീട്ടിൽ ഉള്ളവർക്ക് കൊടുത്ത്, കുളിയും തേവാരവും കഴിഞ്ഞ്, എന്തെങ്കിലും കഴിച്ചെന്നു വരുത്തി, അടുക്കള ക്ലീനാക്കി അവസാനത്തെ മിനുക്കുപണിയായ പല്ലുതേപ്പും കഴിഞ്ഞ് ഇനി കൂട്ടക്ഷരങ്ങൾ ഓപ്പൺ ചെയ്തൊരു കഥ വായിക്കാമെന്ന് കരുതി. തന്നെയുമല്ലാ; കഴിഞ്ഞദിവസം ഞാനിട്ട പോസ്റ്റിന് കമന്റിയവർക്ക് മറുപടി കൊടുക്കണം എന്നൊക്കെ വിചാരിച്ചെന്റെ FB ഓപ്പൺ ചെയ്തതും എവിടുന്നൊക്കെയോ കിളികൾ ചിലച്ചു കൊണ്ട് പറന്നു വരുന്നു… കോഴികൾ നല്ല ശബ്ദത്തോടെ കൂവുന്നു. ആദ്യത്തെ ഒന്നുരണ്ട് പരിചയമില്ലാത്ത ‘ഹായ്’ ഒരു…
ജോലി രാജിവെച്ച് വർഷങ്ങളോളം ഒപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകർക്ക് ഹൃദ്യമായൊരു പുഞ്ചിരിയും നൽകി, നിവേദ ആ സ്ഥാപനത്തിൻറെ പടികൾ ഇറങ്ങി. കുറെ നാളത്തെ നീണ്ട ആലോചനയിൽ ഒടുവിലെടുത്ത തീരുമാനമായിരുന്നു, വർഷങ്ങൾ ഇടതടവില്ലാതെ, നല്ല ആത്മാർത്ഥമായി ജോലി ചെയ്ത, നീണ്ടകാലം ചിലവിട്ട ഓഫീസിൻറെ പടിയിറങ്ങി, നമ്മൾ ഏറെ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യസമയത്ത് അവരുടെ കൂടെ ചിലവഴിക്കുയെന്നത്. അല്പം മഞ്ഞും തണുപ്പുമുള്ള അന്നത്തെ സായാന്തനത്തിൽ, തന്റെ ഫ്ലാറ്റിന്റെ കൊച്ചു ബാൽക്കണിയിൽ നിന്ന് അവൾ താഴേക്ക് നോക്കി നിന്നു. അപ്പോൾ വൈദ്യുത വിളക്കുകളുടെ പ്രഭയിൽ, ഡൽഹി നഗരം സർവ്വാഭരണ വിഭൂഷിതയായി വിളങ്ങി നിൽക്കുന്നതായി തോന്നി. അങ്ങനെ നിൽക്കവേ, പഴയകാല ഓർമ്മകൾ ഓരോന്നായി മനസ്സിൽ മിന്നിത്തെളിഞ്ഞു. നന്മകളും നാട്ടുഭംഗിയുമുള്ള, നിഷ്കളങ്കത നിറഞ്ഞ മനുഷ്യരുടെ ഗ്രാമത്തിൽ ആയിരുന്നു ജനനം. സാധാരണപോലെ അല്ലലും അലച്ചിലും കുടുംബഭാരവും നിറഞ്ഞ, പഴയ പ്രതാപമുള്ള കുടുംബാന്തരീക്ഷം. അച്ഛനമ്മയ്ക്കും ഞങ്ങൾ നാലു പെൺമക്കൾ. അച്ഛന് നെല്ല് കുത്തുന്ന മില്ലാണ്. സാധാരണ രാവിലെ തുടങ്ങുന്ന നെല്ല്…
