Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹായ്…. എത്ര സുന്ദരിയാ മണാലി !!!🏔️
അനുഭവം യാത്ര

ഹായ്…. എത്ര സുന്ദരിയാ മണാലി !!!🏔️

By മന്ന മെരീസOctober 23, 2024Updated:November 16, 20245 Comments7 Mins Read119 Views
Bookmark Now
Please login to bookmark Close

No account yet? Register

കുളു മണാലിയെ പറ്റി ഞാനാദ്യം അറിഞ്ഞത് ഡൽഹിയിൽ താമസിച്ചിരുന്ന എൻറെ നാൻസിചേച്ചിയിൽ നിന്നാണ്. അന്ന് തൊട്ടേ മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമായിരുന്നു കോരിത്തരിപ്പിക്കുന്ന തണുപ്പും മഞ്ഞും ആകാശം തൊടാൻ വെമ്പുന്ന മഞ്ഞു മലകളും നിരനിരയായി നിൽക്കുന്ന ദേവദാരു മരങ്ങളും സാഹസികമായ വിനോദങ്ങളും മഞ്ഞിൽ പുതച്ചു കിടക്കുന്ന പർവ്വതങ്ങളും ഒക്കെയുള്ള കുളു മണാലി.

ഒത്തിരി ആഗ്രഹമുണ്ടായിരുന്നെങ്കിലും മണാലി യാത്രയെക്കുറിച്ച് ഗൗരവപൂർവ്വം ചിന്തിക്കാൻ തരപ്പെടാത്ത വിധം മറ്റെന്തിലൊക്കെയോ കുരുങ്ങി കിടക്കുകയായിരുന്നു ജീവിതമെന്ന് തോന്നിപ്പോകുന്നു.

ഇപ്പോളിതാ, മലമടക്കുകൾ താണ്ടി ആ ശബ്ദം കാതിലേയ്ക്ക്…

വരൂ… നിനക്കിവിടം സന്ദർശിക്കേണ്ടേ….? എന്തായാലും ആ ഉൾവിളിയിൽ കിട്ടിയ അവസരം പാഴാക്കാതെ പോകാൻ തന്നെ തീരുമാനിച്ചു.

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഞങ്ങൾ തീരുമാനിച്ചതുകൊണ്ട് ഞങ്ങളുടെ യാത്ര ഫ്ലൈറ്റിലാണ് കൊച്ചിയിൽ നിന്നും ഡൽഹി വരെ വന്നത്. അവിടെ ചേച്ചിയുടെ വീട്ടിൽ ഭക്ഷണമൊക്കെ കഴിച്ച് വിശ്രമിച്ചിട്ട് വൈകുന്നേരത്തോടെ പണിക്കേഴ്സ് ട്രാവൽസിന്റെ ടെമ്പോ ട്രാവലറിൽ മണാലിയിലേക്കുള്ള പ്രയാണം ആരംഭിച്ചു.

ഏകദേശം 570 km ദൂരമുണ്ടെന്നാ വണ്ടിയുടെ സാരഥിയായ ഹിന്ദി ഭയ്യാ പറഞ്ഞത്. റോഡിന് ഇരുവശവും പഞ്ചാബി ധാബകൾ .കൊട്ടാരം പോലെ തോന്നിക്കുന്ന കല്യാണ മണ്ഡപങ്ങൾ. ആഹാ… ഡൽഹിയുടെ രാത്രി കാഴ്ചകൾ എന്ത് മനോഹരമാണെന്നോ !!

നഗരാതിർത്തി കഴിഞ്ഞപ്പോൾ തന്നെ റോഡിലെ തിരക്ക് കുറഞ്ഞു. സാധാരണ രാത്രികാലങ്ങളിലാണ് ഡൽഹിയിൽ നിന്നുള്ള ഒട്ടുമിക്ക വണ്ടികളും മണാലിയിലേക്ക് പോകുന്നത്.

ഞങ്ങൾ സഞ്ചരിച്ച വണ്ടിയിൽ സൈഡിൽ കർട്ടനില്ലാത്തതിനാൽ റോഡിൻറെ ഇരുവശത്തെയും കാറ്റത്തുലയുന്ന, കണ്ണത്താത്ത ദൂരം ഗോതമ്പ് വയലുകൾ കാണാം. ഇത്തരം പ്രകൃതി മനോഹര കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാളും ഭംഗിയായി എൻറെ കണ്ണുകൾ ഒപ്പിയെടുത്ത് എൻറെ മനസ്സിൻറെ ഉള്ളറകളിൽ സൂക്ഷിക്കും. എപ്പോഴും കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് ഊളിയിടുന്നതും ഇത്തരം യാത്രകളിലാണ്.

