Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേനലവധിയുടെ മാധുര്യത
ഓർമ്മകൾ കുട്ടികൾ

വേനലവധിയുടെ മാധുര്യത

By മന്ന മെരീസMarch 6, 2024Updated:March 9, 20244 Comments5 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്തെങ്കിലും എഴുതണമെന്ന് ഓർത്തപ്പോൾ എൻറെ പഴയ അവധിക്കാല ഓർമ്മകളെ അയവിറക്കാമെന്ന് വച്ചു. വേണോങ്കി നിങ്ങളും കൂടിക്കോളൂ…..

ജീവിതത്തിൻ്റെ മധ്യ വയസ്സിൽ എത്തിനിൽക്കുമ്പോൾ, പഴയകാല ഓർമയുടെ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ, എൻ്റെ അവധിക്കാല ഓർമ്മകളെ അയവിറക്കാൻ എനിക്ക് ഏറെ കൗതുകം തോന്നുന്നു. മാർച്ച് മാസം അവസാനം പരീക്ഷകൾ തീരുന്നതോടെ തുടങ്ങുന്ന മധ്യവേനലവധി കുട്ടികളുടെ വസന്തകാലമാണ്. അവസാന പരീക്ഷ കഴിയുന്ന ദിവസം ഞങ്ങൾ കൂട്ടുകാരെല്ലാം ഒരുമിച്ചുകൂടി ശങ്കരാടി ചേട്ടൻ്റെ മാടക്കടയിൽ നിന്ന് തേൻ മുഠായി വാങ്ങി തിന്നു സന്തോഷം പങ്കുവെക്കുമായിരുന്നു. പിന്നീടുള്ള ചർച്ചകളെല്ലാം ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ആഘോഷമാക്കാം? എന്തെല്ലാം കളികൾ കളിക്കാം? എന്നതിനെക്കുറിച്ചായിരിക്കും. കാരണം സ്കൂൾ പഠനം ആരംഭിക്കുന്ന കാലം മുതൽ തുടങ്ങുന്ന ഹോംവർക്കിൻ്റെയും ട്യൂഷൻ്റെയും പരീക്ഷകളിൽ മാർക്ക് കുറഞ്ഞാൽ കിട്ടുന്ന അധ്യാപകരുടെ അടിച്ചുടിൽനിന്നുമെല്ലാം ഒരു മോചനം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകൾ ആണല്ലോ ഞങ്ങളെല്ലാം. അതുകൊണ്ടുതന്നെ പരീക്ഷ കഴിഞ്ഞ് പാഠപുസ്തകങ്ങളെ, രണ്ടുമാസം കാണേണ്ട,എന്ന സന്തോഷത്തോടെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു അതിരുകളും നിയന്ത്രണങ്ങളുമില്ലാത്ത കളിയുടെയും നേരമ്പോക്കിൻ്റെയും മാത്രമായ അവധിക്കാലം അടിച്ചുപൊളിക്കാൻ ഇറങ്ങുന്നവരായിരുന്നു അന്നത്തെ കുട്ടിപ്പട്ടാളങ്ങളായ ഞങ്ങൾ.

പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചു നൽകിയ ഒരു രൂപമാണ് ഞാൻ ജനിച്ചു വളർന്ന നാട്. യാത്രയ്ക്ക് ബോട്ടിനെ മാത്രം ആശ്രയിക്കുന്ന, കുട്ടനാട്ടിലെ ഏറെ “ഭംഗിയുള്ള തുരുത്ത്’ എന്നറിയപ്പെടുന്ന, ഇന്നും വാഹനങ്ങൾക്ക് സുഗമമായി കടന്നുചെല്ലാൻ സാധിക്കാത്ത, വിശുദ്ധിയുടെ നിറകുടമായ ചാവറ പിതാവിൻ്റെ നാടായ, കൈനകരി എന്ന മനോഹരമായ ഗ്രാമം. നോക്കത്താ ദൂരത്ത് പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും ചെടികൾ ഇടർന്ന് വളരുന്ന ഇടവഴികളും വൃക്ഷലതാദികൾ തിങ്ങി നിറഞ്ഞ പറമ്പുകളും കൈതൊടുകളും പുഴകളും കൂടിച്ചേർന്ന ദൃശ്യ വിസ്മയം. നഗരത്തിൽ ജനിച്ചുവളർന്നവരിൽ നിന്ന് ഏറെ വിത്യസ്തമായ ജീവിതരീതിയും ആഘോഷങ്ങളും കളികളുമായിരുന്നു ഞങ്ങളുടേത്.

