Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “മിലെ സൂർ മേരാ തുംഹാരാ….” ഈ ഗാനം മറക്കാനാകുമോ?
ഓർമ്മകൾ

“മിലെ സൂർ മേരാ തുംഹാരാ….” ഈ ഗാനം മറക്കാനാകുമോ?

By മന്ന മെരീസNovember 8, 2023Updated:November 8, 202316 Comments6 Mins Read228 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞായറാഴ്ച രാവിലത്തെ കുർബാനയും വേദോപദേശ ക്ലാസും കഴിഞ്ഞ് വീട്ടിലെത്തി ഊണൊക്കെ കഴിഞ്ഞ് പതിവുപോലെ കളികളിൽ ഏർപ്പെടുന്ന എൻറെ ബാല്യം. കബഡി കളി മത്സരിച്ച് മുന്നേറുമ്പോഴാണ് മമ്മിയുടെ നീട്ടിയ വിളി.

“എടാ…. മക്കളെ മേൽ കഴുകി വേഗം വരീ,സിനിമ തുടങ്ങാറായി”

ശ്ശോ! കളിയിൽ മുഴുകിയിരുന്നതിനാൽ സൂര്യൻ പതിയെ കൂടണയാൻ തുടങ്ങിയതൊന്നും അറിഞ്ഞില്ല. ഒരാഴ്ചത്തെ ഞങ്ങളുടെ കാത്തിരിപ്പാണ്, നല്ല ഈണത്തിൽ അമ്പിളിക്കല കറങ്ങുന്നതും പിന്നീട് സ്ക്രീനിൽ തെളിയുന്ന ഞായറാഴ്ച സിനിമ. (ഇതിനുവേണ്ടി മമ്മി പറഞ്ഞ പാഠഭാഗങ്ങൾ കുത്തിയിരുന്നു പഠിച്ചു തീർത്തിരിക്കുകയാണെന്ന് ഓർക്കണം)

അന്ന് ഞങ്ങളുടെ നാട്ടിൻ പുറത്ത് ടിവി ഉള്ള വീടുകൾ കുറവാ. ഞങ്ങളെല്ലാവരും (എന്ന് വെച്ചാൽ വീടിൻറെ അടുത്തുള്ള കുറെയേറെ വീട്ടിലെ പിള്ളേരും അമ്മച്ചിമാരും ഒക്കെയായിട്ട്) മമ്പലത്തെ പേരമ്മയുടെ ടിവിയിലായിരുന്ന്അ ന്നത്തെ ഞായറാഴ്ച സിനിമാ കാഴ്ചകൾ. അന്നൊന്നും ഏതാ സിനിമയെന്ന് നേരത്തെ അറിയാൻ പോലും പറ്റില്ല. ഇനി അത് അറിയണമെന്നുണ്ടെങ്കിൽ ശനിയാഴ്ചത്തെ ‘തിരനോട്ടം’ മുഴുവൻ ഇരുന്ന് കാണണം.

ഞാൻ സിനിമയുടെ മധുരം ആദ്യമായി നുണഞ്ഞത്, പേരമ്മയുടെ വീട്ടിലെ സ്വീകരണ മുറിയിൽ വച്ചായിരുന്നു. കാരണം തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് പറഞ്ഞാൽ, ചുറ്റിനും വെള്ളത്താൽ ചുറ്റപ്പെട്ട ആ പ്രദേശത്തു നിന്ന് മണിക്കൂറുകൾ ബോട്ടിൽ യാത്ര ചെയ്തു വേണം നഗരത്തിലെത്താൻ. ഞങ്ങളെ സംബന്ധിച്ച് നാലു മണിക്കുള്ള ഞായറാഴ്ച സിനിമകൾ… ഹോ അതൊരു നല്ലകാലം തന്നെയായിരുന്നു .

പേരമ്മയും സഹായത്തിനൊരു ചേച്ചിയും മാത്രമാണ് ആ വലിയവീട്ടിൽ താമസിച്ചിരുന്നത്. ആ പറമ്പിലെ ഈമ്പി തിന്നുന്ന നാട്ടു മാങ്ങകൾ പെറുക്കി കഴുകി ഞങ്ങൾ കുട്ടികൾക്കായി എടുത്തു വച്ചിട്ടുണ്ടാവും. ഏകദേശം 3. 45 ആകുമ്പോൾ തന്നെ വീടിൻറെ സ്വീകരണമുറിയിലും വരാന്തയിലും ആളുകളെ കൊണ്ട് തിങ്ങി നിറയും. പെറ്റിക്കോട്ടും വള്ളിനിക്കറുമിട്ട എന്നെപ്പോലെ കൊച്ചുകുട്ടികൾ മുന്നിൽ നിറഞ്ഞിരിക്കുമ്പോൾ, ചന്ദ്രിക സോപ്പിന്റെയും കുട്ടിക്കൂറ പൗഡറിന്റെയും മണവുമായി അമ്മച്ചിമാർ കൂട്ടുകൂടി ഭിത്തിയിൽ ചാരിയിരിക്കും. തമാശ സീനുകൾ വരുമ്പോൾ തുടയിൽ അടിച്ചു ചിരിച്ച് കമന്റുകൾ പാസാക്കാനും സ്റ്റൻഡ് വരുമ്പോൾ ആവേശം കൊള്ളാനുമായി ആണുങ്ങൾ വരാന്തയിലും കാണും. ഇനി സിനിമ തീർന്നു തിരിച്ചുപോകും വഴി തൊട്ടുരുമ്മി ചിരിച്ചു രസിച്ച് സിനിമ റിവ്യൂ പങ്കുവയ്ക്കും. സിനിമയ്ക്ക് വലിയ വിലയുള്ള കാലമായിരുന്നത്.