തണുപ്പിന്റെ കാഠിന്യം കൂടി വന്നപ്പോൾ തന്നെ ഞാനേറെ മോഹിച്ച സ്ഥലം ദൂരെയല്ല എന്ന് മനസ്സിലായി. യാത്രയിൽ പലയിടത്തും റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായും തുരങ്ക നിർമ്മാണം നടക്കുന്നതുകൊണ്ടും മണ്ണിടിഞ്ഞ് ചെളിയായതുമെല്ലാം വലിയ യന്ത്രങ്ങളുടെ സഹായത്തോടെ ചെയ്യുന്നതുകൊണ്ട് റോഡ് പലയിടത്തും ബ്ലോക്ക് ആയിരുന്നു. അങ്ങനെ റോഡിൽ പണികൾ നടക്കുന്ന ആ തിരക്കിലൂടെ, വീതി കുറഞ്ഞ ചെറിയ റോഡിലൂടെ, ഞങ്ങളുടെ വണ്ടിയും നിരങ്ങി നീങ്ങി. കൂടുതൽ ദുർഘടമായ വഴികളിലൂടെ ഹിന്ദിച്ചേട്ടൻ ഒരു കൂസലുമില്ലാതെ അനായാസം മറ്റു വണ്ടികൾക്ക് സൈഡ് കൊടുക്കുമ്പോഴും വളവുകൾ എടുക്കുമ്പോഴും ശ്വാസം അടക്കി പിടിച്ചിരിക്കേണ്ട നിമിഷങ്ങൾ ആയിരുന്നുവെങ്കിലും കണ്ടു മതിവരാത്ത സാധാരണക്കാരെ പോലും കവിയാക്കി മാറ്റുന്ന പ്രകൃതിഭംഗി യാത്രയിലെ മുഷിവ് ഒഴിവാക്കി എന്നിൽ കൂടുതൽ ആവേശം പടർത്തി.

പെട്ടെന്നതാ, ചുറ്റും ഇരുട്ടു നിറയുന്നത് പോലെ തോന്നി. കുളു മണാലിയിലേക്കുള്ള ഏക ഗേറ്റ് വേ ആയ മൂന്നു കിലോമീറ്റർ നീണ്ടുകിടക്കുന്ന ഔട്ട് ടണലിലേക്ക് വണ്ടി പ്രവേശിക്കുകയായി. ടണലിന്റെ അകത്തു മെഴുതിരി വെട്ടം പോലെ ചില വിളക്ക് കാലുകൾ കാണാമായിരുന്നു.

അതാ ! അങ്ങകലെ മലമുകളിൽ ചുവപ്പ് പടരുന്നു.സൂര്യൻ ഭൂമിയെ തട്ടി ഉണർത്താനുള്ള പുറപ്പാടിലാണ്. കിളികൾ പറക്കാൻ തുടങ്ങി. റോഡിൻറെ ഒരുവശത്ത് ഭൂമിയുടെ ഹൃദയത്തിൻറെ ഇസിജി ഗ്രാഫ് പോലെ ഉയർന്നു താഴ്ന്നു നിൽക്കുന്ന മഞ്ഞുമലകൾ. മറുവശത്ത് താഴ്വാരത്തിലൂടെ മിനുസമായ ഉരുളൻ കല്ലുകളിൽ തട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് കുണുങ്ങിയൊഴുകുന്ന ബിയാസ് നദി. എത്ര കണ്ടാലും മതിവരില്ല… പാറകളോട് മല്ലടിച്ചു കൊണ്ടുള്ള ആ ഒഴുക്ക്. കുളൂ നഗരം അടുക്കുംതോറും ശാന്തമായി ഒഴുകിയിരുന്ന ബിയാസ് നദിയുടെ ഒഴുക്ക് അല്പം രൗദ്രഭാവത്തിലേക്ക് മാറുന്നതായി കണ്ടു.

