Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്തിനാണ് മനുഷ്യർക്ക് വയസ്സാകുന്നത്…?
ജീവിതം ബന്ധങ്ങൾ വീട്

എന്തിനാണ് മനുഷ്യർക്ക് വയസ്സാകുന്നത്…?

By മന്ന മെരീസFebruary 7, 2024Updated:April 3, 20249 Comments5 Mins Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉറക്കമുണർന്നപ്പോൾ ജനൽ പാളിയിലെ വിടവിലൂടെ ആദ്യം പുറത്തേക്കാണ് നോക്കിയത് ഇരുട്ടകന്നിട്ടില്ല. കുറച്ചു കൂടിനേരം ഉറങ്ങാമായിരുന്നുന്ന് തോന്നി. അതെങ്ങനെ; കുറച്ചുനാളായി കാണുന്ന ആ സ്വപ്നം ഇതുപോലെ മുഴുവൻ കാണും മുൻപേ ഞെട്ടി ഉണർത്തുകയല്ലേ പതിവ്.

അങ്ങകലെ കിഴക്ക് മാനത്ത് സൂര്യൻ വാരി വിതറിയ വർണ്ണവിതാനങ്ങൾ ജനൽ പാളിയിലൂടെ അരിച്ചിറങ്ങുന്നത് നോക്കി അൽപ്പം നേരം കൂടി വെറുതെ കിടന്നു. പിന്നെ എപ്പോഴോ അവധിക്ക് വന്നുപോയ അനന്തരവൻ വിദേശത്തുനിന്നും വന്നപ്പോൾ കൊണ്ടുവന്ന നല്ല കുഞ്ഞു പൂക്കളുടെ ചിത്രങ്ങൾ ഉള്ള പുതപ്പ് നീക്കി പതുക്കെ എഴുന്നേറ്റു. റേഡിയോയുടെ ബട്ടൻ അമർത്തി അതിൽ നിന്നും ഒഴുകിയെത്തുന്ന പ്രഭാത കീർത്തനം കേട്ടുകൊണ്ട് മുൻവശത്തെ വാതിൽ തുറന്നു. ഈയടെയായി മുട്ടിനു വേദന ഇത്തിരി കലശലായെന്നു തോന്നുന്നു. കഴിഞ്ഞതവണ ഡോക്ടറെ കണ്ട് പടികൾ കയറിയതിൻ്റെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ;
”സാർ, വാർദ്ധക്യമായില്ലേ…? എല്ലുകൾക്ക് തേയ്മാനം ഉണ്ട്. ചെറുപ്പക്കാരുടെ പോലെ മുട്ടുന്നൊമല്ല പ്രായമായവരുടെ. അതുകൊണ്ട് പടികൾ കയറിയിറങ്ങുന്നത് സാർ സൂക്ഷിക്കണം.” ആ ഒരു വാചകം തന്നെ അധികമായിരുന്നു; വാർദ്ധക്യം എന്ന ജീവപര്യന്തത്തിലേക്ക് താൻ കടന്നെത്തി എന്നറിയാൻ.

പതിവുപോലെ തിരി കത്തിച്ചു വെറുതെ ഭിത്തിയിലിരിക്കുന്ന ദൈവങ്ങളുടെ നേരെ നോക്കി. എന്ത് പ്രാർത്ഥിക്കാൻ? എപ്പോഴും നന്ദി മാത്രമേ പറയാനുള്ളൂ. ഒന്നുമില്ലെങ്കിലും ഈശ്വരൻ ദാനമായി നൽകിയ വായു ശ്വസിച്ചു ഈ ജീവൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ഇങ്ങനെ നിലനിർത്തി തരുന്നുണ്ടല്ലോ. അത് തന്നെ വല്യ കാര്യം!

” മേനോനെ ”

കറിയാച്ചനാണ്. ആവശ്യത്തിലധികം മെലിഞ്ഞുണങ്ങിയ അയാൾക്ക് എഴുപതിലധികം പ്രായം കാണും. എപ്പോ കണ്ടാലും വിശേഷങ്ങൾ പറയുകേം ചോദിക്കും. പിന്നെ കുർബാനയ്ക്ക് പള്ളി മണിയടിച്ചെന്നും പറഞ്ഞു ഒറ്റ നടത്താ. അതിപ്പോ പെരുമഴയായാലും വർഷങ്ങളായുള്ള ആ പതിവ് തെറ്റിക്കില്ല.