അവിടുത്തെ സ്വീകരണമുറിയിലെ ക്ലോക്കിൽ മണിനാലടിക്കുമ്പോൾ തന്നെ, ടിവിയുടെ ഇത്തിരി ടെക്നിക്കൊക്കെ അറിയാമെന്ന് സ്വയം തോന്നുന്ന ചേട്ടൻ, വല്യ ഗമയിൽ പേരമ്മയുടെ ടിവിയുടെ ചിത്രപ്പണികൾ ചെയ്ത  കവർ തുണി മാറ്റി ഓണാക്കും. ’സംഘട്ടനം ത്യാഗരാജൻ’ എന്ന് സ്‌ക്രീനിൽ തെളിയുമ്പോൾ അമ്മച്ചിമാരുടെ മുഖം ചുളിയും. കാരണം അത് എന്തായാലും ഇടി പടം ആണെന്ന് ഉറപ്പ്. പിന്നെ ഇന്നത്തെപ്പോലെ റിമോട്ട് മാറ്റി വേറെ സിനിമ കാണാൻ പറ്റാത്തത് കൊണ്ട് എന്തെങ്കിലും ആട്ടെ എന്ന് കരുതും.

അന്നും ഇന്നും സിനിമകൾ കാണാൻ ഇഷ്ടപ്പെടാത്ത എൻറെ അച്ചായൻ ആദ്യമായിട്ട് കണ്ട സിനിമയാണ് അന്നൊരു ഞായറാഴ്ച ദൂരദർശൻ പ്രക്ഷേപണം ചെയ്ത ‘ശാലിനി എൻറെ കൂട്ടുകാരി’. അതിൽ നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകൾ ഉള്ള നായികയായിരുന്നു . ഊഹിക്കാമല്ലോ പൻമരാജന്റെ തിരക്കഥയാകുമ്പോൾ പടം സൂപ്പർ ആണല്ലോ. ശാലിനിയെ( ശോഭ )ആ സിനിമയിൽ ബെൽറ്റ് കൊണ്ട് അടിക്കുന്ന സീൻ കണ്ടിട്ട് അന്ന് അവിടെയിരുന്ന അമ്മച്ചിമാരെല്ലാം കരഞ്ഞുമെഴുകി, പാവം പേരമ്മയുടെ ഭിത്തി മുഴുവൻ മൂക്ക് ചീറ്റി വച്ചിട്ടുണ്ട്🙈

അന്ന് ദൂരദർശൻ പ്രക്ഷേപണം ചെയ്യുന്നതെല്ലാം നല്ല സിനിമകൾ ആയിരുന്നു. അതിലൊന്നായിരുന്നു; പെങ്ങന്മാരുടെ വിവാഹത്തിലൂടെ ബുദ്ധിമുട്ടിലായ ഗോപാലകൃഷ്ണപ്പണിക്കർ(മോഹൻലാൽ) നഗരത്തിൽ വർഷങ്ങളായി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീടുവിറ്റ്  കടം വീട്ടാൻ ശ്രമിക്കുന്ന  ത്അതുപോലെതന്നെ ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’. കയ്യിലുള്ള പണം കൊടുത്ത് ഗൾഫ് വിസയ്ക്ക് ശ്രമിച്ചെങ്കിലും ഏജൻറ് ചതിച്ചതിനാൽ പിന്നീട് കൂട്ടുകാരൻ ജോലി ചെയ്യുന്ന കോളനിയിൽ ഗൂർഖയായി ജോലിചെയ്യുന്നു (ഭീംസിംഗ് കാ ബേട്ടാ റാം സിംഗ്) മോഹൻലാൽ – സത്യൻ അന്തിക്കാട് സ്റ്റോറി. അതുപോലെ മറ്റൊന്നായിരുന്നു മമ്മൂട്ടിയുടെ മഹായാനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, നീയെത്ര ധന്യ, മോനിഷയുടെ നഖക്ഷതങ്ങൾ.  പിന്നെ ഇടയ്ക്കൊക്കെ അവാർഡ് സിനിമകൾ അവരിടും. അതായത് എംടിയുടെ ‘കടവ്’, ബഷീറിൻറെ ‘മതിലുകൾ’.

