Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതം മനോഹരമാകുന്നത് എന്ന് തോന്നുന്നത് എപ്പോഴാണ്?
ജോലി പ്രചോദനം സ്ത്രീ

ജീവിതം മനോഹരമാകുന്നത് എന്ന് തോന്നുന്നത് എപ്പോഴാണ്?

By മന്ന മെരീസNovember 10, 20238 Comments4 Mins Read703 Views
Bookmark Now
Please login to bookmark Close

No account yet? Register

ജോലി രാജിവെച്ച് വർഷങ്ങളോളം ഒപ്പം ജോലി ചെയ്തിരുന്ന സഹപ്രവർത്തകർക്ക് ഹൃദ്യമായൊരു പുഞ്ചിരിയും നൽകി, നിവേദ ആ സ്ഥാപനത്തിൻറെ പടികൾ ഇറങ്ങി. കുറെ നാളത്തെ നീണ്ട ആലോചനയിൽ ഒടുവിലെടുത്ത തീരുമാനമായിരുന്നു, വർഷങ്ങൾ ഇടതടവില്ലാതെ, നല്ല ആത്മാർത്ഥമായി ജോലി ചെയ്ത, നീണ്ടകാലം ചിലവിട്ട ഓഫീസിൻറെ പടിയിറങ്ങി, നമ്മൾ ഏറെ സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യസമയത്ത് അവരുടെ കൂടെ ചിലവഴിക്കുയെന്നത്.

അല്പം മഞ്ഞും തണുപ്പുമുള്ള അന്നത്തെ സായാന്തനത്തിൽ, തന്റെ ഫ്ലാറ്റിന്റെ കൊച്ചു ബാൽക്കണിയിൽ നിന്ന് അവൾ താഴേക്ക് നോക്കി നിന്നു. അപ്പോൾ വൈദ്യുത വിളക്കുകളുടെ പ്രഭയിൽ, ഡൽഹി നഗരം സർവ്വാഭരണ വിഭൂഷിതയായി വിളങ്ങി നിൽക്കുന്നതായി തോന്നി. അങ്ങനെ നിൽക്കവേ, പഴയകാല ഓർമ്മകൾ ഓരോന്നായി മനസ്സിൽ മിന്നിത്തെളിഞ്ഞു.

നന്മകളും നാട്ടുഭംഗിയുമുള്ള, നിഷ്കളങ്കത നിറഞ്ഞ മനുഷ്യരുടെ ഗ്രാമത്തിൽ ആയിരുന്നു ജനനം. സാധാരണപോലെ അല്ലലും അലച്ചിലും കുടുംബഭാരവും നിറഞ്ഞ, പഴയ പ്രതാപമുള്ള കുടുംബാന്തരീക്ഷം. അച്ഛനമ്മയ്ക്കും ഞങ്ങൾ നാലു പെൺമക്കൾ. അച്ഛന് നെല്ല് കുത്തുന്ന മില്ലാണ്. സാധാരണ രാവിലെ തുടങ്ങുന്ന നെല്ല് കുത്ത് നേരം ഇരുട്ടിയെ നിർത്താറുള്ളു. കാലം കടന്നുപോയപ്പോൾ, പുതിയ ടെക്നോളജിയുമായി തൊട്ടടുത്ത് തന്നെ മറ്റൊരു മിൽ തുറന്നതുകൊണ്ട് പഴയനീളമുള്ള ബെൽറ്റിൽ വലിയ ശബ്ദത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ മില്ലിൽ പണി കുറവായി.

അമ്മയ്ക്ക് അത്യാവശ്യം തയ്യൽ അറിയാമായിരുന്നതുകൊണ്ട് വീട്ടു പണി കഴിഞ്ഞുള്ള സമയം, അടുത്തുള്ള കുട്ടികളുടെ ഉടുപ്പും സാരി ബ്ലൗസുകളും തയിച്ചു കൊടുത്തിരുന്നു. അങ്ങനെ ഞാനും, ആദ്യം ഹുക്ക് പിടിപ്പിക്കുന്നതിൽ തുടങ്ങി തയ്യലിൻ്റെ ഓരോ കാര്യങ്ങളും പഠിച്ചെടുത്ത് കഴിയുമ്പോലെ അമ്മയെ സഹായിക്കാൻ തുടങ്ങി. പഠനത്തിലും ഞാൻ മോശമായിരുന്നില്ല.

