Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാറിയത് ഓണമാണോ, അതോ മ്മ്ടെ മനസ്സോ…?
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ ജീവിതം

മാറിയത് ഓണമാണോ, അതോ മ്മ്ടെ മനസ്സോ…?

By മന്ന മെരീസSeptember 12, 2024Updated:September 18, 202413 Comments5 Mins Read298 Views
Bookmark Now
Please login to bookmark Close

No account yet? Register

”കുറെ നേരായല്ലോ… ഫോണിലൂടെ കളിം ചിരിം അട്ടഹാസോം?”

ടാ… കുഞ്ഞാ!! ഞാൻ നിൻറെ വല്ലിക്ക്യായിട്ട് വീഡിയോ കോളിലല്ലേ… അതിന് നീയെന്തിനാ ചൂടാവണ്?

ഓം.. പിന്നെ ഇത്ര നേരം?

എടാ അവള് പൂക്കളം ഇടുന്നതിൻ്റെം ഓണസദ്യ ഉണ്ടാക്കുന്നതിൻ്റെമോക്കെ കാര്യങ്ങൾ പറഞ്ഞതല്ലേ!

ഓ.. ന്താപ്പോ അതിത്ര പറയാൻ? വണ്ടിയെടുത്ത് മാർക്കറ്റിൽ പോയി പൂ മേടിക്ക്വാ… പീസ് പീസാക്വാ… ന്നിട്ട് നമ്മുടെ കാർപോച്ചില് മേമയുടെ ചോക്കേടുത്ത് കുറച്ചു വട്ടം വരയ്ക്കുക. ന്നിട്ട് പൂവടർത്തിയെടുത്ത് വട്ടത്തിലൊക്കെ അങ്ങ് വിതറാ അദന്നെ.

ടാ…കുഞ്ഞാ ! നിൻറെ അമ്മയെന്ത്യേ?

അമ്മ, ഡോക്ടറാൻ്റീടെ വീട്ടില് തിരുവാതിര പ്രാക്ടീസി്ന് പോയിരിക്ക്യാ… നമ്മുടെ അസോസിയേഷൻറെ വക ഓണക്കളിയുണ്ടമ്മാമേ.

ദ് ന്താ നിന്റെ അമ്മയ്ക്ക് ഇപ്പൊ തുള്ളാനൊരു പൂതി?

ങാ..അതങ്ങനാ!! എന്തെങ്കിലും ചെയ്യാൻ തോന്നിയാൽ അപ്പോ തന്നെ ചെയ്യണം.. അതീ വീട്ടില് അമ്മയ്ക്ക് മാത്രം കിട്ടിയിട്ടുള്ള സ്വഭാവഗുണമാ..

ന്നിട്ട് ഞാനറിഞ്ഞില്ലല്ലോ?

ആഹ്… അച്ചായി അറിഞ്ഞാൽസമ്മതിക്ക്യോ?

ന്നാ… മോൻ പോയൊന്ന് അമ്മേ വിളിചെച്ച് വാ. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങണ്ടെ?

ൻ്റെ അമ്മമ്മേ.. മൊബൈലൊന്ന് അമർത്തേണ്ട താമസം, ഇരുപത്തിനാല് കൂട്ടം കറികളും മൂന്നുകൂട്ടം പായസോം ഒപ്പം ബോളീം ദാ ന്ന് പറയുമ്പോൾ സംഗതി വീട്ടിൽ എത്തും. അമ്മമ്മ രാവിലെ പത്രമൊ ന്നും വായിക്കാറില്ല ലെ! എന്തോരം പരസ്യങ്ങളാ..( നാലാം ക്ലാസിൽ പഠിക്കുന്ന ഇവാച്ചിയുടെ വക കമൻറ്)

പിന്നെയ്… ആരെങ്കിലും വെച്ചുണ്ടാക്കിയ ഊണ് കാശുകൊടുത്ത് വാങ്ങി കഴിക്കാനോ? ഒന്ന് പോടാ ചെക്കാ.😠😠

”മ്മ്ടെ അടുക്കളയിൽ മ്മ്ടെ കൈകൊണ്ട് ഉണ്ടാക്കി വിളമ്പി കഴിക്കുന്ന സ്വാദ് ഓർഡർ ചെയ്ത സദ്യ കഴിക്കണേന് ഇണ്ടാവില്ല്യാ ട്ടോ കുഞ്ഞാ!” ഇതും പറഞ്ഞ് അമ്മേടെ കൂട്ടത്തിൽ തിരുവാതിര പ്രാക്ടീസിന് പോയ കലയമ്മായിയും അവിടെ വന്നു.