പഠനകാലത്ത് മമ്മി ഒത്തിരി കഷ്ടപ്പെട്ടാണ് ഞങ്ങളെ ഓരോരുത്തരെയും രാവിലെ വിളിച്ചെഴുന്നേൽപ്പിച്ച് സ്കൂളിലേക്ക് ഒരുക്കിവിടുന്നത്. കാരണം വള്ളവും ബോട്ടും മാത്രം ആശ്രയമായുള്ള ആ നാട്ടിൽ, സ്കൂളിൽ സമയത്തിന് എത്തണമെങ്കിൽ നേരത്തെ തന്നെ ഒരുങ്ങിയിറങ്ങണം. എന്നാലോ! അവധിക്കാലം ആകുന്നതോടെ, ആരും വിളിച്ചെണീൽപ്പിക്കാതെ തന്നെ രാവിലെ എഴുന്നേറ്റ് കൂട്ടുകാർക്കൊപ്പം റോക്കറ്റിനെ തോൽപ്പിക്കുന്ന വേഗത്തിൽ കളിക്കാനിറങ്ങുകയായി.

എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത്, ഓരോ അവധിക്കാലവും അന്നത്തെ കുട്ടികളായ ഞങ്ങളുടെ പാടത്തും പറമ്പിലും നിറഞ്ഞുനിന്ന കളി ഓർമ്മകളാണ്. നാട്ടിൻ പുറത്തെ കുട്ടികളായ ഞങ്ങൾ ഏറെ ആവേശത്തോടെ കളിച്ച കളിയാണ് കുട്ടിയും കോലും.

പിന്നെ, കൊത്തുകല്ലുകളി, സാറ്റ് കളി, കക്കുകളി, കബഡികളി, ചൂട്_ തണുപ്പ് കളി, ഓലപന്ത് കളി, അക്കുത്തിക്കു തുടങ്ങിയ ഇന്ന് അന്യം നിന്ന പല നാടൻകളികളും ഞങ്ങളുടെ വേനലവധികാലങ്ങളെ രസിപ്പിച്ചിട്ടുണ്ട്. “അക്കുത്തിക്കുത്താന വരുമ്പോൾ കയ്യേ കുത്ത്…. എല്ലാവരും കൈകൾ അമർത്തി വെച്ചിരിക്കും. രസം എന്താണെന്ന് വെച്ചാൽ, ആർക്കെങ്കിലും ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ കയ്യിലെ കുത്ത് അമർത്തിയ ഒരിടിയായിരുന്നു. ങാ… നിക്കറിയാം ഇതു വായിക്കുന്ന വായനക്കാരായ നിങ്ങൾ ഒരു നിമിഷത്തേക്കായാലും മനസ്സിൽ നിങ്ങൾ പണ്ട് കളിച്ച കളിയുടെ ഓർമ്മകളിൽ ആറാടിയുള്ള ഒരു സന്തോഷം ഇപ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയുംചുണ്ടിൽ വിരിയുന്നുണ്ടെന്ന് …. ഇല്ലേ?

ഇതിനിടയിൽ വേറൊരു രസം എന്താണെന്ന് വെച്ചാൽ; എൻ്റെ അനിയൻ റോയിമോനെ ഇടയ്ക്ക് രാജുവിന്റെ പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങാനായി മമ്മി വിളിക്കും.അവൻ അപ്പോൾ പിറുപിറുക്കാൻ തുടങ്ങും “ഈ മമ്മിക്ക് എപ്പോഴും ഇതേയുള്ളോ… സ്കൂൾ അടച്ചാലും മനുഷ്യന് ഒരു സമാധാനോം തരില്ലാ…. കടേല് പോ.. അങ്ങോട്ട് പോ…ഇങ്ങോട്ടു പോ.. കളിക്കാനും സമ്മതിക്കില്ലാന്ന് വച്ചാ..”. ഒടുവിൽ ദേഷ്യത്തോടെ തല ചൊറിഞ്ഞ് മനസ്സില്ലാമനസ്സോടെ ശ്ശ്ർ …എന്ന വേഗത്തിൽ കടയിൽ പോയി സാധനം വാങ്ങി തിരികെ എത്തും.