കുഞ്ഞുനാൾ മുതൽ, അമ്മ ഞങ്ങളോട് പറഞ്ഞിരുന്നതും സ്വന്തം പ്രവർത്തി കൊണ്ട് കാണിച്ചു തന്നതും ഒരേ കാര്യമായിരുന്നു. സ്ത്രീകൾ എപ്പോഴും സ്വന്തമായി കാശ് സമ്പാദിച്ച് സ്വയം പര്യാപ്തത നേടണമെന്ന്. ഒരിക്കലും സ്ത്രീയുടെ കൊച്ചുകൊച്ച് ആവശ്യങ്ങൾക്ക് ഭർത്താവിൻറെ മുമ്പിലായാലും, കഴിവതും കൈ നീട്ടരുതെന്ന്.

നമ്മൾ പെണ്ണുങ്ങൾ തന്നെയാണ് സ്വന്തം ജീവിതത്തിൽ ശാക്തീകരണം കൊണ്ടുവരേണ്ടതെന്ന ചിന്ത, എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്നതുകൊണ്ട്, പഠിക്കുന്ന കാലയളവിൽ തന്നെ അവധിക്കാലത്ത് അടുത്തുള്ള പള്ളി വക ഇൻസ്റ്റിറ്റ്യൂട്ടിൽ, ടൈപ്പ് റൈറ്റിംഗ് പഠിക്കാൻ ചേർന്നു. അവിടെത്തന്നെ തയ്യിലും പഠിപ്പിക്കുന്നുണ്ടായിരുന്നു. അന്നൊക്കെ ടൈപ്പ്റൈറ്റിംഗ്, ലോവറും ഹയറും കൂടെ ഷോർട്ട് ഹാൻഡുംഅറിയാമെങ്കിൽ, കേരളത്തിന് വെളിയിൽ ജോലിക്കായി കുടിയേറുന്നവർക്ക്, ജോലി കിട്ടാൻ എളുപ്പമുണ്ടായിരുന്നു.

അങ്ങനെ എൻറെ ഡിഗ്രി റിസൾട്ട് അറിഞ്ഞുകഴിഞ്ഞപ്പോൾ, ഞങ്ങൾ നാലു പെൺകുട്ടികൾ ആയതുകൊണ്ട് എൻറെ കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന് കുടുംബത്തിലുള്ളവർ അമ്മയെ കാണുമ്പോഴൊക്കെ ഉപദേശിക്കാൻ തുടങ്ങി. പക്ഷേ എനിക്ക്, സ്ത്രീക്ക് സമൂഹം പൊതുവേ വരച്ചിട്ട, ആണിന്റെ ചിലവിൽ മാത്രം കഴിയുന്നൊരു പെണ്ണാവാൻ താല്പര്യമില്ലായിരുന്നു. തന്നെയുമല്ല; അച്ഛൻറെ ബിസിനസ് പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ, അമ്മയുടെ തയ്യല് കൊണ്ട് മാത്രം താഴെയുള്ള അനുജത്തിമാരുടെ പഠനകാര്യങ്ങളും വീട്ടുകാര്യങ്ങളും മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായതുകൊണ്ട്, ആൺകുട്ടികളില്ലാത്ത എൻറെ രക്ഷിതാക്കൾക്ക് ഞാനൊരു തുണയാകണമെന്നും, ഒപ്പം അവരുടെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്കു ഇത്രയും വിദ്യാഭ്യാസം നൽകാൻ കഠിനം പ്രയത്നം ചെയ്ത അവരുടെ സ്വപ്നം സഫലമാകണമെന്നും ആഗ്രഹിച്ചു. എൻറെ തീരുമാനത്തോട് അമ്മയും അച്ഛനും യോജിച്ചു.