“മേനോൻ വല്ലതും അറിഞ്ഞോ ആവോ !” മ്മ്ടെ അമ്പാട്ട് റോസി കൊച്ചിന് വീണ്ടും വയ്യാണ്ടായിരിക്കുന്നു.

ങും… ത്ങ്ങ്നെ ?

“കുറച്ചുദിവസം മൂത്തോൻ്റെ… പിന്നെ കുറെ നാൾ മകടെ വീട്ടിൽ… പിന്നെ ഇളേം സന്താനത്തിൻ്റെ കൂടെ… ഇതിങ്ങനെ ഇപ്പോ തട്ടി കളിക്കല്യയോ വാർദ്ധക്യം?

“ഇതെന്നാ പന്താണോ തട്ടിക്കളിക്കാൻ? പ്രായം കൂടുന്തോറും മനുഷ്യരുടെ ശരീരത്തിന് ബലം കുറഞ്ഞു വരുന്നു. അപ്പോഴാണ് മക്കളുടെ സൗകര്യത്തിനനുസരിച്ച് ഭാണ്ഡക്കെട്ടുമായി വീടുകൾ മാറിമാറി ഓടുന്നത്. പിന്നെങ്ങനെ വീഴാണ്ടിരിക്കും ? കർത്താവ് അങ്ങോട്ട് വിളിക്കണേന്ന് മുൻപ് ഉള്ളതെല്ലാം ഭാഗം വെച്ചവരുടെ ഒക്കെ സ്ഥിതി ഇപ്പൊ ഇതന്ന്യേ.

“അതേയ്, ഇന്നലെ ഞാനത്രടം വരെ പോയിരുന്നു… ങ്ങ്ളെക്കുറിച്ച് ചോദിച്ചു. ഇനി വരുമ്പോൾ കൂട്ടീ വരാമെന്ന് ഞാൻ പറഞ്ഞു പോയി. എന്തേ മേനോനെ ! തിരക്കില്ലാച്ചാ വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോൾ അങ്ങോട്ട് ഇറങ്ങിയാലോ?”

മാധവ്മേനോൻ പെട്ടെന്ന് മൗനിയായി. അയാളുടെ നരച്ച ഇടതു കട്ടിപൂരികകൊടികൾക്ക് താഴെയുള്ള കണ്ണുകൾ ഈറനായോ ?

പ്രഭാതത്തിലെ ഇളം വെയിൽ നേർപ്പിച്ച വീഞ്ഞിൻ്റെ നിറത്തിൽ അവിടെങ്ങും പരന്നു തുടങ്ങിയിരുന്നു. അയാൾ പറമ്പിൻ്റെ കിഴക്കേ അതിരിൽ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന തേന്മാവിൻറെ ചുവട്ടിൽ വന്നിരുന്നു. ചുവട് എന്നു പറയാമോ എന്നറിയില്ല; കാരണം നിവർന്ന് നിൽക്കുന്നതിനെയല്ലേ താഴെ പറയേണ്ടതുള്ളൂ. ഇതിപ്പോ പ്രായാധിക്യം താങ്ങാനാവാതെ ഏതായാലും പാടത്തേക്ക് ചെരിഞ്ഞു വീണ അവസ്ഥയിലാ. ഇവിടെയിങ്ങനെ വന്നിരുന്നിട്ട് കാലം കുറെയായല്ലോന്ന് മേനോൻ വെറുതെ ഓർത്തുപോയി.

തന്റെ ബാല്യകാലത്തെ ഓർമ്മയിൽ മാവ് ശിരസുയർത്തി ശാഖകൾ പടർത്തി വളർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷമാണ്. അന്നൊക്കെ ബഷീറും കറിയാച്ചനും സാവിത്രിയും റോസിയുമൊക്കെയായി ഈ മാവിൻറെ ശിഖരങ്ങൾ കയറിയിറങ്ങി എന്തോരം മാങ്ങ പറിച്ചിരിക്കുന്നു. അന്നൊക്കെ കണ്ണു പൊത്തി കളിച്ചത് ഈ മാവിൻറെ ചോട്ടിലാ. ഈ മാവിന് വാർദ്ധക്യം ബാധിച്ചതറിയാൻ ഞാനന്തെ താമസിച്ചേ? വെറുതെ ഉത്തരമില്ലാത്ത ചോദ്യങ്ങളും കുറെയേറെ ഓർമ്മകളുമായി അയാൾ മാവിൻറെ തായ്ത്തടിയിൽ ചാരി വെറുതെ പാടത്തേക്ക് നോക്കിയിരുന്നു. മകര കൊയ്ത്ത് കഴിഞ്ഞ പാടം വൈക്കോൽ കുറ്റീകളുടെ തവിട്ട് നിറവും പേറി വെറുതെ തരിശായി കിടന്നു.