വണ്ടി മലകൾ കയറി കയറി മുകളിലേക്ക് പോകുംതോറും മനസ്സ് ആവേശത്തിലായി. അപ്പോൾ കുട്ടികൾക്ക് സംശയം…. ഈ കാണുന്ന വന്മലകൾക്കു മുകളിൽ ജലവിതരണം എങ്ങനെയാകുമെന്ന്? ഉത്തരവും അവർ തന്നെ കണ്ടുപിടിച്ചു; കാരണം, അങ്ങകലെ തെളിഞ്ഞു നിൽക്കുന്ന മഞ്ഞുമലകളിൽ നിന്ന് മഞ്ഞുരുകി ചെറിയ നീർച്ചാലുകൾ പലവഴിക്ക് ഒഴുകി പരക്കുന്നതിനാൽ ശുദ്ധ വായുവിനും വെള്ളത്തിനും ഒരു കുറവും ഇല്ലാത്ത നാടാണിതെന്ന്. ഇപ്പോഴത്തെ ഇപ്പോഴത്തെ Gen Z കുട്ടികൾ അടിപൊളി അല്ലേ? ചോദ്യവും ഉത്തരവും അവർ തന്നെ കണ്ടുപിടിക്കും.🥴🥴

അങ്ങനെ നീണ്ട 14Hrs യാത്രയ്ക്കൊടുവിൽ രാവിലെ ഏഴുമണിയോട് കൂടി നേരത്തെ ബുക്ക് ചെയ്തിരുന്ന “മസ്റ്റിഫ് സനാഡ് “ഹോട്ടലിൽ എത്തി. നിലത്ത് കാല് കുത്തിയപ്പോൾ തന്നെ തണുപ്പിന്റെ കാഠിന്യം അറിയുന്നുണ്ടായിരുന്നുവെങ്കിലും ചുറ്റിനും കാണുന്ന മഞ്ഞു പുതച്ച പർവ്വതങ്ങളുടെ കാഴ്ച, ആ തണുപ്പിനെയൊക്കെ മാറികിടന്ന് മനസ്സിലേക്ക് ഇളം വെയിൽ പരത്തി.

വണ്ടിയിൽ നിന്ന് ബാഗുകൾ എടുക്കുമ്പോൾ തണുത്തിട്ട് പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നു. ഈശ്വരാ ! പകൽ ഇത്ര തണുപ്പെങ്കിൽ രാത്രിയിലെ കാര്യം എന്താവുമോ എന്തോ…! 🥺🥺

നേരെ റൂമിലേക്ക് പോയി. നല്ല വൃത്തിയുള്ള അടിപൊളി റൂം. ഫ്രഷായി വന്നപ്പോൾ നല്ല വിശപ്പ്. “ഒരു ചായ കുടിച്ചാലോ…? “എന്നായി എല്ലാരും. കൂട്ടത്തിലുള്ള പലർക്കും ഈ തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഉള്ളിലേക്ക് എന്തെങ്കിലും ഇന്ധനം നിറച്ചാൽ കൊള്ളാമെന്ന മോഹം🤪. എന്നാലും അത് വകവയ്ക്കാതെ ഹോട്ടലിലെ ബാൽക്കണിയിലൂടെ ദൂരെ മഞ്ഞുമലകളെ നോക്കി കുറെ നേരം വെറുതെ നിന്നു.

ആഹ്…. ദൂരെ പല ആകൃതികളിലായി മലകൾ… വെള്ളിമേഘകെട്ട് പോലെ മഞ്ഞ് മലയെ പൊതിഞ്ഞ്… മലകളുടെ അറ്റം എവിടെയെത്തുന്നുവെന്ന് നമുക്ക് അറിയാൻ പറ്റുന്നില്ല…. അങ്ങ് ആകാശത്തെ തൊട്ടുനിൽക്കുന്നുവോ എന്തൊ! അല്ലാ… എന്തായിരിക്കും ആ മലനിരകൾ ആകാശത്തെ തൊട്ടുരുമ്മി നിന്നുകൊണ്ട് ചെവിയിൽ മന്ത്രിക്കുന്നത് !

ഭക്ഷണം കഴിച്ച് ഞങ്ങളെല്ലാവരും കൂടി ആദ്യം പോയത് പുരാണങ്ങളിലും മിത്തുകളിലും കേട്ടുപഴകിയ ഹഡിംബ ദേവി ക്ഷേത്രത്തിലേക്കാണ്.