”ഹൊ.. അമ്മാമ്മ ഇതേത് ലോകത്താ ജീവിക്കുന്നേ? ” ഇവാച്ചിയ്ക്കെന്തോ ഇവരുടെ പഴഞ്ചൻ രീതികൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല.

ങാ… ഋതു നീ വന്നോ? നമുക്ക് ഓണത്തിനുള്ള സാധനങ്ങൾ മേടിക്കണ്ടേ? നീ ഒന്ന് വേഗം പോയെച്ച് വാ.

ന്നാ അമ്മാ കൊറച്ച് പൂകൂടി റോസാൻ്റീടെ കടെന്ന് മേടീക്വാ?

ശെടാ… അനക്കെന്തിന പ്പൊ പൂ?

എനിക്കും പൂക്കളം ഇടണം… ട്യൂഷൻ ടീച്ചറുടെ വീട്ടിൽ ഉണ്ടായിരുന്നല്ലോ കാണാൻ ഭംഗിയുള്ളത്. അതുപോലൊന്ന് എനിയ്ക്ക് ഇടണം.

ആഹാ… ന്നിട്ട്?

എന്നിട്ടെന്താ, മൊബൈലിൽ പിക്ചർ എടുത്തെനിക്ക് അന്നക്കുട്ടിയെ കാണിക്കണം.

ൻ്റെ കൊച്ചേ ഈ കുരിപ്പ് പറയുന്നത് കേട്ട് വെറുതെ കാശൊന്നും കൊടുത്ത് പൂ മേടിച്ചോണ്ട് വരല്ലേ.

അല്ലേലും ഈ അച്ഛായി എന്തിനും ഉടക്കാ.😏

ടാ ചെക്കാ, ഞാനൊക്കെ പണ്ട് അതിരാവിലെ എണീറ്റ് കുളിച്ചു പാടത്തും പറമ്പിലും അയല്ലോ ക്കത്തുള്ളോരുടെ വേലിയിലുമൊക്കെ വലിഞ്ഞു കേറി പൂക്കൾ പറിച്ച്, ചാണകം മെഴുകിയ തറയിൽ പൂക്കളം ഇട്ടിട്ടുള്ളതാ.

നിനക്കൊക്കെ നമ്മുടെ താഴത്തെ പറമ്പിൽ കൂടെ നടന്ന് മുക്കൂറ്റിയോ തുമ്പയോ ഒക്കെ പറിച്ചു കൂടെ?

ങ്ങ്ഹ്… മുക്കൂറ്റി?? തുമ്പ…ഇതൊക്കെ എന്തോന്നാ?😮😮

ആഹ്… നന്നായി!! ഇന്നത്തെ തലമുറയോട് മഹാബലിയെ ചോദിച്ചാൽ അയാൾ ഏത് രാജ്യക്കാരനാണെന്ന് തിരിച്ചു ചോദിക്കും. അതാ കാലം!😏

ടാ മക്കളെ, അതൊന്നും അറിയില്ലേൽ വേണ്ട… മ്മ്ടെ മുറ്റത്ത് തന്നെയില്ലേ ചെമ്പരത്തിയും ശതാവരിം വാടാമുല്ലേം ചെത്തിമൊക്കെ. ഇത്തിരി മുള്ളുണ്ടെങ്കിലും ശതാവരിയുടെ ഇല നല്ലതാ. പോരാഞ്ഞിട്ട് അപ്പുറത്തെ ബാബു അങ്കിളിന്റെം മേമടെം ഒക്കെ വീട്ടിലെ നിറയെ പൂക്കൾ ഉണ്ടല്ലോ. അവിടെ ചെന്ന് ൻ്റെ മക്കൾ കുറച്ചു പൂ പറിച്ചോണ്ട് വാ ചെല്ല്..