വീണു കിടപ്പാണെങ്കിലും മാവിൽ നിറയെ ഉലയിൽ പഴുത്ത ഇഷ്ടിക നിറത്തിലെ മാന്തളിരുകൾ സമൃദ്ധമായി തളിരിട്ടിട്ടുണ്ട്. പെട്ടെന്ന് മുമ്പിൽ ഒരു നിഴൽ,
സാവിത്രിയാണ്. (ഇളയ പെങ്ങൾ)

ആഹാ! ഏട്ടൻ ഇവ്ടെ ഇരിക്കുവാ ? ഞാൻ കുറെ വിളിച്ചു. അവര് കയ്യിലിരുന്ന കാപ്പി ഗ്ലാസ് മേനോന് കൊടുത്തു.

“എന്താ ഏട്ടാ !ആർക്കാ വയ്യാത്തേ!”

“ഏയ് ഒന്നുല്യ കുട്ടി! നിൻ്റെ കൂട്ടുകാരി റോസിടെ കാര്യം പറഞ്ഞതാ!”

“അതിനിപ്പോ അവൾക്കെന്ത് പറ്റി? മകൻറെ കൂടെ അങ്ങ് മൂന്നാറിലല്ലായിരുന്നോ?”

“ങാ! അവിടത്തെ അതിശൈത്യം ആസ്മയുടെ ശല്യം ഉള്ളയാൾക്ക് പിടിച്ചു കാണില്ല.”

“ഏട്ടാ നമുക്കത്രടം വരെയൊന്ന് പോയാലോ ?”

ഉം… അയാൾ വെറുതെ മൂളി. അപ്പോൾ എവിടുന്നോ ഒരു കാറ്റ് വീശി. ഒപ്പം പങ്കുവെയ്ക്കപ്പെടാതെ മൺമറഞ്ഞു കിടന്നിരുന്ന പഴയ ഓർമ്മകളും ഉള്ളിൽ തികട്ടിവന്നു.

” പ്രാതലെടുക്കട്ടെ?”

“കുറച്ചു കഴിഞ്ഞിട്ടാവാം”. എന്തോ ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖം. ഓരോരോ കാറ്റുകൾ തന്നിഷ്ടത്തിനു വരികേം പോകുകയും ചെയ്യുമ്പോൾ, അത് അനുഭവിക്കുമ്പോൾ മനസ്സിന് ആശ്വാസം. വെറുമൊരു സുഖം!

ഇല്ല… എത്ര മറക്കാൻ ശ്രമിച്ചാലും ചില ഓർമ്മകൾ മറവിയുടെ ആഴങ്ങളിൽ മുങ്ങി പോകില്ല. വീണ്ടും മായ്ക്കാൻ ശ്രമിക്കുമ്പോൾ പൂർവ്വാധികം ശക്തിയോടെ അതിലേറെ പരിഭവത്തോടെ ഹൃദയത്തിൻറെ വാതിലിൽ പാതിമുഖം ചാരി നിൽക്കും. ഇരുമെയ്യും മനവുമായി ഇണക്കോം പിണക്കവുമായി എന്നും സാവിത്രിയുടെ നിഴലായി നടന്നവൾ. എപ്പോഴോ അറിയാതെ മനസ്സിൽ മൊട്ടിട്ട ഇഷ്ടം. അതിനിടയിൽ തറവാടിന് മാനക്കേടുണ്ടാക്കി സാവിത്രി ഒപ്പം പഠിച്ച അനുജാതിക്കാരൻ്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചതും പിന്നീട് അയാളുടെ പെട്ടെന്നുള്ള മരണം മൂലം പറക്കമുറ്റത്താ കുഞ്ഞുങ്ങളെ കൊണ്ട് അവൾ കഷ്ടപ്പെടുന്നത് കണ്ടു തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് അവൾക്കും മക്കൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ചു. ഇന്ന് മക്കളെല്ലാം നല്ല ജോലി കിട്ടി കുടുംബമായി വിദേശത്ത് കഴിയുന്നു. സ്വാതന്ത്ര്യമായി ജീവിക്കാൻ വിദേശത്ത് കുടിയേറിയ മക്കൾ വല്ല കാലത്തും അവളെയും എന്നെയും സന്ദർശിക്കാൻ വന്നാലായി.