ഹഡിംബ ക്ഷേത്രം : വെയിൽനാളം വല്ലപ്പോഴും എത്തിനോക്കാൻ ഇഷ്ടപ്പെടുന്നതും കൂടുതലും ഇരുട്ടിനെ പുൽകി നിൽക്കുന്ന ഒറ്റത്തടിയിൽ അധികം ശിവരങ്ങൾ ഇല്ലാതെ ഉയരത്തിൽ അങ്ങനെ വളർന്നുനിൽക്കുന്ന ദേവദാരു വൃക്ഷങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ തടി ക്ഷേത്രം. വനവാസത്തിന്റെ ഭാഗമായി അതിലെ കടന്നുപോയ പഞ്ച പാണ്ഡവരിൽ ഒരാളായ ഭീമൻ,ഹിഡുംബൻ എന്ന അസുരന്റെ സഹോദരിയായ ഹിഡുംബിയെ കണ്ടുമുട്ടുകയും ആദ്യ കാഴ്ചയിൽ തന്നെ അവരോട് ഇഷ്ടം തോന്നി ഹിഡുംബനെ വധിച്ചു ഹിഡുംബിയെ സ്വന്തമാക്കി എന്നാണ് വിശ്വാസം. ആൾക്കൂട്ടത്തിനിടയ്ക്ക് തിക്കും തിരക്കും കൂട്ടി ദേവിയെ കാണാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ പുറത്തു നിന്ന് കണ്ടതേയുള്ളൂ. മഞ്ഞുകാലത്ത് ഇവിടെ എത്തിച്ചേരാൻ സാധിച്ചാൽ മഞ്ഞിൽ പുതച്ചു നിൽക്കുന്ന ദേവദാരു മരങ്ങളുടെയും ക്ഷേത്രത്തിന്റെയും ഒക്കെ ഭംഗി മനോഹരമായ ഒരു കാഴ്ചയായി മാറും.

അവിടെനിന്ന് ഞങ്ങൾ മൈനസ് ഡിഗ്രി തണുപ്പിലും ചൂടുള്ളൊരു ഉറവ കാണപ്പെടുമെന്ന് പറയുന്ന വസിഷ്ഠ ക്ഷേത്രവും ജോഗിനി വെള്ളച്ചാട്ടവും കണ്ട് തിരികെ ഹോട്ടലിൽ മടങ്ങിയെത്തി. വസിഷ്ഠ മഹർഷിയുടെ ഈ അമ്പലത്തിലെ വെള്ളം തനിയെ ചൂടായി ഉറവ പൊട്ടി വരുന്നതാണ് ട്ടോ.

റോഹ്‌ത്തംഗ് പാസ്സ് : യാത്രയുടെ രണ്ടാം ദിവസം മണാലിയിലേ കാതലായ ദൃശ്യങ്ങൾ കാണാനായി വണ്ടി തിരിച്ചു. വേനൽക്കാലത്ത് മഞ്ഞുമൂടി കിടക്കുന്ന മണാലിയിലെ ഏറ്റവും ഉയർന്ന ഒരു അത്ഭുതപ്രദേശം. വണ്ടി നീങ്ങി കുറേ കഴിഞ്ഞപ്പോൾ ഞങ്ങൾ പോകുന്ന സ്ഥലത്ത് മഞ്ഞും തണുപ്പും കൂടുതലായതുകൊണ്ട് അതിനെ പ്രതിരോധിക്കാനുള്ള ഡ്രസ്സുകൾ വാടകയ്ക്ക് കിട്ടുന്ന കടയിൽ കയറി. നിറയെ ആളുകൾ… ശരീരം മുഴുവൻ മറക്കുന്ന സ്പോഞ്ച് നിറച്ച, ട്രാക്ക് സ്യൂട്ട് പോലുള്ള ഒറ്റ പീസ് കുപ്പായം. കൂടെ തൊപ്പിയും ഷൂസും വുളൻ സോക്സും കയ്യിലിടാൻ ഉറകളും കണ്ണടയും വേറെ കാശുകൊടുത്ത് വാങ്ങണം. അതുമിട്ടു വീണ്ടും യാത്ര. അത്തരം ഡ്രസ്സുകൾ അണിഞ്ഞു വന്നപ്പോൾ ബഹിരാകാശ സഞ്ചാരികളെ പോലെ തോന്നിച്ചതിനാൽ (ആകാശം കയ്യെത്തിപ്പിടിക്കാൻ പോകുന്ന പ്രതീതി) അപ്പോൾ തന്നെ ഫോട്ടോ എടുക്കാൻ എല്ലാവർക്കും ഉത്സാഹം !! 💃💃