തന്റെ തലേവര മായിക്കപ്പെടാൻ പോകുന്ന ദിവസം വന്നെത്തി. അങ്ങനെ ഡൽഹിയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക്( അപ്പച്ചിയുടെ നാത്തൂൻ) അപ്പച്ചിയുടെ മോനെയും കൂട്ടി ജോലി തേടി പോകാൻ തീരുമാനമായി. അവൾ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ഭംഗിയായി ബാഗിൽ അടുക്കിവെച്ചു. ട്രെയിൻ സമയത്തിന് അരമണിക്കൂർ മുമ്പ് സ്റ്റേഷനിലെത്തി,കൂകി കുതിച്ചുവന്ന കേരള എക്സ്പ്രസിൽ ഡൽഹിയ്ക്ക്. മുന്നോട്ടുള്ള ട്രെയിനിന്റെ കുതിപ്പിൽ മനസ്സിലായി, നാടിൻറെ പച്ചപ്പ് ഇനി എനിക്ക് നഷ്ടമാവുകയാണ്. തൊട്ടിലാട്ടം പോലെ ട്രെയിൻ പായുന്നു. ഓരോ ദിക്കിലേക്കും ജോലി തേടി അലയുന്ന പല വേഷങ്ങൾ, ഭാഷകൾ, രീതികളുമായ കുറെ ജീവിതങ്ങൾ കുറച്ച് സമയം മാത്രം ഒരു കൂടാരത്തിൽ കഴിയുന്നു. അവൾ വെറുതെ ജാലകത്തിന്റെ ഷട്ടർ മാറ്റിയപ്പോൾ, ഉന്മാദത്തോടെ കാറ്റിന്റെ കടന്നുകയറ്റം. അവൾ പതിയെ ഷട്ടർ താഴ്ത്തി ഇനി വരാൻ പോകുന്ന പുതിയ പ്രഭാതവും പ്രതീക്ഷിച്ചു ഉറങ്ങാൻ കിടന്നു.

അവിടെ ചെന്ന് അധികം അലയാതെ തന്നെ ടൈപ്പ് റൈറ്റിംഗ് അറിയാവുന്നതുകൊണ്ട് ഒരു കൊച്ചു സ്ഥാപനത്തിൽ ജോലി കിട്ടി. അധികം കഴിയുന്നതിനു മുമ്പേതന്നെ അവിടുത്തെ ആന്റിയുടെ ഒരു ഉപദേശവും കിട്ടി… മോള് ജോലിക്കൊപ്പം തുടർന്നും പഠിക്കണമെന്ന്. അങ്ങനെ ഞാൻ തുടർപഠനത്തിനായി കറസ്പോണ്ടൻസ് കോഴ്സിന് ചേർന്നു, ഒപ്പം അവിടെ ഒരു ഹോസ്റ്റലിലേക്ക് മാറി താമസിച്ചു. കോഴ്സ് പൂർത്തിയായി കഴിഞ്ഞപ്പോൾ ഹോസ്റ്റലിൽ കൂടെയുണ്ടായിരുന്ന ഒരു ചേച്ചി വഴിയായി, എനിക്ക് അവിടെ ഒരു സ്കൂളിൽ അക്കൗണ്ടൻ്റ് ആയി ജോലി കിട്ടി.

കാലം അതിൻറെ സ്വതസിദ്ധമായ ശൈലിയിൽ മുന്നോട്ട് നീങ്ങി. ഒത്തിരി വേനലും വസന്തവും കടന്നുപോയി. ഇതിനിടയിൽ അവിടെതന്നെ ജോലിയുള്ള ഒരാളെ കല്യാണം കഴിച്ചു. വീടിന്റെയും ജീവിതത്തിന്റെയും സാമ്പത്തികശാസ്ത്രം രണ്ടുപേരും ഒരുമിച്ചറിഞ്ഞ് മുന്നോട്ട് നീക്കിയത് കൊണ്ട് അവർക്ക് ജോലിയിൽ നിന്ന് കുറച്ചൊക്കെ സമ്പാദിക്കാൻ സാധിച്ചു. രണ്ടു കുട്ടികൾക്കും നല്ല വിദ്യാഭ്യാസം കൊടുത്തു. ഇന്നവർ നല്ല ജോലിയിലുമായി.

ഭർത്താവ് ഒറ്റ മകനായതുകൊണ്ട്, നാട്ടിൽ അമ്മയ്ക്ക് പ്രായമായി വന്നപ്പോൾ, രണ്ടുപേരുംകൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ഇനിയുള്ളനാൾ നമുക്ക് നാട്ടിൽ പോയി അമ്മയോടൊപ്പം കഴിയാമെന്നത്. പപ്പാ മരിച്ചതോടുകൂടി, അമ്മയെ അലട്ടുന്ന പ്രധാന പ്രശ്നം ഏകാന്തതയായിരുന്നു. വാർദ്ധക്യസഹജമായ രോഗത്താൽ അവർ ബുദ്ധിമുട്ടുമ്പോൾ മകനും മരുമകളും അവർക്ക് കൈത്താങ്ങാകണമെന്നത്, ഞങ്ങൾ ഒരുമിച്ചെടുത്ത ഏറ്റവും ഉചിതമായ തീരുമാനമായിട്ട് തോന്നി. ജീവിതത്തിൻറെ സായംസന്ധ്യയിൽ സ്നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കൾ താങ്ങും തണലുമായി എന്നും കൂടെയുണ്ടാവാനും എല്ലാ മാതാപിതാക്കളും ആഗ്രഹിക്കില്ലേ?