മണ്ണിൽ വീണ ചെറു വിത്ത് മുളച്ച് പകർന്നു കിട്ടുന്ന ജലത്തിൻറെ നനവിൽ മെല്ലെ വളർന്ന് വൻമരമായി തീരുന്ന വൻവൃക്ഷം പൂക്കളുടെ വസന്തം വിടർത്തി കായ്കനികൾ തന്ന് ഏറെ പേർക്ക് തണലും തണുപ്പുമേകി നിൽക്കുന്ന ഏതു മരവും ഒരുനാൾ തടി ജീർണ്ണിച്ച് വീണുപോകാം. ഇതുപോലെ തന്നെയാ നമ്മൾ മനുഷ്യരുടെ കാര്യവും.

ഏറെ കൗതുകത്തോടെ വെറും കിലുക്കാംപെട്ടിയായി ചിരിച്ചുല്ലസിച്ച് നടന്നിരുന്ന ബാല്യ കൗമാരം പിന്നിട്ട് പ്രസരിപ്പിന്റെ, കരുത്തിന്റെ, ആരോഗ്യത്തിൻ്റേ, യൗവനത്തിന്റെ പടികടന്ന് ഒരുനാൾ കാര്യക്ഷമത കുറഞ്ഞ വാർദ്ധക്യം കടന്നുവരും. ജീവിതത്തിലെ ഓട്ടപ്പാച്ചിൽ കഴിഞ്ഞ് മക്കളോടും കൊച്ചുമക്കളോടൊപ്പം സന്തോഷത്തോടെ വിശ്രമജീവിതം അടിപൊളിയാക്കേണ്ട ആ സുവർണവസരത്തിൽ ഇന്ന് പലർക്കും അങ്ങനെയൊരു ജീവിതം കിട്ടുന്നുണ്ടോ ? സംശയമാണ്. പല മാതാപിതാക്കളും അവരവരുടെ ആയകാലത്ത് സ്വന്തം സൗകര്യങ്ങൾക്ക് പരിഗണന നൽകാതെ മക്കൾക്ക് വേണ്ടി ജീവിച്ചവരാണ് ഏറെയും.

ഇന്നത്തെ തലമുറ പലപ്പോഴും അവരുടെ ജീവിത സാഹചര്യങ്ങൾ കൊണ്ടും ചിലപ്പോൾ അവരെ നോക്കാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും (ജോലിത്തിരക്കുകൾ, പ്രാരാബ്ദങ്ങൾ) മാതാപിതാക്കളെ മക്കളുടെ വീട്ടിൽ മാറിമാറി താമസിപ്പിച്ച് അവരുടെ വാർദ്ധക്യം തട്ടിക്കളിക്കുമ്പോൾ അവരിൽ ഉണ്ടാകുന്ന മനോവ്യഥയെയും അസ്വസ്ഥതകളെയും കുറിച്ചൊന്നും നമ്മളിൽ പലരും ചിന്തിക്കാറില്ല.