അങ്ങനെ സിനിമയിൽ രസം കയറിയിരിക്കുമ്പോൾ, പപ്പടം എണ്ണയിലേക്ക് ഇടുമ്പോൾ പൊള്ളി വരുന്ന മാതിരി, നല്ലൊരു മ്യൂസിക് ഒക്കെയായി ഭൂഗോളം പോലെ കറങ്ങി കറങ്ങി ദൂരദർശന്റെ ലോഗോ വരുന്നത് ഒരു കാഴ്ചയാണ്. നമ്മൾ പിന്നീട് കാണുന്നത്;
“നമസ്കാരം… പ്രധാന വാർത്തകൾ വായിക്കുന്നത് ബാലകൃഷ്ണൻ”. ഇപ്പോഴും നല്ല ഓർമ്മയാണ്, പല്ലു പുറത്തു കാട്ടാതെ വാർത്ത വായിക്കുന്നൊരു താടിക്കാരൻ. അങ്ങേരു വല്ലപ്പോഴും ഒന്ന് ‘ചിരിച്ചു കണ്ടിരുന്നെങ്കിൽ’ എന്ന് ആശിച്ചു പോയിട്ടുണ്ട്. ഇനി സ്ത്രീശബ്ദം ആണെങ്കിൽ അത് ഹേമലതയോ മായയോ അളകാനന്ദയോ രാജേശ്വരി മോഹനോ ആയിരിക്കും. നല്ല സ്ഫുടമായ ഭാഷാ ശൈലിയിൽ. 7 മണി തൊട്ട് 15 മിനിറ്റ് നേരത്തേക്കാണ് വാർത്ത. അവസാനം തിരുവനന്തപുരം കൊച്ചി കോഴിക്കോട് കൂടിയതും കുറഞ്ഞ താപനിലയുള്ള ഡിഗ്രികളും പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും നമ്മുടെ ചിന്തകളും എല്ലായിടത്തും ഒന്ന് കറങ്ങി ഇരിക്കും.

ഇന്നത്തെപ്പോലെ ലൈവ് ആയി മണിക്കൂറുകൾ ഇടവിട്ട് വാർത്തകൾ ഇല്ലായിരുന്നുവെങ്കിലും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കാതെ, പരസ്പരം കടിപിടി കൂടാതെ, വെറും കുറച്ചുനേരത്തിനുള്ളിൽ നമ്മൾ ജനങ്ങൾക്ക് ‘നേരെയുള്ള കാഴ്ചകൾ’ മാത്രം കാണിച്ചു തരുമായിരുന്നു അന്നത്തെ വാർത്തകൾ. അന്നൊക്കെ ചെറിയ കുട്ടികളായ ഞങ്ങൾക്കും വാർത്തകൾ കേൾക്കാൻ വലിയ താല്പര്യമായിരുന്നു. ഏതെങ്കിലും വാർത്ത തെറ്റായി നൽകിയാൽ അവർ ഖേദം പ്രകടിപ്പിക്കുന്നു. ഇന്നാണെങ്കിലോ, എന്തെങ്കിലും ചെറിയ കാര്യം കിട്ടിയാൽ അതിൽ പിടിച്ചു കേറി ആടിനെ  പട്ടിയാക്കുന്ന പോലെ വാചക കസർത്ത് കൊണ്ട് വാർത്തകൾ വളച്ചൊടിക്കുന്നു. അതിലേക്ക് മേമ്പൊടിയായി മതവും രാഷ്ട്രീയവും കുത്തിക്കയറ്റി പാവം പ്രേക്ഷകരെ വഞ്ചിക്കുന്നു.

പിന്നെ ഏത് സമയത്തും വരാവുന്ന ഒന്നായിരുന്നു; പല കളർ സ്കെയിലുകൾ ഒന്നിച്ച് നിരത്തി വെച്ച മാതിരി മഴവിൽ അഴകുമായി എത്തുന്ന ‘തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു’ എന്ന ഐറ്റം. അന്ന് ഞായറാഴ്ചകളിൽ രാവിലെ പള്ളി കുർബാനയ്ക്ക് പോകുമ്പോൾ ഏറ്റവും വലിയ പ്രാർത്ഥന ഈ ‘തടസ്സം വരല്ലേ’ എന്നായിരിക്കും.