മലകൾ കയറി വണ്ടി മുന്നോട്ട്. ആഹ് ! മുകളിലേക്ക് കയറുന്തോറും മഞ്ഞു കൂടിക്കൂടി വന്നു. ഇതാണ് ഉയരം കൂടുംതോറും പ്രകൃതിയുടെ വന്യ സൗന്ദര്യം വർണ്ണാതീതമാകുന്നു എന്ന് കവികൾ പാടി നടക്കുന്നത്. യാത്രക്കിടെ തിരിഞ്ഞുനോക്കുമ്പോൾ എം, ഡബ്ല്യു അക്ഷരങ്ങൾ നിരനിരയായി എഴുതിയിരിക്കുന്നത് പോലെ തോന്നും റോഡ് കണ്ടാൽ !! അത്ര ഭംഗിയായി റോഡ് നിർമ്മിച്ചിരിക്കുന്നു. ഇവിടെ ഡ്രൈവിങ്ങിലും നല്ല ശ്രദ്ധ വേണം. ഞങ്ങളുടെ ഡ്രൈവർ ഭയ്യ വളരെ കൂളായ ഒരു മനുഷ്യനായിരുന്നു. യാത്രയിൽ ഞങ്ങളോട് ഓരോ കാര്യങ്ങളും പറഞ്ഞു തന്നുകൊണ്ടിരുന്നു. 8600 അടി ഉയരത്തിലാണ് മണാലി സ്ഥിതി ചെയ്യുന്നത്… ഇപ്പോൾ സീസൺ ആയതിനാൽ എല്ലായിടവും മഞ്ഞിൽ പൊതിഞ്ഞ് . മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം. പക്ഷേ ഇവിടുത്തെ ആപ്പിൾ സീസൺ ജൂലൈ ഓഗസ്റ്റ് ആണത്രേ. ഞങ്ങൾ ചെല്ലുമ്പോൾ ആപ്പിളൊക്കെ കായ് പിടിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ട് ആപ്പിൾ കൊട്ട കൈയില് പിടിച്ച് നിൽക്കുന്ന ഫോട്ടോയൊന്നും എടുക്കാൻ പറ്റിയില്ല.☹️🙄

ഇവിടെ ലേ-മണാലി ഹൈവേയിൽ മുൻ പ്രധാനമന്ത്രി അടൽ വിഹാരി വാജ്പേയിയുടെ പേരിൽ അറിയപ്പെടുന്ന 9 കിലോമീറ്റർ നീളമുള്ള അടൽ ടണലിലൂടെയുള്ള യാത്ര തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.

അതാ… ഞങ്ങൾ കാണാൻ ആശിച്ച ഇടം എത്തി. മഞ്ഞനിറത്തിലുള്ള ബോർഡിൽ കറുത്ത അക്ഷരങ്ങൾ…. റോഹ്‌ത്തംഗ് പാസ്സ് .

ഇനിയാണ് രസം… വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ട് ഡ്രൈവർ ഭയ്യ പറഞ്ഞു, ഇനി നിങ്ങൾ കുറെ നടക്കണം. ആദ്യമെല്ലാവരും “ഇതൊക്കെ ഒരു നടപ്പാണോ” ?? എന്ന ഭാവത്തിൽ ആവേശത്തോടെ നടന്നു തുടങ്ങി. പിന്നീട് ചെറിയ രീതിയിൽ കിതക്കാൻ തുടങ്ങി. എന്നാൽ നിന്ന് കിതപ്പു മാറ്റാമെന്ന് വച്ചാലോ, ശരീരമാസകലം തണുപ്പ് അരിച്ചു കയറുന്ന ഫീൽ. മഞ്ഞു കട്ടയിൽ ചവിട്ടി തെന്നി നടക്കുമ്പോൾ… വീണുപോയേക്കുമോ എന്നസംഭ്രമം. ഒന്ന് രണ്ടിടത്ത് തെന്നിയെങ്കിലും കയ്യില് ഒരു വടി കരുതിയത് കൊണ്ട് തൽക്കാലം രക്ഷപ്പെട്ടു.( അവിടെ വടി വില്പനയ്ക്ക് ഉണ്ട്) അപ്പോൾ കൂട്ടത്തിലുള്ളവർ പറഞ്ഞു…. മനസ്സിനെ ഒന്ന് റിലാക്സ് ചെയ്ത് നടന്നാൽ തണുപ്പറിയില്ലാത്ര. നോക്കുന്ന സ്ഥലത്തൊക്കെ മഞ്ഞു മൂടി കിടക്കുന്നത് കാണുമ്പോൾ ഈ നടന്ന ക്ഷീണം ഒക്കെ പമ്പകടക്കും.