ഓ… പിന്നെയ്, പണ്ടത്തെപ്പോലെ അപ്പുറത്തെ വീട്ടിൽ പോയൊന്നും പൂ പറിക്കാൻ പറ്റില്ല.. അവരൊക്കെ ചെടികളും പൂക്കളും വളർത്തുന്നത് അവരുടെ വീടിന്റെ ഭംഗിക്കാ… അല്ലാതെ നമുക്ക് പൂക്കളം ഇടാനല്ല… പോലീസാന്റിടെ വീട്ടിലാണേ ഏതോ മുന്തിയനം മുട്ടൻ പട്ടിണ്ടു… ചെന്നൈച്ചാലും മതി, വിവരമറിയും!

”അമ്മാമേ, നോക്കിയേ ഈ വീഡിയോ കണ്ടോ?
റെഡിമെയ്ഡ് പൂക്കളം. ദിത് വാങ്ങി നമുക്കിട്ടാലോ?”

ഇതെന്തോന്നാടാ കൊച്ചനെ, ചവിട്ടി പോലുണ്ടല്ലോ. ദേഹമനങ്ങി തൊടിലൊക്കെ നടന്നു മൂന്നാല് പൂവും ഇച്ചിരി ഇലയൊക്കെ പറിച്ച് പിച്ചികീറി ഒരു ചെറിയ പൂക്കളം ഇടാനെങ്കിലുമുള്ള മനുഷ്യൻറെ മനസ്സ് പോലും മരവിപ്പിച്ചു കളയുമല്ലോ ഇത്തരം വീഡിയോസൊക്കെ. വർഷത്തിലൊരിക്കൽ, നമ്മൾ പ്രജകളെ കാണാൻ വരുന്ന മഹാബലി തമ്പുരാനെ അവഹേളിക്കുന്നതിന് തുല്യമല്ലേ ഇത്തരം റെഡിമെയ്ഡ് പൂക്കളം?👿 എന്തൊക്കെ പറഞ്ഞാലും നമ്മുടെ പഴയ സംസ്കാരത്തിന്റെ കുറച്ചെങ്കിലും നാം നോക്കേണ്ടേ?

ചെറിയ ചാറ്റൽ മഴയൊക്കെ നനഞ്ഞു പറമ്പുകളിൽ പോയി പൂ പറിച്ച് ഇതളുകൾ അടർത്തി ഇലകൾ മുറിച്ച് അത്തപ്പൂക്കളം എല്ലാരും ചേർന്ന് ചിരിച്ചു കളിച്ചു തമാശ പറഞ്ഞ് ഇടുന്നത് വർഷത്തിൽ ഒരിക്കൽ കിട്ടുന്ന സന്തോഷ നിമിഷങ്ങളല്ലേ? വന്നുവന്ന് ഓണപൂക്കളം ചവിട്ടിയായി… ആഹ് കലികാലം!! അല്ലാണ്ടെന്ത് പറയാൻ?

മമ്മി, ഓണസദ്യ വരെ കാറ്ററിംഗ് കാരെ വിളിച്ചു ചെയ്യുന്ന കാലത്ത് കുത്തിയിരുന്ന് ഇതളുകൾ പറിച്ചു ഇലകൾ മുറിച്ചും പൂക്കളമിടാൻ താല്പര്യമില്ലാത്തവർക്ക് ഇങ്ങനെയെങ്കിലും ആരെങ്കിലും ഉണ്ടാക്കി കൊടുക്കുന്നത് വാങ്ങി ഉപയോഗിക്കാൻ പറ്റുമെങ്കിൽ… നല്ലതല്ലേ? നമ്മൾ അവരുടെ നെഗറ്റീവ് പറയുമ്പോൾ അവരുടെ ക്ഷമയോടെ കുത്തിയിരുന്ന് ചെയ്ത ഹാർഡ് വർക്കിനെയല്ലേ അധിക്ഷേപിക്കുന്നത്? എത്രയോ പേർ വാഴയില കിട്ടാത്തതുകൊണ്ട് വിദേശരാജ്യങ്ങളിലൊക്കെ പ്ലാസ്റ്റിക് വാഴയിലയിൽ സദ്യ കഴിക്കാറില്ലേ?

