Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പച്ച വെളിച്ചത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ഈയാം പാറ്റകൾ
സാമൂഹ്യപ്രശ്നങ്ങൾ

പച്ച വെളിച്ചത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ഈയാം പാറ്റകൾ

By മന്ന മെരീസJanuary 15, 2024Updated:January 24, 202420 Comments6 Mins Read292 Views
Bookmark Now
Please login to bookmark Close

No account yet? Register

പലവട്ടം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ എത്ര എഴുതിയിട്ടും ഒരു മാറ്റവുമില്ലാത്ത വിഷയമായതുകൊണ്ട് ഇത് എഴുതണോ വേണ്ടയോയെന്ന് പലവട്ടം ചിന്തിച്ചു. അത് ചിലപ്പോൾ എഴുതുന്നവനും പ്രതികരിക്കുന്നതുമായവർ ക്രുശിക്കപ്പെടുന്നത് കൊണ്ടാകാം.

വാളിൽ പോസ്റ്റിട്ടാൽ കമാന്നൊരക്ഷരം ഉരിയാടാത്ത നെർവസ് സിസ്റ്റത്തിലെ നട്‌സിന് തകരാർ സംഭവിച്ച കുറച്ച് സുഹൃത്തുക്കളുടെ, നമ്മുടെ ഓൺലൈനിൽ പച്ചവെളിച്ചം തെളിഞ്ഞെന്ന് കണ്ടാൽ ഇൻബോക്സിൽ മെസ്സേജിന്റെ പൂരം കൂടുതലായാതിനാലാണ് ഒടുവിൽ എഴുതണമെന്ന് തീരുമാനിച്ചത്.

ഓഫീസിൽ നിന്നും വന്നുകഴിഞ്ഞ് എടിപിടീന്ന് രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കി വീട്ടിൽ ഉള്ളവർക്ക് കൊടുത്ത്, കുളിയും തേവാരവും കഴിഞ്ഞ്, എന്തെങ്കിലും കഴിച്ചെന്നു വരുത്തി, അടുക്കള ക്ലീനാക്കി അവസാനത്തെ മിനുക്കുപണിയായ പല്ലുതേപ്പും കഴിഞ്ഞ് ഇനി കൂട്ടക്ഷരങ്ങൾ ഓപ്പൺ ചെയ്തൊരു കഥ വായിക്കാമെന്ന് കരുതി. തന്നെയുമല്ലാ; കഴിഞ്ഞദിവസം ഞാനിട്ട പോസ്റ്റിന് കമന്റിയവർക്ക് മറുപടി കൊടുക്കണം എന്നൊക്കെ വിചാരിച്ചെന്റെ FB ഓപ്പൺ ചെയ്തതും എവിടുന്നൊക്കെയോ കിളികൾ ചിലച്ചു കൊണ്ട് പറന്നു വരുന്നു… കോഴികൾ നല്ല ശബ്ദത്തോടെ കൂവുന്നു.

ആദ്യത്തെ ഒന്നുരണ്ട് പരിചയമില്ലാത്ത ‘ഹായ്’ ഒരു ദാക്ഷണ്യവുമില്ലാതെ തള്ളി താഴെ യ്ക്കിട്ട്, അമലീത്തയുടെ ബ്ലോഗ് ആസ്വദിച്ചു വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും ‘ഗ്ളും’
“ഹലോ”
“സുഖാണോ..?”
“ഉറങ്ങാറായില്ലേ..?”
ഓ…! ഇതൊരു എഴുത്തുകാരനാണ്. വല്ലപ്പോഴുമേ എഴുതുളളുവെങ്കിലും എനിക്ക് ദഹിക്കാൻ പ്രയാസമേറിയ സാഹിത്യം ആയതുകൊണ്ട് (വായിക്കണമെങ്കിൽ കയ്യിൽ നിഘണ്ടു പിടിച്ചിരിക്കണം) ഈ മനുഷ്യൻ എഴുതിയ ആകെയൊരെണ്ണമേ ഞാൻ വായിച്ചിട്ടുള്ളൂ. അത് തന്നെ മുഴുവനാക്കാൻ പറ്റിയില്ല.

