Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വായന നമ്മളറിയാത്ത ലോകത്തിലേക്കുള്ള അറിവിൻറെ സഞ്ചാരമോ?
അറിവുകൾ പുസ്‌തകം പ്രചോദനം

വായന നമ്മളറിയാത്ത ലോകത്തിലേക്കുള്ള അറിവിൻറെ സഞ്ചാരമോ?

By മന്ന മെരീസAugust 20, 2024Updated:September 18, 202416 Comments3 Mins Read273 Views
Bookmark Now
Please login to bookmark Close

No account yet? Register

“അല്ല കൊച്ചേ!! ഏതു നേരം നോക്കിയാലും എന്തെലുമൊക്കെ വായിച്ചിരിക്കുന്നത് കാണാല്ലോ..
അല്ലേ, ഞാനറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കാ…. കയ്യിൽ കിട്ടുന്നതെന്തും കരണ്ടു തിന്നുന്നതുകൊണ്ട് എന്തെലും ഗുണം? പോട്ടെ ഇച്ചിരി മനസുഖമെങ്കിലും?”

നിങ്ങളിൽ പലരും ഇതുപോലെ ചോദ്യങ്ങളെ നേരിട്ടിട്ടുണ്ടാവും ഇല്ലേ?

കുറച്ചുനാളായി, ഞാൻ ഒരേ ആലോചനയിലാണ്…. എന്തിനാണ് വായിക്കുന്നത്? പ്രശസ്തരും അല്ലാത്തവരുമായ എഴുത്തുകാരുടെ കഥയും നോവലും പുരാണ ഇതിഹാസങ്ങളുമൊക്കെ കുത്തിയിരുന്ന് വായിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് മനുഷ്യന്? വായന വെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണോ? വായന കൊണ്ട് അപ്പോൾ കിട്ടുന്ന സന്തോഷത്തിനും ആസ്വാദനത്തിനും അല്ലെങ്കിൽ അറിവ് നേടാനും ഭാഷാശുദ്ധി ലഭിക്കാനും അതുമല്ലെങ്കിൽ മറ്റൊരു ചിന്തയുമില്ലാതെ നമുക്ക് ഇഷ്ടമുള്ളത് വായിച്ചിരിക്കുമ്പോൾ കിട്ടുന്ന അനുഭൂതിക്കുമപ്പുറം എന്തു നേട്ടമാണുള്ളത്? എന്താണ് വായിക്കേണ്ടത്?

എന്തിനു വായിക്കുന്നു എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരങ്ങളല്ലേ പറയാനുണ്ടാവുക. ഞാൻ പുസ്തകങ്ങൾ വായിക്കുന്നത്, ഒരു രസത്തിനുവേണ്ടി എന്നൊരിക്കലും ഞാൻ പറയില്ല; കാരണം എനിക്ക് വായന ആനന്ദത്തിനും ആസ്വാദത്തിനുമപ്പുറം എന്റെ മനസ്സിന് നൽകുന്ന വ്യായാമമാണ്.

ഓരോ പുസ്തകവും വായിച്ചു തുടങ്ങുമ്പോൾ മനസ്സിനെ ഏകാഗ്രമാക്കി അതിലെ ഓരോ വരികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കഥാതന്തു മനസ്സിൻറെ ഉള്ളിൽ ഇറങ്ങി ചെന്ന് എന്നെ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് വഴി പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ഉണ്ടാകുന്നതായി എനിക്ക് തന്നെ തോന്നാറുണ്ട്.

ഏതൊരു വായനയും എനിക്ക് പരിചിതമല്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, ഒരിടത്ത് കൂടിയുള്ള അറിവിൻറെ യാത്രയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം അതുവരെ അറിയാത്ത മനുഷ്യരെ, ആനന്ദങ്ങളെ, സംസ്കാരങ്ങളെ, സ്വപ്നങ്ങളെ, അറിവുകളെ ഒക്കെ കാണിച്ച് എന്നെ വിസ്മയിപ്പിക്കുന്നു. പലപ്പോഴും നമ്മളെ വായന പലതലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്.

അതായത്; മഞ്ഞുമലകളും കാടുകളും സൃഷ്ടിക്കുന്ന വശൃ സുന്ദരമായ പ്രപഞ്ചത്തിലേക്ക്, കൂറ്റൻ തിരമാലകളോടൊപ്പം മദാലസയായി നൃത്തമാടുന്ന സമുദ്രത്തിലേക്ക്, ഒരിക്കൽപോലും നമ്മൾ കണ്ടിട്ടില്ലാത്ത രാജ്യങ്ങളുടെ തെരുവീഥിയിലേക്ക്, നിസ്സഹായതയുടെയും അവഗണനകളുടെയും ഭാണ്ഠംപേറി ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക്. അങ്ങനെ ലോകത്തിന്റെ ഏതു ഭാഗത്തേക്കും നിമിഷങ്ങൾക്കുള്ളിൽ നമ്മെ കൂട്ടിക്കൊണ്ടു പോകാൻ കഴിവുള്ള കൂട്ടുകാരാണ് പുസ്തകങ്ങൾ.

നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ വേദനകൾ, സങ്കടങ്ങൾ തുടങ്ങി പലവിധത്തിലുള്ള വികാരങ്ങളെ മനസ്സിലാക്കാൻ വായന സഹായിക്കുമെന്നതിന് ഒരു ചെറിയ ഉദാഹരണമാണ്; ബെന്യാമിന്റെ “ആട് ജീവിതം”. അത് വായിക്കുന്ന ഓരോ വായനക്കാരനും മറ്റൊരാളുടെ തീവ്ര വേദനയും നിസ്സഹായതയും ഒക്കെ അനുഭവിക്കാനാവും. അവരുടെ സങ്കടങ്ങൾ നമ്മുടേതെന്ന് പോലെ ഉള്ളിൽ നീറ്റലുണ്ടാക്കും. അപ്പോൾ നമ്മൾ കാണുന്ന ജീവിതത്തിനപ്പുറം വേറെ ജീവിതം ഉണ്ടെന്നൊരോ ർമ്മപ്പെടുത്തലും കൂടിയാണ് വായന.

പണ്ടൊക്കെ ചായക്കടകളിലും ബോട്ടുകളിലെ യാത്രക്കിടയിലും പഞ്ചായത്തിലെ കൊച്ചു ലൈബ്രറിയിലും പത്രമായാലും, പുസ്തകമായാലും എന്തിനേറെ പറയുന്നു; ആഴ്ചപ്പതിപ്പുകളായാലും ചെറിയ ബെഞ്ചിലൊക്കെ തിങ്ങി ഞെരുങ്ങി ഒട്ടും മുഷിയാതിരുന്നു സ്വയം മറന്നു വായിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ ഇതു വായിക്കുന്ന നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും. വായിക്കുക മാത്രമല്ല; അതുകഴിഞ്ഞ് അവർ അതിനെക്കുറിച്ച് ചൂടുപിടിച്ച സംസാരങ്ങളും ചർച്ചകളും നടത്താറുണ്ട്.

വായനയിലൂടെ നമ്മൾ എന്തെല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യാറുണ്ട്. ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ, ഒരു യാത്ര വിവരണം വായിക്കുകയാണെങ്കിൽ; ഒരു പണച്ചെലവില്ലാതെ, യാത്ര ക്ഷീണമില്ലാതെ നമ്മൾ അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ പോയി വന്ന പ്രതീതി ഉണ്ടാകാറില്ലേ? ചിലപ്പോൾ ആ സ്ഥലങ്ങൾ ഒന്ന് സന്ദർശിച്ചാലോ എന്ന് തോന്നാറില്ലേ?

ഞാൻ വായന തുടങ്ങിയത് പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന തോമസ് തൈക്കാട്ടുശ്ശേരി അച്ഛൻ തന്നിരുന്ന പൂമ്പാറ്റ, ബാലരമ തുടങ്ങിയ കഥ പുസ്തകങ്ങളിലൂടെയാണ്. വല്യമ്മച്ചി തന്നുവിടുന്ന ഊണ് പള്ളിമേടയിൽ പോയി അച്ഛന് കൊടുക്കുമ്പോൾ അച്ഛൻ ഞങ്ങൾക്ക് ചിത്രകഥ പുസ്തകങ്ങൾ തരും. പിന്നീട് കൊച്ചച്ചന്റെ (ടോംസിന്റെ) ബോബനും മോളിയും. ഞങ്ങൾക്ക് എല്ലാ മാസവും റാണി ചേച്ചി (കൊച്ചച്ചന്റെ മകൾ) അയച്ചു തരുമായിരുന്നു. പിന്നീടങ്ങോട്ട് ദാ ഈ നിമിഷം വരെ എൻറെ കയ്യിൽ കിട്ടുന്നതെന്തും ഏത് വിഷയത്തിലധിഷ്ഠിതമായതും ആയിക്കോട്ടെ…., ഇതുവരെ കാണാത്ത കാഴ്ചകൾ കാണുന്നതുപോലെ അല്ലെങ്കിൽ ഇതുവരെ അറിയാത്ത കാര്യങ്ങൾ ഗ്രഹിക്കുന്നതുപോലെ വായനയുടെ ആഴത്തിലേക്ക് ഊളിയിടും.

എന്നിരുന്നാലും ഇന്നും കയ്യിൽ കിട്ടിയാൽ ഞാൻ വീണ്ടും വീണ്ടും വായിക്കാൻ ഇഷ്ടപ്പെടുന്നത് ടോംസിന്റെ ‘ബോബനും മോളിയും’ തന്നെയാണ്. അതിനോടുള്ള എൻറെ സ്നേഹത്തിൻറെ കാരണം അത് വായിച്ചിട്ടുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്ന് എനിക്കറിയാം.