ഇത്തരം റെഡിമെയ്ഡ് പൂക്കളമൊക്കെ നാടൻ പൂക്കൾ കിട്ടാത്ത വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഫോട്ടോഷൂട്ടുകൾ പോലുള്ള സാഹചര്യങ്ങളിൽ അധികം സമയം ഇതിനായി മെനക്കെടുത്താൻ താല്പര്യമില്ലാത്തവർക്കും ഉപകാരപ്പെടുമായിരിക്കും. ന്ന് വെച്ച് ഇങ്ങോട്ടൊന്നും മേടിച്ചോണ്ട് വന്നേക്കല്ലേ.

”ന്നാല് അമ്മാമേ, മ്മ് ക്ക് ഓണത്തിന് കുഴിമന്തി ഉണ്ടാക്കിയാലോ… അതാവുമ്പോ എൻറെ അമ്മയ്ക്ക് നല്ലോണം ഉണ്ടാക്കാനറിയാം ല്ലേ മ്മേ?”

”ഹെൻ്റെ കുഞ്ഞാ!! തിരുവോണത്തിന് ആരേലും നോൺ വെജ് വെയ്ക്കുമോ?”

”ഓ.. പിന്നെ! ന്നിട്ട് മ്മ്ടെ റസിഡൻസ് അസോസിയേഷൻകാര് ഓണാഘോഷത്തിന് നമുക്ക് ബിരിയാണിയല്ലേ എപ്പോഴും തരണേ? അച്ഛാ, ആ സംഘടനയുടെ ആരാണ്ടൊക്കെയല്ലേ? ന്നിട്ട് ന്താ മാറ്റാത്തെ?”

സദ്യയെന്നാൽ കുറെ പച്ചക്കറികൾ.. ഇതൊക്കെയെന്നും വീട്ടിലുണ്ടാക്കുന്നതല്ലേ? പാവം കുഞ്ഞന് കലിയടങ്ങുന്നില്ല.

”ചിന്നമ്മാ …ഓണന്ന് പറയുന്നെ, പണ്ട് നാട് ഭരിച്ച മഹാബലി ചക്രവർത്തി ഭൂമിയിലെ പ്രജകളെ കാണാൻ വരുമെന്ന വിശ്വാസത്തിൽ നമ്മൾ പൂക്കളും സദ്യയുമൊക്കെ ഒരുക്കി കാത്തിരിക്കുന്നതല്ലേ?” ദാ വന്നു ഒരിക്കലും സംശയം വിട്ടുമാറാത്ത മ്മ്ടെ മാനി( ലവന്റെ മുമ്പിൽ പെട്ടാ സംശയങ്ങളുടെ പെരുമഴയാ!!😆)

”അല്ലേ.. ഈ മാവേലി ന്ന് പറയുന്ന ആരാന്നാ ങ്ടെ യൊക്കെവിചാരം? ചിന്നമ്മക്കറിയോ?”

അത് പിന്നെ ബ ബ ബാ…🤪🤪

എന്നാ കേട്ടോ… വിരോചനൻ്റെ മകൻ. അങ്ങേരുടെ അച്ഛൻ പ്രഹ്ലാദൻ. ഈ പ്രഹ്ലാദന്റെ വല്യച്ഛൻ കഷ്യപമഹർഷി. ന്ന് വെച്ചാൽ ബന്ധം പറഞ്ഞു വരുമ്പോൾ ഇങ്ങേര് അസുര കുലജാതനാ. ചിന്നമ്മേ, പച്ച മലയാളത്തി പറഞ്ഞാൽ തനി രാക്ഷസൻ.