പിന്നെ നല്ല അഡാറ് പരസ്യങ്ങളാണേ: ‘എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട്’ എന്ന് വിചാരത്തിൽ അച്ചാച്ചൻ മേടിച്ചു കൊണ്ടുവന്ന ലൈഫ് ബോയിക്ക് അത്ര പതയില്ലെന്ന്തോന്നിയതുകൊണ്ട് ഞങ്ങൾ കുട്ടികൾ, ഒരു ചെറുനാരങ്ങയുടെ നിറത്തിലുള്ള കവറുമായി മേനിയഴകിന്റെ പര്യയമായി ഇറങ്ങിയ ലിറിക്സ് സോപ്പ് ഇഷ്ടപ്പെട്ടു തുടങ്ങി. അല്ല എങ്ങനെ ഇഷ്ടപ്പെടാതിരിക്കും…? ആറ്റിൽ കുളിച്ച് നമ്മൾ പ്രേക്ഷകരുടെ മനസ്സിൽ മുങ്ങി പൊങ്ങുന്ന അഴകാർന്ന സ്ത്രീയെ കണ്ടപ്പോൾ വെളുപ്പിച്ച് സുന്ദരിയാക്കാൻ ആ സോപ്പിന് സാധിക്കുമെന്ന തെറ്റിദ്ധാരണകളാൽ (കുഞ്ഞുമനസ്സല്ലേ… അങ്ങനെയൊക്കെ തോന്നുക സ്വാഭാവികം!) മമ്മിയോട് ആ സോപ്പിന് വേണ്ടി കരഞ്ഞ് ബഹളം വച്ച കാലം.

പിന്നെയോ; “ വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ…!” കടവിൽ പാട്ടുപാടി തുണി അലക്കുന്ന കാവ്യയുടെയും കൂട്ടുകാരികളുടെയും അടുത്തേക്ക് വനമാല സോപ്പുമായി സിദ്ദിഖ് എത്തുന്നത്, വെള്ള വസ്ത്രങ്ങൾ വനമാല തേച്ചാൽ തിളങ്ങുമല്ലോ എന്നോർത്ത്, ഉടുത്തിരുന്ന വെള്ളമുണ്ട് നിറയെ ചെളിയുമായി കയറി വരുന്ന അച്ചായന്റെ ഉടുമുണ്ട് നിറയെ വനമാല സോപ്പ് തേച്ച് പതപ്പിക്കും മമ്മി. പാവം മമ്മിക്ക് അറിയില്ലല്ലോ… ഏത് സോപ്പ് തേച്ച് ആണെങ്കിലും നല്ലപോലെ കല്ലിൽ അടിച്ചു അലക്കിയാൽ മാത്രമേ അത്തരം വെള്ളമുണ്ടുകൾ ഒക്കെ വെളുക്കുമെന്ന്.

അതിലേറെ രസം എന്താണെന്നോ; “രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിൻറെ കാന്തിയും ഒത്തിണങ്ങിയ പ്രകൃതിയുടെ സുഗന്ധം” എന്ന പരസ്യവാചകം കേട്ട് പാടത്ത് കൊയ്ത്തു കഴിഞ്ഞ പെണ്ണുങ്ങൾ ശങ്കരാടീ ചേട്ടന്റെ കടയിൽ രാധാസോപ്പ് അന്വേഷിച്ചു. രവീണ ടണ്ടൻ ‘റോട്ടോമാക്കു’മായി വന്നതോടെ കുട്ടികൾ റെയ്‌നോൾഡ്‌  പേന മറന്ന് ‘റോട്ടോമാക്ക്’ ചോദിച്ചു തുടങ്ങി. പിന്നെയും പരസ്യങ്ങൾ നിരവധി; “മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കുട” ഇതൊക്കെ കേട്ട് കൊതി പൂണ്ട് അച്ചായനോട് ‘ഞെക്കിയാൽ ചാടുന്ന’ ഒരു പോപ്പി കുട വാങ്ങി തരാമോ എന്ന് ചോദിച്ചപ്പോൾ ഉള്ള “മാൻമാർക്” തന്നെ ഉപയോഗിച്ചാൽ മതിയെന്നും പറഞ്ഞു മൂപ്പിനാർ തല്ലിയില്ല എന്നേയുള്ളൂ.

ഞങ്ങൾ മുതിർന്ന കോളേജിൽ എത്തിയപ്പോഴേക്കും അച്ചാച്ചൻ ഞങ്ങൾക്ക് ഒരു വീഡിയോകോൺ ടിവി മേടിച്ചു തന്നു. പിന്നീട് പെട്ടെന്ന് എല്ലാം പഠിചേച്ച് ഞങ്ങക്ക് ടിവി ടെ മുമ്പിൽ ഇരിക്കാൻ തിടുക്കമായി. പിന്നീട് അങ്ങോട്ട് എല്ലാ പരിപാടികളും കാണാൻ ഞങ്ങൾക്ക് തിടുക്കമായി… സ്വന്തം വീട്ടിലെ ടിവി അല്ലേ?