മക്കളായ നമ്മൾക്ക് നല്ല വിദ്യാഭ്യാസം തന്നാൽ നമ്മുടെ ഉയർച്ചയ്ക്കും അന്തസ്സിനും കാരണക്കാരായ മാതാപിതാക്കളെ മറ്റുള്ളവരെ കാണിക്കാനായി അവർക്ക് എല്ലാ ആധുനിക പരിഷ്കാര സംവിധാനങ്ങളും ഏർപ്പെടുത്തി വീടിൻ്റെ ഒരു കോണിൽ തളച്ചിടുന്നത് കണ്ടിട്ടുണ്ട്. അപ്പോഴും അവരുടെ മാനസികമായ ഒറ്റപ്പെടൽ നമ്മളിൽ പലരും കണ്ടിട്ടില്ല. ചില സമയങ്ങളിൽ അവർ കാണിക്കുന്ന കുട്ടികളുടെതുപോലുള്ള വാശികളും ശാഠ്യങ്ങളും കുറുമ്പുകളും നമുക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായാലും അവരുടെ കണ്ണിലെ തിളക്കവും സന്തോഷവും കാണാൻ അവരെ അവഗണിക്കാതെ ഒന്നുകൂടി നല്ല രീതിയിൽ പരിഗണിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നു അല്ലേ നമ്മൾ മക്കൾ ചെയ്യേണ്ടത് ? നമ്മളെ വളർത്താൻ അവർ സഹിച്ച കഷ്ടപ്പാടുകളും ത്യാഗങ്ങളുമൊക്കെ ഓർക്കാനും, ഒരിക്കൽ തങ്ങളും ഈ അവസ്ഥയിൽ എത്തുമെന്നുമൊക്കെ ഓർത്ത് വെറുതെ സമയം മെനക്കെടുത്താനും ഇന്നത്തെ ചെറുപ്പക്കാർ തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഇന്നത്തെ മിക്ക വീടുകളിലും മക്കൾ വിദേശരാജ്യങ്ങളിൽ പഠിക്കാനായും പിന്നീട് ജോലി കിട്ടി അവിടെത്തന്നെ കുടുംബമായി ജീവിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും വീട്ടിൽ വയസ്സായ മാതാപിതാക്കൾ തനിച്ചാവും .ഇനി രോഗാവസ്ഥയിലായി കിടപ്പിലായാൽ തീരെ പരിതാപകരമാം അവരുടെ അവസ്ഥ. അങ്ങനെയുള്ള അവസ്ഥയിൽ അതായത് അവരെ വേണ്ടവിധം പരിചരിക്കാൻ മകൾക്ക് സാധിക്കുന്നില്ലായെങ്കിൽ പ്രായമായവരെ അധികം കഷ്ടപ്പെടുത്താതെ കിടപ്പുരോഗികളെ നല്ലപോലെ പരിചരിക്കുന്ന നല്ല സ്ഥാപനങ്ങൾ തിരഞ്ഞെടുത്തു അവരുടെ കാര്യങ്ങൾക്ക് ഒരു കുറവും വരുത്താതെ പരിപാലിക്കാൻ മക്കൾ തയ്യാറാവണം. അതിന് സമൂഹം എന്തുപറയുമെന്ന് നോക്കേണ്ട കാര്യമില്ല. പ്രായമായ ആളുകൾക്ക് അസുഖം വന്നു കിടപ്പിലാക്കുമ്പോൾ നല്ല പരിചരണവും സംരക്ഷണവുമാണ് ആവശ്യം. ഒപ്പം നിരാശയും ഒറ്റപ്പെടലും ബാധിച്ച അവരുടെ മാനസികാവസ്ഥയിൽ നിന്നുള്ള മോചനവും.

വാർദ്ധക്യത്തിൽ അവരെ നല്ല രീതിയിൽ സംരക്ഷിക്കേണ്ട ചുമതല എന്നും നമ്മൾ മക്കളുടേതാണ്. ശരിയല്ലേ…?

മന്ന മെരീസ

#വാർദ്ധക്യം

Post Views: 18
4
മന്ന മെരീസ

വായന ഏറെ ഇഷ്ടം

9 Comments

  1. Rintubabu on April 8, 2024 8:19 AM

    വായിച്ചു ഇഷ്ടപ്പെട്ടു…..

    Reply
  2. Sunandha Mahesh on February 9, 2024 4:28 PM

    നന്നായി എഴുതി.. ന്നാലും എഴുത്തിന്റെ രഹസ്യം പറയാത്തത്തിൽ പിണക്കമുണ്ട് 😔

    Reply
    • Manna Mereeza on February 9, 2024 6:40 PM

      Thank you…Thank you 🥰. ത് പറഞ്ഞു കഴിഞ്ഞാ പിന്നെ നിങ്ങൾ എല്ലാവരും അത് ഫോളോ ചെയ്യില്ലേ… ഞാനാരാ മോൾ ? തല നിറച്ചും ബുദ്ധിയല്ലേ …?ബുദ്ധി 😀😀🏃

      Reply
  3. Nafs nafs on February 9, 2024 4:21 PM

    നല്ലെഴുത്ത്. മികച്ച കാഴ്ചപ്പാട്👏👏👏💞💞💞

    Reply
    • Manna Mereeza on February 9, 2024 6:42 PM

      🥰❤️

      Reply
  4. Sajna on February 9, 2024 3:35 PM

    നല്ല എഴുത്ത് 👍👍

    Reply
    • Manna Mereeza on February 9, 2024 6:41 PM

      🥰❤️

      Reply
  5. sabira latheefi on February 8, 2024 7:22 AM

    കഥയോടൊപ്പം നല്ല കാഴ്ചപാടുകളും പറഞ്ഞു ❤️❤️

    Reply
    • Manna Mereeza on February 8, 2024 4:56 PM

      Thank you Saabi 😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.