വായനയുടെ സർഗ്ഗ സഞ്ചാരം മനുഷ്യൻറെ ചിന്തകളെയും വികാരത്തെയും മാത്രമല്ല; ബുദ്ധിയെയും തീരുമാനങ്ങളെയും വരെ സ്വാധീനിക്കും. വായന നമുക്ക് ഭാവനയുടെ ചിറകുകൾ വിരിയിച്ചു തരുന്നു. വായനയിലൂടെ ഒരു വ്യക്തിക്ക് പദസമ്പത്തും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താൻ പറ്റും. കൂടാതെ, ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടാക്കാനും പറ്റുന്നു.

വായന എന്നത് എൻറെ കാഴ്ചപ്പാടിൽ അറിവിൻറെ ലോകത്തേയ്ക്കുള്ള വാതായനമാണ്. അവിടെ വാക്കുകൾ വാചകങ്ങളായും, വാചകങ്ങൾ അറിവുകളായും, ചിന്തകളായും മാറുന്നു.

വായന എനിക്ക് ഞാനറിയാത്ത ലോകത്തിലേക്കുള്ള സഞ്ചാരമാണ്.

വായനയെ കുറിച്ചുള്ള എൻറെ എളിയ കാഴ്ചപ്പാട് ഇങ്ങനെയൊക്കെയാണ്.. അപ്പോ, ഇത് വായിക്കുന്ന നിങ്ങൾക്കും എന്തേലുമൊക്കെ പറയാനുണ്ടാവൂല്ലേ ലേ? തീർച്ചയായും!! ഇത് വായിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും വായന കൊണ്ടു എന്ത് നേടി…. അല്ലെങ്കിൽ വായന നിങ്ങൾക്കെന്ത് തന്നു എന്ന് പറയാനാവും അല്ലേ?❣️❣️

🖋️Manna Mereeza

Post Views: 51
7
മന്ന മെരീസ

വായന ഏറെ ഇഷ്ടം

16 Comments

  1. Joyce on August 21, 2024 6:56 PM

    വായിക്കുക, വളരുക എന്നത് എത്ര ശരിയാണ്. അറിവും, ചിന്തയും കാഴ്ചപ്പാടും വായനയിലൂടെ വളരുകയാണ്.
    👏👌

    Reply
    • Manna Mereeza on August 21, 2024 7:06 PM

      സ്നേഹം… വായിച്ച് അഭിപ്രായം തന്നതിന് നന്ദി 💖😘

      Reply
    • Sreeja Ajith on August 21, 2024 10:43 PM

      മനോഹരം 👌

      Reply
      • Manna Mereeza on August 22, 2024 6:45 AM

        😘😘

        Reply
    • Divya Sreekumar on August 21, 2024 11:50 PM

      വായന ഇഷ്ടം 😍😍

      Reply
  2. Silvy Michael on August 21, 2024 6:26 PM

    ടോംസിന്റെ. … My god…. വായനയും എഴുത്തും എത്ര മഹത്താണെന്ന് കൊച്ചിലേ അറിഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. ❤️😘😘😘

    Reply
    • Manna Mereeza on August 22, 2024 6:46 AM

      Thank you 😘 of

      Reply
  3. sabira latheefi on August 21, 2024 5:37 PM

    ❤️👍🏻

    Reply
    • Manna Mereeza on August 21, 2024 7:03 PM

      🙏💖

      Reply
  4. Nishiba M on August 21, 2024 12:25 PM

    വായന അതൊരൂർജ്ജമാണ്, മനസ്സിനു നൽകുന്ന ജീവൻടോണിക്. നന്നായി എഴുതി..

    Reply
    • Manna Mereeza on August 22, 2024 11:30 AM

      Nishi !!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി ട്ടോ 😘😘

      Reply
  5. Manna Mereeza on August 21, 2024 11:30 AM

    Misna !! ഇനിയും വായിക്കാൻ പ്രചോദനമാകുന്ന നല്ലൊരഭിപ്രായം☺️ …
    നന്ദി!!

    Reply
  6. Manna Mereeza on August 21, 2024 11:28 AM

    ഇനിയും വായിക്കാൻ പ്രചോദനമാകുന്ന നല്ലൊരഭിപ്രായം☺️ …
    നന്ദി!!

    Reply
  7. Suma Jayamohan on August 21, 2024 6:43 AM

    വായിച്ചില്ലെങ്കിൽ എന്തു ജീവിതം? കൈയിൽ കിട്ടുന്നതെന്നും വായിച്ചിരുന്ന സ്വഭാവം ഇന്നും തുടരുന്നു. ബോബനും മോളിയും എന്നും ഇഷ്ടപ്പെട്ടവർ.
    നല്ലെഴുത്ത്👌
    അഭിനന്ദനങ്ങൾ❤️💐

    Reply
    • Manna Mereeza on August 21, 2024 11:24 AM

      സ്‌നേഹം… നന്ദി 😘

      Reply
  8. Misna parappur on August 21, 2024 12:06 AM

    ചുറ്റിലുമുള്ള ഇരുണ്ട വഴികളിലെ പ്രകാശം കണ്ടെത്താൻ ഇനിയും വായിക്കണം… ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.