അന്നത്തെ ചൊവ്വാഴ്ച രാത്രിയിലെ പത്തുമണിക്കോ മറ്റോ ഉള്ള ഒരു പരിപാടിയാണെന്ന് തോന്നുന്നു, ‘ജയ് ഹനുമാൻ’ അന്നത്തെ പാട്ട് അടക്കം ഞങ്ങൾ കുട്ടികൾക്ക് വല്ലാണ്ട് ബോധിച്ച് പോയ  ഒന്നാണ്.
“മനോഭവം മാരുത വേഗം ജിതേന്ദ്രിയം ബുദ്ധിമതം വരിഷ്ടം വാതാത്മജം വാനരതയുഥാ മുഖ്യം” ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ് ഹനുമാൻ. ഈ പാട്ട് തുടങ്ങുമ്പോൾ തന്നെ ഞങ്ങൾ എപ്പോൾ ടിവി ടെ മുമ്പിൽ എത്തിയെന്ന് ചോദിച്ചാൽ മതി. അന്നത്തെ ശനിയാഴ്ചകളിൽ ആയിരുന്നുവെന്ന് തോന്നുന്നു; ’ജയൻറ് റോബോട്ട്’ കാണുന്നത് കുട്ടികൾക്ക് വലിയ ആവേശമായിരുന്നു.

അന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന ഒരു ഗാനം ഉണ്ടായിരുന്നു:
” മിലേ സൂർ മേരാ തുമാരാ…” എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായി. അതിൽ ആനപ്പുറത്തിരുന്ന മലയാളിയെ പ്രതിനിധീകരിക്കുന്ന ചേട്ടനെ കാണുന്നത് തന്നെ സന്തോഷാ.

ഇന്ത്യ- പാകിസ്ഥാൻ വിഭജനകാലത്തിന്റെ കഥ പറഞ്ഞ പരമ്പര ‘ബുനിയാദ്’. പിന്നെയോ ;പുരാണകഥകൾ ആയ രാമാനന്ദ സാഗറിന്റെ ശ്രീകൃഷ്ണ, രാമായണം, മഹാഭാരതം, ശക്തിമാൻ.കാർട്ടൂൺ പരമ്പരകളായ ഹീമാൻ, മായാജാല കഥകൾ. അതൊരു അഡാർ കാലമായിരുന്നു.

മലയാളികളുടെ ജീവിതത്തിലേക്ക് ഹിന്ദി ഗാനങ്ങളെ പരിചയപ്പെടുത്തിയതും സ്കൂളിൽ ഹിന്ദി പഠിച്ചിട്ടും എന്നെപ്പോലെയുള്ള കുറച്ചുപേർ കുറച്ചൊക്കെ ഹിന്ദി സംസാരിക്കാൻ തുടങ്ങിയതും ദൂരദർശനിലെ ഹിന്ദി സിനിമകളും ചിത്രഹാറും കണ്ടതിന്റെ ഗുണമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അന്നൊക്കെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഒരു ഹിന്ദി സീരിയൽ ‘ശാന്തി ‘ ഉണ്ടായിരുന്നു. ആ സീരിയൽ കണ്ടതിലൂടെയാണ് മന്ദിര വേദിയെന്ന നടിയെ ഞാൻ  ഇഷ്ടപ്പെട്ടു തുടങ്ങിയത്.

ഇന്നത്തെ സീരിയലുകൾ പോലെ അമ്മായിമ്മ- മരുമകൾ കുടുംബകലഹങ്ങൾ ആയിരുന്നില്ല അന്നത്തെ സീരിയലുകൾ. ഇന്ന് നോക്കുമ്പോൾ അന്നത്തെ സീരിയലുകൾക്ക് ഓസ്കാർ കൊടുക്കേണ്ട ഐറ്റങ്ങൾ ആയിരുന്നു. അന്നത്തെ ഒരു കോമഡി സീരിയൽ ആയിരുന്നു ‘പകിട പമ്പരം’. ഇത്തിരി ചളികൾ ആയിരുന്നെങ്കിലും കാണാൻ നല്ല രസമായിരുന്നു. അന്ന് വെള്ളിയാഴ്ച രാത്രി 7:45 ചിത്രഗീതം പിറ്റേന്ന് ശനിയാഴ്ച അവധി ആയതുകൊണ്ട് മമ്മി ഞങ്ങളെ കാണാൻ അനുവദിക്കുമായിരുന്നു.