“ഇപ്പോ കുറച്ചുനാളായി എൻറെ കഥകളൊന്നും വായിക്കുന്നില്ലേ…? കമൻ്റ്സൊന്നും കാണാറില്ല.. എന്തുപറ്റി?”
“എന്തേ മിണ്ടാത്തെ…?”
“ജാഡയാണല്ലോ..?”
ഞാൻ കുറച്ചുനേരം വായന നിർത്തി പറന്നുവരുന്ന വാചകങ്ങൾ നോക്കി മിണ്ടാതിരുന്നു. ഒന്നിനും മറുപടി കൊടുക്കാൻ പോയില്ല. ഞാൻ ആലോചിച്ചു, അന്ന് തന്നെ ഒന്ന് രണ്ട് പാരഗ്രാഫ് ഒരുതരത്തിൽ വായിച്ചു മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൻ സോഫയിൽ തന്നെ കിടന്നുറങ്ങിപ്പോയി. (തെറ്റിദ്ധരിക്കല്ലേ സുഹൃത്തുക്കളെ, എനിക്ക് കടുംകട്ടി സാഹിത്യം ദഹിക്കാൻ പ്രയാസമാ… സാധാരണ ഉറക്കം വരാത്തപ്പോൾ ഞാൻ ഉപയോഗിക്കുന്ന ഒരു സൂത്രമാ, ഇതുപോലെ കടിച്ചാൽ പൊട്ടാത്ത സാഹിത്യ പുസ്തകമെടുത്ത് വായന തുടങ്ങും 😀)എന്നാലും നമ്മൾ വായനക്കാർ നിർദാക്ഷിണ്യം തള്ളിക്കളയുന്ന രചനകൾ ഒരേഴുത്തുകാരൻ എത്ര മണിക്കൂർ ആലോചിച്ചിരുന്ന് എഴുതി ഉണ്ടാക്കിയതായിരിക്കും. അതോർത്ത് അദ്ദേഹത്തിനെ പ്രോത്സാഹിപ്പിക്കാൻ ലൈക്കും പിന്നെ വലിയ ദോഷം വരാത്ത ഏതോ കമന്റും ഞാൻ പോസ്റ്റീരുന്നു.

അന്ന് തുടങ്ങിതാ, ഇൻബോക്സിൽ വന്ന് പതിവില്ലാ നേരത്തെ കൂവൽ.. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആഗ്രഹിച്ചിട്ടില്ലെങ്കിലും ഓരോരോ കാരണങ്ങൾ ഉണ്ടാക്കി നേരം തെറ്റിയ നേരത്തെ കൂവൽ പതിവാക്കികൊണ്ട് ഓരോരോ പടികൾ താണ്ടി വരുന്നതായി തോന്നി. ആദ്യം ഞാനൊന്ന് പേടിച്ചെങ്കിലും, പിന്നെയോർത്തു നമ്മൾക്ക് നമ്മളെ അറിയാമെങ്കിൽ നമ്മളെന്തിനാ മറ്റുള്ളവരെ പേടിക്കുന്നത്. തന്നെയുമല്ല നമ്മൾ FB യിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ തന്നെ നമ്മുടെ സെക്യൂരിറ്റിക്ക് വേണ്ടിയുള്ള ഓപ്ഷൻസും സുക്കർബ്രോ നൽകുന്നുണ്ട്. ആർക്കും മെസ്സേജ് സ്വീകരിക്കാനും തള്ളിക്കളയാനും സ്വാതന്ത്ര്യം ഉണ്ടല്ലോ. ഇനി ആരുടെയും മെസ്സേജ് സ്വീകരിക്കാൻ നമുക്ക് ഇഷ്ടമില്ലെങ്കിൽ അതിനുള്ള ഓപ്ഷൻസ് ഉണ്ടല്ലോ.