”അമ്പമ്പോ… ഈ ചെക്കൻ ഇതൊക്കെ എവിടുന്നു പഠിച്ചു… ഉം മ്മ്ടെ അബ്രാമിൻ്റെ ചെക്കൻ മാസ്സാ!! 🥺🥺( കേട്ട് നിന്നവരുടെ ആത്മ ഗതം)

”രാക്ഷസന്മാർക്ക് ഇത്തിരി കടിച്ചു പറിക്കാൻ ചിക്കൻ കാല് വേണ്ടേ?”( ഹും… കുരിപ്പിൻെറ സംശയം ന്യായം 🤦)

”അപ്പോ, മാവേലിയെ ചവിട്ടി താഴ്ത്തിയ വാമനൻ മഹാവിഷ്ണുവിന്റെ അവതാരമല്ലേ? ന്ന് വെച്ചാൽ വാമനൻ ബ്രാഹ്മണനാണെന്നു സാരം അല്ലേ?”(ദാ വരുന്നു… അടുത്ത ഗോളുമായി ഒരിക്കലും മൊബൈലിന്ന് കണ്ണേടുക്കാത്ത മ്മ്ടെ എബി)

”അപ്പൊ പിന്നെ വാമനന്റെ ജന്മദിനമാണ് ഓണാഘോഷം ന്ന് വെച്ചാൽ തീർന്നില്ലേ?”( കിച്ചൂസ് വക… ദേ ഓൻ സമാധാനത്തിന്റെ വെള്ളരിപ്രാവാ)

”അങ്ങനെയാണേൽ, രാജാവ് നമ്മൾ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ വരുമ്പോൾ പുല്ലും വൈക്കോലും കൊടുത്ത് സ്വീകരിക്കുന്നത് മോശമല്ലേ? വല്ല ചിക്കനോ മട്ടനോ വേണ്ടേ കടിച്ചു പറിക്കാൻ?”( ശ്ശൊ! എന്തൊരു സ്നേഹം 😏 )

”ഇന്നത്തെ ഓണാഘോഷങ്ങൾ പലതും വെറും പ്രഹസനമല്ലേ? പണ്ടത്തെ ഓണം! ഹൊ എന്തൊരു രസമായിരുന്നു!” ഇതൊക്കെ കണ്ടും കേട്ടുമിരുന്ന അച്ചായി അറിയാതെ നെടുവീർപ്പിട്ടു.

”അച്ചായി…നിങ്ങളൊക്കെ, പഴയകാലത്ത് ഓണത്തിന് പുതിയ സിനിമ കാണാൻ പോകുമായിരുന്നോ?”

ഹോ.. അന്നൊന്നും സിനിമ കാണാൻ ഇത്ര ആവേശമില്ല മക്കളെ! ഉപ്പേരി സാധനങ്ങളൊക്കെ ആരു വന്നാലും ഓണക്കാലത്ത് വീട്ടിൽ ഉണ്ടാക്കണം. ഇല്ലായ്മ പാടില്ല. എവിടെയാണെങ്കിലും തിരുവോണം നാളിൽ തറവാട്ടിൽ എല്ലാവരും ഒത്തുകൂടും.അന്നൊക്കെ വീടുകൾ കയറിയിറങ്ങി മുറ്റത്ത് പൂക്കളം ഇടും. ഉച്ചയ്ക്ക് നല്ല തൂശനിലയിൽ പുതിയ കോടി ഉടുത്തു പായയിട്ടിരുന്ന് സദ്യയുണ്ണും. വീട്ടിലെ മുതിർന്നവർ വാങ്ങി തരുമ്പോൾ ഉള്ള സന്തോഷം സ്വന്തമായി ഓണക്കോടി വാങ്ങുമ്പോൾ ഉണ്ടാകില്ല. പിന്നെ, പെണ്ണമ്മച്ചിടെ പറമ്പില് എല്ലാവരും ഒത്തുകൂടും. അവിടെ പിന്നെ കൈകൊട്ടികളി, ഊഞ്ഞാലാട്ടം, കക്കകളി, തുമ്പിതുള്ളൽ, ഉറിയടി, ഓണത്തല്ലുമൊക്കെയായി അങ്ങ് കൂടും. ഓരോ ഓണക്കളിയും അതത് നാടിൻറെ പ്രത്യേക കളിയായിരിക്കും.