അന്നൊക്കെ മധുമോഹന്റെ ‘മാനസി’ അതുപോലെ തന്നെ; ’മിഖായേലിന്റെ സന്തതികൾ’, ഒരു ‘കുടയും കുഞ്ഞി പെങ്ങളും’, ‘ജ്വാലയായി’ തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള ടെലിവിഷൻ പരമ്പരകൾ കൂടുതലായിരുന്നു. നമ്മൾ ഇന്ന് സിനിമയിൽ കാണുന്ന ബിനാ ആന്റണി, ബിജുമേനോൻ, ആശാ ശരത്, നീനക്കുറുപ്പ് ഇവരൊക്കെ അന്നത്തെ സീരിയൽ താരങ്ങൾ ആയിരുന്നു.

മൂന്നാറിലെ വരയാടുകളെ കുറിച്ചും നീലക്കുറിഞ്ഞികളെക്കുറിച്ചും കുട്ടനാട്ടുകാരിയായ ഞാൻ മനസ്സിലാക്കിയത് അന്ന് ദൂരദർശൻ അവതരിപ്പിച്ച ഡോക്യുമെന്ററി വഴിയാണ്. നെടുമൊടു വേണു അവതരിപ്പിച്ച’ ശാസ്ത്രലോകം’ എന്ന പരിപാടിയിലൂടെയാണ് അന്നത്തെ ചെറിയ കുട്ടികളായ ഞങ്ങൾക്ക് ജൈവ ലോകം അടുത്തറിയാൻ സാധിച്ചത്. അതുപോലെതന്നെ ചാക്യാർകൂത്തും തുള്ളൽ പാട്ടും ഒക്കെ ഞാൻ അറിഞ്ഞതും ഇതിലൂടെ തന്നെയാണ്.

ഇതൊക്കെ കാണാൻ എന്തുമാത്രം കഷ്ടപ്പെട്ടിരിക്കുന്നു? ഒരു കാറ്റ് എവിടുന്നെങ്കിലും ഒന്ന് വീശിയാൽ മതി, അപ്പോൾ പോകും നമ്മുടെ ഈ പരിപാടികളൊക്കെ. പിന്നെ കാണുന്നത് തേനീച്ച ഇളകിയ പോലത്തെ കുറെ ഗ്രെയിൻസ്. പിന്നെ മുതിർന്ന ആരെങ്കിലും വീടിന്റെ മുകളിൽ പോയി, ചാള മത്തിടെ മുള്ള് പോലെ ഇരിക്കുന്ന തിരിക്കും. അപ്പോൾ താഴെന്നൊരാൾ, ടിവിയുടെ പുഴുക്കുത്ത് പോയോന്ന് നോക്കി പറയും. അവസാനം അത് ശരിയാകുമ്പോൾ, മുകളിൽ പോയി ശരിയാക്കിയവൻ ഒരു എഞ്ചിനീയറുടെ ഗമയിലാ നടന്നുവരുന്നത്.

അതൊരു കൂട്ടായ്മയുടെ കാലമായിരുന്നു. ഇന്നിപ്പോൾ ആർക്ക് വേണം അത്തരം അയൽപക്ക ബന്ധങ്ങൾ? റിമോട്ടും അതുമായി ബന്ധപ്പെട്ട അച്ചടക്കങ്ങളും ഇല്ലാതിരുന്ന ആ കാലത്തെക്കുറിച്ച് ഓർത്തപ്പോൾ ഒരിക്കൽ കൂടി ഞാൻ ആ പഴയ കാലത്തേക്ക് തിരിച്ചുപോയി. എന്തൊക്കെ പറഞ്ഞാലും ആ ചവറു വാരിയുടെ രൂപത്തിലുള്ള ആന്റിനയിലൂടെ നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തി നോക്കിയിരുന്ന പരിപാടികൾ നമ്മളിലേക്ക് ഇറങ്ങിവന്ന് നമ്മളെ കോരിതരിപ്പിച്ചത് ഒരിക്കലും മറക്കാനാവില്ല. എനിക്കറിയാം എന്നെപ്പോലെ നിങ്ങൾ വായനക്കാരായ ഓരോരുത്തർക്കും പറയാനുണ്ടാവും ഇത്തരം വ്യത്യസ്തമായ കഥകൾ അല്ലേ? അത്തരം അനുഭവങ്ങൾ ഒരു കമൻറ് രൂപത്തിൽ ഇടാൻ ആരും മറക്കല്ലേ..!