ഈ അടുത്തകാലത്താണ് ഫേസ്ബുക്ക് എഴുത്ത് ഗ്രൂപ്പുകളിൽ സജീവമായത്. വല്ലതുമൊക്കെ കുത്തിക്കുറിക്കുന്ന ഒരാൾ എന്ന നിലയിൽ മറ്റുള്ളവരുടെ വായിച്ച് ഇഷ്ടപ്പെടുന്ന പോസ്റ്റുകൾക്ക് നിർലോഭമായി കമൻറസും ലൈക്കും വാരിവിതറി പ്രോത്സാഹിപ്പിക്കാറുണ്ട്. അതാണല്ലോ അതിൻറെ ശരി.

“മാഡം മാരീഡ് ആണോ?”
ബലേ….ഭേഷ്!
ഇങ്ങനെയൊരു ചോദ്യത്തിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.
” ന്താ കെട്ടിയിട്ടില്ലെങ്കിൽ ങ്ങ്ള് എന്നെ സ്ത്രീധനം തന്ന് കെട്ടിച്ചു വിടാൻ വല്ല പ്ലാനും ഉണ്ടോ…?”( ആത്മ )

” മാം, വർക്ക് ചെയ്യുന്നുണ്ടോ….?”

എന്താ ചെയ്യാ! അമലീത്തയുടെ നല്ല ഒന്നാന്തരം ബ്ലോഗ് വായിച്ചു രസം പിടിച്ചു വരുമായിരുന്നു. ഇനിപ്പോം അതിനുള്ള മൂഡ് പോയി. ഞാൻ ഇൻബോക്സ് വാതിൽ അടച്ച് പുറത്തിറങ്ങി പോകാൻ തുടങ്ങിയതും
ദാ.. പിന്നെയും ഇൻബോക്സിൽ ഗ്ളൂ ശബ്ദത്തോടെ മെസ്സേജ് വീഴുന്നു. ഇനിയിതിന്റെ ഉടമസ്ഥൻ ആരാണാവോ…? കൗതുകം ലേശം കൂടുതലാണേ. ശ്ശോ ! പ്രൊഫൈൽ ചിത്രത്തിന് വ്യക്തത പോരെങ്കിലും പേര് സ്ത്രീയുടെതാണ്. ഇനി സ്ത്രീയുടെ പേരിട്ടിട്ടുള്ള വല്ല ഫെയ്ക്ക് ഐഡി ആണോ…? ഇങ്ങനെയൊക്കെ സംശയദൃഷ്ടിയോടെ ഓരോന്നാലോചിച്ചിരിക്കുമ്പോൾ ഇൻബോക്സിന്റെ വാതിലിൽ മുട്ടിന്റെ ശബ്ദം കൂടിക്കൂടി വന്നു. എന്തോന്നിത്… ഇൻബോക്സ് അതവിടെത്തന്നെ കാണില്ലേ? എങ്ങോട്ടോടി പോകില്ലല്ലോ? എന്നൊക്കെ വിചാരിച്ച് ഞാൻ എന്തായാലും വാതിൽ തുറന്നു.

” ഹായ്”

“മാം, കിടയ്ക്കാറായില്ലെ? ങും ഉറക്കമൊന്നും ഇല്ലെന്ന് തോന്നുന്നു. എന്തുപറ്റി…?”

” എപ്പോഴും ഓൺലൈനിൽ തന്നെ അല്ലേ? മനസ്സിലായി. കൊച്ചു ഗള്ളി!! പാതിരാത്രി ആരോടാണ് ചാറ്റിങ്..?” കൂടെ കുറെ സ്മൈലികളും.

ഹൊ… നാശം പിടിക്കാൻ( ആത്മ)

“മാം.. ഞാൻ നിങ്ങളുടെ കഥകളൊക്കെ വായിക്കാറുണ്ട്. നല്ല നർമ്മബോധമാണല്ലോ മാമിന്?”

നമ്മുടെ എഴുത്തുകൾ വായിക്കുകയും കമൻറുകയും ചെയ്യുന്നവർ എഴുത്തുകാരുടെ പ്രചോദനം അല്ലേ….? അവരുടെ സപ്പോർട്ട് കിട്ടുമ്പോൾ ഉള്ള സന്തോഷം, ആവേശമൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമാണല്ലോ. വാനോളം പുകഴ്ത്തുമ്പോൾ എഴുതുന്നാർക്കും സുഖം തോന്നുക സ്വാഭാവികമല്ലേ…? അതുപോലെതന്നെ എൻറെ മനസ്സിലും അത് കേട്ടപ്പോഴൊരു കുളിർമ തോന്നി. സുക്കറണ്ണന്റെ സ്മൈലി കുഞ്ഞുങ്ങളുടെ അട്ടഹസിക്കുന്ന വട്ട മുഖങ്ങൾ ഞാൻ നിർലോഭം വാരി വിതറി.