അങ്ങനെ ഇളം തണുപ്പും മഞ്ഞു പെയ്ത്തുമെല്ലാ ആസ്വദിച്ച് കിതച്ചും തളർന്നു ഒടുവിൽ ഏറെ കാണാൻ ആഗ്രഹിച്ച മഞ്ഞുമൂടി വെള്ളപുതച്ചു നിൽക്കുന്ന ഇടത്തെത്തി. നേരെ മഞ്ഞിലേക്ക് ഓടിയിറങ്ങിയപ്പോൾ “സ്വർഗം താണിറങ്ങി വന്നതോ” എന്ന പാട്ടിൻറെ ഈരടികൾ മനസ്സിലേക്ക് വന്നു. മഞ്ഞുമലകളുടെ സൗന്ദര്യത്തിൽ ഒരു നിമിഷം എല്ലാവരും പ്രായവും പരിസരവും മറന്ന് കുട്ടികളെ പോലെയായി. മഞ്ഞു കട്ടകൾ കയ്യിലെടുത്തും തമ്മിൽ വാരിയെറിഞ്ഞു വീണുരുണ്ടും തെന്നിതെന്നിയും മഞ്ഞിൽ കളിച്ചു. കുട്ടികൾ ഇവിടെ സ്കിയിങ് നടത്തി.

രസമെന്താണെന്ന് വെച്ചാൽ ഇവിടെ സ്കിയിങ് നടത്തുന്നവരിൽ മിക്കവരും ബാലൻസ് തെറ്റി മലർന്നോ കമിഴ്ന്നു വീഴുമ്പോഴും ചമ്മൽ മറക്കാൻ പരസ്പരം നോക്കി വെറുതെ ചിരിക്കും. ഇവിടെ വെറുതെ… കൈരണ്ടും നീട്ടിപ്പിടിച്ച്… ഒന്ന് കണ്ണടച്ച്…. മുഖം പതിയെ ആകാശത്തിലേക്ക് ഉയർത്തി… കുറച്ചു സെക്കൻഡുകൾ ശ്വാസം പതിയെ ഉള്ളിലേക്കും പുറത്തേക്ക് വലിച്ചാൽ…. കിട്ടുന്നത് ഒരു പുതിയ ഊർജം. എത്ര മനോഹരം…!! എഴുതാനും പറയാനും വാക്കുകൾ പോരാ. കണ്ടും അനുഭവിച്ചും തന്നെ അറിയണം.

റിവർ റാഫ്റ്റിങ്: ഈ യാത്രയിൽ ഞങ്ങളുടെ കുട്ടികൾക്ക് ലഭിച്ച മറ്റൊരു സന്തോഷമാണ് റിവർ റാഫ്റ്റിംഗ്. കുളു മണാലി യാത്രയിലെ സാഹസിക വിനോദമായ റിവർ റാഫ്റ്റിംഗ്, പാരാഗ്‌ളൈഡിങ് എല്ലാം കുളൂവിൽ തന്നെയാണ്. സുരക്ഷാ ജാക്കറ്റുകൾ അണിഞ്ഞ് കുട്ടികളെല്ലാം ബോട്ടിൽ കയറി. ഉരുണ്ടു മിനുസമായ പാറക്കല്ലുകൾ നിറഞ്ഞ നദിയിലെ വെള്ളത്തിന് മലമുകളിൽ നിന്ന് മഞ്ഞുരുകി വരുന്നത് കാരണം അതിശക്തമായ തണുപ്പാണ്… നല്ല ഒഴുക്കും. കുത്തിയൊഴുകുന്ന പുഴയിൽ ഇടിച്ചും ചെരിഞ്ഞുമുള്ള യാത്ര. കുത്തനെ താഴേക്കുള്ള റാഫ്റ്റിംഗ് രസകരവും എന്നാൽ സാഹസവുമാണ്. അഗാധമായ കൊക്കകളുടെ അരികെ പറ്റി, കൊടും വളവുകൾ താണ്ടിയുള്ള യാത്രയിൽ ഞങ്ങളുടെ കുട്ടികൾ ഏറെ ആസ്വദിച്ചതും സന്തോഷിച്ചതും ആയ ഒന്നാണ് ഇത്.