ഞങ്ങൾ രണ്ടുപേരും ജോലി ചെയ്തിരുന്നത് സ്വകാര്യസ്ഥാപനത്തിൽ ആയതുകൊണ്ട് പെൻഷൻ ഇല്ലായിരുന്നു. അത്രയും നാളും ഞങ്ങൾ സ്വരുക്കൂട്ടി വച്ച ഞങ്ങളുടെ സമ്പാദ്യമായിരുന്ന മിച്ചം. പിന്നെ ഞങ്ങൾ പിരിഞ്ഞു പോന്നപ്പോൾ കിട്ടിയ തുകയും. അതുകൊണ്ടുതന്നെ നാട്ടിൽ വന്നപ്പോഴും വെറുതെ ഇരിക്കാൻ ഞങ്ങൾക്ക് തോന്നിയില്ല. നാട്ടിൽ കുറഞ്ഞ ശമ്പളത്തിനാണെങ്കിലും ജോലി ഓഫർ കിട്ടിയെങ്കിലും, പ്രായമായ അമ്മയെ തനിച്ചാക്കി ജോലിക്ക് പോകാൻ സാധിക്കുമായിരുന്നില്ല. ഞങ്ങളുടെ കുടുംബ സ്വത്തായി കിട്ടിയ പറമ്പിൽ ഞങ്ങൾ ഒരുമിച്ച് പച്ചക്കറിയും കപ്പയൊക്കെയിട്ടു. ഡൽഹിയിൽ വച്ചും സമയം കിട്ടുമ്പോൾ ഞാൻ മറ്റുള്ളവർക്ക് തയ്ച്ചു കൊടുത്തിരുന്നത് കൊണ്ട്, ഇവിടെ വന്നപ്പോഴും അതിലൂടെ വരുമാനം കണ്ടെത്താൻ കഴിഞ്ഞു.

ആണായാലും പെണ്ണായാലും നല്ലൊരു ജീവിതം കെട്ടിപ്പെടുക്കാൻ ജോലി വളരെ ആവശ്യമാണ്. ജോലി ചെയ്യുന്നത് മൂലം നമ്മുടെ തലച്ചോർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കുകയും നമ്മൾ എപ്പോഴും ഊർജ്ജസ്വലരായി കാണപ്പെടുകയും ചെയ്യും. എന്ന് വെച്ച് ജോലി ചെയ്യാൻ വേണ്ടി മാത്രം ജീവിക്കാതിരിക്കുക. ഒന്നും കൂടി വിശദമായി പറഞ്ഞാൽ, ജീവിതത്തിൽ നമ്മൾ സന്തോഷവും ജോലിക്കൊപ്പം കണ്ടെത്താൻ ശ്രമിക്കുക എന്നത്. “നിൻറെ ജീവിതം കൊണ്ട് നീ എന്ത് ചെയ്തു? നിൻറെ സ്വപ്നങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ നീ ശ്രമിച്ചോ?” എന്ന് ചോദിച്ചാൽ നമുക്ക് അതിനുത്തരം സന്തോഷത്തോടെ നമ്മൾ ജീവിച്ചു എന്ന് പറയാൻ സാധിക്കണം.

ജീവിതത്തിൽ എല്ലാവരും നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ കരുതി മുന്നോട്ടുപോയാൽ നമുക്ക് ജീവിതവിജയം കണ്ടെത്താൻ കഴിയും.

✍️ മന്നാ മറിസ
ചിത്രം കടപ്പാട് : pinterest

Post Views: 79
3
മന്ന മെരീസ

വായന ഏറെ ഇഷ്ടം

8 Comments

  1. Shreeja R on November 26, 2023 4:10 PM

    ❤️

    Reply
    • Manna Mereeza on November 28, 2023 8:09 AM

      🥰

      Reply
  2. Sunandha Mahesh on November 24, 2023 10:43 AM

    Nice 👍

    Reply
    • Manna Mereeza on November 24, 2023 11:25 AM

      🙏😘

      Reply
  3. Shreeja R on November 21, 2023 7:10 AM

    👍

    Reply
    • Manna Mereeza on November 23, 2023 11:22 AM

      🥰

      Reply
  4. Sabira latheefi on November 10, 2023 11:55 AM

    👍🏻👍🏻

    Reply
    • Manna Mereeza on November 10, 2023 6:06 PM

      🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.