“മാഡത്തിന്റെ ഇൻട്രോ കണ്ടായിരുന്നു.. ഒരു കൊച്ചു സുന്ദരിയാണല്ലോ”.

ശ്ശോ! അത് കേട്ടതും ചെറിയൊരു അഹങ്കാരം പൊട്ടിമുളച്ചോ എന്നൊരു സംശയം. മൂന്ന് പെറ്റതെങ്കിലും ഇപ്പോഴും കാണുന്നവരൊക്കെ സന്തൂർ മമ്മിന്ന് പറഞ്ഞെന്നെ സുഖിപ്പിക്കാറുണ്ടെങ്കിലും ഈ കുട്ടി ശരിക്കുമെന്നെ ആക്കിയതാകുമോ? ഹേ… ആവില്ല!
എന്തായാലും അപ്പോഴും ഒറ്റക്കണ്ണടിച്ച സ്മൈലി സുന്ദരനെ ഞാൻ പറത്തി വിട്ടു.
” മാം…ഞാൻ ഇപ്പോൾ എഴുതിയ ഒരു കവിത. ഇതൊന്നു വായിച്ചു അഭിപ്രായം പറയണേ”
കവിതയുടെ വൃത്തവും പ്രാസവും ഒന്നുമറിയാത്ത ഞാൻ അതിലേക്കൊന്ന് നോക്കി. നല്ല പ്രണയ വരികൾ. എന്നിട്ടും വിടാൻ ഭാവമില്ലാതെ പിന്നെയും എന്തൊക്കെയോ പുലമ്പുന്നു… അവളെ സ്നേഹിക്കാനാരുമില്ല, കഥകളിലൊക്കെ നിറയെ സ്നേഹം വാരി വിതറുന്ന മാഡത്തിന് എന്നെ സ്നേഹിച്ചു കൂടെ..? കൂടെ കുറെ ലൗ & ഉമ്മ ഇമോജികളും. ആ ഇമോജികളെല്ലാം എന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി. അവിടംകൊണ്ടും തീർന്നില്ല.
” അനക്കം ഒന്നുമില്ലല്ലോ.. എന്തേ മാം കിടന്നോ?”
” ഇല്യ പാതിരാത്രി ഞാനിവിടെ ജിമിക്കി കമ്മൽ കളിക്കാ”( ആത്മ).

” മാം ഞാനൊരു ഫോട്ടോ അയച്ചാൽ നോക്കിയിട്ട് അഭിപ്രായം പറയാമോ? ഇതുപോലെ സ്നേഹിക്കുന്നവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നത് സന്തോഷല്ലെ… പ്ലീസ് പറയണേ!”(ആ ഫോട്ടോ വിശേഷം എനിക്കിവിടെ എഴുതാൻ കൊള്ളില്ല)തൽക്കാലം പച്ചവെളിച്ചം അണയ്ക്കുന്നതാണ് നല്ലതെന്ന് എൻറെ ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ . അന്നെനിക്കൊരു കാര്യം മനസ്സിലായി; സ്ത്രീക്ക് പുരുഷനിൽ നിന്നും മാത്രമല്ല സ്ത്രീകളിൽ നിന്നും ഇത്തരം തിക്താനുഭവങ്ങൾ ഉണ്ടാകാറുണ്ട്.