പാരാ ഗ്ലൈഡിങ് , കുട്ടികൾ മാത്രമേ ചെയ്തുള്ളൂ. എനിക്കൊരു പക്ഷിയെ പോലെ മേഘങ്ങൾക്കിടയിലൂടെ പറക്കണമെന്നുണ്ടായിരുന്നെങ്കിലും നമ്മളെ അതിനായിട്ട് സെറ്റ് ചെയ്തു ഒരുക്കി കഴിയുമ്പോൾ, പൈലറ്റ് സ്റ്റാർട്ട് പറയുമ്പോൾ നമ്മൾ മുമ്പേ ഓടണം ഇല്ലെങ്കിൽ വീണു പോകുമെന്ന് കേട്ടപ്പോൾ ഞാനാ മോഹം ഉള്ളിലൊതുക്കി. (അല്ലേലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ അനുസരിച്ച് എനിക്ക് ശീലമില്ലല്ലോ😏😏)

തിരിച്ചു ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ കാണപ്പെട്ട ചോലകളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കണ്ണിനു വിരുന്നായി… നല്ല സ്പടികം പോലത്തെ ജലം കണ്ട് ഞങ്ങൾ അവിടെ വണ്ടി നിർത്തി, ഐസ് പോലെ തണുത്ത വെള്ളത്തിൽ കാലിട്ട് വെറുതെയിരുന്നു …ആ വെള്ളത്തിൽ വെറുതെയൊന്ന് മുഖം കഴുകി…. ആഹാ, എന്തൊരു തണുപ്പ് !! കുട്ടിക്കാലത്തെ ചൊടിയും ചുറുക്കുമൊക്കെ തിരിച്ചുകിട്ടിയ അനുഭവം.

മണാലിക്കാഴ്ചകൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ലെങ്കിലും ഞങ്ങൾക്ക് സമയക്കുറവുള്ളതിനാൽ, കാണാനൊരുപാട് ബാക്കിവെച്ച് പ്രണയവും പ്രകൃതിയും സാഹസികതയും സന്തോഷവും എല്ലാം കൂടി ചേരുന്ന മലകളോടും മണ്ണിനോടും നദികളോടുമെല്ലാം യാത്ര പറഞ്ഞ്, വിധിയുണ്ടെങ്കിൽ ഈ മണ്ണിലേക്ക് ഇനിയും വരുമെന്ന് മനസ്സിൽ വാക്കു കൊടുത്ത്, അത്രമേൽ ഇഷ്ടം പിടിച്ചു പറ്റുന്ന വഴിയോരത്തെ ഓരോ സുന്ദരക്കാഴ്ചയും കണ്ടു തിരികെ നാട്ടിലേക്ക്.

✍️ Manna Mereeza (Binu )

#എന്റെരചന

#യാത്ര

Post Views: 37
4
മന്ന മെരീസ

വായന ഏറെ ഇഷ്ടം

5 Comments

  1. മിനി സുന്ദരേശൻ on November 16, 2024 11:47 AM

    സുന്ദരമായ വിവരണം ….. കൂടെ ഉണ്ടായിരുന്ന പോലെ തോന്നി👍❤️

    Reply
  2. Suma Jayamohan on October 30, 2024 4:55 AM

    മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ❤️🌷👌

    Reply
    • Manna Mereeza on October 30, 2024 11:28 AM

      Thanks 🥰

      Reply
  3. Nishiba M on October 29, 2024 7:20 PM

    മനോഹരം. ഹൃദ്യമായ അവതരണം..

    Reply
    • Manna Mereeza on October 30, 2024 11:29 AM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.