അന്നൊക്കെ കൂട്ടത്തിലെ പെൺകുട്ടികൾ അഞ്ചാറ് പേർ ചുറ്റും വട്ടത്തിൽ കളിക്കും.

” പൂ പറിക്കാൻ പോരുന്നോ?
പോരുന്നോ അതിരാവിലെ
ആരെ നിങ്ങൾക്കാവശ്യം
ആവശ്യം അതിരാവിലെ
ആരവളെ കൊണ്ടുപോകും
കൊണ്ടുപോകും അതിരാവിലെ ഞാനവളെ കൊണ്ടുപോകും കൊണ്ടുപോകും അതിരാവിലെ”

Screenshot_20240912_134300

“അമ്മമേ , ഓണത്തിന് ഊഞ്ഞാലാ ടീട്ടുണ്ടോ…?”

ഉം… കല്യാണം കഴിഞ്ഞാദ്യ ഓണത്തിന് ഊഞ്ഞാലാടണമെന്നൊരു മോഹം നിൻറെ അച്ചായീയോട് പറഞ്ഞപ്പോൾ ഇവിടുത്തെ ചിറ്റപ്പന്മാരെല്ലാരും കൂടി എന്നെയാ ഊഞ്ഞാലി കേറ്റി ഇരുത്തിയത് മാത്രം ഓർമ്മയുണ്ട്… അച്ചായി ചെറുതായിട്ടൊന്ന് ആട്ടിയതും ‘ഠപ്പേ’ ന്ന് ഞാനൊരു വീഴ്ച. അന്നെല്ലാരും കൂടി ചിരിച്ചപ്പോൾ ചെറുതായി വിഷമം തോന്നിയെങ്കിലും ഇന്നതൊക്കെ ഓർക്കാൻ നല്ല രസവാ.🤦😀😀

അച്ചോടാ.. മ്മ്ടെ അമ്മാമേടെ ഒരു നാണം !! 🤪

ഹ്മ്മ് … ആ കാലമൊക്കെ പോയില്ലേ!☹️

ഇന്നാണേൽ, ഓണത്തിൻറെ പേരിൽ വെറുതെ ഓരോ ചടങ്ങുകൾ മാത്രമായി. വഴിനീളെ പായസ വിൽപന.കടകളിലൊക്കെ ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും. വണ്ടിയുടെ കമ്പനികൾക്ക് അവരുടെ പഴയതും കേടുവന്നതും പുതിയതുമായ ഉൽപ്പന്നങ്ങൾ ഒരുപോലെ വിറ്റഴിക്കാനുള്ള തിരക്ക്. ഓണം ഓഫറുകളുമായി വ്യാപാരികൾ കീശ നിറയ്ക്കുന്നു. ബിവറേജസിന് മുമ്പിലാണെങ്കിലോ അര കിലോമീറ്റർ ദൂരത്തിലാ കുടിയന്മാരുടെ ക്യൂ കാണാം.

പണ്ടൊക്കെ തയ്യൽ കടയിൽ ചെന്നാൽ മുന്നിൽ കൂട്ടി ഇട്ടിരിക്കുന്ന തുണികളാണ്… രാവും പകലും ഇല്ല്യന്ന് തയ്ച്ചു കൂട്ടുന്നത്. ഇന്നാണേ കുട്ടികൾക്ക് എല്ലാം ഓൺലൈനിൽ കിട്ടും. മുക്കുറ്റി പൂവും കാക്ക പൂവും പൂച്ച പൂവും തേടുന്ന ചെറു ബാല്യങ്ങൾ ഇന്നില്ലല്ലോ. തിരക്ക് കൂട്ടി സദ്യയുണ്ടാക്കി തൊടിയിലെ തൂശനില മുറിച്ച് എല്ലാരും കൂടി പായിട്ട് വട്ടമിട്ട് സദ്യ ഉണ്ണുന്ന കാഴ്ച വിരളം.നമ്മളൊക്കെ ഓണത്തിൻറെ ഭംഗി ശരിക്കും മനസ്സിലാക്കുന്നത് കുട്ടികൾ ആയിരിക്കുമ്പോഴാണ്. ബാല്യത്തിൽ നുണഞ്ഞ ഓണരുചികളും സന്തോഷവും കാലം എത്ര കഴിഞ്ഞാലും മനസ്സിൽ ഉണ്ടാകും.