ഇതിനെക്കുറിച്ച് ഓഫീസിലെ ലഞ്ച് ബ്രേക്ക് ടൈമിൽ കൂട്ടുകാരുടെ അടുത്ത് ചർച്ച ചെയ്തപ്പോൾ അവരിൽ പലർക്കും സമാന അനുഭവങ്ങൾ ധാരാളമുണ്ടെന്ന്. അതിൽ പലർക്കും അശ്ലീല വീഡിയോയും കമന്റ്സും, ചിലപ്പോഴൊക്കെ കോളുകളും വരാറുണ്ടെന്ന്. രസം എന്താണെന്ന് വെച്ചാൽ ഒരാൾക്ക് വലിയ സങ്കടം കാരണം മരുന്നിനു പോലും ഒരു തല്പരകക്ഷിയും അവളുടെ ഇൻബോക്സിലേക്ക് കടന്നു വരുന്നില്ലെന്ന് (ഭാഗ്യവതി).

ഒരിക്കൽ പള്ളിവാളും ഭദ്രവട്ടകവും ചിലമ്പുമെടുത്ത് വെളിച്ചപാടിനെ പോലെ, ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത മലയാളമോ സംസ്കൃതമോ എന്ന് വേർതിരിച്ചറിയാൻ പോലും പാടില്ലാത്ത പദങ്ങൾ കൊണ്ട് ഇൻബോക്സിൽ വന്നൊരാൾ എന്നെ പാലഭിഷേകം ചെയ്തു. ഉള്ളിൽ അമർഷം തോന്നിയെങ്കിലും പുറമേ കാണിക്കാതെ വരികളിൽ മാന്യത വരുത്തി ഞാൻ പതിയെ മൊഴിഞ്ഞു
” ഇത്രയ്ക്കും കോപിക്കാൻ ഞാനെന്ത് അപരാധംചെയ്തു നിങ്ങളോട്…?”
“ഓ.. ഒരു പതിവ്രത വന്നിരിക്കുന്നു!ഒരു റിക്വസ്റ്റ് അയച്ചാൽ നിനക്കതൊന്ന് അക്സെപ്റ്റ് ചെയ്യാൻ എന്താടി കുഴപ്പം? നിൻറെ കയ്യിലെ വളയൂരി പോകില്ലല്ലോ!” പിന്നെ എന്തൊക്കെയോ പറഞ്ഞു താളവട്ടത്തിലെ ജഗതിച്ചേട്ടനെ പോലെ ഉറഞ്ഞുതുള്ളി. (പാവം ഞാൻ! കൈയിലോട്ട് നോക്കി വള പോയിട്ട് ഒരു ചരട് പോലുമില്ല)

നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക എന്ന് ഉദ്ദേശത്തോടെ ആയിരിക്കണം സുക്കറണ്ണൻ എഫ് ബി എന്ന സോഷ്യൽ മീഡിയ ആരംഭിച്ചത് തന്നെ. നമ്മൾ പരിചയമില്ലാത്ത ആളുകൾക്ക് റിക്വസ്റ്റ് അയക്കുമ്പോൾ നിങ്ങൾ നേരിൽ അറിയുന്ന ആളാണോ എന്ന് ചോദിക്കാറുണ്ട്. സോഷ്യൽ മീഡിയ ചിലർക്ക് നേരം പോക്കാണ്. ഒരു വിഭവം തയ്യാറാക്കിയാൽ, ഒരു പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്താൽ അതിന്റെ ഫോട്ടോ പ്രദർശനം, ദൈനംദിന പ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൽ, കഴിവുകൾ പ്രദർശിപ്പിക്കാൻ, ചിലർക്ക് ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കൈവിട്ടുപോയ കലാ ലോകത്തേക്ക് തിരിച്ചു നടത്തമായി. തങ്ങളുടെ കഴിവിന്റെ, തങ്ങളുടെ ഉള്ളിലെ പ്രതിഭയെ വെളിച്ചത്തു കൊണ്ടുവരാനും സുഹൃത്തുക്കളെ ചേർത്തു പിടിക്കാനും ഉപയോഗിക്കുന്നവരുണ്ട്.
ഇതൊന്നുമല്ലാതെ മറ്റു ചില കൂട്ടരുണ്ട്. അത് ഞാൻ പറയാതെ തന്നെ വായനക്കാർക്ക് മനസ്സിലാവും.