മധ്യവേനലവധിക്കാല ഓർമ്മകൾക്ക് എന്നും കുളിരാണ്. നാട്ടിൻ പുറത്തെ വിശാലമായ പറമ്പുകളിൽ നിറയെ പല തരത്തിലുള്ള വൃക്ഷങ്ങൾ കാണാമായിരുന്നു. പറമ്പിലെ മാവുകളിൽ നിറയെ ഇലകൾ പോലും കാണാൻ സാധിക്കാത്ത വിധം ചില്ലകളിലെല്ലാം നിറയെ മാങ്ങകൾ കായ്ച്ചു കിടക്കുമായിരുന്നു. നല്ല തുടുത്ത പഴുത്ത മാമ്പഴത്തിന് നേരെ ഞങ്ങൾ കുട്ടികളുടെ വക കല്ല്,വടി കൊണ്ടുള്ള പ്രയോഗങ്ങൾ ഉണ്ടാകും. ഏറ്റവും പ്രിയപ്പെട്ട ഓർമ്മ എന്താണെന്ന് വച്ചാൽ, അടുത്ത വീട്ടിലെ കുട്ടിയമ്മയുടെ പറമ്പിൽ, കാറ്റിൽ വീണ നാട്ടുമാങ്ങകൾ പെറുക്കാനുള്ള മത്സരിച്ചുള്ള ഓട്ടമാണ്. ആ നാട്ടു മാമ്പഴം ഈമ്പി ആസ്വദിച്ചു കഴിക്കുന്നതിൻ്റെ സ്വാദ് ഓർക്കുമ്പോൾ ഇപ്പോഴും എൻ്റെ നാവിൽ കൊതി വരുന്നു. കൂട്ടത്തിലെ വിരുതമാരായ ടോബിയും ജോർജേട്ടനും, കാണുന്ന മരത്തിലെല്ലാം വലിയ സാഹസികരാണെന്ന മട്ടിൽ വലിഞ്ഞു കേറും. പറിക്കുന്ന പേരക്കയെല്ലാം അവർ തിന്നുന്നതിന് ഇടയിൽ കുറെയൊക്കെ, ഞങ്ങൾ താഴെ നിൽക്കുന്ന പാവം കുട്ടികൾക്ക് എറിഞ്ഞു തരും. ഈ വലിഞ്ഞുകേറ്റത്തിൻ്റെ അടയാളങ്ങൾ ഓരോന്നായി ഈ സാഹസികരുടെ ദേഹത്ത്പലപ്പോഴും കാണാനുണ്ടാവും. അന്നൊക്കെ പറങ്കിമാങ്ങ പറിച്ചു പറങ്ങേണ്ടി തീയിൽ ചുട്ട് തോടു പൊട്ടിച്ച് കഴിച്ചതിന്റെ സ്വാദും നാട്ടു മാമ്പഴം ചുനയൂറ്റിച്ച് കളഞ്ഞ് ആസ്വദിച്ചു കഴിച്ചതിന്റെ രുചിയും… ആഹാ!! അതുപോലെ നല്ല കിളിച്ചുണ്ടൻ മാമ്പഴം ചെറുതായി അരിഞ്ഞ് കുഞ്ഞുള്ളിയും മുളകും പച്ച വെളിച്ചെണ്ണയും ഉപ്പും കൂട്ടി തിരുമ്മി കഴിക്കും. ഹോ.. അതിന്റെയൊക്കെ ഒരു സ്വാദേ!! ഇന്നും നാവിൽ തങ്ങിനിൽക്കുന്നു.

ഞങ്ങളുടെ വീടിൻറെ മുൻപിൽ തന്നെ നെൽപ്പാടം ആണ്. ഇളംകാറ്റിൽ ശിരസ്സ് ഉയർത്തിപ്പിടിച്ച്, നല്ല താളത്തിലാടുന്ന നെൽക്കതിരുകൾ. മധ്യവേനലവധി കാലത്താണ് ഈ പാടത്ത് കൊയ്ത്തു നടക്കാറ്. ഞങ്ങൾ കുട്ടികളെല്ലാം കൊയ്ത്ത് നടക്കുന്ന പാടവരമ്പത്ത് ഇരിപ്പുറപ്പിയ്ക്കും. പാടത്ത്, പെണ്ണുങ്ങൾ നെല്ല് കൊയ്യുന്നത് നല്ല രസമുള്ള കാഴ്ചയാണ്. നാം ഓരോരുത്തരും കഴിക്കുന്ന ചോറ് എത്ര മനുഷ്യരുടെ കഷ്ടപ്പാടിൻ്റെ ഫലമാണെന്ന് ആ കൊയ്ത്തും കറ്റമെതിയും കാണുന്നതിലൂടെ നമുക്ക് മനസ്സിലാകും.