ഞായറാഴ്ച രാവിലത്തെ കുർബാനയും വേദോപദേശ ക്ലാസും കഴിഞ്ഞ് വീട്ടിലെത്തി ഊണൊക്കെ കഴിഞ്ഞ് പതിവുപോലെ കളികളിൽ ഏർപ്പെടുന്ന എൻറെ ബാല്യം. കബഡി കളി മത്സരിച്ച് മുന്നേറുമ്പോഴാണ് മമ്മിയുടെ നീട്ടിയ വിളി. “എടാ…. മക്കളെ മേൽ കഴുകി വേഗം വരീ,സിനിമ തുടങ്ങാറായി” ശ്ശോ! കളിയിൽ മുഴുകിയിരുന്നതിനാൽ സൂര്യൻ പതിയെ കൂടണയാൻ തുടങ്ങിയതൊന്നും അറിഞ്ഞില്ല. ഒരാഴ്ചത്തെ ഞങ്ങളുടെ കാത്തിരിപ്പാണ്, നല്ല ഈണത്തിൽ അമ്പിളിക്കല കറങ്ങുന്നതും പിന്നീട് സ്ക്രീനിൽ തെളിയുന്ന ഞായറാഴ്ച സിനിമ. (ഇതിനുവേണ്ടി മമ്മി പറഞ്ഞ പാഠഭാഗങ്ങൾ കുത്തിയിരുന്നു പഠിച്ചു തീർത്തിരിക്കുകയാണെന്ന് ഓർക്കണം) അന്ന് ഞങ്ങളുടെ നാട്ടിൻ പുറത്ത് ടിവി ഉള്ള വീടുകൾ കുറവാ. ഞങ്ങളെല്ലാവരും (എന്ന് വെച്ചാൽ വീടിൻറെ അടുത്തുള്ള കുറെയേറെ വീട്ടിലെ പിള്ളേരും അമ്മച്ചിമാരും ഒക്കെയായിട്ട്) മമ്പലത്തെ പേരമ്മയുടെ ടിവിയിലായിരുന്ന്അ ന്നത്തെ ഞായറാഴ്ച സിനിമാ കാഴ്ചകൾ. അന്നൊന്നും ഏതാ സിനിമയെന്ന് നേരത്തെ അറിയാൻ പോലും പറ്റില്ല. ഇനി അത് അറിയണമെന്നുണ്ടെങ്കിൽ ശനിയാഴ്ചത്തെ ‘തിരനോട്ടം’ മുഴുവൻ ഇരുന്ന് കാണണം. ഞാൻ സിനിമയുടെ മധുരം ആദ്യമായി…
“ചേച്ചിയേ, ദേ നല്ല ഒന്നാന്തരം ഞാലിപ്പൂവൻ! മ്മ്ടെ താഴ്ചയിലെ പറമ്പീന്ന് കിട്ടിയതാ. അടിപടല പഴുത്തു. എന്താലും ഉണക്കില കൊണ്ട് പൊതിഞ്ഞതിനാൽ പഴമൊന്നും അണ്ണാനും കാക്കയും തിന്നോണ്ട് പോയില്ല. അല്ലേൽ ഈ പക്ഷികളും വവ്വാലും തിന്നതിന്റെ ബാക്കിയേ നമുക്ക് വല്ലോം കിട്ടൂ.” “അതാണല്ലോ രസം.. ദൈവം തമ്പുരാനീ ഭൂമിയിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു. ഈ പഴങ്ങളുൾപ്പടെ ഭൂമിയിലെ ഉൽപ്പന്നങ്ങളുടെയെല്ലാം അവകാശികൾ ഇവറ്റകളല്ലേ? എന്ത് സുഖം? വെറുതെ വന്നു തിന്നിട്ട് പോയാൽ മതി.” “ചേച്ചി, ഇതെന്നാ അവറാൻ്റെ കടയിൽ കൊടുക്കട്ടെ? നല്ല വില കിട്ടും. ഞാലിപ്പൂവനൊക്കെ ഇപ്പോ ന്താ വില? ഹും, കൈ പൊള്ളും മേടിക്കാൻ ചെന്നാൽ.” “ഓ.. വേണ്ടടാ. രാവിലെ മ്മക്ക് പ്രാതലിന് പുട്ടുണ്ടാക്കാം. അതാ നല്ലത്.” വെളുപ്പിനെ പള്ളികുർബാന കണ്ട്, കാണുന്നവരോടെക്കെ നാട്ടുവിശേഷം പറഞ്ഞ് കേറിവന്ന അമ്മേടെ അഭിപ്രായമായിരുന്നത്. ങ്ങേ… ഇന്നും പുട്ടോ? അമ്മയ്ക്ക് എന്താ ഞങ്ങൾ മക്കളെക്കാൾ സ്നേഹം ഈ പുട്ടിനോടാന്നോ? വേറെന്തെങ്കിലും മാറ്റിപ്പിടിച്ചാൽ അമ്മയോടെന്താ ഈ പുട്ട് പരിഭവിക്കുമോ?…