ഒരാൾ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചെന്ന് കരുതി ഓടിപ്പോയി തുടർച്ചയായി അവരുടെ ഇൻബോക്സ് മുട്ടി തുറപ്പിച്ചു ശല്യം ആക്കരുത്. അതുപോലെ റിക്വസ്റ്റ് സ്വീകരിച്ചവർ എല്ലാവരും മിണ്ടണമെന്ന് വാശിപിടിക്കരുത്. ഒരാൾക്ക് മറ്റൊരാളോട് സംസാരിക്കണം എന്ന് തോന്നിയാലല്ലേ സംസാരിക്കൂ. ചിലരുണ്ട് ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തില്ലെങ്കിൽ അതിനും വെറുതെ പരിഭവം പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്.

എന്തെങ്കിലും അത്യാവശ്യം കാര്യമുണ്ടേ മാത്രമാണ് പലരും ആൺപെൺ വേർത്തിരിവില്ലാതെ ഇൻബോക്സിൽ എത്തുന്നത്. നമുക്ക് പറയാനുള്ളത് പറയുക അവർ പറയുന്നത് കേൾക്കുക. ചാറ്റ് ചെയ്യുമ്പോൾ അപ്പുറത്തുള്ള ആൾക്കാർക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം തുടരുക. ഇല്ലെങ്കിൽ താല്പര്യമുള്ളവരെ നോക്കുക.

നമ്മൾ ഒരു പോസ്റ്റ് ഇട്ടാൽ അതിന് കിട്ടുന്ന ലൈക്കിന്റെയും കമന്റിന്റെയും ഇരട്ടി കമന്റുകൾ പലപ്പോഴും മെസഞ്ചറിൽ വരാറുണ്ട്. അതുപോലെതന്നെ നമുക്ക് ശല്യം ആകുന്ന മെസ്സേജുകൾ(അതായത് ഇൻബോക്സിൽ വന്ന് അശ്ലീലം പറയുന്നത്) സ്ക്രീൻഷോട്ട് എടുത്ത് പേജിലിട്ട് അവരെ അപകീർത്തിപ്പെടുത്തുന്നതിനോടും എനിക്ക് യോജിപ്പില്ല. നമുക്ക് താല്പര്യമില്ലാത്ത ഒരാളുടെ മെസ്സേജ് ശല്യമായി തോന്നിയാൽ, അത് വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷൻ സുക്കറണ്ണൻ കൊടുത്തിട്ടുണ്ട്. നമുക്ക് ആവശ്യമില്ലാത്തവരെ ബ്ലോക്ക് ചെയ്യാമല്ലോ. എന്തായാലും ബ്ലോക്കാഫീസ് കുത്തിത്തുറന്ന് മെസ്സേജ് ഇടാൻ അവർക്ക് കഴിയില്ലല്ലോ. അതുപോലെതന്നെ കോളുകൾ വിളിച്ച് ശല്യപ്പെടുത്തുവാണെങ്കിൽ നമുക്ക് വേണമെങ്കിൽ മെസഞ്ചർ uninstall ചെയ്യാമല്ലോ.

പുതിയ വ്യക്തികളെ പരിചയപ്പെടാനും ഒരേ വേവ് ലെങ്ക്തിൽ ചിന്തിക്കുന്നവരെയും ആശയങ്ങൾ ഉള്ളവരുമായി സൗഹൃദ സ്ഥാപിക്കാനുമായി പലരും നേരിട്ട് പരിചയമില്ലെങ്കിൽ കൂടി മ്യൂച്ചൽ ഫ്രണ്ട്സിനെ നോക്കി പലപ്പോഴും ഫ്രണ്ട്സിനെ ആഡ് ചെയ്യാറുണ്ട്. അത് പക്ഷേ എന്തും വന്ന് ഇൻബോക്സിൽ പറയാനുള്ള ലൈസൻസ് ആയിട്ട് കരുതരുത്.