പിന്നീട് കറ്റമെതിക്കുമ്പോഴും വൈക്കോൽ കൂന ഉണ്ടാക്കുമ്പോഴും എല്ലാം ഞങ്ങൾ കുട്ടികളെല്ലാവരും അവരോടൊപ്പം ചേർന്ന് സഹായിക്കും. പിന്നീട് കൊയ്ത്തുകഴിഞ്ഞ പാടത്തിലൂടെ ഞങ്ങൾ ഓടിക്കളിക്കുന്നത് ദിവസവും പതിവാക്കി. ഇങ്ങനെ ഓടി കളിക്കുമ്പോൾ പാടവരമ്പത്തെ ചതുപ്പിൽ ചിലപ്പോഴൊക്കെ കാൽ പുഴ്ന്ന് പോകാറുമുണ്ട് . ചില ദിവസങ്ങളിൾ ഞങ്ങൾ കൂട്ടുകാർ എല്ലാരും കൂടി കൊയ്ത്തുകഴിഞ്ഞ പാടത്ത് നെല്ല് പെറുക്കും. നല്ല കാറ്റ് കിട്ടുന്ന ചിറകളുണ്ടിവിടെ. അവിടെ പോയിരുന്നു ഇടയ്ക്കൊക്കെ ഞങ്ങൾ പുസ്തകങ്ങൾ വായിക്കും.അതൊക്കെ ഇന്നും മനസ്സിലെ നരച്ചു പോകാത്ത ഓർമ്മകളാണ്.

അന്നൊക്കെ ഞങ്ങൾ ചങ്ങാതിമാരുടെയെല്ലാം വീടുകളിൽ പോയി കളിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തിലെ അടുത്തുള്ള എല്ലാ വീടുകളും തമ്മിലും പരസ്പര സ്നേഹവും സഹകരണവും ഐക്യവും ഒക്കെ ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ വിശപ്പിനെ മറി കടക്കുന്ന ഉത്സവമായിരുന്നു വേനലവധി. ഇതിനിടയിൽ എപ്പോഴെങ്കിലും ആരുടെയെങ്കിലും വീട്ടിൽ നിന്ന് ഉച്ചയൂണ് കഴിച്ചാൽ ആയി.

കൊയ്ത്തു കഴിഞ്ഞ പാടത്ത് വെള്ളം കയറിയാൽ പിന്നെ ഞങ്ങൾ കോരുവല ഉപയോഗിച്ചും ചൂണ്ടയിട്ടും മീൻ പിടിക്കുന്ന തിരക്കിലാണ്. ചൂണ്ടയിൽ കൊത്തുന്ന കാരിയും, കല്ലേമുട്ടിയും, പള്ളത്തിയും, പരലുമെല്ലാം ഞങ്ങളുടെ മമ്മി നിമിഷനേരംകൊണ്ട് വൃത്തിയാക്കി വറചട്ടിലാക്കും. വഴി തെറ്റി വരുന്ന ‘നീർക്കോലിരാമമാരെ’ ഞങ്ങളുടെ കൂട്ടത്തിലെ വിരുതരായ കുട്ടി സംഘങ്ങൾ ഈർക്കിലികളിൽ കോർത്ത് ആർപ്പുവിളികളോടെ വലിച്ച് നടക്കും.

വൈകുന്നേരം വരെ കണ്ണും മൂക്കുമില്ലാകളിയും കഴിഞ്ഞു തിരിച്ചു വീട്ടിൽ എത്തി സോപ്പും തോർത്തും മാറാനുള്ള ഡ്രസ്സ് എടുത്ത്, ആറ്റിൽ പോയി നീന്തി മുങ്ങി കുളിച്ചു നല്ല കുട്ടികളായി സന്ധ്യാപ്രാർത്ഥനയ്ക്ക് ഒരുങ്ങും.