🖋️മന്ന മെരീസ
ചിത്രം കടപ്പാട്

Post Views: 39
8
മന്ന മെരീസ

വായന ഏറെ ഇഷ്ടം

16 Comments

  1. Silvy Michael on November 14, 2023 9:47 AM

    അയല്പക്കത്തെ ഫിലിപ്ചേട്ടന്റെ വീട്ടിലെ tv..5മണിയുടെ സിൽമാ, തിരനോട്ടം വരെ നീളുന്ന കാഴ്ചകൾ… ഒടുവിൽ ടോർച്ചും തെളിച്ച് മലയിറങ്ങി വീട്ടിലേയ്ക്ക്… അന്നൊക്കെ ആകാശം നിറയെ നക്ഷത്രങ്ങളുണ്ടായിരുന്നു… നിലാവെട്ടം ആ തിരിച്ചുനടത്തത്തിന് ചൂട്ടുപിടിച്ചിരുന്നു..താളം പകർന്ന് ചുണ്ടുകളിൽ ദൂരദർശന്റെ signature ട്യൂണും…. Hmm… അതൊക്കെ ഒരു കാലമായിരുന്നു. ഓർമ്മകളെ ഉണർത്തിയതിന് നന്ദി കൂട്ടുകാരീ 👌👌👌

    Reply
    • Manna Mereeza on November 14, 2023 10:14 AM

      Mm… ഇന്നും മിഴിവാർന്ന ഓർമ്മകളായി അതൊക്കെ മനസ്സിൽ തങ്ങിനിൽക്കുന്നു… ചുറ്റുവട്ടത്തുള്ളവരുമായി അന്ന് ആ ഞായർ സിനിമ കണ്ട സുഖം ഇന്നത്തെ ടിവി കാഴ്ചകൾക്ക് കിട്ടുന്നുമില്ല… വായനയ്ക്കും സപ്പോർട്ടിനും നന്ദി ട്ടോ 💖

      Reply
      • Sunandha Mahesh on November 15, 2023 4:32 PM

        ഗംഭീര എഴുത്ത്..
        എല്ലാ ഉൾക്കൊള്ളിച്ചു സൂപ്പർ 👍

        Reply
        • Manna Mereeza on November 15, 2023 6:59 PM

          Thank you for your valuable comments & supports 😘

          Reply
  2. Joyce on November 13, 2023 6:35 PM

    അടിപൊളി എഴുത്ത്.
    ഇത്രയും പേരുകൾ, സിനിമകളുടെ പേരും ടിവി shows ന്റെ പേരും ടൈറ്റിൽ songs, ദൂരദർശൻ എംബ്ലം ഇതൊക്കെ വിവരിച്ചു കേട്ടപ്പോൾ ആദ്യമായി വീട്ടിൽ ടിവി കണ്ട സന്തോഷവും പിറ്റേന്ന് കഥ പറഞ്ഞു സ്കൂളിൽ പോകുന്നതും ഓർത്തുപ്പോയി.

    സ്വീകരണ മുറിയിൽ ചിത്രഹാർ, സിനിമകൾ, കുട്ടികളുടെ കാർട്ടൂൺ ഒക്കെ കാണാൻ നിലത്തിരുന്ന അയൽക്കാർ, ആർക്കും ഒരു ശല്യമായി തോന്നിയിരുന്നില്ല. ഇന്ന് നമുക്ക് അത്ര സഹിഷ്ണുതയുണ്ടോ?
    നല്ല കാലം ഓർമിപ്പിച്ച എഴുത്ത്.
    അഭിനന്ദനങ്ങൾ 👌👏❤