നമ്മൾ എഴുതുന്ന രചനകൾ വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും കിട്ടുന്നത് എഴുതുന്നയാളുടെ സന്തോഷമാണ്. എന്നാൽ ചിലരുണ്ട്, കമൻറ് ബോക്സും പിന്നിട്ട് അവർ ഇൻബോക്സിന്റെ വാതിലിൽ വന്ന് അതിനെക്കുറിച്ച് വീണ്ടും ചർച്ചിക്കാനായി മുട്ടുമ്പോൾ നമ്മൾ എതിർക്കാറില്ല, കാരണം ആളെ നമ്മൾക്ക് കമന്റ് ബോക്സിൽ കണ്ട് നല്ല പരിചയം കാണും എന്നാൽ ആ തോന്നലവസാനം തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ ഞെളിപിരി കൊള്ളും. പക്ഷേ ഒന്നുണ്ട്; വഴിതെറ്റിവളരുന്ന എന്തിനെയും തുടക്കത്തിലെ നുള്ളി കളയാൻ പഠിച്ചാൽ ഒരു കുഴപ്പവുമില്ല.

ഓർക്കുക: സോഷ്യൽ മീഡിയ ഒരേസമയം നല്ലതും ചീത്തയുമാണ്. എന്നാൽ നമ്മുടെ ഉപയോഗത്തിന് അനുസരിച്ചാണ് അതിൻറെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് അനുഭവപ്പെടുന്നത്. നല്ല സൗഹൃദം മാന്യതയോടെ കൊണ്ടുനടക്കുന്നവർക്ക് ഇൻബോക്സ് എന്നും വളരെ നല്ലതാണ്.
Note: ആൺ പെൺ വ്യത്യാസമോ പ്രായഭേദമോ കൂടാതെ ഇൻബോക്സിൽ തള്ളിക്കയറി മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവരെ കുറിച്ചുള്ള പൊതുവായ ഒരു കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്… ഇതിനെക്കുറിച്ച് എന്റെ പ്രിയ വായനക്കാർക്ക് എന്ത് അഭിപ്രായം ഉണ്ടെങ്കിലും പറയാൻ മടിക്കരുത് ട്ടോ🥰🙏

🖋️Manna Mereeza
ചിത്രം കടപ്പാട്

Post Views: 43
7
മന്ന മെരീസ

വായന ഏറെ ഇഷ്ടം

20 Comments

  1. yesoda on January 16, 2024 9:56 PM

    ഓ നിങ്ങളൊക്കെ ചെറുപ്പക്കാരികളും സുന്ദരിമാരുമല്ലേ… എന്റെ കാര്യം 64 വയസ്സും ചുക്കിച്ചുളിഞ്ഞ സ്കിന്നും, എന്നിട്ടും എന്നുമെന്നും പുതിയ പുതിയ കിളികളാണ് ചുണ്ടു കൊണ്ട് ഇൻബൊക്സ് വാതിലിൽ മുട്ടുന്നത്..

    Reply
    • Manna Mereeza on January 17, 2024 11:16 AM

      😁😁….. ഇൻബോക്സിൽ വന്ന് കയറി നമ്മളെ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് നമ്മുടെ പ്രായം ഒന്നും ഒരു പ്രശ്നമല്ല യശോദേച്ചി…🙏🥰🥰

      Reply
  2. Amal on January 16, 2024 9:46 PM

    നന്നായെഴുതി. എന്തു കണ്ടിട്ടാവോ എൻ്റെ ഒക്കെ ബോക്സിൽ വന്ന് ഇവന്മാര് തള്ളുന്നേന്ന് പലപ്പോഴും സംശയം തോന്നിട്ടുണ്ട് പിന്നെ നമുക്ക് ചേതമൊന്നുമില്ലല്ലോ തിരിഞ്ഞ് നോക്കാതിരുന്നാൽ പോരേണങ്ങ് ആശ്വസിച്ചു. അല്ല പിന്നെ. ഈയ്യിടെയായി പെൺേ പേരുകളിൽ നിന്നാ കൂടുതൽ ശല്യം.

    ബൈദുബായ് ബിനൂ…..