അവധിക്കാലത്ത് കുട്ടികൾക്ക് കൂടുതൽ സമയം ഉള്ളതുകൊണ്ട് അവരെ കൊച്ചുകൊച്ചു ജോലികൾ ചെയ്യാൻ പരിശീലിപ്പിക്കണം, എന്നാലെ അവർക്ക് തനിയെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാകൂ എന്നാണ് അച്ഛായൻ്റെ കണ്ടുപിടുത്തം. അതുകൊണ്ടുതന്നെ പാത്രം കഴുകാനും മുറിവൃത്തിയാക്കാനും, വീട്ടിലെ തുണികൾ അലക്കാനും, മമ്മിയുടെ ആടിനും താറാവിനും കോഴിക്കും തീറ്റ കൊടുക്കാനും അവയെ കൂട്ടിൽ കയറ്റാനുമൊക്കെ ഞങ്ങൾ സഹായിക്കുമായിരുന്നു. അവധിക്കാലത്ത് ആടിനെ കറക്കുന്ന ആ ജോലി വളരെ രസമുള്ള ഒന്നായിരുന്നു. (നാൻസിചേച്ചിയാണ് ആടിനെ കറക്കുന്നത്. എനിക്ക്, അതിൻ്റെ കാലേൽപിടിക്കാനേ അറിയൂ😀). എന്തായാലും അവധിക്കാലത്ത് കളിക്കുന്നതിനൊപ്പം ഇതുപോലെ ചെറിയ ചെറിയ ജോലികൾ ഓരോന്നായി ചെയ്തു മമ്മിയെ സഹായിക്കുമ്പോൾ അലസരാകാതെ ഒഴിവുകാലം വളരെ നന്നായി ആസ്വദിക്കാൻ കഴിയുമായിരുന്നു. ഉത്തരവാദിത്വബോധത്തിൽ വളരുന്ന കുട്ടികൾ വൈകാരിക പക്വത ആർജ്ജിച്ച് ജീവിത അനുഭവങ്ങളെ സമചിത്തതയോടെ നേരിടാനും അവരുടെ ജീവിതത്തെ വിലമതിക്കുന്നതിനൊപ്പം മറ്റുള്ളവരെ മാനിക്കാനും പഠിക്കും എന്നൊക്കെയുള്ള അച്ഛായൻറെ കണ്ടുപിടിത്തം വെറുതെയായില്ല എന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്.

ഇന്നത്തെ പല രക്ഷിതാക്കൾക്കും സ്കൂൾ അവധി വന്നാൽ കുറെ നാൾ മക്കളെ സഹിക്കുന്നതിനെക്കുറിച്ച് ടെൻഷൻ. അതുകൊണ്ടുതന്നെ അവർ ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടെ അവധിക്കാലം ചെലവഴിക്കാനായി പല എക്സ്ട്രാ ആക്ടിവിറ്റി ക്ലാസുകളിലും അല്ലെങ്കിൽ വീട്ടിനുള്ളിൽ കമ്പ്യൂട്ടറും ടാബും ഒക്കെ കൊടുത്ത് ഇരുത്തുന്നു. എന്തൊരു അറുബോറൻ ഏർപ്പാടാണത് ? അവരും കൂട്ടുകാരുമൊത്ത് പുറത്തൊക്കെ കളിച്ചു ഉല്ലസിക്കട്ടെ. അവധി ദിനങ്ങൾ നമ്മുടെ മക്കളും ആസ്വദിക്കട്ടെ.

എൻ്റെ സ്മൃതികളിൽ ഇന്നും അവധിക്കാലത്തിൻ്റെ മാമ്പഴക്കാലം മായാതെ പൂത്തുലഞ്ഞു നിൽക്കുന്നു. പഴയ കാലത്തെക്കൊരു തിരിച്ചുപോക്കില്ല എന്ന് ഓർമ്മപ്പെടുത്തലിലൂടെ കാലം അതിൻറെ സർവ്വശക്തിയോടെ മുന്നോട്ടു കുതിക്കുന്നു.

Note: നിക്കറിയാം.. ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനസ്സിലൂടെ പഴയ നല്ല കാലത്തിൻറെ ഓർമ്മകൾ തട്ടി കളിക്കുന്നുണ്ടെന്ന്… അതിനെന്താ? പോന്നോട്ടെ.. കുഞ്ഞോർമ്മകൾ കമന്റിലൂടെ 🤩

Manna Mereeza

Post Views: 44
4
മന്ന മെരീസ

വായന ഏറെ ഇഷ്ടം

4 Comments

  1. Joyce Varghese on March 7, 2024 12:03 AM

    വേനലവാധി ഓർമ്മകൾ ഓടിയെത്തി.
    മനോഹരം.
    ❤👌👏

    Reply
    • Manna Mereeza on March 7, 2024 8:07 AM

      Thanks 💕

      Reply
    • Silvy Michael on March 9, 2024 5:07 PM

      N നിങ്ങള് ഉറുമ്പുറുമ്പ് കളിക്കില്ലാരുന്നോ? കൊതിച്ചുപോയി ആ കാലത്തെ ഓർത്ത് 👌👌

      Reply
      • Manna Mereeza on March 9, 2024 5:21 PM

        😘😘

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.