അച്ചായി… ഇത്തവണ ഓണം മ്മ്ക്ക് പൊളിക്കാന്നെ!!

എല്ലാരും ഒന്ന് നോക്കുവാണേൽ.. ഒരു ഹാപ്പി ഓണം പറഞ്ഞേച്ചു പോകാരുന്നു!!🤭🤭

എല്ലാവർക്കും ഹൃദയം നിറഞ്ഞ എൻറെ ഓണാശംസകൾ. 🏵️🏵️

🖋️Manna Mereeza
#ഓണം2024 രചന മത്സരം

Post Views: 47
4
മന്ന മെരീസ

വായന ഏറെ ഇഷ്ടം

13 Comments

  1. Nafs Nafs on September 14, 2024 2:17 PM

    ഓണം അന്നും ഇന്നും ഒഴുക്കുള്ള എഴുത്ത്👌👌

    Reply
    • Manna Mereeza on September 14, 2024 4:41 PM

      Thank you പഫ്‌സ് 😘😘

      Reply
  2. Silvy Michael on September 14, 2024 12:16 PM

    നാടോടുമ്പോൾ നടുവേ… അതിപ്പോ ഓണം ആയാലും അങ്ങനെ തന്നെ എന്ന് വിചാരിക്കുക. അപ്പോൾ എല്ലാം ശുഭമാകും😀 ഒന്നൂടെ വായിക്കാൻ തോന്നുന്ന എഴുത്ത് 👌👌👌👌

    Reply
    • Manna Mereeza on September 14, 2024 12:37 PM

      സ്നേഹം ട്ടോ 😘😘

      Reply
  3. Nafs nafs on September 12, 2024 5:00 PM

    എനിക്ക് ഇങ്ങളെ കമൻ്റോട്ടോ പെരുത്തിഷ്ടായേ🤭👌👌👍👍

    Reply
    • Manna Mereeza on September 12, 2024 6:36 PM

      ന്നാലും ഈ വഴി വന്നതല്ലേ…? എന്തേലും രണ്ടു വാക്ക് പറഞ്ഞിട്ട് പോ ന്നേ 🤪😘

      Reply
    • Suma Jayamohan on September 13, 2024 8:55 PM

      എത്ര രസമായി എഴുതിയിരിക്കുന്നു. ഒത്തിരി ഇഷ്ടായി. എന്തു പറഞ്ഞാലും നമ്മുടെ കുട്ടിക്കാലത്തെ ഓണമായിരുന്നു ഓണം. അല്ലേ?❤️🌷❤️

      Reply
      • Manna Mereeza on September 13, 2024 9:39 PM

        ഒരുപാട് സ്നേഹം 😘😘

        Reply
  4. Manna Mereeza on September 12, 2024 3:46 PM

    എനിക്കിഷ്ടായി🤭🤭… ൻ്റെ പോസ്റ്റിനു ഞാൻ തന്നെ ങ്ങ് കമൻ്റി … ഹല്ല പിന്നെ 🤪🏃🏃

    Reply
    • Joyce Varghese on September 12, 2024 6:32 PM

      അടിപൊളി !
      പിള്ളേരും അമ്മമാരും അമ്മൂമ്മമാരുമായി പുതിയതും പഴയതുമായ ഓണം വിളമ്പി. നല്ല ഒഴുക്കുള്ള എഴുത്ത്. വായിച്ചു രസിച്ചു.
      👌👏😍

      Reply
      • Manna Mereeza on September 12, 2024 6:39 PM

        Thank you Joyce 😘😘

        Reply
        • Rathi Ramesh on September 13, 2024 7:37 AM

          അടിപൊളി എഴുത്ത്👌👌

          Reply
          • മന്ന മെരീസ on September 13, 2024 9:34 AM

            സ്നേഹം 🥰🥰

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.