    Reply
    • Manna Mereeza on November 13, 2023 8:35 PM

      Thank you for your valuable comments 😘

      Reply
  3. Seenanavaz on November 12, 2023 4:31 PM

    ❤️

    Reply
    • Manna Mereeza on November 12, 2023 5:09 PM

      🥰

      Reply
  4. Shreeja R on November 12, 2023 3:55 PM

    പോയ കാലത്തിന്റെ മനോഹരസ്മരണകൾ 👌

    Reply
    • Manna Mereeza on November 12, 2023 5:09 PM

      Txs 🥰

      Reply
  5. Reshma lechus on November 12, 2023 3:36 PM

    എന്റെ ചെറുപ്പത്തിൽ ദൂരദർശൻ കാണാൻ വേണ്ടി അടുത്തുള്ള വിട്ടിൽ പോയിരിക്കും. ഒരു ദിവസം ഞായർ ആഴ്ച ആ വിട്ടിൽ നിന്ന് ഒരു സിനിമയുടെ ഒച്ച കേട്ട് ആ വിട്ടിൽ പോയിരുന്നു നല്ല മലയാള പാടമാണ് കേട്ടോ ഞാൻ ചെന്ന് ഇരുന്നതും ആ ടീവി ഓഫ്‌ ചെയ്തു വച്ചു. ടീവി ചൂട് ആയാൽ പൊട്ടി തെറിച്ചു പോകും. കുറച്ചു നേരം കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു. ഞാൻ അവിടുന്ന് ചിരിച്ചോണ്ട് ഇറങ്ങി വന്നു കേട്ടോ. അവിടെ, എന്തോ സ്പെഷ്യൽ ഫുഡ്‌ ഉണ്ടായിരുന്നു അത് കഴിക്കാൻ ഇരിക്കുമ്പോഴാ ഞാൻ ചെല്ലുന്നത്. അതോണ്ട് ആ ആ വീട്ടിലെ ചേച്ചി അങ്ങനെ ചെയ്തേ. അത് വല്ലാത്ത വിഷമം തോന്നി. അപ്പൊ തന്നെ ആ വീട്ടിലെ ചേട്ടായി വന്നു വിളിച്ചു കൊണ്ട് പോയി ടീവി ഓൺ ചെയ്തു തന്നു കേട്ടോ. വന്നില്ല എന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൊണ്ട് പോയതാ. കുറച്ചു നേരം എങ്ങനെയോ ഒക്കെ ഇരുന്നു എഴുന്നേറ്റ് പോയി. പിന്നെ അങ്ങോട്ട് പോകാൻ തോന്നും തോന്നിയില്ല. അച്ഛൻ second hand ടീവി വാങ്ങി അത് ആന്റിന set ആക്കി അതിന് ശേഷമാണ് ശക്തിമാൻ ഒക്കെ വിട്ടിൽ പഴയ വെള്ളിയാഴ്ച വരുന്ന ചിത്ര ഗീതം. പിന്നെ അത് കഴിഞ്ഞാൽ വരുന്നത് ഡൽഹി റിലെ ആണ്. അത് കാണുമ്പോൾ വല്യ വിഷമം തോന്നും. ഓരോ കാലത്തിന്റെ മധുരമായ ഓർമ്മയാണ്. ഓർമ്മയിൽ ചിലത് ഇങ്ങനെ പതിഞ്ഞു കിടക്കും. ഇടയ്ക്ക് തിരമാല വരുന്നത് പോലെ ഓടി കളിക്കും അതൊക്കെ ഓർക്കുമ്പോൾ എന്റെ ചുണ്ടിൽ ചിരി അറിയാതെ വരുന്നത് എനിക്ക് കാണാൻ കഴിയും.

    Reply
    • Manna Mereeza on November 12, 2023 5:14 PM

      ൻ്റെ Lechusee… വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി ട്ടോ 💖

      Reply
  6. സുഹാന jumbu on November 12, 2023 10:30 AM

    ഓരോ വരിയും ഓർമകളിലേക്ക് കൊണ്ടുപോയി . നമ്മുടെ സുരഭി മറന്നു പോയോ ? ശാന്തി ,ഭുനിയാദ് ഒക്കെ എന്റെയും ഇഷ്ടപെട്ട സീരിയൽ ആയിരുന്നു .കാറ്റിൽ ആന്റിന തിരിഞ്ഞു പോയാൽ മുകളിൽ കയറി വന്നോ വന്നോ എന്ന ആർത്തു വിളി ഒക്കെ ഇതു വായിച്ചപ്പോൾ കാതിൽ മുഴുങ്ങുന്നു . പരസ്യങ്ങളും രാമായണവും മഹാഭാരതവും ടിപ്പുസുല്താന്റെ സീരിയലും എല്ലാം ജാതിമത ഭേദമന്യേ കണ്ടിരിക്കും . ടിവിയുളള വീടിക്കുളളിൽ എല്ലാവരെയും മടികൂടാതെ സ്വീകരിക്കും . ഇന്നു വീട്‌ ഒതുക്കി വെച്ചതാണ് ആരെയും കയറ്റുകയുമില്ല സ്വന്തം മക്കൾക്ക് തന്നേ പല നിയന്ത്രണങ്ങളും .
    നല്ല എഴുത്തു 🥰🥰🥰

    Reply
    • Manna Mereeza on November 12, 2023 5:19 PM

      ‘സുരഭി ‘ മറന്നതല്ല ട്ടോ… എഴുതി വരുമ്പോൾ ഓർത്തുവച്ചതൊക്കെ പിന്നെ വിട്ടു പോകും.. പിന്നെ നമ്മുടെ വെബ്സൈറ്റിൽ എഡിറ്റ് ചെയ്യാവുന്ന വച്ച ശരിയാവില്ല.. അതോണ്ടാ. ഇങ്ങനെ മനസ്സ് തുറന്നുള്ള അഭിപ്രായം എനിക്ക് ഒത്തിരി ഇഷ്ടമാ💖 ഇതൊക്കെ നമ്മുടെ എഫ്ബി പേജിലൂടെ ഒന്ന് കോപ്പി പേസ്റ്റ് ചെയ്താൽ…! നല്ലതല്ലേ. നന്ദി ട്ടോ 😘

      Reply
  7. Sabira latheefi on November 9, 2023 7:19 AM

    സുന്ദരമായ ഓർമ്മകൾ അതിനേക്കാൾ സുന്ദരമായ എഴുതി. വായനക്കാരന്റെ ഓർമകളെ പുതുക്കി. 😍😍

    Reply
    • Manna Mereeza on November 9, 2023 7:30 AM

      സ്നേഹം dear 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.