    എൻ്റെ കഥ മുഴുവൻ വായിച്ച് തെളിവും കാണിച്ചിട്ട് പോയാൽ മതി ട്ടാ കൊച്ച്

    Reply
    • Manna Mereeza on January 17, 2024 10:25 AM

      😁😁… വായിച്ച് കയ്യൊപ്പ് ഇട്ടിട്ടുണ്ട് ട്ടോ… അത് പക്ഷെ കൂട്ടക്ഷരങ്ങളുടെ FB പേജിലാ .. വായിച്ചെ അഭിപ്രായം പറഞ്ഞതിനു നന്ദി ട്ടോ 🥰🥰

      Reply
  3. ramseena on January 16, 2024 9:41 PM

    super 😄😄😄😄

    Reply
  4. Nafs nafs on January 16, 2024 9:31 PM

    കിറുകൃത്യമായി അളന്നെറിഞ്ഞ വാക്കുകൾ. എനിക്കും Inbox ൽ 2 മുട്ട് കിട്ടിയിട്ടുണ്ട്. ഇതുവരെ തുറന്നു നോക്കണമെന്നു തോന്നിയിട്ടില്ല. നന്നായിട്ടെഴുതി മന്നാ.👌👌👏👏👏👏

    Reply
    • Manna Mereeza on January 17, 2024 10:26 AM

      Thank you….Thank you 🥰❣️

      Reply
    • Rakhi on January 19, 2024 9:11 AM

      നല്ലെഴുത്ത് ❤️❤️❤️

      Reply
      • Manna Mereeza on January 19, 2024 10:14 AM

        സ്നേഹം 🙏🥰

        Reply
  5. Divya Sreekumar on January 15, 2024 10:27 PM

    കൊള്ളേണ്ടവര്‍ക്ക് കൊണ്ടിരുന്നെങ്കിലെന്ന് ആശിച്ചുപോവുന്നു..ബിനു പറഞ്ഞ കാര്യങ്ങൾ വ്യക്തം, കൃത്യം🤝❤️😍

    Reply
    • Manna Mereeza on January 15, 2024 10:38 PM

      സ്നേഹം dear sir 🙏😘😘

      Reply
      • Manna Mereeza on January 15, 2024 10:42 PM

        Divya!!! Replay ഇട്ടപ്പോൾ Sir എന്ന് വന്നത് typing error…..sorry ട്ടോ

        Reply
      • Manna Mereeza on January 15, 2024 10:43 PM

        Divya!!! Replay ഇട്ടപ്പോൾ Sir എന്ന് വന്നത് typing error…..sorry ട്ടോ😊

        Reply
  6. Sunandha Mahesh on January 15, 2024 10:05 PM

    വിശദമായി എഴുതി..

    ബ്ലോക്ക്‌ ചെയ്യുക അത്രതന്നെ 👍

    Reply
    • Manna Mereeza on January 15, 2024 10:12 PM

      വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി 😘😘

      Reply
  7. Joyce Varghese on January 15, 2024 8:06 PM

    മറ്റു ള്ളവരുടെ privacy മാനിക്കാതെ നുഴഞ്ഞു കയറി, message ഇട്ടു വെറുപ്പിക്കുന്നവർക്കു ഇതൊരു eye opener ആകട്ടെ.👌
    Good job 👏👍

    Reply
    • Manna Mereeza on January 15, 2024 8:22 PM

      Thank you Joyce 🥰🥰

      Reply
  8. Manna Mereeza on January 15, 2024 7:44 PM

    Sabira!!! ഞാൻ ഒന്ന് hug ചെയ്തോട്ടെ👥😘…. ഒത്തിരി ആലോചിച്ചതിനുശേഷമാ ഞാനിത് എഴുതിയത്..നന്ദി😘😘

    Reply
    • Sabira latheefi on January 15, 2024 10:35 PM

      🫂🫂

      Reply
  9. Sabira latheefi on January 15, 2024 7:12 PM

    ബിനു… നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, വളരെ നന്നായി എഴുതി. ഞാൻ സാധാരണ വായിക്കാനും എന്തെങ്കിലും കുത്തി കുറിക്കാനും ആണ് fb യൂസ് ചെയ്യാറ്. ഇപ്പൊ പബ്ലിക് ആയി എഴുതി തുടങ്ങിയപ്പോ ഇൻബോക്സിൽ ആളും കൂടി. തല്ക്കാലം ഞാൻ മെസ്സന്ജർ uninstall ചെയ്തു

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.